UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2678

സ്വയം സംരംഭക മിഷന്‍

ശ്രീ. വി. ശശി

() സ്വയംസംരംഭക മിഷന്റെ പ്രവര്‍ത്തനഫലമായി ഈ വര്‍ഷം എത്ര ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചു;

(ബി) ഇത് വഴി എത്ര പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ ?

2679

തൊഴില്‍ വകുപ്പില്‍ പുതിയ തസ്തികകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() തൊഴില്‍ വകുപ്പില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം തസ്തികകള്‍ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി) ഇല്ലെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കുമോ ?

2680

അണ്‍ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളം

ശ്രീ. കെ. കെ. നാരായണന്‍

() അണ്‍ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ ജോലി സ്ഥിരത യില്ലായ്മയും തുഛ്ചമായ ശമ്പളവും തൊഴില്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവരുടെ ശമ്പളം ബാങ്ക് വഴി നല്‍കണം എന്ന മുന്‍ സര്‍ക്കാരിന്റെ തീരുമാനം ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ടോ;

(സി) പ്രസ്തുത വിഷയത്തില്‍ ബഹു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു നിയമം കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

2681

ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍

ശ്രീ. റ്റി. വി. രാജേഷ്

ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍പ്രകാരം സ്വകാര്യ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

2682

ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം

ശ്രീ. എം. ഹംസ

() സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന് കീഴില്‍ എത്ര ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഏതെല്ലാം;

(ബി) അവയില്‍ എത്ര എണ്ണം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(സി) ഏതെല്ലാം ബോര്‍ഡുകളിലാണ് പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യ വിതരണം മുടങ്ങിയിട്ടുളളത്; കാരണം വ്യക്തമാക്കുമോ;

(ഡി) 2012 നവംബര്‍ 30 വരെയുളള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ആസ്തിയുളള ക്ഷേമനിധി ബോര്‍ഡ് ഏതാണ്; ആസ്തി എത്രയാണ് എന്ന് വ്യക്തമാക്കാമോ;

() ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ രജിസ്റര്‍ ചെയ്തിട്ടുളള ക്ഷേമനിധി ബോര്‍ഡ് ഏതാണ്;

(എഫ്) പ്രസ്തുത ബോര്‍ഡ് മുഖേന തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്; വിശദമാക്കുമോ;

(ജി) ബോര്‍ഡില്‍ രജിസ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കുമോ;

(എച്ച്) കേരള ബിള്‍ഡിംഗ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയല്‍ ബോര്‍ഡിന് സെസ് ഇനത്തില്‍ എത്ര രൂപയാണ് 2012 നവംബര്‍ 30 വരെ ലഭിച്ചിട്ടുളളത്;

() തൊഴിലാളികളുടെ അംഗത്വഫീസിനത്തിലും സ്ഥരനിക്ഷേപങ്ങളിലെ പലിശയിനത്തിലും ഇതുവരെ എത്രരൂപ ലഭിച്ചിട്ടുണ്ട്

(ജെ) നിലവിലെ തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ നല്കിവരുന്നു;

(കെ) പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വര്‍ദ്ധിപ്പിക്കുമോ; എങ്കില്‍ എത്രയായി വര്‍ദ്ധിപ്പിക്കും വിശദമാക്കാമോ?

2683

ക്ഷേമനിധികളില്‍ അംഗത്വം

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് നിലവില്‍ എത്ര ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാം; വ്യക്തമാക്കുമോ;

(ബി) ക്ഷേമനിധികളില്‍ ബഹു.അംഗത്വവും, വ്യാജ അംഗത്വവും ധാരാളം പേര്‍ക്കുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ക്ഷേമനിധി ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് മാത്രം ലഭ്യമാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(ഡി) വ്യാജ അംഗത്വം ഉള്‍പ്പെടെയുളള ക്രമക്കേടുകള്‍ പരിശോധിക്കുവാനും പരിഹരിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ;

() കൊയിലാണ്ടി മണ്ഡലത്തില്‍, നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ എണ്ണം പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ?

2684

ക്ഷേമനിധിബോര്‍ഡുകളിലെ താല്‍ക്കാലിക നിയമനം

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം താല്‍ക്കാലികാടിസ്ഥാനത്തില്‍ എത്ര ജീവനക്കാരെ, ഏതൊക്കെ ക്ഷേമനിധി ബോര്‍ഡുകളില്‍, ഏതൊക്കെ തീയതികളില്‍ നിയമിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത നിയമനങ്ങള്‍ക്കായി സ്വീകരിച്ച നടപടിക്രമങ്ങളും മാനദണ്ഡങ്ങളും വിശദമാക്കുമോ ?

2685

അസംഘടിത തൊഴിലാളികളുടെ ക്ഷേമനിധിബോര്‍ഡ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . സി. ബാലകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

,, എം. . വാഹീദ്

() സംസ്ഥാനത്ത് കേന്ദ്ര നിയമം വഴി അസംഘടിത തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നിട്ടുണ്ടോ;

(ബി) ഏത് നിയമമനുസരിച്ചാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്;

(സി) എന്തെല്ലാം ആനുകൂല്യങ്ങളാണ് തൊഴിലാളികള്‍ക്ക് ബോര്‍ഡ് വഴി ലഭിക്കുന്നത്;

(ഡി) ഏതെല്ലാം ക്ഷേമ പദ്ധതിയിലെ തൊഴിലാളികള്‍ക്കാണ് ഈ ബോര്‍ഡ് മുഖാന്തിരം പ്രയോജനമുണ്ടാകുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം?

2686

അസംഘടിത റിട്ടയേര്‍ഡ് തൊഴിലാളി പെന്‍ഷന്‍ പദ്ധതി

ശ്രീ. കെ. അജിത്

() കേരളത്തില്‍ അസംഘടിത റിട്ടയേര്‍ഡ് തൊഴിലാളി പെന്‍ഷന്‍ പദ്ധതി പ്രകാരം എത്രപേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട് എന്നും എത്ര രൂപ വീതമാണ് നല്‍കുന്നതെന്നും വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പെന്‍ഷന്‍ മുടങ്ങിയിട്ടുണ്ടോ; എത്രമാസത്തെ പെന്‍ഷന്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി) പെന്‍ഷന്‍ മുടങ്ങാതിരിക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ ?

2687

ക്ഷേമ ബോര്‍ഡുകളിലെ പെന്‍ഷന്‍

ശ്രീ. .. അസീസ്

() പോസ്റ് ഓഫീസുകള്‍ വഴി നല്‍കിവന്നിരുന്ന ക്ഷേമനിധി പെന്‍ഷന്‍ ഇപ്പോള്‍ എപ്രകാരമാണ് നല്‍കുന്നത്;

(ബി) ഏത് മാസം വരെയുളള പെന്‍ഷനാണ് പോസ്റ് ഓഫീസ് വഴി നല്‍കിയത്;

(സി) ബാങ്കുകള്‍ വഴി പെന്‍ഷന്‍ നല്‍കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉത്തരവ് ലഭ്യമാക്കുമോ;

(ഡി) പെന്‍ഷന്‍ വാങ്ങി വന്നിരുന്നവര്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കുമോ?

2688

പാചക തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() പാചക തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ക്ഷേമ പദ്ധതി ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല എന്ന പോരായ്മ അടിയന്തിരമായി പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2689

പാചക തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കല്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, . കെ. വിജയന്‍

,, ജി. എസ്. ജയലാല്‍

,, ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നവരും സഹായികളുമായി എത്ര പേര്‍ പണിയെടുക്കുന്നുണ്ട്; ഇവര്‍ക്ക് പ്രതിമാസം എത്ര രൂപ വേതനം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇവരെ തൊഴിലാളികളായി അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇവരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2690

ചുമട്ടുതൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

ശ്രീ. വി. ഡി. സതീശന്‍

,, എം. പി. വിന്‍സെന്റ്

,, വര്‍ക്കല കഹാര്‍

,, . സി. ബാലകൃഷ്ണന്‍

() ചുമട്ടുതൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി) ഇതു സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതര തൊഴില്‍ ചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ കാര്‍ഡുകള്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കുമോ ?

2691

ഡൊമസ്റിക് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് സ്കീം

ശ്രീ. പി. കെ. ഗുരുദാസന്‍

() മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഡൊമസ്റിക് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് സ്കീമില്‍ എത്രപേര്‍ അംഗങ്ങളായിട്ടുണ്ട് ;

(ബി) എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുണ്ട് ;

(സി) ഗാര്‍ഹിക തൊഴിലാളികള്‍ക്കുവേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ ആലോചിക്കുന്നുണ്ടോ ;

(ഡി) എങ്കില്‍ പ്രസ്തുത ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമോ ?

2692

ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത 60 വയസ്സ് കഴിഞ്ഞ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ;

(ബി) ക്ഷേമനിധി ഓഫീസുകളില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2693

വ്യാപാര സ്ഥാപനങ്ങളുടേയും തൊഴിലാളി സംഘടനകളുടേയും രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ മുഖേന

ശ്രീ. ജോസഫ് വാഴക്കന്‍

,, പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

( വ്യാപാര സ്ഥാപനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും രജിസ്ട്രേഷന്‍ ഓണ്‍ലൈനില്‍ ആക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി വഴി എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ?

2694

തൊഴില്‍ ക്ളബ്ബുകള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, പി. സി. വിഷ്ണുനാഥ്

() തൊഴില്‍ ക്ളബ്ബുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്

(സി)സ്വയംതൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് എന്തെല്ലാം വ്യവസ്ഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി) എന്തെല്ലാം തരത്തിലുള്ള സാമ്പത്തിക സഹായങ്ങളാണ് പ്രസ്തുത ക്ളബ്ബുകള്‍ക്ക് നല്‍കുന്നത് ?

2695

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, പി.ബി. അബ്ദുള്‍ റസാക്

,, അബ്ദുറഹിമാന്‍ രണ്ടത്താണി


() തോട്ടം മേഖലയില്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും പുതിയ പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കാനായി തോട്ടം ഉടമകള്‍ തോട്ടം പൂട്ടിയിടുന്ന പ്രവണത തടയുവാന്‍ എന്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാറുണ്ട്; വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് എത്ര തോട്ടങ്ങള്‍ ഇപ്പോള്‍ പൂട്ടിക്കിടപ്പുണ്ട്; അവയിലാകെ എത്ര തൊഴിലാളികള്‍ തൊഴില്‍രഹിതരായിട്ടുണ്ട്; വ്യക്തമാക്കുമോ?

2696

നഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കല്‍

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

ശ്രീമതി. .എസ്. ബിജിമോള്‍

ശ്രീ. വി.ശശി

() സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പടെയുളള പാരാ മെഡിക്കല്‍ ജീവനക്കാര്‍ക്ക് മിനിമം വേതനം ബാധകമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്നുമുതലാണ് ഈ വിഭാഗക്കാര്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തിയതെന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മിനിമം വേതന നിയമപ്രകാരമുളള വേതനം ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത മേഖലയില്‍ മിനിമം വേതനനിയമം പാലിക്കാത്തവരുണ്ടോ; ഉണ്ടങ്കില്‍ അവര്‍ക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2697

നഴ്സിംഗ് മേഖലയിലെ സേവനവേതന വ്യവസ്ഥകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ നഴ്സിംഗ് മേഖലയില്‍ സേവനവേതന വ്യവസ്ഥകള്‍ക്കായി നഴ്സുമാര്‍ നടത്തുന്ന സമരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ സമരം അവസാനിപ്പിക്കുന്നതിന് ഏതെല്ലാം തലങ്ങളില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) നഴ്സിംഗ് മേഖലയെക്കുറിച്ച് പഠിച്ച ഡോ. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നാണ് ലഭ്യമായതെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ;

() ഉണ്ടെങ്കില്‍ ഇതിലെ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

2698

ആര്‍. എസ്. ബി. വൈ. അംഗങ്ങള്‍ക്ക് ക്ഷേമനിധി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

) ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ (ആര്‍.എസ്.ബി.വൈ.) പദ്ധതിയില്‍ ഏതെല്ലാം ക്ഷേമനിധി അംഗങ്ങളെയാണ് ഉള്‍പ്പെടുത്തുന്നത്; വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം അംഗങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതെന്നും വ്യക്തമാക്കുമോ;

(സി) നിര്‍മ്മാണ തൊഴിലാളികളെയും, മോട്ടോര്‍ വാഹന തൊഴിലാളികളെയും നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമോ?

2699

ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ സെസ്സ്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ സെസ്സ് അദാലത്തിലൂടെ ലഭിച്ച തുകയുടെ ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?

2700

പാലക്കാട് ജില്ലയിലെ കര്‍ഷക തൊഴിലാളികള്‍ക്ക് അധിവര്‍ഷാനുകൂല്യം

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയില്‍ എത്ര പേര്‍ കര്‍ഷക തൊഴിലാളി ക്ഷേമ നിധിയില്‍ അംഗമായി ചേര്‍ന്നിട്ടുണ്ട്;

(ബി) അധിവര്‍ഷാനുകൂല്യത്തിന് എത്ര പേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്;

(സി) 2011-12 വര്‍ഷത്തില്‍ എത്ര പേര്‍ക്ക് അധിവര്‍ഷ ആനുകൂല്യം അനുവദിച്ചു: ഇനി എത്ര പേര്‍ക്ക് അനുവദിക്കാനുണ്ട്;

(ഡി) ഇത്തരത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്?s

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.