UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

681

പ്രധാന വ്യവസായ സംരംഭങ്ങള്‍

ശ്രീ. കെ. എം. ഷാജി

())മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ പ്രധാന വ്യവസായ സംരംഭങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(ബി)ഇവയ്ക്കെല്ലാംകൂടി മൊത്തം എന്തു തുകയുടെ നിക്ഷേപം ഉണ്ടാക്കിയിട്ടുണ്ട് ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ഥാപിച്ച വ്യവസായ സംരംഭങ്ങളുടെ വിശദവിവരം നല്കാമോ ; ഇവയുടെ മുടക്കുമുതല്‍ എത്രയെന്ന് വ്യക്തമാക്കുമോ ;

(ഡി)പുതുതായി ലക്ഷ്യമിടുന്ന സംരംഭങ്ങളുടെ വിശദവിവരം നല്കാമോ, എന്തു തുകയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു ;

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച് നിയമനം മാത്രം നടത്തിയ സംരംഭങ്ങള്‍ ഏതെല്ലാം ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അത്തരത്തിലുള്ളവ പൂര്‍ത്തിയാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദവിവരം നല്കാമോ ?

682

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

()_)മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്രയെണ്ണം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്;

(ബി)ഇനിയും പ്രവര്‍ത്തനം ആരംഭിക്കാനുള്ള സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തടസ്സമെന്താണ്;

(സി)ഈ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ ഇതിനകം എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ട്; ഇനം തിരിച്ച് വിശദാംശം നല്‍കാമോ; നിയമന മാനദണ്ഡങ്ങള്‍ ലഭ്യമാക്കാമോ?

 
683

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍

ഡോ. ടി.എം. തോമസ് ഐസക്

())സംസ്ഥാനത്ത് ഇപ്പോള്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തനം നിര്‍ത്തിവെച്ച എത്ര വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ട് ;

(ബി)അവയില്‍ കെ.എസ്..ഡി.സി., കെ.എഫ്.സി. തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളില്‍ വായ്പ കുടിശ്ശികയായിട്ടുള്ളവ എത്രയാണ് ;

(സി)സര്‍ക്കാരിന്റെ വിവിധ വ്യവസായ എസ്റേറ്റുകളില്‍ അടച്ചുപൂട്ടപ്പെട്ടവയെത്ര ;

(ഡി)ഇവയില്‍ ഏതെങ്കിലും വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേകമായ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ?

684

കോഴിക്കോട് ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയില്‍ അടഞ്ഞു കിടക്കുന്ന എത്ര പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെന്ന് വിശദമാക്കുമോ ;

(ബി)ഇവ തുറന്നു പ്രവര്‍ത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ ?

685

വ്യാവസായിക വികസന പഠനം

ശ്രീ. വി. ശശി

())കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും വ്യാവസായിക വികസനം താരതമ്യം ചെയ്ത് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;

(ബി)വ്യാവസായിക വികസനത്തില്‍ സംസ്ഥാനത്തിന്റെ സ്ഥാനം എത്രാമതെന്ന് വ്യക്തമാക്കാമോ?

686

കാസര്‍ഗോഡ് -തിരുവനന്തപുരം അതിവേഗ റെയില്‍ പദ്ധതി

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

())കാസര്‍ഗോഡ്-തിരുവനന്തപുരം അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഏജന്‍സിയാണ് പഠനം നടത്തിയത്; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി)ഈ പദ്ധതിക്ക് എത്ര രൂപയാണ് ചെലവു കണക്കാക്കുന്നത്; ഈ പണം എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ഡി)ഇത് നടപ്പാക്കുകയാണെങ്കില്‍ എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും; വ്യക്തമാക്കുമോ;

()കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും പാക്കേജ് രൂപപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(എഫ്)ഈ പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കുമോ ?

 
687

അതിവേഗ റെയില്‍പാത

ശ്രീ. . ചന്ദ്രശേഖരന്‍

())സംസ്ഥാനത്തെ നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നറിയിക്കാമോ;

(ബി)പ്രസ്തുത പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്നും അത് എങ്ങിനെ സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?

688

-ഡിസ്ട്രിക്ട് പദ്ധതി വയനാട്ടില്‍ തുടങ്ങുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

())സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളിലാണ് ഇ- ഡിസ്ട്രിക്ട് പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ വയനാട് ജില്ലയില്‍ ഡിസ്ട്രിക്ട് ഇ-ഗവേണന്‍സ് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇന്ന് രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

689

കുറ്റ്യാടി നാളികേര പാര്‍ക്ക്

ശ്രീമതി കെ. കെ. ലതിക

())കെ.എസ്..ഡി.സി. യുടെ കുറ്റ്യാടി നാളികേര പാര്‍ക്ക് നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)നിര്‍ദ്ദിഷ്ട പാര്‍ക്കിന് വേണ്ടിയുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടുണ്ടോ ?

690

ടെക്സ്റൈയില്‍ കോര്‍പ്പറേഷന്‍ നവീകരണം

ശ്രീ. മോന്‍സ് ജോസഫ്

())ടെക്സ്റൈയില്‍ കോര്‍പ്പറേഷന്‍ നവീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;

(ബി)വ്യവസായ വകുപ്പിനു കീഴില്‍ പുതിയ ടെക്സ്റൈയില്‍ ടെക്നോളജി കോളേജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വേദഗിരി കേന്ദ്രമായി ടെക്സ്റൈയില്‍ ടെക്നോളജി കോളേജ് തുടങ്ങുന്നതിന് നല്‍കിയിരുന്ന പ്രൊപ്പോസലില്‍ ഉണ്ടായ തുടര്‍ നടപടികള്‍ വ്യക്തമാക്കാമോ ?

691

കശുവണ്ടി വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. അജിത്

())വ്യവസായ വകുപ്പിലെ ഉന്നതരുടെ ഇടപെടലുകള്‍ കശുവണ്ടി വികസന കോര്‍പ്പറേഷന് ദോഷകരമാവുന്നു എന്ന കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ വിമര്‍ശനത്തെക്കുറിച്ച് വ്യവസായ വകുപ്പിന്റെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കുമോ;

(ബി)കശുവണ്ടി വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ല എന്ന ചെയര്‍മാന്റെ വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(സി)കശുവണ്ടി വികസന കോര്‍പ്പറേഷനുവേണ്ടി ഈ വര്‍ഷം വ്യവസായവകുപ്പ് എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?

692

കശുവണ്ടി വ്യവസായം

ശ്രീ. പി. കെ. ഗുരുദാസന്‍

,, സി. കൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ബി. സത്യന്‍

())വില കുറച്ച് കാണിച്ചും കാലിത്തീറ്റയെന്ന വ്യാജേനയും ആഭ്യന്തര വിപണിയിലേക്ക് വന്‍തോതില്‍ കശുവണ്ടി പരിപ്പ് ഇറക്കുമതി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)വിയറ്റ്നാം, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ബ്രോക്കണ്‍ ഗ്രേഡ് കാഷ്യു എന്ന പേരില്‍ ഇതിനകം എന്തുമാത്രം പരിപ്പ് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)കശുവണ്ടിയുടെ ആഭ്യന്തര വിപണിയെ ഇത് ഏതെല്ലാം നിലയില്‍ ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ ;

(ഡി)കശുവണ്ടി തൊഴിലാളികളും ഈ മേഖല പൊതുവിലും ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

693

ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റ് രൂപീകരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

())മങ്കട മണ്ഡലത്തിലെ പാലൂര്‍കോട്ട ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റ് ആയി പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് എടുത്തിട്ടുള്ളത് എന്ന് വിശദമാക്കുമോ ?

694

കെല്‍ട്രോണ്‍ കോംപോണന്റ് കോംപ്ളക്സ്

ശ്രീ. റ്റി. വി. രാജേഷ്

())കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി പഞ്ചായത്തിലെ മാങ്ങാട്ടു പറമ്പില്‍ 36 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ കോംപോണന്റ് കോംപ്ളക്സ് തകര്‍ച്ച നേരിടുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്തെ ഒരു പ്രധാനപ്പെട്ട പൊതുമേഖലാസ്ഥാപനമെന്ന നിലയ്ക്ക് ഈ സ്ഥാപനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും ലാഭത്തിലാക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞുപോകുന്ന ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിയും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും നല്‍കുന്നതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

695

ടകര താലൂക്കില്‍ പുതിയ വ്യവസായ സംരംഭം

ശ്രീ. സി.കെ. നാണു

())ഈ സാമ്പത്തികവര്‍ഷം വടകര താലൂക്കില്‍ വ്യവസായങ്ങള്‍ ആരംഭിക്കുവാന്‍ അനുവാദം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാം ; വ്യക്തമാക്കുമോ ;

(ബി)ചെറുകിട വ്യവസായങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുമായി ഏതെങ്കിലും ഗ്രൂപ്പുകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഏതെല്ലാമാണെന്നു വ്യക്തമാക്കുമോ ;

(സി)ഈ സാമ്പത്തികവര്‍ഷം വടകര താലൂക്കിന് താലൂക്ക് വികസന സമിതി മുഖേന എന്തു തുക അനുവദിച്ചുഎന്നു വ്യക്തമാക്കുമോ ?

696

ചേലക്കര മണ്ഡലത്തിലെ വരവൂര്‍ വ്യവസായ പാര്‍ക്ക്

ശ്രീ. കെ. രാധാകൃഷ്ണന്‍

())ചേലക്കര മണ്ഡലത്തിലെ വരവൂര്‍ വ്യവസായ പാര്‍ക്കിനാവശ്യമായ ഭൂമി ഏറ്റെടുത്തിട്ടുള്ളവിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)അവിടെ പുതിയ വ്യവസായസംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തുമോ?

697

കൊച്ചി മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി

ശ്രീ. റ്റി.വി. രാജേഷ്

())കൊച്ചി-മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതി സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ജനങ്ങളുടെ ആശങ്ക ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികളെന്തെല്ലാം;

(ബി)കണ്ണൂര്‍ ജില്ലയില്‍ പെപ്പ് ലൈന്‍ കടന്നുപോകുന്നത് ഏതൊക്കെ പ്രദേശത്തു കദടിയാണ്;

(സി)ഭൂമി നഷ്ടപ്പെടുന്ന സ്ഥലമുടമകള്‍ക്ക് എന്ത് നഷ്ടപരിഹരാം നല്‍കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്; വിശദാംശം നല്‍കുമോ ?

698

അങ്കമാലിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്ക്

ശ്രീ. ജോസ് തെറ്റയില്‍

())അങ്കമാലിയിലെ കിന്‍ഫ്ര വ്യവസായപാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി സ്റേ ഒഴിവാക്കി കിട്ടുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അവ എന്തെന്ന് വിശദമാക്കാമോ?

699

പി.എം..ജി.പി. പദ്ധതി

ശ്രീ. കെ. ദാസന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പി.എം..ജി.പി. പ്രകാരം കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ വികസന പരിപാടികള്‍ എന്തെല്ലാം ; വിശദീകരിക്കാമോ ?

700

കോഴിക്കോട് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍

ശ്രീ. . പ്രദീപ്കുമാര്‍

())കോഴിക്കോട് ഗാന്ധിറോഡില്‍ കേരള സോപ്സ് ആന്റ് ഓയില്‍സിന്റെ അധീനതയിലുള്ള സ്ഥലത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങുന്നതിന് വ്യവസായ വകുപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

701

യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്

ശ്രീ. എളമരം കരീം

())യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് ഫെയര്‍ മീറ്ററുകള്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് വാങ്ങുന്നുണ്ടോ 

(ബി)2012- ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ എത്ര മീറ്ററുകള്‍ ഉല്‍പ്പാദിപ്പിച്ചുവെന്ന് വെളിപ്പെടുത്തുമോ ;

(സി)2012 ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ എത്ര മീറ്ററുകള്‍ വൈദ്യുതി ബോര്‍ഡ് വാങ്ങി എന്ന് വ്യക്തമാക്കുമോ ?

702

കെ.എം.എം. എല്‍-ന്റെ വരുമാനം

ശ്രീ. എളമരം കരീം

())കെ.എം.എം. എല്‍-ന്റെ ഉല്‍പാദനത്തില്‍ 2011-12 സാമ്പത്തികവര്‍ഷം, തലേവര്‍ഷത്തെക്കാള്‍ കുറവുണ്ടായിട്ടുണ്ടോ;

(ബി)എങ്കില്‍ കാരണമെന്താണ് എന്ന് വ്യക്തമാക്കുമോ ;

(സി)ഉല്‍പാദനത്തില്‍ വന്ന കുറവ് മൂലം വരുമാനത്തില്‍ എത്ര കുറവുണ്ടായി എന്ന് വെളിപ്പെടുത്തുമോ ?

703

കെല്‍പ്പാമിന്റെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ

ശ്രീ. . കെ. ബാലന്‍

())കെല്‍പ്പാമിന്റെ പാലക്കാട് ജില്ലയിലെ കാവശ്ശേരി കല്ലേപ്പുള്ളിയില്‍ പ്രവര്‍ത്തനം നിലച്ച ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കുമോ ; ആയതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി)എത്ര തൊഴിലാളികളാണ് ഇവിടെ പണിയെടുത്തിരുന്നത്; എത്ര രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് ഈ സ്ഥാപനത്തിന് ഉണ്ടായിരുന്നത് ;

(സി)കെല്‍പ്പാമിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഏതെല്ലാം പദ്ധതികള്‍ നിലവിലുണ്ട് ; വിശദമാക്കുമോ ; ഈ പദ്ധതികളുടെ നിലവിലെ സ്ഥിതിയെന്താണെന്ന് വ്യക്തമാക്കുമോ ?

704

കൊല്ലം ജില്ലാ സഹകരണ സ്പിന്നിംഗ്മില്ല്

ശ്രീ. ജി.എസ്. ജയലാല്

()ചാത്തന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലംജില്ലാ സഹകരണ സ്പിന്നിംഗ് മില്ല് വിവിധ സ്ഥാപനങ്ങള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി കൊടുത്ത് തീര്‍ക്കുവാനുള്ള തുക എത്രയെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത സ്ഥാപനത്തില്‍ സ്ഥാപിതശേഷിക്ക് അനുസരിച്ചുള്ള ഉല്പാദനവും, അനുബന്ധപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടോ; വിശദാംശം വെളിവാക്കുമോ ;

(സി)ഈ സ്ഥാപനം നവീകരിക്കുന്നതിലേക്കായി ഈ ഗവണ്‍മെന്റ് അധികാരത്തില്‍വന്നശേഷം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(Un)സ്പിന്നിംഗ് മില്ലുകള്‍ നവീകരിച്ച് ഉല്പാദനവര്‍ദ്ധനവും മികവും ഉണ്ടാക്കുന്നതിലേക്കായി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടോ ; വിശദാംശം അറിയിക്കുമോ ?

 
705

കരിങ്കല്ല്, ചെങ്കല്ല് കളിമണ്‍ ഖനനം

ശ്രീ. പി. തിലോത്തമന്‍

())സംസ്ഥാനത്ത് കരിങ്കല്ല്, ചെങ്കല്ല്, കളിമണ്‍ ഖനനത്തിന് സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അനുമതി നല്‍കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ടോ; ഇതുമൂലം നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ എന്തു നടപടികളാണ് കൈക്കൊണ്ടിട്ടുളളത് എന്ന് വിശദമാക്കാമോ;

(ബി)നിര്‍മ്മാണ സാമഗ്രികളുടെ അഭാവം മൂലം വായ്പയെടുത്ത് വീടുപണിയുന്ന സാധാരണക്കാരുടെയും സര്‍ക്കാരിന്റെ വിവിധ ഭവന നിര്‍മ്മാണ പദ്ധതികളുടേയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ കൈക്കൊണ്ടിട്ടുളള നടപടികള്‍ വിശദമാക്കുമോ?

 
706

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

,, എം. പി. വിന്‍സെന്റ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നിയന്ത്രിക്കാന്‍ വ്യവസായ വാണിജ്യ വകുപ്പ് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്; വിശദമാക്കുമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ എന്തെല്ലാം നിയമനടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ഡി)മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ എന്നു വ്യക്തമാക്കുമോ ?

707

മണിചെയിന്‍ പദ്ധത

ശ്രീ. കെ.എന്‍.. ഖാദര്‍

())മണിചെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ നിലവിലുണ്ട്;

(ബി)മണിചെയിന്‍ കമ്പനികള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട് ;

(സി)ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ഡി)ഇത്തരം ഉത്പന്നങ്ങളില്‍ എം.ആര്‍.പി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ?

708

. ടി. പാര്‍ക്കുകള്

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

())സംസ്ഥാനത്ത് പുതുതായി ഐ. ടി. പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും സെസ് പദവി ലഭിക്കുന്നതിനും നടപടികള്‍ സ്വീകരിക്കപ്പെട്ടവ ഏതൊക്കെയാണ്; ഇവയില്‍ സ്വകാര്യമേഖലയിലെ പദ്ധതികള്‍ ഏതൊക്കെ;

(ബി)നിലവിലുള്ള ഐ. ടി. പാര്‍ക്കുകളില്‍ ഇനിയും നിര്‍മ്മാണം നടത്താന്‍ കഴിയുന്ന മൊത്തം സ്ഥലം എത്രയാണെന്ന് പാര്‍ക്കുകളുടെയടിസ്ഥാനത്തില്‍ വിശദമാക്കാമോ;

(സി)സെസ് പദവി ലഭിച്ച ഐ. ടി. പാര്‍ക്കുകളില്‍ നിര്‍മ്മാണം നടത്താന്‍ സ്ഥലം ബാക്കി നില്‍ക്കേ പുതിയ പാര്‍ക്കുകള്‍ക്ക് വീണ്ടും സെസ് പദവി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്; സംസ്ഥാനത്തെ ഐ. ടി. പാര്‍ക്കുകളുടെയും സ്ഥലലഭ്യതയുടെയും കാര്യത്തില്‍ ഭാവിയിലെ ആവശ്യം സംബന്ധിച്ച് സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ?

709

.ടി. നിക്ഷേപ പ്രദേശ നിയമം

ശ്രീ. . എം. ആരിഫ്

()).ടി. നിക്ഷേപ പ്രദേശ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; കേന്ദ്ര ഗവണ്‍മെന്റിന്റെ ഐ.ടി. നയത്തിന്റെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെട്ടതാണോ പ്രസ്തുത നിയമം ;

(ബി)കേന്ദ്ര നിയമത്തിലെ ഐ.ടി. നിക്ഷേപ സ്ഥലം സംബന്ധിച്ച പ്രമുഖ വ്യവസ്ഥകള്‍ എന്തെല്ലാമാണ് ; മിനിമം എത്ര ഏക്കര്‍ സ്ഥലം വേണം ; സര്‍ക്കാര്‍ എന്തെല്ലാം സൌകര്യങ്ങള്‍ ഒരുക്കികൊടുക്കേണ്ടതായിട്ടുണ്ട് ; വ്യക്തമാക്കുമോ 

(സി).ടി. നിക്ഷേപ പ്രദേശത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനിടയുള്ള സഹായങ്ങള്‍ എന്തെല്ലാമാണ് ;

(ഡി)ഇത്തരത്തില്‍ എത്ര കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് എവിടെയെല്ലാമായി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത് ; നിലവിലുള്ള ഏതെല്ലാം ഐ. ടി. കേന്ദ്രങ്ങളെയാണ് ഈ നിയമത്തിനു കീഴില്‍ കേന്ദ്ര സഹായത്തോടെ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ?

 
710

ഒറ്റപ്പാലത്ത് ഐ. ടി. പാര്‍ക്ക്

ശ്രീ. എം. ഹംസ

()). ടി. വകുപ്പിന്റെ കീഴില്‍ ഒറ്റപ്പാലത്ത് ഒരു ഐ. ടി. പാര്‍ക്ക് ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)നിര്‍ദ്ദിഷ്ട ഐ. ടി. പാര്‍ക്കിന്റെ കാലിക സ്ഥിതി വിശദമാക്കാമോ; പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ ?

 
711

കോഴിക്കോട് സൈബര്‍ പാര്‍

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

())കോഴിക്കോട് സൈബര്‍ പാര്‍ക്കിനു വേണ്ടി ഇതിനകം അക്വയര്‍ ചെയ്ത ഭൂമി എത്രയാണ്; സൈബര്‍ പാര്‍ക്കിലെ എത്ര ഏക്കര്‍ ഭൂമിയ്ക്ക് സെസ് പദവി ലഭിച്ചിട്ടുണ്ട്;

(ബി)യു. എല്‍. സൈബര്‍ പാര്‍ക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന കെട്ടിടം എത്ര സ്ക്വയര്‍ ഫീറ്റാണ്; പ്രസ്തുത പാര്‍ക്കില്‍ നിര്‍മ്മാണ അനുമതി ലഭിച്ച കെട്ടിടം എത്ര സ്ക്വയര്‍ ഫീറ്റാണ്;

(സി)സൈബര്‍ പാര്‍ക്കിലേക്കുള്ള അടിസ്ഥാനസൌകര്യങ്ങള്‍ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിസ്ഥാന സൌകര്യ പദ്ധതികള്‍ ഇപ്പോള്‍ ഏത് ഘട്ടങ്ങളിലാണെന്നും എന്നത്തേയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും വിശദമാക്കാമോ;

(ഡി)നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന കെട്ടിടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

 
712

-ജില്ലാ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ദ്ധഷാഫി പറമ്പില്‍

ദ്ധ എം.. വാഹീദ്

ദ്ധ സണ്ണി ജോസഫ്

())-ജില്ലാ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളില്‍ പ്രസ്തുത പദ്ധതി നടപ്പാക്കിവരുന്നുണ്ട്;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ഏതെല്ലാം ഏജന്‍സി വഴിയാണ്;

(ഡി)സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്; വ്യക്തമാക്കുമോ?

713

-പ്രൊക്യൂര്‍മെന്റ് സംവിധാന

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' വി.റ്റി. ബല്‍റാം

'' സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

())വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇ- പ്രൊക്യൂര്‍മെന്റ് സംവിധാനം നടപ്പില്‍ വരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)പൊതു മേഖലാ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)ഏതെല്ലാം എജന്‍സികളുടെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്?

714

ഇന്റര്‍നെറ്റ് വഴിയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

ദ്ധ എം.. വാഹിദ്

പാലോട് രവി

പി.സി. വിഷ്ണുനാഥ്

())സര്‍ക്കാര്‍ സേവനങ്ങള്‍ ഇന്റര്‍നെറ്റ് മുഖേന ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടുവരുന്നത്; വിശദമാക്കുമോ;

(ബി)ഇതിനായി ഐ.റ്റി.മിഷന്‍ എന്തെല്ലാം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ?

715

- ഗവേണന്‍സ് പദ്ധതി

ശ്രീ. ടി.എന്‍. പ്രതാപന്‍.

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

()-ഗവേണന്‍സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി)എന്തെല്ലാം സൌകര്യങ്ങളും നേട്ടങ്ങളും ആണ് ഈ പദ്ധതി വഴി ലഭിക്കുന്നത് ;

(സി)ഏത് ഏജന്‍സിയുടെ ആഭിമുഖ്യത്തിലാണ് ഇത് നടപ്പാക്കുന്നത് ;

(ഡി)-ഗവേണന്‍സ് നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന് പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

716

. റ്റി. നയം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, കെ. അച്ചുതന്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

()). റ്റി. നയം അംഗീകരിച്ചിട്ടുണ്ടോ ;

(ബി)ഇതിലെ പ്രധാനപ്പെട്ട വിഷയങ്ങളും സവിശേഷതകളും എന്തൊക്കെയാണ് ; വിശദമാക്കുമോ ;

(സി)സംസ്ഥാനത്ത് കൂടുതല്‍ ഐ. റ്റി. നിക്ഷേപകാവസരം സൃഷ്ടിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ?

717

സ്വകാര്യ ഐ.ടി. പാര്‍ക്കുകശക്ക് ടൌണ്‍ ഷിപ്പിന്റെ ആനുകൂല്യ

ശ്രീ. . കെ. ശശീന്ദ്രന്‍

())സ്വകാര്യ കമ്പനികള്‍ സര്‍ക്കാര്‍ സ്ഥലത്ത് ഐ.ടി. പാര്‍ക്കുകള്‍ നിര്‍മ്മിയ്ക്കുന്നതിനും സ്വന്തമായി സ്ഥലം വാങ്ങി സ്വകാര്യ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഐ. ടി പാര്‍ക്കുകള്‍ക്ക് ടൌണ്‍ ഷിപ്പിന്റെ ആനുകൂല്യം നല്‍കുന്നതിനും സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)മുന്‍ കാലങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഐ.ടി. പാര്‍ക്കുകള്‍ നിര്‍മ്മിക്കുവാന്‍ സ്ഥലം അനുവദിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ വിശദ വിവരം നല്‍കുമോ?

718

മണിചെയിന്‍ തട്ടിപ്പിനെതിരെയുളള നടപടി

ശ്രീ. എം. ചന്ദ്രന്‍

())സംസ്ഥാനത്ത് മണി ചെയിന്‍ പോലുളള തട്ടിപ്പുകളില്‍ സാധാരണക്കാരായ ധാരാളം പേരുടെ പണം നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം എത്ര കേസുകളാണ് രജിസ്റര്‍ ചെയ്തിട്ടുളളത്; എത്ര പേരെ ഇതിനകം അറസ്റ് ചെയ്തിട്ടുണ്ട് എന്നും വ്യക്തമാക്കുമോ;

(സി)മണി ചെയിന്‍ പോലുളള തട്ടിപ്പുകള്‍ തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്നു വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.