UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1566

നെല്‍കൃഷിവികസന പദ്ധതി

ശ്രീമതി കെ. കെ. ലതിക

()കുറ്റ്യാടി മണ്ഡലത്തിലെ നെല്‍കൃഷി വികസനത്തിനായി സമര്‍പ്പിച്ച പ്രോജക്ടില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും എന്തെല്ലാം പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി നിര്‍ദ്ദേശത്തിലൂടെ എത്ര ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി അധികമായി നടത്തുവാന്‍ കഴിയുമെന്നാണ് കൃഷി വകുപ്പ് കണക്കാക്കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

1567

കാര്‍ഷിക മേഖലയിലെ വളര്‍ച്ച

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാര്‍ഷികമേഖലയില്‍ എത്ര ശതമാനം വളര്‍ച്ചയുണ്ടായി എന്നു വ്യക്തമാക്കുമോ; നെല്ല്, നാളീകേരം, പച്ചക്കറികള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനവിലെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ കരനെല്‍കൃഷി വന്‍ വിജയമാണെന്നു കണ്ടിട്ടും കരനെല്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ;

(സി)വീട്ടു വളപ്പിലെ പച്ചക്കറി കൃഷി പരിപോഷിപ്പിക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ; അതിനുവേണ്ടി എന്തു തുക ചെലവഴിച്ചു എന്നു വ്യക്തമാക്കുമോ?

1568

കാര്‍ഷിക മേഖലയുടെ വളര്‍ച്ച

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് കൈക്കൊണ്ട നടപടികള്‍ എന്തെല്ലാമാണ്;

(ബി)ഇതിനായി കര്‍ഷകര്‍ക്ക് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കി വരുന്നത്;

(സി)യുവതലമുറയെ കൃഷിയോട് ആഭിമുഖ്യമുള്ളവരാക്കി തീര്‍ക്കുന്നതിന് ഉതകുന്ന പുതിയ കര്‍മ്മ

പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ ?

1569

ഹൈടെക് കൃഷി രീതി

ശ്രീ. . കെ. ബാലന്‍

()കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഹൈടെക് കൃഷി രീതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര പഞ്ചായത്തിലായി ഏതെല്ലാം പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്; ഇനി എവിടെയെല്ലാമാണ് ആരംഭിക്കാന്‍ പോകുന്നത്;

(ബി)ഇതിനായി പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; ആരാണ് അനുയോജ്യമായ പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നത്;

(സി)പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരുടെ പഠനമാണ് ഈ പദ്ധതി നടപ്പാക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തിയത്; ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1570

കാലവര്‍ഷത്തിന്റെ ദൌര്‍ലഭ്യം

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()കാലവര്‍ഷത്തിന്റെ ദൌര്‍ലഭ്യം മൂലം സംസ്ഥാനത്തെ കാര്‍ഷിക രംഗത്തുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ;

(ബി)സംസ്ഥാനത്തിന്റെ ഏതെല്ലാം മേഖലകളിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നറിയിക്കുമോ ;

(സി)എത്ര രൂപയുടെ നാശനഷ്ടമാണ് കണക്കാക്കപ്പെട്ടിട്ടുള്ളത് എന്നറിയിക്കുമോ ;

(ഡി)ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാനുതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1571

വരള്‍ച്ചമൂലം ഉണ്ടായ കൃഷിനാശം

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

ദ്ധഎസ്.ശര്‍മ്മ

ദ്ധപുരുഷന്‍ കടലുണ്ടി

ദ്ധകെ.കെ.നാരായണന്‍

()ഏതെല്ലാം ജില്ലകളെയാണ് വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്;വിശദമാക്കുമോ;

(ബി)ഈ ജില്ലകളില്‍ വരള്‍ച്ച മൂലം ഉണ്ടായ കൃഷിനാശം സംബന്ധിച്ച കണക്കുകള്‍ ലഭ്യമാക്കുമോ;

(സി)വരള്‍ച്ചാ ദുരിതബാധിത ജില്ലകളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയോ; വരള്‍ച്ചാ ദുരിതാശ്വാസത്തിനായി എന്ത് തുക നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട്

ആവശ്യപ്പെട്ടുവെന്നറിയിക്കാമോ;

(ഡി)സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനം കൈക്കൊണ്ടുവെന്നറിയിക്കുമോ?

1572

തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, വി.ഡി. സതീശന്‍

,, പി.. മാധവന്‍

,, പാലോട് രവി

()ജനപങ്കാളിത്തത്തോടെ തരിശ്ഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതി പ്രകാരം എത്ര ഹെക്ടര്‍ സ്ഥലത്ത് വിളകള്‍ കൃഷി ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം സംഘടനകളുടെ സേവനമാണ് ഈ പദ്ധതിക്ക് വേണ്ടി പ്രയോജനപ്പെടുത്തിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1573

തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, സി. മമ്മൂട്ടി

,, പി. ഉബൈദുള്ള

,, കെ. മുഹമ്മദുണ്ണി ഹാജി

()തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതി നടത്തിപ്പ് സംസ്ഥാനത്തിന്റെ കാര്‍ഷിക വിഭവങ്ങളുടെ ഉല്പാദനത്തെ ഏതെല്ലാം വിധത്തില്‍ സ്വാധീനിച്ചു എന്നത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം നല്കുമോ;

(സി)തരിശായിട്ടുള്ള കാര്‍ഷികഭൂമിയുടെ കണക്ക് കൃഷിഭവന്‍ അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ ജില്ലാടിസ്ഥാനത്തില്‍ തരിശായി കണ്ടെത്തിയ ഭൂമിയുടെ അളവ് വെളിപ്പെടുത്തുമോ?

1574

കാര്‍ഷിക ഉല്പന്നങ്ങള്‍ സംഭരിക്കുന്ന പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്തു കൃഷിഭവനുകള്‍ വഴി കാര്‍ഷിക ഉല്പന്നങ്ങള്‍ സംഭരിക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എന്തെല്ലാം കാര്‍ഷിക വിളകളാണ് സംഭരിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത് ;

(ബി)എത്ര കൃഷിഭവനുകള്‍ വഴി ഇതിനകം പ്രസ്തുത പദ്ധതി ആരംഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

1575

കൃഷിഭവനുകളുടെ പരിഷ്ക്കാരണം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, എന്‍.. നെല്ലിക്കുന്ന്

,, പി.കെ. ബഷീര്‍

,, കെ.എം. ഷാജി

()കൃഷിഭവനുകളുടെ പ്രവര്‍ത്തനം കാലോചിതമായി പരിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)കൃഷിഭവനുകള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ; ഏതൊക്കെ പദ്ധതികളുടെ നടത്തിപ്പാണ് കൃഷിഭവനുകള്‍ നിര്‍വ്വഹിക്കുന്നത്; സ്റാഫ് പാറ്റേണ്‍ എന്താണെന്ന് വിശദമാക്കുമോ ;

(സി)കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ ഓഫീസ് , ഫീല്‍ഡ് വര്‍ക്കുകള്‍ എന്നിവയ്ക്ക് പ്രത്യേക ദിവസനിബന്ധനകളുണ്ടോ ; ഇല്ലെങ്കില്‍ ഓഫീസ് കാര്യങ്ങള്‍ക്ക് പ്രത്യേകദിവസം നിശ്ചയിക്കുകയും, കൃഷിക്കാരെയും കൃഷിയിടങ്ങളും സന്ദര്‍ശിക്കുന്നതിന് മറ്റു ദിവസങ്ങള്‍ നിശ്ചയിച്ച് ആയത് ഓരോ ആഴ്ചയിലും പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1576

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ നെല്ല് സംഭരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

()2012-13-ല്‍ കര്‍ഷകരില്‍ നിന്നും എത്ര നെല്ല് സംഭരിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതിനുവേണ്ടി എന്തു തുക ചെലവഴിച്ചുവെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ?

1577

കിസാന്‍ കാര്‍ഡുകള്‍

ശ്രീ. വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

,, പി. സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് കിസാന്‍ കാര്‍ഡുകളുടെ വിതരണത്തിന് തുടക്കമിട്ടിട്ടുണ്ടോ;

(ബി)കിസാന്‍ കാര്‍ഡ് കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ കാര്‍ഡുകള്‍ വഴി കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ;

(ഡി)എന്തെല്ലാം വിവരങ്ങളാണ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ?

1578

സംസ്ഥാനത്ത് നെല്‍കൃഷി ഭൂമിയുടെ അളവില്‍ വന്ന കുറവ്

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് നെല്ല് കൃഷി ചെയ്യുന്ന ഭൂമിയുടെ അളവില്‍ ഗണ്യമായ കുറവ് വന്നിട്ടള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഏത് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവ് കുറഞ്ഞത് എന്ന് വ്യക്തമാക്കുമോ ;

(ബി)2006-2011 കാലഘട്ടത്തില്‍ നെല്‍വയല്‍ നികത്തുന്നതിനെതിരെ സ്വീകരിച്ചിരുന്ന കര്‍ശന നിലപാടുകളില്‍ ഈ സര്‍ക്കാര്‍ അയവു വരുത്തിയിട്ടുണ്ട് എന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ടോ ;

(സി)2001 മുതല്‍ എത്ര ഏക്കര്‍ നെല്‍കൃഷി ഏതെല്ലാം ജില്ലകളില്‍ നികത്തപ്പെട്ടു എന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1579

നാളികേര ബയോ പാര്‍ക്കുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ദ്ധഎം.. വാഹീദ്

ദ്ധവി.ഡി.സതീശന്‍

()സംസ്ഥാനത്ത് നാളികേര ബയോപാര്‍ക്കുകള്‍ ആരംഭിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത ബയോ പാര്‍ക്കുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)നാളികേരത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഈ പാര്‍ക്കുകളില്‍ സജ്ജമാക്കിയിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;

(ഡി)എവിടെയൊക്കെയാണ് പ്രസ്തുത പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ അറിയിക്കുമോ?

1580

നാളികേര കര്‍ഷര്‍കര്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കേരളത്തിലെ നാളികേര കര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നാളികേരത്തിന്റെ വിലത്തകര്‍ച്ച പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി)അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വെളിച്ചെണ്ണ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)കൃഷിഭവനുകള്‍ വഴി പച്ചതേങ്ങ സംഭരരിക്കുന്നത് എപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന്

വ്യക്തമാക്കുമോ ?

1581

നാളികേരത്തിന്റെ വിലയിടിവ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()വിലയിടിവ് മൂലം സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊപ്ര സംഭരണം നടത്തുന്നുണ്ടോ; ഉണ്ടെങ്കില്‍ കേരളത്തില്‍ നിന്നും സംഭരിക്കുന്നതിനെക്കാള്‍ ലാഭകരമാണോയെന്ന് വ്യക്തമാക്കുമോ ?

1582

പച്ചത്തേങ്ങ, കൊപ്ര എന്നിവയുടെ സംഭരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

()2012-13-ല്‍ എത്ര പച്ചത്തേങ്ങയും കൊപ്രയും സംഭരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇവയുടെ ജില്ലതിരിച്ചുളള കണക്ക് ലഭ്യമാക്കാമോ?

1583

പച്ചത്തേങ്ങ സംഭരണം

ശ്രീ. എം. ചന്ദ്രന്‍

()പച്ചത്തേങ്ങ സംഭരണം ഇപ്പോള്‍ സംസ്ഥാനത്ത് എത്ര സംഘങ്ങളിലാണ് നടന്നു വരുന്നത് ; വിശദമാക്കുമോ ;

(ബി)പാലക്കാട് ജില്ലയില്‍ പച്ചത്തേങ്ങ സംഭരണം നടത്തുന്ന സംഘങ്ങള്‍ ഏതെല്ലാമാണെന്നു വ്യക്തമാക്കാമോ ;

(സി)സംസ്ഥാനത്ത് 2012 ജനുവരി മുതല്‍ നവംബര്‍ 30 വരെ എത്ര ടണ്‍ പച്ചത്തേങ്ങ സംഭരിച്ചു എന്നു വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത കാലയളവില്‍ എത്ര ടണ്‍ കൊപ്രയാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന സംഭരിച്ചിട്ടുള്ളത് ;

വ്യക്തമാക്കുമോ :

()കൃഷിഭവനുകള്‍ മുഖേന കര്‍ഷകരില്‍ നിന്നും നാളികേരം സംഭരിക്കുന്നതിന് ഉദ്ദേശമുണ്ടോ ; എങ്കില്‍ എന്നു മുതല്‍ക്കാണ് നടപ്പിലാക്കുകയെന്നു വ്യക്തമാക്കാമോ ?

1584

നാളീകേരത്തിന്റെ വിലയിടിവ്

ശ്രീമതി. പി. അയിഷാ പോറ്റി

()നാളീകേരത്തിനുണ്ടായ വിലയിടിവിന്റെ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)നാളീകേര സംഭരണത്തിനായി സ്വികരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;

(സി)കൊല്ലം ജില്ലയില്‍ പച്ചത്തേങ്ങ, കൊപ്ര എന്നിവ സംഭരിക്കുന്നതിന് പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ തയ്യാറാകാ ത്തതിന്റെ സാഹചര്യം എന്താണ്; വ്യക്തമാക്കുമോ;

(ഡി)നാളീകേര സംഭരണത്തിലെ നഷ്ടം നികത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?

1585

നാളീകേര വിള ഇന്‍ഷ്വറന്‍സ് പ്രോജക്ട്

ശ്രീ. കെ. സുരേഷ് കുറുപ്പ്

()സംസ്ഥാനത്ത് നാളീകേര വിള ഇന്‍ഷുറന്‍സ് പ്രോജക്ട് നടപ്പിലാക്കുന്നുണ്ടോ;

(ബി)ഏത് ഏജന്‍സിയാണ് പ്രോജക്ട് നടപ്പിലാക്കുന്നത്;

(സി)പ്രോജക്ടിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;

(ഡി)നാളീകേര ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് പ്രീമിയിത്തിന്റെ സംസ്ഥാന വിഹിതമായ 25% നുവേണ്ടി എന്തു തുക നീക്കിവെച്ചു; അതില്‍ എത്ര ചെലവഴിച്ചുവെന്നറിയിക്കുമോ?

1586

ദേശീയ വിള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. കെ. ദാസന്‍

()ദേശീയ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഇക്കഴിഞ്ഞ ഖാരിഫ് സീസണില്‍ സംസ്ഥാനത്തെ വിവിധ ജില്ലികളിലായി എത്ര കര്‍ഷകര്‍ അംഗങ്ങളായി; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി)ഏതെല്ലാം വിളകള്‍ക്കാണ് പ്രസ്തുത പദ്ധതി പ്രകാരം ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്ക് എന്തു തുകയാണ് സംസ്ഥാന വിഹിതമായി നീക്കിവച്ചിരുന്നത്; ഇതില്‍ എന്ത് തുക ഈ പദ്ധതിക്ക് കൈമാറി;

(ഡി)പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ?

1587

കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുളള വിള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. ജെയിംസ് മാത്യൂ

()സംസ്ഥാനത്ത് കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുളള ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 2012-13 ബഡ്ജറ്റില്‍ എന്ത് തുക വകയിരുത്തിയിരുന്നു; പ്രസ്തുത പദ്ധതി ഏതെല്ലാം ജില്ലകളിലാണ് നടപ്പാക്കിവരുന്നത്; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നത്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി പ്രകാരം ഇക്കഴിഞ്ഞ കാര്‍ഷിക സീസണുകളില്‍ എത്ര കര്‍ഷകര്‍ വിളകള്‍ ഇന്‍ഷ്വര്‍ ചെയ്തു വ്യക്തമാക്കാമോ;

(ഡി)ഇതില്‍ എത്ര കര്‍ഷകര്‍ക്ക് ക്ളെയിം അനുവദിച്ച് നല്‍കി; വ്യക്തമാക്കുമോ?

1588

എന്‍ഡോസള്‍ഫാന്‍ ഉപയോഗം

ശ്രീ. .കെ. വിജയന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, ചിറ്റയം ഗോപകുമാര്‍

()എന്‍ഡോ സള്‍ഫാന്‍ സ്റോക്ക് മൊത്തം എത്രയുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര ; ഓരോ ജില്ലയിലും എത്ര വീതമുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാനത്ത് ഏതെങ്കിലും ജില്ലകളില്‍ ഇപ്പോള്‍ എന്‍ഡോ സള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)സ്റോക്കുളള എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

1589

ഹൈടെക് കൃഷി

ശ്രീ. സി.പി. മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

()സംസ്ഥാനത്ത് ഹൈടെക് കൃഷി വ്യാപകമാക്കാന്‍ എന്തെല്ലാം നടപടികളാണ് എടുത്തിട്ടുളളത്; വിശദമാക്കുമോ;

(ബി)ഗ്രീന്‍ ഹൌസുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധതയുളള കര്‍ഷകര്‍ക്ക് ഗ്രാന്റ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം കൃഷിക്കാണ് ഈ പുതിയ സാങ്കേതിക വിദ്യ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുളളത്;

(ഡി)ഇത്തരം കൃഷിയിലൂടെ ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്?

1590

കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍

ശ്രീ. സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

()സംസ്ഥാനത്തെ വിവിധ കാര്‍ഷിക വിളകളുടെ അഭിവൃദ്ധിക്കായി കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുള്ള കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ്, വയനാട് പാക്കേജ് എന്നിവയുടെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന്

വ്യക്തമാക്കുമോ ;

(ബി)കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായും ഗുണം ലഭിക്കത്തക്ക നിലയില്‍ പ്രസ്തുത പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതികളിലൂടെ ലഭിക്കുന്ന കേന്ദ്രഫണ്ട് ലാപ്സ് ആകാതെ സമയപരിധിക്കുള്ളില്‍ ചെലവഴിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന്

വ്യക്തമാക്കുമോ ?

1591

പച്ചക്കറി വിള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. രാജു എബ്രഹാം

()സംസ്ഥാനത്ത് പച്ചക്കറി വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കിത്തുടങ്ങിയോ ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി എന്ത് തുക വകയിരുത്തിയിരുന്നു ; അതില്‍ എന്ത് തുക ചെലവഴിച്ചു ; വ്യക്തമാക്കുമോ ?

1592

സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ഏതെല്ലാം വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നത് എന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയില്‍ നിലവില്‍ എത്ര കര്‍ഷകര്‍ അംഗങ്ങളായി ഉണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(സി)പ്രസ്തുത പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിന്റെ സംസ്ഥാന വിഹിതം എത്രയാണ് ; ഇതില്‍ എന്ത് തുക കൈമാറ്റം ചെയ്തു എന്ന് അറിയിക്കുമോ ?

1593

സന്നദ്ധ സംഘടനകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും കാര്‍ഷികപ്രവൃത്തികള്‍ക്ക് ധനസഹായം

ശ്രീ. . പി. ജയരാജന്‍

()സന്നദ്ധ സംഘടനകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം പദ്ധതികളാണുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമെന്നും സംസ്ഥാന പദ്ധതികള്‍ ഏതെല്ലാമെന്നും ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതികള്‍ പ്രകാരം 2011-12 സാമ്പത്തിക വര്‍ഷത്തിലും 2012-13 സാമ്പത്തിക വര്‍ഷത്തിലും ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ച സ്ഥാപനങ്ങളും വ്യക്തികളും ആരെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ഡി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്കും ഏതെല്ലാം വ്യക്തികള്‍ക്കും എത്ര തുക വീതം അനുവദിച്ചുവെന്നും ഏത് ഉത്തരവുമുഖേനയാണ് തുക അനുവദിച്ചതെന്നും ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കുമോ ?

1594

കിസാന്‍ പാസ് ബുക്ക് മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍

ശ്രീ. രാജു എബ്രഹാം

()സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് 'കിസാന്‍ പാസ്സ് ബുക്ക്' നല്‍കുമെന്ന 2011-12 ബഡ്ജറ്റിലെ പ്രഖ്യാപനം നടപ്പിലാക്കിത്തുടങ്ങിയോ ;

(ബി)നാളിതുവരെ എത്ര കര്‍ഷകര്‍ക്ക് കിസാന്‍ പാസ് ബുക്ക് നല്‍കാന്‍ സാധിച്ചുവെന്ന് വെളിപ്പെടുത്തുമോ ;

(സി)എന്തെല്ലാം സേവനങ്ങളാണ് കിസാന്‍ പാസ് ബുക്ക് മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളതെന്നറിയിക്കുമോ ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലേയ്ക്കായി നാളിതുവരെ എന്ത് തുക ചെലവഴിച്ചുവെന്ന് വിശദമാക്കുമോ ?

1595

കിസാന്‍ അഭിമാന്‍ പദ്ധതി

ശ്രീ. എസ്. രാജേന്ദ്രന്‍

()കിസാന്‍ അഭിമാന്‍ പദ്ധതി പ്രകാരം സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് നല്‍കിവരുന്ന പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശിക വന്നിട്ടുണ്ടോ: എങ്കില്‍ എന്ന് മുതലുള്ള കുടിശ്ശികയാണ് നിലവിലുള്ളതെന്നറിയിക്കാമോ ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം നെല്‍കര്‍ഷകര്‍ക്ക് എന്ത് തുകയാണ് പെന്‍ഷനായി നല്‍കുന്നതെന്നറിയിക്കാമോ;

(സി)പദ്ധതി പ്രകാരമുളള കടിശ്ശിക തുക നല്‍കുന്നതിനായി എന്ത് തുക നടപ്പു സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്;

(ഡി)നെല്‍കര്‍ഷകര്‍ക്കുള്‍പ്പെടെ എല്ലാ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും 400 രൂപാ വീതം നല്‍കിവരുന്ന പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് തുടങ്ങിയോ; എങ്കില്‍ ഏത് മാസം മുതലാണ് എന്ന് വ്യക്തമാക്കാമോ ?

1596

ചെറുകിട - നാമമാത്ര കര്‍ഷക പെന്‍ഷന്‍

ശ്രീ. സാജു പോള്‍

()ചെറുകിട - നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

(ബി)നാളിതുവരെ എത്ര കര്‍ഷകര്‍ക്കാണ് പ്രസ്തുത പദ്ധതി പ്രകാരം പെന്‍ഷന്‍ നല്‍കിയത്;

(സി)പ്രസ്തുത പെന്‍ഷന്‍ വിതരണത്തില്‍ കുടിശ്ശികയുണ്ടോ; എങ്കില്‍ ഏതു മാസം മുതലുള്ള കുടിശ്ശികയാണുള്ളതെന്ന് വ്യക്തമാക്കുമോ ?

1597

കാര്‍ഷിക സബ്സിഡി വിതരണം

ശ്രീ. കെ. വി. വിജയദാസ്

()കാര്‍ഷിക സബ്സിഡി ന്യൂ ജനറേഷന്‍ ബാങ്കുകള്‍ വഴി മാത്രമാണൊ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി)സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴിയും സബ്സിഡി വിതരണം ചെയ്യാന്‍ തയ്യാറാകുമോ; ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

1598

കര്‍ഷക രജിസ്ട്രേഷന്‍

ശ്രീ. സി. ദിവാകരന്‍

,, മുല്ലക്കര രത്നാകരന്‍

,, ജി.എസ്. ജയലാല്‍

,, കെ. അജിത്

()സംസ്ഥാനത്ത് ഈ വര്‍ഷം കര്‍ഷക രജിസ്ട്രേഷന്‍ ആരംഭിച്ചതെന്നാണെന്നും അവസാനിപ്പിച്ചതെന്നാണെന്നും വ്യക്തമാക്കുമോ;

(ബി)രജിസ്ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ എത്ര കര്‍ഷകരാണ് രജിസ്റര്‍ ചെയ്തതെന്ന് വെളിപ്പെടുത്തുമോ;

(സി)ഓരോ ജില്ലയിലും കര്‍ഷക രജിസ്ട്രേഷനുവേണ്ടി വിതരണം ചെയ്ത അപേക്ഷകള്‍ എത്ര; തിരികെ ലഭിച്ച അപേക്ഷകള്‍ എത്ര;

(ഡി)യഥാര്‍ത്ഥ കര്‍ഷകരില്‍ ഭൂരിപക്ഷംപേര്‍ക്കും രജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

()പാട്ടച്ചീട്ട് വച്ച് ഓരോ ജില്ലയിലും എത്ര കര്‍ഷകര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; വര്‍ഷംതോറും പാട്ടഭൂമി മാറുമെന്നതിനാല്‍ ഇത്തരം കര്‍ഷകര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതെങ്ങനെയെന്ന് വിശദമാക്കുമോ?

1599

കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴി ധനസഹായം


ശ്രീ. അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, വി. ഡി. സതീശന്‍

()കൃഷി വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതികളുടെ ധനസഹായം കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴി നല്‍കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)ഈ പദ്ധതി എവിടെയൊക്കെ നടപ്പാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് എല്ലായിടത്തും ഈ പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1600

കായല്‍നില കര്‍ഷകര്‍ക്കുള്ള പമ്പിംഗ് സബ്സിഡി

ശ്രീ. ആര്‍. രാജേഷ്

()കായല്‍നില കര്‍ഷകര്‍ക്കായി 2011-12 ബഡ്ജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പമ്പിംഗ് സബ്സിഡി കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു തുടങ്ങിയോ ;

(ബി)പ്രസ്തുത സബ്സിഡി നല്‍കുന്നതിനായി നാളിതുവരെ എന്ത് തുക ചെലവഴിക്കപ്പെട്ടു ;

(സി)എത്ര കര്‍ഷകര്‍ക്കാണ് പ്രസ്തുത സബ്സിഡി തുക ലഭ്യമായത് എന്നറിയിക്കുമോ ?

1601

'എന്റെ മാവ്' പദ്ധതി

ശ്രീ. കെ. രാജു

()കൃഷിവകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന 'എന്റെ മാവ്' എന്ന പദ്ധതി സംസ്ഥാനത്ത് ഏതൊക്കെ നിയോജക മണ്ഡലങ്ങളില്‍ നടപ്പിലാക്കി എന്ന് വ്യക്തമാക്കുമോ ;

(ബി)കൃഷിവകുപ്പ് മന്ത്രി നേരിട്ട് ആവശ്യപ്പെട്ട പ്രകാരം പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട തെന്മല ഗ്രാമ പഞ്ചായത്തെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം നാളിതുവരെ നടപ്പിലായിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് നടപ്പാക്കാത്തനിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ; പ്രസ്തുത പദ്ധതി പുനലൂര്‍ നിയോജക മണ്ഡലത്തില്‍ എന്ന് നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ ?

1602

യൂറിയയുടെ ദൌര്‍ലഭ്യം

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് കൃഷിക്കാവശ്യമായ യൂറിയയുടെ ദൌര്‍ലഭ്യം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കുറവ് പരിഹരിക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

1603

കുട്ടനാട് പാക്കേജ്

ശ്രീ. ടി.എം. തോമസ് ഐസക്ക്

ദ്ധജി. സുധാകരന്‍

ദ്ധ സി.കെ.സദാശിവന്‍

ദ്ധ ആര്‍. രാജേഷ്

()കുട്ടനാട് പാക്കേജില്‍ കൃഷിവകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത പാക്കേജിന്റെ നടത്തിപ്പില്‍ പോരായ്മകള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പാക്കേജിന്റെ ഭാഗമായിട്ടുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതുമൂലം കുട്ടനാട്ടിലെ ചില പാടശേഖരങ്ങളില്‍ മടവീഴ്ചയുണ്ടായത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ഡി)മടവീഴ്ചമൂലം സംഭവിച്ച കൃഷിനാശം സംബന്ധിച്ച കണക്ക് ലഭ്യമാക്കാമോ; കര്‍ഷകര്‍ക്ക് ഈയിനത്തില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1604

ഇടുക്കി പാക്കേജ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, രാജു എബ്രാഹാം

()ഇടുക്കി ജില്ലയിലെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമാക്കിക്കൊണ്ടുളള ഇടുക്കി പാക്കേജിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;

(ബി)മൊത്തം എന്തു തുകയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്; അനുവദിച്ച തീയതി ഏതാണ്; നിര്‍മ്മാണം ആരംഭിച്ചത് എപ്പോഴാണ്; പാക്കേജ് പ്രകാരം പദ്ധതി പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടത് ഏത് തീയതിയിലാണ്; വ്യക്തമാക്കുമോ;

(സി)പ്രസ്തുത പാക്കേജിന്റെ ഭാഗമായുളള പദ്ധതികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;

(ഡി)കാര്‍ഷിക വിദഗ്ദ്ധന്‍ ശ്രീ. എം. എസ് സ്വാമിനാഥന്‍ എത്ര പദ്ധതികള്‍ക്കായി മൊത്തം എന്തു തുക ശുപാര്‍ശ ചെയ്തിട്ടുണ്ടായിരുന്നു; പ്രസ്തുത തുക മുഴുവനും നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടോ; ശുപാര്‍ശ ചെയ്ത തുകയില്‍ ഇനിയും നേടിയെടുക്കാന്‍ ബാക്കിയുളള പദ്ധതികളും തുകയും എത്ര; വ്യക്തമാക്കുമോ;

()കേന്ദ്രം അനുവദിച്ച സമയത്തിനകം അനുവദിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും അവശേഷിക്കുന്നവ നേടിയെടുക്കുന്നതിനും സാദ്ധ്യമാണോ; വിശദമാക്കുമോ?

1605

ഇടുക്കി പാക്കേജും മണ്ണു സംരക്ഷണവും

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് മണ്ണുപര്യവേഷണ മണ്ണുസംരക്ഷണ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്തി മണ്ണുപര്യവേഷണ, മണ്ണുസംരക്ഷണ വകുപ്പിന് ഓരോ സാമ്പത്തിക വര്‍ഷവും എന്തു തുക നീക്കിവച്ചു; എന്തു തുക അനുവദിച്ചു; വിശദമാക്കുമോ ?

1606

രാഷ്ട്രീയ കൃഷി വികാസ് യോജന

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. .പി. ജയരാജന്‍

'' എം. ചന്ദ്രന്‍

ശ്രീമതി. കെ.എസ്.സലീഖ

()രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം 2012-13 ല്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്; ഇതിനായി ആകെ എന്തു തുക നീക്കിവച്ചു ;വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിതര സംഘടനകളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം; വിശദമാക്കുമോ;

(സി)രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടാണോ സര്‍ക്കാരിതര സംഘടനകളെ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തത്; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ പ്രസക്ത ഭാഗം ലഭ്യമാക്കുമോ;

(ഡി)2012-13 ല്‍ എന്ത് തുകയാണ് ഇത്തരത്തില്‍ സര്‍ക്കാരിതര സംഘടനകള്‍ക്ക് നല്‍കിയത്?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.