UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3110

മരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തന നവീകരണം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

()മരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം നവീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനായി പ്രത്യേക നയം രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നയത്തില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ഇതു സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

3111

പൊതുമരാമത്ത് വകുപ്പിനെ ആഗോള നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള പദ്ധതികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, .പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

()പൊതുമരാമത്ത് വകുപ്പിനെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത ലക്ഷ്യം നിറവേറ്റാനായി പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതിനായി ഈ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം പരിഷ്ക്കാരങ്ങള്‍ വകുപ്പില്‍ വരുത്തുകയുണ്ടായി എന്ന് വിശദമാക്കുമോ?

3112

പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ അടിസ്ഥാന സൌകര്യ വികസന കോണ്‍ഫറന്‍സ്

ശ്രീ. ലൂഡി ലൂയീസ്

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

,, കെ. മുരളീധരന്‍

()പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ അടിസ്ഥാന സൌകര്യ വികസനത്തെ സംബന്ധിച്ച് കോണ്‍ഫറന്‍സ് നടത്തിയിട്ടുണ്ടോ;

(ബി)എന്തെല്ലാം വിഷയങ്ങളാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)നിര്‍മ്മാണ രംഗത്തെ ആധുനിക രീതികള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് എന്ത് ചര്‍ച്ചകളാണ് നടന്നത്;

(ഡി)കോണ്‍ഫറന്‍സില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളെക്കുറിച്ച് എന്ത് നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

3113

സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്പിച്ച വര്‍ക്കുകള്‍

ശ്രീ..എം.ആരീഫ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ നേരിട്ട് ഏല്പിച്ച വര്‍ക്കുകള്‍ എത്ര കോടി രൂപയുടേതാണ്; വര്‍ക്കുകളുടെ പേരും, എസ്റിമേറ്റ് തുകയും പ്രസ്തുത വര്‍ക്കുകള്‍ക്ക് ടെണ്ടര്‍ എക്സസ് നല്കിയിട്ടുണ്ടെങ്കില്‍ അവയും വിശദമാക്കാമോ:

(ബി)പ്രസ്തുത വര്‍ക്കുകള്‍ ഓരോന്നും അവാര്‍ഡ് ചെയ്തത് ഏതെല്ലാം കോണ്‍ട്രാക്ടര്‍മാര്‍ക്കായിരുന്നു; കോണ്‍ട്രാക്ടര്‍മാരെ കണ്ടെത്തിയത് ഏത് നടപടിക്രമങ്ങളിലൂടെയായിരുന്നു;ഇവയില്‍ കോര്‍പ്പറേഷന്റെ സ്ഥിരം കോണ്‍ട്രാക്ടര്‍മാര്‍ ആരൊക്കെയാണെന്ന് അറിയിക്കുമോ;

(സി)ഇവയില്‍ നിശ്ചയിക്കപ്പെട്ട സമയത്തിനകം പൂര്‍ത്തിയാക്കപ്പെട്ട വര്‍ക്കുകള്‍ എത്ര; അല്ലാത്തവ എത്ര;

(ഡി)ലഭിച്ച വര്‍ക്കുകളുടെ ഇനത്തില്‍ കോര്‍പ്പറേഷന് മാത്രമായി അര്‍ഹതപ്പെട്ട തുക എത്ര ശതമാനമെന്നും മൊത്തം തുക എത്രയെന്നുമറിയിക്കുമോ ?

3114

കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നേരിട്ട് നടത്തുന്ന പ്രവൃത്തികള്‍

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ നേരിട്ട് നടത്തുന്ന പ്രവൃത്തികളുടെ ലിസ്റ് വെളിപ്പെടുത്തുമോ ;

(ബി)പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണ പ്രവൃത്തി ടെണ്ടര്‍ ചെയ്യാതെ കോര്‍പ്പറേഷനെ നേരിട്ട് ഏല്‍പ്പിക്കുന്നത് മൂലം സര്‍ക്കാരിനുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്നു വിശദമാക്കുമോ ;

(സി)സര്‍ക്കാര്‍ നേരിട്ട് ഏല്പിക്കുന്ന വര്‍ക്കുകള്‍ കോര്‍പ്പറേഷന്‍ ടെണ്ടര്‍ ചെയ്യുന്നത്, പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്ന അതേ മാര്‍ഗ്ഗത്തിലാണോ ; അല്ലെങ്കില്‍ രണ്ടും തമ്മിലുള്ള വ്യത്യാസം ഏതെല്ലാം കാര്യങ്ങളിലാണ് ;

(ഡി)പ്രസ്തുത വ്യത്യാസം സര്‍ക്കാരിന് ഗുണകരമായിട്ടുള്ളതാണോ ; -ടെണ്ടര്‍ വ്യവസ്ഥ പാലിക്കുന്നുണ്ടോ ;

()ഒരു വര്‍ക്ക് കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ചെലവ് എത്ര ശതമാനമാണ് ; ഏതെല്ലാം ഇനത്തില്‍ ആണ് അധികചെലവ് വരുന്നത് ?

3115

റോഡ് വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()റോഡ് വികസന കോര്‍പ്പറേഷന്‍ വഴി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ ലിസ്റ് വെളിപ്പെടുത്തുമോ ;

(ബി)റോഡ് വികസന കോര്‍പ്പറേഷന് സര്‍ക്കാര്‍ ഇതിനകം നല്‍കിയ തുക എത്ര ; ഏതെല്ലാം നിലയില്‍ എന്ത് തുക കോര്‍പ്പറേഷന്‍ സമാഹരിക്കുകയുണ്ടായി ;

(സി)സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ കോര്‍പ്പറേഷന്‍ നിര്‍വ്വഹിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദമാക്കുമോ ;

(ഡി)റോഡ് വികസന കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ മൂലധനം എത്ര ;

()കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും, റോഡ് വികസന കോര്‍പ്പറേഷനും തമ്മില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പങ്ക് സംബന്ധിച്ച വ്യത്യാസങ്ങള്‍ വെളിപ്പെടുത്തുമോ ?

3116

കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതി

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

()കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭ്യമായിട്ടുണ്ടോ ;

(ബി)ഏതെല്ലാം റോഡുകളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ;

(സി)ഏതെങ്കിലും പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്കിയി ട്ടുണ്ടോ ;

(ഡി)ടെണ്ടര്‍ നടപടികള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ;

()പ്രസ്തുത പദ്ധതിക്കായി എത്ര രൂപ ചെലവാകുമെന്നാണ് ഉദ്ദേശിക്കുന്നത് ;

(എഫ്)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി പ്രവൃത്തികള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടോ ;

(ജി)ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പട്ടണങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് മുന്‍ഗണന കൊടുക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

3117

കെ.എസ്.ടി.പി.യുടെ രണ്ടാംഘട്ടം

ശ്രീ. വി. ശശി

ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.ടി.പി.യുടെ രണ്ടാം ഘട്ട റോഡ് നിര്‍മ്മാണത്തിന് തെരഞ്ഞെടുത്ത റോഡുകള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും എത്രകോടി രൂപവീതം ചെലവഴിക്കുന്നുവെന്നും വ്യക്തമാക്കുമോ?

3118

എസ്.ആര്‍..പി.യുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. കെ.വി.വിജയദാസ്

()എസ്.ആര്‍..പി. പ്രവര്‍ത്തന പുരോഗതിയുടെ ജില്ല തിരിച്ചുളള വിവരം ലഭ്യമാക്കുമോ;

(ബി)ഇതിനായി പുതിയ സര്‍വ്വേ തുടങ്ങുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)നിലവില്‍ നടത്തിയിട്ടുള്ള സര്‍വ്വേ പ്രകാരം വര്‍ക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമോ;

(ഡി)എസ്.ആര്‍..പി. പ്രകാരം വേങ്കോട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന റോഡുകളുടെ വര്‍ക്കിന്റെ വിശദാംശം നല്‍കുമോ?

3119

നെന്മാറ മണ്ഡലത്തിലെ അസറ്റ് ഡവലപ്പ്മെന്റ് ഫണ്ട്

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ അസറ്റ് ഡവലപ്പ്മെന്റ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നല്‍കുമോ?

3120

തലസ്ഥാന വികസനം

ശ്രീ.എം..വാഹീദ്

()തലസ്ഥാന വികസനത്തിനായി റ്റി.ആര്‍.ഡി.സി.എല്ലുമായി കരാര്‍ ഉണ്ടാക്കിയത് എന്നാണ്; എത്ര രൂപയുടെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്; വ്യക്തമാക്കുമോ;

(ബി)ഇതുവരെ എത്രകോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി; ഇനി എത്ര കോടിരൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുണ്ട്; വ്യക്തമാക്കുമോ;

(സി)റ്റി.ആര്‍.ഡി.സി.എല്ലിന് ആര്‍ബിട്രേഷന്‍ വഴി എന്ത് തുക നല്‍കി; ഇതിന് കാരണമായ സാഹചര്യം എന്താണ് ; വ്യക്തമാക്കുമോ?

3121

നബാര്‍ഡിന്റെ ധനസഹായം ലഭിച്ച റോഡുകളും പാലങ്ങളും

ശ്രീ. പി. റ്റി. . റഹീം

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നബാര്‍ഡിന്റെ ധനസഹായത്തിനര്‍ഹമായ റോഡുകളും പാലങ്ങളും ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ബി)ഓരോന്നിനും അനുവദിച്ച തുക എത്രവീതമാണ് ; വിശദമാക്കാമോ ?

3122

നബാര്‍ഡിന്റെ ധനസഹായത്തോടെയുളള മരാമത്ത് പണികള്‍

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ ഏതെല്ലാം മരാമത്ത് പണികള്‍ക്കാണ് നബാര്‍ഡ് ധനസഹായം നല്‍കുന്നത് എന്ന് വിശദമാക്കാമോ;

(ബി)ഓരോ പ്രവൃത്തിയും അതിനായി അനുവദിച്ച തുകയും പ്രത്യേകം വെളിപ്പെടുത്തുമോ;

(സി)പാലക്കാട് ജില്ലയിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് നബാര്‍ഡ് ധനസഹായം നല്‍കുന്നതെന്ന് വിശദമാക്കാമോ ?

3123

നബാര്‍ഡ് ധനസഹായം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്തെ റോഡുകളും പാലങ്ങളും പണിയാനുള്ള ധനസഹായം നല്‍കാന്‍ നബാര്‍ഡ് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)എത്ര കോടി രൂപയുടെ ധനസഹായമാണ് ആയതിനായി നല്‍കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)വകുപ്പിന്റെ പ്രവൃത്തികളില്‍ എത്ര റോഡുകള്‍ക്കും പാലങ്ങള്‍ക്കുമാണ് ഈ ധനസഹായം നല്‍കുന്നത് ;

(ഡി)നബാര്‍ഡില്‍ നിന്നും ധനസഹായം ലഭിക്കുന്നതിന്റെ വ്യവസ്ഥകള്‍ എന്തെല്ലാം ; വിശദമാക്കുമോ ?

3124

ദേശീയപാത നാലുവരിപാത ആക്കുന്നതിനുളള നടപടി

ശ്രീ..ചന്ദ്രശേഖരന്‍

()ദേശീയപാത നാലുവരിപ്പാതയാക്കുന്നതിനുളള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)നാലുവരിപ്പാതയുടെ നിര്‍ദ്ദിഷ്ട വീതി എത്ര മീറ്ററായാണ് നിജപ്പെടുത്തിയിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;

(സി)എവിടെയെങ്കിലും കുറഞ്ഞ വീതിയില്‍ നാലു വരിപ്പാത നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ അതിനുളള കാരണം വ്യക്തമാക്കാമോ?

3125

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഗ്രാമീണ റോഡുകള്‍

ശ്രീ. പി. സി. ജോര്‍ജ്

()ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പ് എത്ര കിലോമീറ്റര്‍ ദൈര്‍ഘ്യം ഗ്രാമീണ റോഡുകള്‍ ഏറ്റെടുത്തു;

(ബി)ഏറ്റെടുത്ത റോഡുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഗ്രാമീണറോഡുകള്‍ വീണ്ടും ഏറ്റെടുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഗ്രാമീണ റോഡുകള്‍ ഏറ്റെടുക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് അവലംബിച്ചിട്ടുളളത്?

3126

മലയോര ഹൈവേ

ശ്രീ. .ചന്ദ്രശേഖരന്‍

()നിര്‍ദ്ദിഷ്ട മലയോര ഹൈവേ എത്ര അസംബ്ളി മണ്ഡലങ്ങളിലൂടെയും എത്ര ജില്ലകളിലൂടെയുമാണ് പോകുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)എത്ര ജില്ലകളിലും എത്രമണ്ഡലങ്ങളിലും പണി ആരംഭിച്ചുവെന്നും എത്ര എണ്ണത്തില്‍ പണി പൂര്‍ത്തിയായി എന്നും അറിയിക്കാമോ;

(സി)കാസര്‍ഗോഡ് ജില്ലയില്‍ മലയോര ഹൈവേ പണി ആരംഭിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;

(ഡി)ഇല്ലെങ്കില്‍ എന്തു കൊണ്ടാണെന്നറിയിക്കാമോ?

3127

വണ്‍ ടൈം അപ്ഗ്രഡേഷന്‍

ശ്രീ. മാത്യു. റ്റി. തോമസ്

()കഴിഞ്ഞ സാമ്പത്തിക വര്‍ഷം വണ്‍ ടൈം അപ്ഗ്രഡേഷന്‍ പദ്ധതിയില്‍പ്പെടുത്തി റോഡുകള്‍ അഭിവൃദ്ധിപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നോ ;

(ബി)പ്രസ്തുത പദ്ധതിയില്‍ എത്ര റോഡുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(സി)പദ്ധതി നടപ്പിലാകാതിരിക്കാനുള്ള കാരണം വിശദമാക്കുമോ ?

3128

നാഷണല്‍ ഹൈവേകളുടെ ശോച്യാവസ്ഥ

ശ്രീ. എന്‍. ഷംസുദ്ദീന്‍

()സംസ്ഥാനത്തെ നാഷണല്‍ ഹൈവേകളുടെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി)നിര്‍മ്മാണം കഴിഞ്ഞ് നിശ്ചിത കാലാവധിക്കുള്ളില്‍ തകരാറിലാകുന്ന റോഡുകളുടെ കരാറുകാരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുവാനുള്ള വ്യവസ്ഥയുണ്ടോ ?

3129

റോഡപകട നിവാരണത്തിനും സുരക്ഷയ്ക്കും പദ്ധതികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പി.സി. വിഷ്ണുനാഥ്

,, സി.പി. മുഹമ്മദ്

,, റ്റി.എന്‍. പ്രതാപന്‍

()സംസ്ഥാനത്തെ റോഡപകട നിവാരണത്തിനും സുരക്ഷയ്ക്കും വേണ്ടി എന്തെല്ലാം പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ഈ പദ്ധതിക്ക് എന്തു തുക ചെലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;

(സി)റോഡപകടങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കുന്നത്; വിശദമാക്കുമോ;

(ഡി)ആയതിനായി ജില്ലാ തലത്തില്‍ സമിതികള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കാമോ?

3130

മണ്ണുത്തി-വളയാര്‍ ദേശീയപാത

ശ്രീ. വി. ചെന്താമരാക്ഷന്‍

()മണ്ണുത്തി- വളയാര്‍ ദേശീയപാതയുടെ പണി ഏതുഘട്ടം വരെയായി എന്ന് വിശദമാക്കുമോ;

(ബി)ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി)ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ഡി)ഇപ്പോഴത്തെ ഗതാഗത തടസ്സം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നറിയിക്കാമോ ?

3131

തിരുവനന്തപുരം-കൊല്ലം ദേശീയപാത വികസനം

ശ്രീ. പി. കെ. ഗുരുദാസന്‍

()തിരുവനന്തപുരം-കൊല്ലം ദേശീയപാത വികസനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്ക്കുന്നുണ്ടോ ;

(ബി)എത്ര മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് ;

(സി)സ്ഥലമെടുപ്പിന് അലൈന്റ്മെന്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടോ;

(ഡി)വികസന പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ;

()പ്രശ്നങ്ങള്‍ പരിഹരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

3132

പ്ളാസ്റിക് ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യുന്ന പദ്ധതി

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()ഉപയോഗ ശൂന്യമായ പ്ളാസ്റിക് ഉപയോഗിച്ച് റോഡിന്റെ ഉപരിതലം ടാര്‍ ചെയ്യുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതിന്റെ സാങ്കേതിക മേന്മയും ഗുണനിലവാരവും സംബന്ധിച്ച് നടത്തിയിട്ടുള്ള പഠനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ ?

3133

ഗുണനിലവാരമുളള റോഡുകള്‍

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് ഗുണനിലവാരമുളളതും ദീര്‍ഘകാലം നിലനില്‍ ക്കുന്നതുമായ റോഡുകളുടെ നിര്‍മ്മാണം വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നുവോ;

(ബി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്ത് പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുളളത്;വിശദാംശങ്ങള്‍ നല്കുമോ;

(സി)റബ്ബറൈസ്ഡ് റോഡുകളുടെ ഈടുനില്പ് വിലയിരുത്തിയിട്ടുണ്ടോ; എന്തെല്ലാം സവിശേഷതകളാണ് ഇത്തരം റോഡുകള്‍ക്കുളളത്;

(ഡി)സംസ്ഥാന വ്യാപകമായി റബ്ബറൈസ്ഡ് റോഡുകള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

3134

സെന്‍ട്രല്‍ റോഡ് ഫണ്ട് വര്‍ക്കുകള്‍

ശ്രീ. . പി. ജയരാജന്‍

()2011-2012 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ റോഡ് ഫണ്ട് വര്‍ക്കുകളില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത കണ്ണൂര്‍ ജില്ലയിലെ പ്രവൃത്തികള്‍ ഏതെല്ലാം; വ്യക്തമാക്കുമോ; എന്തു തുക വീതം ലഭ്യമാക്കി;

(ബി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ റോഡ് ഫണ്ട് ജോലികളില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത കണ്ണൂര്‍ ജില്ലയിലെ പ്രവൃത്തികള്‍ ഏതെല്ലാം; ഓരോ പ്രവൃത്തിക്കും എന്തു തുക വകയിരുത്തി; വ്യക്തമാക്കുമോ;

(സി)2013-2014 സാമ്പത്തിക വര്‍ഷത്തിലെ പ്രൊപ്പോസലുകളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ ഏതെല്ലാം; വ്യക്തമാക്കുമോ; പുതിയ പ്രൊപ്പോസലുകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കുമോ ?

3135

കണ്ണൂര്‍ ജില്ലയില്‍ വകുപ്പ് ഏറ്റെടുത്ത ഗ്രാമീണ റോഡുകള്‍

ശ്രീ. . പി. ജയരാജന്‍

()2011-2012, 2012-2013 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ എത്ര കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ മരാമത്തു വകുപ്പ് ഏറ്റെടുക്കുകയുണ്ടായി; വ്യക്തമാക്കുമോ;

(ബി)കണ്ണൂര്‍ ജില്ലയില്‍ ഇക്കാലയളവില്‍ എത്ര കിലോ മീറ്റര്‍ ഗ്രാമീണ റോഡുകള്‍ മരാമത്ത് വകുപ്പ് ഏറ്റെടുക്കുക യുണ്ടായി; ഏതെല്ലാം; വ്യക്തമാക്കുമോ;

(സി)ഇങ്ങനെ ഏറ്റെടുത്ത റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; ഏതെല്ലാം റോഡുകള്‍ക്കാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചത് ; വ്യക്തമാക്കുമോ ?

3136

കരമന - കളിയിക്കാവിള റോഡ് വികസന പദ്ധതി

ശ്രീ. ബി. സത്യന്‍

()കരമന-കളിയിക്കാവിള റോഡ് വികസന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)ഇവിടത്തെ സര്‍വ്വേ നടപടികള്‍ക്ക് മതിയായ ജീവനക്കാരില്ലെന്ന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എത്ര സര്‍വ്വേയര്‍മാരുടെ സേവനമാണ് ആവശ്യമുണ്ടായിരുന്നത് ; എത്ര പേരെ ഇതിനായി നിയമിച്ചിട്ടുണ്ട് ;

(ഡി)സര്‍വ്വേ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തിയാകും എന്ന് അറിയിക്കാമോ ; ദേശീയപാതയിലെ ഗതാഗതകുരുക്ക് ഇല്ലാതാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

3137

പാരിപ്പള്ളി - പരവൂര്‍ റോഡിന്റെ നിര്‍മ്മാണ പുരോഗതി

ശ്രീ. ജി. എസ്. ജയലാല്‍

()പാരിപ്പള്ളി - പരവൂര്‍ റോഡിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ;

(ബി)പ്രസ്തുത റോഡില്‍ മീനാട് ശുദ്ധജല വിതരണ പദ്ധതിയുടെ ഡിസ്ട്രിബ്യൂഷന്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)റോഡ് പ്രവൃത്തി പുരോഗമിക്കുന്ന മുറയ്ക്ക് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന ജോലികളും പൂര്‍ത്തീകരിക്കുന്നതിന് ജലവിഭവ വകുപ്പുമായി കൂടിയാലോചിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ഡി)ഇല്ലായെങ്കില്‍ പൂര്‍ത്തീകരിച്ച റോഡുകള്‍ വെട്ടിമുറിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാന്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ ?

3138

പുത്തനത്താണി-താനാളൂര്‍ റോഡ് നവീകരണ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ചമ്രവട്ടം പാലം ഗതാഗതത്തിനായി തുറന്നതോടെ താനൂര്‍ പ്രദേശത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(ബി)തിരൂര്‍-കടലുണ്ടി റോഡിനേയും ദേശീയ പാതയെയും ബന്ധിപ്പിക്കുന്ന പുത്തനത്താണി-താനാളൂര്‍ റോഡ് നവീകരണ പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(സി)ചമ്രവട്ടം പാക്കേജിലുള്‍പ്പെടുത്തി താനൂര്‍ നിയോജക മണ്ഡലത്തിലെ റോഡ് ജംഗ്ഷനുകള്‍ വീതികൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ അവ ഏത് ഘട്ടത്തിലാണെന്നും ഏത് റോഡുകളാണെന്നും വ്യക്തമാക്കുമോ ?

3139

കുറ്റ്യാടി ബൈപ്പാസ്

ശ്രീമതി. കെ.കെ. ലതിക

()കുറ്റ്യാടി ബൈപ്പാസിന് ഭൂമി അക്വയര്‍ ചെയ്യുന്നതിനുളള പുതുക്കിയ പ്രൊപ്പോസല്‍ റവന്യൂ വകുപ്പിന് നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)എന്നാണ് പ്രൊപ്പോസല്‍ നല്‍കിയത് ; വ്യക്തമാക്കുമോ;

(സി)ബൈപ്പാസിന് വകയിരുത്തിയ തുകയില്‍ ഇതുവരെ എന്ത് തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ?

3140

വളളിക്കുന്ന് മണ്ഡലത്തിലെ റോഡുകള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

()വളളിക്കുന്ന് മണ്ഡലത്തിലെ ചെട്ടിയാര്‍മാട്, ഒലിപ്പുറം കടവ്, അത്താണിക്കല്‍ റോഡും പടിക്കല്‍-പറമ്പില്‍ പീടിക, കാടപ്പടി, കരുവാങ്കല്ല് റോഡും ബി.എം. & ബി.സി ചെയ്യുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രവൃത്തി ആരംഭിക്കുവാന്‍ എന്നത്തേക്ക് കഴിയുമെന്ന് വ്യക്തമാക്കുമോ?

3141

ചത്തിയറ-പള്ളം റോഡ് നിര്‍മ്മാണം

ശ്രീ. ആര്‍. രാജേഷ്

()പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന 1000 കി.മീ. റോഡ് പദ്ധതിയില്‍ മാവേലിക്കര മണ്ഡലത്തിലെ റോഡുകള്‍ ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ ഏത് റോഡാണ് ഏറ്റെടുത്തത് ;

(ബി)മാവേലിക്കര മണ്ഡലത്തിലെ ചത്തിയറ-പള്ളം റോഡ് അടിയന്തിരമായി എസ്റിമേറ്റ് എടുത്ത് നിര്‍മ്മാണം നടത്തുന്നതിന് മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമോ ; ഡിസംബര്‍ 31-ന് മുന്‍പായി എസ്റിമേറ്റ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി)നബാര്‍ഡിന്റെ സ്കീമില്‍ ഉള്‍പ്പെടുത്തി പ്രസ്തുത റോഡ് നിര്‍മ്മാണം നടത്തുന്നതിനുള്ള സാധ്യതകള്‍ ആരായുമോ ?

3142

കല്യാശ്ശേരി മണ്ഡലത്തില്‍ മെക്കാഡം ടാറിംഗിനായി ഭരണാനുമതിക്ക് സമര്‍പ്പിച്ച റോഡുകള്‍

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍ മെക്കാഡം ടാറിംഗ് നടത്തുന്നതിന് എസ്റിമേറ്റ് സമര്‍പ്പിച്ച റോഡുകള്‍ ഏതൊക്കെയാണ് ; പ്രസ്തുത റോഡുകള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി)കല്ല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന റോഡായ പഴയങ്ങാടി-മാട്ടൂല്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; പ്രസ്തുത റോഡ് ഈ വര്‍ഷം തന്നെ മെക്കാഡം ടാറിംഗ് ചെയ്യുന്നതിനാവശ്യമായ ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3143

കല്ലാച്ചി - വാണിമേല്‍ റോഡ് പണിയില്‍ ക്രമക്കേട്

ശ്രീ. . കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ കല്ലാച്ചി - വാണിമേല്‍ റോഡ് പണിയില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ?

3144

വാമനപുരം നിയോജകമണ്ഡലത്തിലെ പി.ഡബ്ള്യു.ഡി. ഏറ്റെടുത്ത റോഡുകള്‍

ശ്രീ. കോലിയക്കോട്. എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വാമനപുരം നിയോജക മണ്ഡലത്തിലെ എത്ര കിലോമീറ്റര്‍ റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെന്ന് അറിയിക്കുമോ ; ഇവ ഏതെല്ലാം ; വ്യക്തമാക്കുമോ ;

(ബി)എത്ര കിലോമീറ്റര്‍ റോഡാണ് പുതിയതായി വാമനപുരത്തുനിന്നും ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത് ; ഇവ ഏതെല്ലാമെന്ന് അറിയിക്കുമോ ?

3145

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ റോഡുകള്‍

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി)ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ ?

3146

ചേലക്കര ബൈപാസ് നിര്‍മ്മാണം

ശ്രീ. കെ.രാധാകൃഷ്ണന്‍

()ചേലക്കര ബൈപാസ് നിര്‍മ്മാണ നടപടികളുടെ ഇപ്പോഴത്തെ സ്ഥിതിയെന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ബൈപാസിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന തണ്ണീര്‍തട സംരക്ഷണ സമിതി തടസ്സങ്ങള്‍ ഉന്നയിച്ചിട്ടുള്ളതായി അറിയുമോ;

(സി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)തണ്ണീര്‍തട സംരക്ഷണ സമിതി ഉന്നയിച്ചിട്ടുള്ള തടസ്സങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്നും മറുപടി നല്‍കിയിട്ടുണ്ടോ;

()ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുമോ;

(എഫ്)ചേലക്കര റോഡിന്റെ ഗതാഗത തടസ്സങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിന് ബൈപാസ് നിര്‍മ്മാണത്തിന്റെ ആവശ്യ കതയും ഇപ്പോള്‍ തയ്യാറാക്കിയിട്ടുളള അലൈന്‍മെന്റിന്റെ പ്രസക്തിയും കണക്കിലെടുത്ത് ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3147

ചെറുപ്ളശ്ശേരി-വളാഞ്ചേരി റോഡ്

ശ്രീ. സി.പി. മുഹമ്മദ്

രണ്ടുജില്ലകളേയും, 3 നിയോജകമണ്ഡലങ്ങളേയും ബന്ധിപ്പിക്കുന്ന പുരാതന ചെറുപ്ളശ്ശേരി-വാളാഞ്ചേരി റോഡ് പുനരുദ്ധരിപ്പിക്കുന്നതിനും റബ്ബറൈസ്സ് ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ;

3148

ഗുരുവായൂര്‍ പൊന്നാനി സ്റേറ്റ് ഹൈവേ

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഗുരുവായൂര്‍ പൊന്നാനി സ്റേറ്റ് ഹൈവേയില്‍ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ പാതയില്‍ ആല്‍ത്തറ മുതല്‍ കുണ്ടുകടവ് ജംഗ്ഷന്‍ വരെ വീതികൂട്ടി ബി. എം. ബി. സി. ചെയ്യാത്തതു ശ്രദ്ധിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ പാത ഉടനെ വീതികൂട്ടി ബി. എം.ബി. സി ചെയ്യുന്നതിനും ചമ്രവട്ടം പാലത്തിന്റെ അനുബന്ധ റോഡാക്കുന്നതിനും നടപടി സ്വീകരിക്കാമോ?

3149

പുനലൂര്‍ -മുവാറ്റുപുഴ റോഡ് രണ്ടാം ഘട്ട നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

()പുനലൂര്‍-മുവാറ്റുപുഴ റോഡ് നിര്‍മ്മാണം കെ.എസ്.ടി.പി.യെ ഏല്‍പ്പിച്ചത് എന്നാണ്; പ്രസ്തുത റോഡിന്റെ നിര്‍മ്മാണത്തിലെ ആദ്യഘട്ടം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കാമോ;

(ബി)രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തിയിട്ടുളള പുനലൂര്‍-തൊടുപുഴ റോഡ് നിര്‍മ്മാണത്തിന് ഏത് ഏജന്‍സിയില്‍ നിന്നുമാണ് പണം ലഭിക്കുന്നത്; ഇതിന്റെ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇനിയും ഏതൊക്കെ വില്ലേജുകളിലായി എത്ര സ്ഥലമാണ് കെ.എസ്.ടി.പി.ക്ക് വിട്ടു കിട്ടാനുളളളത്;

(ഡി)സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി തടസ്സങ്ങള്‍ മുന്നിലുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

()പ്രസ്തുത റോഡ് നിര്‍മ്മാണം നടക്കാത്തതുമൂലം നിലവിലുളള റോഡാകെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതിന് താല്‍ക്കാലികമായി എന്ത് ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്; പ്രസ്തുത റോഡിന്റെ നിര്‍മ്മാണം എന്നത്തേക്ക് ടെന്‍ഡര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കുമോ ?

3150

പഴയനടക്കാവ് -കളര്‍കോട്-അമ്പലപ്പുഴ ക്ഷേത്രം റോഡിന്റെ നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തിലെ പഴയനടക്കാവ് റോഡ് - കളര്‍കോട് - അമ്പലപ്പുഴ ക്ഷേത്രം റോഡിന്റെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകും എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത റോഡിന്റെ ഭാഗമായുള്ള പാലങ്ങളുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാകുമെന്ന് വിശദീകരിക്കുമോ;

(സി)എത്ര രൂപയുടെ അടങ്കലിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.