UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3391

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൃഷിവകുപ്പ് നല്‍കുന്ന സഹായങ്ങളും പരിശീലനങ്ങളും

ശ്രീ. ബി. സത്യന്‍

()കൃഷി ഒരു പ്രധാന വരുമാന മാര്‍ഗ്ഗമായി കാണുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൃഷിവകുപ്പ് ഏതെല്ലാം തരത്തിലുളള സഹായങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുന്നുണ്ട്; വിശദമാക്കാമോ?

3392

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഓണാട്ടുകരയിലെ പാടശേഖരങ്ങളുടെ സംരക്ഷണം

ശ്രീ. സി. കെ. സദാശിവന്‍

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഓണാട്ടുകരയിലെ പാടശേഖരങ്ങളുടെ സംരക്ഷണത്തിനായി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(ബി)എത്ര കോടി രൂപയാണ് ഇതിനായി വക കൊളളിച്ചിട്ടുളളത്; വ്യക്തമാക്കുമോ;

(സി)ഏതെല്ലാം പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)മണ്ണ് സംരക്ഷണ വകുപ്പ് വഴി എത്ര പൊതു കുളങ്ങളുടെ നവീകരണമാണ് നടക്കുന്നത്; വിശദമാക്കുമോ;

()രണ്ടാം ഘട്ടത്തില്‍ ഏതെല്ലാം പൊതു കുളങ്ങളുടെ പുനരുദ്ധാരണമാണ് പരിഗണനയിലുളളത്; നിലവിലുളള ഇതിന്റെ അവസ്ഥ വിശദമാക്കുമോ?

3393

കുട്ടനാട് പാക്കേജ് പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി താറാവ് വളര്‍ത്തല്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഗുണഭോക്താക്കളെ കണ്ടെത്തിയത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് അറിയിക്കാമോ;

(സി)2012-2013 സാമ്പത്തികവര്‍ഷം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പിന് എന്തു തുക വകയിരുത്തിയിട്ടുണ്ട്; അതില്‍ എന്തു തുക ഇതുവരെ അനുവദിച്ചുകിട്ടിയെന്നും എന്തു തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

3394

കുട്ടനാട് റൈസ് ബയോ പാര്‍ക്ക്

ശ്രീ. തോമസ് ചാണ്ടി

കുട്ടനാട് റൈസ് ബയോ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് ഇതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുള്ള വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

3395

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള പദ്ധതി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനുവേണ്ടി ഏതെല്ലാം സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ പ്രോജക്ടുകള്‍ക്ക് നിലവില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;

(സി)ആര്‍. ഒ പ്ളാന്റ് നിര്‍മ്മാണത്തിന് അശോക ട്രസ്റ് സമര്‍പ്പിച്ച പ്രോജക്ടിന്റെ പകര്‍പ്പും ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഗാന്ധിസ്മാരകം സമര്‍പ്പിച്ച പ്രോജക്ടിന്റെ പകര്‍പ്പും ലഭ്യമാക്കുമോ?

3396

കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി

ശ്രീ.സി.ദിവാകരന്‍

''കെ.രാജു

ശ്രീമതി..എസ്.ബിജിമോള്‍

ശ്രീ..ചന്ദ്രശേഖരന്‍

()ഡോക്ടര്‍ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കുട്ടനാട് പാക്കേജ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിന്‍പ്രകാരം കേന്ദ്രത്തില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം സഹായമാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പാക്കേജുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

3397

കുട്ടനാട് കാര്‍ഷിക പാക്കേജ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കുട്ടനാട് കാര്‍ഷിക പാക്കേജുമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടു വരുന്ന പ്രദേശത്തിന്റെ വിസ്തൃതിയടക്കമുള്ള വിശദാംശം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രദേശത്ത് ഈ പാക്കേജുമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ വിവരം വിശദമാക്കുമോ?

3398

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി താറാവ് കൃഷിക്കാര്‍ക്ക് താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിനുള്ള നടപടി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി താറാവ് കൃഷിക്കാര്‍ക്ക് താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)താറാവ് വളര്‍ത്തലിന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി)ഗുണഭോക്താക്കളെ തിരഞ്ഞെടുത്തുവെങ്കില്‍ ആയതിനുള്ള മാനദണ്ഡവും ഗുണഭോക്താക്കളുടെ ലിസ്റും ലഭ്യമാക്കുമോ?

(ഡി)പുതിയതായി താറാവ് കൃഷി നടത്തുവാന്‍ ആഗ്രഹിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമോ?

3399

കുട്ടനാട് പാക്കേജ്

ശ്രീ. . എം. ആരിഫ്

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അരൂര്‍ മണ്ഡലത്തില്‍ ഏതൊക്കെ പ്രവര്‍ത്തികള്‍ക്കാണ് എ. എസ്. ലഭ്യമാക്കിയിരിക്കുന്നത് ; വിശദമാക്കാമോ ; ഏതെല്ലാം പ്രവര്‍ത്തികളാണ് പൂര്‍ത്തിയായിട്ടുള്ളത് ; വിശദമാക്കുമോ ?

3400

കാര്‍ഷിക പാക്കേജുകള്‍

ശ്രീ. തോമസ് ചാണ്ടി

,, .കെ. ശശീന്ദ്രന്‍

()കേന്ദ്രത്തില്‍ നിന്നും ധനസഹായം ലഭിക്കുന്ന ഏതൊക്കെ കാര്‍ഷിക പാക്കേജുകളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)കുട്ടനാട്, വയനാട്, ഇടുക്കി കാര്‍ഷികപാക്കേജുകള്‍ നടപ്പിലാക്കുന്നതിന് ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ;

(സി)പ്രസ്തുത പാക്കേജുകള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ എത്ര തുക അനുവദിച്ചെന്നും എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കുമോ ?

3401

നെല്ല് സംഭരണം

ശ്രീ. എസ്. രാജേന്ദ്രന്‍

()നെല്ല് സംഭരണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും സംഭരിച്ച നെല്ലിന്റെ തുക കൃഷിക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നുമുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എത്ര തുക ഈ നിലയില്‍ കുടിശ്ശിക നല്‍കാനുണ്ട് എന്നും, എന്ന് തുക വിതരണം ചെയ്യുമെന്നും വ്യക്തമാക്കാമോ;

(ബി)നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്യുന്നതു വഴി വന്‍തോതില്‍ നെല്‍വയല്‍ നികത്തുന്നതിന്റെ ഫലമായി നിലവിലുള്ള നെല്‍കൃഷിയും അന്യമാകുന്ന സ്ഥിതി തടയാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഇക്കാര്യം ഗൌരവമായി പരിഗണിക്കുമോ ?

3402

കര്‍ഷകരില്‍ നിന്നും താങ്ങുവില നല്‍കി നെല്ല് സംഭരിക്കുന്ന നടപടി

ശ്രീ. . എം. ആരിഫ്

()കര്‍ഷകരില്‍ നിന്നും താങ്ങുവില നല്‍കി നെല്ല് സംഭരിക്കുന്ന നടപടി പ്രകാരം ഈ സാമ്പത്തിക വര്‍ഷം എത്ര ടണ്‍ നെല്ല് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി സംഭരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)നെല്ലിന്റെ സംഭരണവില കൃഷിക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ എത്ര രൂപ ഈ ഇനത്തില്‍ കൃഷിക്കാര്‍ക്ക് നല്‍കാനുണ്ടെന്ന് ജില്ല തിരിച്ച് വിശദീകരിക്കാമോ?

3403

നെല്‍കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നതിനുളള പദ്ധതി

ശ്രീ. ആര്‍. രാജേഷ്

()മുന്‍ സര്‍ക്കാര്‍ നെല്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നതിന് ഒരു പദ്ധതി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നുവോ;

(ബി)നെല്‍ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആ പദ്ധതി തടുര്‍ന്നും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കുമോ?

3404

സംസ്ഥാനത്തെ നെല്ലുല്പാദനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്ത് നെല്‍കൃഷിക്ക് ഉപയുക്തമാക്കിയിരുന്ന ഭൂമിയുടെ അളവ് എത്രയാണെന്നും ആയതില്‍ നിന്നുള്ള നെല്ലിന്റെ ഉല്പാദന അളവും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സൂചനാ ഭൂമിക്ക് വര്‍ദ്ധനവോ/കുറവോ ഉണ്ടായിട്ടുണ്ടോ;

(സി)നെല്ലുല്പാദനത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉള്ളതില്‍ നിന്നും ഉണ്ടായിട്ടുള്ള അളവ് വ്യത്യാസം വ്യക്തമാക്കുമോ; അനുബന്ധ അളവും വ്യതിയാനത്തിന്റെ വിവരവും വിശദാംശസഹിതം വ്യക്തമാക്കുമോ?

3405

കരനെല്‍കൃഷി

ശ്രീ. എം. ഉമ്മര്‍

()'കരനെല്‍കൃഷി' പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇതിനായി ഏതെല്ലാം പ്രദേശങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)കുറഞ്ഞുവരുന്ന നെല്‍കൃഷിയെ പരിപോഷിപ്പിക്കാന്‍ ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ ?

3406

കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിടിവ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിടിവിനെ പ്രതിരോധിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ എന്തെല്ലാം പദ്ധതികളാവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ ഏജന്‍സികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപിപ്പിച്ചുളള നാളികേര കൃഷിവികസന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(സി)അത്യുല്പാദന ശേഷിയുളള കുറിയ തെങ്ങുകളുടെ വിത്ത് തേങ്ങകളും, തൈകളും കര്‍ഷകര്‍ക്ക് സൌജന്യനിരക്കില്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

3407

കേര കര്‍ഷകര്‍ക്ക് ആശ്വാസമായേക്കാവുന്ന പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണ ഫലമായി കണ്ടെത്തിയ തെങ്ങില്‍ നിന്നുള്ള നീര ഉല്പാദന പദ്ധതി തുടങ്ങുന്നതിന് എന്താണ് തടസ്സം എന്ന് വിശദമാക്കാമോ;

(ബി)കേര കര്‍ഷകര്‍ക്ക് ഏറ്റവും താങ്ങായി മാറാവുന്ന പ്രസ്തുത പദ്ധതി എത്രയും വേഗത്തില്‍ നടപ്പാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ ഘടനയും രൂപരേഖയും കൃഷി വകുപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

3408

നാളികേരം/കൊപ്ര സംഭരണം

ശ്രീ. എം. ചന്ദ്രന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. പി. റ്റി. . റഹീം

,, കെ. കെ. നാരായണന്‍

()2012 വര്‍ഷത്തില്‍ എത്ര ടണ്‍ നാളീകേരം/കൊപ്ര സംഭരിക്കാനാണ് സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ മുഖേന ലക്ഷ്യമിട്ടിരുന്നത് ; ഇതില്‍ എന്തളവില്‍ ഇതുവരെ സംഭരിച്ചു ; ഇത് ഉല്‍പാദനത്തിന്റെ എത്ര ശതമാനമാണ് ;

(ബി)സംഭരണ നടപടികളുടെ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(സി)കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലാണ് കൊപ്രയുടെ പൊതു വിപണി വില എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)വിലയിടിവ് മൂലം പ്രതിസന്ധി നേരിടുന്ന ഇടത്തരം കേര കര്‍ഷകരെ സഹായിക്കുന്നതിനായി നിലവിലുള്ള സംഭരണ സംവിധാനങ്ങളുടെ പോരായ്മകളെ തിരുത്തിക്കൊണ്ട് പദ്ധതി ആവിഷ്ക്കരിക്കാന്‍ തയ്യാറാകുമോ ?

3409

പച്ചത്തേങ്ങ, കൊപ്ര എന്നിവയുടെ സംഭരണം

ശ്രീമതി കെ. എസ.് സലീഖ

()കൃഷിഭവനുകള്‍ മുഖേന പച്ചത്തേങ്ങ സംഭരിക്കുന്നതിനായി എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ട് ; ഇനി എത്ര കോടി രൂപ കൂടി അനുവദിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)കൃഷിഭവനുകള്‍ വഴി കിലോയ്ക്ക് എത്ര രൂപയ്ക്കാണ് പച്ചത്തേങ്ങ സംഭരണം നടത്താന്‍ ഉദ്ദേശിക്കുന്നത് ; കൃഷി ഭവനുകളില്‍ രജിസ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നും മാത്രമേ തേങ്ങ സംഭരിക്കുകയുള്ളുവോ ; നിലവില്‍ എത്ര കര്‍ഷകര്‍ രജിസ്റര്‍ ചെയ്തു; വിശദമാക്കുമോ ;

(സി)കൊപ്ര സംഭരിക്കുന്ന എല്ലാ ഏജന്‍സികള്‍ക്കും സബ്സിഡി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ക്വിന്റലിന് എത്ര രൂപ നിരക്കില്‍ സബ്സിഡി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)തേങ്ങ വാങ്ങാനായി ഓരോ കൃഷിഭവനിനും എത്ര തുക റിവോള്‍വിങ് ഫണ്ടായി അനുവദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

()തേങ്ങ ഉണക്കി കൊപ്രയാക്കാന്‍ എത്ര കേന്ദ്രങ്ങളില്‍ ഡ്രൈയറുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത് ; എവിടെയെല്ലാം ; വിശദമാക്കുമോ ;

(എഫ്)സര്‍ക്കാരിന്റെ പ്രോത്സാഹന നടപടികള്‍ കാരണം 2011-12 സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ എത്ര ടണ്‍ കൊപ്ര സംഭരിക്കാന്‍ സാധിച്ചു ; വിശദമാക്കുമോ ;

(ജി)കേന്ദ്രം നിലവില്‍ കൊപ്രയ്ക്ക് ക്വിന്റലിന് എത്ര രൂപ താങ്ങുവില നല്‍കുന്നുണ്ടെന്ന് അറിയിക്കുമോ; ആയത് വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു ; വിശദമാക്കുമോ ;

(എച്ച്)പാമോയിലിന് ഇപ്പോള്‍ 15 രൂപ സബ്സിഡി കേന്ദ്രം നല്‍കുന്നത് വെളിച്ചെണ്ണയ്ക്കു കൂടി നല്‍കാന്‍ ആവശ്യപ്പെടുമോ ; വിശദമാക്കുമോ ;

()കേര കര്‍ഷകരെ രക്ഷിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിലും സാമൂഹികക്ഷേമ വകുപ്പിന്റെ സമഗ്ര ശിശുക്ഷേമ പദ്ധതിയിലും പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കണമെന്ന് നിഷ്കര്‍ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

3410

നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുന്നതിന് നടപടി

ശ്രീ. ബി. ഡി. ദേവസ്സി

നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിനും നെല്ലു സംഭരണം ഊര്‍ജ്ജിതമാക്കുന്നതിനും സംഭരിക്കുന്ന നെല്ലിന്റെ വില അപ്പോള്‍ തന്നെ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ ?

3411

നാളികേര സംഭരണം

ശ്രീ. .കെ. വിജയന്‍

()പച്ചത്തേങ്ങ സംഭരിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ഏതുവരെ ആയെന്ന് വ്യക്തമാക്കാമോ;

(ബി)പൊതിച്ചതേങ്ങ കിലോയ്ക്ക് എത്ര രൂപ നിരക്കിലാണ് സംഭരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)കേരളത്തില്‍ ഏതൊക്കെ കേന്ദ്രങ്ങളിലാണ് പച്ചത്തേങ്ങ ഇപ്പോള്‍ സംഭരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)നാദാപുരം മണ്ഡലത്തില്‍ ഏതൊക്കെ കേന്ദ്രങ്ങളിലാണ് പച്ചത്തേങ്ങ സംഭരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

3412

ഹ്രസ്വകാല കാര്‍ഷിക വായ്പയ്ക്ക് പലിശ ഇളവ്

ശ്രീ. ആര്‍. രാജേഷ്

()ഹ്രസ്വകാല കാര്‍ഷിക വായ്പകൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ പൂര്‍ണ്ണമായി ഒഴിവാക്കും എന്ന് പ്രഖ്യാപനം നടത്തിയിട്ടുണ്ടോ;

(ബി)ബഡ്ജറ്റില്‍ ഇതിനായി എത്ര കോടി രൂപ വകയിരിത്തിയിരുന്നു എന്നും എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമായിയെന്നും വിശദമാക്കാമോ ;

(സി)ഹ്രസ്വകാല കാര്‍ഷിക വായ്പ കൃത്യമായി തിരിച്ചടച്ചവരുടെ കണക്ക് ജില്ല തിരിച്ച് വിശദമാക്കുമോ ;

(ഡി)എത്ര കോടി രൂപ ഇതിനായി ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ ?

3413

തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്ന നടപടി

ശ്രീ.പി.തിലോത്തമന്‍

()ഒഴിഞ്ഞുകിടക്കുന്ന കൃഷിഭൂമി മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറ്റുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതൊഴിവാക്കാനും തരിശ് കൃഷിഭൂമി ഉപയോഗപ്രദമാക്കുവാനും കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി)തരിശായികിടക്കുന്ന കൃഷിഭൂമികൃഷി ചെയ്യാന്‍ താല്പര്യമുള്ള സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് നിശ്ചിത കാലയളവിലേക്ക് സൌജന്യമായി നല്‍കുവാന്‍ ഒരു പദ്ധതി തയ്യാറാക്കുമോ?

3414

വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘങ്ങള്‍ നടത്തിയ സന്ദര്‍ശനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് വരള്‍ച്ചമൂലം നെല്ല്, പച്ചക്കറികള്‍, കുരുമുളക്, കൊക്കൊ ഉള്‍പ്പെടെയുള്ളവയുടെ ഉത്പാദനത്തില്‍ വന്‍തോതില്‍ കുറവുണ്ടാകുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ ; വിശദീകരിക്കാമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസംഘങ്ങള്‍ എത്ര തവണ എവിടെയൊക്കെ സന്ദര്‍ശനം നടത്തിയെന്ന് വെളിപ്പെടു ത്താമോ ;

(സി)കാര്‍ഷിക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി കര്‍ഷകരില്‍ നിന്നും കേന്ദ്ര സംഘം പരാതികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്താമോ ;

(ഡി)കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാകാവുന്ന വന്‍നഷ്ടം കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ;

()കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം പ്രതിനിധികളെ അറിയിച്ചില്ലെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ ?

3415

കൃഷി-മൃഗസംരക്ഷണ വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍

ശ്രീ.കെ.ദാസന്‍

()സംസ്ഥാനത്ത് കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാം; ഓരോ പദ്ധതിയുടെയും വിശദാംശം വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാമോ?

3416

കേര ഫെഡിന് സബ്സിഡി ഇനത്തില്‍ ലഭിച്ച തുക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഓണക്കാലത്ത് വെളിച്ചെണ്ണ വില കുറച്ച് വില്പന നടത്തുന്നതിന് കേരഫെഡിന് സബ്സിഡി ഇനത്തില്‍ എന്ത് തുക ലഭിക്കുകയുണ്ടായി;

(ബി)കേരഫെഡ് സബ്സിഡി നല്കിക്കൊണ്ട് ഏത് തീയതി മുതല്‍ ഏത് തീയതിവരെ എത്ര ടണ്‍ വെളിച്ചെണ്ണ വില്പന നടത്തുകയുണ്ടായി?

3417

നാളികേരത്തിന്റെ ഉല്പാദനവും പച്ചത്തേങ്ങ സംഭരണവും

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാനത്തെ നാളികേരത്തിന്റെ ഉല്പാദനം സംബന്ധിച്ച കഴിഞ്ഞ പത്ത് വര്‍ഷത്തെ ലഭ്യമായ കണക്കുകള്‍ വിശദമാക്കുമോ;

(ബി)നാളികേരത്തിന്റെ ഉല്പാദനം കുറഞ്ഞുവരുന്നതിന്റെ പ്രമുഖ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന നാളികേരം പച്ചത്തേങ്ങയായി സംഭരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉല്പാദിപ്പിക്കുന്ന തേങ്ങ പൂര്‍ണ്ണമായും പച്ചത്തേങ്ങയായി സംഭരിക്കാന്‍ എന്ത് തുക വേണ്ടിവരും; ഇതിനായി എന്ത് തുക അനുവദിച്ചിട്ടുണ്ട്; എത്ര പച്ചത്തേങ്ങ ഈ വര്‍ഷം സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

3418

പച്ചത്തേങ്ങ സംഭരണം

ശ്രീ..കെ.ശശീന്ദ്രന്‍

'' തോമസ് ചാണ്ടി

()കേരളത്തില്‍ പച്ചത്തേങ്ങ സംഭരണത്തിനായി കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും പദ്ധതി ഉണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയനുസരിച്ച് സംസ്ഥാനത്തിന് എന്തെങ്കിലും ധനസഹായം ലഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ എത്ര ധനസഹായം ലഭിച്ചുവെന്നും എന്നുമുതല്‍ ലഭിച്ചുവെന്നും വ്യക്തമാക്കുമോ?

3419

നീര ഉത്പാദനം

ശ്രീമതി കെ. കെ. ലതിക

()തെങ്ങില്‍ നിന്നും നീര ഉത്പാദിപ്പിക്കുന്നതിന് അനുവാദം നല്‍കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)നീര ഉത്പാദനം നടത്തുന്നത് സംബന്ധിച്ച് കൃഷിവകുപ്പ് മന്ത്രി പത്രത്തില്‍ ലേഖനമോ കത്തോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)എങ്കില്‍ ഇത് സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കുമോ?

3420

കേരകര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ളപ്രത്യേക പാക്കേജ്

ശ്രീ. . എം. ആരിഫ്

()കേര കര്‍ഷകരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണയിലുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)ഭക്ഷ്യഎണ്ണ കയറ്റുമതിയില്‍ നിന്ന് വെളിച്ചെണ്ണയെ ഒഴിവാക്കിയ നടപടി പിന്‍വലിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;

(സി)കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 7000 രൂപയാക്കണമെന്ന കര്‍ഷകരുടെ ആവശ്യം അഗീകരിക്കാന്‍ തയ്യാറാകുമോ; വിശദമാക്കുമോ;

3421

പച്ചത്തേങ്ങ സംഭരണം

ശ്രീ.കെ.ദാസന്‍

()കേരകര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കാന്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എത്ര രൂപ നല്‍കിയാണ് തേങ്ങ സംഭരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)കൊയിലാണ്ടി മണ്ഡലത്തില്‍ പ്രസ്തുത ആവശ്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന കൃഷി ഭവനുകള്‍ ഏതെല്ലാം?

3422

പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കാനുള്ള സംവിധാനം

ശ്രീ. എം. . ബേബി

()മുന്‍ വര്‍ഷം കൊപ്ര സംഭരണം പരാജയപ്പെടാനിടയായ സാഹചര്യം എന്തായിരുന്നു; വിശദമാക്കുമോ;

(ബി)എത്ര ടണ്‍ കൊപ്ര സംഭരിക്കുകയുണ്ടായി; ടാര്‍ജറ്റ് എത്രയായിരുന്നു; വെളിപ്പെടുത്തുമോ;

(സി)ഈ വര്‍ഷം കൊപ്ര സംഭരണത്തിനുള്ള ടാര്‍ജറ്റും നടപടികളും വിശദമാക്കുമോ;

(ഡി)പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കാനുള്ള സംവിധാനം നിലവിലുള്ള സൊസൈറ്റികള്‍ എത്രയാണ്; ഇത് എത്ര സൊസൈറ്റികളില്‍ ഏര്‍പ്പെടുത്താനായിരുന്നു ലക്ഷ്യം; ഇപ്പോള്‍ എത്ര സംഘങ്ങളില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുകയുണ്ടായി; ഈ വര്‍ഷം ഇതിനകം സംഭരിച്ച കൊപ്ര എത്ര; വ്യക്തമാക്കുമോ?

3423

കൃഷി അസിസ്റന്റ്മാരുടെ ജോബ് ചാര്‍ട്ട് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ കൃഷിഭവനുകളില്‍ ഏതെല്ലാം തസ്തികകളിലുള്ള ജീവനക്കാരാണ് ജോലി നോക്കുന്നതെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത തസ്തികകളുടെയും ജോലി സംബന്ധിച്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)കൃഷി അസിസ്റന്റ്മാരുടെ ജോബ് ചാര്‍ട്ട് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത ഉത്തരവനുസരിച്ച് സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകളിലും ജോലി വിഭജിച്ച് നല്‍കിയിട്ടുണ്ടോ;

()പ്രസ്തുത ഉത്തരവ് നടപ്പാക്കാനുള്ള ചുമതല ആര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഉത്തരവ് നടപ്പാക്കാന്‍ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമോ?

3424

കാസര്‍ഗോഡ് ജില്ലയിലെ വിവിധ കൃഷി ഓഫിസുകളില്‍ നിലവിലുള്ള തസ്തികകളുടെ എണ്ണം

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയിലെ വിവിധ കൃഷി ഓഫീസുകളില്‍ നിലവിലുള്ള തസ്തികകളുടെ എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കുമോ ;

(ബി)ഇതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി)ഒഴിവുകള്‍ നികത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്തുത ഒഴിവുകള്‍ എന്നത്തേക്ക് നികത്തപ്പെടുമെന്നും അറിയിക്കുമോ ?

3425

കൃഷി ഭവനുകളിലെ തൊഴില്‍സേന

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഏതൊക്കെ കൃഷിഭവനുകളിലാണ് തൊഴില്‍സേന രൂപീകരിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി)തൊഴില്‍ സേനകളിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് ;

(സി)എല്ലാ കൃഷിഭവനുകളിലും തൊഴില്‍ സേന രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3426

കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്‍

ശ്രീ. റ്റി. വി. രാജേഷ്

()കൃഷി അസിസ്റന്റുമാരുടെ റാങ്ക് ലിസ്റ് എന്നാണ് നിലവില്‍ വന്നതെന്നു വ്യക്തമാക്കുമോ ; പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട് ;

(ബി)കൃഷി അസിസ്റന്റുമാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നു അറിയിക്കുമോ ;

(സി)പ്രസ്തുത തസ്തികയിലെ മുഴുവന്‍ ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3427

കാസര്‍ഗോഡ് ജില്ലയിലെ കൃഷിഭവനുകളിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയിലെ വിവിധ കൃഷിഭവനുകളിലായി എത്ര അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരുടെ ഒഴിവുകളുണ്ടെന്നും ഇവ എപ്പോള്‍ നികത്താന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ;

(ബി)കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ചീമേനി കൃഷി ഭവനില്‍ ജോലിചെയ്യുന്ന അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ക്ക് തലസ്ഥാനത്ത് ഡെപ്യൂട്ടേഷന്‍ നല്‍കാനുണ്ടായ കാരണം വ്യക്തമാക്കാമോ ?

3428

കൃഷി അസിസ്റന്റുമാരുടെ നിയമനം

ശ്രീ. എം. ചന്ദ്രന്‍

()പാലക്കാട് ജില്ലയില്‍ കൃഷിഭവനുകളില്‍ എത്ര കൃഷി അസിസ്റന്റുമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്;

(ബി)ആലത്തൂര്‍ മണ്ഡലത്തില്‍പ്പെട്ട ഏതെല്ലാം കൃഷിഭവനുകളിലാണ് കൃഷി അസിസ്റന്റുമാര്‍ നിലവിലുള്ളത്;

(സി)പാലക്കാട് ജില്ലയില്‍ കൃഷി അസിസ്റന്റുമാര്‍ നിലവിലില്ലാത്ത ഓഫീസുകളില്‍ അടിയന്തിരമായി നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

3429

കൃഷി വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്റാഫിന്റെ ശമ്പളക്കരാര്‍ കാലാവധി

ശ്രീ. പി. റ്റി. . റഹീം

()പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍, ഓയില്‍ പാം ഇന്‍ഡ്യാ ലിമിറ്റഡ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്റാഫിന്റെ ശമ്പളക്കരാര്‍ കാലാവധി അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതുക്കാതിരിക്കുന്നതിന്റെ കാരണം അറിയിക്കുമോ;

(ബി)പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം പുതുക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

3430

പച്ചക്കറി വിതരണത്തിന് സബ്സിഡി

ശ്രീ. മുല്ലക്കര രത്നാകരന്‍

()ഇക്കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി വിതരണത്തിനുവേണ്ടി കൃഷി വകുപ്പ് സബ്സിഡിയിനത്തില്‍ എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഡിപ്പാര്‍ട്ട്മെന്റ്, ഹോര്‍ട്ടികോര്‍പ്പ്, ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍, വി.എഫ്.പി.സി.കെ. എന്നിവയിലൂടെ വിതരണം ചെയ്ത തുകയുടെ കണക്ക് തരം തിരിച്ച് ലഭ്യമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.