UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2314

ബഡ്ജറ്റില്‍ പ്രതീക്ഷിച്ച നികുതിവരവും സമാഹരിച്ച നികുതിയും

ശ്രീ. എം. ഹംസ

()2012-13 സാമ്പത്തിക വര്‍ഷത്തെ എത്ര കോടി രൂപയുടെ ബഡ്ജറ്റ് ആണ് നിയമസഭ പാസാക്കിയത്; എത്ര ഇനങ്ങളില്‍ ആയിട്ടാണ് വകയിരുത്തിയത്;

(ബി)പിന്നിട്ട സെപ്തംബര്‍ 30 വരെ 6 മാസക്കാലത്തിനുളളില്‍ ഓരോ വകുപ്പിലും നീക്കിവച്ച തുകയും, ചെലവഴിക്കപ്പെട്ട തുകയും വ്യക്തമാക്കാമോ; ഓരോ വകുപ്പും എത്ര ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;

(സി)അസറ്റ് ക്രിയേഷന്‍ ഇനത്തില്‍ എം.എല്‍.. മാര്‍ക്ക് 5 കൊല്ലത്തിനുളളില്‍ ചെലവഴിക്കുന്നതിലേയ്ക്കായി എത്ര തുക നീക്കിവച്ചു;

(ഡി)പ്രസ്തുത പദ്ധതി അനുസരിച്ച് ഇതിനകം എത്ര അസംബ്ളി മണ്ഡലങ്ങളില്‍ എത്ര തുകയുടെ ഭരണാനുമതി നല്‍കുകയുണ്ടായി;

()ഭരണാനുമതി നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ;

(എഫ്)5 കോടി രൂപയില്‍ അധികം ചെലവുവരുന്ന പദ്ധതികള്‍ക്ക് പ്രത്യേകാനുമതി വേണമെന്ന് പ്ളാനിംഗ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുളളതായി ശ്രദ്ധയിലുണ്ടോ; പ്രസ്തുത നിര്‍ദ്ദേശം പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസം വരുത്തും എന്ന് മനസിലാക്കി ഇടപെട്ടിട്ടുണ്ടോ; അതിന്റെ ഫലം എന്തെന്ന് വ്യക്തമാക്കാമോ;

2315

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരുടെ അലവന്‍സും ബോണസും തടഞ്ഞ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബാബു എം. പാലിശ്ശേരി

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാനത്തെ ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരുടെ അലവന്‍സും ബോണസും തടഞ്ഞ് വെച്ചിരിക്കുന്നത്മൂലം അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പതിനേഴായിരത്തോളം വരുന്ന ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരുടെ അലവന്‍സും ബോണസും ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതില്‍ നടപടി സ്വീകരിക്കുമോ;

(സി)ഇവര്‍ നേരിടുന്നതായ പ്രശ്നങ്ങളും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളും വിശദമാക്കാമോ?

2316

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍വ്വഹണവും പദ്ധതി ചെലവുകളും സമയബന്ധിതമായി വിലയിരുത്തുവാന്‍നിലവിലുളള സംവിധാനങ്ങള്‍

ശ്രീ. മാത്യു. റ്റി തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍വ്വഹണവും പദ്ധതി ചെലവുകളും സമയബന്ധിതമായി വിലയിരുത്തുവാന്‍ നിലവിലുളള സംവിധാനങ്ങള്‍ എന്തെല്ലാം;

(ബി)വാര്‍ഷിക പദ്ധതിയില്‍ എത്ര ശതമാനം വരെ 2012 സെപ്തംബര്‍ 30 നോടകം ചെലവാക്കിയിട്ടുണ്ടെന്ന് വകുപ്പ് തിരിച്ച് വെളിപ്പെടുത്താമോ;

(സി)ജലസേചനം, ശുദ്ധജലവിതരണം തുടങ്ങിയ വകുപ്പുകളില്‍ 2011-2012 സാമ്പത്തിക വര്‍ഷം ബഡ്ജറ്റ് പ്രവര്‍ത്തികളില്‍ വന്ന വീഴ്ചയെപറ്റി പരിശോധിച്ചിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ എന്തെല്ലാം നിഗമനങ്ങളാണ് കണ്ടെത്തിയിട്ടുളളത് എന്ന് വ്യക്തമാക്കാമോ?

2317

'ധനമന്ത്രി കണ്‍മുമ്പില്‍' പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, . സി. ബാലകൃഷ്ണന്‍

()'ധനമന്ത്രി കണ്‍മുമ്പില്‍' എന്ന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(ബി)പൊതുജനങ്ങള്‍ക്ക് ധനമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)സംസ്ഥാനത്തിന്റെ വിഭവസമാഹരണത്തില്‍ ഈ സംവിധാനത്തിന് വഹിക്കുവാന്‍ കഴിയുന്ന പങ്ക് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സംവിധാനം വഴി ലഭിക്കുന്ന പരാതികള്‍ പരിഹരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഭരണതലത്തില്‍ ഒരുക്കിയിട്ടുള്ളത്?

2318

സാമ്പത്തിക അസമത്വം

ശ്രീ. എം.പി.അബ്ദുസ്സമദ് സമദാനി

''പി. ഉബൈദുളള

''എന്‍.ഷംസുദ്ദീന്‍

''വി.എം. ഉമ്മര്‍ മാസ്റര്‍

()നഗര, ഗ്രാമവാസികളിലെ സമ്പന്നരും, സാധാരണക്കാരും പ്രതിദിനം ചെലവഴിക്കുന്ന പണത്തിന്റെ തോതിലെ അന്തരം വളരെ വലുതാണെന്നും വര്‍ദ്ധിച്ചുവരികയാണെന്നുമുളള പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത്തരം ഭീമമായ അന്തരം ഉണ്ടാക്കുന്നതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ;

(സി)കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; അന്തരത്തിലെ വര്‍ദ്ധന കുറച്ചുകൊണ്ടുവരാന്‍ എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?

2319

12-ാം പഞ്ചവല്‍സര പദ്ധതിയും വൃദ്ധര്‍ക്ക് നല്‍കുന്നമരുന്നിനുള്ള സബ്സിഡിയും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()12-ാം പഞ്ചവല്‍സര പദ്ധതി നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖയില്‍ സബ്സിഡി മാനദണ്ഡങ്ങളില്‍ ജി.. (എം.എസ്) 229/12 തീയതി 25.08.2012 പ്രകാരം വൃദ്ധര്‍ക്ക് മരുന്നുകള്‍ നല്‍കുന്ന പദ്ധതിക്ക് സബ്സിഡി അനുവദനീയമല്ല എന്ന് പറഞ്ഞിരിക്കുന്നത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സംസ്ഥാനത്ത് ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന വൃദ്ധജനങ്ങള്‍ക്ക് ആയുര്‍വ്വേദ മരുന്നുകള്‍ നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇതുമൂലം സാധിക്കാതെ വരുന്നുഎന്നകാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ;

(സി)വാര്‍ദ്ധക്യത്തില്‍ ഇത്തരം ആളുകള്‍ക്ക് ലഭിച്ചിരുന്ന ആശ്വാസ പദ്ധതി തുടരുന്നതിന് നടപടികള്‍ സ്വീകരിക്കാമോ ;

(ഡി)എങ്കില്‍ അതിനായി പ്രത്യേക ഉത്തരവിറക്കാമോ ; വിശദമാക്കുമോ ?

2320

'ഗൃഹശ്രീ' ഭവന പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

,, പി. . മാധവന്‍

,, . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്ത് 'ഗൃഹശ്രീ' ഭവന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ആരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം വിഭാഗക്കാര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് പദ്ധതിയിലൂടെ നല്‍കുന്നതെന്ന് വിശദമാക്കുമോ?

2321

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഈ സാമ്പത്തികവര്‍ഷം ഇതുവരെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുകയില്‍ ഇതേവരെ വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഈ മേഖലയില്‍ അനുവദിക്കേണ്ട തുക എത്രയാണെന്ന് പറയുമോ;

(ഡി)സാമ്പത്തികവര്‍ഷം അവസാനിക്കുവാന്‍ മൂന്നുമാസംമാത്രം അവശേഷിക്കെ അനുവദിച്ച തുകനാമമാത്രമായി മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്ന വസ്തുത ധനകാര്യ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ;

()എങ്കില്‍ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലും കോര്‍പ്പറേഷനുകളിലും പദ്ധതി നടത്തിപ്പിനുള്ള പ്രതിസന്ധി പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

2322

സ്റേറ്റ് പ്ളാനില്‍ ഓരോ ജില്ലയിലെയും പ്രധാന മേഖലകള്‍ക്കുള്ള അലോക്കേഷന്

ശ്രീ. കെ. എം. ഷാജി

()സ്റേറ്റ് പ്ളാനില്‍ ഓരോ ജില്ലയിലെയും പ്രധാന മേഖലകള്‍ക്ക് 2010-11, 2011-12, 2012-13 എന്നീ വര്‍ഷങ്ങളിലെ അലോക്കേഷന്‍ എത്ര വീതമായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)ഈ വര്‍ഷങ്ങളില്‍ ഓരോ മേഖലയിലും ചെലവഴിച്ച തുകയുടെ ജില്ലാടിസ്ഥാനത്തിലെ കണക്ക് നല്കാമോ;

(സി)ഓരോ വര്‍ഷത്തെയും ഫിസിക്കല്‍ അച്ചീവ്മെന്റ് എത്രയാണെന്ന് വ്യക്തമാക്കുമോ?

2323

കോര്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

''ഡൊമനിക് പ്രസന്റേഷന്‍

''കെ.മുരളീധരന്‍

''ലൂഡി ലൂയിസ്

()സംസ്ഥാനത്തെ ധനസ്ഥിതി അപ്പപ്പോള്‍ അറിയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി കോര്‍ ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(സി)ഇതുകൊണ്ട് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സാമ്പത്തിക പ്രവര്‍ത്തനം എങ്ങനെയാണ് കാര്യക്ഷമമാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കി വരുന്നത്?

2324

ഇലക്ട്രോണിക് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, വി.ഡി സതീശന്‍

,, പി.സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

()ഇലക്ട്രോണിക് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)സര്‍ക്കാര്‍ ക്ഷേമ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ; വിശദാംശം വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം കേന്ദ്രസഹായമാണ് ലഭിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് പ്രസ്തുത പദ്ധതി എന്ന് മുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

()ഓണ്‍ലൈന്‍ പേമെന്റ് നടത്തുമ്പോള്‍ കമ്മീഷനും സര്‍വ്വീസ് ചാര്‍ജ്ജും ഗുണഭോക്താക്കളില്‍ നിന്നും ഈടാക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2325

മണി ലെന്റേഴ്സ് ആക്ട്

ഡോ. ടി.എം. തോമസ് ഐസക്

()1958-ലെ കേരള മണി ലെന്റേഴ്സ് ആക്ട് പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതേവരെ അമിത പലിശ ഈടാക്കിയതിനും മറ്റുമായി എത്രയാളുകള്‍ക്കെതിരെ കേസ്സെടുക്കുകയുണ്ടായി; വിശദമാക്കാമോ;

(ബി)നിലവിലുളള നിയമം അമിത പലിശ ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പര്യാപ്തമല്ല എന്ന് സര്‍ക്കാരിന് അഭിപ്രായമുണ്ടോ;

(സി)മണി ലെന്റേഴ്സ് ആക്ടിന് വിരുദ്ധമായി പ്രവൃത്തിച്ച എത്രപേര്‍ ഇപ്പോള്‍ ജയിലുകളില്‍ കഴിയുന്നുണ്ട്; എത്ര കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നറിയിക്കുമോ ?

2326

പെരുമ്പാവൂരിലെ പി.കെ.വി സ്മാരകം, ഇരിങ്ങോള്‍കാവ്, നാഗഞ്ചേരിമന എന്നിവയ്ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയ തുക നല്‍കുന്നതിനുള്ള നടപടി

ശ്രീ. സാജു പോള്‍

()2011 ലെ ബഡ്ജറ്റില്‍ പ്രഖ്യപിച്ചതും പുതുക്കിയ ബഡ്ജറ്റില്‍ നിലനിര്‍ത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നതുമായ പദ്ധതികള്‍ക്ക് തുക വകയിരുത്താത്തതിന്റെ കാരണം വ്യക്തമാക്കുമോ ;

(ബി)പെരുമ്പാവൂരിലെ പി.കെ.വി സ്മാരകം, ഇരിങ്ങോള്‍കാവ്, നാഗഞ്ചേരിമന എന്നിവയ്ക്ക് 2011 ലെ ബഡ്ജറ്റില്‍ വകയിരുത്തിയ തുക നല്‍കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)ഫണ്ട് അനുവദിക്കുന്നില്ലെങ്കില്‍ കാരണം അറിയിക്കുമോ ;

(ഡി)പുല്ലുവഴി പി.കെ.വി സ്മാരക ട്രസ്റിന്റെ ഗ്രാന്റിനായുള്ള അപേക്ഷയില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ?

2327

ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള്‍

ശ്രീ. .. അസീസ്

()ഒമ്പതാം ശമ്പള പരിഷ്ക്കരണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവിന്മേല്‍ സര്‍ക്കാര്‍ നാളിതുവരെ എത്ര ഭേദഗതികള്‍ വരുത്തിയിട്ടുണ്ട് ; ഭേദഗതി ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)ശമ്പള പരിഷ്ക്കരണ ഉത്തരവിന്മേല്‍ എത്ര അനോമലികള്‍ പരിഹരിച്ചു ; ഇനി എത്ര അനോമലികള്‍ പരിഹരിക്കാനുണ്ട് ;

(സി)അനോമലി പരിഹാര സെല്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ ;ഉണ്ടെങ്കില്‍ എന്നാണ് നിര്‍ത്തലാക്കിയത് ; നിര്‍ത്തലാക്കാനുള്ള കാരണം എന്താണ് ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)അനോമലിയെ സംബന്ധിക്കുന്ന ശേഷിക്കുന്ന പരാതികള്‍ ഇപ്പോള്‍ ആരാണ് പരിഹരിക്കുന്നത് ;

()അനോമലി പരിഹാര സെല്‍ എത്ര ക്ളാരിഫിക്കേഷനുകള്‍, പുതിയ സ്കെയിലുകള്‍, ഒമിഷന്‍സ്, ഇറേറ്റം എന്നിവ നടത്തിയിട്ടുണ്ട് ; ഇവയുടെ വേര്‍തിരിച്ച ലിസ്റ് ലഭ്യമാക്കുമോ;

(എഫ്)ലൈബ്രേറിയന്മാരുടെ ശമ്പളത്തിലുണ്ടായ അനോമലി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എത്ര അപേക്ഷകളാണ് ലഭിച്ചത് ; ഈ അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ;

(ജി)ഒരേ അടിസ്ഥാന യോഗ്യതയുള്ള വിവിധ വകുപ്പുകളിലെ ലൈബ്രേറിയന്മാരില്‍ ചില വകുപ്പുകള്‍ക്ക് മാത്രം ശമ്പള തുല്യത നല്‍കുകയും മറ്റ് ചില വകുപ്പുകളിലെ ലൈബ്രേറിയന്മാര്‍ക്ക് ശമ്പള തുല്യത നല്‍കാതിരിക്കുകയും ചെയ്തതിന്റെ കാരണം വ്യക്തമാക്കാമോ ?

2328

എല്ലാ പ്രൊഫഷണല്‍ ഓഫീസര്‍മാര്‍ക്കും ഒരേ തോതില്‍ സമയബന്ധിത ഹയര്‍ ഗ്രേഡ്

ശ്രീ. കെ.എന്‍.. ഖാദര്‍

()9-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിലെ കരിയര്‍ അഡ്വാന്‍സ്മെന്റ് പദ്ധതിയിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രൊഫഷണല്‍ ഓഫീസര്‍മാരായ ആയുര്‍വേദ-ഹോമിയോ-വെറ്റിനറി ഡോക്ടര്‍മാര്‍, കൃഷി ഓഫീസര്‍, ഡയറി ഓഫീസര്‍ തുടങ്ങിയവര്‍ക്ക് രണ്ടാമത്തെ ഹയര്‍ ഗ്രേഡ് അനുവദിക്കുന്നവേളയില്‍ 12100/- രൂപ കുറവായിട്ടാണ് നിശ്ചയിച്ചിരുന്നതെന്നകാര്യം മനസ്സിലാക്കിയിട്ടുണ്ടോ;

(സി)എഞ്ചിനീയര്‍മാര്‍ക്ക് ഈ കുറവ് സംഭവിച്ചിട്ടില്ലാത്തതിനാല്‍ ഈ അനീതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)എല്ലാ പ്രൊഫഷണല്‍ ഓഫീസര്‍മാര്‍ക്കും ഒരേ തോതില്‍ സമയബന്ധിത ഹയര്‍ഗ്രേഡ് അനുവദിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

()അനോമലി പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളിലെ എഞ്ചിനീയര്‍മാരുടെ പ്രൊമോഷന്‍ ശ്രേണിക്കു തുല്യമായി ആയുര്‍വേദ ഹോമിയോ വെറ്റിനറി ഡോക്ടര്‍മാരുടേയും കൃഷി, ഡയറി ഓഫീസര്‍മാരുടേയും പ്രൊമോഷന്‍ ശ്രേണി ഏകീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എഞ്ചിനീയര്‍മാര്‍ക്ക് രണ്ടാമത്തെ സമയബന്ധിത ഹയര്‍ ഗ്രേഡിന് അനുവദിച്ച സ്കെയില്‍ മറ്റു വിഭാഗങ്ങള്‍ക്കും അനുവദിക്കാന്‍ നടപടി എടുക്കുമോ; വിശദമാക്കുമോ ?

2329

പെന്‍ഷന്‍കാര്‍ക്കുള്ള ചികിത്സാ ആനുകൂല്യങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്തെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് ചികിത്സക്കായി നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശം നല്‍കുമോ ;

(ബി)പെന്‍ഷന്‍കാര്‍ക്ക് വേണ്ടി സമഗ്ര സൌജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2330

ശമ്പളം, പെന്‍ഷന്‍, പലിശയിനങ്ങളിലെ ചെലവ്

ശ്രീ. .കെ. ബാലന്‍

()2012 നവംബര്‍ 30 ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം എത്രയാണ്; ഇവരുടെ ശമ്പളയിനത്തില്‍ മാത്രം 2012 നവംബര്‍ മാസത്തിലെ ചെലവ് എത്രയായിരുന്നു; ഇത് സംസ്ഥാന വരുമാനത്തിന്റെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;

(ബി)2012 നവംബര്‍ 30 ന് സംസ്ഥാന പെന്‍ഷന്‍കാരുടെ എണ്ണം എത്രയാണ്; ഇവരുടെ പെന്‍ഷന്‍ ഇനത്തില്‍ മാത്രം 2012 നവംബര്‍ മാസത്തിലെ ചെലവ് എത്ര രൂപയാണ്; ഇത് സംസ്ഥാന വരുമാനത്തിന്റെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനം ഒരു വര്‍ഷം പലിശയിനത്തില്‍ എത്ര രൂപയാണ് ചെലവാക്കുന്നത്; ഇത് സംസ്ഥാന വരുമാനത്തിന്റെ എത്രശതമാനമാണ്;

2331

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീമതി. കെ. കെ. ലതിക

()പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടാവുന്ന അധിക ബാധ്യത എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ?

2332

സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വ്വീസ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ. സാജു പോള്‍

()സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സര്‍വ്വീസ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള തീര്‍പ്പാകാത്ത കേസുകളുടെ എണ്ണം എത്രയെന്നറിയിക്കുമോ;

(ബി)അദാലത്തുകള്‍ നടത്തിയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വഴിയും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)ആവശ്യമെങ്കില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍വ്വീസ് പ്രശ്നങ്ങളിലെ കോടതി വിധികള്‍ മൂലം ഉണ്ടായ അധിക സാമ്പത്തിക ബാദ്ധ്യതയുടെ വിശദവിവരം അറിയിക്കുമോ;

()കേസുകള്‍ പരമാവധി കുറയ്ക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2333

പഞ്ചായത്തുകളിലെ ഫുള്‍ടൈം സ്വീപ്പര്‍മാര്‍ക്ക് നല്‍കി വരുന്ന ആര്‍ജിത അവധി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()പഞ്ചായത്തുകളിലെ ഫുള്‍ടൈം സ്വീപ്പര്‍മാര്‍ക്ക് ആര്‍ജിത അവധി 1/15 എന്ന നിരക്കിലാണോ നല്‍കിവരുന്നത്;

(ബി)മറ്റു വകുപ്പുകളിലെ ഫുള്‍ടൈം സ്വീപ്പര്‍മാര്‍ക്ക് ആര്‍ജിത അവധി 1/11 നിരക്കില്‍ ലഭിക്കുമ്പേള്‍ പഞ്ചായത്തിലെ ഫുള്‍ടൈം സ്വീപ്പര്‍മാര്‍ക്കും 1/11 നിരക്കില്‍ ആര്‍ജിത അവധി നല്‍കുന്ന കാര്യം പരിഗണിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

2334

പെന്‍ഷന്‍കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം

പ്രൊഫ.സി.രവീന്ദ്രനാഥ്

()സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ച പെന്‍ഷന്‍ വാങ്ങികൊണ്ടിരിക്കുന്നവര്‍ക്ക് 18.4.2006-ലെ 180/06/ധന. ഉത്തരവിലെ ഖണ്ഡിക 3.4ഉം ഷെഡ്യൂള്‍ ഒന്ന് പ്രകാരവും അവരുടെ സര്‍വ്വീസ് ദൈര്‍ഘ്യമനുസരിച്ച് നല്‍കിയിരുന്ന ഫിക്സേഷന്‍ 28.2.2011-ലെ 87/11/ധന. ഉത്തരവില്‍ നിഷേധിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതുമൂലം പെന്‍ഷന്‍കാര്‍ക്ക് ഉണ്ടായിരിക്കുന്ന നഷ്ടം തിരികെ നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(ബി)ഈ വിഷയത്തെക്കുറിച്ച് പെന്‍ഷന്‍കാരുടെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്;

(സി)അതിന്മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വെളിപ്പെടുത്തുമോ;

(ഡി)പെന്‍ഷന്‍കാര്‍ക്ക് അര്‍ഹമായ ഈ ആനുകൂല്യം നല്‍കുന്നതിനുളള കാലതാമസം ഒഴിവാക്കി എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊളളുമോ?

2335

ഫാമിലി ബനഫിറ്റ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം

ശ്രീ. കെ. എം. ഷാജി

()സെക്രട്ടേറിയറ്റില്‍ നിന്ന് ചീഫ് സെക്യൂരിറ്റി ഓഫീസറായി 2006-ല്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ എം.. ബഷീറിന്റെ ഫാമിലി ബനഫിറ്റ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം അദ്ദേഹത്തിന്റെ മരണ ശേഷവും ലഭിച്ചിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കുടുംബക്ഷേമ പദ്ധതിത്തുക, കുടുംബനാഥന്റെ മരണശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടുംബത്തിന് ലഭിക്കാത്ത സാഹചര്യം പരിശോധിച്ച് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി തുക എത്രയും വേഗത്തില്‍ കുടുംബത്തിന് ലഭ്യമാക്കാന്‍ അടിയന്തിര നിര്‍ദ്ദേശം നല്കുമോ?

2336

സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും വീട് നല്‍കുന്നതിനുള്ള പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

'' .പി. അബ്ദുള്ളക്കുട്ടി

'' ആര്‍. സെല്‍വരാജ്

'' ലൂഡി ലൂയിസ്

()സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും വീട് നല്‍കുക എന്നതു ലക്ഷ്യമാക്കിയുള്ള പദ്ധതി ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)നിശ്ചിത ഭൂമി സ്വന്തമായുള്ള വീടില്ലാത്ത ദുര്‍ബല വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിക്കുവാന്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഇവര്‍ക്ക് സബ്സിഡിയോടെ ഭവന വായ്പ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

2337

കേരള ബില്‍ഡിംഗ് ബില്‍ 2012

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കേരള ബില്‍ഡിംഗ് ബില്‍ 2012 ന്റെ കരട് ബില്ലില്‍ ഭേദഗതി വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)പ്രസ്തുത ബില്ലിലെ പല നിര്‍ദ്ദേശങ്ങളും വാടകക്കാരായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇത് പരിഹരിക്കുന്നതിനും, നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും വേണ്ടി എന്തെല്ലാം തരത്തിലുള്ള ഭേദഗതികളാണ് ഉദ്ദേശിക്കുന്നത് ?

2338

പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ജീവനക്കാരുടെ ശമ്പളം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം യഥാസമയം ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പള തീയതിക്കുതന്നെ ഇവര്‍ക്കും ശമ്പളം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

2339

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 01-02-2004 ന് മുമ്പ് അനുവദിച്ച ഭവന വായ്പയുടെ പലിശ

ശ്രീ. .കെ. ശശീന്ദ്രന്‍

()ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 01-02-2004 ന് മുന്‍പ് അനുവദിച്ച ഭവനവായ്പയ്ക്ക് എത്ര ശതമാനം പലിശയാണ് ഈടാക്കാന്‍ ഉത്തരവായതെന്ന് വെളിപ്പെടുത്താമോ; ഇതു സംബന്ധിച്ചുളള ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ പലിശ ഈടാക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ അമിത പലിശ ഈടാക്കുന്ന ഈ ബാങ്കുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്താമോ?

2340

2012-13 ലെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള അമ്പലപ്പുഴ മണഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍

ശ്രീ. ജി. സുധാകരന്‍

()2012-13 ലെ ബഡ്ജറ്റില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി എന്തു തുകയാണ് വകയിരുത്തിയിട്ടുള്ളത്;

(ബി)ഏതൊക്കെ പ്രവൃത്തികളാണ് പ്രസ്തുത തുക ഉപയോഗിച്ച് നടപ്പിലാക്കേണ്ടതെന്നും ഏതെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കപ്പെട്ടതെന്നും അറിയിക്കുമോ;

(സി)2011-12 ലെ ബഡ്ജറ്റില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി വകയിരുത്തിയ തുകയില്‍ ചെലവഴിക്കപ്പെട്ടത് എത്ര; ചെലവഴിക്കപ്പെടാത്തത് എത്ര; വിശദമാക്കുമോ?

 
<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.