UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1265

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം

ശ്രീ. രാജു എബ്രഹാം

()നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നതിന് ശേഷം ഇതേവരെ സര്‍ക്കാരിന്റെയും അല്ലാത്തതുമായ ഏതെല്ലാം പദ്ധതികള്‍ക്ക് പ്രസ്തുത നിയമത്തിന്റെ വ്യവസ്ഥകളില്‍ എക്സംഷന്‍ നല്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി)എക്സംഷന്‍ ലഭിക്കുന്നതിലേയ്ക്കുള്ള എത്ര അപേക്ഷകള്‍ ഇപ്പോഴും പെന്റിങ്ങിലുണ്ടെന്ന് ജില്ലാടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ ;

(സി)ഏതെല്ലാം ഐ.ടി. പദ്ധതികളെയും വ്യവസായ പദ്ധതികളെയും ടൂറിസം പദ്ധതികളെയും നിയമവ്യവസ്ഥയില്‍നിന്നും ഒഴിവാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായിട്ടുണ്ട് ;

(ഡി)മന്ത്രിസഭാ തീരുമാനം അനുസരിച്ച് എക്സംഷന്‍ നല്കിയ അപേക്ഷകള്‍ ഏതൊക്കെയാണ് ?

1266

ചിറ്റൂര്‍ താലൂക്ക് പരിധിയിലെ നിലം നികത്തല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം നടപ്പില്‍ വന്നതിന് ശേഷം ചിറ്റൂര്‍ താലൂക്ക് പരിധിയില്‍ എത്ര ഏക്കര്‍ നിലം നികത്തിയിട്ടുണ്ട്;

(ബി)വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?

1267

ടാങ്കര്‍ ലോറി അപകടങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര ടാങ്കര്‍ ലോറി അപകടങ്ങള്‍ നടന്നു; ഇതില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കുമോ; ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)ടാങ്കര്‍ ലോറി അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അപകരത്തില്‍ മരണമടഞ്ഞവര്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായമെത്തിക്കുന്നതിനും എത്ര തവണ ഉന്നതതലയോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത യോഗങ്ങളില്‍ ആരെല്ലാം പങ്കെടുത്തുവെന്നും, എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നും വെളിപ്പെടുത്താമോ;

(ഡി)ടാങ്കര്‍ ലോറി അപകടങ്ങളില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും, കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും ഇതിനകം എത്ര രൂപ ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

1268

ചാലദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായം

ശ്രീ. കെ. കെ. നാരായണന്‍

()ചാല ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് എന്ത് സഹായമാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ ;

(ബി)വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസവും പുതിയ വീട് നിര്‍മ്മിക്കലും ഏത് ഘട്ടത്തിലാണ് ; പുനരധിവാസ പാക്കേജിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)ദുരന്തത്തിനിരയായവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിനും പുനരധിവാസ പാക്കേജിനും എത്ര കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ; ഇതില്‍ എത്ര കോടി രൂപ ഇതിനകം ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ ; കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കുകയുണ്ടായോ ?

1269

ചാല ദുരന്തം

ശ്രീ. . പ്രദീപ്കുമാര്‍

()ചാല ദുരന്തം ഉണ്ടാകാനിടയായ കാരണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായോ; ദുരന്തം സംബന്ധിച്ച അന്വേഷണം ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;

(ബി)ദുരന്തം സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;..സി.യില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുകയുണ്ടായോ;

(സി)ടാങ്കര്‍ ലോറി ദുരന്തങ്ങള്‍മൂലം ജനങ്ങളിലുണ്ടായിട്ടുളള ആശങ്കയകറ്റുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ഡി)ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

1270

ടോറന്‍സ് സമ്പ്രദായം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്ത് ടോറന്‍സ് സമ്പ്രദായം ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ ഏതൊക്കെ പ്രദേശങ്ങളിലാണെന്നറിയിക്കുമോ;

(ബി)പ്രസ്തുത ആഫീസുകളില്‍ എത്ര ജീവനക്കാരെയാണ് നിയമിച്ചിട്ടുളളത്; അവര്‍ ഏതൊക്കെ തസ്തികകളിലാണെന്ന് അറിയിക്കാമോ;

(സി)പ്ളാന്‍ ഫീസ് നിലവില്‍ എത്ര രൂപയാണെന്നും, ഫീസ് അവസാനം വര്‍ദ്ധിപ്പിച്ചത് എപ്പോഴാണെന്നും അറിയിക്കുമോ;

(ഡി)ഇത്തരത്തില്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കാമോ;

()ഫീസിനത്തില്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് എന്ത് തുക ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ ;

(എഫ്)ടോറന്‍സ് സമ്പ്രദായം സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

1271

അങ്കമാലി ടോറന്‍സ് ഓഫീസിന്റെയും ആലുവ താലൂക്ക് ഓഫീസിന്റെയും പ്രവര്‍ത്തനം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി ടോറന്‍സ് ഓഫീസിനു കീഴില്‍ എത്ര ലൈസന്‍സ്ഡ് സര്‍വ്വെയര്‍മാര്‍ ഉണ്ടെന്ന് വ്യക്തമാക്കമോ;

(ബി)അവരില്‍ ആരുടെയെങ്കിലും ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടോ;

(സി)എങ്കില്‍ അത് ആരുടേതാണെന്നും കാരണമെന്തന്നും വ്യക്തമാക്കാമോ;

(ഡി)വസ്തു അളക്കുവാനും പോക്കുവരവ് ചെയ്ത് കിട്ടുവാനും അങ്കമാലി ടോറന്‍സ് ഓഫീസിലും ആലുവ താലൂക്ക് ഓഫീസിലും സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ചു കിട്ടുവാന്‍ നടപടി സ്വീകരിക്കുമോ;

()ടോറന്‍സ് ഓഫീസിലും താലൂക്ക് ഓഫീസിലും ഇത് സംബന്ധിച്ച് നടക്കുന്ന ക്രമക്കേടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

1272

റീസര്‍വ്വെ നടപടികള്‍

ശ്രീ. കെ.കെ. നാരായണന്‍

()സംസ്ഥാനത്തെ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയ വില്ലേജുകള്‍ എത്രയാണ്; റിസര്‍വ്വേ ആരംഭിച്ചത് എന്നു മുതലാണ്;

(ബി)റീസര്‍വ്വേ ജോലിക്കള്‍ക്കായി സംസ്ഥാനത്ത് നിയോഗിക്കപ്പെട്ടവര്‍ എത്രയായിരുന്നു; എത്ര ആഫീസുകള്‍ ഇതിനായി പ്രവര്‍ത്തിച്ചു വന്നിട്ടുണ്ടായിരുന്നു;

(സി)റീസര്‍വ്വേ നടപടികള്‍ ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത വില്ലേജുകള്‍ എത്രയാണ്;

(ഡി)റീസര്‍വ്വേ നടപടികള്‍ സ്വകാര്യ ഏജന്‍സിയെ എല്‍പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; അതിനായി ഇതിനകം സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ;

()നിലവിലുള്ള സംവിധാനത്തിന് പകരം സ്വകാര്യ ഏജന്‍സിയെ റിസര്‍വ്വേ നടത്താന്‍ ചുമതലപ്പെടുത്തുന്നത് എന്ത് ഉദ്ദേശത്തോടെയാണ്?

1273

സംസ്ഥാനത്ത് റീസര്‍വ്വേ അവസാനിപ്പിച്ച നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് റീ സര്‍വ്വേ അവസാനിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)ഇനിമുതല്‍ സര്‍ക്കാര്‍ ഭൂമി മാത്രം റീ സര്‍വ്വേ ചെയ്താല്‍ മതിയെന്നും സ്വകാര്യ വ്യക്തികള്‍ സ്വന്തം നിലയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും ഉത്തരവിറക്കാനിടയായ സാഹചര്യം വെളിപ്പെടുത്തുമോ;

(സി)റീ സര്‍വ്വെ നിര്‍ത്തുന്നതോടെ നിലവിലുള്ള തസ്തികകള്‍ എങ്ങനെ നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം വെളിപ്പെടത്തുമോ;

(ഡി)റീ സര്‍വ്വെ സ്വകാര്യ വല്‍ക്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

1274

റീസര്‍വ്വേ നിര്‍ത്താലാക്കിയ സാഹചര്യം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ റീസര്‍വ്വേ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച 31.10.2012-ലെ 409/12 നമ്പര്‍ ഉത്തരവിനുണ്ടായ സാഹചര്യം വിശദമാക്കുമോ;

(ബി)പ്രസ്തുത ഉത്തരവില്‍ പറയുന്ന ഉദ്യോഗസ്ഥ പുനര്‍ വിന്യാസം, ആഫീസുകളുടെ പുന:ക്രമീകരണം എന്നിവ ഏതു തരത്തിലാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ; ആയതിന്റെ നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദാംശം അറിയിക്കുമോ;

(സി)റീസര്‍വ്വേ നിറുത്തലാക്കാതെ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1275

റീസര്‍വ്വേ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമായി പരിമിതപ്പെടുത്തിയത് പുന:പരിശോധിക്കാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()റീ സര്‍വ്വേ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമായി പരിമിതപ്പെടുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്താണെന്ന് അറിയിക്കാമോ;

(സി)പ്രസ്തുത തീരുമാനം ഭൂമികേരളം പരിപാടിയെ ദോഷകരമായി ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത തീരുമാനം പുന:പരിശോധിക്കുമോ?

1276

റീസര്‍വ്വേ നിര്‍ത്തലാക്കിയ നടപടി

ശ്രീ. പി. തിലോത്തമന്‍

()സ്വകാര്യ ഭൂമി റീസര്‍വ്വേ നടത്തുന്നത് നിര്‍ത്തലാക്കി ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)1966-67 കാലയളവില്‍ ആരംഭിച്ച റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം പുരോഗമിച്ചിരുന്നുവെന്നും എത്രമാത്രം ഭൂമി അളന്ന് തിട്ടപ്പെടുത്തി വ്യക്തമായ റവന്യൂ രേഖകള്‍ പൂര്‍ണ്ണമായ തലത്തില്‍ തയ്യാറാക്കിയെന്നും അറിയിക്കുമോ; ഈ നടപടികള്‍ക്കായി ഇതുവരെ എന്തു തുക ചെലവായെന്നു വെളിപ്പെടുത്തുമോ;

(സി)സ്വകാര്യ ഭൂമിയുടെ റീസര്‍വ്വേ നടപടികള്‍ നിര്‍ത്തലാക്കിയതിന്റെ കാരണം വ്യക്തമാക്കാമോ; സ്വകാര്യ വ്യക്തികള്‍ കൈയേറി കൈവശം വച്ചരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഇനി എങ്ങനെ തിട്ടപ്പെടുത്തി സര്‍ക്കാരിലേയ്ക്ക് വീണ്ടെടുക്കുമെന്നു വ്യക്തമാക്കാമോ;

(ഡി)റീസര്‍വ്വേ നിര്‍ത്തലാക്കിയ നടപടിയിലൂടെ തസ്തികകള്‍ ഇല്ലാതാക്കി സര്‍വ്വേയര്‍മാരുടെ നിയമനം അട്ടിമറിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നുള്ള ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഈ തീരുമാനം പുന:പരിശോധിക്കുമോ;

()നിലവില്‍ റവന്യൂ രേഖകളുടെയും സ്കെച്ചിന്റെയും അഭാവമുള്ളതിനാല്‍ പോക്കുവരവ്, കൈവശരേഖകള്‍, സ്കെച്ചുകള്‍ തുടങ്ങിയവ വില്ലേജ് ഓഫീസുകളില്‍ നിന്നും മറ്റ് റവന്യൂ ഓഫീസുകളില്‍ നിന്നും എങ്ങനെ ലഭിക്കുമെന്നു വ്യക്തമാക്കുമോ?

1277

താലൂക്ക് ഓഫീസിലെ സര്‍വ്വേ വിഭാഗത്തില്‍ നേരിടുന്ന കാതാമസം

ശ്രീ. പി. തിലോത്തമന്‍

()സ്വന്തം ഭൂമിയുടെ അളവും അതിരുകളും പുനര്‍നിര്‍ണ്ണയിക്കുന്നതിനും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി താലൂക്ക് ഓഫീസിലെ സര്‍വ്വേ വിഭാഗത്തില്‍ അപേക്ഷ നല്‍കിയും പണമടച്ചും കാത്തിരിക്കുന്ന നിരവധി കേസുകള്‍ ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സ്കെച്ചുകള്‍ ലഭ്യമല്ല എന്ന കാരണത്താല്‍ നടപടികള്‍ ദീര്‍ഘിപ്പിക്കുകയാണെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)റീസര്‍വ്വേ നടപടികള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇത് എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)സ്വന്തം ഭൂമി അളന്ന് അതിരുകള്‍ തിട്ടപ്പെടുത്തിയ സ്കെച്ച് ഇനിമുതല്‍ എങ്ങനെയാണ് ഒരു കക്ഷിക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ; അടിയന്തിര സ്വഭാവമുള്ള ഇത്തരം ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

1278

റീസര്‍വ്വേ അപാകത പരിഹരിക്കാന്‍ നടപടി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()റീസര്‍വ്വേയില്‍ ഉണ്ടായ അപാകത പരിഹരിച്ചു നല്‍കണം എന്ന് ആവശ്യപ്പെട്ട് ശ്രീ. സാബു തങ്കപ്പന്‍, മഞ്ഞപ്പള്ളികുന്നേല്‍, രാമക്കല്‍മേട് എന്നയാള്‍ നിവേദനം നല്‍കിയിട്ടുണ്ടോ;

(ബി)നിവേദനത്തിന്‍മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ;

(സി)നിവേദനത്തില്‍ പറയുന്ന അപാകത പരിഹരിച്ചു നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് എന്നതു സംബന്ധിച്ച വിശദാംശം നല്‍കാമോ;

(ഡി)റീ സര്‍വ്വേയില്‍ ഉണ്ടായ അപാകത നീക്കുന്നതിന് ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ നിന്ന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം നല്‍കുമോ;

()അപാകത അടിയന്തിരമായി പരിഹരിച്ചു നല്‍കുമോ?

1279

ചരക്ക് വാഹനങ്ങളില്‍ കൊണ്ടുപോകുന്ന വസ്തുക്കളുടെ പരിശോധന

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് ലോറികളിലും മറ്റ് ചരക്ക് വാഹനങ്ങളിലും അളവുകളോടെ കൊണ്ടുപോകുന്ന വസ്തുക്കള്‍ പരിശോധിക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പിന് അധികാരം നല്‍കിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഇതിനുളള അധികാരം ഇപ്പോള്‍ ആര്‍ക്കാണ് നല്‍കിയിട്ടുളളത്;

(സി)ലോറികളിലേയും മറ്റ് ചരക്ക് വാഹനങ്ങളിലേയും മണലിന്റെയും കല്ലിന്റെയും മറ്റും അളവ് അടി, ക്യൂബിക് മീറ്റര്‍ എന്നത് ഒഴിവാക്കി തൂക്കത്തില്‍ കണക്കാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(ഡി)ഇതിന്റെ പരിശോധനക്ക് ലീഗല്‍ മെട്രോളജി വകുപ്പിനെ ചുമതലപ്പെടുത്താനുളള നടപടി സ്വീകരിക്കുമോ?

1280

കയര്‍ ഉല്പന്ന വിപണന കേന്ദ്രങ്ങള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

()കയര്‍ ഉല്പന്നങ്ങള്‍ വീടുകളിലെത്തിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് കയര്‍ ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്;

(ബി)ഇതിനായി പ്രാദേശികതലങ്ങളില്‍ കയര്‍ ഉല്‍പന്ന വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുമോ; വിശദമാക്കുമോ ?

1281

കയര്‍ മേഖലയുടെ വികസനം

ശ്രീ. . കെ. ശശീന്ദ്രന്‍

()ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കയര്‍ മേഖലയുടെ വികസനത്തിനായി എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി)കയര്‍ ഭൂവസ്ത്രം, കയര്‍ അനുബന്ധ വാഹന സാമഗ്രികള്‍, ഫ്ളോര്‍ ടൈല്‍സ്, പാനല്‍, റൂഫ് ടൈല്‍സ് എന്നിവയുടെ ഉല്പാദനം സംബന്ധിച്ച് എന്തെല്ലാം ഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുളളതെന്നും പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;

(സി)കയറിന്റെ ഉത്പാദനത്തിനായുളള മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ മൊബൈല്‍ യൂണിറ്റ് മുഖേന കൂടുതല്‍ ഉല്‍പാദനം നടത്തുവാന്‍ സാധിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ?

1282

കയര്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയും വൈവിധ്യവല്‍ക്കരണവും

ശ്രീ. മുല്ലക്കര രത്നാകരന്‍

()2011-ല്‍ കയര്‍ ഉല്പന്നങ്ങളുടെ കയറ്റുമതിയിലൂടെ എത്ര കോടി രൂപ ലഭ്യമായിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ഇക്കാര്യത്തില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;

(ബി)കയര്‍ ഉല്പന്നങ്ങളുടെ വൈവിധ്യവല്‍കരണത്തിനു വേണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുളള നൂതന പദ്ധതികളേതെല്ലാമെന്ന് വ്യക്തമാക്കാമോ?

1283

തൊണ്ട് സംഭരണ പദ്ധതി

ശ്രീ. സി.പി. മുഹമ്മദ്

,, .പി. അബ്ദുള്ളക്കുട്ടി

()തൊണ്ട് സംഭരണ പദ്ധതി പരിഷ്കരിച്ചിട്ടുണ്ടോ ;

(ബി)പരിഷ്കരിച്ച പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)എന്തെല്ലാം പരിഷ്കാരങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(ഡി)പുതുക്കിയ പദ്ധതി എന്ന് മുതല്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1284

തൊണ്ട് സംഭരണ പദ്ധതി

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

()തൊണ്ട് സംഭരണ പദ്ധതിപരിഷ്കരിച്ചിട്ടുണ്ടോ;

(ബി)പരിഷ്കരിച്ച പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)ഏതെല്ലാം പരിഷ്കാരങ്ങളാണ് വരുത്തിയിട്ടുളളത്;

വിശദമാക്കുമോ;

(ഡി)പുതുക്കിയ പദ്ധതി എന്നു മുതലാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ ?

1285

കയര്‍പിരി മേഖലയുടെ സംരക്ഷണം

ശ്രീ. സി.കെ. സദാശിവന്‍

()സംസ്ഥാനത്തെ തൊഴില്‍ മേഖലയില്‍ ഏറ്റവും കുറഞ്ഞ ദിവസവേതനം നിലനില്‍ക്കുന്നത് കയര്‍പിരി മേഖലയിലാണെന്നത് പരിശോധിച്ചിട്ടുണ്ടോ;

(ബി)കയര്‍ പിരി മേഖലയെ സംരക്ഷിക്കുന്നതിനുഠ വികസിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1286

ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. എം. ചന്ദ്രന്‍

()കയര്‍ മേഖലയില്‍ ഇപ്പോള്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം നടപ്പിലാക്കുന്നുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തൊഴിലാളികള്‍ക്കാണ് ഈ സ്കീം പ്രകാരം ആനൂകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;

(സി)കൂടുതല്‍ തൊഴിലാളികള്‍ക്ക് ഈ സ്കീം പ്രകാരം ആനൂകൂല്യം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

1287

കയര്‍തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. ആര്‍. രാജേഷ്

()കയര്‍ തൊഴിലാളി പെന്‍ഷന്‍ മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?

1288

കയര്‍മേഖലയിലെ 'ചകിരി' ക്ഷാമം പരിഹരിക്കല്‍

ശ്രീ. സി. കെ. സദാശിവന്‍

()സംസ്ഥാനത്തെ കയര്‍മേഖലയിലെ 'ചകിരി' ക്ഷാമം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി)ചകിരിക്ഷാമം പരിഹരിക്കാന്‍ ഒരു പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.