UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3191

ലെവല്‍ക്രോസുകളിലെ ഗതാഗതക്കുരുക്ക്

ശ്രീ. കെ.രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തിലെ പൈങ്കുളം, മുള്ളൂര്‍ക്കര റയില്‍വേ ലെവല്‍ ക്രോസ്സുകളില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്കും അതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)പ്രസ്തുത ലെവല്‍ ക്രോസ്സുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

()പ്രസ്തുത മേല്‍പാലങ്ങളുടെ നിര്‍മ്മാണത്തിന് സംസ്ഥാന ബ്രിഡ്ജസ് കോര്‍പ്പറേഷന് ചുമതലകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

3192

മംഗലാപുരം-കടലുണ്ടി റെയില്‍വേ മേല്‍പാലം

ശ്രീ. എളമരം കരീം

()ഫറോക്ക്- വെസ്റ് നെല്ലൂര്‍-കരുവാര്‍ തിരുത്തി റോഡില്‍ മംഗലാപുരത്തിനും കടലുണ്ടിക്കുമിടയില്‍ നിര്‍മ്മിക്കുന്ന റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ നടപടി എത്രത്തോളമായി ;

(ബി)റെയില്‍വേക്ക് ആവശ്യപ്പെട്ട തുക അടക്കുന്നതിനുള്ള നടപടികള്‍ എന്തായി ;

(സി)അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ വിശദമാക്കുമോ ;

(ഡി)പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

T3193

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് നിലവില്‍ നിര്‍മ്മാണം നടന്നുവരുന്ന റെയില്‍വേ മേല്‍പ്പാലങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)പുതുതായി നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുള്ള റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഏതെല്ലാമാണെന്നും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

3194

ഗതാഗതസൌകര്യങ്ങള്‍ വദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. ബി.ഡി. ദേവസ്സി

എന്‍.എച്ച്. 47-ല്‍ കൊരട്ടി, ചിറങ്ങര, പേരാമ്പ്ര ജംഗ്ഷനുകളില്‍ ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ ?

3195

അരീക്കോട്, രാമനാട്ടുകര എന്നിവിടങ്ങളിലെ ഡ്രെയിനേജ് നിര്‍മ്മാണം

ശ്രീ. എളമരം കരീം

()എന്‍.എച്ച്. റോഡില്‍ അരീക്കോട്, രാമനാട്ടുകര ടൌണ്‍ എന്നിവിടങ്ങളില്‍ ഡ്രെയിനേജ് നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ ?

3196

ടാറിംഗ് നടത്തുന്നതു സംബന്ധിച്ച നടപടി

ശ്രീമതി ഗീതാ ഗോപി

()തൃശ്ശൂര്‍ ജില്ലയിലെ ആനക്കല്ല് - അമ്മാടം- പെരിങ്ങോട്ടുകര- തൃപ്രയാര്‍ റോഡ് വന്നു ചേരുന്നതും എന്‍.എച്ച് 17നേയും എന്‍.എച്ച് 47നേയും ബന്ധിപ്പിക്കുന്നതുമായ റോഡ് ബി.എല്‍.ഡി.സി. ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ബി)പ്രസ്തുത റോഡ് ബി.എല്‍.ഡി.സി. ചെയ്യുന്നതിനുള്ള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ നിര്‍മ്മാണ പ്രവൃത്തി എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

3197

പൊതുമരാമത്ത് വകുപ്പ് റസ്റ്ഹൌസുകള്‍

ശ്രീ. പി. സി. ജോര്‍ജ്

()പൊതുമരാമത്ത് വകുപ്പിനു കീഴില്‍ എത്ര റസ്റ് ഹൌസുകള്‍ ഉണ്ടെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത റസ്റ് ഹൌസുകളുടെ നിലവിലുള്ള അവസ്ഥ പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)റസ്റ് ഹൌസുകളുടെ ദൈനംദിന നടത്തിപ്പ് ആരുടെ ചുമതലയിലാണ് നിര്‍വ്വഹിക്കുന്നത്; വ്യക്തമാക്കുമോ;

(ഡി)ഫലപ്രദമായ മേല്‍നോട്ടത്തിന്റെ അഭാവം നിമിത്തം പല റസ്റ് ഹൌസുകളും ശോചനീയാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

()റസ്റ്ഹൌസുകളും അതിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും തിരുവനന്തപുരം റസ്റ്ഹൌസ് മാതൃകയില്‍ പരിപാലിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

3198

താനൂരിലെ ടി. ബി. നിര്‍മ്മാണം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂരിലെ നിര്‍ദ്ദിഷ്ട ടി. ബി. നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)എത്ര രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്;

(സി)ഇതിന്റെ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാനാകും; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3199

കരയാംപറമ്പ് ദേശീയപാതയിലെ അപകട മരണങ്ങള്‍

ശ്രീ.ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ കരയാംപറമ്പ് ജംഗ്ഷനിലെ ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത കൊണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് ഇത് പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ :.

(ബി)എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടി എന്തെന്ന് വിശദമാക്കാമോ?

3200

റോഡുകളില്‍ കൊടുംവളവും വെള്ളക്കെട്ടുംമൂലം ഉണ്ടാകുന്ന അപകടങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

ദേശീയപാതയില്‍ കരിയാട്, അങ്കമാലി റെയില്‍വേ സ്റേഷന്‍, ടെല്‍ക്ക്, ഹോംസയന്‍സ് കോളേജ്, കറുകുറ്റി ടൌണ്‍ തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളില്‍ കൊടുംവളവും വെള്ളക്കെട്ടുംമൂലം നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

3201

പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പൊതുമരാമത്ത് റോഡുകളുടെ അരികിലും വളവിലും സ്ഥാപിച്ചിരിക്കുന്ന വൈദ്യുതാലങ്കൃത പരസ്യബോര്‍ഡുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഡ്രൈവര്‍മാരുടെ ശ്രദ്ധപതിയുന്ന ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നിയന്ത്രിക്കുന്നതിന് വകുപ്പില്‍ ഒരു പൊതു മാനദണ്ഡം ബാധകമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3202

പി.ഡബ്ളു.ഡി സെക്ഷന്‍ ഓഫീസുകളുടെ പുന:സംഘടന

ശ്രീ. സണ്ണി ജോസഫ്

()പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡുകളുടെ ദൈര്‍ഘ്യം എന്ന ശാസ്ത്രീയ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പി.ഡബ്ളു.ഡി സെക്ഷന്‍ ഓഫീസുകള്‍ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)ഇരുന്നൂറ്റീ അമ്പത് കിലോമീറ്ററില്‍ കൂടുതല്‍ മരാമത്ത് റോഡുകളുള്ള നിയോജക മണ്ഡലങ്ങളില്‍ ഒന്നില്‍ കൂടുതല്‍ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കേണ്ടത് സംബന്ധിച്ച ആവശ്യകത ഉന്നയിക്കപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ;

(സി)മുന്നൂറ്റി അമ്പതില്‍ അധികം കിലോമീറ്റര്‍ പി.ഡബ്ളു.ഡി റോഡുകള്‍ ഉള്ളതും ഒന്നുവീതം സെക്ഷന്‍ ഓഫീസുകള്‍ ഉള്ളതുമായ ഇരിക്കൂര്‍, പേരാവൂര്‍, കോതമംഗലം, മഞ്ചേശ്വരം, ഉദുമ എന്നീ നിയോജക മണ്ഡലങ്ങളില്‍ പുതുതായി പി.ഡബ്ളു.ഡി സെക്ഷന്‍ ഓഫീസുകള്‍ എത്രയും വേഗത്തില്‍ ആരംഭിക്കുന്നതിന്റെ ആവശ്യകത പരിഗണിച്ച് ആയതിന് നടപടി സ്വീകരിക്കുമോ ?

3203

ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സിന് കേരളത്തിന്റെ അടിസ്ഥാന സൌകര്യവികസനത്തിന് എന്തെല്ലാം സംഭാവനകള്‍ ചെയ്യാന്‍ സാധിച്ചു ;

(ബി)റോഡുകളെ കാലാവസ്ഥയ്ക്ക് അനുയോജ്യമാക്കുന്നതിനും അന്താരാഷ്ട്ര നിലവാരമുള്ള ഗുണന്മേയിലേക്കെത്തിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടോ;

(സി)പ്രവൃത്തികളുടെ ഗുണമേന്മ വിലയിരുത്തുന്നതിനും നിശ്ചിത തുകയ്ക്ക് മുകളിലുള്ള പ്രവൃത്തികള്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ ?

3204

തദ്ദേശ ഭരണ വകുപ്പിലേയ്ക്ക് പുനര്‍വിന്യസിച്ച തസ്തികകള്‍

ശ്രീമതി കെ. എസ്. സലീഖ

()പൊതുമരാമത്ത് വകുപ്പിലെ എത്ര തസ്തികകള്‍ തദ്ദേശ ഭരണ വകുപ്പിലേയ്ക്ക് പുനര്‍വിന്യസിച്ച് ഉത്തരവിറക്കിയിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധമായി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ കേസ്സുകള്‍ നിലവിലുണ്ടോ;

ട്രിബ്യൂണല്‍ എന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(സി)ട്രിബ്യൂണല്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ; തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)പുനര്‍വിന്യാസം നടത്തിയത് എന്തെങ്കിലും മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണോ; എങ്കില്‍ പ്രസ്തുത മാനദണ്ഡം എന്താണ്; വ്യക്തമാക്കുമോ?

3205

കരുനാഗപ്പള്ളി പി.ഡബ്ള്യു.ഡി. കോംപ്ളക്സ്

ശ്രീ. സി. ദിവാകരന്‍

()കരുനാഗപ്പള്ളി പി.ഡബ്ള്യു.ഡി കോംപ്ളക്സിന്റെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുന്നതിനുള്ള തടസ്സമെന്താണ് ;

(ബി)എന്നത്തേയ്ക്ക് ഉദ്ഘാടനം നടത്താന്‍ കഴിയുമെന്ന് വിശദമാക്കുമോ ?

3206

നെന്മാറ ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണം

ശ്രീ.വി.ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ നെന്മാറ ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏത്ഘട്ടംവരെ ആയിട്ടുണ്ട്;

(ബി)സ്ക്കൂള്‍ കെട്ടിട നിര്‍മ്മാണം എന്ന് തുടങ്ങാന്‍ കഴിയുമെന്നും, എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.