UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

501

പുതിയ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ്

ശ്രീ. വി.ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തിലെ അടിപ്പെരണ്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ് സര്‍വ്വീസ് ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയൂര്‍, നെന്മാറ, എലവഞ്ചേരി, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോയമ്പത്തൂരിലേക്ക് പോകുന്നതിനായി അടിപ്പെരണ്ടയില്‍ നിന്നും പുതിയ കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ?

502

ജസ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ജസ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിലെ ഏതെല്ലാം ശുപാര്‍ശകളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി)ഫാസ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്, എക്സ്പ്രസ്സ് ബസ്സുകള്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്നും എത്ര രൂപയുടെ വര്‍ദ്ധനയാണ് വരുത്തുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത നിരക്കുവര്‍ദ്ധനവില്‍ നിന്നും ഏതെല്ലാം വിഭാഗത്തെയാണ് ഒഴിവാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?

503

ക്യാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ സൌജന്യ യാത്ര

ശ്രീമതി. പി. അയിഷാ പോറ്റി

()ക്യാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ സൌജന്യയാത്ര അനുവദിച്ചുകൊണ്ടുളള ഉത്തരവ് ഇറങ്ങിയത് എന്നാണ്;

(ബി)പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ഉത്തരവ് ഉണ്ടായിട്ടും ക്യാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ സൌജന്യയാത്ര ലഭ്യമാകാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത ഉത്തരവ് പ്രകാരമുളള സൌജന്യയാത്ര ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

 
504

കെ.എസ്.ആര്‍.ടി.സി. റിസര്‍വ്വ് കണ്ടക്ടര്‍ തസ്തിക

ശ്രീമതി. പി. അയിഷാ പോറ്റി

()കെ.എസ്.ആര്‍.ടി.സി. യില്‍ റിസര്‍വ്വ് കണ്ടക്ടര്‍ തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണുള്ളത് ;

(ബി)പ്രസ്തുത ഒഴിവുകളെല്ലാം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ;

(സി)പ്രസ്തുത തസ്തികയിലേയ്ക്ക് പി.എസ്.സി. നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ് എന്നത്തേയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

505

കെ. എസ്. ആര്‍. ടി. സി യിലെ താല്‍ക്കാലിക ജീവനക്കാരുടെ നിയമനം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()കെ. എസ്. ആര്‍. ടി. സി യില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തയ്യാറാക്കിയ ലിസ്റില്‍ അനര്‍ഹരായവര്‍ കടന്നു കൂടിയതിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)അനര്‍ഹരെ ലിസ്റില്‍ നിന്ന് ഒഴിവാക്കി അര്‍ഹരായവരെ സ്ഥിരപ്പെടുത്താനുളള നടപടി സ്വീകരിക്കുമോ;

(ഡി)സ്ഥിരപ്പെടുത്താന്‍ അര്‍ഹരായവര്‍ എത്രയാണെന്നും നിയമന മാനദണ്ഡം എന്താണെന്നും വ്യക്തമാക്കാമോ?

506

മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ ആര്‍.ടി. ഓഫീസുകളുടെ പ്രവര്‍ത്തനം ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കാര്യക്ഷമമല്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി)മോട്ടോര്‍ വാഹന വകുപ്പ് വഴി സര്‍ക്കാരിന് ലഭ്യമാവുന്ന വരുമാനത്തില്‍ ഗണ്യമായ കുറവു വന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; 2006 മുതല്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള വരുമാനം വെളിപ്പെടുത്തുമോ ?

507

മോട്ടോര്‍വാഹനവകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം

ശ്രീ. സണ്ണി ജോസഫ്

,, എം.. വാഹീദ്

,, പി.. മാധവന്‍

,, ആര്‍. സെല്‍വരാജ്

()മോട്ടോര്‍ വാഹനവകുപ്പില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ വിഭാഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനവും എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;

(സി)സംസ്ഥാനത്ത് എവിടെയാക്കെ ഈ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്;

(ഡി)ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരുടെയൊക്കെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്; വിശദമാക്കുമോ ?

508

ഔദ്യോഗിക വാഹനങ്ങളില്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കല്‍

ശ്രീ. പി. ഉബൈദുള്ള

()വിവിധ ഔദ്യോഗിക വാഹനങ്ങളില്‍, ഉദ്യോഗസ്ഥന്റെ പദവിയും സ്ഥാപനത്തിന്റെ പേരും രേഖപ്പെടുത്തിയ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതിന് മാനദണ്ഡങ്ങളും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)നിശ്ചിത മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിച്ച് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാറുള്ളത്; ആരുടെ പേരിലാണ് നടപടിയെടുക്കാറുള്ളത്;

(സി)2012-ല്‍ ഇത്തരം നിയമ ലംഘനത്തിന്റെ പേരില്‍ എത്ര വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; അതു സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കുമോ?

509

ബീക്കണ്‍ ലൈറ്റുകള്‍

ശ്രീ. സി. മമ്മൂട്ടി

()സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു മുകളില്‍ ചുവപ്പ്, നീല എന്നീ നിറങ്ങളിലെ ലൈറ്റുകള്‍ വയ്ക്കുന്നതിന്റെ മാനദണ്ഡം വിശദമാക്കുമോ;

(ബി)ഏറ്റവും ഒടുവില്‍ അത്തരത്തില്‍ ലൈറ്റുവയ്ക്കാന്‍ അനുമതി നല്‍കിയതെന്നാണ്; ആര്‍ക്കൊക്കെയാണ് അനുമതി നല്കിയത്;

(സി)ഇത്തരം ലൈറ്റ് വച്ച വാഹനങ്ങള്‍ക്ക് റോഡ് ഗതാഗത നിയമങ്ങള്‍ ലംഘിക്കാന്‍ അവകാശം നല്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അത്തരം ലൈറ്റ് വച്ച വാഹനങ്ങള്‍ക്ക് റോഡില്‍ പ്രത്യകമായ എന്തു പരിഗണനയാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ഡി)സ്വകാര്യ വാഹനങ്ങള്‍ നിയമം ലംഘിച്ചുകൊണ്ട് ചുവപ്പ് ലൈറ്റും, സര്‍ക്കാരിന്റേതെന്നു തോന്നിപ്പിക്കുന്നതരത്തിലുള്ള ബോര്‍ഡും പ്രദര്‍ശിപ്പിച്ച് ഓടിക്കുന്നതിനെതിരെനടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര വാഹന ഉടമകളുടെ പേരില്‍ നടപടി സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ?

510

മോട്ടോര്‍ വാഹനങ്ങളില്‍ കറുത്ത ഗ്ളാസ്, കര്‍ട്ടന്‍ എന്നിവ ഉപയോഗിക്കുന്നതിനെതിരെ നടപടി

ശ്രീ. കെ.എം. ഷാജി

()മോട്ടോര്‍ വാഹനങ്ങളിലെ വശങ്ങളില്‍ കറുത്ത ഗ്ളാസ്, കര്‍ട്ടന്‍ എന്നിവ ഉപയോഗിയ്ക്കുന്നതിനെതിരെ എന്തൊക്കെ നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)ശിക്ഷാ നടപടികളുടെ ഭാഗമായി വാഹന ഉടമകളില്‍ നിന്നും പിഴ ഈടാക്കാറുണ്ടോ ; എങ്കില്‍ ബഹു: സുപ്രീം കോടതി ഉത്തരവിനുശേഷം എന്തു തുക ഈ ഇനത്തില്‍ ലഭിച്ചിട്ടുണ്ട് ?

511

റോഡ് സുരക്ഷാ അതോറിറ്റി

ശ്രീമതി. പി. അയിഷാപോറ്റി

()റോഡ് സുരക്ഷാ അതോറിറ്റിയുടെ പക്കല്‍ നിലവിലുള്ള തുക എത്രയാണ് ;

(ബി)അതോറിറ്റി 2011-2012 വര്‍ഷം ചെലവഴിച്ച തുക എത്രയാണ്;

(സി)പ്രധാനമായും എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രസ്തുത തുക വിനിയോഗിക്കപ്പെട്ടതെന്ന് വിശദമാക്കുമോ ;

(ഡി)പ്രസ്തുത കാലയളവില്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ എത്ര പേര്‍ മരണപ്പെട്ടു;

()2012 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ റോഡപകടങ്ങളില്‍ മരണപ്പെട്ടവര്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ?

512

വാഹനങ്ങളുടെ വ്യാജ രജിസ്ട്രേഷന്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

'' പി.കെ. ബഷീര്‍

'' സി. മമ്മൂട്ടി

'' പി. ഉബൈദുള്ള

()വ്യാജരജിസ്ട്രേഷനോടെയും രജിസ്ട്രേഷനില്ലാതെയും നിരവധി വാഹനങ്ങള്‍ നിരത്തിലോടുന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)അക്രമസംഭവങ്ങള്‍, സ്പിരിറ്റ് കടത്ത്, മോഷണം തുടങ്ങിയവയ്ക്കെല്ലാം ഇത്തരം വാഹനങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെന്നകാര്യം പരിഗണിക്കപ്പെട്ടിട്ടുണ്ടോ;

(സി)വ്യാജ വാഹനങ്ങള്‍ കണ്ടെത്തുന്നതിനും, നിയമാനുസൃത രജിസ്ട്രേഷന്‍, ടെസ്റിംഗ് എന്നിവയില്ലാത്ത വാഹനങ്ങള്‍ നിരത്തില്‍ ഓടുന്നില്ലെന്ന് ഉറപ്പുവരുത്താനും എന്തു സംവിധാനമാണ് നിലവിലുള്ളത്;

(ഡി)ഇക്കാര്യത്തില്‍ ആധുനിക മൈക്രോചിപ്പ്, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നകാര്യം പരിഗണിക്കുമോ?

513

സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണ-പരിശീലന ക്യാമ്പുകള്

ശ്രീ. എം. ഉമ്മര്‍

()സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ബോധവല്‍ക്കരണ-പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ ;

(ബി)പ്രസ്തുത ക്യാമ്പുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദവിവരം നല്‍കാമോ ;

(സി)ഈ അദ്ധ്യയന വര്‍ഷത്തില്‍ അപകടത്തില്‍പ്പെട്ട സ്കൂള്‍ ബസ്സിന്റെ ഡ്രൈവര്‍മാരില്‍ ആരെങ്കിലും പ്രസ്തുത ക്യാമ്പില്‍ പരിശീലനം നേടിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?

514

മോട്ടോര്‍ വാഹന വകുപ്പിലെ ടാക്സ് ഫീസ് ടാര്‍ജറ്റ്

ശ്രീ. സി. ദിവാകരന്‍

()മോട്ടോര്‍ വാഹന വകുപ്പില്‍ ടാക്സ് ഫീസ് ഇനത്തില്‍ ടാര്‍ജറ്റ് നിശ്ചയിക്കാറുണ്ടോ; എങ്കില്‍ എത്രയാണ് ;

(ബി)മോട്ടോര്‍ വാഹനവകുപ്പില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

515

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ജോയിന്റ് ആര്‍.ടി.ഓഫീസ്

ശ്രീ. ജി.എസ്. ജയലാല്‍

()സംസ്ഥാനത്ത് ഇപ്പോള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ കീഴില്‍ എത്ര ജോയിന്റ് ആര്‍.ടി. ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ; ഇതില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം എത്ര ഓഫീസുകളാണ് അനുവദിച്ചിട്ടുള്ളത്; ആയത് എവിടെയൊക്കെ ആണ്; വിശദമാക്കുമോ;

(ബി)ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ചാത്തന്നൂര്‍ കേന്ദ്രീകരിച്ച് ജോയിന്റ് ആര്‍.ടി. ഓഫീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിരുന്നുവോ;

(സി)പ്രസ്തുത അപേക്ഷയിന്മേല്‍ അന്വേഷണം നടത്തി ആവശ്യം ന്യായീകരിക്കത്തക്കതാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടോ;

(ഡി)ചാത്തന്നൂര്‍ കേന്ദ്രീകരിച്ച് പ്രസ്തുത ഓഫീസ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

516

ജലഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്തെ ജലഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അത് പരിഹരിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച നാറ്റ് പാക് സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(ഡി)പഠന റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കുമോ?

517

ജലഗതാഗതവകുപ്പിലെ ഷെഡ്യൂളുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജലഗതാഗതവകുപ്പില്‍ എത്ര ഷെഡ്യൂളുകളാണ് ഉണ്ടായിരുന്നതെന്ന് അറിയിക്കുമോ;

(ബി)ഇപ്പോള്‍ എത്ര ഷെഡ്യൂള്‍ പ്രതിദിനം നടത്തപ്പെടുന്നുണ്ട്;

(സി)ഇതിനായി നിലവില്‍ എത്ര ബോട്ടുകളാണ് ഉണ്ടായിരുന്നത്; ഇപ്പോള്‍ എത്ര എണ്ണം ഷെഡ്യൂള്‍ നടത്തുന്നുണ്ട്;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; അതിനായി എത്ര പുതിയ ബോട്ടുകള്‍ വാങ്ങിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

518

ജലഗതാഗത സര്‍വ്വീസ് ടിക്കറ്റ് നിരക്ക്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സംസ്ഥാന ജലഗതാഗത സര്‍വ്വീസിന്റെ ടിക്കറ്റ് നിരക്ക് എന്നാണ് പുതുക്കി നിശ്ചയിച്ചതെന്ന് അറിയിക്കുമോ;

(ബി)ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.