Q.
No |
Questions
|
1183
|
ലാന്‍ഡ്
ഇന്‍ഫര്‍മേഷന്‍
മിഷന്‍
ശ്രീ.സി.പി.
മുഹമ്മദ്
,,
കെ. അച്ചുതന്‍
,,
ലൂഡി
ലൂയിസ്
,,
വി.പി.
സജീന്ദ്രന്‍
(എ)ലാന്‍ഡ്
ഇന്‍ഫര്‍മേഷന്‍
മിഷന്റെ
പ്രവര്‍ത്തനത്തിന്
തുടക്കമിട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)ഭൂവിസ്തൃതി
നിര്‍ണ്ണയത്തിനും
സ്കെച്ചുകള്‍
തയ്യാറാക്കുന്നതിനും
എന്തെല്ലാം
സൌകര്യങ്ങളാണ്
പ്രസ്തുത
സംരംഭത്തില്‍
ഒരുക്കിയിട്ടുളളത്;
(ഡി)ഏതെല്ലാം
ആധുനിക
സാങ്കേതിക
വിദ്യകളാണ്
ഇതിനുവേണ്ടി
പ്രയോജനപ്പെടുത്തുന്നതെന്നറിയിക്കുമോ? |
1184 |
ഭൂമി
കേരളം
പദ്ധതി
ശ്രീ.
പി. കെ.
ഗുരുദാസന്‍
''
സി.കെ.
സദാശിവന്‍
''
കെ. കെ.
ജയചന്ദ്രന്‍
''
കെ.കെ.
നാരായണന്‍
(എ)ഭൂമികേരളം
പദ്ധതി
വിഭാവന
ചെയ്ത
അതേ
നിലയില്‍
ഇപ്പോള്‍
സംസ്ഥാനത്ത്
നടപ്പിലാക്കുന്നുണ്ടോ;
ഈ
പദ്ധതിയുടെ
ഉദ്ദേശ്യം
എന്തായിരുന്നു
എന്നു
വ്യക്തമാക്കുമോ;
(ബി)ഈ
സര്‍ക്കാര്‍
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
എന്തെല്ലാം
കാര്യങ്ങളില്‍
ഏതെല്ലാം
നിലയിലുള്ള
മാറ്റങ്ങള്‍
വരുത്തുകയുണ്ടായി
; വിശദമാക്കാമോ;
ഇതു
സംബന്ധമായ
മന്ത്രിസഭാ
തീരുമാനത്തെ
തുടര്‍ന്ന്
ഇറക്കിയ
ഉത്തരവുകള്‍
ലഭ്യമാക്കാമോ;
(സി)റീസര്‍വ്വേ
നടപടികള്‍,
സര്‍ക്കാര്‍
ഭൂമിയില്‍
മാത്രമായിചുരുക്കിയിരിക്കുന്നത്
എന്ത്
ഉദ്ദേശത്തോടു
കൂടിയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)സ്വകാര്യവക്തികളും
സ്ഥാപനങ്ങളും
കൈവശംവെച്ച്
വരുന്ന
കയ്യേറ്റഭൂമി
എങ്ങനെ
കണ്ടെത്താന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)റീ
സര്‍വ്വേ
നടത്താതെ
കയ്യേറ്റങ്ങള്‍
കണ്ടു
പിടിക്കാന്‍
സാധിക്കുമോ? |
1185 |
''ഭൂമി
കേരളം'' പദ്ധതി
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)സംസ്ഥാനത്ത്
''ഭൂമി
കേരളം'' പദ്ധതി
ആരംഭിച്ചത്
എപ്പോഴാണെന്നു
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തായിരുന്നു
; വിശദമാക്കാമോ
:
(സി)സംസ്ഥാനത്തെ
ഏതെല്ലാം
വില്ലേജുകളില്‍
''ഭൂമി
കേരളം'' പദ്ധതി
നടപ്പിലാക്കിയെന്നു
വ്യക്തമാക്കുമോ
;
(ഡി)പൊതുജനങ്ങള്‍
പദ്ധതിക്കെതിരെ
ഗൌരവതരമായ
ആക്ഷേപങ്ങളും
പരാതികളും
ഉന്നയിക്കാത്ത
സാഹചര്യത്തില്‍
പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തിവയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടെങ്കില്‍
എന്തു
കൊണ്ടാണെന്നു
വിശദമാക്കുമോ
;
(ഇ)രേഖകള്‍
പ്രകാരമല്ലാതെ
അര്‍ഹതയില്‍
കവിഞ്ഞ
ഭൂമി
കൈവശപ്പെടുത്തി
വച്ചിരിക്കുന്നവരുടെ
പക്കല്‍
നിന്നും
ഭൂമി
കണ്ടെത്തി
പിടിച്ചെടുക്കുവാന്‍
സഹായകരമായിരുന്ന
പദ്ധതി
വേണ്ടെന്നു
വച്ചിട്ടുണ്ടെങ്കില്‍
തീരുമാനം
പിന്‍വലിച്ച്
പദ്ധതി
സംസ്ഥാനത്താകെ
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
നിര്‍ദ്ദേശം
നല്‍കുമോയെന്നും
ഇതു
സംബന്ധിച്ച്
എന്ത്
നടപടികളാണ്
ഇതിനോടകം
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ
? |
1186 |
ഭൂരഹിതരില്ലാത്ത
കേരളം
ശ്രീ.
സണ്ണി
ജോസഫ്
,,
എ.ടി.
ജോര്‍ജ്
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
എം.എ.
വാഹീദ്
(എ)ഭൂരഹിതരില്ലാത്ത
കേരളം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
;
(ബി)പ്രസ്തുത
പദ്ധതി
വഴി
സൌജന്യ
ഭൂമി
ലഭ്യമാക്കാന്‍
എന്തെല്ലാം
നടപടികള്‍
തയ്യാറാക്കിയിട്ടുണ്ട്
;
(സി)പരമാവധി
പേര്‍ക്ക്
സ്വന്തം
ജില്ലയില്‍
തന്നെ
ഭൂമി നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
;
(ഡി)പ്രസ്തുത
പദ്ധതിക്ക്
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
? |
1187 |
ഭൂരഹിതര്‍ക്ക്
ഭൂമി നല്‍കുന്നത്
ശ്രീ.
ടി.എം.
തോമസ്
ഐസക്ക്
ദ്ധബാബു
എം. പാലിശ്ശേരി
ശ്രീമതി.
കെ.എസ്.
സലീഖ
ശ്രീ.
എ.എം.
ആരിഫ്
(എ)നിയമവിരുദ്ധമായി
ഭൂമി
കൈവശംവെച്ച്
വരുന്നവരില്‍
നിന്നും
ഭൂമി
പിടിച്ചെടുത്ത്
ഭൂരഹിതര്‍ക്ക്
നല്‍കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഭൂരഹിതരായ
എത്ര
കുടുംബങ്ങള്‍
സംസ്ഥാനത്തുണ്ടെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
ഇതില്‍
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍
എത്രയാണ്;
(സി)അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
ഭൂമി
ലഭ്യമാക്കുന്നതിന്
എത്ര
ഭൂമി
വേണമെന്നതിന്റെ
ജില്ലാടിസ്ഥാനത്തിലുളള
കണക്കുകള്‍
ലഭ്യമാണോ;
വിശദമാക്കുമോ;
(ഡി)അനധികൃതമായി
ഭൂമി
കൈവശംവെച്ച്
വരുന്നവരില്‍
നിന്ന്
അവ
പിടിച്ചെടുക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
1188 |
ഭൂ
സംരക്ഷണ
സേന
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
പി. എ.
മാധവന്‍
,,
കെ. മുരളീധരന്‍
,,
ഷാഫി
പറമ്പില്‍
(എ)ഭൂ
സംരക്ഷണ
സേന
രൂപീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
സേനയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)സേനയിലെ
അംഗങ്ങള്‍
ആരെല്ലാമാണ്;
(ഡി)എവിടെയെല്ലാമാണ്
പ്രസ്തുത
സേനയുടെ
പ്രവര്‍ത്തനം
പ്രയോജനപ്പെടുത്തുവാനുദ്ദേശിക്കുന്നതെന്നറിയിക്കുമോ
? |
1189 |
ദുരന്ത
നിവാരണത്തിനായി
ദ്രുത
കര്‍മ്മസേന
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
എ. റ്റി
ജോര്‍ജ്
,,
എം. പി.
വിന്‍സെന്റ്
(എ)ദുരന്ത
നിവാരണത്തിനായി
ദ്രുതകര്‍മ്മസേന
രൂപീകരിച്ചിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)സേനയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ
;
(സി)സേനയിലെ
അംഗങ്ങള്‍
ആരെല്ലാമാണെന്ന്
വിശദമാക്കുമോ
;
(ഡി)സേനയുടെ
പ്രവര്‍ത്തനം
എവിടെയെല്ലാമാണ്
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ
?
|
1190 |
ജില്ലകളുടെയും
താലൂക്കുകളുടെയും
പുന:സംഘടന
ശ്രീ.
സി.പി.
മുഹമ്മദ്
(എ)സംസ്ഥാനത്തെ
ജില്ലകളും
താലൂക്കുകളും
ഭൂമിശാസ്ത്രപരമായും
ജനസംഖ്യാനുപാതികമായും
പുന:സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)പട്ടാമ്പി
താലൂക്ക്
രൂപവല്‍ക്കരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1191 |
ഹാരിസണ്‍
മലയാളം
കമ്പനിയും
സര്‍ക്കാര്‍
ഭൂമിയും
ശ്രീ.
ജെയിംസ്
മാത്യൂ
(എ)ഹാരിസണ്‍
മലയാളം
കമ്പനി
അനധികൃതമായി
ഏതെല്ലാം
ജില്ലകളിലെ
ഏതെല്ലാം
വില്ലേജുകളില്‍പ്പെട്ട
എത്ര
ഏക്കര്‍
ഭൂമിവീതം
കൈവശം
വച്ചുവരുന്നു
;
(ബി)2010
ലെ
സര്‍ക്കാര്‍
ഉത്തരവിനെ
തുടര്‍ന്ന്
ലാന്റ്
റവന്യൂ
കമ്മീഷണര്‍
നടത്തിയ
അന്വേഷണത്തില്‍
ഹാരിസണ്‍
കൈവശംവെച്ച്
വരുന്ന
ഭൂമിയെ
സംബന്ധിച്ച
എന്തെല്ലാം
സംഗതികള്‍
വെളിപ്പെട്ടിട്ടുണ്ട്
; അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഇതിനകം
സ്വീകരിക്കപ്പെട്ട
നടപടികള്‍
എന്തെല്ലാമാണ്
;
(ഡി)ഹാരിസണ്‍
മലയാളം
കമ്പനിയും
സര്‍ക്കാരും
തമ്മില്‍
ഏതെല്ലാം
കോടതികളില്‍
ഏതെല്ലാം
കേസുകള്‍
നിലവിലുണ്ട്
; അവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
? |
1192 |
ഹാരിസണ്‍
മലയാളം
കമ്പനി
ശ്രീ.
ജെയിംസ്
മാത്യൂ
(എ)ഹാരിസണ്‍
മലയാളം
കമ്പനി
കൈവശം
വച്ചിട്ടുള്ള
ഭൂമിയുടെ
ഉടമസ്ഥത
പരിശോധിച്ച്
ലാന്റ്
റവന്യു
അസിസ്റന്റ്
കമ്മീഷണറുടെ
നേതൃത്വത്തിലുള്ള
പ്രത്യേക
അന്വേഷണ
സംഘത്തിന്റെ
റിപ്പോര്‍ട്ടിന്റെ
ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ
;
(ബി)പ്രസ്തുത
റിപ്പോര്‍ട്ടിലെ
പ്രമുഖമായ
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു
;
(സി)പ്രസ്തുത
റിപ്പോര്‍ട്ടിനെ
ആധാരമാക്കി,
വിശദമായ
പരിശോധന
നടത്തുന്നതിന്
റിട്ട. ജഡ്ജിയെ
നിയമിക്കുകയുണ്ടായോ
; എങ്കില്‍
അദ്ദേഹത്തിന്റെ
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ
; അതിന്റെ
ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ
; പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;
ആയതിന്മേല്‍
കൈകൊണ്ട
നടപടികള്‍
എന്തെല്ലാമാണ്
? |
1193 |
നെല്ലിയാമ്പതിയിലെ
എസ്റേറ്റുകള്‍
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
(എ)നെല്ലിയാമ്പതിയിലെ
പൊതു
ഉടമസ്ഥതയില്‍
ഉള്ള
ഭൂമികളെ
സംബന്ധിച്ചും
എസ്റേറ്റുകളെ
സംബന്ധിച്ചും
വിശദമാക്കാമോ
; റവന്യൂ,
വനം
വകുപ്പുകളുടെ
കൈവശമുളള
എസ്റേറ്റുകള്‍
ഏതൊക്കെയാണ്;
(ബി)നെല്ലിയാമ്പതിയില്‍
ഏതെങ്കിലും
എസ്റേറ്റ്
സ്വകാര്യ
വ്യക്തികളുടേതായോ
സ്ഥാപനങ്ങളുടേതായോ
നിലവിലുണ്ടോ
; എങ്കില്‍
ഏതെല്ലാം;
അവ
എത്ര
ഏക്കര്‍
വീതമാണെന്ന്
വെളിപ്പെടുത്തുമോ
;
(സി)നെല്ലിയാമ്പതിയിലെ
ഏതെങ്കിലും
എസ്റേറ്റുകളുടെ
ഉടമസ്ഥാവകാശം
സംബന്ധിച്ച
തര്‍ക്കം
കോടതിയുടെ
പരിഗണനയിലുണ്ടോ
; എങ്കില്‍
ഏതെല്ലാം
; നിലനില്‍ക്കുന്നതായ
തര്‍ക്കം
സംബന്ധിച്ച
വിവരം
വിശദമാക്കാമോ
? |
1194 |
സംഘടനകള്‍ക്കും
ട്രസ്റുകള്‍ക്കും
സര്‍ക്കാര്‍
പാട്ടത്തിന്
നല്‍കിയ
ഭൂമി
ഡോ.
കെ. ടി.
ജലീല്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഏതെല്ലാം
സംഘടനകള്‍ക്കും,
സ്ഥാപനങ്ങള്‍ക്കും,
ട്രസ്റുകള്‍ക്കും
മറ്റുമായി
സര്‍ക്കാര്‍
പാട്ടത്തിനോ,
പതിച്ചോ
നല്കിയതായ
ഭൂമിയെ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
;
(ബി)ഏതെല്ലാം
ജില്ലകളില്‍
ഏതെല്ലാം
ഭൂമി
എത്ര
സെന്റ്
വീതം
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കും,
സംഘടനകള്‍ക്കും,
ട്രസ്റുകള്‍ക്കുംവ്യക്തികള്‍ക്കും
ആണ് നല്‍കിയതെന്ന്
വിശദമാക്കാമോ
;
(സി)ഭൂമി
നല്കുന്നതുമായി
ബന്ധപ്പെട്ട്
ഈ
കാലയളവില്‍
എത്ര
മന്ത്രിസഭാ
തീരുമാനങ്ങള്‍
ഉണ്ടായിട്ടുണ്ട്;
ഏതെല്ലാം
? |
1195 |
സര്‍ക്കാര്‍
ഭൂമിയിലെ
കയ്യേറ്റം
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
(എ)സര്‍ക്കാര്‍
ഭൂമി
സ്വകാര്യ
വ്യക്തി/സ്ഥാപനങ്ങള്‍
കയ്യേറി
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)സംസ്ഥാന
വ്യാപകമായുള്ള
സര്‍ക്കാര്‍
ഭൂമി
അളന്ന്
തിരിച്ച്
എലുക
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
എങ്കില്‍
ജില്ലതിരിച്ചുള്ള
വിവരം
വ്യക്തമാക്കുമോ
;
(സി)സര്‍ക്കാര്‍
ഭൂമി
സ്വകാര്യ
വ്യക്തി/സ്ഥാപനങ്ങള്‍
കയ്യേറിയതിന്മേല്‍
എത്ര
വ്യവഹാരങ്ങള്‍
വിവിധ
കോടതികളില്‍
നിലനില്‍ക്കുന്നു
എന്നതിന്റെ
താലൂക്ക്
തിരിച്ച്
വിശദാംശം
വ്യക്തമാക്കുമോ
;
(ഡി)വിവിധ
കോടതികളില്‍
നിലനില്‍ക്കുന്ന
സര്‍ക്കാര്‍
ഭൂമി
കയ്യേറ്റവുമായി
ബന്ധപ്പെട്ട
കേസുകള്‍
തീര്‍പ്പാക്കാന്‍
അടിയന്തര
നടപടി
സ്വീകരിക്കുമോ
? |
1196 |
സര്‍ക്കാര്‍
ഭൂമി
പാട്ടത്തിന്
നല്‍കുന്നത്
സംബന്ധിച്ച
നിലവിലുള്ള
വ്യവസ്ഥകള്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)കൃഷി,
വ്യവസായം,
ഐ.ടി,
ടൂറിസം
തുടങ്ങി
വിവിധ
മേഖലകളില്‍
പാട്ടവ്യവസ്ഥയില്‍
സ്വകാര്യ
വ്യക്തികളോ,
സ്ഥാപനങ്ങളോ
കൈവശം
വെച്ച്
ഉപയോഗിച്ചുവരുന്ന
ഭൂമിയെ
സംബന്ധിച്ച
ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)സര്‍ക്കാര്‍
ഭൂമി
പാട്ടത്തിന്
നല്‍കുന്നത്
സംബന്ധിച്ച
നിലവിലുള്ള
വ്യവസ്ഥകള്‍
വിശദമാക്കാമോ;
(സി)പാട്ടത്തിന്
നല്‍കിയ
ഭൂമിയെ
സംബന്ധിച്ച
സംസ്ഥാനാടിസ്ഥാനത്തിലുള്ള
വിശദാംശങ്ങള്‍
സൂക്ഷിച്ചിരിക്കുന്നത്
എവിടെയാണ്;
(ഡി)പാട്ടക്കുടിശ്ശിക
വരുത്തിയവരില്‍
നിന്നും
പാട്ടവ്യവസ്ഥയ്ക്ക്
വിരുദ്ധമായി
ഭൂമി
വിനിയോഗിച്ചിട്ടുള്ളവരില്‍
നിന്നും
ഭൂമി
തിരിച്ച്
പിടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ; |
1197 |
പാട്ടക്കാലാവധി
കഴിഞ്ഞ
തോട്ടങ്ങളും
റവന്യൂ
ഭൂമിയും
ശ്രീ.
ആര്‍.
രാജേഷ്
(എ)സംസ്ഥാനത്ത്
പാട്ടക്കാലാവധി
കഴിഞ്ഞ
തോട്ടങ്ങളും
റവന്യൂ
ഭൂമിയും
മൊത്തം
എത്ര
ഏക്കര്‍
വരുമെന്ന്
വെളിപ്പെടുത്താമോ
;
(ബി)ഇവയുടെ
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കാമോ
; നിയമാനുസൃതമായി
ഇപ്പോഴും
പാട്ടവ്യവസ്ഥയില്‍
തുടരുന്ന
തോട്ടങ്ങളും
ഭൂമിയും
ഏതൊക്കെയാണ്
;
(സി)വിവിധ
പാട്ടഭൂമികളില്‍
നിന്നും
നിലവിലുള്ള
നിരക്കനുസരിച്ച്
ലഭിക്കേണ്ട
പാട്ടക്കരം
കുടിശ്ശിക
എത്രയാണെന്ന്
വിശദമാക്കാമോ
;
(ഡി)പാട്ടക്കരം
കുടിശ്ശിക
വരുത്തിയ
വ്യക്തികളും
സ്ഥാപനങ്ങളും
ഏതൊക്കെയാണ്
; കുടിശ്ശിക
ഈടാക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്
; വ്യക്തമാക്കുമോ
? |
1198 |
നെല്ലിയാമ്പതിയിലെ
പാട്ടഭൂമി
ഡോ.
ടി.എം.
തോമസ്
ഐസക്
(എ)നെല്ലിയാമ്പതിയിലെ
പാട്ടഭൂമിയെ
സംബന്ധിച്ച്
റവന്യൂ
വകുപ്പ്
ഏറ്റവും
ഒടുവില്‍
നടത്തിയ
അന്വേഷണം
എപ്പോഴായിരുന്നു;
(ബി)അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
അതിന്റെ
ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)പ്രസ്തുത
റിപ്പോര്‍ട്ടിന്മേല്‍
റവന്യൂ
വകുപ്പ്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ? |
1199 |
ചെറുനെല്ലി
എസ്റേറ്റിന്റെ
കൈവശക്കാര്‍
ശ്രീ.പി.
ശ്രീരാമകൃഷ്ണന്‍
(എ)1867-ല്‍
കൊച്ചി
രാജാവ്
ഡബ്ള്യൂ
സ്മിത്ത്,
എസ്കര്‍
എന്നവര്‍ക്ക്
പാട്ടത്തിന്
നല്‍കിയ
ചെറുനെല്ലി
എസ്റേറ്റ്
ഇപ്പോള്‍
ആരുടെ
കൈവശത്തിലാണ്;അന്നത്തെ
രേഖകള്‍
പ്രകാരം
എത്ര
ഏക്കര്‍
ഭൂമിയാണ്
ഉണ്ടായിരുന്നത്;
(ബി)1944ലും
1975ലും
ഇത്
കൈമാറ്റം
ചെയ്തിട്ടുണ്ടോ;
ഇപ്പോള്‍
പ്രസ്തുത
എസ്റേറ്റ്
ചെറുതുണ്ടുകളായി
കൈമാറ്റം
ചെയ്യപ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
ഇപ്പോഴത്തെ
കൈവശക്കാരുടെ
പേരും
മേല്‍വിലാസ
വും നല്‍കുമോ? |
1200 |
അട്ടപ്പാടിയിലെ
സൌരോര്‍ജ്ജ
പദ്ധതി
ശ്രീ.
സാജു
പോള്‍
(എ)സൌരോര്‍ജ്ജ
പദ്ധതിക്കായി
സ്വകാര്യകമ്പനി
അട്ടപ്പാടിയില്‍
ഭൂമി
ആവശ്യപ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍
നിലപാട്
എന്താണെന്ന്
വ്യക്തമാക്കുമോ
:
(ബി)ആവശ്യപ്പെട്ടിരിക്കുന്ന
ഭൂമി
ആദിവാസി
മേഖലയില്‍
ഉള്‍പ്പെട്ടതാണോയെന്നു
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
പദ്ധതിയില്‍
സര്‍ക്കാര്‍
ഏജന്‍സികള്‍ക്ക്
ഏതെങ്കിലും
തരത്തിലുള്ള
ബന്ധമുണ്ടോ
? |
1201 |
അയ്യംപുഴ
പഞ്ചായത്തിലെ
കര്‍ഷകര്‍ക്ക്
പട്ടയം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)അങ്കമാലി
നിയോജക
മണ്ഡലത്തിലെ
അയ്യംപുഴ
പഞ്ചായത്തിലെ
പാണ്ടുപാറയിലെ
കര്‍ഷകര്‍ക്ക്
പട്ടയം
അനുവദിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
ഇനി പൂര്‍ത്തിയാക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(ബി)ഇവര്‍ക്ക്
എന്ന്
പട്ടയം
നല്‍കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)ഇത്
സംബന്ധിച്ച്
വിവിധ
വകുപ്പുകളില്‍
നടപടി
സ്വീകരിച്ചുവരുന്ന
ഫയലുകള്‍
ഏതെല്ലാമെന്നും
പ്രസ്തുത
ഫയലുകളുടെ
നിജസ്ഥിതി
എന്തെന്നും
വ്യക്തമാക്കാമോ;
(ഡി)പട്ടയം
നല്‍കേണ്ടവരുടെ
പട്ടിക
ജില്ലാകളക്ടര്‍
ലഭ്യമാക്കിയിട്ടുണ്ടോ;
(ഇ)എങ്കില്‍
ഇതിന്‍മേല്‍
സ്വീകരിച്ച
നടപടി
എന്തെന്ന്
വിശദമാക്കുമോ? |
1202 |
നേമം
നിയോജക
മണ്ഡലത്തിലെ
പട്ടയ
വിതരണം
ശ്രീ.
വി. ശിവന്‍കുട്ടി
(എ)നേമം
നിയോജകമണ്ഡലത്തില്‍
മണക്കാട്
വില്ലേജില്‍
ഉള്‍പ്പെടുന്ന
ബണ്ട്
പുറമ്പോക്കിലെ
കല്ലടിമുഖം,
മുട്ടാറ്റുവരമ്പ്,
വരവിള,
ചൂരല്‍തോപ്പ്
എന്നിവിടങ്ങളിലെ
എണ്‍പത്തിമൂന്നോളം
കുടുംബങ്ങളുടെ
കൈവശഭൂമിയ്ക്ക്
പട്ടയം
ലഭ്യമാക്കുന്നതിനായി
ബന്ധപ്പെട്ട
ഫയലില്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കുടുംബങ്ങള്‍ക്ക്
എന്ന്
പട്ടയം
നല്‍കാന്‍
സാധിക്കും;
വ്യക്തമാക്കുമോ? |
1203 |
റീസര്‍വ്വേ
നടത്തിപ്പില്‍
വന്നിട്ടുള്ള
പിഴവുകള്‍
ശ്രീ.
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
,,
പി. സി.
ജോര്‍ജ്
(എ)റീസര്‍വ്വേ
നടത്തിപ്പില്‍
വന്നിട്ടുള്ള
പിഴവുകള്‍
വിലയിരുത്തിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്കുമോ ;
(ബി)ഇതുമൂലം
ജനങ്ങള്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ
;
(സി)റീസര്‍വ്വേ
നടത്തിപ്പില്‍
വന്നിട്ടുള്ള
അപാകതകള്‍
പരിഹരിക്കുന്നതിന്
ഫലപ്രദമായ
എന്തു
നടപടിയാണ്
സ്വീകരിക്കുക
എന്നു
വെളിപ്പെടുത്തുമോ
? |
1204 |
റീ
സര്‍വ്വേ
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
റീ സര്‍വ്വേ
നിര്‍ത്തിവയ്ക്കാനുണ്ടായ
സാഹചര്യങ്ങള്‍
എന്തെന്ന്
വിശദമാക്കുമോ;
(ബി)റീ
സര്‍വ്വേ
സ്വകാര്യ
ഏജന്‍സികളെ
ഏല്‍പ്പിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(സി)റീ
സര്‍വ്വേപ്രകാരം
തയ്യാറാക്കുന്ന
അടിസ്ഥാന
ഭൂരേഖ
സ്വകാര്യ
ഏജന്‍സികളെ
ഏല്‍പ്പിക്കുന്നത്
പൊതു
താല്പര്യത്തിന്
എതിരാണെന്നുള്ള
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ഡി)ഇതുമൂലം
3000ത്തോളം
തസ്തികകള്‍
ഇല്ലാതാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)എങ്കില്‍
യുവാക്കളുടെ
പരിമിതമായ
തൊഴിലവസരങ്ങള്‍
ഇല്ലാതാക്കുന്ന
ഇത്തരം
നടപടികള്‍ക്ക്
ഏത്
തരത്തില്‍
പരിഹാരം
കാണാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
1205 |
ഡെപ്യൂട്ടി
തഹസീല്‍ദാര്‍
ഓഫീസ്
അപ്ഗ്രഡേഷന്‍
ശ്രീ.
പി.റ്റി.എ.
റഹീം
കേരളത്തിലെ
ഏക സബ്
താലൂക്കായ
കുന്ദമംഗലത്ത്
ഇപ്പോഴുള്ള
ഡെപ്യൂട്ടി
തഹസീല്‍ദാരുടെ
ഓഫീസ്
അപ്ഗ്രേഡ്
ചെയ്യുന്ന
കാര്യം
പരിഗണനയിലുണ്ടോ
? |
1206 |
മിച്ചഭൂമി
ശ്രീമതി.
കെ.എസ്.
സലീഖ
(എ)സംസ്ഥാനത്ത്
നിലവില്‍
എത്ര
ഭൂരഹിതര്‍
ഉണ്ടെന്നാണ്
കണക്കാക്കുന്നത്
; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)ഇവര്‍ക്ക്
എപ്രകാരം
ഭൂമി നല്‍കാനാണ്
ഉദ്ദേശിക്കുന്നതെന്ന്വ്യക്തമാക്കുമോ;
(സി)നിലവില്‍
സംസ്ഥാനത്ത്
എത്ര
മിച്ചഭൂമി
ഉണ്ടെന്നാണ്
കണക്കാക്കുന്നത്
; ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)മിച്ചഭൂമി
സംബന്ധിച്ച്
എത്ര
ശതമാനം
ഫലയുകള്‍
പൂര്‍ത്തിയായി;
മൊത്തം
ഭൂമിയുടെ
എത്രശതമാനം
കോടതി
കേസ്സുകളില്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നു
വിശദമാക്കുമോ;
(ഇ)ഇപ്രകാരം
മിച്ചഭൂമി
സംബന്ധിച്ച
കേസ്സുകള്‍
ഹൈക്കോടതി
മുഖേന
ക്വാഷ്
ചെയ്ത്
അര്‍ഹതപ്പെട്ട
ഭൂരഹിതര്‍ക്ക്
ഭൂമി നല്‍കുവാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
;
(എഫ്)ഓരോ
ജില്ലയിലും
ഭൂമിയ്ക്കായി
അപേക്ഷ
നല്‍കിയിട്ടുള്ള
ഭൂരഹിതരുടെ
എണ്ണം
എത്രയെന്നു
വ്യത്കമാക്കുമോ? |
1207 |
കുട്ടനാട്ടിലെ
ചങ്ങങ്കരിയിലെ
തൂക്കുപാലത്തിന്റെ
പ്ളാറ്റ്ഫോം
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്ടിലെ
ചങ്ങങ്കരിയില്‍
റവന്യൂ
വകുപ്പ്
നിര്‍മ്മിച്ച
തൂക്കുപാലത്തിന്
പ്ളാറ്റ്ഫോം
സ്റെപ്പുകള്‍
നിര്‍മ്മിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)യാത്രക്കാര്‍ക്ക്
കയറുന്നതിനും
ഇറങ്ങുന്നതിനും
ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍
കരിങ്കല്ല്
കൊണ്ട്
പ്ളാറ്റ്ഫോം
സ്റെപ്പുകള്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1208 |
ഭൂരഹിത
കുടുംബങ്ങള്‍
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)സംസ്ഥാനത്താകെ
എത്ര
ഭൂരഹിത
കുടുംബങ്ങള്‍
ഉണ്ടെന്നാണു
കണക്കാക്കിയിട്ടുള്ളതെന്നതു
സംബന്ധിച്ച്
ജില്ലതിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ
;
(ബി)ഇതില്‍
ഭൂരഹിതരായ
പട്ടികജാതി
കുടുംബങ്ങള്‍
എത്രയെന്നു
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ
;
(സി)ഭൂരഹിതരായ
പട്ടികവര്‍ഗ്ഗ
വിഭാഗ
കുടുംബങ്ങള്‍
എത്രയെന്നു
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ
;
(ഡി)ഭൂരഹിതരായവര്‍ക്ക്
ഭൂമി നല്‍കുന്നതിനു
സംസ്ഥാനത്തു
നിലവില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും
ഓരോ
പദ്ധതി
പ്രകാരവും
ഒരു
കുടുംബത്തിന്
നല്‍കുവാന്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
ഏറ്റവും
കുറവ്
ഭൂമിയുടെ
അളവെത്രയെന്നും
വ്യക്തമാക്കുമോ
;
(ഇ)പ്രസ്തുത
കുടുംബങ്ങള്‍ക്കെല്ലാം
ഭൂമി
വിതരണം
ചെയ്യണമെങ്കില്‍
കുറഞ്ഞത്
എത്ര
ഭൂമി
വേണ്ടിവരുമെന്നാണു
കണക്കാക്കപ്പെടുന്നത്
;
(എഫ്)സംസ്ഥാനത്തെ
ഭൂരഹിതരായ
വിവിധ
വിഭാഗം
ജനങ്ങള്‍ക്ക്
വിതരണം
ചെയ്യുവാന്‍
കണ്ടെത്തിയിട്ടുള്ള
ഭൂമി
സംബന്ധിച്ച്
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ
;
(ജി)ഈ
ഗവണ്‍മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം
വിതരണം
ചെയ്ത
മിച്ച
ഭൂമിയുടെ
ജില്ല
തിരിച്ചുള്ള
കണക്കും
ഓരോ
ജില്ലയിലും
ആകെ എത്ര
കുടുംബങ്ങള്‍ക്ക്
ഇതിന്റെ
ആനുകൂല്യം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ
;
(എച്)ഇക്കാലയളവില്‍
ഏതെങ്കിലും
സ്ഥാപനങ്ങള്‍ക്ക്
മിച്ചഭൂമി
പതിച്ചുനല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ:
എങ്കില്‍
ഏതു
ജില്ലയില്‍
ഏതു
സ്ഥാപനത്തിനാണു
മിച്ചഭൂമി
നല്‍കിയതെന്നും
എത്ര
ഭൂമി നല്‍കിയെന്നും
വ്യക്തമാക്കുമോ
? |
1209 |
വില്ലേജ്
ഓഫീസുകളില്‍
ഫ്രണ്ട്
ഓഫീസ്
ശ്രീ.
എ. എം.
ആരിഫ്
വില്ലേജ്
ഓഫീസുകളില്‍
ഫ്രണ്ട്
ഓഫീസ്
സംവിധാനം
നടപ്പിലാക്കുവാനുളള
നടപടികള്‍
സ്വീകരിക്കുമോ? |
1210 |
ഫിലിം
ചേമ്പറിന്
കൊച്ചിയില്‍
പാട്ടത്തിന്
ഭൂമി
ശ്രീ.
സാജു
പോള്‍
(എ)ഫിലിം
ചേമ്പറിന്
കൊച്ചിയില്‍
ഭൂമി
പാട്ടത്തിന്
നല്‍കിയിട്ടുണ്ടോ;
(ബി)പാട്ടക്കാലാവധി
അവസാനിച്ച
ശേഷം
ഭൂമി
തിരിച്ചെടുത്തിട്ടുണ്ടോ;
(സി)ഇത്
സംബന്ധിച്ച്
ഹൈക്കോടതി
വിധി
വന്നിട്ടുണ്ടോ;
എങ്കില്‍
അതിനനുസൃതമായി
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ? |
1211 |
പുതിയങ്ങാടി
വില്ലേജില്‍
പട്ടയം
ലഭിക്കുന്നതിനുവേണ്ടിയുള്ള
അപേക്ഷകള്‍
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
താലൂക്കില്‍
പുതിയങ്ങാടി
വില്ലേജില്‍
പട്ടയം
ലഭിക്കുന്നതിനുവേണ്ടി
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
പേരും, മേല്‍വിലാസവും
സഹിതം
വിശദമാക്കുമോ;
(ബി)ഇവര്‍ക്ക്
പട്ടയം
വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ? |
1212 |
പുതുതായി
അനുവദിച്ച
വില്ലേജ്
ഓഫീസ്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
വലിയപറമ്പ്
ദ്വീപ്
പഞ്ചായത്തില്‍
അനുവദിച്ച
വില്ലേജ്
ഓഫീസ്
എന്ന്
മുതല്‍
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ? |
1213 |
തഹസീല്‍ദാര്‍
തസ്തികയിലേയ്ക്കുള്ള
നിയമനം
ശ്രീ.
എസ്. ശര്‍മ്മ
(എ)റവന്യൂ
വകുപ്പില്‍
തഹസീല്‍ദാര്‍
തസ്തികയില്‍
നിലവില്‍
എത്ര
ഒഴിവുകള്‍
ഉണ്ട്;
(ബി)പ്രസ്തുത
തസ്തികകളില്‍
സര്‍ക്കാര്‍
നേരിട്ട്
നിയമനം
നടത്താറുണ്ടോ;
എങ്കില്‍
ഏത് വര്‍ഷമാണ്
ഇത്തരത്തില്‍
നിയമനം
നടത്തിയത്;
(സി)നേരിട്ട്
നിയമനം
നടത്താന്‍
ഇപ്പോള്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എന്നാണ്
നിയമനം
നടത്തുക;
വ്യക്തമാക്കുമോ? |
1214 |
ഇലക്ട്രിക്
ശ്മശാന
നിര്‍മ്മാണം
ശ്രീ.
ബി. സത്യന്‍
(എ)പഴയ
കുന്നുമ്മേല്‍
ഗ്രാമപഞ്ചായത്തിലെ
കാനാറയില്‍
ഇലക്ട്രിക്
ശ്മശാനം
നിര്‍മ്മിക്കുന്നതിനായി
നല്‍കിയ
അപേക്ഷയിന്മേല്‍
ഇതുവരെ
എന്തെല്ലാം
നടപടിക്രമങ്ങള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)ഗ്രാമപഞ്ചായത്തുകളില്‍
ഇലക്ട്രിക്
ശ്മശാനം
സ്ഥാപിക്കുന്നതിനായി
എത്ര
സെന്റ്
ഭൂമിയാണ്
പഞ്ചായത്ത്
ലഭ്യമാക്കേണ്ടത്;
വ്യക്തമാക്കുമോ;
(സി)ഇലക്ട്രിക്
ശ്മശാനം
സ്ഥാപിക്കുന്നതിന്
റവന്യൂ
വകുപ്പ്
സാമ്പത്തിക
സഹായം
അനുവദിക്കാറുണ്ടോ;
വ്യക്തമാക്കുമോ? |
1215 |
ഹിന്ദു
വനിതാ
സംഘം
കൈവശം
വച്ചിരിക്കുന്ന
ഭൂമിയുടെ
അവകാശം
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)തിരുവനന്തപുരം
ജില്ലയിലെ
ശാസ്തമംഗലം
വില്ലേജില്‍
സര്‍വേ
നമ്പര്‍.
597, 598 - ല്‍പ്പെട്ട
50 സെന്റ്
സ്ഥലം
ഹിന്ദു
വനിതാ
സംഘം
എന്ന
പേരില്‍
കൈവശം
വച്ച്
വരുന്നുണ്ടോ;
(ബി)പ്രസ്തുത
ഭൂമിയുടെ
ഉടമസ്ഥാവകാശം
ആര്‍ക്കാണെന്ന്
വെളിപ്പെടുത്താമോ;
(സി)കൈവശം
വച്ച്
വരുന്ന
സ്ഥാപനത്തിന്
പ്രസ്തുത
സ്ഥലം
ലഭ്യമായത്
ഏത്
വ്യവസ്ഥ
പ്രകാരമാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)പ്രസ്തുത
ഭൂമി
നിയമാനുസൃതമായിട്ടാണോ
ഹിന്ദു
വനിതാ
സംഘം
കൈവശം
വച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ;
റവന്യൂഭൂമിയാണെങ്കില്‍
അത്
കൈവശപ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ
? |
1216 |
പുതിയ
വില്ലേജ്
രൂപീകരണം
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
മലപ്പുറം
ജില്ലയിലെ
കുറുവ
വില്ലേജ്
വിഭജിച്ച്
പുതിയ
ഒരു
വില്ലേജ്
രൂപീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ആയതിനുള്ള
സത്വര
നടപടി
സ്വീകരിക്കുമോ
; |
1217 |
പട്ടയവിതരണത്തിലെ
കാലതാമസം
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)പട്ടയവിതരണത്തിലെ
കാലതാമസം
ഒഴിവാക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)ചിറ്റൂര്‍
താലൂക്കില്‍
പട്ടയത്തിനുള്ള
എത്ര
അപേക്ഷകളാണ്
തീര്‍പ്പാക്കാനുള്ളത്;
വില്ലേജ്
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(സി)ഈ
അപേക്ഷകള്‍
എന്ന്
തീര്‍പ്പാക്കാന്‍
കഴിയും
ആയതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ? |
1218 |
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
മലയോര
മേഖലയിലെ
കൈവശകൃഷിക്കാര്‍ക്ക്
പട്ടയം
ശ്രീ.
എം.ചന്ദ്രന്‍
(എ)ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
മലയോര
മേഖലയിലെ
കൈവശകൃഷിക്കാരായ
451 പേര്‍ക്ക്
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
ജില്ലാകളക്ടര്‍
ഓഫര്‍
സര്‍ട്ടിഫിക്കറ്റ്
വിതരണം
ചെയ്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
കര്‍ഷകര്‍ക്ക്
ഇപ്പോഴും
പട്ടയം
നല്‍കിയിട്ടില്ല
എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
എന്നത്തേക്ക്
പട്ടയം
നല്‍കുവാന്‍
സാധിക്കും;
വ്യക്തമാക്കുമോ? |
1219 |
വില്ലേജ്
ഓഫീസുകളില്‍
കരം
ഒടുക്കി
ഒപ്പിട്ട്
നല്‍കുവാന്‍
അധികാരമുളള
ഉദ്യോഗസ്ഥര്‍
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)സംസ്ഥാനത്തെ
വില്ലേജ്
ഓഫീസുകളില്‍
കരം
ഒടുക്കി
ഒപ്പിട്ട്
നല്‍കുവാന്‍
അധികാരമുളള
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)പ്രസ്തുത
ഉദ്യോഗസ്ഥരുടെ
അഭാവം
കാരണം
വില്ലേജ്
ഓഫീസിലെത്തുന്ന
പൊതുജനങ്ങള്‍ക്ക്
കരം
ഒടുക്കി
വാങ്ങുവാന്‍
ബുദ്ധിമുട്ട്
ഉണ്ടാകുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വില്ലേജ്
ഓഫീസിലെ
ജീവനക്കാരായ
വില്ലേജ്
ഫീല്‍ഡ്
അസിസ്റന്റ്മാരെ
(വില്ലേജ്മാന്‍)
കരം
ഒടുക്കി
നല്‍കുവാന്‍
അധികാരപ്പെടുത്തുവാന്‍
കഴിഞ്ഞ
രണ്ട്
ശമ്പള
കമ്മീഷനുകള്‍
ശുപാര്‍ശ
നല്‍കിയിരുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
പ്രസ്തുത
ജീവനക്കാരെക്കൂടി
കരം
ഒടുക്കി
നല്‍കുവാന്‍
അധികാരപ്പെടുത്തി
ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ
? |
1220 |
വനഭൂമിയും
റവന്യൂഭൂമിയും
വേര്‍തിരിക്കല്‍
ശ്രീ.
പി. കെ.
ബഷീര്‍
(എ)ഏറനാട്
മണ്ഡലത്തിലെ
വെറ്റിലപ്പാറ,
ഊര്‍ങ്ങാട്ടിരി,
മുലേപ്പാടം
എന്നിവിടങ്ങളില്‍
ഭൂനികുതി
സ്വീകരിക്കാത്തത്
മൂലം
പ്രസ്തുത
പ്രദേശത്തുള്ളവര്‍
നേരിടുന്ന
ബൂദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
വനം
വകുപ്പും
റവന്യുവകുപ്പും
സംയുക്തമായി
ചേര്‍ന്ന്
വെരിഫിക്കേഷന്‍
നടത്തുന്നതിന്
അടിയന്തിര
നടപടി
സ്വികരിക്കുമോ
;
(സി)നിലവില്‍
പ്രസ്തുത
പ്രദേശത്തുള്ളവരില്‍
നിന്നും
ഭൂനികുതി
സ്വീകരിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ
? |
1221 |
മലബാര്‍
മാര്‍ക്കറ്റീംഗ്
കമ്മിറ്റിയ്ക്ക്
നല്‍കിയ
ഭൂമി
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)പേരാമ്പ്രയില്‍
മലബാര്‍
മാര്‍ക്കറ്റിംഗ്
കമ്മിറ്റിയുടെ
കീഴില്‍
ഉണ്ടായിരുന്നതും
പ്രസ്തുത
സംവിധാനം
ഇല്ലാതായതിനുശേഷം
സര്‍ക്കാരില്‍
നിക്ഷിപ്തവുമായ
ഭൂമിയുടെ
ഇപ്പോഴത്തെ
അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നിയമോപദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)പ്രസ്തുത
ഭൂമി
വിട്ടുകിട്ടുന്നതിന്
പേരാമ്പ്ര
ഗ്രാമപഞ്ചായത്ത്
ആവശ്യപ്പെട്ടിരുന്ന
ഈകാര്യത്തില്‍
എന്ത്
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ
? |
1222 |
ലാന്റ്
ബാങ്ക്
ശ്രീമതി.
കെ.എസ്.
സലീഖ
(എ)ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
സംസ്ഥാനത്ത്
രൂപീകരിച്ച
ലാന്റ്
ബാങ്കില്‍
എത്ര
ഹെക്ടര്‍
ഭൂമി
ഉണ്ടായിരുന്നുവെന്നു
വ്യക്തമാക്കുമോ;
(ബി)ഇതില്‍
വിതരണയോഗ്യമായ
എത്ര
ഹെക്ടര്‍
ഭൂമിയാണുള്ളത്
; വ്യക്തമാക്കുമോ
;
(സി)സംസ്ഥാനത്ത്
മൊത്തം
എത്ര
ഹെക്ടര്‍
പുറമ്പോക്ക്
ഭൂമിയാണ്
നിലവിലുള്ളത്;
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)സീറോ
ലാന്റ്
ലെസ്
പദ്ധതിയിന്‍
കീഴില്‍
വിതരണം
ചെയ്യാന്‍
കഴിയുന്ന
ഭൂമിയുടെ
മൊത്തം
അളവ്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)ഇപ്രകാരം
സീറോ
ലാന്റ്
ലെസ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
സ്ഥലം
നൊട്ടിഫൈ
ചെയ്ത്
ഭൂമി
ഇല്ലാത്തവര്‍ക്ക്
മുന്‍ഗണനാ
ക്രമത്തില്‍
നല്‍കാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ? |
1223 |
ലാന്‍ഡ്
ബാങ്കുകള്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത്
ലാന്‍ഡ്
ബാങ്കുകള്‍
നിലവില്‍
വന്നത്
എന്നാണ്;
(ബി)കഴിഞ്ഞ
സര്‍ക്കാറിന്റെ
കാലത്ത്
ലാന്‍ഡ്
ബാങ്കില്‍
എത്ര
ഹെക്ടര്‍
ഭൂമിയാണ്
നിക്ഷേപിച്ചത്;
(സി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ലാന്‍ഡ്
ബാങ്കില്‍
എത്ര
ഭൂമി
നിക്ഷിപ്തമാക്കി
;
(ഡി)ലാന്‍ഡ്
ബാങ്കില്‍
നിക്ഷിപ്തമാക്കിയ
ഭൂമിയില്‍
നിന്നും
മറ്റ്
ആവശ്യത്തിന്
ഭൂമി
അനുവദിച്ചിട്ടുണ്ടോ
എന്നും
എങ്കില്‍
ഏതെല്ലാം
കാര്യങ്ങള്‍
എത്രഭൂമി
നല്‍കി
എന്നും
അറിയിക്കാമോ? |
<<back |
next page>>
|