UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

363

ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം

ശ്രീ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുവാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)ഈ വര്‍ഷം ഊര്‍ജ്ജ ഉല്പാദനത്തിലെ കമ്മി പരിഹരിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)മെട്രോ റെയില്‍, മോണോ റെയില്‍, പുതിയ വ്യവസായ സംരംഭങ്ങള്‍ എന്നിവമൂലം കൂടുതല്‍ വൈദ്യുതി ഉപഭോഗം ഭാവിയില്‍ വരുന്നതിനാല്‍ ഊര്‍ജ്ജ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുഎന്ന് വ്യക്തമാക്കുമോ?

364

ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരമുള്ള വെവദ്യുതി വിഹിതം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . പ്രദീപ്കുമാര്‍

()കേന്ദ്ര വൈദ്യുത പദ്ധതികളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കുള്ള വൈദ്യുതി വിഹിതം നിശ്ചയിക്കുന്നതിനുള്ള ഗാഡ്ഗില്‍ ഫോര്‍മുലയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ബി)ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ വൈദ്യുത പദ്ധതികളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതി വിഹിതം എത്ര വീതമാണ് ;

(സി)കൂടംകുളം ആണവനിലയത്തില്‍ നിന്നും ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരമുള്ള വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)പ്രസ്തുത തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ ?

365

കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി പരിഷ്ക്കാരങ്ങള്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ.കെ. നാരായണന്‍

,, എസ്. രാജേന്ദ്രന്‍

()കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വൈദ്യുതി പരിഷ്ക്കാരത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ നടപ്പിലാക്കേണ്ടുന്ന നടപടികള്‍ സംബന്ധിച്ച കേന്ദ്രനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;

(ബി)ഇവയെല്ലാം സംസ്ഥാനത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ ;

(സി)സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ബാദ്ധ്യതകള്‍ എത്രയാണ്; കേന്ദ്ര നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ എത്രകോടി രൂപയുടെ ബാധ്യതകള്‍ ഏതെല്ലാം നടപടികളിലൂ ഉടന്‍ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കാമോ ?

366

ഊര്‍ജ്ജ പ്രതിസന്ധി

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

()നിലവിലെ ഊര്‍ജ്ജ പ്രതിസന്ധി പരിഗണിച്ച് സോളാര്‍ വൈദ്യുതി ഉള്‍പ്പെടെയുളളവയുടെ ഉപഭോഗം വ്യാപകമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രതിസന്ധി പരിഹരിക്കുന്നതിന് എന്തൊക്കെ പുതിയ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്താമാക്കുമോ ?

367

കാറ്റില്‍ നിന്ന് വൈദ്യുതി

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

()സംസ്ഥാനത്ത് കാറ്റാടി പാടങ്ങളില്‍ നിന്ന് പ്രതിവര്‍ഷം എത്ര കിലോവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്;

(ബി)നിലവിലെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ കാറ്റാടിപ്പാടങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)ഇതിന് അനുയോജ്യമായ ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ പഞ്ചായത്തിലുള്ള ഇലവീഴാപൂഞ്ചിറയില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

368

ബൈതരണി കല്‍ക്കരി വൈദ്യുത പദ്ധതി

ശ്രീ. പാലോട് രവി

,, സി.പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, എം.പി. വിന്‍സെന്റ്

()ഒറീസ്സയിലെ ബൈതരണിയില്‍ കല്‍ക്കരിയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി)കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട് എന്തെല്ലാം തടസ്സങ്ങളാണ് നിലനില്‍ക്കുന്നത് ;

(സി)പ്രസ്തുത തടസ്സങ്ങള്‍ നീക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ ?

369

സ്മാര്‍ട്ട് ഗ്രിഡ് പൈലറ്റ് പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, എം. . വാഹീദ്

,, സണ്ണി ജോസഫ്

()സംസ്ഥാനത്ത് സ്മാര്‍ട്ട് ഗ്രിഡ് പൈലറ്റ് വൈദ്യുത പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം കേന്ദ്ര സഹായമാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

370

വൈദ്യുതി ഉപഭോഗം

ശ്രീ. പി. ഉബൈദുളള

()സംസ്ഥാനത്തിന്റെ ശരാശരി ദൈനംദിന വൈദ്യുതി ഉപഭോഗം എത്രയാണ്; സംസ്ഥാനത്തിന്റെ ആവശ്യത്തിനുളള വൈദ്യുതി ഏതെല്ലാം ഇടങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്;

(ബി)സംസ്ഥാനം ഇപ്പോള്‍ ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ ?

371

വൈദ്യുതി ഉല്പാദനം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ഈ വര്‍ഷം ഇനി എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുവാന്‍ സാധിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)നിലവിലെ കണക്കനുസരിച്ച് എത്ര വൈദ്യുതികുറവ് ഉണ്ടാകുമെന്നും അത് മറി കടക്കുവാന്‍ സര്‍ക്കാര്‍ എന്തു നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?

372

വൈദ്യുതി ഉത്പാദനം

ശ്രീ. വി.ശശി

()സംസ്ഥാനത്ത് ഈ വര്‍ഷം എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിച്ചുവെന്നും ഇനി എത്ര യൂണിറ്റ് ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നുമാണ് കണക്കാക്കിയിട്ടുളളത്;

(ബി)ഈ വര്‍ഷം എത്ര യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്;

(സി)നിലവിലെ കണക്കനുസരിച്ച് എത്ര വൈദ്യുതികുറവ് ഉണ്ടാകുന്നുവെന്നും അത് മറികടക്കാന്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കാമോ?

373

കാറ്റില്‍നിന്നും വൈദ്യുതി ഉല്പാദനം

ശ്രീ. വി.ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

()കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)ഈ പദ്ധതി നടപ്പിലാക്കുന്നതിന് എന്‍.ടി.പി.സിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഈ പദ്ധതിവഴി എത്രമെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്;

(ഡി)ഇതിനായി കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ?

374

വൈദ്യുതി പ്രതിസന്ധി

ശ്രീ. . പ്രദീപ്കുമാര്‍

()കേരളത്തിലെ വൈദ്യുത പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചതെന്ന് വിശദമാക്കാമോ;

(ബി)ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

375

ഊര്‍ജ്ജക്ഷമതയുള്ള ഗൃഹോപകരണങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്ത് ഊര്‍ജ്ജക്ഷമത കുറഞ്ഞ വൈദ്യുത ഗൃഹോപകരണങ്ങള്‍ വ്യാപകമായ രീതിയില്‍ വിറ്റഴിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ഊര്‍ജ്ജനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;

(സി)സംസ്ഥാനം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി കണക്കിലെടുത്ത് ഊര്‍ജ്ജക്ഷമതയുള്ള വൈദ്യുത ഗൃഹോപകരണങ്ങളുടെ വിപണനവും ഉപഭോഗവും ഉറപ്പു വരുത്താന്‍ നടപടി സ്വീകരിക്കുമോ?

376

പ്രസരണ-വിതരണ നഷ്ടം

ശ്രീ. . കെ. ബാലന്‍

()പ്രസരണ നഷ്ടം കുറച്ചുകൊണ്ടുവരാന്‍ 2011 മേയ് മാസത്തിന് ശേഷം വൈദ്യുതി ബോര്‍ഡ് ആവിഷ്കരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രസരണ നഷ്ടവും വിതരണ നഷ്ടവും എത്ര ശതമാനം വീതമായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ പ്രസരണ-വിതരണ നഷ്ടം എത്ര ശതമാനമായിരുന്നെന്ന് വിശദമാക്കാമോ?

377

സി.എഫ്. ലാമ്പുകള്‍ക്ക് സബ്സിഡി

ശ്രീമതി. കെ.കെ. ലതിക

()ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സി.എഫ്.എല്‍ വാങ്ങുന്നവര്‍ക്ക് സബ്സിഡി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)ഊര്‍ജ്ജ സംരക്ഷണത്തിനായി വൈദ്യുതി ഉപഭോക്താക്കളുടെ കൂടി പാങ്കാളിത്തത്തോടെ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നത് എന്ന് വ്യക്തമാക്കുമോ?

378

കേരളത്തിലെ വൈദ്യുതി നിലയങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

()കേരളത്തിലെ വൈദ്യുതി നിലയങ്ങളുടെ സ്ഥാപിത ശേഷി എത്ര മെഗാവാട്ടാണ് ; അതില്‍ ഉല്‍പ്പാദനം എത്ര മെഗാവാട്ടാണ് ;

(ബി)ജലവൈദ്യുത പദ്ധതികളില്‍ ശേഷിയുടെ എത്ര ശതമാനമാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത് ;

(സി)നിലവില്‍ പ്രതിദിനം എത്ര ലക്ഷം യൂണിറ്റാണ് വൈദ്യുതി നിലയങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നത് ;

(ഡി)കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എത്ര ലക്ഷം യുണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു ;

()ഇപ്പോള്‍ ദിനംപ്രതി പുറമെ നിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവ് എത്ര ; ആയതിന് ദിനംപ്രതി ചെലവ് വരുന്ന തുക എത്ര ;

(എഫ്)ഇപ്പോള്‍ കേന്ദ്ര വിഹിതമായി ലഭിക്കുന്ന വൈദ്യുതിയുടെ അളവ് എത്ര ; ആയത് 2010-2011 സാമ്പത്തിക വര്‍ഷത്തില്‍ എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(ജി)താപപദ്ധതികളില്‍ നിന്നും എത്ര ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു ;

(എച്ച്)കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ എത്ര മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിച്ചു ;

()സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളിതുവരെ എത്ര വൈദ്യുതി കൂടുതലായി ഉല്‍പ്പാദിപ്പിച്ചു;

(ജെ)ജലസംഭരണികളില്‍ എത്ര ലക്ഷം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് ശേഷിക്കുന്നത് ; ആയത് കഴിഞ്ഞ വര്‍ഷം ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്ര കണ്ട് കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

379

ജലവൈദ്യുതി പദ്ധതിയുടെ നവീകരണം

ശ്രീ. ജെയിംസ് മാത്യൂ

()കേന്ദ്ര വൈദ്യുതി അതോറിറ്റി ജലവൈദ്യുത പദ്ധതികളുടെ ജനറേറ്ററുകള്‍ക്ക് പൊതുവില്‍ നിശ്ചയിച്ചിരിക്കുന്ന കാലദൈര്‍ഘ്യം എത്ര വര്‍ഷമാണ്;

(ബി)സംസ്ഥാനത്ത് നിലവിലുള്ള ജലവൈദ്യുത പദ്ധതികള്‍ ഓരോന്നും ഏത് വര്‍ഷത്തില്‍ സ്ഥാപിക്കപ്പെട്ടവയാണെന്നും അവയ്ക്ക് ഓരോന്നിനും എത്ര ജനറേറ്ററുകള്‍ ഉണ്ടെന്നും, സ്ഥാപിതശേഷി എത്രയാണെന്നും, കേന്ദ്ര വൈദ്യുതി അതോറിറ്റി നിര്‍ണ്ണയിച്ചതനുസരിച്ച് നവീകരണ പ്രവൃത്തി ആവശ്യമായ വര്‍ഷം ഏതായിരുന്നുവെന്നും വിശദമാക്കാമോ;

(സി)നിലവിലുള്ള പദ്ധതികളുടെ കാലഹരണപ്പെടാറായ യന്ത്രസംവിധാനങ്ങള്‍ നവീകരിക്കുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനും ഓരോ പദ്ധതികളുടെയും കാര്യത്തില്‍ ഇതിനകം സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; ഇതിനകം നവീകരണം പൂര്‍ത്തിയാക്കിയവ ഏതൊക്കെയാണ്;

(ഡി)നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം പുനരാരംഭിച്ച തീയതികള്‍ നവീകരണം പൂര്‍ത്തിയാക്കിയ ജലവൈദ്യുത പദ്ധതികള്‍ ഓരോന്നില്‍ നിന്നും നവീകരിച്ചതിനു ശേഷം ഇതേ വരെ എത്ര മെഗാ യൂണിറ്റ് വൈദ്യുതി ജനറേറ്റ് ചെയ്യുകയുണ്ടായി; ഇതിനായി എടുത്ത വായ്പകള്‍ എത്ര; അവ പൂര്‍ണ്ണമായും തിരിച്ചടച്ചു തീര്‍ത്തത് ഏത് തീയതികളിലാണ് എന്നീ വിവരങ്ങള്‍ അറിയിക്കുമോ?

380

കൂടംകുളം ആണവ നിലയവും കേരളത്തിന്റെ വൈദ്യുതി ലഭ്യതയും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നതോടെ എത്ര യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിന് ലഭ്യമാവുക ;

(ബി)വൈദ്യുതി നിലയങ്ങള്‍ (ഉല്‍പാദനം/വിതരണം) സംബന്ധിച്ച 'ഗാഡ്ഗില്‍ ഫോര്‍മുല' എന്താണെന്ന് വിശദമാക്കാമോ ;

(സി)പ്രസ്തുത ഫോര്‍മുല അനുസരിച്ച് എത്ര യൂണിറ്റിനാണ് കേരളത്തിന് അര്‍ഹതയുണ്ടാവുക ;

(ഡി)കൂടംകുളം വൈദ്യുതി കൊണ്ടുവരുന്നതിനുള്ള പ്രസരണ ശൃംഖല തയ്യാറായിട്ടുണ്ടോ ;

()കൂടംകുളത്തു നിന്ന് നിശ്ചിത യൂണിറ്റ് വൈദ്യുതി ലഭ്യമാകും എന്ന ഉറപ്പു കിട്ടിയിട്ടുണ്ടോ; വിശദമാക്കാമോ?

381

കൂടംകുളം ആണവനിലയത്തില്‍ നിന്നും വൈദ്യുതി

ശ്രീ. .എം. ആരിഫ്

()കൂടംകുളം ആണവനിലയത്തില്‍ നിന്നും എത്ര യൂണിറ്റ് വൈദ്യുതി കേരളത്തിന് അനുവദിക്കാമെന്നായിരുന്നു ധാരണയുണ്ടായിരുന്നത്; വ്യക്തമാക്കുമോ:

(ബി)ഇത് ഏത് ലൈനിലൂടെ കേരളത്തിലേക്ക് പ്രസരണം ചെയ്യാനാണുദ്ദേശിക്കുന്നത്; പ്രസരണ ലൈനിന്റെ പണി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി)ഇതിന്റെ നിരക്ക് സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ടോ?

382

കൂടംകുളം ആണവനിലയത്തില്‍നിന്നും വൈദ്യുതി എത്തിക്കുന്ന നടപടി

ശ്രീ. . കെ. ബാലന്‍

()കൂടംകുളം ആണവനിലയത്തില്‍നിന്നും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി വിഹിതം എത്രയാണെന്നും ഈ വിഹിതം ലഭിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തില്‍നിന്നും എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(ബി)കൂടംകുളത്തുനിന്നും സംസ്ഥാനത്തേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രസരണ ലൈനുകള്‍ക്ക് ശേഷിയില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ യഥാര്‍ത്ഥ വസ്തുത എന്താണെന്നു വ്യക്തമാക്കുമോ;

(സി)കൂടുംകുളത്തുനിന്നും വൈദ്യുതി എത്തിക്കാന്‍ എന്ത് മാര്‍ഗ്ഗമാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)കൂടുംകുളത്തുനിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട തിരുനെല്‍വേലി=ഇടമണ്‍-ഈസ്റ് കൊച്ചി ലൈനിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്; നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്;

()ഈ ലൈനിന്റെ നിര്‍മ്മാണം മുടങ്ങാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്; ആയത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

383

ഇലക്ട്രിക് മീറ്ററുകള്‍

ശ്രീ. പി.കെ.ഗുരുദാസന്‍

()സംസ്ഥാനത്ത് ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് വേണ്ടി കെ.എസ്..ബി. സ്ഥാപിച്ച ഇലക്ട്രിക് മീറ്ററുകള്‍ മൊത്തം എത്രയാണ്;

(ബി)ഇതില്‍ കേടായതായി കണക്കാക്കപ്പെട്ടിരിക്കുന്നവ എത്രയാണ്; പ്രതിവര്‍ഷം കേടാവാന്‍ സാദ്ധ്യതയുളളതായി കരുതുന്ന ശരാശരി മീറ്ററുകള്‍ എത്രയാണ്;

(സി)ബോര്‍ഡിലേക്ക് ആവശ്യമായ മീറ്ററുകള്‍ വാങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് പൊതുമേഖലയില്‍ ഉല്പാദിപ്പിക്കുന്ന മീറ്ററുകള്‍ ബോര്‍ഡ് നേരിട്ട് വാങ്ങാറുണ്ടോ; ബോര്‍ഡിന്റെ ഇപ്പോഴത്തെ ആവശ്യത്തിനനുസരിച്ചുളള മീറ്ററുകള്‍ പ്രസ്തുത കമ്പനിയില്‍ നിന്ന് തന്നെ വാങ്ങാന്‍ കഴിയുമോ;

()ഇപ്പോഴത്തെ സ്ഥിതിയില്‍ ബോര്‍ഡ് പുതിതായി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഇലക്ട്രിക് മീറ്ററുകള്‍ എത്രയാണ്?

384

ലോഡ് ഷെഡിംഗ് വഴിയുള്ള വൈദ്യുതി നിയന്ത്രണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()നിലവില്‍ ലോഡ് ഷെഡിംഗ് വഴിയുള്ള വൈദ്യുതി നിയന്ത്രണം ഫലപ്രദമല്ല എന്നു കാണിച്ച് വൈദ്യുതി ബോര്‍ഡ്, വൈദ്യുതി റഗുലേറ്ററി കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ബോര്‍ഡ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി)സംസ്ഥാനത്ത് നിലവിലെ ലോഡ് ഷെഡിംഗ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കാമോ;

(ഡി)സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് സമയം കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്നു മുതലെന്ന് വ്യക്തമാക്കാമോ;

()ക്രിസ്തുമസ് - പുതുവത്സരാഘോഷവും പരീക്ഷാകാലവും അടുത്ത സാഹചര്യത്തില്‍ ലോഡ് ഷെഡിംഗ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

385

ലോഡ് ഷെഡിംഗ് സമയം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തില്‍ ഇപ്പോള്‍ എത്രനേരം, ഏതൊക്കെ സമയത്താണ് ലോഡ് ഷെഡിംഗ് ഉള്ളത്;

(ബി)ലോഡ് ഷെഡിംഗിന്റെ സമയം കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)രാവിലെ ഉള്ള ലോഡ്ഷെഡിംഗ് വീട്ടമ്മമാരടക്കമുള്ള എല്ലാ ജനവിഭാഗങ്ങളുടെയും 'ടൈം ടേബിള്‍' തകിടം മറിക്കുന്നു എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)രാവിലെ 6 മണി മുതലുള്ള ലോഡ് ഷെഡിംഗ് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

()വൈദ്യുതി ക്ഷാമമുണ്ടാകുമ്പോള്‍ കൂടുതല്‍ ഉല്‍പാദനം നടത്തുന്നതിന് പകരം കൂടുതല്‍ വില ഈടാക്കുന്നത് ഈ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണോ;

(എഫ്)കൂടുതല്‍ വില ഈടാക്കിയാല്‍ ഉപയോഗം കുറയുമെന്ന ധാരണയുണ്ടോയെന്നറിയിക്കുമോ?

386

വൈദ്യുതിയുടെ ഗാര്‍ഹിക ഉപഭോഗം

ശ്രീ. മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്ന ഇന്‍വെര്‍ട്ടര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് ഗാര്‍ഹിക ഉപഭോക്താക്കളില്‍ കെ.എസ്..ബി. ഏതെങ്കിലും അധിക നികുതി ചുമത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)പ്രസ്തുത വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കെ.എസ്..ബി. എന്തെങ്കിലും നിര്‍ദ്ദേശം കണ്‍സ്യൂമര്‍ക്ക് നല്‍കുന്നുണ്ടോ ?

387

കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റുകള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()വൈദ്യുതി വിതരണത്തിനായുള്ള കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റുകളുടെ നിര്‍മ്മാണം ഏത് ഏജന്‍സിയാണ് ഏറ്റെടുത്തിട്ടുള്ളത്;

(ബി)പോസ്റുകളുടെ നിര്‍മ്മാണത്തിന് നിഷ്ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി)പോസ്റുകളുടെ ഉറപ്പും ഗുണനിലവാരവും പരിശോധിക്കുന്നതിന് എന്തു സംവിധാനമാണ് നിലവിലുള്ളത്;

(ഡി)കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റുകള്‍ ഒടിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് ഇതിന്റെ നിര്‍മ്മാണഘട്ടത്തില്‍ തന്നെ ശക്തമായ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

388

വൈദ്യുതി ചാര്‍ജ്ജ് ഓണ്‍ലൈന്‍ വഴി അടക്കല്‍

ശ്രീ. ബെന്നി ബെഹനാന്‍

'' അന്‍വര്‍ സാദത്ത്

'' ആര്‍. സെല്‍വരാജ്

'' ലൂഡി ലൂയിസ്

()സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജ് ഓണ്‍ ലൈന്‍ വഴി അടക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി)ഏതെല്ലാം വിഭാഗം ഉപഭോക്താക്കള്‍ക്കാണ് ഈ സംവിധാനം നിലവിലുള്ളത് ;

(സി)ഈ സംവിധാനം ഏതെല്ലാം സ്ഥലങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട് ;

(ഡി)സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി ചാര്‍ജ്ജ് ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ ?

389

വൈദ്യുതി മുന്‍കൂറായി ബുക്ക് ചെയ്യല്‍

ശ്രീ. സി.ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ.രാജു

ശ്രീമതി ഗീതാ ഗോപി

()ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ വൈദ്യുതി ലഭ്യമാക്കുന്നതിന് പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷനില്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നതിന് വൈദ്യുതി ബോര്‍ഡിന് നിയമ തടസ്സമുണ്ടോ; ഇല്ലെങ്കില്‍ എത്ര മെഗാവാട്ട് വരെ ഇത്തരത്തില്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; ഇപ്രകാരം എത്രമാത്രം വൈദ്യുതി മുന്‍കൂറായി ബുക്ക് ചെയ്തു;

(ബി)പ്രതിസന്ധി കാലത്ത് കുറഞ്ഞവിലയ്ക്ക് പുറത്തുനിന്നും വൈദ്യുതി എത്തിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി)വേനല്‍ക്കാലത്ത് മീഡിയം ടേം കരാറിനായി പവര്‍ ട്രേഡിംഗ് കോര്‍പ്പറേഷനെ സമീപിച്ചതെന്നാണ്; മീഡിയം ടേം കരാര്‍ ഒപ്പു വയ്ക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ ?

390

ലോഡ് ഷെഡ്ഡിംഗ്

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു. റ്റി.തോമസ്

,, സി. കെ. നാണു

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്നുമുതലാണ് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയതെന്നും ഇത് എന്നുവരെ തുടരുമെന്നും വ്യക്തമാക്കുമോ;

(ബി)ലോഡ് ഷെഡിംഗിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി)കെടുകാര്യസ്ഥതയാണ് ലോഡ് ഷെഡിംഗിലേക്ക് നയിച്ചതെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.