Q.
No |
Questions
|
2561
|
ഐരാണിമുട്ടത്തെ
സര്‍ക്കാര്‍
ആശുപത്രിയുടെ
പ്രവര്‍ത്തനം
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)നേമം
നിയോജകമണ്ഡലത്തിലെ
ഐരാണിമുട്ടത്ത്
സ്ഥിതി
ചെയ്യുന്ന
സര്‍ക്കാര്‍
ആശുപത്രി
നൂറു
കിടക്കകളോടുകൂടി
എന്ന്
പ്രവര്‍ത്തനക്ഷമമാക്കാനാണു
ഉദ്ദേശിക്കുന്നത്
;
(ബി)ഇതിനായി
പ്രസ്തുത
ആശുപത്രിയില്‍
വേണ്ടത്ര
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടികളുടെ
നാളിതുവരെയുള്ള
പുരോഗതി
വിശദമാക്കുമോ
? |
2562 |
പത്തനംതിട്ട
ജില്ലയില്‍
ജൂനിയര്‍
പബ്ളിക്ഹെല്‍ത്ത്
നഴ്സ്
നിയമനം
ശ്രീമതി.
പി.
അയിഷാ
പോറ്റി
(എ)പത്തനംതിട്ട
ജില്ലയില്‍
ജൂനിയര്‍
പബ്ളിക്
ഹെല്‍ത്ത്
നഴ്സ്
നിയമനത്തിന്
റാങ്ക്
ലിസ്റ്
നിലവില്‍
വന്നത്
എന്നാണ്;
(ബി)പ്രസ്തുത
തസ്തികയില്‍
ജില്ലയില്‍
ഇപ്പോള്‍
എത്ര
ഒഴിവുകള്‍
നിലവിലുണ്ട്;
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
സമാന
തസ്തികയില്‍
മറ്റ്
ജില്ലകളില്‍
സൂപ്പര്‍
ന്യൂമററി
തസ്തിക
സൃഷ്ടിച്ച്
നിയമനം
നടത്തിയിട്ടുണ്ടോ;
(ഡി)പത്തനംതിട്ട
ജില്ലയില്‍
പ്രസ്തുത
തസ്തികയില്‍
സൂപ്പര്‍
ന്യൂമററി
തസ്തിക
സൃഷ്ടിച്ച്
നിലവിലെ
റാങ്ക്
ലിസ്റില്‍
നിന്നും
നിയമനം
നടത്താന്‍
നടപടി
സ്വീകരിക്കുമോ? |
2563 |
കൊട്ടാരക്കര
താലൂക്ക്
ആശുപത്രിയിലെ
ട്രോമാ
കെയര്‍
ബ്ളോക്കിന്റെ
നിര്‍മ്മാണം
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)കൊട്ടാരക്കര
താലൂക്ക്
ആശുപത്രിയിലെ
ട്രോമാ
കെയര്‍
ബ്ളോക്കിന്റെ
നിര്‍മ്മാണം
ഏത്
ഘട്ടത്തിലാണ്;
(ബി)പ്രസ്തുത
ബ്ളോക്കില്‍
ട്രോമാ
കെയര്‍
സംവിധാനം
സജ്ജീകരിക്കുന്നതിനുള്ള
ഉപകരണങ്ങളും
ജീവനക്കാരെയും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍സ്വീകരിക്കുമെന്ന്
വിശദമാക്കുമോ? |
2564 |
പെരിമ്പിലാവ്
പി.എച്ച്.സി.
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)തൃശ്ശൂര്‍
ജില്ലയിലെ
പെരിമ്പിലാവ്
പി.എച്ച്.സി.യില്‍
ദിനം
പ്രതി
ശരാശരി
എത്ര
രോഗികള്‍
ആണ് ഒ.പി.
വിഭാഗത്തില്‍
ചികിത്സ
തേടിയെത്തുന്നത്
; വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
പി.എച്ച്.സി.യില്‍
നിലവിലുള്ള
ഡോക്ടര്‍
ദീര്‍ഘകാല
അവധിയില്‍
ആണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇവിടെ
പകരം
ഡോക്ടറെ
നിയമിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(ഡി)സ്വീകരിക്കുമെങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ? |
2565 |
ആറ്റിങ്ങല്‍
വലിയകുന്ന്
ഗവണ്‍മെന്റ്
ആശുപത്രിയിലേയും,
കേശവപുരം
സി.എച്ച.സിയിലേയും,വക്കം
ആര്‍.എച്ച്.സി.യിലെയുംനിലവിലുളള
സ്റാഫ്
പാറ്റേണ്‍
ശ്രീ.
ബി.
സത്യന്‍
(എ)താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തപ്പെട്ട
ആറ്റിങ്ങല്‍
വലിയകുന്ന്
ഗവണ്‍മെന്റ്
ആശുപത്രിയിലേയും,
കേശവപുരം
സി.എച്ച്.സി.യിലേയും,
വക്കം
ആര്‍.എച്ച്.സി.യിലെയും
നിലവിലുളള
സ്റാഫ്
പാറ്റേണ്‍
വിശദമാക്കുമോ;
(ബി)ഇതില്‍
ഓരോ
ആശുപത്രിയിലും
എത്ര
തസ്തികകള്‍
വീതം
ഒഴിഞ്ഞുകിടക്കുന്നു
എന്നും
വ്യക്തമാക്കുമോ;
(സി)ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളില്‍
അടിയന്തിരമായി
നിയമനം
നടത്തുന്നതിനുളള
നടപടി
സ്വീകരിക്കുമോ? |
2566 |
ആലത്തൂര്‍
താലൂക്ക്
ഗവണ്‍മെന്റ്
ആശുപത്രിയില്‍ഡോക്ടര്‍മാരുടെ
ഒഴിവുകള്
ശ്രീ.
എം.
ചന്ദ്രന്‍
(എ)ആലത്തൂര്‍
നിയോജക
മണ്ഡലത്തിലെ
സാധാരണ
ജനങ്ങള്‍
പ്രധാനമായും
ആശ്രയിക്കുന്ന
ആലത്തൂര്‍
താലൂക്ക്
ഗവണ്‍മെന്റ്
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഏതെല്ലാം
തസ്തികകളിലാണ്
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
ഉള്ളത്
എന്നു
വ്യക്തമാക്കുമോ;
(സി)ഒഴിവുകള്‍
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എന്തൊക്കെയെന്നു
വ്യക്തമാക്കാമോ
? |
2567 |
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
ശ്രീ.
എം.
ചന്ദ്രന്‍
(എ)ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഭൂരിപക്ഷം
ജനങ്ങളും
പ്രധാനമായും
ആശ്രയിക്കുന്ന
ആലത്തൂര്‍
താലൂക്ക്
ഗവ:
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ
ധാരാളം
ഒഴിവുകള്‍
ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)ദീര്‍ഘകാലമായി
ഒഴിഞ്ഞുകിടക്കുന്ന
ഡോക്ടര്‍മാരുടെ
തസ്തികകള്‍
നികത്തുന്നതിന്
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചു
എന്നു
വ്യക്തമാക്കുമോ;
(സി)ഏതൊക്കെ
വിഭാഗത്തിലാണ്
നിലവില്‍
ഒഴിവുകളുളളതെന്നു
വ്യക്തമാക്കുമോ?
|
2568 |
എന്‍.ആര്‍.എച്ച്.എം.
മുഖേന
നിയമനം
ലഭിച്ച
ജീവനക്കാര്‍
ശ്രീ.
കെ.
അജിത്
(എ)വൈക്കം
നിയോജക
മണ്ഡലത്തില്‍
എന്‍.ആര്‍.എച്ച്.എം.
മുഖേന
എത്ര
ജീവനക്കാരെ
ഏതൊക്കെ
തസ്തികകളില്‍
നിയമിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത
ജീവനക്കാരുടെ
നിയമനത്തിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(സി)നിയോജകമണ്ഡലത്തിലെ
സി.എച്ച്.സി.കളില്‍
ജോലിഭാരം
കണക്കിലെടുത്ത്
അനുവദിച്ചിട്ടുളളതില്‍
കൂടുതല്‍
നേഴ്സിംഗ്
അസിസ്റന്റുമാരെ
നിയമിക്കാനുളള
നടപടികള്‍
സ്വീകരിക്കുമോ
? |
2569 |
ഗ്രേഡ്
കക
ഹോസ്പിറ്റല്‍
അറ്റന്‍ഡര്‍മാരുടെ
നിയമനം
ശ്രീ.
വി.
എസ്.
സുനില്‍
കുമാര്‍
(എ)തൃശ്ശൂര്‍
ജില്ലയിലെ
സര്‍ക്കാര്‍
ആശുപത്രികളില്‍
താത്കാലികാടിസ്ഥാനത്തില്‍
ഗ്രേഡ്
കക
ഹോസ്പിറ്റല്‍
അറ്റന്‍ഡര്‍മാരുടെ
എത്ര
ഒഴിവുകളുണ്ട്
;
(ബി)ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)പ്രസ്തുത
തസ്തികകളില്‍
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചില്‍
നിന്ന്
ലിസ്റ്
ലഭിച്ചശേഷം
നിയമന
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
? |
2570 |
ചാലക്കുടി
താലൂക്ക്
ആശുപത്രിയില്‍
സ്ത്രീകളുടേയുംകുട്ടികളുടേയും
വാര്‍ഡ്
നിര്‍മ്മാണം
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)ചാലക്കുടി
താലൂക്ക്
ആശുപത്രിയില്‍
സ്ത്രീകളുടേയും
കുട്ടികളുടേയും
വാര്‍ഡ്
നിര്‍മ്മാണത്തിന്റെ
ടെണ്ടര്‍
കഴിഞ്ഞെങ്കിലും
നിര്‍മ്മാണപ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലാത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ബി)എങ്കില്‍
തടസ്സങ്ങള്‍
നീക്കി
നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2571 |
മാവേലിക്കര
റ്റി.എച്ച്.ക്യു.
ആശുപത്രിയുടെ
വികസനം
ശ്രീ.
ആര്‍.
രാജേഷ്
(എ)മാവേലിക്കര
റ്റി.എച്ച്.ക്യു.
ആശുപത്രിയില്‍
ജില്ലാ
ആശുപത്രിയുടെ
നിലവാരത്തിലുള്ള
ഡോക്ടര്‍മാരുടെ
എണ്ണം
ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഡോക്ടര്‍മാരുടെ
കുറവ്
പരിഹരിക്കുന്നതിനുള്ള
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
ജില്ലാ
ആശുപത്രിയിലെ
ഓപ്പറേഷന്‍
തിയറ്റര്‍
എന്ന്
ഉദ്ഘാടനം
ചെയ്യുവാന്‍
കഴിയും;
അടിയന്തിരമായി
തുറന്നുകൊടുക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(ബി)ആശുപത്രിയുടെ
സമഗ്ര
വികസനത്തിനായുള്ള
മാസ്റര്‍പ്ളാന്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എത്ര
കോടി
രൂപയാണ്
ചെലവഴിക്കേണ്ടത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
2572 |
കൊയിലാണ്ടി
താലൂക്ക്
ആശുപത്രിയില്‍
ട്രോമാ
കെയര്‍
ശ്രീ.
കെ.
ദാസന്‍
(എ)കൊയിലാണ്ടി
താലൂക്ക്
ആശുപത്രിയില്‍
ട്രോമാ
കെയര്‍
ആരംഭിക്കുന്നതിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)ട്രോമാകെയര്‍
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി
എന്തെല്ലാം
സംവിധാനങ്ങളാണ്
താലൂക്കാശുപത്രിയില്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്
;
(സി)പദ്ധതി
ആസൂത്രണവുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
നോഡല്‍ /
പ്രോഗ്രാം
ഓഫീസര്‍മാര്‍
ആരെല്ലാമെന്നും
ഇവരുടെ
ഓഫീസ്
വിലാസമെന്തെന്നും
വ്യക്തമാക്കുമോ;
(ഡി)ട്രോമാകെയര്‍
സ്ഥാപിക്കുന്നതിനായി
എത്ര
രൂപയുടെ
മുതല്‍മുടക്കാണ്
കൊയിലാണ്ടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയ്ക്ക്
അനുവദിച്ചിട്ടുള്ളത്
;
(ഇ)ഏതെല്ലാം
തസ്തികകളാണ്
പുതുതായി
അനുവദിക്കുക
എന്ന്
വ്യക്തമാക്കാമോ
? |
2573 |
ആയുര്‍വ്വേദ
ഫാര്‍മസിസ്റ്
ഗ്രേഡ്-കക
തസ്തികയിലെ
ഒഴിവുകള്
ശ്രീ.
സി.
കൃഷ്ണന്‍
(എ)കണ്ണൂര്‍
ജില്ലയില്‍
ഭാരതീയ
ചികിത്സാ
വകുപ്പില്‍
ആയുര്‍വ്വേദ
ഫാര്‍മസിസ്റ്
ഗ്രേഡ് -
കക
തസ്തികയില്‍
എത്ര
ഒഴിവുകള്‍
നിലവിലുണ്ട്;
ഏതെല്ലാം
സ്ഥാപനങ്ങളില്‍
എന്ന്
വിശദമാക്കാമോ;
(ബി)പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്ത
തീയതി
അറിയിക്കുമോ
;
(സി)ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
കാരണം
വിശദമാക്കുമോ
? |
2574 |
പി.
എച്ച്.
സി.യെ
സി.
എച്ച്.
സി.യായിഉയര്‍ത്തുവാന്‍
നടപടി
ശ്രീ.
മോന്‍സ്
ജോസഫ്
(എ)കോട്ടയം
ജില്ലയിലെ
കാണക്കാരി
പി.എച്ച്.സി.യെ,
സി.എച്ച്.സി.യായി
ഉയര്‍ത്തുന്നത്
സംബന്ധിച്ച്
ഡി.എച്ച്.എസ്.
ന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
എന്ന്
ലഭിച്ചു;
ഇല്ലെങ്കില്‍
എത്ര
ദിവസത്തിനകം
ലഭിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(ബി)ഇത്
സംബന്ധിച്ച്
ഫയല്‍
നമ്പര്‍ 39844/എം.1/2012
പ്രകാരം
ഡി.
എച്ച്.
എസ്.
ലേക്ക്
അയച്ച
ഫയലിലെ
തുടര്‍
നടപടി
വ്യക്തമാക്കുമോ;
കാണക്കാരി
പി.
എച്ച്.
സി.യെ
സി.
എച്ച്.
സി.
ആക്കുന്നത്
സംബന്ധിച്ച
ഡി.
എച്ച്.
എസ്.
ലെ
ഫയല്‍
നമ്പര്‍
നല്‍കുമോ;
(സി)പ്രസ്തുത
വിഷയത്തില്‍
കോട്ടയം
ഡി.എം.ഒ.യുടെറിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
പകര്‍പ്പ്ലഭ്യമാക്കുമോ? |
2575 |
കായംകുളം
താലൂക്കാശുപത്രിയിലെശോച്യാവസ്ഥയ്ക്ക്
പരിഹാരം
ശ്രീ.
സി.
കെ.
സദാശിവന്‍
(എ)താലൂക്ക്
ആശുപത്രികളിലെ
സ്റാഫ്
പാറ്റേണ്‍
വിശദമാ
ക്കാമോ ;
(ബി)കായംകുളം
ഗവണ്‍മെന്റ്
ആശുപത്രിയെ
താലൂക്കാശുപത്രിയായി
ഉയര്‍ത്തിയപ്പോള്‍
സ്റാഫ്
പാറ്റേണ്‍
പരിഷ്ക്കരിക്കുന്നതിനുവേണ്ടി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വിശദമാക്കുമോ
;
(സി)കായംകുളം
താലൂക്കാശുപത്രിയുടെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിലേക്ക്
22.6.2012 ല്‍
ബഹു.
ആരോഗ്യവകുപ്പ്
മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
വിളിച്ചുചേര്‍ത്ത
യോഗത്തിലെ
തീരുമാനങ്ങള്‍
എന്തെല്ലാമാണെന്ന്അറിയിക്കുമോ
;
(ഡി)ഇതില്‍
ഏതെല്ലാം
തീരുമാനങ്ങള്‍
നടപ്പിലാക്കി
എന്ന്
വിശദമാക്കുമോ
? |
2576 |
നൂറനാട്
ലെപ്രസി
സാനട്ടോറിയം
ശ്രീ.
ആര്‍.
രാജേഷ്
(എ)ആരോഗ്യ
വകുപ്പിനു
കീഴിലുളള
മാവേലിക്കര-മണ്ഡലത്തിലെ
നൂറനാട്
ലെപ്രസി
സാനട്ടോറിയത്തിന്റെ
സ്ഥലം ഐ.റ്റി.ബി.എഫ്.നോ
സി.ആര്‍.പി.എഫ്.നോ
കൊടുക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)പ്രസ്തുത
സ്ഥലം
ആരോഗ്യ
വകുപ്പിനുകീഴില്‍
നിലനിര്‍ത്തി
ആരോഗ്യ
വകുപ്പിന്റെ
പദ്ധതികള്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)ജയില്‍
വകുപ്പ്
സമര്‍പ്പിച്ച
300 കിടക്കകളുളള
മള്‍ട്ടി
സ്പെഷ്യാലിറ്റി
ആശുപത്രിയുടെ
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ഡി)പ്രസ്തുത
പദ്ധതിയുടെ
ഭാഗമായി
മള്‍ട്ടി
സ്പെഷ്യാലിറ്റി
ആശുപത്രി
മാത്രം
ആരംഭിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോ;
(ഇ)മാവേലിക്കര
ആയുര്‍വ്വേദ
ആശുപത്രിയില്‍
കൂടുതല്‍
ബഡുകള്‍
അനുവദിക്കുന്നതിനും
ഇതിനുളള
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
സഹായം
നല്‍കുമോ;
(എഫ്)പ്രസ്തുത
ആശുപത്രിയില്‍
മരുന്നുകളുടെ
ദൌര്‍ലഭ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ജി)പരിഹരിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോ? |
2577 |
കാലടി
സാമൂഹികാരോഗ്യ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)മുന്‍
സര്‍ക്കാരിന്റെ
കാലത്ത് 24
മണിക്കൂറും
പ്രവര്‍ത്തിച്ചിരുന്ന
അങ്കമാലി
നിയോജക
മണ്ഡലത്തിലെ
കാലടി
സാമൂഹികാരോഗ്യ
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
ഡോക്ടര്‍മാരുടെയും
സ്റാഫിന്റെയും
കുറവുമൂലം
8 മണിക്കൂറാക്കി
കുറച്ചതിനാല്‍
ദിനംപ്രതി
ആശുപത്രിയിലെത്തുന്ന
ആയിരക്കണക്കിനു
വരുന്ന
സാധാരണക്കാരായ
രോഗികള്‍ക്ക്
കഷ്ടപ്പാടുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
ആശുപത്രിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെന്ന്
വിശദമാക്കാമോ
? |
2578 |
പുളിങ്കുന്ന്
താലൂക്ക്
ആശുപത്രിയില്‍
ആര്‍.ഒ.
പ്ളാന്റും,സ്വീവേജ്
പ്ളാന്റും
സ്ഥാപിക്കല്
ശ്രീ.
തോമസ്
ചാണ്ടി
(എ)പുളിങ്കുന്ന്
താലൂക്ക്
ആശുപത്രിയില്‍
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച
ആര്‍.ഒ.
പ്ളാന്റും,
സ്വീവേജ്
പ്ളാന്റും
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)പ്രസ്തുത
ആശുപത്രിയുടെ
ഗ്രൌണ്ട്
പുനരുദ്ധാരണത്തിന്
ഫണ്ട്
അനുവദിക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കുമോ? |
2579 |
നെടുങ്ങോലം
ഗവണ്‍മെന്റ്
താലൂക്ക്
ആശുപത്രികോമ്പൌണ്ടിലെ
വെയര്‍ഹൌസ്
നിര്‍മ്മാണം
ശ്രീ.
ജി.
എസ്.
ജയലാല്‍
(എ)കൊല്ലം
ജില്ലയിലെ
നെടുങ്ങോലം
ഗവണ്‍മെന്റ്
താലൂക്ക്
ആശുപത്രി
കോമ്പൌണ്ടില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
സംസ്ഥാന
മെഡിക്കല്‍
സര്‍വ്വീസ്
കോര്‍പ്പറേഷന്‍
വെയര്‍ഹൌസ്
നിര്‍മ്മാണത്തിന്
എത്ര
ലക്ഷം
രൂപ
എന്നാണ്
അനുവദിച്ചതെന്ന്
അറിയിക്കുമോ
;
(ബി)പ്രസ്തുത
കെട്ടിട
നിര്‍മ്മാണം
ആരംഭിക്കുന്നതില്‍
തടസ്സങ്ങളുണ്ടോ;
എങ്കില്‍
വിശദാംശം
അറിയിക്കുമോ
;
(സി)ഏത്
ഏജന്‍സിയെയാണ്
കെട്ടിട
നിര്‍മ്മാണ
ചുമതല
ഏല്‍പ്പിച്ചിട്ടുള്ളത്
; എന്നത്തേക്ക്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കും
;
(ഡി)കെട്ടിട
നിര്‍മ്മാണം
വൈകുന്നത്
ഉദ്യോഗസ്ഥതല
വീഴ്ച
കൊണ്ടാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കാമോ
; നിര്‍മ്മാണം
എത്രയും
പെട്ടെന്ന്
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
2580 |
ബേപ്പൂര്‍
ഹയര്‍
സെക്കന്ററി
സ്കൂളില്‍
ജൂനിയര്‍
പബ്ളിക്
ഹെല്‍ത്ത്
നഴ്സിന്റെ
നിയമനം
ശ്രീ.
എളമരം
കരീം
(എ)ബേപ്പൂര്‍
ഹയര്‍
സെക്കന്ററി
സ്കൂളില്‍
ആരോഗ്യ
പദ്ധതിയുടെ
ഭാഗമായി
സ്ഥിരം
ജൂനിയര്‍
പബ്ളിക്ക്
ഹെല്‍ത്ത്
നഴ്സിനെ
അനുവദിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതിനുള്ള
നടപടി
സ്വീകരിക്കുമോ? |
2581 |
തൃക്കാക്കര
പി.
എച്ച്.
സെന്റര്‍
താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിനുളള
നടപടി
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)തൃക്കാക്കര
പി.
എച്ച്.
സെന്റര്‍
താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(ബി)എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
2582 |
ആയൂര്‍വ്വേദ
കോളേജ്
ആശുപത്രികളിലെചികിത്സാ
സൌകര്യങ്ങള്
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)ആയുര്‍വ്വേദ
ആശുപത്രികളില്‍
അഡ്മിറ്റ്
ചെയ്യപ്പെടുന്ന
ബി.പി.എല്‍
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക്
മാത്രമേ
സൌജന്യ
ചികിത്സ
നല്‍കുന്നുളളൂവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മറ്റ്
ആശുപത്രികളില്‍
അഡ്മിറ്റ്
ചെയ്യപ്പെടുന്ന
എ.പി.എല്‍/
ബി.പി.എല്‍
വിഭാഗത്തില്‍പ്പെടുന്ന
1500 രൂപ
വരെ
വരുമാനമുളള
രോഗികള്‍ക്ക്
ലഭ്യമാകുന്നതുപോലെയുളള
സൌജന്യ
ചികിത്സ
ആയുര്‍വ്വേദആശുപത്രികളിലെത്തുന്ന
രോഗികള്‍ക്കും
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ? |
2583 |
ഔഷധ
സസ്യത്തോട്ട
പദ്ധതി
ശ്രീ.
പി.
സി.
വിഷ്ണുനാഥ്
,,
വര്‍ക്കല
കഹാര്‍
,,
സി.
പി.
മുഹമ്മദ്
,,
പി.
എ.
മാധവന്‍
(എ)സ്കൂളുകളില്‍
നടത്തിവരുന്ന
ഔഷധ
സസ്യത്തോട്ട
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
; വിശദമാക്കുമോ
;
(ബി)സംസ്ഥാനത്തെ
ഏതൊക്കെ
ജില്ലകളിലെ
സ്കൂളുകളില്‍
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഏത്
ഏജന്‍സികളുടെ
ആഭിമുഖ്യത്തിലാണ്
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത്
;
(ഡി)സംസ്ഥാനത്തെ
എല്ലാ
സ്കൂളുകളിലും
പ്രസ്തുത
പദ്ധതി
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
2584 |
ആയുര്‍വേദ
ഹോളിസ്റിക്
സെന്ററുകള്‍
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)ജീവിത
ശൈലീരോഗപ്രതിരോധത്തിനും,
ചികിത്സയ്ക്കുമായി
ഭാരതീയ
ചികിത്സാ
വകുപ്പ്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
;
(ബി)ഇതിനായി
ആയുര്‍വേദ
ഹോളിസ്റിക്
സെന്ററുകള്‍
എല്ലാ
താലൂക്ക്
ആയുര്‍വേദ
ആശുപത്രികളിലും
ആരംഭിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
2585 |
പൂജപ്പുര
ആശുപത്രിയിലെ
വികസന
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)സംസ്ഥാനത്തെ
ആയുര്‍വേദ
മേഖലയിലെ
സ്ത്രീകളുടേയും
കുട്ടികളുടേയും
ഏക
ആശുപത്രിയായ
പൂജപ്പുരയിലെ
ആശുപത്രിയില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നടപ്പിലാക്കിയതും,
ഇപ്പോള്‍
പുരോഗതിയിലുള്ളതുമായ
വികസന
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)പ്രസ്തുത
ആശുപത്രിയില്‍
ഇപ്പോള്‍
നിര്‍മ്മിച്ചു
കൊണ്ടിരിക്കുന്ന
കെട്ടിടം
എന്നത്തേക്കു
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
പ്രസ്തുത
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്നു
വ്യക്തമാക്കുമോ
? |
2586 |
മിലിട്ടറിയില്‍
സേവനമനുഷ്ഠിക്കുന്നവര്‍ക്ക്
ആയുര്‍വേദചികിത്സ
ലഭ്യമാക്കുവാന്‍
നടപടി
ശ്രീ.
കെ.
എന്‍.എ.
ഖാദര്‍
(എ)മിലിട്ടറിയില്‍
സേവനമനുഷ്ഠിക്കുന്നവര്‍ക്ക്
ഇപ്പോള്‍
അലോപ്പതി
ചികില്‍സ
മാത്രമാണ്
ലഭിക്കുന്നത്.
ആയുര്‍വേദ
ചികിത്സ
കൂടി
ജവാന്‍മാര്‍ക്കും
ആര്‍മിയിലെ
ഇതര
ജീവനക്കാര്‍ക്കും
നല്‍കുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കുവാന്‍
കേന്ദ്ര
ഗവണ്‍മെന്റിനോട്
ആവശ്യപ്പെടുമോ;
(ബി)ആയുര്‍വേദ
ചികിത്സയുടെ
കേന്ദ്രസ്ഥാനങ്ങളില്‍
ഒന്ന്
നമ്മുടെ
സംസ്ഥാനമായതിനാല്‍
വ്യോമസേന,
നാവികസേന,
കരസേന
എന്നിവയില്‍
സേവനമുഷ്ഠിക്കുന്ന
എല്ലാവര്‍ക്കും
ഈ
ചികിത്സയുടെ
ഗുണം
ലഭിക്കുവാന്‍
നാളിതുവരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ? |
2587 |
സംസ്ഥാനത്ത്
ഹോമിയോ,
ആയുര്‍വേദ
ഡിസ്പെന്‍സറികളോ
ആശുപത്രികളോ
ഇല്ലാത്ത
പഞ്ചായത്തുകള്
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)സംസ്ഥാനത്ത്
ഹോമിയോ,
ആയുര്‍വേദ
ഡിസ്പെന്‍സറികളോ
ആശുപത്രികളോ
ഇല്ലാത്ത
എത്ര
പഞ്ചായത്തുകള്‍
ഉണ്ടെന്നും
പഞ്ചായത്തിന്റെ
പേരുവിവരവും
വ്യക്തമാക്കുമോ;
(ബി)ഇത്തരം
പഞ്ചായത്തുകളില്‍
ഹോമിയോ,
ആയുര്‍വേദ
ആശുപത്രികള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
? |
2588 |
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിനു
കീഴിലുള്ളക്ഷേത്രങ്ങളിലെ
ഉപദേശക
സമിതി
തെരഞ്ഞെടുപ്പ്
ശ്രീമതി.
പി.
അയിഷാപോറ്റി
(എ)തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിനു
കീഴിലുള്ള
ക്ഷേത്രങ്ങളില്‍
പുതുക്കിയ
നിയമാവലി
പ്രകാരം
ഉപദേശക
സമിതികളുടെ
തെരഞ്ഞെടുപ്പ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
;
(ബി)ഇതുപ്രകാരം
ഭക്തജനങ്ങള്‍
രജിസ്റര്‍
ചെയ്ത
വകയില്‍
ദേവസ്വം
ബോര്‍ഡിന്
എന്തു
തുക
ലഭിച്ചിട്ടുണ്ട്
;
(സി)ബോര്‍ഡിന്
കീഴിലുള്ള
ക്ഷേത്രങ്ങളിലെ
വാര്‍ഷിക
അറ്റകുറ്റപ്പണികള്‍
ഉപദേശക
സമിതി
നിര്‍വ്വഹിക്കണമെന്ന്
നിഷ്ക്കര്‍
ഷിച്ചിട്ടുണ്ടോ
; അതിന്
ദേവസ്വം
ബോര്‍ഡില്‍
നിന്നും
സഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
? |
2589 |
ശബരിമല
സീറോവേസ്റ്
പദ്ധതി
ശ്രീ.
ഇ.പി.
ജയരാജന്‍
,,
കെ.
കുഞ്ഞിരാമന്‍
(ഉദുമ)
,,
പുരുഷന്‍
കടലുണ്ടി
,,
രാജു
എബ്രഹാം
ശബരിമല
സീറോവേസ്റ്
പദ്ധതിക്കായി
ഇതുവരെയായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
എന്നും
ആയതിന്റെ
പ്രവര്‍ത്തന
പുരോഗതിയും
വെളിപ്പെടുത്തുമോ? |
2590 |
ശബരിമലനട
വരുമാനം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ശബരിമല
മണ്ഡലകാലത്തെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കാന്‍
ദേവസ്വം
മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
ഇതിനകം
എത്രയോഗങ്ങള്‍
നടന്നെന്നും,
എന്നൊക്കെയായിരുന്നെന്നും
പ്രസ്തുത
യോഗങ്ങളിലെ
തീരുമാനങ്ങളെന്തായിരുന്നെന്നും
വിശദമാക്കാമോ
;
(ബി)കഴിഞ്ഞ
5 വര്‍ഷത്തെ
ശബരിമലനട
വരുമാനം
സംബന്ധിച്ച
പട്ടിക
വെളിപ്പെടുത്തുമോ
;
(സി)നിലവില്‍
നടവരുമാനം
കുറയാനിടയായ
സാഹചര്യം
വെളിപ്പെടുത്തുമോ
? |
2591 |
ശബരിമലയുമായി
ബന്ധപ്പെട്ട
ലേലം
ശ്രീ.
ആര്‍.
രാജേഷ്
,,
പുരുഷന്‍
കടലുണ്ടി
,,
എസ്.
രാജേന്ദ്രന്‍
,,
രാജു
എബ്രഹാം
(എ)കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
വളരെ
കുറഞ്ഞ
തുകയ്ക്ക്
ശബരിമലയുമായി
ബന്ധപ്പെട്ട
വിവിധ
ലേലങ്ങള്‍
ഉറപ്പിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിരുന്നോ;
വിശദാംശം
നല്‍കുമോ;
(സി)നിലവിലുള്ള
നിയമങ്ങളും
മാനദണ്ഡങ്ങളും
പാലിക്കാതെയാണ്
ലേല
നടപടികള്‍
പൂര്‍ത്തിയാക്കിയതെന്ന
ആരോപണത്തെക്കുറിച്ച്
അന്വേഷിച്ചിരുന്നോ;
എങ്കില്‍
കണ്ടെത്തലുകള്‍
എന്തെന്ന്
വെളിപ്പെടുത്തുമോ? |
2592 |
ശബരിമല
തീര്‍ത്ഥാടകര്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രീ.
പി.കെ.
ഗുരുദാസന്‍
,,
വി.
ശിവന്‍കുട്ടി
,,
കെ.കെ.
നാരായണന്‍
,,
കെ.ടി.
ജലീല്‍
(എ)ശബരിമല
സീസണ്‍
ആരംഭിച്ചിട്ടും
അടിസ്ഥാന
വികസനം
ഒരുക്കുന്നതില്‍
ദേവസ്വം
ബോര്‍ഡ്
പരാജയപ്പെട്ടതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം,
തീര്‍ത്ഥാടകര്‍ക്കുണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)മുന്‍വര്‍ഷങ്ങളില്‍
ഉത്സവ
സീസണ്‍
ആരംഭിക്കുന്നതിന്
മുമ്പുതന്നെ
വൈദ്യുതി,
കുടിവെള്ളം,
വൈദ്യസഹായം,
സുരക്ഷിതത്വം
എന്നിവയില്‍
മുന്‍കരുതന്‍
എടുത്തിട്ടുള്ളത്
വിലയിരുത്തിയിരുന്നോ;
(സി)ഈ
സീസണില്‍
വൈദ്യുതി
തകരാറുണ്ടാകില്ലായെന്ന
മുഖ്യമന്ത്രിയുടെ
ഉറപ്പ്
പാലിക്കാന്‍
കഴിയാതെ
വന്നതും
മണിക്കൂറുകള്‍
തുടര്‍ച്ചയായി
വൈദ്യുതി
തടസ്സം
ഉണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇത്പരിഹരിക്കാന്‍
എന്തൊക്കെ
നടപടികള്‍സ്വീകരിച്ചുവെന്നറിയിക്കാമോ? |
2593 |
മലബാര്‍
ദേവസ്വും
ബോര്‍ഡില്‍
ജീവനക്കാരുടെഒഴിവുകള്‍
ശ്രീ.
എം.
ചന്ദ്രന്‍
(എ)മലബാര്‍
ദേവസ്വം
ബോര്‍ഡില്‍
ജീവനക്കാരുടെ
ഒഴിവുകള്‍
നികത്താതെ
കിടക്കുന്നത്
മൂലം
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വേണ്ടവിധം
നടക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;
(ബി)നിലവിലുള്ള
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തിര
നടപടികള്‍
കൈക്കൊള്ളുമോ
? |
2594 |
ക്ഷേത്രകലകള്‍
അഭ്യസിപ്പിക്കുന്നതിന്
പദ്ധതി
ശ്രീ.
റ്റി.
വി
രാജേഷ്
(എ)ക്ഷേത്ര
കലകള്‍
അഭ്യസിപ്പിക്കുന്നതിന്
ഒരു
പദ്ധതി
നടപ്പിലാക്കുമെന്ന്
കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്നോ;
(ബി)എങ്കില്‍
അതിനായി
എത്ര രൂപ
നീക്കിവെച്ചിട്ടുണ്ടായിരുന്നു;
അതില്‍
ഇതുവരെ
എത്ര
തുകയാണ്
ചെലവഴിച്ചത്;
(സി)മാടായി
തിരുവര്‍ക്കാട്
കാവില്‍
ക്ഷേത്രകലാ
അക്കാഡമി
സ്ഥാപിക്കുമെന്ന
പ്രഖ്യാപനവും
നടപ്പാക്കിയിട്ടില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ക്ഷേത്രകലാ
അക്കാഡമിയുടെ
കോഴ്സുകള്‍
2012 സെപ്തംബറില്‍
ആരംഭിക്കുമെന്ന്
നല്‍കിയ
ഉറപ്പ്
ഇതുവരെ
നടപ്പാക്കാതിരുന്നത്
എന്തുകൊണ്ടാണ്;
(ഇ)ക്ഷേത്ര
കലാ
അക്കാഡമി
ആരംഭിക്കാനാവശ്യമായ
അടിയന്തിര
നടപടി
കൈക്കൊളളാന്‍
തയ്യാറാകുമോ? |
2595 |
മലബാര്‍
മേഖലയിലെ
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണം
ശ്രീ.
എ
പ്രദീപ്കുമാര്‍
(എ)മലബാര്‍
മേഖലയിലെ
ക്ഷേത്രങ്ങള്‍
പുനരുദ്ധാരണം
നടത്താത്തതിനാല്‍
തകര്‍ച്ച
നേരിടുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)ദേവസ്വം
ബോര്‍ഡ്
ഇതിനായി
എത്ര
തുകവീതമാണ്
2010-11 ലും
2011-12 ലും
നീക്കിവെച്ചിരുന്നത്;
(സി)ഇതില്‍
ഓരോ വര്‍ഷവും
എത്ര തുക
വീതം
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)ക്ഷേത്രക്കുളങ്ങള്‍
സംരക്ഷിക്കുന്നതിനായി
പ്രസ്തുത
കാലയളവില്‍
എത്ര തുക
നീക്കിവെച്ചിട്ടുണ്ടായിരുന്നുവെന്നും
അതില്‍
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ? |
2596
|
മാടായിക്കാവ്
ക്ഷേത്രത്തിലെത്തുന്നവരുടെ
താമസസൌകര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
തിരുവര്‍ക്കാട്ട്
കാവ്(മാടായിക്കാവ്)
ക്ഷേത്രത്തിലേക്കുളള
തീര്‍ത്ഥാടകരുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവും
സൌകര്യക്കുറവും
പരിഗണിച്ച്
താമസസൌകര്യത്തിന്
നിലവിലുളള
വരദായനി
കെട്ടിടം
റിപ്പയര്‍
ചെയ്യുന്നതിനും
അതിനുമുകളില്‍
ഡോര്‍മെറ്ററി
നിര്‍മ്മിക്കുന്നതിനും
ഉളള നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിലെ
കാലതാമസത്തിന്റെ
കാരണം
വ്യക്തമാക്കാമോ;
(ബി)ഡോര്‍മെറ്ററി
നിര്‍മ്മിക്കുന്നതിന്
ദേവസ്വം
ബോര്‍ഡിന്
നിര്‍ദ്ദേശം
നല്കുന്നതിനും
സൌകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ? |
<<back |
|