UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

461

2013 ജനുവരിയില്‍ നടന്ന കെ.എസ്.ആര്‍.ടി.സി.യിലപണിമുടക്കം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() 2013 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പങ്കെടുത്തിട്ടുണ്ടായിരുന്നോ;

(ബി) എങ്കില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നോ; പണിമുടക്കിനാധാരമായി പറഞ്ഞിട്ടുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്;

(സി)കെ.എസ്.ആര്‍.ടി.സി.യുടെ വസ്തുവകകള്‍ ഏതെങ്കിലും പണിമുടക്കനുകൂലികള്‍ നശിപ്പിച്ചിട്ടുണ്ടായിരുന്നോ; എങ്കില്‍ അത് ആരാണെന്നും ഏതൊക്കെ വാഹനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമാണ് നഷ്ടം വരുത്തിയതെന്നും വിശദമാക്കുമോ?

462

കെ.എസ്.ആര്‍.ടി.സി. പണിമുടക്കിനോടനുബന്ധിച്ചുള്ള-അക്രമത്തിനെതിരെ നടപടി

ശ്രീ. പി. ഉബൈദുളള

() കെ.എസ്.ആര്‍.ടി.സി.യില്‍ 2013 ജനുവരിയില്‍ നടന്ന പണിമുടക്കിനോടനുബന്ധിച്ച് ഡ്യൂട്ടി കണ്‍ട്രോളിങ്ങ് ഇന്‍സ്പെക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസ്സെടുത്ത് അറസ്റു നടത്തിയിട്ടുണ്ടോയെന്നു വിശദമാക്കുമോ;

(ബി) എങ്കില്‍ കേസ്സിലെ ഒന്നും രണ്ടും പ്രതികളെ യൂണിയന്‍ നേതാക്കളെന്ന പേരില്‍ അറസ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ; അതിനുളള കാരണം വെളിപ്പെടുത്തുമോ;

(സി) ഇവര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി. എന്തെങ്കിലും ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ; ഇല്ലെങ്കില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ഒന്നും രണ്ടും പ്രതികളെ വകുപ്പ് തല നടപടിയില്‍ നിന്ന് ഒഴിവാക്കിയതിനുളള കാരണം വിശദമാക്കാമോ?

463

കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. കെ. എം. ഷാജി

() കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍മാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) 2006 മുതല്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത 9016 കണ്ടക്ടര്‍മാരുടെ ഒഴിവുകളില്‍ 3700 ഒഴിവുകള്‍ മാത്രമേ നിലവിലുളളൂ എന്ന് കാണിച്ച് കെ.എസ്.ആര്‍.ടി.സി. പി.എസ്.സി യ്ക്ക് കത്ത് നല്‍കിയിട്ടുണ്ടോ; മുഴുവന്‍ ഒഴിവുകളും പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) കെ.എസ്.ആര്‍.ടി.സി. യില്‍ 8 വര്‍ഷത്തിന് താഴെ സര്‍വ്വീസുളള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; പ്രസ്തുത നടപടി നിര്‍ത്തി വയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

464

ാസ്റ് പാസഞ്ചര്‍ മുതലുള്ള സ്റേജ് ക്യാരേജ്സര്‍വ്വീസുകള്‍

ശ്രീ. എം. ഉമ്മര്‍

() ഫാസ്റ് പാസഞ്ചര്‍ മുതലുള്ള സ്റേജ് ക്യാരേജ് സര്‍വ്വീസുകളുടെ നടത്തിപ്പ് കെ. എസ്.ആര്‍.ടി.സി. ക്ക് മാത്രമാക്കികൊണ്ടു സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി) പ്രസ്തുത കരട് നോട്ടിഫിക്കേഷന്‍ അന്തിമ വിജ്ഞാപനമാക്കുന്നതിനുവേണ്ടി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(സി) കരട് നോട്ടിഫിക്കേഷനില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത അന്തിമവിജ്ഞാപനം എന്നത്തേയ്ക്ക് പുറപ്പെടുവിക്കാന്‍ കഴിയും എന്ന് വിശദമാക്കുമോ ;

() ഈ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകളെ തുടരാന്‍ അനുവദിക്കുമോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(എഫ്) അന്തിമവിജ്ഞാപനം വരുന്നതുവഴി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നേരിടുന്ന യാത്രാക്ളേശങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ സാധിക്കുമോ ; വിശദാംശങ്ങള്‍ നല്‍കാമോ ?

465

കെ.എസ്.ആര്‍.ടി.സി.യില്‍ സെക്രട്ടേറിയറ്റ് മാതൃകയില്‍ പഞ്ചിംഗ

ശ്രീ. പി. ഉബൈദുള്ള

() കെ.എസ്.ആര്‍.ടി.സി. ഓഫീസുകളില്‍ സെക്രട്ടേറിയറ്റ് മാതൃകയില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അവയുടെ നിരീക്ഷണത്തിനും മെയിന്റനന്‍സിനും അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ ;

(ബി) പബ്ളിക് യൂട്ടിലിറ്റി സര്‍വ്വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി.യുടെ സാമ്പത്തിക പരാധീനത, പഞ്ചിംഗ് സംവിധാനവും അതിന്റെ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിന് അനുവദിക്കുന്നില്ലെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സഹായം നല്കി അത് സ്ഥാപിക്കാന്‍ സത്വര നടപടി സ്വീകരിക്കുമോ ?

466

കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്വകാര്യ ആവശ്യത്തിന് നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍

ശ്രീ. കെ. എം. ഷാജി

() കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ടൂറിസ്റുകള്‍ക്കും കല്യാണ ആവശ്യങ്ങള്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ കൊണ്ട് പോകുന്നതിനും അനുവദിക്കാറുണ്ടോ; എങ്കില്‍ അതിനുള്ള നിബന്ധനകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) ഇത്തരത്തില്‍ അനുവദിക്കുന്ന വാഹനങ്ങളുടെ വാടക തീരുമാനിക്കുന്നതിന്റെ മാനദണ്ഡമെന്താണ്; ഇതില്‍ ആര്‍ക്കെങ്കിലും ഇളവ് അനുവദിക്കാറുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് വിശദാംശം നല്‍കാമോ; ഇളവനുവദിക്കുവാനുള്ള അധികാരം ആര്‍ക്കാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

467

സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് എടുക്കല്‍

ശ്രീ. പി. തിലോത്തമന്‍

() സ്വകാര്യവാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ ; എതുതരം വാഹനങ്ങള്‍ എന്ത് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇപ്രകാരം വാടകയ്ക്ക് എടുക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(ബി) ടാക്സി പെര്‍മിറ്റുപോലും ഇല്ലാത്ത സ്വകാര്യവാഹനങ്ങള്‍ പള്‍സ്പോളിയോ മരുന്ന് കൊണ്ടുപോകുന്നതിന് ഉപയോഗിക്കുകയും അപ്രകാരം ഓടിയവാഹനങ്ങള്‍ പിടിക്കുകയും ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; പ്രസ്തുത കേസുകളില്‍ എന്ത് നടപടിയാണ് ഉണ്ടായതെന്ന് വെളിപ്പെടുത്തുമോ ; ഇപ്രകാരം വ്യാജ ടാക്സികള്‍ സര്‍ക്കാര്‍ ആവശ്യത്തിന് വിനിയോഗിച്ച ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു ; ചേര്‍ത്തലയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ ?

468

പുതുതായി നിര്‍മ്മിച്ച് നിരത്തിലിറക്കിയ ബസ്സുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പുതുതായി നിര്‍മ്മിച്ച് നിരത്തിലിറക്കിയ എത്ര കെ.എസ്.ആര്‍.ടി.സി. ബസ്സുകളുണ്ടെന്ന് വിശദമാക്കുമോ;

(ബി) സര്‍വ്വീസ് നടത്താന്‍ ഓരോ ഡിപ്പോയിലും ബസ്സില്ലാത്തതുമൂലം പ്രയാസം അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ കൂടുതല്‍ ബസ്സുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി) മുന്‍സര്‍ക്കാര്‍ ആകെ എത്ര ബസ്സുകള്‍ പുതുതായി നിര്‍മ്മിച്ചു എന്ന് വിശദമാക്കുമോ; ഇതു സംബന്ധിച്ച കണക്കുവിവരം 2006-07 മുതല്‍ സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ ?

469

കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗികവാഹനം

ശ്രീ. കെ.എന്‍..ഖാദര്‍

() കെ.എസ്.ആര്‍.ടി.സി യിലെ ഉദ്യോഗസ്ഥരില്‍ (എം.ഡി, എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ്, ഫിനാന്‍സ് ഓഫീസര്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ ഒഴികെ) എത്രപേര്‍ക്ക് യാത്രാ പാസിനു പുറമേ ഒദ്യോഗികവാഹനം കൂടി അനുവദിച്ചു നല്‍കിയിട്ടുണ്ട്;

(ബി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ഇത്തരത്തില്‍ ധാരാളം ഉദ്യോഗസ്ഥര്‍ക്ക് സൌജന്യയാത്രാപാസിനു പുറമേ ഡ്രൈവര്‍ സഹിതം വാഹനങ്ങള്‍ നല്‍കുന്നതുകൊണ്ട് എന്തെല്ലാം അധിക സാമ്പത്തിക നേട്ടം കെ.എസ്.ആര്‍.ടി.സി യ്ക്ക് ഉണ്ടാക്കുന്നു; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ഔദ്യോഗിക വാഹനം ഉപയോഗിക്കാവുന്നവരുടെ ലിസ്റ് ചുരുക്കി അവ നോട്ടിഫൈ ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

470

കെ. എസ്. ആര്‍. ടി. സി. യില്‍ ലോക്കല്‍ പര്‍ച്ചേസ് -

ശ്രീ. പി. ബി അബ്ദുള്‍ റസാക്

() സ്പെയര്‍ പാര്‍ട്സ്, മറ്റ് അത്യാവശ്യ സാമഗ്രികള്‍ എന്നിവ ലോക്കല്‍ പര്‍ച്ചേസ് നടത്തുന്നതിനായി ഓരോ ഡിപ്പോയ്ക്കും ഒരേ സമയം എന്തു തുകയാണ് അനുവദിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ; പര്‍ച്ചേസ് അനുമതി നല്‍കുന്നതിന് അധികാരപ്പെടുത്തിയിട്ടുളള ഉദ്യോഗസ്ഥര്‍ ആരെല്ലാം;

(ബി) പ്രസ്തുത സൌകര്യമുപയോഗിച്ച് എന്തൊക്കെ സ്പെയര്‍ പാര്‍ട്ട്സുകളാണ് അധികമായി ഓരോ ഡിപ്പോയിലും വാങ്ങേണ്ടിവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി) ടെന്‍ഡര്‍ മുഖേന മാത്രം വാങ്ങുന്ന പ്രധാന സ്പെയര്‍ പാര്‍ട്ട്സുകള്‍ ഏതെല്ലാമാണ്; ഇവ ഡിപ്പോകളില്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ കാലതാമസം വരാറുണ്ടോ;

(ഡി) 2011-12 - ല്‍ ഓരോ ഡിപ്പോയും മൊത്തം എന്തു തുകയ്ക്കുളള സാമഗ്രികള്‍ ലോക്കല്‍ പര്‍ച്ചേസ് നടത്തി എന്നതിന്റെ കണക്ക് ലഭ്യമാക്കുമോ;

() ലോക്കല്‍ പര്‍ച്ചേസ് നടത്തുന്ന സ്പെയര്‍ പാര്‍ട്സ് ഒറിജിനലാണോ എന്നും, അതിന് ഗ്യാരന്റി ഉണ്ടോ എന്നും പരിശോധിക്കുന്നതാരാണ്; അത്തരം പരിശോധന നടത്തി ആയത് ഉറപ്പു വരുത്താറുണ്ടോ; വ്യക്തമാക്കുമോ?

471

കെ. എസ്. ആര്‍. ടി. സി. യില്‍ സെന്‍ട്രല്‍പര്‍ച്ചേസിംഗ് സംവിധാന

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() കെ. എസ്. ആര്‍. ടി. സി. യില്‍ സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നതിന് സെന്‍ട്രല്‍ പര്‍ച്ചേസിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ പ്രസ്തുത സംവിധാനം മുഖേന പര്‍ച്ചേസ് നടത്തുന്നതിന്റെ രീതി വിശദമാക്കുമോ;

(ബി) പ്രതിവര്‍ഷം എന്തു തുകയുടെ പര്‍ച്ചേസ് നടത്താറുണ്ട്; കഴിഞ്ഞ അഞ്ചു വര്‍ഷം സെന്‍ട്രല്‍ പര്‍ച്ചേസിംഗ് സംവിധാനം വഴി വാങ്ങിവിതരണം നടത്തിയ സ്പെയര്‍ പാര്‍ട്സിന്റെ പ്രതിവര്‍ഷ ചെലവ് എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ;

(സി) ഡിപ്പോകളിലേയ്ക്കുളള സ്പെയര്‍ പാര്‍ട്സിന്റെ വിതരണ രീതിയും മാനദണ്ഡവും വിശദമാക്കുമോ?

472

കെ.എസ്.ആര്‍.ടി.സി.യില്‍ ഇ-ഗവേണന്‍സ്

ശ്രീ. വി.ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, പി.സി. വിഷ്ണുനാഥ്

,, വര്‍ക്കല കഹാര്‍

() കെ.എസ്.ആര്‍.ടി.സി.യില്‍ ഇ-ഗവേണന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം സൌകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ഇ-ഗവേണന്‍സ് വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇ-ഗവേണന്‍സ് നടപ്പാക്കുന്നത്?

473

കെ. എസ്. ആര്‍. ടി. സി. യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കല്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, പി.സി. വിഷ്ണുനാഥ്

,, . റ്റി. ജോര്‍ജ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കെ.എസ്.ആര്‍.ടി.സി. യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) എത്ര ബസ്സുകള്‍ പുറത്തിറക്കി; എത്ര പുതിയ ബസ്സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി;

(സി) വിവിധ ബസ്സ് ടെര്‍മിനലുകളുടെ ജോലികളില്‍ എന്ത് പുരോഗതി നേടിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) ഏതെല്ലാം തലത്തിലുളള പുതിയ സര്‍വ്വീസുകള്‍ തുടങ്ങിയിട്ടുണ്ട്; വിശദമാക്കുമോ?

474

കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍

ശ്രീ. ബാബു. എം.പാലിശ്ശേരി

,, ആര്‍. രാജേഷ്

ശ്രീമതി കെ.എസ്.സലീഖ

ശ്രീ. പുരുഷന്‍ കടലുണ്ടി

() കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പെട്ട അപകടങ്ങളും അതു മൂലമുളള മരണവും വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനുളള കാരണമെന്താണെന്നും ഇത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കാമോ;

(സി) അലക്ഷ്യമായ ഡ്രൈവിംഗും അമിതവേഗവും വഴി അപകടങ്ങള്‍ വരുത്തുന്ന ഡ്രൈവര്‍മാര്‍ക്ക് തക്കതായ ശിക്ഷ നല്‍കാത്തതു മൂലമാണ് അപകടങ്ങള്‍ കൂടിവരുന്നത് എന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ;

(ഡി) കെ.എസ്.ആര്‍.ടി.സി ബസ്സ് ഉള്‍പ്പെട്ട അപകടങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ സംസ്ഥാനത്തിന്റെ ഓരോ ജില്ലയിലും എത്ര വീതം ഉണ്ടായെന്നും എത്ര പേര്‍ മരണപ്പെട്ടുവെന്നും വിശദമാക്കുമോ;

() അപകടത്തില്‍പ്പെടുന്ന ബസ്സുകള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിനും അപകടത്തിന്റെകാരണം പരിശോധിച്ച് തക്കതായ ശിക്ഷ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

475

ക്യാന്‍സര്‍ രോഗികള്‍ക്ക് യാത്രാ സൌജന്യം

ശ്രീ. സി.എഫ്. തോമസ്

'' റ്റി. യു. കുരുവിള

'' തോമസ് ഉണ്ണിയാടന്‍

'' മോന്‍സ് ജോസഫ്

() ക്യാന്‍സര്‍ രോഗികള്‍ ചികില്‍സയ്ക്കായി യാത്ര ചെയ്യുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്രാ സൌജന്യം അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെ ആയി എന്ന് വ്യക്തമാക്കുമോ?

476

ജലഗതാഗത വകുപ്പിലെ ഇ-ഗവേണന്‍സ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, വി.ഡി സതീശന്‍

() ജലഗതാഗത വകുപ്പില്‍ ഇ-ഗവേണന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത വകുപ്പില്‍ ഇ-ഗവേണന്‍സ് ഏര്‍പ്പെടുത്തിയതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം സൌകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ഇ-ഗവേണന്‍സ് വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇ-ഗവേണന്‍സ് നടപ്പിലാക്കുന്നത്?

477

സമരത്തില്‍ പങ്കെടുത്ത കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വരുത്തിയ നഷ്ട

ശ്രീ. ഷംസുദ്ദീന്‍

() 2013 ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പങ്കെടുക്കുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ നാശനഷ്ടം തിട്ടപ്പെടുത്തിയത് ഏത് ഉദ്യോഗസ്ഥനാണ്;

(സി) പ്രസ്തുത ഉദ്യോഗസ്ഥന്‍ ഏത് ട്രേഡ് യൂണിയനില്‍ അംഗത്വമുള്ള ആളായിരുന്നു. കേട്പാട് വരുത്തിയ വകയിലും ട്രിപ്പിന് മുടക്കം വന്ന വകയിലും എത്ര രൂപയുടെ നഷ്ടമാണ് പ്രസ്തുത ഉദ്യോഗസ്ഥന്‍ ആദ്യം പോലീസ് സ്റേഷനില്‍ റിപ്പോര്‍ട്ടായി നല്‍കിയത്; ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) പ്രസ്തുത ഉദ്യോഗസ്ഥന്‍ തന്നെ നാശനഷ്ടം സംബന്ധിച്ച് വീണ്ടും റിപ്പോര്‍ട്ട് നല്‍കുകയുണ്ടായോ; എങ്കില്‍ ഇതിലെ തുക എത്രയാണ്; ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത റിപ്പോര്‍ട്ടുകളിലെ തുകകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ നിരുത്തരവാദപരമായി പെരുമാറിയ കുറ്റക്കാരെ രക്ഷിക്കാന്‍ തക്കവിധമുള്ള റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?

478

കെ.എസ്.ആര്‍.ടി.സി.യിലെ ചെലവ് ചുരുക്കല്‍

ശ്രീ. പി. കെ. ബഷീര്‍

() കെ.എസ്.ആര്‍.ടി.സി.യില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ;

(ബി) അതിന്റെ ഫലമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍ കൊല്ലത്തേതില്‍ നിന്ന് എന്ത് തുകയുടെ ചെലവ് ചുരുക്കാന്‍ സാധിച്ചിട്ടുണ്ട് ;

(സി) ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെയും അല്ലാത്തവയുടെയും സ്പെയര്‍ പാര്‍ട്സ്, മറ്റ് ഇനങ്ങള്‍ എന്നിവയ്ക്കുള്ള ചെലവിനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായ വ്യത്യാസം വ്യക്തമാക്കുമോ ?

479

മിനിബസ്സ്/ബസ്സ് എന്നിവയുടെ ചുരുങ്ങിദിവസ വരുമാനം

ശ്രീ. കെ.കെ നാരായണന്‍

() ഡീസല്‍ വില വര്‍ദ്ധനവിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.ക്ക് ദിനംപ്രതി എത്ര തുകയുടെ അധിക ചെലവ് ഉണ്ടായിട്ടുണ്ട് എന്ന്വ്യക്തമാക്കുമോ;

(ബി) ഡിസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതിനോട് കെ.എസ്.ആര്‍.ടി.സി.യുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;

(സി) കെ.എസ്.ആര്‍.ടി.സി. യുടെ മിനിബസ് തുടങ്ങിയ ഒരോ വിഭാഗം ബസ്സുകളും പ്രതിദിനം ചുരുങ്ങിയത് എത്ര തുക വരുമാനമായി ലഭിക്കണം എന്നാണ് കെ.എസ്.ആര്‍.ടി.സി നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

480

ബസുകളില്‍ സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍കൈയ്യേറുന്നവര്‍ക്ക് പിഴശിക്ഷ

ശ്രീമതി പി. അയിഷാ പോറ്റി

() ബസുകളില്‍ സ്ത്രീകള്‍, വികലാംഗര്‍, മുതിര്‍ന്ന പൌരന്‍മാര്‍ തുടങ്ങിയവര്‍ക്ക് സംവരണം ചെയ്യപ്പെട്ട സീറ്റുകള്‍ കൈയ്യേറുന്നവര്‍ക്ക് പിഴശിക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത യാത്രക്കാര്‍ക്ക് സീറ്റ് ഉറപ്പുവരുത്തുന്നതില്‍ കണ്ടക്ടര്‍മാര്‍ വീഴ്ച വരുത്തുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ സ്വീകരിച്ചുവരുന്നതും സ്വീകരിക്കാവുന്നതുമായ നടപടികള്‍ വിശദമാക്കാമോ?

481

മലപ്പുറം ജില്ലയിലെ സ്ത്രീകളുടെ യാത്രാ സൌകര്യം

ശ്രീ. എം. ഉമ്മര്‍

() മലപ്പുറം ജില്ലയിലെ സ്ത്രീകളുടെ യാത്രാസൌകര്യം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്ക് ബസ്സ് വാങ്ങുന്നതിനായി പ്ളാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച തുക പൂര്‍ണ്ണമായി വിനിയോഗിച്ചിട്ടുണ്ടോ;

(ബി) എത്ര ബസ്സുകള്‍ വാങ്ങുന്നതിനാണ് ഫണ്ട് അനുവദിച്ചത് എന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത ഫണ്ട് ഉപയോഗിച്ച് നിരത്തിലിറക്കിയ പുതിയ ബസ്സുകള്‍ ഉപയോഗിച്ച് മലപ്പുറം ജില്ലയില്‍ പുതിയതായി എത്ര സര്‍വ്വീസുകള്‍ ആരംഭിച്ചു; വിശദാംശം നല്‍കുമോ ?

482

കെ.എസ്.ആര്‍.ടി.സി. യിലെ അഡ്മിനിസ്ട്രേഷന്‍ജോലികള്‍

ശ്രീ. എം. ഉമ്മര്‍

() കെ.എസ്.ആര്‍.ടി.സി. യില്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം നിര്‍വ്വഹിക്കുവാനുള്ള ജോലികള്‍ മറ്റു വിഭാഗം ജീവനക്കാര്‍ മുഖേന ചെയ്യിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരത്തില്‍ ജോലി ചെയ്യിക്കുന്നത് മൂലം അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന്റെ ഒഴിവുകള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ ;

(സി) ഹയര്‍ ഡിവിഷന്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ കീഴില്‍ ജോലി ചെയ്യാന്‍ ഏതു വിഭാഗം ജീവനക്കാരെയും നിയമിക്കുവാന്‍ അധികാരം നല്‍കിയിട്ടുണ്ടോ; വിശദീകരിക്കാമോ ?

(ഡി) അത്തരത്തില്‍ ഏതെല്ലാം ഓഫീസര്‍മാരാണ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം ചെയ്യേണ്ട ജോലികള്‍ മറ്റു വിഭാഗക്കാരെക്കൊണ്ടു ചെയ്യിക്കുന്നത്; അത്തരത്തില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നു; വിശദമാക്കുമോ ?

483

സ്വകാര്യ സൂപ്പര്‍ഫാസ്റ് ബസ്സ് പെര്‍മിറ്റ്

ശ്രീ. ബാബു എം. പാലിശ്ശേരി

() സ്വകാര്യ സൂപ്പര്‍ ഫാസ്റ് ബസ്സ് പെര്‍മിറ്റ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

(ബി) 2012 വര്‍ഷത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്രസ്വകാര്യ ലിമിറ്റഡ് സ്റോപ്പ് ബസ്സുകള്‍ സൂപ്പര്‍ഫാസ്റ് പെര്‍മിറ്റ് ആക്കി മാറ്റി നല്‍കിയിട്ടുണ്ട്;

(സി) നിബന്ധനകള്‍ എല്ലാം പാലിച്ചാണോ സൂപ്പര്‍ഫാസ്റ് ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത് എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ഡി) വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ സൂപ്പര്‍ഫാസ്റ് ബസ്സുകളിലും യാത്രാനിരക്കില്‍ ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; സ്വീകരിക്കുമെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

484

കെ. എസ്. ആര്‍. ടി. സി. യിലെ പെന്‍ഷന്‍കാര്‍

ശ്രീ. കെ. രാജു

() കെ.എസ്.ആര്‍.ടി.സി. യില്‍ നിലവില്‍ എത്ര പെന്‍ഷന്‍കാരുണ്ടെന്ന് വ്യക്തമാക്കുമോ?

(ബി) പ്രസ്തുത പെന്‍ഷന്‍കാര്‍ക്ക് കൃത്യമായി പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) കെ.എസ്.ആര്‍.ടി.സി. യുടെ വര്‍ദ്ധിച്ചുവരുന്ന ബാധ്യത കണക്കിലെടുത്ത് പെന്‍ഷന്‍ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമോ; ഇതിന് എന്തെല്ലാം നടപടികളാണ് കൈക്കൊളളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

485

കാസര്‍ഗോഡ് - മംഗളുരു അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ്

ശ്രീമതി കെ. എസ്. സലീഖ

() കാസര്‍ഗോഡ്-മംഗളുരു അന്തര്‍ സംസ്ഥാന റൂട്ടില്‍ ബഹു. സുപ്രീം കോടതി വിധി മറികടന്ന് സ്വകാര്യബസ്സുകള്‍ക്ക് കൂട്ടത്തോടെ അനുമതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടുവോ;

(ബി) എങ്കില്‍ 22 സ്വകാര്യ ബസ്സുകള്‍ക്ക് ഒരു മാസത്തേയ്ക്കുള്ള താല്‍ക്കാലിക പെര്‍മിറ്റ് നല്‍കാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുമോ;

(സി) കേരള -കര്‍ണ്ണാടക സര്‍ക്കാരുകള്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് മാത്രമേ സര്‍വ്വീസ് നടത്താവൂ എന്ന കരാര്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥ മേധാവികള്‍ അട്ടിമറിച്ചതായി കരുതുന്നുണ്ടോ; വിശദമാക്കുമോ;

(ഡി) പ്രസ്തുത കരാര്‍ ലംഘനം കെ.എസ്.ആര്‍.ടി.സിയെയും അന്തര്‍ സംസ്ഥാന സര്‍വ്വീസുകളെയും തകര്‍ക്കാനുള്ള സമീപനത്തിന്റെ ആദ്യഘട്ടമാണെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;

() പ്രസ്തുത റൂട്ടില്‍ സ്വകാര്യബസ് സര്‍വ്വീസ് അനുവദിച്ചത് കെ.എസ്.ആര്‍.ടി.സി യെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; വിശദമാക്കുമോ;

(എഫ്) കരാര്‍ ലംഘനം നടത്തിയ ഉദ്യോഗസ്ഥമേധാവികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും പ്രസ്തുത റൂട്ടില്‍ സ്വകാര്യബസ്സുകള്‍ക്ക് കൂട്ടത്തോടെ അനുമതി നല്‍കിയ പെര്‍മിറ്റ് റദ്ദാക്കാനും ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോ; വിശദമാക്കുമോ?

486

വെട്ടിക്കുറച്ച ബസ് സര്‍വ്വീസുകള്‍

ശ്രീമതി കെ. കെ. ലതിക

() ഡീസല്‍വില വര്‍ദ്ധനവിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പ്പാലം സബ് ഡിപ്പോയിലെയും വടകര ഓപ്പറേറ്റിംഗ് സെന്ററിലെയും ഏതെല്ലാം സര്‍വ്വീസുകളാണ് ഇത്തരത്തില്‍ വെട്ടിക്കുറച്ചതെന്ന് വ്യക്തമാക്കുമോ?

487

കൈനകരി - ചേന്നങ്കരി, ചമ്പക്കുളം ബസ് സര്‍വ്വീസുകള്‍

ശ്രീ. തോമസ് ചാണ്ടി

() അമ്പലപ്പുഴയില്‍ നിന്നും കൈനകരി - ചേന്നങ്കരി - പൂപ്പള്ളി - നെടുമുടി വഴി ചങ്ങനാശ്ശേരിക്കും തിരിച്ചും ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി) നിലവില്‍ ചമ്പക്കുളം വരെയുള്ള ബസ് സര്‍വ്വീസ് എടത്വ വരെ നീട്ടുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

488

എം.സി. റോഡില്‍ കാരേറ്റ് മുതല്‍ തട്ടത്തുമല വരെ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നതിന് നടപടി

ശ്രീ. ബി. സത്യന്‍

() വാഹനാപകടം വര്‍ദ്ധിച്ചിരിക്കുന്ന എം.സി. റോഡില്‍ കാരേറ്റ് മുതല്‍ തട്ടത്തുമല വരെ മോട്ടോര്‍ വാഹന വകുപ്പോ, റോഡ് സേഫ്റ്റി അതോറിറ്റിയോ, കെ.എസ്.ടി.പി. യോ ഹമ്പുകള്‍ സ്ഥാപിച്ച് വേഗത നിയന്ത്രണത്തിനോ, മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലായെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഇലക്ട്രിക് വിളക്കുകള്‍ സ്ഥാപിക്കുന്ന പണി പൂര്‍ത്തീകരിച്ചിട്ടില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അടിയന്തിരമായി പ്രസ്തുത ലൈറ്റുകള്‍ തെളിയിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

489

ചടയമംഗലം ഡിപ്പോയിലെ ഷെഡ്യൂള്‍ റദ്ദാക്കല്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചടയമംഗലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നും എത്ര ബസ് റൂട്ടുകള്‍ ഷെഡ്യൂള്‍ റദ്ദാക്കിയതുമൂലം നിര്‍ത്തലായിയെന്ന് വ്യക്തമാക്കാമോ ;

(ബി) ഷെഡ്യൂളുകള്‍ റദ്ദാക്കുന്നതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

490

റാന്നിയില്‍ കെ.എസ്.ആര്‍.ടി.സി.-യുടെഓപ്പറേറ്റിംഗ് സെന്റര്‍

ശ്രീ. രാജു എബ്രഹാം

() റാന്നിയില്‍ കെ.എസ്.ആര്‍.ടി.സി.-യുടെ ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കാന്‍ എന്നാണ് അതിന്റെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതെന്ന് അറിയിക്കാമോ ;

(ബി) റാന്നി കെ.എസ്.ആര്‍.ടി.സി. ഓപ്പറേറ്റിംഗ് സെന്ററിലേക്ക് അനുവദിച്ച ബസുകളും, ഷെഡ്യൂളുകളും ജീവനക്കാരെയും ഇതേവരെ കൈമാറാത്തതിന്റെ കാരണം വിശദമാക്കാമോ ;

(സി) ഓപ്പറേറ്റിംഗ് സെന്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ ; എങ്കില്‍ അവ എന്തൊക്കെയെന്ന് വിശദമാക്കാമോ ;

(ഡി) റാന്നി കെ.എസ്.ആര്‍.ടി.സി. ബസ് ഓപ്പറേറ്റിംഗ് സെന്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.