UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3303

മദ്രസ്സ നവീകരണ പദ്ധതി

ശ്രീ. പി. ഉബൈദുള്ള

()മദ്രസ്സ നവീകരണ പദ്ധതി പ്രകാരം 2010-11 വര്‍ഷത്തെ അപേക്ഷകരില്‍ എത്ര മദ്രസ്സകള്‍ക്ക് ഗ്രാന്റുകള്‍ വിതരണം ചെയ്തിട്ടുണ്ട് ; ഇനി എത്ര പേര്‍ക്ക് വിതരണം ചെയ്യാനുണ്ട് ;

(ബി)ഇത് എന്നത്തേക്ക് കൊടുത്തുതീര്‍ക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി)2011-12 വര്‍ഷം എത്ര അപേക്ഷകളാണ് ലഭിച്ചത് ; ഇതിനകം പ്രസ്തുത അപേക്ഷകളില്‍ എന്തെല്ലാം തുടര്‍നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ഡി)2012-13 വര്‍ഷത്തെ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ ;ഇല്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ ?

3304

ബാഴ്സിലോണ ഇരട്ട നഗര പദ്ധതി

ശ്രീ. എം.. ബേബി

,, വി. ശിവന്‍കുട്ടി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ബി. സത്യന്‍

()തിരുവനന്തപുരം ബാഴ്സിലോണ ഇരട്ട നഗര പദ്ധതി നടപ്പാക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ ഔദ്യോഗികമായി എന്തെങ്കിലും നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ടോ; എങ്കില്‍ സ്പെയിനില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം വിശദമാക്കുമോ;

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അന്തര്‍ദേശീയ കരാറുകളില്‍ ഒപ്പിടുന്നതിന് കേന്ദ്രാനുമതി ആവശ്യമാണോ; ഇക്കാര്യത്തില്‍ നഗരസഭയ്ക്ക് സ്പാനിഷ് സര്‍ക്കാരിന്റെ ഉറപ്പും കേന്ദ്ര സര്‍ക്കാരില്‍ നിന്നുളള അനുമതിയും ലഭിച്ചിട്ടുണ്ടോ;

(സി)ഏതെങ്കിലും കേന്ദ്രമന്ത്രിയില്‍ നിന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

3305

നഗരവികസനത്തിനായി നിക്ഷേപക സംഗമങ്ങള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

,, വി.റ്റി. ബല്‍റാം

,, .പി. അബ്ദുള്ളക്കുട്ടി

,, ലൂഡി ലൂയിസ്

()സംസ്ഥാനത്ത് നഗരവികസനത്തിന് പണം കണ്ടെത്താന്‍ നിക്ഷേപക സംഗമങ്ങള്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം പദ്ധതികളാണ് നിക്ഷേപക സംഗമത്തില്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)നിക്ഷേപക സംഗമത്തിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

(ഡി)നിക്ഷേപക സംഗമത്തിലൂടെ തീരുമാനിക്കുന്ന പദ്ധതി നടത്തിപ്പിനായി ആരുടെയൊക്കെ സഹായങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദീകരിക്കാമോ?

3306

നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മ്മാതാക്കളുടെയും കെട്ടിട നിര്‍മ്മാണ കമ്പനിയുടെയും പ്രവര്‍ത്തനം വിലയിരുത്തല്‍

ശ്രീ. കെ. അച്ചുതന്‍

,, ആര്‍. സെല്‍വരാജ്

,, പി. . മാധവന്‍

,, ലൂഡി ലൂയിസ്

()നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മ്മാണ കമ്പനികളുടെയും കെട്ടിട നിര്‍മ്മാക്കളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ എന്തെല്ലാം സംവിധാനം നിലവിലുണ്ട് ; വിശദമാക്കുമോ ;

(ബി)പ്രസ്തുത ആവശ്യത്തിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കുമോ;

(സി)ആവശ്യമെങ്കില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം?

3307

നഗരവികസനത്തിന് മാസ്റര്‍ പ്ളാന്‍

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

()സംസ്ഥാനത്ത് നഗര വികസനത്തിന് മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)നഗര വികസനം ലക്ഷ്യം വച്ച് നിക്ഷേപക സൌഹൃദ സംഗമങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)നഗരവികസനത്തിന് സഹായകരമായ വിധത്തില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ ?

3308

നഗരസഭകളുടെ സമഗ്ര വികസനം

ശ്രീ. എന്‍. ഷംസുദ്ദീന്‍

()നഗരസഭകളുടെ സമഗ്ര വികസനത്തിനും, തനതുഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുമായി വിഭവസമാഹരണം നടത്താന്‍ എന്തെങ്കിലും പദ്ധതി ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ വിശദമാക്കുമോ ?

3309

നഗര ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()നഗരപ്രദേശത്തുളളവരുടെ ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനത്തിനായി നടപ്പു സാമ്പത്തികവര്‍ഷം ഏതൊക്കെ പദ്ധതികളില്‍ എത്ര പണം ചെലവിട്ടു; എത്രപേര്‍ക്ക് പ്രയോജനം ലഭിച്ചു; നഗരസഭ തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ;

(ബി)ചേരിരഹിത നഗരം എന്ന ലക്ഷ്യം മുന്നില്‍കണ്ട് തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുന്ന രാജീവ് ആവാസ് യോജന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ ഓരോ നഗരങ്ങളിലും നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ ?

(സി)തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ മതിപുറം കോളനിയില്‍ രാജീവ് ആവാസ് യോജനയുടെ പൈലറ്റ് പ്രോജക്ടിന് 2012 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കുവാന്‍ അനുവദിച്ച ഫണ്ട് വിഹിതം എത്രമാത്രം ഉപയുക്തമാക്കി; പ്രസ്തുത പൈലറ്റ് പ്രോജക്ടിന്റെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കുമോ;

(ഡി)നഗരപ്രദേശങ്ങളിലെ ഓരോ കുടു#ബത്തിനും 100 ദിവസത്തെ തൊഴില്‍ നല്‍കുവാന്‍ കൊണ്ടുവന്ന അയ്യകാളി തൊഴിലുറപ്പ് പദ്ധതി നടപ്പുവര്‍ഷം എത്ര മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളില്‍ നടപ്പിലാക്കുന്നുണ്ട്; നാളിതുവരെ എത്രപേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ കഴിഞ്ഞു; കണക്ക് വ്യക്തമാക്കുമോ ?

3310

അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയും ലേസര്‍ ബജറ്റും

ശ്രീ. കെ. ദാസന്‍

സംസ്ഥാനത്ത് അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനായി എത്ര നഗരസഭകളിലെ ലേസര്‍ ബജറ്റ് അംഗീകരിച്ചിട്ടുണ്ട് എന്നതും അത് ഏതെല്ലാം നഗരസഭകളിലേതാണ് എന്നും വ്യക്തമാക്കുമോ ?

3311

കേരള അര്‍ബന്‍ ആന്റ് റൂറല്‍ ഡവലപ്മെന്റ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

ശ്രീ. പി. ഉബൈദുള്ള

()കേരള അര്‍ബന്‍ ആന്റ് റൂറല്‍ ഡവലപ്പ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.യു.ആര്‍.ഡി.എഫ്.സി.) ആസ്ഥാനം കോഴിക്കോട് നിന്നും മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കുമോ ;

(സി)36 വര്‍ഷമായി കോഴിക്കോട് ആസ്ഥാനമായി ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.യു.ആര്‍.ഡി.എഫ്.സി യുടെ ആസ്ഥാനം കോഴിക്കോട് തന്നെ നിലനിര്‍ത്താനും പ്രാദേശിക വികസന സന്തുലിതത്വം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമോ ?

3312

നിയമവിരുദ്ധമായി നിര്‍മ്മിക്കപ്പെട്ട ബഹുനില കെട്ടിടങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

()സംസ്ഥാനത്ത് കോര്‍പ്പറേഷന്‍-മുനിസിപ്പല്‍ പരിധിയിലെ ബഹുനില കെട്ടിടങ്ങളില്‍, നിയമവിരുദ്ധമായി നിര്‍മ്മിക്കപ്പെട്ടവയെ സംബന്ധിച്ച് ടൌണ്‍ പ്ളാനിംഗ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയിട്ടുണ്ടോ;

(ബി)നിയമ വിരുദ്ധമായി നിര്‍മ്മിക്കപ്പെട്ടവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; ഇവയില്‍ പൊളിച്ച് നീക്കാനും, വന്‍പിഴ ഈടാക്കാനും നഗരവികസന വകുപ്പ് തീരുമാനിച്ചവ എത്രയാണ്;

(സി)എത്ര കെട്ടിടങ്ങള്‍ ഇതിനകം പൊളിച്ചുനീക്കി; എത്ര കെട്ടിട ഉടമകളില്‍ നിന്നും പിഴ ഈടാക്കി;

(ഡി)നിയമവിരുദ്ധ നിര്‍മ്മാണം നടത്തിയ ബഹുനില കെട്ടിട ഉടമകള്‍ക്ക് എതിരെ ഒരു നടപടിയും സ്വീകരിക്കാത്ത കേസുകള്‍ എത്രയെന്ന് വ്യക്തമാക്കുമോ;

()ഗവണ്‍മെന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെപോയ കേസുകള്‍ എത്ര; ഏതെല്ലാം കേസുകളില്‍ മന്ത്രിയുടെ സ്റേ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

3313

ഹൈറൈസ് ബില്‍ഡിംഗ് നിര്‍മ്മാണം

ശ്രീ. ജെയിംസ് മാത്യു

()കേരള മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ ഹൈറൈസ് ബില്‍ഡിംഗ് ആണോയെന്ന് വിലയിരുത്താന്‍ ഭൂനിരപ്പിനടിയിലെ ബേസ്മെന്റ് കണക്കാക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചിട്ടുണ്ടോ;

(ബി)ബേസ്മെന്റിന് ശേഷം തറനിരപ്പില്‍ നിന്ന് 15 മീറ്റര്‍ വരെയുള്ള നാല് നില കെട്ടിടങ്ങളെ, പ്രസ്തുത വിധി പ്രകാരം ഹൈറൈസ് ബില്‍ഡിംഗിനായി പരിഗണിക്കേണ്ടതായിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ഹൈക്കോടതി വിധിയെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)തറ നിരപ്പിന് താഴെയുള്ള ഭാഗത്തെ ബേസ്മെന്റായും റോഡ് നിരപ്പിനു കവാടമുള്ള നിലയെ ഗ്രൌണ്ട് ഫ്ളോറായും കണക്കാക്കാമോ; വിശദമാക്കാമോ?

3314

കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഇളവ്

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാനത്ത് നിലവിലുള്ള കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)കെട്ടിടം നിര്‍മ്മിക്കുന്നതിന് പാലിക്കേണ്ടതായ നിലവിലുള്ള വ്യവസ്ഥകളില്‍ ഏതെല്ലാം ഇളവുകള്‍ വരുത്താനാണുദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(സി)ഫ്ളാറ്റ് നിര്‍മ്മാണ കമ്പനികള്‍ മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ ഏതൊക്കെയാണ് സര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

3315

അനധികൃത നിര്‍മ്മാണം ക്രമവല്‍കരിക്കുന്നതിനുളള നടപടി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()അനധികൃത നിര്‍മ്മാണം ക്രമവത്കരിക്കുന്നതു സംബന്ധിച്ച 2010 ലെ ചട്ടങ്ങള്‍ പ്രകാരം 31-12-2008 വരെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കാണ് ക്രമവത്കരണം അനുവദിച്ചിട്ടുളളത് ഈ പരിധി നീട്ടി നല്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ചട്ടങ്ങള്‍ നിലവില്‍ വന്ന 2010 - വരെയുളള നിര്‍മ്മാണങ്ങള്‍ ക്രമവല്‍ക്കരിക്കുന്നത് പരിഗണിക്കുമോ?

3316

കെട്ടിടനികുതിയും കെട്ടിടനിര്‍മ്മാണവും

ശ്രീ. എം.പി. വിന്‍സെന്റ്

()നഗരങ്ങളില്‍ കെട്ടിടനികുതി പരിഷ്കരിക്കുമ്പോള്‍ പഴയ കെട്ടിടങ്ങള്‍ക്ക് ഇളവ് അനുവദിക്കുമോ;

(ബി)നഗരങ്ങളിലെ നിര്‍മ്മാണത്തിലുളള കെട്ടിടങ്ങളുടെ ചുറ്റും മുറ്റം സിമന്റിട്ട് മഴവെളളം താഴ്ന്നുപോകുന്നതു തടയുന്ന പ്രവണത നിരുത്സാഹപ്പെടുത്തുമോ; വിശദമാക്കുമോ; ഇതിനായി നടപടി സ്വീകരിക്കുമോ;

(സി)ഫ്ളാറ്റുകളുടെ നിര്‍മ്മാണത്തിന് ലൈസന്‍സ് നല്‍കുമ്പോള്‍ അവയ്ക്കു ചുറ്റും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന് നിഷ്കര്‍ഷിക്കുമോ?

3317

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ദീര്‍ഘിപ്പിക്കല്‍

ശ്രീ. വി.പി. സജീന്ദ്രന്‍

,, ടി.എന്‍. പ്രതാപന്‍

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നികുതിക്കുള്ള റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം വിശദമാക്കുമോ ;

(ബി)എങ്കില്‍ എത്രനാളത്തേയ്ക്കാണ് ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

3318

2011 -ലെ കേരള മുനിസിപ്പാലിറ്റി വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ച്ചാര്‍ജ്ജും ചട്ടങ്ങള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()2011-ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ പ്രകാരം വാടകയ്ക്ക് നല്കിയിട്ടുളള കെട്ടിടങ്ങള്‍ക്ക് അടിസ്ഥാന വസ്തു നികുതിയുടെ 50% അധികം ഈടാക്കുന്നതുകകൊണ്ട് കെട്ടിടവും വസ്തുവും വാടകയ്ക്കു നല്‍കി ഉപജീവനം നടത്തുന്നവര്‍ക്കുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ?

3319

ഫ്ളാറ്റുകളിലെ ഫയര്‍ സേഫ്റ്റി സംവിധാനം

ശ്രീ. പി. . മാധവന്‍

,, എം.പി. വിന്‍സെന്റ്

,, ലൂഡി ലൂയീസ്

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്തെ ഫ്ളാറ്റുകളിലെ ഫയര്‍ സേഫ്റ്റി സംവിധാനം പരിശോധിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്;

(ബി)ഇതിനായി വിജിലന്‍സ് ടീമിനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

3320

മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; നിര്‍ദ്ദിഷ്ട കമ്പനിയുടെ ആതറൈസഡ് ഷയര്‍ ക്യാപിറ്റല്‍ എത്ര കോടിയാണ്; സര്‍ക്കാര്‍ എടുക്കുന്ന ഷയര്‍ എത്ര ശതമാനമായിരിക്കും; അവശേഷിക്കുന്ന ഷയര്‍ നല്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ വിശദമാക്കാമോ; വ്യക്തികള്‍ക്ക് ഷയര്‍ നല്കുന്നുണ്ടോ; എങ്കില്‍ വ്യക്തികളെ കണ്ടെത്തുന്നത് ഏത് മാനദണ്ഡ പ്രകാരമായിരിക്കും;

(ബി)സംസ്ഥാനത്ത് മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തിനുള്ള പദ്ധതി തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു; ഈ തുക എങ്ങിനെകണ്ടെത്താനാണുദ്ദേശിക്കുന്നത്; ഏതെങ്കിലും സ്വകാര്യ കമ്പനികളുമായി സഹകരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ സ്വകാര്യ കമ്പനിയെ കണ്ടെത്താനുള്ള നടപടി വിശദമാക്കാമോ?

3321

നഗരങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

,, ബെന്നി ബെഹനാന്‍

,, വി.ഡി. സതീശന്‍

()നഗരങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് തെര്‍മല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഏതൊക്കെ നഗരങ്ങളിലാണ് ഇതിനായി പ്ളാന്റുകള്‍ സ്ഥാപിക്കുന്നത്;

(സി)പ്രസ്തുത പ്ളാന്റുകളുടെ മാലിന്യ സംസ്ക്കരണശേഷി എത്രയാണ്; വിശദമാക്കുമോ;

(ഡി)ഇതിലൂടെ പ്രതിദിനം എത്ര ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ?

3322

പൈപ്പ് കമ്പോസ്റ് പദ്ധതി

ശ്രീ. കെ. എം. ഷാജി

()മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പൈപ്പ് കമ്പോസ്റ് പദ്ധതിക്ക് നഗരസഭകള്‍ക്ക് ധനസഹായം നല്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഓരോ നഗരസഭയ്ക്കും എത്ര തുക നല്കിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; എത്ര പൈപ്പ് കമ്പോസ്റ് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്;

(സി)നഗരസഭകളില്‍ യൂണിറ്റുകള്‍ സ്ഥാപിച്ചെങ്കിലും അവയില്‍ ബാക്ടീരിയയടങ്ങിയ മിശ്രിതം നിക്ഷേപിക്കാത്തതിനാല്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും, പുഴുക്കളും, മറ്റു പരാഗങ്ങളും നിറഞ്ഞ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നുമുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരിഹാര നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കുമോ?

3323

മൊബൈല്‍ ഇന്‍സിനറേറ്റര്‍

ശ്രീ. കെ. വി. വിജയദാസ്

()നഗരങ്ങളിലെ ഗുരുതരമായ മാലിന്യ പ്രശ്നം താത്കാലികമായി പരിഹരിക്കാന്‍ കഴിയുന്ന, മൊബൈല്‍ ഇന്‍സിനറേറ്റര്‍ കൂടുതലായി വാങ്ങി നഗരസഭകള്‍ക്ക് നല്കുവാന്‍ തയ്യാറാകുമോ;

(ബി)സംസ്ഥാന ശുചിത്വമിഷന്‍ ഗുജറാത്തില്‍ നിന്നും വാങ്ങിയ മൊബൈല്‍ ഇന്‍സിനറേറ്ററിന്റെ വില എത്രയാണ്; കപ്പാസിറ്റി എത്ര; പ്രവര്‍ത്തന ചെലവ് എത്ര; പ്രതിദിനം എത്ര ടണ്‍ മാലിന്യം ചാരമാക്കി മാറ്റാന്‍ സാധിക്കും;

(സി)ലോകത്ത് ഏറ്റവും മെച്ചപ്പെട്ട സാങ്കേതിക വിദ്യയോട് കൂടിയതും നമ്മുടെ നഗരങ്ങള്‍ക്കനുയോജ്യമായതുമായ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഏതാണെന്ന് ശുചിത്വമിഷന്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

3324

മാലിന്യം പായ്ക്കറ്റുകളിലാക്കി സൂക്ഷിക്കാനുള്ള പദ്ധതി

ശ്രീ. പാലോട് രവി

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതുവരെ മാലിന്യം പായ്ക്കറ്റുകളിലാക്കി സൂക്ഷിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)പ്രസ്തുത പദ്ധതിക്കുള്ള തുക ഏത് വിധത്തിലാണ് സ്വരൂപിക്കുന്നത്; പദ്ധതിയ്ക്കായി നാളിതുവരെ സ്വീകരിച്ച നടപടികളെന്തെല്ലാം?

3325

വിസര്‍ജ്ജ്യവസ്തുക്കളുടെ സംസ്കരണത്തിനുളള ഏജന്‍സികള്‍

ശ്രീ. പി. തിലോത്തമന്‍

()സംസ്ഥാനത്ത് കക്കൂസ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സെപ്റ്റിക് ടാങ്കുകള്‍ ക്ളീന്‍ ചെയ്യുന്നതിനും എത്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ ; എത്ര വാഹനങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്; ഇപ്രകാരമുള്ള മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കണം എന്നതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ ;

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നുണ്ടോ ; വ്യവസ്ഥകള്‍ ലംഘിച്ച് പൊതുസ്ഥലങ്ങളിലും കുടിവെള്ള സംഭരണികളിലും കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നു എന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇപ്രകാരം പ്രവര്‍ത്തിച്ചവര്‍ക്കെതിരെ എന്തു നടപടികള്‍ കൈക്കൊണ്ടു എന്ന് വ്യക്തമാക്കുമോ ?

3326

നവീന മാലിന്യ സംസ്കരണ പ്ളാന്റുകള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, പി. കെ. ബഷീര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, വി. എം. ഉമ്മര്‍ മാസ്റര്‍

()നവീന മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പ്ളാന്റുകള്‍ എവിടെയെല്ലാമാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും, സര്‍ക്കാര്‍ ഉടമസ്ഥതയിലാണോ സ്ഥാപിക്കുന്നത് എന്നതും സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;

(സി)അറവുശാലകളിലെ മാലിന്യനിര്‍മ്മാര്‍ജ്ജനവും പ്രസ്തുത പ്ളാന്റുകള്‍ മുഖേന നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; അറവുശാലാ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഇപ്പോഴുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ്?

3327

വിളപ്പില്‍ ശാലയിലെ സംസ്ക്കരണ പ്ളാന്റ് അടച്ചിട്ട നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തലസ്ഥാന നഗരിയിലെ മാലിന്യങ്ങള്‍ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നും അവിടുത്തെ സംസ്കരണ പ്ളാന്റ് അടച്ചിടണമെന്നും തീരുമാനിച്ചിട്ടുണ്ടോ;

(ബി)മാലിന്യപ്രശ്നത്തില്‍ സമരത്തിലേര്‍പ്പെട്ട വിളപ്പില്‍ശാല നിവാസികള്‍ക്ക് നല്കിയ ഉറപ്പുകള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)നഗരമാലിന്യങ്ങള്‍ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ച സര്‍ക്കാര്‍ ഇതിനായി സ്വീകരിച്ച ബദല്‍ സംവിധാനവും നടപടികളും വിശദമാക്കുമോ;

(ഡി)മാലിന്യ സംസ്കരണം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത വിദഗ്ദ്ധരുടെ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമായിരുന്നു; അവ നടപ്പിലാക്കുകയുണ്ടായോ?

3328

വിളപ്പില്‍ ശാലയില്‍ മലിനജലശുദ്ധീകരണ പ്ളാന്റ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വിളപ്പില്‍ശാലയില്‍ മലിനജലം ശുദ്ധീകരിക്കാനുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടോ;

(ബി)കേരള ഹൈക്കോടതി ഇക്കാര്യത്തില്‍ പോലീസ് സംരക്ഷണം നല്കേണ്ടത് സംബന്ധിച്ച് നടത്തിയ നിര്‍ദ്ദേശം എന്തായിരുന്നു;

(സി)പ്ളാന്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് കോടതി നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള പോലീസ് സംരക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നുവോ?

3329

സ്വീവേജ് സംവിധാനം ആധുനീകരിക്കുന്ന പദ്ധതി

ശ്രീ. എന്‍. ഷംസുദ്ദീന്‍

()തിരുവനന്തപുരം നഗരത്തിലെ സ്വീവേജ് സംവിധാനം ആധുനീകരിക്കുന്ന പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി വിഭാവനം ചെയ്യുന്ന പരിഷ്ക്കരണങ്ങളെന്തെല്ലാമാണ്; ഈ പദ്ധതി ആരംഭിച്ചതെന്നാണ്;

(സി)പ്രസ്തുത പദ്ധതിക്ക് ആവശ്യമായ ഫണ്ട് ലഭ്യമാണോ; ഫണ്ട് ഏത് വിധത്തിലാണ് സ്വരൂപിച്ചത്;

(ഡി)പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം വരാനുള്ള കാരണമെന്താണ് ?

3330

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ബ്രഹ്മപുരത്ത് പുതിയ പ്ളാന്റ്

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് ബ്രഹ്മപുരത്ത് പുതുതായി സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്ളാന്റില്‍ കൊച്ചി നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും സംസ്ക്കരിക്കുവാന്‍ സാധിക്കുമോ;

(ബി)പ്രസ്തുത പ്ളാന്റില്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യയുടെ വിശദവിവരം നല്‍കാമോ;

(സി)ഇത്തരം പ്ളാന്റുകള്‍ മറ്റെവിടെയെങ്കിലും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെയെല്ലാം;

(ഡി)ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിശദവിവരം നല്‍കാമോ ?

3331

അങ്കമാലിയിലെ ഖരമാലിന്യ സംസ്ക്കരണ പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി മുനിസിപ്പാലിറ്റിയിലും പരിസര പ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന മാലിന്യപ്രശ്നം കണക്കിലെടുത്ത് നിര്‍ദ്ദേശിക്കപ്പെട്ട ഖരമാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസം വ്യക്തമാക്കാമോ;

(ബി)ഖരമാലിന്യ സംസ്കരണ പദ്ധതിക്കായി നഗരസഭ സ്ഥലം വാങ്ങിയിരുന്നോ;

(സി)പ്രസ്തുത സ്ഥലം ഇപ്പോള്‍ എന്തിനായാണ് ഉപയോഗിക്കുന്നത്; വ്യക്തമാക്കുമോ ?

3332

അങ്കമാലി മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

()കഴിഞ്ഞ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി അങ്കമാലി മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി)ഇതിനായി ചെലവഴിച്ച തുക എത്രയെന്നും, ഏതെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിച്ചിട്ടുള്ളതെന്നും വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ എന്തെന്നും വ്യക്തമാക്കാമോ ?

3333

നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കുന്നതിനുളള നടപടി

ശ്രീ. കെ. എം. ഷാജി

നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്കുമോ?

3334

നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുവാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ നഗരസഭാ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്ന ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുമോ; ഈ വിഷയത്തിലുണ്ടായിരിക്കുന്ന തടസ്സങ്ങള്‍ വ്യക്തമാക്കുമോ;

(സി)തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പൊതു സര്‍വ്വീസ് എന്ന നയം അംഗീകരിച്ചിട്ടുണ്ടോ; വിശദീകരണം ലഭ്യമാക്കുമോ;

(ഡി)തിരുവനന്തപുരം നഗരസഭയിലെ എല്‍.ഡി.സി./ബി.സി.ഒഴിവുകള്‍ എത്ര; ഇവ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യും എന്ന് വ്യക്തമാക്കുമോ ?

3335

മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ എല്‍.ഡി.സി/ബി.സി. സ്ട്രെങ്ത്

ശ്രീ. മോന്‍സ് ജോസഫ്

()മുന്‍സിപ്പല്‍ കോമണ്‍സര്‍വ്വീസില്‍ തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി.സി./ബി.സി. സാങ്ഷന്‍ഡ് സ്ട്രെങ്ത് എത്രയാണ്;

(ബി)ഇതില്‍ ഇപ്പോള്‍ എത്ര എല്‍.ഡി.സി/ബി.സി.മാര്‍ ജോലി ചെയ്യുന്നു;

(സി)തിരുവനന്തപുരം ജില്ലയില്‍ ബി.സി.മാരായി എത്ര താത്ക്കാലിക ജീവനക്കാര്‍ ജോലി നോക്കുന്നു; ഇവര്‍ ഏതു കാലയളവ് മുതലാണ് ജോലി നോക്കി വരുന്നത്; ഇതില്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ കാലമായി ജോലി നോക്കുന്നവര്‍ എത്ര;

(ഡി)തിരുവനന്തപുരം നഗരസഭയില്‍ എല്‍.ജി.എസ്. വേക്കന്‍സി ഇപ്പോള്‍ എത്രയെണ്ണം നിലവിലുണ്ട്; ഇവ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തോ എന്ന് വ്യക്തമാക്കാമോ ?

3336

നഗരസഭകളിലെയും കോര്‍പ്പറേഷനിലെയും പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. ബാബു. എം. പാലിശ്ശേരി

()നഗരസഭകളിലെയും കോര്‍പ്പറേഷനിലെയും പെന്‍ഷന്‍ കുടിശ്ശിക എത്രയാണെന്നും അവ എന്നു നല്‍കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ ;

(ബി)പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സാധിക്കാതെ വന്ന സാഹചര്യം എന്താണെന്ന് വിശദമാക്കാമോ ;

(സി)നഗരസഭയുടെ വരുമാന സ്രോതസ്സുകള്‍ കുറഞ്ഞു വരികയും, കരാര്‍ നിരക്ക്, റവന്യൂ നിരക്ക്, പെന്‍ഷന്‍, ശമ്പളം തുടങ്ങി ചെലവിനങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചിട്ടുണ്ടോ ; എങ്കില്‍ നഗരസഭകളെ സഹായിക്കാനുള്ള നടപടികള്‍ വിശദമാക്കുമോ ?

3337

സി.എല്‍.ആര്‍. ഡ്രൈവറെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി നഗരസഭയില്‍ 1997 മുതല്‍ സി.എല്‍.ആര്‍. ഡ്രൈവര്‍ ആയി സേവനമനുഷ്ഠിച്ചു വരുന്ന ശ്രീകുമാരനെ സ്ഥിരം ഡ്രൈവറുടെ ഒഴിവില്‍ സ്ഥിരപ്പെടുത്തുന്നതിനുള്ള അപേക്ഷയില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത വിഷയത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കുന്നതിനുള്ള ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും, പി.എസ്.സി. വഴി ജോലി ലഭിക്കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞതിനാലും ഡ്രൈവര്‍ തസ്തികയില്‍ ശ്രീകുമാരന് സ്ഥിര നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

3338

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. വി. വിജയദാസ്

()ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ഘടന പൂര്‍ണ്ണരൂപത്തില്‍ ക്രമീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ജില്ലകള്‍ തോറും ഓഫീസുകള്‍ നിലവില്‍ വന്നിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഏതെല്ലാം പദ്ധതികളില്‍ എത്ര മാത്രം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ള വിവരം നല്‍കുമോ;

(ഡി)വകുപ്പിന് അനുവദിക്കപ്പെട്ടിട്ടുള്ള ബജറ്റ് വിഹിതത്തില്‍ നിന്നും എത്ര ശതമാനം തുക 2012 നവംബര്‍ 30 വരെ വിനിയോഗിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ള വിവരം ലഭ്യമാക്കുമോ ?

3339

ന്യൂനപക്ഷക്ഷേമ വകുപ്പ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, പി. ഉബൈദുള്ള

,, സി. മമ്മൂട്ടി

,, എന്‍. . നെല്ലിക്കുന്ന്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായി കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ;

(ബി)ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി ആരംഭിച്ചുകഴിഞ്ഞോ ;

(സി)പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സെക്രട്ടറിയറ്റില്‍ എന്തെങ്കിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനായി വകുപ്പ് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

3340

ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. പി. ഉബൈദുള്ള

()ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി (.ഡി.എം.)2010-11, 2011-12 വര്‍ഷങ്ങളില്‍ എത്ര അപേക്ഷകളാണ് ലഭിച്ചത് ;

(ബി)ഇതില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് ധനസഹായം അനുവദിച്ചു ; അവ ഏതെല്ലാമാണ് ; വിശദാംശം നല്‍കുമോ ;

(സി)പ്രസ്തുത സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് കൃത്യമായി ഉപയോഗിച്ചിട്ടുണ്ടോ ; ഇത് സംബന്ധിച്ച് മോണിറ്ററിംഗ് നടത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ?

3341

ന്യൂനപക്ഷ സമുദായത്തിലെ നിരാലംബരായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനുളള പദ്ധതി

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, പി. കെ. ബഷീര്‍

()ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹമോചിതര്‍, വിധവകള്‍ എന്നിവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ള പദ്ധതികളെന്തെങ്കിലും നടപ്പാക്കുന്നുണ്ടോ;

(ബി)എങ്കില്‍ വിശദവിവരം നല്കാമോ ;

(സി)ഇവര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ ?

3342

മൈനോറിറ്റി യൂത്ത് കോച്ചിംഗ് സെന്ററുകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് മൈനോറിറ്റി യൂത്ത് കോച്ചിംഗ് സെന്ററുകള്‍ ഉള്ളത്;

(ബി)പ്രസ്തുത സെന്ററുകളിലെ സേവന-വേതന വ്യവസ്ഥകള്‍ വിശദമാക്കുമോ;

(സി)വിവിധ സെന്ററുകളില്‍ എന്തെല്ലാം വ്യവസ്ഥകളിലാണ് ശമ്പളം നല്‍കുന്നത് എന്ന് വിശദമാക്കുമോ;

(ഡി)നിലവില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും മുഴുവന്‍ സ്റാഫും ഉള്ള പൊന്നാനിയിലെ സ്ഥാപനത്തിലേക്ക് വീണ്ടും ജീവനക്കാരെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടന്നിട്ടുണ്ടോ; വിശദമാക്കുമോ; എങ്കില്‍ നിലവിലുള്ള ജീവനക്കാരെ മാറ്റുന്നതിനുള്ള കാരണം വിശദമാക്കുമോ;

()സെന്റര്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായാണോ ഇത്തരം നടപടികള്‍ എന്ന് വിശദമാക്കുമോ?

3343

എം.എസ്.ഡി.പി. പദ്ധതി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()എം.എസ്.ഡി.പി. പദ്ധതി സംസ്ഥാന ന്യൂനപക്ഷകേന്ദ്രീകൃത മേഖലകളില്‍ നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുന്നുണ്ടോ;

(ബി)എങ്കില്‍ എന്തൊക്കെ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഈ വിഷയം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്കുമോ;

(ഡി)പ്രസ്തുത പദ്ധതി ബ്ളോക്കടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര ബ്ളോക്കുകളില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്?

3344

എം.എസ്.ഡി.പി പദ്ധതി

ശ്രീ. കെ. എം. ഷാജി

()എം.എസ്.ഡി.പി. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടോ ; എങ്കില്‍ ഏതു ജില്ലയിലാണെന്നും എന്തു തുക ഇതുവരെ ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ ;

(ബി)ഇതനുസരിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത് എന്ന് വിശദമാക്കുമോ ;

(സി)ഈ പദ്ധതി നടത്തിപ്പില്‍ ബുദ്ധിമുട്ടുകളുണ്ടോ ; എങ്കില്‍ അവ എന്താണെന്ന് വ്യക്തമാക്കുമോ ?

3345

ഹജ്ജ്ഹൌസ് കേന്ദ്രമായി ന്യൂനപക്ഷ പരിശീലന സെന്റര്‍ തുടങ്ങുവാന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പിന്നോക്ക ന്യൂനപക്ഷങ്ങള്‍ ധാരാളം താമസിക്കുന്ന കൊണ്ടോട്ടി മണ്ഡലത്തില്‍ സംസ്ഥാന ഹജ്ജ്ഹൌസ് കേന്ദ്രമായി ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുളള കോച്ചിംഗ് സെന്റര്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)എങ്കില്‍ ഇത് സ്ഥാപിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ?

3346

കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലെ ഭേദഗതി

ശ്രീ. രാജു എബ്രഹാം

,, ജെയിംസ് മാത്യു

ഡോ. കെ.ടി. ജലീല്‍

,, സാജു പോള്‍

()കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പരിഗണിക്കുന്ന ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;

(സി)റിയല്‍ എസ്റേറ്റുകാര്‍ക്കുവേണ്ടി എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട് ; അവ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്; ഇതിനായി ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

3347

ന്യൂനപക്ഷ സമുദായ വനിതകള്‍ക്കായി സ്വയം സഹായ സംഘങ്ങള്‍

ശ്രീ. വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()ന്യൂനപക്ഷ സമുദായത്തിലെ വനിതകള്‍ക്കായി സ്വയംസഹായ സംഘം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ആര്‍ക്കൊക്കെയാണ് പ്രസ്തുത സംഘം വഴി ധനസഹായം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.