Q.
No |
Questions
|
41
|
പൊതുഭരണ
വകുപ്പ്
പ്രസിദ്ധികരിച്ച
2012ലെ
ഡയറിയിലെ
തെറ്റ്
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)പൊതുഭരണ
വകുപ്പ്
പ്രസിദ്ധീകരിച്ച
2012ലെ
ഡയറിയില്‍
ബഹു. പ്രതിപക്ഷ
നേതാവിന്റെ
മൊബൈല്‍
ഫോണ്‍
നമ്പറിന്റെ
സ്ഥാനത്ത്
ഗവണ്‍മെന്റ്
ചീഫ്
വിപ്പിന്റെ
മൊബൈല്‍
നമ്പര്‍
അച്ചടിക്കപ്പെട്ട
സംഭവത്തില്‍
ഏതെങ്കിലും
അന്വേഷണം
നടന്നിട്ടുണ്ടോ
; ആരെങ്കിലും
കുറ്റക്കാരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ
;
(ബി)ഈ
തെറ്റ്
എങ്ങനെ
സംഭവിച്ചുവെ്ന്
വിശദമാക്കാമോ
? |
42 |
പുകയില
ഉത്പന്നങ്ങളുടെ
നിയന്ത്രണം
ശ്രീ.
സി. ദിവാകരന്‍
(എ)വിദ്യാലയങ്ങളുടെ
എത്ര
മീറ്റര്‍
പരിധിയിലാണ്
പുകയില
ഉല്‍പന്നങ്ങളുടെ
കച്ചവടം
നിയന്ത്രിച്ചിട്ടുള്ളത്;
(ബി)വിദ്യാലയങ്ങളുടെ
ചുറ്റളവില്‍
പുകയില
ഉത്പന്നങ്ങള്‍
കച്ചവടം
നടത്തിയതിന്
എത്ര
പേരുടെ
മേല്‍
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)ഇതുമായി
ബന്ധപ്പെട്ട്
വ്യത്യസ്ത
ഡിപ്പാര്‍ട്ട്മെന്റുകളില്‍
നിന്ന്
വ്യത്യസ്ത
രീതിയില്‍
ഉത്തരവ്
ഇറങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നറിയിക്കുമോ? |
43 |
ലാസ്റ്
ഗ്രേഡ്
ജീവനക്കാരുടെ
എല്‍.ഡി.ക്ളാര്‍ക്ക്
പ്രൊമോഷന്‍
ശ്രീ.
വി. ശശി
(എ)സംസ്ഥാനത്തെ
വിവിധ
വകുപ്പുകളില്‍
ലാസ്റ്
ഗ്രേഡ്
ജീവനക്കാരായി
സേവനം
അനുഷ്ഠിക്കുന്നവര്‍ക്ക്
യോഗ്യതയുടെയും
സീനിയോരിറ്റിയുടെയും
അടിസ്ഥാനത്തില്‍
എല്‍.ഡി.ക്ളാര്‍ക്കുമാരായി
പ്രൊമോഷന്‍
നല്‍കാന്‍
എന്തെങ്കിലും
പ്രൊപ്പോസലുകള്‍
നിലവിലുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
ആയതിന്റെ
ഇപ്പോഴത്തെ
അവസ്ഥ
വെളിപ്പെടുത്തുമോ
? |
44 |
കേരള
സര്‍വ്വകലാശാല
നിയമനങ്ങളിലെ
സംവരണ
തത്വം
ശ്രീ.
സി. മമ്മൂട്ടി
(എ)കേരള
സര്‍വ്വകലാശാല
നിയമനങ്ങളില്‍
സംവരണ
തത്വം
അട്ടിമറിക്കപ്പെട്ടത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതു
സംബന്ധിച്ച്
കൂടുതല്‍
വ്യക്തത
നല്‍കാമോ;
(ബി)വിവിധ
തസ്തികകളില്‍
സംവരണം
പാലിക്കാതെ
നിയമനം
നടത്തി
സംവരണതത്വം
അട്ടിമറിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)സര്‍വ്വകലാശാല
തുടങ്ങിയ
സ്വയംഭരണ
സ്ഥാപനങ്ങളിലും
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളിലും
സംവരണം
ഉറപ്പാക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)സര്‍ക്കാര്‍
സര്‍വ്വീസില്‍
നിയമനങ്ങള്‍
നടത്തുമ്പോള്‍
ഇപ്പോള്‍
സ്വീകരിച്ചിട്ടുള്ള
“20 ന്റെ
യൂണിറ്റ്”എന്ന
തത്വം
മാറ്റി 50%
ജനറല്‍,
50% സംവരണം
എന്നിങ്ങനെ
നിയമനം
നടത്താന്‍
നടപടി
സ്വീകരിക്കുമോ
? |
45 |
ചാല
ടാങ്കര്‍
ദുരന്തം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)കണ്ണൂരിലെ
ചാലയില്‍
ഉണ്ടായ
ടാങ്കര്‍
ലോറി
ദുരന്തത്തില്‍
എത്ര
പേരാണ്
മരണപ്പെട്ടതെന്നും
എത്ര
പേര്‍
ചികിത്സയിലാണെന്നും
അറിയിക്കാമോ;
(ബി)ദുരന്തത്തിനിരയായവര്‍ക്ക്
നല്‍കിയ
ദുരിതാശ്വാസത്തിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)ദുരന്തത്തിനു
ശേഷവും
ടാങ്കര്‍
ലോറി
നീക്കവുമായി
ബന്ധപ്പെട്ട
കൂടുതല്‍
സുരക്ഷാ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
വ്യക്തമാക്കാമോ;
ആയത്
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ? |
46 |
ഭൂകമ്പമാപിനി
പുന:സ്ഥാപിക്കല്‍
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)നിരന്തരമായി
നടക്കുന്ന
ഭൂകമ്പങ്ങളുടെ
പ്രഭവകേന്ദ്രമെന്ന്
സ്ഥിരീകരിക്കപ്പെട്ട
ചേലക്കര
മണ്ഡലത്തിലെ
ദേശമംഗലം
പഞ്ചായത്തില്‍
സ്ഥാപിച്ചിരുന്ന
ഭൂകമ്പമാപിനി
മാറ്റിക്കൊണ്ടുപോകുകയും
അത് പുന:സ്ഥാപിക്കാമെന്ന്
നിയമസഭയില്‍
ഉറപ്പു
നല്‍കുകയും
ചെയ്തിരുന്നകാര്യം
ശ്രദ്ധയിലുണ്ടോ
;
(ബി)എങ്കില്‍
ആയത് പുന:സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ
;
(സി)എത്രയും
വേഗം
ഭൂകമ്പമാപിനി
പുന:സ്ഥാപിക്കുവാനും
വിശദമായ
പഠനങ്ങളെ
തുടര്‍ന്ന്
നിര്‍ദ്ദേശിച്ചിട്ടുള്ള
എല്ലാ
മുന്‍കരുതല്‍
നടപടികളും
നടപ്പിലാക്കുവാനും
നിര്‍ദ്ദേശം
നല്‍കുമോ
? |
47 |
സര്‍ക്കാര്‍
വാഹനങ്ങള്‍
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം സര്‍ക്കാര്‍
വാഹനങ്ങള്‍
സ്വകാര്യ
ആവശ്യത്തിനുപയോഗിച്ചതിനെതിരെ
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നിയമനടപടികള്‍
സ്വീകരിക്കുകയുണ്ടായി;
(ബി)സര്‍ക്കാര്‍
വാഹനങ്ങളില്‍
ലോഗ്
ബുക്ക്
ഇല്ലാത്തിന്റെയും
ലോഗ്
ബുക്ക്
ഉള്ള
വാഹനങ്ങളില്‍
അത്
എഴുതാതിരുന്നതിന്റെയും
പേരില്‍
എത്ര
പേര്‍ക്കെതിരെ
നടപടി
സ്വീകരിക്കുകയുണ്ടായി;
(സി)ധനകാര്യ
വകുപ്പ്
ഇന്‍സ്പെക്ഷന്‍
ടീം ഈ
കാലയളവില്‍
എത്ര
വാഹനങ്ങള്‍
പരിശോധിക്കുകയുണ്ടായി;
ടൂറിസം
വകുപ്പിന്റെ
കീഴില്‍
ഗ്യാരേജില്‍
നിന്ന്
ഓപ്പറേറ്റ്
ചെയ്യുന്ന
എത്ര
വാഹനങ്ങള്‍
പരിശോധിക്കുകയുണ്ടായി;
ഏതെല്ലാം
നിലയിലുള്ള
കുറ്റങ്ങള്‍
കണ്ടെത്തുകയുണ്ടായി;
പരിശോധന
നടത്തുകയുണ്ടായിട്ടില്ലെങ്കില്‍
കാരണമെന്ത്;
(ഡി)സര്‍ക്കാര്‍
ബോര്‍ഡ്
പ്രദര്‍ശിപ്പിക്കാതെ
വാഹനം
ഓടിക്കുകയും
ലോഗ്
ബുക്ക്
സത്യസന്ധമായി
എഴുതാതിരിക്കുകയും
ചെയ്ത
എത്ര
കേസുകള്‍
കണ്ടെത്തുകയുണ്ടായെന്നറിയിക്കുമോ?
|
48 |
പെന്‍ഷന്‍
പ്രായ
വര്‍ദ്ധനവ്
ശ്രീ.
കെ. രാജു.
(എ)സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസില്‍
പെന്‍ഷന്‍
പ്രായ
വര്‍ദ്ധനവ്
പരിഗണനയിലുണ്ടോ;
(ബി)പ്രസ്തുത
വിഷയത്തില്‍
സര്‍വ്വീസ്
സംഘടനകളെയും
യുവ
ജനസംഘടനകളെയും
വിളിച്ച്
ചേര്‍ത്ത്
വിശദമായ
ചര്‍ച്ചകള്‍ക്ക്
തയ്യാറാകുമോ? |
49 |
കേന്ദ്രമന്ത്രിമാര്‍ക്ക്
കേരളത്തില്‍വരുമ്പോള്‍
ഒരുക്കേണ്ടി
വരുന്ന
സൌകര്യങ്ങള്‍
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)കേന്ദ്രമന്ത്രിമാര്‍ക്ക്
കേരളത്തില്‍
വരുമ്പോള്‍
സംസ്ഥാന
സര്‍ക്കാര്‍
ഒരുക്കേണ്ടിവരുന്ന
സൌകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ
;
(ബി)സംസ്ഥാനത്ത്
നിന്നുള്ള
കേന്ദ്രമന്ത്രിമാര്‍ക്കു
വേണ്ടി
കഴിഞ്ഞ
രണ്ട്
സാമ്പത്തികവര്‍ഷം
സംസ്ഥാനം
ചെലവഴിച്ച
തുക
എത്രയാണെന്നും
ഏതെല്ലാം
ഇനങ്ങളിലാണെന്നും
വെളിപ്പെടുത്താമോ
;
(സി)ഈ
സര്‍ക്കാരിന്റെ
ഭരണ
കാലത്ത്
സംസ്ഥാന
ഗവണ്‍മെന്റ്
വിളിച്ചുചേര്‍ത്ത
സംസ്ഥാനത്തുനിന്നുള്ള
എം.പി
മാരുടെ
യോഗങ്ങളില്‍
കേന്ദ്രമന്ത്രിമാരായ
എം.പി
മാര്‍
പങ്കെടുക്കാതിരുന്നിട്ടുണ്ടോ
; എങ്കില്‍
ഏതെല്ലാം
യോഗത്തില്‍
ഏതെല്ലാം
കേന്ദ്രമന്ത്രിമാര്‍
പങ്കെടുക്കാതിരുന്നു
എന്ന്
വിശദമാക്കാമോ
? |
50 |
ഉന്നത
ഉദ്യോഗസ്ഥതലത്തിലുള്ള
നിരുത്തരവാദപരമായ
സമീപനം
ശ്രീമതി
കെ.എസ്.
സലീഖ
(എ)ജനകീയ
പ്രശ്നങ്ങളില്‍
ഉന്നതഉദ്യോഗസ്ഥതലത്തില്‍
തീരുമാനങ്ങളെടുക്കുമ്പോള്‍
വസ്തുതകള്‍
പരിശോധിക്കാതെയും,
പരാതികള്‍
കേള്‍ക്കാതെയും
നീതിന്യായ
നിയമതത്വങ്ങള്‍
പാലിക്കതെയും
തീരുമാനമെടുക്കുന്ന
ഒരു
കൂട്ടം
ഉന്നതഉദ്യോഗസ്ഥര്‍
ഇപ്പോള്‍
സംസ്ഥാനത്ത്
ഉണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇത്തരം
ഉന്നത
ഉദ്യോഗസ്ഥര്‍ക്ക്
ഭരണനേതൃത്വത്തിലെ
ചിലര്‍
എല്ലാവിധ
സഹകരണവും
നല്‍കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉന്നത
ഉദ്യോഗസ്ഥര്‍
എടുക്കുന്ന
തീരുമാനങ്ങളില്‍
അതൃപ്തി
ഉണ്ടായിട്ടാണ്
ബഹുഭൂരിപക്ഷംപേരും
ഇപ്പോള്‍
കോടതികളെ
അഭയം
പ്രാപിക്കുന്നതെന്ന
വസ്തുത
ഗൌരവപൂര്‍വ്വം
കാണുമോ; വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
തലത്തില്‍
നീതിപൂര്‍വ്വമായ
തീരുമാനമെടുക്കാന്‍
നടപടി
സ്വീകരിച്ചുകൊണ്ട്
കോടതി
വ്യവഹാരങ്ങളുടെ
ബാഹുല്യം
കുറച്ചുകൊണ്ട്
വരുന്ന
കാര്യത്തിന്
പ്രാധാന്യം
നല്‍കുമോ;
വിശദമാക്കുമോ? |
51 |
കേന്ദ്ര
സര്‍ക്കാര്‍
വകുപ്പുകളില്‍
നിലനില്‍ക്കുന്ന
സംസ്ഥാന
ആവശ്യങ്ങള്‍
ശ്രീ.
രാജു
എബ്രഹാം
(എ)സംസ്ഥാനത്ത്
നിന്നുള്ള
എട്ട്
കേന്ദ്ര
മന്ത്രിമാരുടെ
കീഴിലുള്ള
കേന്ദ്ര
സര്‍ക്കാര്‍
വകുപ്പുകളില്‍,
സംസ്ഥാനത്തിന്റെ
ആവശ്യങ്ങള്‍
എന്തെങ്കിലും
തീരുമാനത്തിനായി
അവലംബിക്കുന്നുണ്ടോ
;
(ബി)അവ
ഏതൊക്കെയാണെന്ന്
വകുപ്പടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത്
നിന്നുള്ള
കേന്ദ്ര
മന്ത്രിമാര്‍
ഓരോരുത്തര്‍ക്കും
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എന്തെല്ലാം
ആവശ്യങ്ങള്‍ക്ക്
നിവേദനങ്ങള്‍
നല്‍കിയിട്ടുണ്ട്
; വിശദമാക്കാമോ
? |
52 |
കേരള
സര്‍ക്കാര്‍
വിളിച്ചുചേര്‍ത്ത
കേന്ദ്രമന്ത്രിമാരുടെയും
എം. പി.മാരുടെയും
യോഗം
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)പാര്‍ലമെന്റിന്റെ
ശീതകാല
സമ്മേളനത്തില്‍
ഉന്നയിക്കേണ്ടുന്ന
സുപ്രധാന
കാര്യങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിന്
കേരള സര്‍ക്കാര്‍
വിളിച്ചു
ചേര്‍ത്ത
കേരളത്തില്‍
നിന്നുള്ള
കേന്ദ്ര
മന്ത്രിമാരുടെയും
എം.പി.
മാരുടെയും
യോഗത്തില്‍
പങ്കെടുക്കാതിരുന്നവര്‍
ആരൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(ബി)കേരളത്തില്‍
നിന്നുള്ള
കേന്ദ്രമന്ത്രിമാരില്‍
ആരൊക്കെ
പങ്കെടുക്കുകയുണ്ടായി;
(സി)സംസ്ഥാനത്തുണ്ടായിരുന്നിട്ടുപോലും
യോഗത്തില്‍
എത്തിച്ചേരാതിരുന്ന
കേന്ദ്ര
മന്ത്രിമാര്‍
ആരൊക്കെയാണ്;
(ഡി)പ്രസ്തുത
യോഗത്തില്‍
സംസ്ഥാന
മന്ത്രിമാരില്‍
പങ്കെടുക്കാത്തവര്‍
ആരൊക്കൊയാണ്? |
53 |
ചെറുകിട
വ്യാപാര
രംഗത്തെ
വിദേശ
കുത്തക
ശ്രീ.
പി. തിലോത്തമന്‍
(എ)ചെറുകിട
വ്യാപാരരംഗത്തേയ്ക്ക്
വിദേശ
കുത്തകകളെ
കടന്നുവരാന്‍
അനുവദിക്കുന്ന
കേന്ദ്രനയം
കേരളത്തില്‍
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഇതു
സംബന്ധിച്ച
വിശദവിവരം
നല്‍കുമോ
;
(ബി)ഏതെല്ലാം
ഉല്പന്നങ്ങളും
ബ്രാന്റുകളുമാണ്
കേരളത്തില്‍
വില്പനയ്ക്ക്
ആദ്യഘട്ടം
അനുവദിക്കുന്നത്
; ഏതെല്ലാം
ജില്ലകളിലാണ്
ഇത്
ആദ്യം
നടപ്പിലാക്കുന്നത്
എന്ന്
വ്യക്തമാക്കുമോ
;
(സി)മള്‍ട്ടിബ്രാന്‍ഡ്
ചില്ലറ
വ്യാപാര
മേഖലയില്‍
പ്രത്യക്ഷ
വിദേശ
നിക്ഷേപം
അനുവദിക്കുന്നതിന്റെ
നേട്ടം
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാന്‍
1961-ലെ
കാര്‍ഷികോല്പന്ന
വിപണി
നിയമത്തില്‍
ഭേദഗതി
വരുത്തിയിട്ടുള്ള
സാഹചര്യത്തില്‍
കാര്‍ഷിക
വിളകളും
ഉല്‍പന്നങ്ങളും
ഇടനിലക്കാരെ
ഒഴിവാക്കി
നേരിട്ട്
സംഭരിക്കുന്നതിന്
സംവിധാനം
നടപ്പിലാക്കുമോ
? |
54 |
ഡോ:
പി. പ്രഭാകരന്‍
കമ്മീഷന്‍
റിപ്പോര്‍ട്ട്
ശ്രീ.
കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയുടെ
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിനുവേണ്ടിയുള്ള
സമഗ്ര
രൂപരേഖ
തയ്യാറാക്കുന്നതിനായി
നിശ്ചയിച്ച
ഡോ: പി.
പ്രഭാകരന്‍
കമ്മീഷന്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ? |
55 |
എയര്‍
ഇന്ത്യ
വിമാന
സര്‍വ്വീസുകള്‍
ശ്രീ.
എ.എം.
ആരിഫ്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എയര്‍
ഇന്ത്യ
കേരളത്തില്‍
നിന്നുള്ള
എത്ര
വിമാന
സര്‍വ്വീസുകള്‍
റദ്ദാക്കിയിട്ടുണ്ടെന്ന്
അറിയാമോ ;
എങ്കില്‍
വ്യക്തമാക്കുമോ
;
(ബി)സംസ്ഥാനത്ത്
ഓരോ എയര്‍പോര്‍ട്ടില്‍
നിന്നും
ഈ
കാലയളവില്‍
എയര്‍
ഇന്ത്യ
പിന്‍വലിച്ച
വിമാന
സര്‍വ്വീസുകള്‍
എത്രയാണെന്ന്
അറിയാമോ;
എങ്കില്‍
വ്യക്തമാക്കുമോ
;
(സി)ഇതേ
കാലയളവില്‍
എയര്‍
ഇന്ത്യ
ടിക്കറ്റ്
നിരക്കില്‍
എത്ര തവണ
വര്‍ധന
വരുത്തുകയുണ്ടായെന്നും
ഇപ്പോഴത്തെ
നിരക്കുകളും
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ഉണ്ടായിരുന്ന
നിരക്കുകളും
തമ്മില്‍
ശരാശരി
എത്ര
ശതമാനം
വര്‍ധന
ഉണ്ടായി
എന്ന്
അറിയാമോ ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
? |
56 |
ഗാഡ്ഗില്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
ശ്രീമതി
കെ. കെ.
ലതിക
(എ)മാധവ്
ഗാഡ്ഗില്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
സംബന്ധിച്ച്
സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്ര
സര്‍ക്കാരില്‍
എതിരഭിപ്രായം
അറിയിച്ചിട്ടുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
എന്തെല്ലാം
കാര്യങ്ങളാണ്
കേന്ദ്രസര്‍ക്കാരില്‍
അറിയിച്ചിട്ടുള്ളത്
; പകര്‍പ്പുകള്‍
ലഭ്യമാക്കുമോ
;
(സി)എതിരഭിപ്രായം
കേന്ദ്ര
സര്‍ക്കാരില്‍
സമര്‍പ്പിക്കുന്നതിനു
മുമ്പായി
ഇതു
സംബന്ധിച്ച
എന്തെങ്കിലും
പഠനം
സംസ്ഥാന
സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ
;
(ഡി)ഇല്ലെങ്കില്‍
ഒരു
വിദഗ്ദ്ധ
പഠനം
നടത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
57 |
സര്‍ക്കാര്‍
ഉത്തരവുകളുടെ
വെബ്സൈറ്റ്
ശ്രീ.കെ.കെ.നാരായണന്‍
(എ)സര്‍ക്കാരുത്തരവുകള്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കാന്‍
തീരുമാനിച്ചതിന്
ശേഷം സര്‍ക്കാരിന്റെ
വിവിധ
വകുപ്പുകള്‍
ഇതിനകം
പുറപ്പെടുവിച്ച
ഉത്തരവുകളുടെ
എണ്ണം
വിശദമാക്കാമോ;
(ബി)വിവിധ
വകുപ്പുകള്‍
പുറപ്പെടുവിച്ച
എത്ര
ഉത്തരവുകള്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുകയുണ്ടായി;
(സി)ഏതെല്ലാം
ഗവണ്‍മെന്റ്
ഉത്തരവുകളാണ്
ജനങ്ങളെ
അറിയിക്കാതിരിക്കാനായി
വെബ്സൈറ്റില്‍
നല്കേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുളളത്;
(ഡി)പുറപ്പെടുവിച്ച
ഉത്തരവുകളുടേയും
വെബ്സൈറ്റില്‍
ഇതേവരെ
പ്രസിദ്ധീകരിച്ചിട്ടില്ലാത്തവയുടേയും
എണ്ണം
വിശദമാക്കാമോ? |
58 |
സര്‍ക്കാര്‍
ഉത്തരവുകള്‍
സര്‍ക്കുലറുകള്‍
ശ്രീ.
എം. ഹംസ
(എ)പ്രധാനപ്പെട്ട
സര്‍ക്കാര്‍
ഉത്തരവുകള്‍-സര്‍ക്കുലറുകള്‍
എന്നിവ
എല്ലാ എം.എല്‍.എ.
മാര്‍ക്കും
ഇ-മെയില്‍
സംവിധാനം
വഴി
എത്തിച്ചു
കൊടുക്കുവാന്‍
നിര്‍ദ്ദേശം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
അതു
പാലിക്കപ്പെടുന്നു
എന്നുറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം
നടപടികള്‍
ആണ്
സ്വീകരിക്കുന്നത്
എന്ന്
വിശദീകരിക്കാമോ
;
(ബി)സര്‍ക്കാര്‍
ഉത്തരവുകള്‍
സര്‍ക്കാര്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കും
എന്ന
ഉത്തരവ്
നടപ്പിലാവാതിരിക്കുന്നത്
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍
അത്
നടപ്പിലാക്കുന്നതിനുള്ള
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്‍കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ
;
(സി)ഗവണ്‍മെന്റ്
സെക്രട്ടേറിയറ്റിലെ
ഭൂരിഭാഗം
വകുപ്പുകളിലേയും
സെക്ഷനുകളിലേയും
ഫയലുകള്‍
ഐഡിയാസില്‍
രേഖപ്പെടുത്തുന്നില്ല
എന്ന
കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ
; ഉണ്ടെങ്കില്‍
ഐഡിയാസില്‍
എല്ലാ
ഫയലുകളും
രേഖപ്പെടുത്തുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ
? |
59 |
സര്‍ക്കാര്‍
ഉത്തരവുകള്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നത്
ശ്രീ.എ.
പ്രദീപ്കുമാര്‍
(എ)സര്‍ക്കാര്‍
ഉത്തരവുകള്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഈ
പ്രഖ്യാപനം
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രഖ്യാപനത്തിന്ശേഷം
ഇതുവരെ
സര്‍ക്കാരിന്റെ
എല്ലാ
വകുപ്പുകളില്‍
നിന്നും
പുറപ്പെടുവിച്ച
ഉത്തരവുകള്‍
വെബ്സൈറ്റില്‍
നല്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ
;
(സി)ഓരോ
സര്‍ക്കാര്‍
വകുപ്പും
പുറപ്പെടുവിച്ച
ഉത്തരവുകള്‍
എത്ര
വീതമാണെന്നും
അവയില്‍
നാളിതുവരെ
വെബ്സൈറ്റില്‍
നല്കാത്തവ
എത്രയാണെന്നും
വിശദമാക്കാമോ;
(ഡി)സര്‍ക്കാര്‍
പുറപ്പെടുവിക്കുന്ന
ഉത്തരവുകള്‍
എത്ര
നാള്‍ക്കകം
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കണമെന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
അത്
പാലിക്കപ്പെടുന്നുണ്ട്
എന്ന്
ഉറപ്പുവരുത്തുന്നുണ്ടോ;
(ഇ)മുഖ്യമന്ത്രി
നേരിട്ട്
കൈകാര്യം
ചെയ്യുന്ന
വകുപ്പുകളില്‍നിന്നും
ഇറക്കിയ
എല്ലാ
ഉത്തരവുകളും
വെബ്സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
പ്രസിദ്ധീകരിക്കാത്തവ
എത്ര: വിശദമാക്കാമോ? |
60 |
ഐ.
പി. എസ്.
സെലക്ഷനുവേണ്ടി
തയ്യാറാക്കിയവരുടെ
ലിസ്റ്
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
ഐ.പി.എസ്.
സെലക്ഷന്
വേണ്ടി
തയ്യാറാക്കിയവരുടെ
ലിസ്റ്
കേന്ദ്ര
ആഭ്യന്തര
വകുപ്പിന്
കൈമാറിയിട്ടുണ്ടോ
; കൈമാറിയ
ലിസ്റില്‍
എത്ര
പേരുണ്ട്
; ആരെല്ലാം
;
(ബി)ഇവരില്‍
ഓരോരുത്തരുടേയും
പേരില്‍
സര്‍വ്വീസിലുണ്ടായിരുന്ന
കാലത്ത്
ഉണ്ടായിരുന്നതായ
ആരോപണങ്ങള്‍
എന്തൊക്കെയായിരുന്നു
; ഒരു
ആരോപണവും
ഉണ്ടായിരുന്നിട്ടില്ലാത്തവര്‍
ആരൊക്കെയായിരുന്നു
;
(സി)ഐ.പി.എസ്.
സെലക്ഷന്
അര്‍ഹരായിട്ടുള്ളവരുടെ
ലിസ്റ്
തയ്യാറാക്കിയത്
ഏത്
മാനദണ്ഡപ്രകാരം
ആയിരുന്നു
;
(ഡി)കേന്ദ്ര
സര്‍ക്കാരിന്
അയച്ചുകൊടുത്ത
ലിസ്റിനെതിരെയും,
ലിസ്റില്‍
ഉള്‍പ്പെടുത്താത്തതിനെതിരെയും
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്
; ഇവ
പരിഗണിക്കുകയുണ്ടായോ
എന്ന്
വെളിപ്പെടുത്തുമോ
? |
61 |
ഔദ്യോഗിക
വാഹനങ്ങള്‍
ശ്രീ.കെ.കെ.നാരായണന്‍
(എ)ഔദ്യോഗിക
വാഹനങ്ങള്‍
സ്വന്തം
ആവശ്യാര്‍ത്ഥം
ഉപയോഗിക്കുമ്പോള്‍
മന്ത്രിമാരും
സര്‍ക്കാര്‍
ഉദ്യോഗസ്ഥരും
പാലിക്കേണ്ട
നടപടികള്‍
വിശദമാക്കാമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഔദ്യോഗിക
വാഹനങ്ങള്‍
സ്വന്തം
ആവശ്യാര്‍ത്ഥം
ഉപയോഗിച്ച
ഇനത്തില്‍
ടൂറിസം
വകുപ്പില്‍
എന്ത്
തുക
ലഭിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പടുത്താമോ;
(സി)സ്വകാര്യ
ആവശ്യങ്ങള്‍ക്ക്
ഔദ്യോഗിക
വാഹനങ്ങള്‍
ഉപയോഗിച്ച
ഏതെല്ലാം
മന്ത്രിമാരും
ഉന്നത
ഉദ്യോഗസ്ഥരും
എത്ര രൂപ
അടയ്ക്കാനുണ്ടെന്നു
വെളിപ്പെടുത്താമോ;
(ഡി)ഔദ്യോഗിക
വാഹനങ്ങള്‍
ബോര്‍ഡ്
വെച്ച്
കുടുംബാംഗങ്ങളുമായി
യാത്ര
ചെയ്ത
എത്ര
പേര്‍ക്കെതിരെ
നടപടി
സ്വീകരിക്കുകയുണ്ടായി
എന്നറിയിക്കാമോ? |
62 |
സര്‍ക്കാര്‍
വാങ്ങിയ
പുതിയ
വാഹനങ്ങള്‍
ശ്രീ.
രാജു
എബ്രഹാം
(എ)സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
മന്ത്രിമാരുടെയും
മറ്റും
ആവശ്യാര്‍ത്ഥം
ഏതെല്ലാം
വകുപ്പുകള്‍
എത്ര
വാഹനങ്ങള്‍
പുതുതായി
വാങ്ങുകയുണ്ടായി;
(ബി)മുഖ്യമന്ത്രിയും
മന്ത്രിമാരും
ഇപ്പോള്‍
വീട്ടിലേയും
ആഫീസിലേയും
ആവശ്യങ്ങള്‍ക്കുള്‍പ്പെടെ
എത്ര
വാഹനങ്ങള്‍
വീതം
ഉപയോഗിച്ചുവരുന്നു;
(സി)ടൂറിസം
വകുപ്പില്‍
നിന്നല്ലാതെ
മറ്റേതെങ്കിലും
വകുപ്പുകളുടേയോ,
സര്‍ക്കാര്‍
സ്ഥാപനങ്ങളുടേയോ
വാഹനങ്ങള്‍
ഉപയോഗിച്ചുവരുന്നുണ്ടോ;
എങ്കില്‍
ഏതെല്ലാം
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ
ഏതെല്ലാം
വാഹനങ്ങള്‍
ഏതെല്ലാം
മന്ത്രിമാര്‍ക്കുവേണ്ടി
ഉപയോഗിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
പ്രസ്തുത
വാഹനങ്ങളുടെ
ഡ്രൈവര്‍മാരുടേയും
ഇന്ധനത്തിന്റേയും
ചെലവ്
വഹിക്കുന്നത്
മന്ത്രിമാരാണോ;
അല്ലെങ്കില്‍
ആരാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)നിയമാനുസൃതം
ഒരു
മന്ത്രിക്ക്
എത്ര
വാഹനങ്ങള്‍
ഏതെല്ലാം
വ്യവസ്ഥയില്‍
ഉപയോഗിക്കാം;
അതില്‍
നിന്ന്
വ്യത്യസ്തമായി
ആരെല്ലാം
ഏതെല്ലാം
നിലയില്‍
വാഹനം
ഉപയോഗിച്ചുവരുന്നുവെന്നറിയിക്കാമോ? |
63 |
ലബാര്‍
മഹാന്‍
കുടുംബത്തിന്റെ
ഭൂമി
അന്യാധീനപ്പെട്ടതായ
പരാതി
ശ്രീമതി
കെ. കെ.
ലതിക
(എ)മലബാര്‍
മഹാന്‍
എന്ന
സ്ഥാനപ്പേര്
ലഭിച്ച
കുടുംബത്തിന്റെ
ഭൂമി
അന്യാധീനപ്പെട്ടത്
സംബന്ധിച്ച്
മുഖ്യമന്ത്രിയുടെ
സുതാര്യ
കേരളം
പരിപാടിയില്‍
17309 തീയതി
10.11.2011 നമ്പരായി
ചേര്‍ത്ത
ഫയലില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)ഈ
കുടുംബത്തിന്റെ
അന്യാധീനപ്പെട്ട
ഭൂമി
തിരിച്ചു
നല്‍കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
64 |
വിദേശ
രാജ്യ
സന്ദര്‍ശനം
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ഏതെല്ലാം
മന്ത്രിമാര്‍
ഏതെല്ലാം
വിദേശരാജ്യങ്ങളില്‍
എത്ര തവണ
സന്ദര്‍ശനം
നടത്തുകയുണ്ടായെന്നും
ഓരോ
യാത്രയ്ക്കും
ചെലവായ
തുക
എത്രയാണെന്നും
വെളിപ്പെടുത്താമോ;
(ബി)ഗവണ്‍മെന്റ്
ചീഫ്
വിപ്പ് ഈ
കാലയളവില്‍
ഏതെല്ലാം
വിദേശരാജ്യങ്ങളില്‍
സന്ദര്‍ശനം
നടത്തി; ഓരോ
യാത്രയ്ക്കും
ചെലവായ
തുക എത്ര;
(സി)മന്ത്രിമാരുടെയും
ചീഫ്
വിപ്പിന്റെയും
വിദേശ
യാത്രകളില്‍
ഔദ്യോഗിക
ആവശ്യങ്ങള്‍ക്കുള്ളവ
ഏതൊക്കെയായിരുന്നു;
ഏതെല്ലാം
നിലയിലുള്ള
ഔദ്യോഗിക
ആവശ്യങ്ങളായിരുന്നു;
(ഡി)വിദേശ
യാത്ര
നടത്തിയ
ഓരോ
ഘട്ടത്തിലും
ഓരോ
മന്ത്രിയും
ചീഫ്
വിപ്പും
എത്ര
ഡോളര്‍
ചെലവഴിച്ചു;
ഗവണ്‍മെന്റില്‍
നിന്നും
കൈപ്പറ്റിയ
അഡ്വാന്‍സ്
തുക എത്ര;
(ഇ)കേന്ദ്രാനുമതി
വാങ്ങാതെ
ആരെങ്കിലും
വിദേശയാത്ര
നടത്തുകയുണ്ടായോ;
എങ്കില്‍
ആരൊക്കെയെന്നറിയിക്കുമോ? |
65 |
നിയമ
മന്ത്രിയുടെ
ലണ്ടന്‍
സന്ദര്‍ശനം
ശ്രീ.
ജെയിംസ്
മാത്യു
(എ)സംസ്ഥാന
നിയമമന്ത്രിയെ
ലണ്ടനിലെ
ബ്രിട്ടീഷ്
പാര്‍ലമെന്റില്‍
പ്രബന്ധം
അവതരിപ്പിക്കുന്നതിനായി
ബ്രിട്ടീഷ്
ഗവ: ക്ഷണിക്കുകയുണ്ടായോ
;
(ബി)നിയമമന്ത്രി
ബ്രിട്ടീഷ്
പാര്‍ലമെന്റില്‍
പ്രബന്ധം
അവതരിപ്പിക്കുകയുണ്ടായോ
; അവതരിപ്പിച്ച
അദ്ധ്വാനവര്‍ഗ്ഗ
സിദ്ധാന്തം
കേരള ഗവ: അംഗീകരിച്ചിട്ടുള്ളതാണോ
;
(സി)പ്രസ്തുത
യാത്രയുടെ
ചെലവ്
സംസ്ഥാന
ഗവ: വഹിക്കുകയുണ്ടായോ
; ഇല്ലെങ്കില്‍
ചെലവ്
വഹിച്ചത്
ആരാണെന്ന്
വെളിപ്പെടുത്താമോ
? |
66 |
ഐ.എസ്.ആര്‍.ഒ
ചാരക്കേസ്സ്
ശ്രീ.
എം. ചന്ദ്രന്‍
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
ബി.ഡി.
ദേവസ്സി
,,
കെ.കെ.
നാരായണന്‍
(എ)ഐ.എസ്.ആര്‍.ഒ
ചാരക്കേസ്സില്‍
ഉള്‍പ്പെട്ട
ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ
സി.ബി.ഐ
ശുപാര്‍ശ
ചെയ്ത
നടപടി
എന്തായിരുന്നു
; വിശദമാക്കാമോ
;
(ബി)സി.ബി.ഐ
നിര്‍ദ്ദേശം
നടപ്പാക്കേണ്ടതില്ലെന്ന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ
;
(സി)സി.ബി.ഐ
നിര്‍ദ്ദേശം
നടപ്പിലാക്കേണ്ടത്
സംബന്ധിച്ച്
സര്‍ക്കാരിന്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ
; അവ
സര്‍ക്കാര്‍
പരിശോധിക്കുകയുണ്ടായോ
; നിലപാട്
വിശദമാക്കാമോ
? |
67 |
ഐ.എസ്.ആര്‍.ഒ
ചാരക്കേസ്
ശ്രീ.
പി.റ്റി.എ.
റഹീം
(എ)ചാരക്കേസില്‍
കുറ്റാരോപിതനായ
ഐ.എസ്.ആര്‍.ഒ
ശാസ്ത്രജ്ഞന്‍
നമ്പിനാരായണന്
നഷ്ടപരിഹാരം
നല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)പ്രസ്തുത
കേസ്
അന്വേഷിച്ച
സി.ബി.ഐ
റിപ്പോര്‍ട്ടില്‍
മൂന്ന്
പോലീസ്
ഉദ്യോഗസ്ഥരുടെ
പേര്
പരാമര്‍ശിച്ചിട്ടുണ്ടോ
;
(സി)എങ്കില്‍
അവര്‍
ആരെല്ലാമാണ്
;
(ഡി)ഇവരുടെ
പേരിലുള്ള
നടപടികള്‍
അവസാനിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ഇ)പ്രസ്തുത
കേസില്‍
ജയിലില്‍
കഴിയേണ്ടിവന്ന
മറിയം
റഷീദക്കും
അവരുടെ
മാതാവിനും
നഷ്ടപരിഹാരം
നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(എഫ്)രണ്ടു
മാലി
സ്വദേശികള്‍
എത്ര
കാലമാണ്
ജയിലില്‍
കിടന്നത്
;
(ജി)ബന്ധപ്പെട്ട
പോലീസ്
ഉദ്യോഗസ്ഥരുടെ
പേരില്‍
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
ശ്രീ. കെ.
മുരളീധരന്‍
എം.എല്‍.എ
മുഖ്യമന്ത്രിക്ക്
പരാതി
നല്‍കിയിട്ടുണ്ടോ
;
(എച്ച്)എങ്കില്‍
ആയതിന്മേല്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
? |
68 |
കണിക
പരീക്ഷണ
ഗുഹ നിര്‍മ്മാണം
ശ്രീ.
കെ.കെ.
ജയചന്ദ്രന്‍
(എ)തമിഴ്നാട്ടിലെ
തേനിയില്‍
കേരള
അതിര്‍ത്തിയിലായി
സ്ഥാപിക്കപ്പെട്ട
കണിക
പരീക്ഷണഗുഹ
അത്യന്തം
ആപല്‍ക്കരമായ
ഒരു
അണുവായുധ
കലവറയായിരിക്കുമെന്ന്
ശാസ്ത്രജഞര്‍
ആശങ്ക
പ്രകടിപ്പിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
നിലയനിര്‍മ്മാണം
സംസ്ഥാനാതിര്‍ത്തിക്കുള്ളിലേക്ക്
നീങ്ങുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; കണിക
പരീക്ഷണ
തുരങ്കത്തില്‍
നിന്നുള്ള
രണ്ട്
ഉപതുരങ്കങ്ങള്‍
അവസാനിക്കുന്നത്
ഇടുക്കി
ജില്ലയിലാണോ
; ന്യൂട്രിനോ
പരീക്ഷണ
നിലയം
തമിഴ്നാട്ടില്‍
മാത്രം
ഒതുങ്ങി
നില്‍ക്കുന്നതാണെന്ന്
അഭിപ്രായമുണ്ടോ
;
(സി)വന്‍ജലവൈദ്യുത
പദ്ധതികളും
തോട്ടങ്ങളും
ജനവാസ
കേന്ദ്രങ്ങളും
സ്ഥിതിചെയ്യുന്ന
ഇടുക്കിയോട്
ചേര്‍ന്ന്
ഇത്തരം
ഒരു കണിക
പരീക്ഷണ
നിലയം
പ്രവര്‍ത്തിക്കുന്നത്
എന്തെല്ലാം
നിലയിലുളള
പാരിസ്ഥിതിക
പ്രത്യാഘാതങ്ങള്‍ക്ക്
ഇടയാക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ
; വിശദമാക്കാമോ? |
69 |
ഇന്ത്യ
ബേസ്ഡ്
ന്യൂട്രിനോ
ഒബ്സര്‍വേറ്ററി
ശ്രീ.
കെ.കെ.
ജയചന്ദ്രന്‍
(എ)ഇടുക്കി
ജില്ലയുടെ
അതിര്‍ത്തിയോട്
ചേര്‍ന്ന്
തമിഴ്നാട്ടിലെ
തേനിയില്‍
ഇന്ത്യബേസ്ഡ്
ന്യൂട്രിനോ
ഒബ്സര്‍വേറ്ററി
(ഐ.എന്‍.ഒ)
സ്ഥാപിക്കുന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍
എപ്പോള്‍
;
(ബി)പ്രസ്തുത
പദ്ധതിക്ക്
കേന്ദ്രസര്‍ക്കാര്‍
അംഗീകാരം
നല്‍കിയത്
എപ്പോഴാണ്
; പ്രസ്തുത
പദ്ധതിയെ
സംബന്ധിച്ച്
എന്തെല്ലാം
വിവരങ്ങളാണ്
ലഭ്യമായിട്ടുളളത്
;
(സി)പ്രസ്തുത
കേന്ദ്രത്തില്‍
നിന്നും
ആണവ
റേഡിയേഷനും
വിഷവാതക
പ്രസരണവും
ഉണ്ടാകുമെന്നും
ഇത്
ഇടുക്കിയിലെ
പദ്ധതി
പ്രദേശത്തിനടുത്ത്
ജീവിക്കുന്നവരെ
സാരമായി
ബാധിക്കുമെന്നുമുള്ള
വിവരങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ
;
(ഡി)അതീവ
സുരക്ഷാ
മേഖലയായി
പ്രഖ്യാപിക്കപ്പെടുമ്പോള്‍
ഈ
മേഖലയില്‍നിന്നും
എത്ര
കുടുംബങ്ങള്‍
കൂടി
ഒഴിഞ്ഞുപോകേണ്ടി
വരുമെന്ന്
വിശദമാക്കാമോ
;
(ഇ)പ്രസ്തുത
പരീക്ഷണശാലയില്‍
ഇലക്ട്രോ
മാഗ്നറ്റിക്
സ്ഥാപിക്കുമ്പോള്‍
സമീപത്തെ
ജീവജാലങ്ങളെയും
പരിസ്ഥിതിയേയും
ഏതെല്ലാം
നിലയില്‍
പ്രതികൂലമായി
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ
? |
70 |
എമര്‍ജിംഗ്
കേരള
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)കൊച്ചിയില്‍
സംഘടിപ്പിച്ച
എമര്‍ജിംഗ്
കേരളയുമായി
ബന്ധപ്പെട്ട്
പരസ്യപ്രചാരണത്തിനുവേണ്ടി
സംസ്ഥാനസര്‍ക്കാര്‍
വിവിധ
വിഷ്വല്‍-പ്രിന്റ്
മീഡിയകള്‍ക്കായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)എമര്‍ജിംഗ്
കേരളയുടെ
സംഘാടക
ചെലവ്
എത്രയെന്ന്
വ്യക്തമാക്കുമോ
? |
71 |
എമര്‍ജിംഗ്
കേരള
നിക്ഷേപക
സംഗമം
ശ്രീ.
ബി
സത്യന്‍
(എ)എമര്‍ജിംഗ്
കേരള
നിക്ഷേപക
സംഗമത്തിലൂടെ
ഉരുത്തിരിഞ്ഞു
വന്നിരിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ
;
(ബി)ഓരോ
പദ്ധതിയും
തുടങ്ങുന്നതിനാവശ്യമായ
അടിസ്ഥാന
സൌകര്യങ്ങളേയും
പദ്ധതിയ്ക്ക്
പ്രത്യേക
ഇളവുകള്‍
ആവശ്യമെങ്കില്‍
അവയേയും
സംബന്ധിച്ച്
വിശദമാക്കാമോ
;
(സി)ഓരോ
പദ്ധതിയുടേയും
നിക്ഷേപകരാരൊക്കെയെന്ന്
വ്യക്തമാക്കാമോ
? |
72 |
എമര്‍ജിംഗ്
കേരള
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)'എമര്‍ജിംഗ്
കേരള' സംഘടിപ്പിച്ചതിലൂടെ
എത്ര
കോടി
രൂപയുടെ
വ്യവസായ
നിക്ഷേപം
സംസ്ഥാനത്തു
കൊണ്ടുവരാന്‍
കഴിഞ്ഞുവെന്ന്
കണക്കാക്കിയിട്ടുണ്ടോ
;
(ബി)ഇതില്‍
വിദേശ
നിക്ഷേപം
എത്ര
കോടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ
? |
73 |
എമര്‍ജിംഗ്
കേരള
ശ്രീ.
സി. ദിവാകരന്‍
എമര്‍ജിംഗ്
കേരളയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എത്ര
രൂപയുടെ
പരസ്യമാണ്
നല്‍കിയത്
; ഏത്
ഏജന്‍സി
വഴിയാണ്
നല്‍കിയതെന്ന്
അറിയിക്കാമോ
? |
74 |
എമര്‍ജിംഗ്
കേരള
ശ്രീ.
സി. ദിവാകരന്‍
(എ)'എമര്‍ജിംഗ്
കേരള'യുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
നാളിതുവരെ
എന്ത്
തുക
ചെലവഴിച്ചു
;
(ബി)'എമര്‍ജിംഗ്
കേരള'ായിലൂടെ
ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ
? |
75 |
ആറന്മുള
വിമാനത്താവളം
ശ്രീ.
കെ. അജിത്
(എ)നിര്‍ദ്ദിഷ്ട
ആറന്മുള
വിമാനത്താവളത്തിനായി
ഏറ്റെടുത്തിട്ടുള്ള
ഭൂമിയില്‍
മിച്ചഭൂമി
ഉള്ളതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എത്ര
ഏക്കര്‍
മിച്ചഭൂമിയെന്നും
ആയത് സര്‍ക്കാര്‍
അധീനതയില്‍
ആക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(ബി)വിമാനത്താവള
പദ്ധതിയുമായി
ബന്ധപ്പെട്ട്
നെല്‍വയല്‍
തണ്ണീര്‍ത്തട
സംരക്ഷണ
നിയമം, ഭൂപരിഷ്കരണ
നിയമം, ഭൂവിനിയോഗ
നിയമം
എന്നിവ
ലംഘിക്കപ്പെടുമെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
(സി)നിര്‍ദ്ദിഷ്ട
വിമാനത്താവള
പദ്ധതിക്കെതിരെ
എന്തെങ്കിലും
കേസുകള്‍
കോടതിയില്‍
നിലവിലുണ്ടോയെന്നും
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
അഭിപ്രായം
കോടതിയില്‍
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)ആറന്മുള
വിമാനത്താവള
പദ്ധതി
നടപ്പാക്കുകയാണെങ്കില്‍
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
മറ്റും
ഏറ്റെടുക്കേണ്ടിവരുമെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
മറ്റും
നികത്തേണ്ടിവരുമ്പോഴുണ്ടാകുന്ന
പാരിസ്ഥിതിക
ആഘാതത്തെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ഇ)ആറന്മുള
വിമാനത്താവള
പദ്ധതിക്കായി
കേന്ദ്രവനം
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
ക്ളിയറന്‍സ്
ലഭിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ
കോപ്പി
ലഭ്യമാക്കുമോ
? |
76 |
ആറന്മുള
വിമാനത്താവളം
ശ്രീ.
കെ. അജിത്
(എ)നിര്‍ദ്ദിഷ്ട
ആറന്മുള
വിമാനത്താവളത്തിനായി
ഏറ്റെടുത്തിട്ടുള്ള
ഭൂമിയില്‍
മിച്ചഭൂമി
ഉള്ളതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എത്ര
ഏക്കര്‍
മിച്ചഭൂമിയെന്നും
ആയത് സര്‍ക്കാര്‍
അധീനതയില്‍
ആക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(ബി)വിമാനത്താവള
പദ്ധതിയുമായി
ബന്ധപ്പെട്ട്
നെല്‍വയല്‍
തണ്ണീര്‍ത്തട
സംരക്ഷണ
നിയമം, ഭൂപരിഷ്കരണ
നിയമം, ഭൂവിനിയോഗ
നിയമം
എന്നിവ
ലംഘിക്കപ്പെടുമെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
(സി)നിര്‍ദ്ദിഷ്ട
വിമാനത്താവള
പദ്ധതിക്കെതിരെ
എന്തെങ്കിലും
കേസുകള്‍
കോടതിയില്‍
നിലവിലുണ്ടോയെന്നും
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
അഭിപ്രായം
കോടതിയില്‍
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)ആറന്മുള
വിമാനത്താവള
പദ്ധതി
നടപ്പാക്കുകയാണെങ്കില്‍
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
മറ്റും
ഏറ്റെടുക്കേണ്ടിവരുമെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
മറ്റും
നികത്തേണ്ടിവരുമ്പോഴുണ്ടാകുന്ന
പാരിസ്ഥിതിക
ആഘാതത്തെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ഇ)ആറന്മുള
വിമാനത്താവള
പദ്ധതിക്കായി
കേന്ദ്രവനം
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
ക്ളിയറന്‍സ്
ലഭിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ
കോപ്പി
ലഭ്യമാക്കുമോ
? |
77 |
കൊച്ചി
മെട്രോ
റെയില്‍
പദ്ധതി
ശ്രീ.
എ. പ്രദീപ്
കുമാര്‍
(എ)കൊച്ചി
മെട്രോ
റെയില്‍
പദ്ധതിയുമായി
ബന്ധപ്പെട്ട്
മുഖ്യമന്ത്രി
നാളിതുവരെ
കേന്ദ്ര
മന്ത്രിമാര്‍ക്കും
പ്രധാനമന്ത്രിക്കും
ഡല്‍ഹി
മുഖ്യമന്ത്രിയ്ക്കും
അയച്ചിട്ടുള്ള
കത്തുകളുടെയും
സന്ദേശങ്ങളുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
കത്തുകള്‍ക്കും
സന്ദേശങ്ങള്‍ക്കും
മറുപടി
ലഭിക്കുകയുണ്ടായോ;
എങ്കില്‍
അവയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ; |
78 |
കൊച്ചി
മെട്രോ
പദ്ധതി
ശ്രീ.
കെ. അജിത്
(എ)നിര്‍ദ്ദിഷ്ട
കൊച്ചി
മെട്രോ
പദ്ധതിയുമായി
ബന്ധപ്പെട്ട്
ഡി.എം.ആര്‍.സി.
മുന്‍
എം.ഡി.
ശ്രീ.
ഇ. ശ്രീധരന്റെ
യോഗ്യതയെ
സംബന്ധിച്ച്
കേന്ദ്ര
നഗര
വികസന
സെക്രട്ടറിക്ക്
കൊച്ചി
മെട്രോ
മുന്‍ എം.ഡി.
ശ്രീ.
ടോം
ജോസ്
കത്തെഴുതിയിരുന്നോയെന്നും
ഇതിന്റെ
കോപ്പി
ചീഫ്
സെക്രട്ടറിക്ക്
നല്‍കിയിരുന്നോയെന്നും
കത്തെഴുതിയത്
സര്‍ക്കാരിന്റെ
അനുമതിയോടെ
ആണോയെന്നും
വ്യക്തമാക്കുമോ;
(ബി)കൊച്ചി
മെട്രോ
പദ്ധതിയുടെ
നടത്തിപ്പിനായി
മുന്‍ എം.
ഡി. ശ്രീ.
ടോം
ജോസ്
ഏതെങ്കിലും
വിദേശ
കമ്പനികളുമായി
ചര്‍ച്ച
നടത്തിയിരുന്നോയെന്നും
ചര്‍ച്ച
നടത്തിയെങ്കില്‍
ആയത് സര്‍ക്കാരിന്റെ
അറിവോടെയാണോയെന്നും
ഇതിനായി
അനുമതി
നല്‍കിയിരുന്നോയെന്നും
വ്യക്തമാക്കുമോ;
(സി)കൊച്ചി
മെട്രോ
റെയിലിന്റെ
മുഖ്യ
നടത്തിപ്പ്
ഡി.എം.ആര്‍.സി.യില്‍നിന്നും
മാറ്റിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)കൊച്ചി
മെട്രോ
റെയിലിന്റെ
നടത്തിപ്പിനായി
ടെണ്ടര്‍
വിളിക്കാനുള്ള
ചുമതല
ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(ഇ)ഡി.എം.ആര്‍.സി.
ഡല്‍ഹിക്ക്
പുറത്ത്
മറ്റ്
മെട്രോ
റെയില്‍
പദ്ധതികള്‍
നടപ്പാക്കുന്ന
രീതിയിലുള്ള
പങ്കാളിത്തം
കൊച്ചി
മെട്രോ
റെയില്‍
പദ്ധതിയിലും
ഉണ്ടാകുമോയെന്നകാര്യവും
വ്യക്തമാക്കുമോ
? |
79 |
ഐ.ഒ.സി.
ബോട്ടിലിംഗ്
പ്ളാന്റ്
ശ്രീ.കെ.എന്‍.എ.
ഖാദര്‍
(എ)ചേളാരി,
പാരിപ്പളളി,
ഉദയംപേരൂര്‍
തുടങ്ങിയ
സ്ഥലങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ഐ.ഒ.സി.
യുടെ
ബോട്ടിലിംഗ്
പ്ളാന്റുകള്‍
പ്രവര്‍ത്തിപ്പിക്കുവാന്‍
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ലൈസന്‍സ്
ആവശ്യമുണ്ടോ;
(ബി)നിലവിലുളള
സ്ഥാപനങ്ങള്‍ക്ക്
ഇപ്പോള്‍
ലൈസന്‍സ്
ഉണ്ടോ;
(സി)ഈ
സ്ഥാപനങ്ങളുടെ
സംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഐ.ഒ.സി.
യുടെ
സ്ഥാപനങ്ങള്‍ക്കുമേല്‍
സംസ്ഥാനസര്‍ക്കാരിനു
നിയന്ത്രണവുമുണ്ടോ
എന്നു
വ്യക്തമാക്കുമോ? |
80 |
വിമുക്തഭടന്മാരുടേയും
സൈനികരുടേയും
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
നടപടികള്‍
ശ്രീ.വി.ഡി.
സതീശന്‍
,,എ.റ്റി.
ജോര്‍ജ്
,,ഹൈബി
ഈഡന്‍
,,പി.എ.
മാധവന്‍
(എ)സംസ്ഥാനത്തെ
വിമുക്തഭടന്‍മാരുടേയും
സൈനികരുടേയും
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)ഇത്
സംബന്ധിച്ച്
ഇതുവരെ
ലഭിച്ച
പരാതികളില്‍
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)പ്രസ്തുത
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നത്.
വിശദമാക്കുമോ;
(ഡി)വിമുക്തഭടന്‍മാരുടേയും
സൈനികരുടേയും
പുന:രധിവാസത്തിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്;
(ഇ)ഇവര്‍ക്കുളള
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ
? |
<<back |
next page>>
|