STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*271

ബ്ളോക്ക് പഞ്ചായത്തുകളിലെ ക്ഷീരവികസന ഓഫീസ്

ശ്രീ. .. അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ബ്ളോക്ക് പഞ്ചായത്തുകളുടെ പുന:ക്രമീകരണം മുഖേന പുതുതായി നിലവില്‍ വന്ന ബ്ളോക്ക് പഞ്ചായത്തുകളിലെല്ലാം ക്ഷീര വികസന യൂണിറ്റുകള്‍ നിലവിലുണ്ടോ; യൂണിറ്റ് ഇല്ലാത്ത ബ്ളോക്ക് പഞ്ചായത്തുകള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;

(ബി)ത്രിതല പഞ്ചായത്തുകളില്‍ ക്ഷീര വികസന മേഖലയുമായി ബന്ധപ്പെട്ട പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ക്ഷീരവികസന ആഫീസ് ഇല്ലാത്ത ബ്ളോക്കുകളില്‍ ബുദ്ധിമുട്ട് നേരിടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)ബ്ളോക്ക് പഞ്ചായത്തുകളുടെ പുന:ക്രമീകരണത്തിന്റെ ഭാഗമായി ഇല്ലാതായ ബ്ളോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകള്‍ പുതുതായി നിലവില്‍ വന്ന ബ്ളോക്കുകളിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

T*272

അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളി സ്ത്രീകളുടെ സുരക്ഷയ്ക്കായി നടപടി കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട പുത്തൂര്‍ സ്വദേശിയായ ശ്രീമതി. വിജയമ്മയെ ഉത്തര്‍പ്രദേശിലെ റായിബറേലി എന്ന സ്ഥലത്തു നിന്നും തട്ടികൊണ്ടുപോയി കൊലചെയ്ത സംഭവത്തില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്;

(സി)പ്രസ്തുത കുടുംബത്തിന് നാളിതുവരെ എന്ത് സഹായമാണ് നല്‍കിയിട്ടുള്ളത്; വ്യക്തമാക്കുമോ?

*273

അഡ്വര്‍ടൈസിംഗ് ചട്ടങ്ങള്‍

ശ്രീ. സി. മോയിന്‍കുട്ടി

,, കെ.എന്‍.. ഖാദര്‍

,, എം. ഉമ്മര്‍

,, കെ.എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()1995-ലെ കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് ആക്ടിലെ അഡ്വര്‍ടൈസിംഗ് ചട്ടങ്ങള്‍ പരിശോധിക്കുന്നതിന് സംസ്ഥാനതലത്തില്‍ നിയമിച്ച മോണിറ്ററിംഗ് സമിതി നിലവില്‍ വന്നശേഷം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദവിവരം നല്കാമോ;

(ബി)പ്രസ്തുത വിഷയത്തില്‍ ജില്ലാതല സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ അവയുടെ ചുമതലകള്‍ സംബന്ധിച്ച വിശദവിവരം നല്കുമോ;

(സി)പ്രസ്തുത സമിതികളുടെ പ്രവര്‍ത്തന ഫലമായി നിയമ ലംഘനം സംബന്ധിച്ച് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ; അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?

*274

വീടുകളില്‍ മാലിന്യം സംസ്കരിക്കുന്നവര്‍ക്ക് നികുതിയിളവ്

ശ്രീ. എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വീടുകളില്‍ മാലിന്യം സ്വയം സംസ്കരിക്കുന്നതിന് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)മാലിന്യ സംസ്കരണം സ്വയം നടത്തുന്നവര്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ് അനുവദിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇളവുകള്‍ നല്‍കാനുള്ള അധികാരം ആര്‍ക്കാണ് നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

*275

കന്നുകാലി സമ്പത്ത്

ശ്രീ. ജി. എസ്. ജയലാല്‍

,, സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തിലെ കന്നുകാലികളുടെ എണ്ണത്തില്‍ കുറവ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ; എന്തെങ്കിലും പരിഹാര മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)കേരളത്തില്‍ കാലി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എന്തെല്ലാം നടപടികളാണ് മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് വ്യക്തമാക്കുമോ;

(സി)കാലി സമ്പത്ത് കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് പാല്‍ ഉല്പാദനത്തെ എത്രത്തോളം ബാധിച്ചെന്ന് വ്യക്തമാക്കുമോ?

*276

നാളികേര ഉല്പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണത്തിനായി പദ്ധതി

ശ്രീ. പാലോട് രവി

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നാളികേര ഉല്പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുളളത് ; വിശദമാക്കുമോ ;

(ബി)കരിക്കിന്റെ പ്രചാരണത്തിനായി പാര്‍ലര്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവ നടപ്പാക്കാനുദ്ദേശിക്കുന്നത് ?

*277

പീപ്പിള്‍സ് ബയോ ഡൈവേഴ്സിറ്റി രജിസ്റര്‍ തയ്യാറാക്കല്‍ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

''വി.എസ്.സുനില്‍കുമാര്‍

''പി.തിലോത്തമന്‍

''കെ.രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച് അറിവ് പകരുന്ന പീപ്പിള്‍സ് ബയോ ഡൈവേഴ്സിറ്റി രജിസ്റര്‍ (പി.ബി.ആര്‍) തയ്യാറാക്കല്‍ പദ്ധതി തടങ്ങിയതെന്നാണ്;

(ബി)ഇതിന് എന്ത് തുകയാണ് അനുവദിച്ചിരുന്നത്;

(സി)എത്ര പഞ്ചായത്തുകളിലെ പി.ബി.ആര്‍. തയ്യാറാക്കി, എത്ര പഞ്ചായത്തുകളിലെ പി.ബി.ആര്‍. കണക്കെടുപ്പ് നടന്നുവരുന്നു; ഇവയിലൂടെ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്;

(ഡി)എത്ര പഞ്ചായത്തുകളുടെ പി.ബി.ആര്‍. ശേഖരിക്കുവാനുണ്ട്;

(എഫ്) 2011-12 സാമ്പത്തിക വര്‍ഷം ഇതിനാവശ്യമായ ഫണ്ട് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)പി.ബി.ആര്‍. കണക്കെടുപ്പ് ഫണ്ടില്ലാത്ത കാരണത്താല്‍ നിര്‍ത്തിവച്ചിരിക്കുന്നുവോ എന്ന് വ്യക്തമാക്കുമോ;

(എഛ്)എങ്കില്‍ ആവശ്യമായ ഫണ്ട് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

*278

കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി

ശ്രീ. വി. ശിവന്‍കുട്ടി

,, ജി. സുധാകരന്‍

,, . പ്രദീപ്കുമാര്‍

'' എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച പരിശോധന നടത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട കെട്ടിടങ്ങള്‍ക്ക് മാലിന്യനിര്‍മ്മാര്‍ജ്ജന സൌകര്യങ്ങള്‍ ഒരുക്കുന്നുവെങ്കില്‍ നികുതിയിളവ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ ; ഇത് നഗരസഭയുടെ സാമ്പത്തിക സ്ഥിതി വഷളാക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ; നികുതി ഇനത്തില്‍ നഗരസഭക്ക് ഉണ്ടാകുന്ന കുറവ് നികത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോ ;

(ഡി)സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നറിയിക്കുമോ ?

T*279

മലയാളഭാഷക്ക് ശ്രേഷ്ഠപദവി

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും മന്ത്രി സദയം മറുപടി നല്‍കുമോ:

()മലയാളഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇതുമായി ബന്ധപ്പെട്ട് സജ്ജമായിട്ടുള്ള വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചുവോ; വിശദാംശങ്ങള്‍ നല്കുമോ ;

(സി)പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര ഗവണ്‍മെന്റ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ ?

*280

ടാക്സ് മാപ്പിംഗ് സംവിധാനം

ശ്രീ. എസ്. ശര്‍മ്മ

,, . കെ. ബാലന്‍

,, ബാബു എം. പാലിശ്ശേരി

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെട്ടിട നികുതി വ്യവസ്ഥകള്‍ മാറ്റാനും നികുതി വര്‍ദ്ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ ;

(ബി)നികുതി പുതുക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ ;

(സി)നികുതി വര്‍ദ്ധനയിലൂടെ ലക്ഷ്യം വയ്ക്കുന്ന അധിക വരുമാനം എത്ര ശതമാനമാണ് ; ടാക്സ് മാപ്പിംഗ് സംവിധാനം എത്ര പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുണ്ട് ?

*281

പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖയിലെ മാറ്റം

ശ്രീ. പി. റ്റി. . റഹീം

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ. സുരേഷ് കുറുപ്പ്

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;

(ബി)പുതിയ ആസൂത്രണ മാര്‍ഗ്ഗരേഖയിലെ പോരായ്മകള്‍ ഏതെങ്കിലും തരത്തില്‍ പദ്ധതി രൂപീകരണത്തെ ബാധിച്ചിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;

(സി)മാര്‍ഗ്ഗരേഖ സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്നതിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കരുതുന്നുണ്ടോ ?

*282

സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമാക്കി മാറ്റുന്ന പദ്ധതി

ശ്രീ. പി.സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, വി.പി. സജീന്ദ്രന്‍

,, സി.പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനമാക്കി മാറ്റുന്നതിനുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനവും എന്തൊക്കെയാണ്;

(സി)സംസ്ഥാനത്തിനുവേണ്ട പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും ഉല്‍പ്പാദിപ്പിച്ച് സ്വയം പര്യാപ്തത നേടാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ വിഭാവന ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് ?

*283

മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്ന നടപടി

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടത് ആവശ്യമാണെന്നു കരുതുന്നുവോ ; വ്യക്തമാക്കുമോ ;

(ബി)മണ്ണുസംരക്ഷണ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ എത്രത്തോളം കാര്യക്ഷമമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(സി)മണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം പാടശേഖര സമിതികള്‍ക്കും കര്‍ഷകര്‍ക്കും വ്യക്തിഗതമായി നല്കുന്നത് എത്രത്തോളം ഗുണകരമാകും എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ ; വ്യക്തമാക്കുമോ ;

(ഡി)ഇപ്രകാരം നേരിട്ടു സാമ്പത്തിക സഹായം നല്കുന്നത് ഫലപ്രദമെങ്കില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

*284

ദത്ത് നല്‍കല്‍ ചട്ടങ്ങള്‍

ശ്രീ.എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുട്ടികളെ ദത്ത് നല്‍കല്‍ ചട്ടങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇത് കുട്ടികളെ ഉപേക്ഷിക്കാന്‍ അമ്മമാര്‍ക്കും അനധികൃതമായി കുട്ടികളെ വില്‍ക്കാന്‍ മാഫിയകള്‍ക്കും സൌകര്യമൊരുക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ഡി)എങ്കില്‍ ഇത് ഫലപ്രദമായി തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം?

*285

സംസ്ഥാനത്തെ നഗരസഭകളിലേയും മുനിസിപ്പാലിറ്റികളിലേയും പദ്ധതി നിര്‍വ്വഹണം

ശ്രീ. എം. ഹംസ

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ. ദാസന്‍

'' ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ നഗരസഭകളിലേയും മുനിസിപ്പാലിറ്റികളിലെയും പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച അവലോകനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി)പദ്ധതി നിര്‍വ്വഹണം തൃപ്തികരമാണെന്ന് കരുതുന്നുണ്ടോ ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ ;

(സി)നടപ്പു വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തിനായി എത്ര ഗഡുക്കളായി എന്തു തുക നാളിതുവരെ മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും നല്‍കിയെന്നറിയിക്കുമോ ?

*286

പഞ്ചായത്ത് ഓഫീസുകളിലെ ഫ്രണ്ട് ഓഫീസ് സംവിധാനം

ശ്രീ. ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

,, എം. . വാഹീദ്

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പഞ്ചായത്ത് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുവാനുദ്ദേശിക്കുന്നുണ്ടോ ;

(ബി)പ്രസ്തുത ഓഫീസുകളുടെ ഉദ്ദേശ്യവും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ;

(സി)ഏതെല്ലാം സേവനങ്ങളാണ് പ്രസ്തുത ഓഫീസുകള്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

*287

വിത്തുകള്‍ക്ക് സബ്സിഡി ലഭ്യമാക്കല്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കര്‍ഷകര്‍ വികസിപ്പിക്കുന്ന വിത്തുകള്‍ക്ക് സബ്സിഡി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)സബ്സിഡി നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുവാനുദ്ദേശിക്കുന്നുണ്ടോ;

(സി)വിത്തുകളുടെ ഗുണനിലവാരം ആരാണ് പരിശോധിക്കുന്നത്;

(ഡി)ജി. എം. വിത്തുകളുടെ ഗുണനിലവാരം എങ്ങനെയാണ് പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

*288

വളത്തിന്റെ വില വര്‍ദ്ധനവ്

ശ്രീ. ബി.ഡി. ദേവസ്സി

,, കോടിയേരി ബാലകൃഷ്ണന്‍

,, .എം. ആരിഫ്

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വളത്തിന്റെ വിലയില്‍ തുടരെ ഉണ്ടാകുന്ന വര്‍ദ്ധനവ് സംസ്ഥാനത്തിന്റെ കാര്‍ഷികോല്പാദനത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി)കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കെ ഉല്പാദന ചെലവ് വര്‍ദ്ധിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കൃഷിക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വളം ലഭ്യമാക്കാന്‍ പുതുതായി എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)പരിഹാര നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

*289

സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സേവനങ്ങളാണ് ഡിജിറ്റെസ് ചെയ്യുന്നതുവഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ?

*290

കാര്‍ഷികവിളകളുടെ വില നിലവാരം

ശ്രീ. റ്റി.വി. രാജേഷ്

,, എള മരം കരീം

,, എസ്. ശര്‍മ്മ

,, പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കാര്‍ഷിക വിളകളുടെ വില നിലവാരം സംബന്ധിച്ച് കൃഷി വകുപ്പ് അവലോകനം നടത്തിയിട്ടുണ്ടോ;

(ബി)ഉല്പാദന ചെലവില്‍ ഉണ്ടായ വര്‍ദ്ധനയുടെ അടിസ്ഥാനത്തില്‍ കൃഷിക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി)രാസവളങ്ങളുടെ വില ഉള്‍പ്പടെ ഉല്പാദന ചെലവില്‍ ഉണ്ടായ വര്‍ദ്ധനവും ഇപ്പോഴത്തെ വിളകളുടെ വിലയും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോ;

(ഡി)ഏതെങ്കിലും കൃഷി ഇപ്പോള്‍ കൃഷിക്കാരന് ലാഭകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

()ഉല്പാദനചെലവിലെ വര്‍ദ്ധനയോടൊപ്പം കൃഷിക്കാരന്‍ നേരിടുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

*291

കാര്‍ഷിക വിളകളുടെ ഉദ്പാദനത്തിലെ കുറവ്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

,, . പി. ജയരാജന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. രാധാകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാലവര്‍ഷത്തിലെ താളപ്പിഴ സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയെ ഏതെല്ലാം തരത്തില്‍ ബാധിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി)ഏതെല്ലാം കാര്‍ഷിക വിളകളുടെ ഉദ്പാദനത്തിലാണ് കുറവ് സംഭവിക്കാനിടയുള്ളതെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ ;

(സി)സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ ഇത് എത്രത്തോളം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ഡി)പ്രതികൂല സാഹചര്യത്തിലും കൃഷി ഇറക്കിയ പാലക്കാട്ടെ നെല്‍കര്‍ഷകരും അതുപ്പോലെയുള്ളവരും നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ എന്തു നടപടി എടുത്തിട്ടുണ്ട്; വിശദമാക്കാമോ ?

*292

നഗരങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. അന്‍വര്‍ സാദത്ത്

,, വി. ഡി. സതീശന്‍

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരങ്ങളില്‍ ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അവയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് ഉത്തരവിറക്കിയിട്ടുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)ആയത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ഭരണതലത്തില്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ ?

*293

കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നടപടി

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കര്‍ഷകകടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് എന്തൊക്കെ പുതിയ നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കര്‍ഷക കടാശ്വാസ കമ്മീഷന്‍ വഴി നല്‍കിയ സഹായങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി)കടാശ്വാസ കമ്മീഷന് കൂടുതല്‍ അധികാരങ്ങളും പ്രവര്‍ത്തനത്തിന് കൂടുതല്‍ ഫണ്ടും അനുവദിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ?

*294

തരിശു പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ നടപടി

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തരിശിട്ടിരിക്കുന്ന പാടശേഖരത്തില്‍ കൃഷി ആരംഭിക്കാന്‍ എന്തെല്ലാം പദ്ധതിയാണുള്ളത്;

(ബി)ഏതെങ്കിലും പ്രദേശത്തെ തരിശുരഹിതമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഏതെന്ന് വ്യക്തമാക്കുമോ;

(സി)മുന്‍ സര്‍ക്കാരിന്റെ തരിശുരഹിത കേരളം എന്ന പ്രഖ്യാപിതനയവുമായി മുന്‍പോട്ട് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

()കേരളത്തില്‍ കൃഷിചെയ്യാതെ തരിശിട്ടിരിക്കുന്ന പാടശേഖരത്തിന്റെ വിസ്തൃതി എത്രയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

*295

കുടുംബശ്രീക്ക് ലഭിക്കുന്ന സഹായങ്ങള്‍

ശ്രീമതി പി. അയിഷാപോറ്റി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. .കെ. ബാലന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംരംഭ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന കുടുംബശ്രീ, പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇപ്പോള്‍ നേരിടുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണ് ; ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ പൂര്‍ണ്ണമായും ആര്‍ജ്ജിക്കാന്‍ സാദ്ധ്യമാകുന്നുണ്ടോ ;

(ബി)പ്രാദേശിക വിഭവങ്ങളെ സാങ്കേതിക സഹായത്തോടെ ധനകാര്യസ്ഥാപനങ്ങളുടെ പിന്തുണയോടെ വളര്‍ത്തിയെടുക്കുന്നതിന് കുടുംബശ്രീയെ പ്രാപ്തമാക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തൊക്കെയാണ് ; അവയില്‍ കാലികമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ ;

(സി)സാമുദായിക സന്നദ്ധ സംഘടനകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ തയ്യാറാകുന്ന ചില ബാങ്കുകള്‍ കുടുംബശ്രീകളില്‍ നിന്ന് കൂടിയ നിരക്കില്‍ പലിശ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ വിവേചനത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ?

*296

വനിതാകമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

,, കെ. എസ്. സലീഖ

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വനിതാകമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; കമ്മീഷന് ലഭിച്ച പരാതികളില്‍ യഥാസമയം നടപടികള്‍ ഉണ്ടാകുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടോ ; തീര്‍പ്പ് കല്പിക്കാത്ത പരാതികളുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി)സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ വനിതാകമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

*297

നീര ഉല്പാദനം

ശ്രീ. പുരുഷന്‍ കടലുണ്ടി

,, വി. ചെന്താമരാക്ഷന്‍

പ്രൊ. സി. രവീന്ദ്രനാഥ്

ശ്രീ. സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തെങ്ങ് ചെത്തി നീര ഉല്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)സംസ്ഥാനത്ത് നിലവിലുള്ള തെങ്ങുകളുടെ എണ്ണം സംബന്ധിച്ചും അതില്‍ നിന്ന് നീര ഉല്പാദിപ്പിക്കാനുള്ള സാധ്യത സംബന്ധിച്ചും ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)തെങ്ങില്‍ നിന്നും നീര ഉല്പാദിപ്പിച്ച് ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള എന്തെങ്കിലും നിര്‍ദ്ദേശം പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ?

*298

. എം. എസ്. പാര്‍പ്പിട പദ്ധതി

ശ്രീ. ജി. സുധാകരന്‍

,, റ്റി. വി. രാജേഷ്

,, സാജു പോള്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(). എം.എസ്. പാര്‍പ്പിട പദ്ധതിയുടെ നടത്തിപ്പ് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരം എത്ര പേര്‍ക്ക് വീട് വെച്ച് നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്; എത്ര പേര്‍ക്ക് വീട് നല്‍കുകയുണ്ടായി;

(സി)പ്രസ്തുത പദ്ധതി പ്രകാരം നിര്‍മ്മാണം ആരംഭിച്ചവയില്‍ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാകാത്തവയുണ്ടോ; എങ്കില്‍ കാരണമെന്താണ്;

(ഡി)ഈ പദ്ധതി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ടെങ്കില്‍ ആയതിനുണ്ടായ സാഹചര്യം വെളിപ്പെടുത്താമോ; മുന്‍പ് കരാറില്‍ ഏര്‍പ്പെട്ട എല്ലാ ഉപഭോക്താക്കള്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ടോ?

*299

അനാഥാലയങ്ങളിലെ അന്തേവാസികളുടെ സംരക്ഷണം

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ പുവര്‍ഹോമുകളടക്കമുള്ള അനാഥാലയങ്ങളിലെ അന്തേവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)അന്തേവാസികളെ മര്‍ദ്ദിക്കുക, പീഡനങ്ങള്‍ക്കിരയാക്കുക എന്നീ ക്രൂരതകള്‍ ചിലപ്പോഴെങ്കിലും സംഭവിക്കാറുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത്തരം സ്ഥാപനങ്ങളുടെ ചുമതലക്കാര്‍ക്ക് അന്തേവാസികളുടെ സംരക്ഷണം സംബന്ധിച്ച് പ്രത്യേക പരിശീലനം നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ;

(ഡി)ഇത്തരം സ്ഥാപനങ്ങളില്‍ അടിക്കടി പരിശോധന നടത്താനും, ക്രമക്കേടുകള്‍ കണ്ടാല്‍ അപ്പപ്പോള്‍ നടപടി സ്വീകരിക്കാനും സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമോ ?

*300

ബ്ളോക്ക് പഞ്ചായത്തുകളുടെ സാമ്പത്തിക ബാദ്ധ്യത അധികരിക്കുന്നതായ സ്ഥിതിവിശേഷം

ശ്രീ. കെ. കെ. നാരായണന്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ബ്ളോക്ക് പഞ്ചായത്തുകളുടെ സാമ്പത്തിക ബാദ്ധ്യത അധികരിക്കുന്നതായ സ്ഥിതി വിശേഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിനുളള കാരണങ്ങളെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ബ്ളോക്ക് പഞ്ചായത്തുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

 

Short Notice Question

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.