UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1027

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവെല്‍

ശ്രീ. .. അസീസ്

()ഇത്തവണത്തെ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ ഏതൊക്കെ തീയതികളിലാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)നാളിതുവരെ എത്ര വ്യാപാര സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി;

(സി)പുതുതായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് ;

(ഡി)ഇതിലെ സമ്മാന ഘടന എന്താണെന്ന് വ്യക്തമാക്കുമോ?

1028

സീപ്ളയിന്‍ സര്‍വ്വീസ്

ശ്രീ. കെ. മുരളീധരന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, പി.സി. വിഷ്ണുനാഥ്

()സംസ്ഥാനത്ത് സീപ്ളയിന്‍ സര്‍വ്വീസ് ആരംഭിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)ഏതെല്ലാം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വീസ് നടത്താനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(ഡി)ഏതെല്ലാം ടൂറിസം കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1029

സീപ്ളെയിന്‍ സര്‍വ്വീസ്

ശ്രീ. തോമസ് ചാണ്ടി

()2012-2013-ല്‍ കെ. എസ്.. ഡി. സി.യ്ക്ക് സീപ്ളെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് അനുവദിച്ചിരിക്കുന്ന 12 കോടി രൂപ വിനിയോഗിച്ച് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ലഭ്യമാക്കുന്നത് എന്ന് വിശദമാക്കുമോ ;

(ബി)സീപ്ളെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

1030

അഡ്വഞ്ചര്‍ ടൂറിസം പദ്ധതി

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

,, എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

()അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)ഈ പദ്ധതി നടപ്പാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെയാണ് സഹകരിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)ഏതെല്ലാം ടൂറിസം കേന്ദ്രങ്ങളാണ് ഇതിനുവേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത് ;

(ഡി)പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1031

ഉത്തരവാദിത്ത ടൂറിസം

ശ്രീ. എം.പി. വിന്‍സെന്റ്

'' സി.പി. മുഹമ്മദ്

'' എം.. വാഹീദ്

'' റ്റി.എന്‍. പ്രതാപന്‍

()ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി)എത്ര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിവരുന്നുണ്ട് എന്ന് വ്യക്തമാക്കുമോ ;

(സി)എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)പദ്ധതി നടപ്പാക്കുന്നതിന് ആരുടെയെല്ലാം സഹകരണം തേടുന്നുണ്ട് ; വിശദമാക്കുമോ ;

()തദ്ദേശവാസികള്‍, സന്നദ്ധസംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണം പദ്ധതി നടത്തിപ്പിനായി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

1032

ടൂറിസം പദ്ധതികള്‍ക്ക് ഫാസ്റ്ട്രാക്ക് അനുമതി

ശ്രീ. ജോസഫ് വാഴക്കന്‍

,, പി. . മാധവന്‍

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ ടൂറിസം പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിന് ഫാസ്റ് ട്രാക്ക് സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി)ഈ സംവിധാനത്തിന്റെ സവിശേഷതകള്‍ വിശദമാക്കുമോ ;

(സി)എന്ത് തുക വരുന്ന പദ്ധതികള്‍ ആണ് ഈ സംവിധാനം മുഖേന ഏറ്റെടുക്കാനുദ്ദേശിക്കുന്നത് ?

 
1033

ആലപ്പുഴയിലെ സര്‍ക്യൂട്ട് ടൂറിസം പദ്ധതി

ശ്രീ. .എം. ആരിഫ്

()ആലപ്പുഴയിലെ സര്‍ക്യൂട്ട് ടൂറിസം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ടൂറിസം മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ നിയമസഭാ സമുച്ചയത്തില്‍ വിളിച്ചു ചേര്‍ത്ത ആദ്യ യോഗം എന്നായിരുന്നു ; ആരൊക്കെ പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്തു ; എന്തൊക്കെ തീരുമാനങ്ങളാണ് കൈക്കൊണ്ടത് ; ആലപ്പുഴ സര്‍ക്യൂട്ട് ടൂറിസം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത് ആരാണ് ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം അംഗീകരിച്ച കാക്കാത്തുരുത്ത്, തഴുപ്പ്, അരൂക്കുറ്റി എന്നിവിടങ്ങളിലെ പദ്ധതികള്‍ക്ക് എത്ര രൂപാ വീതമാണ് അനുവദിച്ചത് ; അതിന്റെ ഭരണാനുമതി എന്നാണ് ലഭിച്ചത് ; പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

1034

പുന്നപ്ര-പറവൂര്‍ ബീച്ച് ടൂറിസം പദ്ധതി

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര-പറവൂര്‍ ബീച്ച് ടൂറിസത്തിന് പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)ഈ പദ്ധതിയ്ക്കായി ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ?

1035

പെരുവണ്ണാമൂഴിയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പെരുവണ്ണാമൂഴിയില്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനുവേണ്ടി സ്വാഗതസംഘം രൂപീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത ഉദ്ഘാടന പരിപാടി നടത്തുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;

(സി)തടസ്സം മാറ്റി എന്നത്തേക്ക് ഉദ്ഘാടന പരിപാടി നടത്താന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

1036

'ടേക്ക് എ ബ്രേക്ക്' പദ്ധതി


ശ്രീ. കെ. അച്ചുതന്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, . റ്റി. ജോര്‍ജ്

()വിനോദ സഞ്ചാര വകുപ്പ് 'ടേക്ക് എ ബ്രേക്ക്' എന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)വിനോദ സഞ്ചാരികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതി മുഖേന ലഭിക്കുന്നത്;

(ഡി)പദ്ധതിയില്‍ വിവിധ സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

1037

ടേക് - - ബ്രേക്ക് പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

()ടേക് - -ബ്രേക്ക് പദ്ധതി പ്രകാരം ഏതെല്ലാം സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ കുളക്കട ഗ്രാമപഞ്ചായത്തില്‍ കല്ലടയാറിനോടു ചേര്‍ന്ന് സ്ഥലം ലഭ്യമാക്കിയാല്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

1038

ബി. ആര്‍. ഡി. സിയിലെ തുടര്‍നിയമനം

ശ്രീ. ആര്‍. രാജേഷ്

()ടൂറിസം വകുപ്പിന്റെ കീഴിലുള്ള ബി. ആര്‍. ഡി. സിയില്‍ റിട്ടയര്‍ ചെയ്ത ആര്‍ക്കെങ്കിലും തുടര്‍ നിയമനം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആര്‍ക്ക്; അത് സംബന്ധമായ ഗവണ്‍മെന്റ് ഉത്തരവിന്റെയും ബി. ആര്‍. ഡി. സി നല്‍കിയ ഉത്തരവിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;

(ബി)തുടര്‍ നിയമനം നല്കിയതിനുശേഷം ജോലി ചെയ്തിട്ടില്ലാത്ത കാലയളവിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബി. ആര്‍. ഡി. സി നല്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ടൂറിസം വകുപ്പിന് കീഴിലുള്ള മറ്റേതെങ്കിലും സ്ഥാപനത്തില്‍ റിട്ടയര്‍ ചെയ്ത ആര്‍ക്കെങ്കിലും തുടര്‍ നിയമനം നല്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

1039

ആലപ്പുഴ ബീച്ചിന്റെ സൌന്ദര്യവത്ക്കരണം

ഡോ. ടി.എം. തോമസ് ഐസക്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആലപ്പുഴ ബീച്ചിലെ സൌന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനാല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതും പാര്‍ക്ക് നശിച്ചുകൊണ്ടിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിനായിഒരു പ്രത്യേക പാക്കേജ് നടപ്പാക്കുമോ?

1040

റാണിപുരം ടൂറിസ്റ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോട് ഡി.ടി.പി.സിയുടെ കീഴിലുള്ള റാണിപുരം ടൂറിസ്റ് കേന്ദ്രം ഉദ്ഘാടനം ചെയ്തത് എന്നാണെന്ന് അറിയിക്കാമോ;

(ബി)പ്രസ്തുത ടൂറിസ്റ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്നും എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അറിയിക്കാമോ?

1041

ചിറക്കുളം ടൂറിസം പദ്ധതി

ശ്രീ. മോന്‍സ് ജോസഫ്

()കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കാണക്കാരി പഞ്ചായത്തിലെ ചിറക്കുളം ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കാണക്കാരി പഞ്ചായത്ത് നല്‍കിയ പ്രപ്പോസലിന്‍മേല്‍ ടൂറിസം ഡയറക്ടര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി)ചിറക്കുളം ടൂറിസം പദ്ധതിയുടെ ഡീറ്റയില്‍ഡ് പ്രപ്പോസല്‍ ലഭ്യമായോ; ഈ ഫയലില്‍ ഇനി തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(സി)ഈ പദ്ധതി കോട്ടയം ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന് കൈമാറിയോ ; എങ്കില്‍ ഫയല്‍ നമ്പരും തീയതിയും വ്യക്തമാക്കാമോ ?

1042

ആലപ്പാട് ഓച്ചിറ പഞ്ചായത്തില്‍ ടൂറിസം വികസന സാധ്യത

ശ്രീ. സി. ദിവാകരന്‍

()കരുനാഗപ്പളളി മണ്ഡലത്തിലെ ആലപ്പാട് ഓച്ചിറ പഞ്ചായത്തില്‍ കടലുംകായലും ചേരുന്ന സ്ഥലത്തിന്റെ ടൂറിസം വികസന സാധ്യതാ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; എന്തു തുക ഇതിനായി നീക്കി വച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

1043

'ഗവി' വിനോദസഞ്ചാര കേന്ദ്രം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അടുത്തകാലത്ത് ഏറെ ശ്രദ്ധയാകര്‍ഷിച്ച പത്തനംതിട്ട ജില്ലയിലെ 'ഗവി' സന്ദര്‍ശനം സംബന്ധിച്ച് നിലവില്‍ ഉണ്ടായികൊണ്ടിരിക്കുന്ന ക്രമസമാധാന പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സന്ദര്‍ശകര്‍ക്കും തദ്ദേശവാസികള്‍ക്കും സൌകര്യപ്രദമായ രീതിയില്‍ വിനോദസഞ്ചാരം ക്രമീകരിക്കുന്നതിന് ആയതുമായി ബന്ധപ്പെട്ട് വരുന്ന ഇതര വകുപ്പുകളുമായി ചേര്‍ന്ന് ശാശ്വത പരിഹാരത്തിനുളള നടപടി സ്വീകരിക്കുമോ?

1044

ഗ്രാമതലത്തിലെ ടൂറിസം വികസനം

ശ്രീ. സി. ദിവാകരന്‍

()ഗ്രാമതലത്തില്‍ ടൂറിസം വികസിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ ;

(ബി)'എന്റെ ഗ്രാമം ടൂറിസം സൌഹൃദഗ്രാമം' എന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ;

(സി)കൊല്ലം ജില്ലയില്‍ ഗ്രാമതലത്തില്‍ ടൂറിസം വികസിപ്പിക്കുന്നതിന് ഏതെല്ലാം പദ്ധതികള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ചിട്ടുണ്ട് ; അവ എവിടെയെല്ലാം ; വ്യക്തമാക്കാമോ?

1045

പുതിയകാവില്‍ ചിറ-വാട്ടര്‍ ടൂറിസം പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജകമണ്ഡലത്തില്‍ അടൂര്‍ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട 'പുതിയകാവില്‍ ചിറ'യുമായി ബന്ധപ്പെട്ടുളള വാട്ടര്‍ ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കാതെ മുടങ്ങികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഏറെ ടൂറിസം സാദ്ധ്യതകളുളള പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ ?

1046

ഒട്ടുമ്പുറം ടൂറിസം കേന്ദ്രം - തീരദേശ സര്‍ക്യൂട്ട്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

ഏറെ ടൂറിസം സാധ്യതയുള്ള ബിയ്യം കായലിനേയും കീരനെല്ലൂര്‍, കൂട്ടായി എന്നീ ടൂറിസം കേന്ദ്രങ്ങളേയും ഒട്ടുമ്പുറം ടൂറിസം കേന്ദ്രവുമായി ബന്ധിപ്പിച്ച് കൊണ്ട് തീരദേശ സര്‍ക്യൂട്ടായി പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കുമോ ; ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1047

താനൂര്‍ ഒട്ടുമ്പുറം ബീച്ച്-വികസന സാദ്ധ്യത

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂര്‍ ഒട്ടുമ്പുറം ബീച്ച് ഏറെ വികസന സാദ്ധ്യതയുളള ടൂറിസ്റ് കേന്ദ്രമാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രതിദിനം നൂറ് കണക്കിന് സന്ദര്‍ശകരെത്തുന്ന പ്രസ്തുത ബീച്ചില്‍ ഒരു ഓപ്പണ്‍ ഓഡിറ്റോറിയം, ഫുഡ് കിയോസ്ക്, പവലിയനുകള്‍, അടിസ്ഥാന സൌകര്യങ്ങള്‍, ഹൈമാസ്ക് ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?

1048

പരവൂര്‍ തെക്കുംഭാഗം, ആദിച്ചനെല്ലൂര്‍ ചിറ ടൂറിസം പദ്ധതി

ശ്രീ. ജി.എസ്.ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പരവൂര്‍ തെക്കുംഭാഗം, ആദിച്ചനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആദിച്ചനെല്ലൂര്‍ ചിറഭാഗം എന്നിവ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ലഭിച്ചിരുന്നുവോ;

(ബി)പ്രസ്തുത അപേക്ഷ എന്നാണ് ലഭിച്ചതെന്നും, നാളിതുവരെ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ഡി)പരവൂര്‍ തെക്കുംഭാഗം, ആദിച്ചനെല്ലൂര്‍ ചിറ ടൂറിസം പദ്ധതി നടപ്പിലാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1049

ആഡ്യന്‍പാറ ടൂറിസം പദ്ധതി

ശ്രീ. പി.കെ. ബഷീര്‍

()ഏറനാട് മണ്ഡലത്തിലെ ആഡ്യന്‍പാറ ടൂറിസ്റ് കേന്ദ്രത്തിന്റെ സമഗ്രവികസനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി)പ്രസ്തുത കേന്ദ്രത്തിന്റെ വികസനത്തിനായി ഒരു പാക്കേജ് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?

1050

രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം തീര്‍ത്ഥാടന - ടൂറിസം പദ്ധതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മങ്കട മണ്ഡലത്തിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം തീര്‍ത്ഥാടന ടൂറിസം പ്രദേശമായി

പ്രഖ്യാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അതിന് എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1051

കടലൂകാണി ടൂറിസം പദ്ധതി

ശ്രീ. ബി. സത്യന്‍

()പുളിമാത്ത് ഗ്രാമപഞ്ചായത്തില്‍ നടപ്പില്‍ വരുത്തുന്ന കടലുകാണി ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി)ഇതിന് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി ഏതാണെന്നും കരാറുകാര്‍ ആരൊക്കെയാണെന്നും വിശദമാക്കാമോ ;

(സി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത് ?

1052

ഇരിനല്‍ ക്രാഫ്റ്റ് വില്ലേജ് കേന്ദ്രീകരിച്ച് ടൂറിസം പ്രപ്പോസലുകള്‍

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി മണ്ഡലത്തിലെ ഇരിനല്‍ ക്രാഫ്റ്റ് വില്ലേജ് കേന്ദ്രീകരിച്ച് ടൂറിസം മേഖലയില്‍ നടപ്പാക്കുന്നതിനായി ഏതെല്ലാം പ്രോജക്ട് പ്രപ്പോസലുകളാണ് ടൂറിസം വകുപ്പില്‍ സമര്‍പ്പിച്ചിട്ടുള്ളത്; പ്രസ്തുത പ്രപ്പോസലുകളുടെ വിശദാംശം ലഭ്യമാക്കുമോ ;

(ബി)ഇരിനല്‍ സര്‍ഗ്ഗാലയിന്‍ മ്യൂസിക്കന്‍ ഫൌണ്ടന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇരിനല്‍ ക്രാഫ്റ്റ് വില്ലേജ് നടത്തിപ്പിനായി ചുമതലപ്പെടുത്തിയ വി.എല്‍.സി.സി. ലിമിറ്റഡ് പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി)പ്രസ്തുത പ്രോജക്ട് പ്രപ്പോസലില്‍ എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ ?

1053

പാലക്കാട് ജില്ലയിലെ 'മീന്‍വല്ലം' ടൂറിസം പ്രോജക്ട്

ശ്രീ. കെ.വി. വിജയദാസ്

()പാലക്കാട് ജില്ലയിലെ 'മീന്‍വല്ലം' ടൂറിസം പ്രോജക്ട് പരിഗണനയിലുണ്ടോ ; എങ്കില്‍ ആയതിന്റെ നടപടിക്രമങ്ങള്‍ എന്തായെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത പ്രോജക്ട് പ്ളാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1054

ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി

പ്രൊഫ. സി. രവീന്ദ്രനാഥ്

()തൃശ്ശൂര്‍ പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി പൂര്‍ത്തിയാകാതെ മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)മുടങ്ങിക്കിടക്കുന്ന പദ്ധതി പുനരാരംഭിച്ച് പദ്ധതി പൂര്‍ത്തിയാക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

1055

ബി. ആര്‍. ഡി. സി യുടെ റിസോര്‍ട്ടുകള്‍

ശ്രീ. സി. കൃഷ്ണന്‍

()ടൂറിസം വകുപ്പിന്റെ കീഴില്‍ ബേക്കലില്‍സ്ഥാപിക്കപ്പെട്ട ബി. ആര്‍. ഡി. സി യുടെ റിസോര്‍ട്ടുകള്‍ എത്രയാണ്; അവയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചവ എത്ര; ഏതൊക്കെ;

(ബി)റിസോര്‍ട്ടുടമകളും ബി. ആര്‍. ഡി. സി യും തമ്മിലുള്ള എഗ്രിമെന്റ് പ്രകാരം ഓരോ ഉടമയും ബി. ആര്‍. ഡി. സി യില്‍ അടച്ചു തീര്‍ക്കേണ്ടിയിരുന്ന ഇനത്തില്‍ കുടിശ്ശിക തുക എത്രയാണന്ന് വിശദമാക്കാമോ;

(സി)കുടിശ്ശിക തുക ഈടാക്കുന്നതിന് ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടര്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; കുടിശ്ശിക പിരിക്കാനുള്ള മാനേജിംഗ് ഡയറക്ടറുടെ ഏതെങ്കിലും നടപടി സര്‍ക്കാര്‍ സ്റേ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കുടിശ്ശിക പിരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്;

(ഡി)ബി. അര്‍. ഡി. സിയുടെ അവശേഷിക്കുന്ന റിസോര്‍ട്ടുകള്‍ ഏത് തീയതിക്കകം കമ്മീഷന്‍ ചെയ്യാന്‍ സാധ്യമാകുമെന്ന് വ്യക്തമാക്കാമോ?

1056

ദില്ലി അന്താരാഷ്ട്ര വ്യാപാര മേള

ശ്രീ. കെ. കെ. നാരായണന്‍

()2012-ലെ ദില്ലി അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരള ഭക്ഷണശാല നടത്തുന്നതിന് കെ.ടി.ഡി.സി.യോട് ആവശ്യപ്പെട്ടിരുന്നോ ;

(ബി)കഴിഞ്ഞ എത്ര വര്‍ഷമായി ദില്ലി അന്താരാഷ്ട്ര വ്യാപാര മേളകളില്‍ കെ.ടി.ഡി.സി. ഭക്ഷണശാലകള്‍ നടത്തിവരുന്നു ;

(സി)ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.