Q.
No |
Questions
|
2798
|
പ്രാക്തനഗോത്രവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ക്ഷേമം
ശ്രീ.
എ. കെ.
ബാലന്‍
(എ)
സംസ്ഥാനത്തെ
പ്രാക്തനഗോത്രവര്‍ഗ്ഗവിഭാഗങ്ങളുടെ
ക്ഷേമത്തിനായി
എത്രകോടി
രൂപ 13-ാം
ധനകാര്യകമ്മീഷന്‍
അവാര്‍ഡ്
ചെയ്തിട്ടുണ്ട്
; എന്നാണ്
ഈ തുക
കേരളത്തിന്
ലഭിച്ചത്
; ഇതിനകം
എത്ര
കോടി രൂപ
ചെലവഴിച്ചു
; എന്നു
വരെയാണ്
പദ്ധതിയുടെ
കാലാവധി ;
(ബി)
എന്തെല്ലാം
ക്ഷേമപ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത
വിഭാഗങ്ങള്‍ക്കായി
നടപ്പിലാക്കാന്‍
ലക്ഷ്യമിടുന്നത്;
ഇതില്‍
ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുകയോ
ആരംഭിക്കുകയോ
ചെയ്തിട്ടുണ്ട്;
ഓരോന്നും
വിശദമാക്കുമോ
;
(സി)
എത്ര
കുടുംബങ്ങള്‍ക്ക്
ഇതുവരെ ഈ
പദ്ധതിയുടെ
ആനുകൂല്യം
ലഭിച്ചിട്ടുണ്ട്
;
(ഡി)
ഈ
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
ഔദ്യേഗിക
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
ഇതിനായി
എത്ര രൂപ
ചെലവഴിച്ചു.
(ഇ)
സംസ്ഥാനത്ത്
ഈ പദ്ധതി
നടപ്പിലാക്കുവാന്‍
ആകെ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്
; ഇവ
സ്ഥിരം
തസ്തികകളാണോ
;
(എഫ്)
എങ്കില്‍
എപ്രകാരമാണ്
നിയമനം
നടത്തിയിട്ടുള്ളത്
;
(ജി)
താല്കാലിക
നിയമനമാണെങ്കില്‍
ഇതിനകം
എത്രപേരെ
നിയമിച്ചിട്ടുണ്ട്;
എന്തായിരുന്നു
നിയമനത്തിനുള്ള
മാനദണ്ഡം
;
(എച്ച്)
ശമ്പളഇനത്തില്‍
ഇതിനകം
എന്ത്
തുക
ചെലവഴിച്ചു
; വിശദമാക്കുമോ? |
2799 |
പട്ടികവര്‍ഗ്ഗ
മാതൃകാകോളനികള്‍
ശ്രീ.
പി. എ.
മാധവന്‍
,,
എം. പി.
വിന്‍സെന്റ്
,,
എം. എ.
വാഹീദ്
,,
അന്‍വര്‍
സാദത്ത്
(എ)
പട്ടികവര്‍ഗ്ഗ
മാതൃകാ
കോളനികള്‍
തുടങ്ങുവാന്‍
പദ്ധതി
ആവഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഏതെല്ലാം
ഏജന്‍സികളാണ്
പദ്ധതിയുമായി
സഹകരിക്കുന്നത്;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
2800 |
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍
ശ്രീ.ജി.
സുധാകരന്‍
ശ്രീമതി
കെ.എസ്.
സലീഖ
ശ്രീ.
ബി.ഡി.
ദേവസ്സി
,,
പി.റ്റി.എ.
റഹീം
(എ)
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള
പത്ത്
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ക്കും
മൂന്ന്
ആശ്രാമം
സ്കൂളുകള്‍ക്കും
കെട്ടിട
നിര്‍മ്മാണത്തിനായി
അമ്പതുശതമാനം
കേന്ദ്ര
സഹായത്തോടെയുള്ള
പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇവയ്ക്കായി
ഇതുവരെ
ഒരു
ശതമാനം
മാത്രം
തുക
വിനിയോഗിക്കാനിടയായതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
വര്‍ഷം
അവസാനിക്കാറായിട്ടും
കേന്ദാവിഷ്കൃത
(50% സഹായത്തോടെ
നടപ്പാക്കുന്നവ)
പദ്ധതിയ്ക്കായി
വകകൊള്ളിച്ചിരുന്നതിന്റെ
ഒന്നരശതമാനം
മാത്രം
ചെലവഴിച്ചതിന്റെ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ:
വിശദാംശം
അറിയിക്കുമോ
? |
2801 |
സംസ്ഥാന
ട്രൈബല്‍
മിഷന്‍
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
സംസ്ഥാന
ട്രൈബല്‍
മിഷന്റെ (റ്റി.ആര്‍.ഡി.എം)
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താറുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ
;
(ബി)
മുന്‍
സര്‍ക്കാരിന്റെ
അവസാന
രണ്ടു
വര്‍ഷം
സംസ്ഥാന
വിഹിതമായി
മിഷന്
എത്ര
കോടി രൂപ
നല്‍കിയിരുന്നുവെന്ന്
വ്യക്തമാക്കുമോ
;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
ട്രൈബല്‍
മിഷന്
സംസ്ഥാന
വിഹിതമായി
എന്തു
തുക നല്‍കിയെന്നും
ഏതൊക്കെ
പരിപാടികള്‍ക്കായി
ചെലവഴിച്ചുവെന്നും
അറിയിക്കാമോ
? |
2802 |
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
സോളാര്‍
ലൈറ്റുകള്‍
ശ്രീ.
കെ. അജിത്
(എ)
വനത്തിനുള്ളിലെ
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
സോളാര്‍
ലൈറ്റുകള്‍
നല്‍കുന്ന
പദ്ധതി
ഇപ്പോള്‍
നിലവിലുണ്ടോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഏതെങ്കിലും
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
സോളാര്‍
ലൈറ്റുകള്‍
നല്‍കിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എത്ര
പേര്‍ക്ക്
; വ്യക്തമാക്കുമോ
;
(സി)
വൈദ്യുതീകരിക്കാത്ത
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
കുടുംബങ്ങള്‍ക്ക്
സോളാര്‍
ലൈറ്റുകള്‍
നല്‍കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ
? |
2803 |
അവിവാഹിതരായ
ആദിവാസി
അമ്മമാരെ
പുനരധിവസിപ്പിക്കാന്‍
നടപടി
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
എം. എ.
വാഹീദ്
,,
ബെന്നി
ബെഹനാന്‍
,,
എം. പി.
അബ്ദുള്ളക്കുട്ടി
(എ)
സംസ്ഥാനത്തെ
അവിവാഹിതരായ
ആദിവാസി
അമ്മമാരെ
പുനരധിവസിപ്പിക്കാന്‍
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഏതെല്ലാം
ഏജന്‍സികളാണ്
പദ്ധതിയുമായി
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
2804 |
നെല്ലിയാമ്പതി
പഞ്ചായത്തിലെ
ആദിവാസി
വിഭാഗക്കാര്‍ക്ക്
ഭൂമി
പതിച്ചുനല്‍കല്‍
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)
നെല്ലിയാമ്പതി
പഞ്ചായത്തിലെ
ആദിവാസി
വിഭാഗക്കാര്‍ക്ക്
ഭൂമി
പതിച്ചുനല്‍കാനുള്ള
പ്രവര്‍ത്തനം
ഏത്
ഘട്ടത്തിലാണ്
എന്ന്
വിശദമാക്കുമോ
;
(ബി)
ഇവര്‍ക്ക്
നല്‍കാനുള്ള
ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ
;
(സി)
സ്വന്തമായി
സ്ഥലവും
വീടും
എന്നത്
യാഥാര്‍ത്ഥ്യമാക്കുവാന്‍
എന്ന്
സാധിക്കും
; വിശദമാക്കുമോ
? |
2805 |
ഭൂരഹിതരായ
പട്ടികവിഭാഗക്കാര്‍
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
സംസ്ഥാനത്ത്സ്ഥാനത്ത്
ഭൂരഹിതരായ
എത്ര
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുണ്ടെന്ന്
കണക്കെടുത്തിട്ടുണ്ടോ
; എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)
ഇത്രയും
പേര്‍ക്ക്
ഭൂമി
വിതരണം
ചെയ്യുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
2806 |
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാ
രെ പുനരധിവസിപ്പിക്കാനുള്ള
പദ്ധതി
ശ്രീ.
എ. കെ.
ബാലന്‍
,,
പുരുഷന്‍
കടലുണ്ടി
,,
ആര്‍.
രാജേഷ്
,,
ബാബു.
എം. പാലിശ്ശേരി
(എ)
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാരെ
പുനരധിവസിപ്പിക്കാനുള്ള
പദ്ധതി (ടി.ആര്‍.ഡി.എം)
അവലോകനം
ചെയ്തിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
?
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഈ വര്‍ഷം
ഇതുവരെ
നടപ്പിലാക്കിയ
പരിപാടികളുടെ
വിശദാംശം
ലഭ്യമാക്കുമോ
; എത്രപേര്‍
ഈ വര്‍ഷം
ഈ
പരിപാടിയുടെ
ഗുണഭോക്താക്കളായെന്ന്
അറിയിക്കുമോ
? |
2807 |
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ്ടോപ്പ്
ശ്രീ.
സി. പി.
മുഹമ്മദ്
,,
റ്റി.
എന്‍.
പ്രതാപന്‍
,,
എം. പി.
വിന്‍സെന്റ്
,,
പി. സി.
വിഷ്ണുനാഥ്
(എ)
സംസ്ഥാനത്ത്
പ്രൊഫഷണല്‍
കോഴ്സുകള്‍ക്കും
കമ്പ്യൂട്ടര്‍
കോഴ്സുകള്‍ക്കും
പഠിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ്ടോപ്പ്
നല്‍കാന്‍
ഏതെല്ലാം
ഏജന്‍സികളാണ്
സഹകരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പദ്ധതി
നടത്തിപ്പിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
|
2808 |
കോടശ്ശേരിയില്‍
റെസിഡന്‍ഷ്യല്‍
ഐ.ടി.ഐ
ക്രാഫ്റ്റ്
സെന്റര്‍
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)
പട്ടികവര്‍ഗ്ഗക്ഷേമ
വകുപ്പിനുകീഴില്‍
ചാലക്കുടി
മണ്ഡലത്തിലെ
കോടശ്ശേരിയില്‍
റസിഡന്‍ഷ്യല്‍
ഐ.ടി.ഐ
ക്രാഫ്റ്റ്
സെന്റര്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(ബി)
എന്‍.സി.വി.റ്റി
അംഗീകൃത
കോഴ്സുകളായ
കാര്‍പ്പെന്ററി,
ഇലക്ട്രീഷ്യന്‍,
പ്ളംബര്‍
ട്രേഡുകള്‍
പ്രസ്തുത
കേന്ദ്രത്തില്‍
തുടങ്ങുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
2809 |
വയനാട്
ജില്ലയിലെ
ആദിവാസിക്ഷേമ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
എം. വി.
ശ്രേയാംസ്കുമാര്‍
(എ)
വയനാട്
ജില്ലയിലെ
ആദിവാസി
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്
അനുവദിച്ച
ഫണ്ടുകളുടെ
വിനിയോഗത്തിലും
ഭരണ നിര്‍വ്വഹണത്തിലും
പാളിച്ചകള്‍
നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ
;
(ബി)
ജില്ലയിലെ
ആദിവാസിക്ഷേമ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
യഥാസമയം
വിലയിരുത്തുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്
; വ്യക്തമാക്കുമോ
;
(സി)
പദ്ധതികളുടെ
ജില്ലാതല
ക്രോഡീകരണത്തിന്
എന്തെല്ലാം
സംവിധാനങ്ങള്‍
നടപ്പാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
2810 |
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്
ധനസഹായം
ശ്രീ.
ആര്‍.
രാജേഷ്
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വകുപ്പു
മുഖാന്തിരം
എന്തു
തുക
ധനസഹായമായി
വിതരണം
ചെയ്തു; വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ
അവസാന
രണ്ടുവര്‍ഷം
ഇത്തരത്തില്‍
എന്ത്
തുകയാണ്
ധനസഹായമായി
വിതരണം
നടത്തിയതെന്ന്
വെളിപ്പെടുത്തുമോ? |
2811 |
ആദിവാസി
ക്ഷേമപ്രവര്‍ത്തനങ്ങള്‍
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
വനത്തിനുള്ളില്‍
താമസിക്കുന്ന
ആദിവാസികളുടെ
തൊഴില്‍
ഉള്‍പ്പെടെയുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
മുന്‍
സര്‍ക്കാ
രിന്റെ
അവസാന
രണ്ടുവര്‍ഷം
നടപ്പാക്കിയ
പ്രവൃത്തികള്‍ക്കായി
എന്തു
തുക
ചെലവഴിച്ചുവെന്നും
ഏതെല്ലാം
പ്രവൃത്തികള്‍
നടത്തിയെന്നും
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതി
ഇപ്പോള്‍
തുടരുന്നുണ്ടോ
;
(സി)
എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതിനായി
നാളിതുവരെ
എന്തു
തുക
ചെലവഴിച്ചുവെന്നും
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പാക്കിയെന്നും
വെളിപ്പെടുത്തുമോ
? |
2812 |
മുഴുവന്‍
പട്ടികവര്‍ഗ്ഗക്കോളനികളും
വൈദ്യുതീകരിക്കല്‍
ശ്രീ.
കെ. അജിത്
(എ)
സംസ്ഥാനത്ത്
ആകെ എത്ര
പട്ടികവര്‍ഗ്ഗകോളനികള്‍
ഉണ്ട്; എല്ലാ
കോളനികളും
വനാന്തരങ്ങളിലാണോ
; വിശദവിവരം
വെളിപ്പെടുത്തുമോ
;
(ബി)
പ്രസ്തുത
കോളനികളില്‍
വൈദ്യുതീകരിച്ചതും
വൈദ്യുതീകരിക്കാത്തതുമായ
കോളനികള്‍
എത്ര; അവ
ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ
?
(സി)
മുഴുവന്‍
പട്ടികവര്‍ഗ്ഗ
കോളനികളും
വൈദ്യുതീകരിക്കുവാന്‍
ആലോചിക്കുന്നുണ്ടോ
;
(ഡി)
സൌരോര്‍ജ്ജ
പാനലുകള്‍
വഴി
മുഴുവന്‍
പട്ടികവര്‍ഗ്ഗ
കോളനികളും
വൈദ്യുതീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
2813 |
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)
സംസ്ഥാനത്തെ
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളില്‍
അടിസ്ഥാന
സൌകര്യവികസനത്തിന്റെ
അഭാവവും,
അദ്ധ്യാപക
അനദ്ധ്യാപക
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നതിനാലും
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വിവിധ എം.ആര്‍
എസ്സുകളിലായി
അദ്ധ്യാപക
അനദ്ധ്യാപക
തസ്തികകളുടെ
എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
അവ
ഏതെല്ലാമാണ്;
(സി)
എം.ആര്‍.എസ്സുകളുടെ
അടിസ്ഥാന
സൌകര്യ
വികസനത്തിനായി
2012-13 ല്‍
എന്തു
തുകയാണ്
നീക്കിവെച്ചിരുന്നത്;
അതില്‍
എന്തു
തുക
ചിലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
? |
2814 |
ട്രൈബല്‍
കിന്റര്‍
ഗാര്‍ട്ടന്‍
ശ്രീ.ഇ.കെ.
വിജയന്‍
(എ)
സംസ്ഥാനത്ത്
ട്രൈബല്‍
കോളനികളില്‍
എത്ര
ട്രൈബല്‍
കിന്റര്‍
ഗാര്‍ട്ടന്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
സ്ഥാപനങ്ങളില്‍
ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
നിലവില്‍
എന്ത്
തുക
വേതനമായി
ലഭിക്കുന്നുണ്ട്;
തസ്തിക
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(സി)
നാദാപുരം
മണ്ഡലത്തിലെ
വിലങ്ങാട്
അടുപ്പില്‍
കോളനിയില്‍
പ്രവര്‍ത്തിക്കുന്ന
ട്രൈബല്‍
കിന്റര്‍
ഗാര്‍ട്ടനിലെ
അദ്ധ്യാപികയ്ക്കും
ഹെല്‍പ്പര്‍ക്കും
നിലവില്‍
എന്ത്ത്ര
തുക
വേതനം
ലഭിക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
തുച്ഛമായി
വേതനം
ലഭിക്കുന്ന
പ്രസ്തുത
തസ്തികകളിലുള്ള
ജീവനക്കാര്‍ക്ക്
തുക വര്‍ദ്ധനവിനുള്ള
നടപടി
സ്വീകരിക്കുമോ? |
2815 |
കോളനികളില്‍
സ്റഡി കം
റിക്രിയേഷന്‍
സെന്ററുകള്‍
ശ്രീ.എ.കെ.
ബാലന്‍
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ
കോളനി
പ്രദേശങ്ങളില്‍
മുന്‍പ്
പ്രവര്‍ത്തിച്ചിരുന്ന
സ്റഡി കം
റിക്രിയേഷന്‍
സെന്ററുകള്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നു;
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കുമോ;
(ബി)
അഭ്യസ്തവിദ്യരായ
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഒത്തുചേരലിനും
സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍ക്കും
വിജ്ഞാന
സംവാദനത്തിനും
എന്തെല്ലാംസംവിധാനങ്ങളാണ്
നിലവില്‍
ഉള്ളത്; വിശദമാക്കുമോ;
(സി)
പട്ടിക
വര്‍ഗ്ഗ
വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസത്തിനും
തൊഴില്‍
നേടാനും
മാര്‍ഗ്ഗ
നിര്‍ദ്ദേശം
നല്‍കുവാന്‍
കരിയര്‍
ഗൈഡന്‍സ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
വിവിധ
സാമൂഹ്യ,
സാമ്പത്തിക,
മാനസിക
പ്രശ്നങ്ങള്‍
അഭിമുഖീകരിക്കുന്ന
പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക്
ആശ്വാസമേകാന്‍
ഗൈഡന്‍സ്
കൌണ്‍സിലിംഗ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നു;
വിശദമാക്കുമോ? |
2816 |
കേരള
സംസ്ഥാന
യുവജന
ക്ഷേമ
ബോര്‍ഡ്
ശ്രീ.
പി. സി.
വിഷ്ണുനാഥ്
,,
ഷാഫി
പറമ്പില്‍
,,
വി. റ്റി.
ബല്‍റാം
,,
ഹൈബി
ഈഡന്‍
(എ)
കേരള
സംസ്ഥാന
യുവജന
ക്ഷേമ
ബോര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യവും
പ്രവര്‍ത്തന
രീതിയും
വിശദമാക്കുമോ;
(ബി)
യുവജന
ശാക്തീകരണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിനും
ഏകോപിപ്പിക്കുന്നതിനും
ബോര്‍ഡ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ
? |
2817 |
യുവജന
നയം
ശ്രീ.
എ. എ.
അസീസ്
(എ)
സംസ്ഥാനത്ത്
യുവജന
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നാണ്
പ്രഖ്യാപിച്ചത്;
(ബി)
നയം
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ? |
2818 |
മൃഗശാലവളപ്പില്‍
നിരീക്ഷണ
ക്യാമറകള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
ആര്‍.
സെല്‍വരാജ്
,,
എ.പി.
അബ്ദുളളക്കുട്ടി
,,
വി.റ്റി.
ബല്‍റാം
(എ)
മൃഗശാലകളിലെ
മൃഗങ്ങളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
മൃഗശാലവളപ്പില്‍
നിരീക്ഷണ
ക്യാമറകള്‍
സ്ഥാപിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(സി)
സന്ദര്‍ശകര്‍
മൃഗങ്ങളെ
ഉപദ്രവിക്കുന്നതും
ഇവയുടെ
കൂടുകളില്‍
പ്ളാസ്റിക്
വസ്തുക്കളും
ഭക്ഷണങ്ങളും
എറിഞ്ഞ്
കൊടുക്കുന്നതും
തടയാന്‍
നിരീക്ഷണ
ക്യാമറകള്‍
എത്രമാത്രം
ഉപയോഗപ്പെടുമെന്നാണ്
കരുതുന്നത്;
(ഡി)
ഇത്തരം
പ്രവൃത്തികള്‍
ചെയ്യുന്നവര്‍ക്കെതിരെ
പിഴ
ചുമത്തുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്? |
<<back |
|