|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >6th
Session>Unstarred Q & A |
KERALA
LEGISLATURE - STARRED QUESTIONS AND ANSWERS
|
|
THIRTEENTH KLA -
6th SESSION
|
|
(To read
Questions please enable unicode-Malayalam in
your system)
|
|
(To read
answers Please CLICK on
the Title of the
Questions)
|
|
|
Answer Provided
|
|
Answer Not Yet Provided
|
|
Q.
No |
Questions
|
211
|
സര്‍ക്കാര്‍
ആശുപത്രികളില്‍
ജനറിക്
മരുന്നുകള്‍
സൌജന്യമായി
നല്‍കുന്ന
പദ്ധതി
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ജോസഫ്
വാഴക്കന്‍
,,
സി.
പി.
മുഹമ്മദ്
,,
എം.
എ.
വാഹീദ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ജനറിക്
മരുന്നുകള്‍
സൌജന്യമായി
നല്‍കുന്ന
പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണ്
ജനറിക്
മരുന്നുകള്‍
നല്‍കുന്നത്;
(സി)ഏതെല്ലാം
ആശുപത്രികളിലൂടെയാണ്
ഇത്തരം
മരുന്നുകള്‍
നല്‍കുന്നത്;
(ഡി)സംസ്ഥാനത്തെ
എല്ലാ
ആശുപത്രികളിലും
പ്രസ്തുത
പദ്ധതി
വ്യാപിപ്പിക്കാന്‍
നടപടി
എടുക്കുമോ
? |
212 |
ദേശീയ
ഔഷധ നയം
ശ്രീ.
എളമരം
കരീം
,,
ജി.
സുധാകരന്‍
,,
വി.
ശിവന്‍കുട്ടി
ശ്രീമതി.
കെ.എസ്.സലീഖ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)കേന്ദ്രസര്‍ക്കാര്‍
ഇക്കഴിഞ്ഞ
ദിവസം
അംഗീകരിച്ച
ദേശീയ
ഔഷധനയം
പരിശോധിച്ചിട്ടുണ്ടോ;
(ബി)ഏറ്റവും
മുന്തിയ
മൂന്നു
ബ്രാന്റ്
മരുന്നുകളുടെ
ശരാശരി
വില
പരിധിവിലയായി
എടുത്തുകൊണ്ടുളള
കമ്പോളാധിഷ്ഠിത
വിലനിര്‍ണ്ണയ
രീതി
നിരവധി
ഇനം
മരുന്നുകളുടെ
വില
ഗണ്യമായി
വര്‍ദ്ധിപ്പിക്കുമെന്ന
കാര്യം
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)ദേശീയ
ഔഷധ
വിലനയത്തിന്റെ
കരടു
ഘട്ടത്തില്‍
സംസ്ഥാന
സര്‍ക്കാര്‍
അഭിപ്രായം
അറിയിച്ചിരുന്നോ;
വ്യക്തമാക്കുമോ;
(ഡി)ഈ
നയത്തോടുളള
നിലപാട്
അറിയിക്കാമോ;
ഇത്
കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ
? |
213 |
ടൂറിസം
മേഖലയുടെ
വികസനത്തിനു
വേണ്ടിയുള്ള
നടപടികള്‍
ശ്രീ.
എം.വി.ശ്രേയാംസ്
കുമാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
ടൂറിസം
കേന്ദ്രങ്ങളുടെ
അടിസ്ഥാന
സൌകര്യ
വികസനത്തിനായി
എന്തെല്ലാം
പദ്ധതികള്‍
നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)ടൂറിസം
മേഖലയുടെ
വളര്‍ച്ചക്കായി
പുതിയ
ഡെസ്റിനേഷനുകള്‍
കണ്ടെത്തുന്നതിനും
അവ
വികസിപ്പിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ? |
214 |
ശരണ്യ
തൊഴില്‍
പദ്ധതി
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
അന്‍വര്‍
സാദത്ത്
,,
ഹൈബി
ഈഡന്‍
,,
വര്‍ക്കല
കഹാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും
പുനരധിവാസവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ശരണ്യ
തൊഴില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
പ്രയോജനം
ഏത്
വിഭാഗത്തില്‍പ്പെടുന്നവര്‍ക്കാണ്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
(ഡി)ഏതെല്ലാം
വായ്പകളും
ധനസഹായങ്ങളുമാണ്
പ്രസ്തുത
പദ്ധതി
പ്രകാരം
നല്‍കുന്നത്;
വിശദമാക്കാമോ
? |
215 |
ശബരിമലയില്‍
എത്തുന്ന
ഭക്തജനങ്ങളുടെ
സുരക്ഷ
ശ്രീ.
രാജു
എബ്രഹാം
,,
എസ്.
ശര്‍മ്മ
,,
ആര്‍.
രാജേഷ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വിവിധ
വഴികളിലൂടെ
ശബരിമലയില്‍
എത്തുന്ന
ഭക്തജനങ്ങള്‍ക്ക്
സുരക്ഷിതമായ
ഇടത്താവളങ്ങള്‍
ഒരുക്കുന്നതിന്
സര്‍ക്കാരിന്
വീഴ്ചയുണ്ടായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതു
സംബന്ധിച്ചു
വന്ന
പത്രവാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
ബഹു.
ഹൈക്കോടതി
സ്വമേധയാ
കേസെടുക്കാനിടയായ
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)സുരക്ഷാ
സംവിധാനങ്ങളുടെ
അഭാവം
മൂലം
ഭാരതപ്പുഴയില്‍
തീര്‍ത്ഥാടകന്‍
മുങ്ങിമരിക്കാനിടയായതിനെ
തുടര്‍ന്ന്
ഇതിനകം
സ്വീകരിച്ച
ക്രമീകരണങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാന്‍
കോടതി
നിര്‍ദ്ദേശിച്ചിരുന്നുവോ
;
(ഡി)എങ്കില്‍
ഈ നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
216 |
സ്റാറ്റസ്
അലര്‍ട്ട്
സിസ്റം
ശ്രീ.
ആര്‍.
സെല്‍വരാജ്
,,
എ.റ്റി.
ജോര്‍ജ്
,,
ഷാഫി
പറമ്പില്‍
''
വി.ഡി.
സതീശന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വാട്ടര്‍
അതോറിറ്റിയില്‍
"സ്റാറ്റസ്
അലര്‍ട്ട്
സിസ്റം''
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)എന്തെല്ലാം
സൌകര്യങ്ങളാണ്
പ്രസ്തുത
സിസ്റം
വഴി
ലഭിക്കുന്നത്
;
(സി)പദ്ധതികളുടെ
തത്സമയ
സ്ഥിതി
ജനങ്ങള്‍ക്ക്
അറിയുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
സിസ്റത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
? |
217 |
നഴ്സുമാര്‍
നടത്തിവരുന്ന
സമരങ്ങള്‍
ശ്രീ.
ജോസ്
തെറ്റയില്‍
,,
മാത്യു.
റ്റി.
തോമസ്
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
സി.
കെ.
നാണു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും
പുനരധിവാസവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)നഴ്സുമാരുടെ
തൊഴില്‍
സംരക്ഷണം,
വേതനം
തുടങ്ങിയ
പ്രശ്നങ്ങള്‍
സമഗ്രമായി
പഠിക്കുവാന്‍
ഒരു
കമ്മീഷനെ
വയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)വിവിധ
സ്ഥലങ്ങളില്‍
നഴ്സുമാര്‍
നടത്തിവരുന്ന
സമരങ്ങള്‍
ഒത്തുതീര്‍പ്പാക്കുവാന്‍
സര്‍ക്കാര്‍
എന്ത്
പങ്കാണ്
വഹിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)നഴ്സുമാര്‍
നടത്തിയ
ഏതെല്ലാം
സമരങ്ങളിലാണ്
സര്‍ക്കാര്‍
മദ്ധ്യസ്ഥശ്രമം
നടത്തിയിട്ടുളളത്;
(ഡി)ഓരോ
സമരവും
ഒത്തുതീര്‍പ്പാക്കിയ
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
|
218 |
പറമ്പിക്കുളം-ആളിയാര്‍
പദ്ധതി
ശ്രീ.
എം.
ഹംസ
,,
എ.കെ.
ബാലന്‍
,,
എം.
ചന്ദ്രന്‍
,,
ബാബു
എം.
പാലിശ്ശേരി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)പറമ്പിക്കുളം-ആളിയാര്‍
പദ്ധതിയില്‍
നിന്നു
കരാര്‍
പ്രകാരം
ജലം
ലഭിക്കാത്തതിനാല്‍
ചിറ്റൂര്‍
താലൂക്കിലെ
20000 ഹെക്ടര്‍
സ്ഥലത്തെ
കൃഷി
നശിക്കുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)കരാര്‍
പ്രകാരം
ഒക്ടോബര്‍
-നവംബര്‍
മാസങ്ങളില്‍
എത്ര
ജലമാണ്
ലഭിക്കേണ്ടിയിരുന്നത്;
തമിഴ്നാട്
വിട്ടുനല്‍കിയതെത്ര:
വിശദാംശം
അറിയിക്കുമോ;
(സി)കര്‍ഷകരുടെ
പ്രശ്ന
പരിഹാരത്തിനായി
എന്ത്
നടപടി
സ്വീകരിച്ചു;
തമിഴ്നാട്
സര്‍ക്കാരുമായി
പ്രശ്നം
ചര്‍ച്ച
ചെയ്തിട്ടുണ്ടോ;
മറുപടി
എന്തായിരുന്നു;
വിശദാംശം
വ്യക്തമാക്കുമോ? |
219 |
കേരള
വാട്ടര്‍
അതോറിറ്റിയുടെ
ഇന്‍സ്റിറ്റ്യൂഷണല്‍
സ്ട്രെങ്നിംഗ്
ശ്രീ.
വി.
എസ്.
സുനില്‍
കുമാര്‍
,,
ജി.
എസ്.
ജയലാല്‍
,,
ഇ.
ചന്ദ്രശേഖരന്‍
,,
കെ.
രാജു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)കേരള
വാട്ടര്‍
അതോറിറ്റിയുടെ
ഇന്‍സ്റിറ്റ്യൂഷണല്‍
സ്ട്രെങ്തനിംഗിന്റ്െ
ഭാഗമായി
ബാംഗ്ളൂര്‍
ഇന്ത്യന്‍
ഇന്‍സ്റിറ്റ്യൂട്ട്
ഓഫ്
മാനേജ്മെന്റ്
തയ്യാറാക്കിയ
പ്രോസസ്
റീ
എഞ്ചിനീയറിംഗ്,
ഫിനാന്‍ഷ്യല്‍
റീ
എഞ്ചിനീയറിംഗ്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഈ
റിപ്പോര്‍ട്ടിലെ
പ്രധാന
ശുപാര്‍ശകള്‍
എന്തെല്ലാം;
(ബി)ഇതിനകം
നടപ്പാക്കിയ
നടപടികള്‍
എന്തെല്ലാം;
ഇതിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടെങ്കില്‍
വെളിപ്പെടുത്തുമോ? |
220 |
സ്വകാര്യ
സ്കൂളുകളിലെ
അദ്ധ്യാപകരെ
മിനിമം
വേതന
നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരാന്‍
നടപടി
ശ്രീമതി
പി.
അയിഷാ
പോറ്റി
ശ്രീ.
പി.കെ.
ഗുരുദാസന്‍
''
എ.
പ്രദീപ്
കുമാര്‍
,,
കെ.
ദാസന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും
പുനരധിവാസവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സി.ബി.എസ്.ഇ.,
ഐ.സി.എസ്.ഇ,
സംസ്ഥാന
സിലബസ്
പഠിപ്പിക്കുന്ന
സ്വകാര്യ
സ്കൂളുകളിലെ
അദ്ധ്യാപകര്‍
ചൂഷണത്തിന്
വിധേയരാകേണ്ടി
വരുന്നത്
തൊഴില്‍
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഇത്തരം
ചൂഷണത്തിനെതിരെ
തൊഴില്‍വകുപ്പ്
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
; വിശദാംശം
ലഭ്യമാക്കുമോ
;
(സി)സംസ്ഥാനത്തെ
സ്വകാര്യ
സ്കൂളുകളിലെ
അദ്ധ്യാപകരെ
കൂടി
മിനിമം
വേതന
നിയമത്തിന്റെ
പരിധിയില്‍
കൊണ്ടുവരാന്‍
നടപടി
സ്വീകരിക്കുമോ
? |
221 |
സീ-പ്ളെയിന്‍
സര്‍വ്വീസ്
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
,,
പി.
ശ്രീരാമകൃഷ്ണന്‍
,,
കെ.
സുരേഷ്
കുറുപ്പ്
,,
സാജു
പോള്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
പിന്നോക്ക
സമുദായക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സീ-പ്ളെയിന്‍
പദ്ധതി
നടപ്പിലാക്കാനുള്ള
നോഡല്‍
ഏജന്‍സിയായി
ടൂറിസം
വകുപ്പിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)പ്രസ്തുത
പദ്ധതി
സംബന്ധിച്ച്
പാരിസ്ഥിതിക
ആഘാതപഠനം
നടത്തിയിട്ടുണ്ടോ;
ഏത്
ഏജന്‍സിയാണ്
പഠനം
നടത്തിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)എന്തെല്ലാം
തലത്തിലുള്ള
അനുമതികള്‍
ഇതിന്
ആവശ്യമുണ്ടെന്ന്
വ്യക്തമാക്കുമോ;
എന്തെല്ലാം
അനുമതികള്‍
ഇതിനകം
ലഭിക്കുകയുണ്ടായി
എന്ന്
അറിയിക്കുമോ;
(ഡി)സര്‍വ്വീസ്
നടത്തുന്നതിനായി
സ്ഥാപനങ്ങളെ
തെരഞ്ഞെടുക്കുന്നത്
ഏത്
മാനദണ്ഡപ്രകാരമാണെന്ന്
വെളിപ്പെടുത്തുമോ;
അതിനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
സീ-പ്ളെയിന്‍
സര്‍വ്വീസ്
നടത്താന്‍
അനുമതി
നല്‍കിയിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ? |
222 |
ജലസേചന
പദ്ധതികളുടെ
നവീകരണവും
വിപുലീകരണവും
ശ്രീ.
റ്റി.
യു.
കുരുവിള
,,
സി.
എഫ്.
തോമസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ജലസേചന
പദ്ധതികളുടെ
നവീകരണവും
വിപുലീകരണവും
നടത്തുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)വിവിധ
ജലസേചന
പദ്ധതികള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കുന്നതിന്
ജനപ്രതിനിധികളെയും,
കര്‍ഷകരേയും
ഉള്‍പ്പെടുത്തി
വിപുലമായ
സംവിധാനം
ഒരുക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ? |
223 |
തൊഴില്‍
വകുപ്പ്
വെബ്
പോര്‍ട്ടല്‍
ശ്രീ.
കെ.
അച്ചുതന്‍
,,
പി.
എ.
മാധവന്‍
,,
വി.
പി.
സജീന്ദ്രന്‍
,,
പി.
സി.
വിഷ്ണുനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും
പുനരധിവാസവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)തൊഴില്‍
വകുപ്പ്
വെബ്
പോര്‍ട്ടല്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(സി)വെബ്
പോര്‍ട്ടല്‍
വഴി
തൊഴില്‍
അന്വേഷകര്‍ക്ക്
എന്തെല്ലാം
സൌകര്യങ്ങളാണ്
ലഭ്യമാകുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം
? |
224 |
ആരോഗ്യമേഖലയിലെ
സ്വകാര്യ
പങ്കാളിത്തം
ശ്രീ.
എ.
എം.
ആരിഫ്
,,
കോടിയേരി
ബാലകൃഷ്ണന്‍
,,
റ്റി.
വി.
രാജേഷ്
,,
എസ്.
ശര്‍മ്മ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ആരോഗ്യമേഖലയില്‍
സ്വകാര്യപങ്കാളിത്ത
പദ്ധതികള്‍ക്ക്
ലക്ഷ്യമിടുന്നുണ്ടോ
; എങ്കില്‍
ഇതു
സംബന്ധിച്ച
നയം
വെളിപ്പെടുത്താമോ
;
(ബി)ഈ
രംഗത്തെ
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണിപ്പോള്‍
പരിഗണനയിലിരിക്കുന്നത്
;
(സി)സര്‍ക്കാര്‍
ആശുപത്രികളില്‍
ചികിത്സയ്ക്ക്
ഫീസ് ഏര്‍പ്പെടുത്താനുള്ള
നിര്‍ദ്ദേശത്തിന്മേല്‍
തീരുമാനം
എടുത്തിട്ടുണ്ടോ
; എങ്കില്‍
ആദ്യഘട്ടത്തില്‍
ഏതെല്ലാം
ആശുപത്രികളിലാണ്
ആയത്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്
;
(ഡി)മെഡിക്കല്‍
കോളേജ്
ആശുപത്രികളില്‍
ഫിസ്
ഈടാക്കിക്കൊണ്ട്
ക്ളിനിക്
ആരംഭിക്കുന്നുണ്ടോ
; വിശദമാക്കുമോ
? |
225 |
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ശ്രീ.
എം.
എ.
ബേബി
,,
ബി.
ഡി.
ദേവസ്സി
,,
വി.
ചെന്താമരാക്ഷന്‍
ശ്രീമതി
കെ.
കെ.
ലതിക
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
മുന്‍
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികളുടെ
തുടര്‍ച്ചയായി
ഈ സര്‍ക്കാര്‍
എന്തെങ്കിലും
നടപടികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)പ്രാഥമികാരോഗ്യകേന്ദ്രത്തിലെ
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
സ്റാഫിന്റെയും
എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
ഇത്
നികത്തുന്നതിനും
പുതിയ
ഒഴിവുകള്‍
റിപ്പോര്‍ട്ടു
ചെയ്യുന്നതിനും
നിര്‍ദ്ദേശം
നല്‍കുമോ;
(സി)ജീവന്‍
രക്ഷാ
മരുന്നുകള്‍
ഉള്‍പ്പെടെയുള്ള
അവശ്യമരുന്നുകള്‍ക്ക്
പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍
ക്ഷാമം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കാന്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര പി.എച്ച്.സി.കളെ
സി.എച്ച്.സി.കളാക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
എങ്കില്‍
ഏതെല്ലാം;
വ്യക്തമാക്കുമോ? |
226 |
നിര്‍ബന്ധിത
ഗ്രാമീണ
സേവനം
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
മാത്യു
റ്റി.
തോമസ്
,,
ജോസ്
തെറ്റയില്‍
,,
സി.
കെ.
നാണു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഗ്രാമീണമേഖലയില്‍
ഡോക്ടര്‍മാരുടെ
സേവനം
ലഭ്യമാകുന്നില്ല
എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)മെഡിക്കല്‍
ബിരുദം
നേടി
പുറത്തിറങ്ങുന്ന
ഡോക്ടര്‍മാരുടെ
നിര്‍ബന്ധിത
ഗ്രാമീണസേവനം
നിര്‍ത്തലാക്കുവാനുണ്ടായ
കാരണം
വ്യക്തമാക്കാമോ
? |
227 |
സമഗ്ര
ആരോഗ്യ
നയം
ശ്രീ.
സി.
പി
മുഹമ്മദ്
,,
പി.
എ.
മാധവന്‍
,,
ലൂഡി
ലൂയിസ്
,,
തേറമ്പില്‍
രാമകൃഷ്ണന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്ഒരു
സമഗ്ര
ആരോഗ്യ
നയം
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)സംസ്ഥാനത്തെ
മുഴുവന്‍
ജനങ്ങള്‍ക്കും
ഹെല്‍ത്ത്
കാര്‍ഡ്
ലഭ്യമാക്കുന്നതിനുളള
നടപടികള്‍
നയത്തില്‍
ഉള്‍പ്പെടുത്തുമോ;
(സി)നയം
രൂപീകരിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്? |
228 |
ആദിവാസികള്‍ക്ക്
ഭൂമി നല്‍കാന്‍
പദ്ധതി
ശ്രീ.
ജെയിംസ്
മാത്യു
,,
കെ.
രാധാകൃഷ്ണന്‍
,,
എസ്.
രാജേന്ദ്രന്‍
,,
കെ.
വി.
വിജയദാസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗ
ക്ഷേമവും
യുവജനകാര്യവും
കാഴ്ചബംഗ്ളാവുകളുംമൃഗശാലകളും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഭൂരഹിതരും
നാമമാത്ര
ഭൂമി
ഉള്ളവരുമായ
എല്ലാ
ആദിവാസികള്‍ക്കും
നിയമാനുസൃതം
അര്‍ഹതപ്പെട്ട
ഭൂമി നല്‍കാനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)ഇതിനായി
എത്ര തുക
നീക്കിവച്ചിരുന്നുവെന്ന്
അറിയിക്കുമോ;
ഇതിനായി
കണ്ടെത്തിയ
ഭൂമി
സംബന്ധിച്ച
വിവരം
ലഭ്യമാക്കുമോ;
(സി)ഇതിനകം
എത്രപേര്‍ക്ക്
പ്രസ്തുത
പദ്ധതിപ്രകാരം
ഭൂമി നല്‍കിയെന്നും
ഇനി
എത്രപേര്‍ക്ക്
കൂടി
ഭൂമി നല്‍കാന്‍
ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ? |
229 |
സംസ്ഥാനത്തെ
സര്‍ക്കാര്‍-
സ്വകാര്യ
മേഖലയിലെ
മാനസികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ശ്രീ.
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍
,,
എ.
പ്രദീപ്കുമാര്‍
,,
കെ.
കെ.
നാരായണന്‍
ഡോ.
കെ.
ടി.
ജലീല്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
സര്‍ക്കാര്‍
- സ്വകാര്യ
മേഖലയിലെ
മാനസികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)മര്‍ദ്ദനമേറ്റ്
ബീഹാര്‍
സ്വദേശി
മരിക്കാനിടയായ
സംഭവത്തില്‍
മറ്റന്തേവാസികളുടേയും
ആശുപത്രി
ജീവനക്കാരുടേയും
പങ്ക്
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഈ
പശ്ചാത്തലത്തില്‍
എന്തെങ്കിലും
തിരുത്തല്‍
നടപടി
എടുത്തിട്ടുണ്ടോ;
(സി)സ്വകാര്യ
മാനസികാരോഗ്യ
കേന്ദ്രങ്ങളെ
നിയന്ത്രിക്കാന്‍
എന്തൊക്കെ
നിയമങ്ങളാണുളളതെന്നും
അവ
ഫലപ്രദമായി
നടപ്പിലാക്കുന്നുണ്ടോ
എന്നും
വിശദമാക്കാമോ;
(ഡി)സംസ്ഥാനത്ത്
മാനസിക
രോഗികളുടെ
എണ്ണം
വര്‍ദ്ധിച്ചു
വരുന്നതും
അതിനിടയാക്കുന്ന
കാരണങ്ങള്‍
സംബന്ധിച്ചും
ഇതിനകം
ശേഖരിക്കപ്പെട്ട
വിശദാംശങ്ങളോട്
കൂടി
വ്യക്തമാക്കുമോ? |
230 |
ക്ഷേമ
പെന്‍ഷനുകളും
ആനുകൂല്യങ്ങളും
ബാങ്കുകള്‍
വഴി നല്‍കുന്നതിന്
നടപടി
ശ്രീ.
എം.
എ.
വാഹീദ്
,,
കെ.
മുരളീധരന്‍
,,
സണ്ണി
ജോസഫ്
,,
പാലോട്
രവി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും
പുനരധിവാസവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)തൊഴിലാളികള്‍ക്കുള്ള
എല്ലാ
ക്ഷേമ
പെന്‍ഷനുകളും
ആനുകൂല്യങ്ങളും
ബാങ്കുകള്‍
വഴി നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)എന്നു
മുതലാണ്
ഇപ്രകാരം
നല്‍കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ബാങ്കുകളുടെ
സേവനം
ലഭ്യമല്ലാത്ത
സ്ഥലങ്ങളില്‍
പോസ്റാഫീസുകള്‍
വഴി ഇവ
വിതരണം
ചെയ്യുന്ന
കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
? |
231 |
ന്യായ
വിലയ്ക്ക്
മരുന്നുകള്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
,,
സി.
ദിവാകരന്‍
,,
ജി.
എസ്.
ജയലാല്‍
,,
കെ.
രാജു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ന്യായവിലയ്ക്ക്
മരുന്നുകള്‍
ലഭ്യമാക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാം;
(ബി)കാരുണ്യ
ഫാര്‍മസിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചതെന്നാണ്;
ഈ
ഫാര്‍മസിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)മരുന്ന്
സംഭരിക്കാനുള്ള
സൌകര്യവും
മറ്റും
നല്‍കുന്നതില്‍
വീഴ്ച
ഉണ്ടായിട്ടുണ്ടോ;
ഇത്
പദ്ധതിയെ
തകിടം
മറിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുമോ? |
232 |
പിന്നോക്കവിഭാഗ
ക്ഷേമ
കോര്‍പ്പറേഷന്‍
നടപ്പിലാക്കുന്ന
പദ്ധതികള്
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
,,
സി.
മമ്മൂട്ടി
,,
എന്‍.എ.
നെല്ലിക്കുന്ന്
,,
പി.
ഉബൈദുളള
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)പിന്നോക്ക
വിഭാഗക്കാരുടെ
ക്ഷേമം
ലക്ഷ്യമാക്കി
സംസ്ഥാന
പിന്നോക്ക
വിഭാഗക്ഷേമ
കോര്‍പ്പറേഷന്‍
പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
ഇപ്പോള്‍
നടപ്പാക്കിവരുന്ന
പദ്ധതികള്‍
സംബന്ധിച്ച
വിശദവിവരം
നല്‍കാമോ;
(സി)പിന്നോക്ക
വിഭാഗക്കാരുടെ
ഉന്നമനത്തിന്
നടപ്പാക്കുന്ന
പദ്ധതികളെയും,
നല്‍കുന്ന
ആനുകൂല്യങ്ങളെയും
അവസരങ്ങളെയും
കുറിച്ച്
അവരെ
ബോധവാന്മാരാക്കുവാന്‍
കോര്‍പ്പറേഷന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
അതിനായി
കോ-ഓര്‍ഡിനേറ്റര്‍മാരെ
നിയോഗിച്ചിട്ടുണ്ടോ? |
233 |
കണ്‍വെന്‍ഷന്‍
ടൂറിസം
ശ്രീ.
വി.റ്റി.ബല്‍റാം
,,
വി.പി.
സജീന്ദ്രന്‍
,,
ആര്‍.
സെല്‍വരാജ്
,,
എം.പി.
വിന്‍സെന്റ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്
കണ്‍വെന്‍ഷന്‍
ടൂറിസം
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)ഇതിന്റെ
പ്രവര്‍ത്തനരീതിയും
ഇത്
നടത്തുന്നതിനുളള
ഗ്രൂപ്പുകളെ
എപ്രകാരമാണ്
തിരഞ്ഞെടുക്കുന്നതെന്നും
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)ഏതെല്ലാം
ടൂറിസം
കേന്ദ്രങ്ങളിലാണ്
ഇത്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ? |
234 |
നീരുറവകള്‍
അപ്രത്യക്ഷമാകുന്ന
സ്ഥിതിവിശേഷം
ശ്രീ.
സി.
മോയിന്‍കുട്ടി
,,
കെ.എന്‍.എ.ഖാദര്‍
,,
എം.പി.
അബ്ദുസ്സമദ്
സമദാനി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ജലവിഭവ
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
നദികള്‍ക്ക്ജലം
നല്‍കുന്ന
പശ്ചിമഘട്ട
മലനിരകളിലെ
ചെറുതും
വലുതുമായി
നിലനിന്നിരുന്ന
നീരുറവകള്‍
ഓരോന്നായി
അപ്രത്യക്ഷമാകുന്ന
ഗുരുതര
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)കൊടുംവേനലില്‍
പോലും
ജലസമ്പുഷ്ടമായിരുന്ന
ഉറവകള്‍
അപ്രത്യക്ഷമാകുന്നതിനുളള
കാരണങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(സി)ഉറവകളെ
പുനരുജ്ജീവിപ്പിക്കുന്നതുള്‍പ്പെടെയുളള
പരിഹാര
നടപടികള്‍ക്ക്
തുടക്കം
കുറിക്കുമോ? |
235 |
ആയുര്‍വേദ
ചികിത്സാ
തട്ടകം
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
,,
പി.
സി.
വിഷ്ണുനാഥ്
,,
ലൂഡി
ലൂയിസ്
,,
കെ.
മുരളീധരന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികജാതി
- പിന്നോക്കസമുദായക്ഷേമവും
വിനോദസഞ്ചാരവും
വകുപ്പുമന്ത്രിസദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
ആയുര്‍വേദ
ചികിത്സാ
കേന്ദ്രമാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
വിനോദസഞ്ചാരവകുപ്പ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)ലോകപൈതൃക
കേന്ദ്രമാക്കി
യുനെസ്കോ
അംഗീകരിച്ച
പശ്ചിമഘട്ടത്തെ
മുന്‍നിര്‍ത്തി
സംസ്ഥാനത്തെ
ഉയര്‍ത്തിക്കാട്ടുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ഇതിനായി
പ്രചാരണ
പരിപാടികള്‍
സംഘടിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)ആയുര്‍വേദ
രംഗത്തെ
തൊഴിലാളികളെ
പ്രചരണ
പരിപാടികളില്‍
പ്രയോജനപ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോ? |
236 |
ഭക്ഷ്യ
വസ്തുക്കളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തല്‍
ശ്രീ.
കെ.
എം.
ഷാജി
,,
പി.
കെ.
ബഷീര്‍
,,
എം.
പി.
അബ്ദുസ്സമദ്
സമദാനി
,,
എം.
ഉമ്മര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വിവിധ
വിതരണ
ശൃംഖലകളിലൂടെ
പായ്ക്ക്
ചെയ്ത്
വിതരണം
ചെയ്യുന്ന,
ആരോഗ്യവര്‍ദ്ധക
വസ്തുക്കള്‍
ഉള്‍പ്പെടെയുള്ള
ഭക്ഷ്യവസ്തുക്കളുടെ
ശുചിത്വവും,
ഗുണനിലവാരവും
ഉറപ്പുവരുത്തുന്നതിന്
നിശ്ചയിച്ചിട്ടുള്ള
നിബന്ധനകളും,
മുന്‍കരുതലുകളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ
;
(ബി)പ്രസ്തുത
വിതരണ
കേന്ദ്രങ്ങളില്‍
സൂക്ഷിച്ചിട്ടുള്ള
പായ്ക്കറ്റുകളില്‍
ഈ
നിബന്ധനകള്‍
വ്യക്തമാക്കിയിട്ടുണ്ടോ
എന്ന്
പരിശോധിക്കാന്‍
ചുമതലപ്പെടുത്തിയിട്ടുള്ളത്
ആരെയെല്ലാമെന്ന്
വ്യക്തമാക്കുമോ
;
(സി)ഉള്ളടക്കത്തില്‍
ഉപയോഗിച്ചിട്ടുള്ള
ചേരുവകളുടെ
വിശദവിവരം
പായ്ക്കറ്റിന്റെ
പുറത്ത്
രേഖപ്പെടുത്തണമെന്ന
വ്യവസ്ഥ
പലപ്പോഴും
പാലിക്കപ്പെടുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)നിര്‍മ്മാതാക്കളുടെ
മേല്‍വിലാസവും
മറ്റ്
വിവരങ്ങളും
രേഖപ്പെടുത്താത്ത
സംഭവങ്ങളില്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാറുണ്ട്
എന്ന്
വ്യക്തമാക്കുമോ
? |
237 |
മാതൃകാപട്ടികവര്‍ഗ്ഗ
കോളനികള്‍
ശ്രീ.
കെ.
വി.
വിജയദാസ്
,,
എ.
കെ.
ബാലന്‍
,,
കെ.
കുഞ്ഞിരാമന്‍(ഉദുമ)
,,
ബി.
സത്യന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
പട്ടികവര്‍ഗ്ഗക്ഷേമവും
യുവജനകാര്യവും
കാഴ്ച
ബംഗ്ളാവുകളുംമൃഗശാലകളും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)മാതൃകാ
പട്ടികവര്‍ഗ്ഗ
കോളനികള്‍
സംസ്ഥാനത്ത്
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
സംസ്ഥാനത്ത്
എത്ര
കോളനികളാണ്
ഇതിനായി
തെരഞ്ഞെടുത്തിട്ടുളളത്;
കോളനികള്‍
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
തെരഞ്ഞെടുത്ത
കോളനികളുടെ
ലിസ്റ്
ലഭ്യമാക്കുമോ;
(സി)കോളനികളില്‍
നടപ്പാക്കാന്‍
പോകുന്ന
പ്രവര്‍ത്തനങ്ങളുടെ
രൂപരേഖ
വിശദമാക്കുമോ;
എത്ര
രൂപയുടെ
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ? |
238 |
മെഡിക്കല്‍
കോളേജ്
ആശുപത്രികളെ
സെന്റര്‍
ഫോര്‍
എക്സലന്‍സ്
ആക്കുന്നതിനുളള
പദ്ധതി
ശ്രീ.
പി.റ്റി.എ.
റഹീം
,,
പി.
ശ്രീരാമകൃഷ്ണന്‍
പ്രൊഫ.
സി.
രവീന്ദ്രനാഥ്
ശ്രീമതി
കെ.എസ്.
സലീഖ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)മെഡിക്കല്‍
കോളേജ്
ആശുപത്രികളുടെ
സമഗ്ര
വികസനത്തിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ
?
(ബി)മെഡിക്കല്‍
കോളേജ്
ആശുപത്രികളെ
സെന്റര്‍
ഫോര്‍
എക്സലന്‍സ്
ആക്കുന്നതിനുളള
കേന്ദ്ര
സര്‍ക്കാര്‍
പദ്ധതിയില്‍
സംസ്ഥാനത്തെ
ഏതെല്ലാം
മെഡിക്കല്‍
കോളേജ്
ആശുപത്രികളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേന്ദ്രത്തില്‍
നിന്നും
എത്ര തുക
ഗ്രാന്റായി
ലഭിച്ചു;
അതില്‍
എത്ര തുക
ചെലവഴിച്ചു;
വ്യക്തമാക്കുമോ? |
239 |
108
ആംബുലന്‍സ്
സര്‍വ്വീസ്
ശ്രീ.
മുല്ലക്കര
രത്നാകരന്‍
,,
വി.
ശശി
ശ്രീമതി
ഗീതാ
ഗോപി
,,ഇ.
എസ്.
ബിജിമോള്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ആരോഗ്യവും
കുടുംബക്ഷേമവും
ദേവസ്വവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)108
ആംബുലന്‍സ്
സര്‍വ്വീസ്
അട്ടിമറിക്കുന്നതിനുള്ള
ശ്രമങ്ങള്‍
നടക്കുന്നതായുള്ള
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)108
ആംബുലന്‍സ്
സര്‍വ്വീസ്
എന്നുമുതലാണ്
ആരംഭിച്ചത്;
(സി)സംസ്ഥാനത്ത്
എത്ര 108
ആംബുലന്‍സ്
സര്‍വ്വീസ്
നടത്തുന്നുണ്ട്;
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)ഇതിനാവശ്യമായ
ഫണ്ട്
എവിടെ
നിന്നാണ്
ലഭിക്കുന്നത്;
(ഇ)108
ആംബുലന്‍സ്
സര്‍വ്വീസ്
സംസ്ഥാനത്തെ
എല്ലാ
മേഖലയിലും
ലഭ്യമാകുന്ന
തരത്തില്‍
വികസിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
240 |
പ്ളാന്റേഷന്‍
മേഖലയിലെ
തൊഴിലാളികള്‍
നേരിടുന്ന
വിവിധ
പ്രശ്നങ്ങള്
ശ്രീ.
സി.
കെ.
സദാശിവന്‍
ഡോ.
ടി.
എം.
തോമസ്
ഐസക്
ശ്രീ.
കെ.
കെ.
ജയചന്ദ്രന്‍
,,
എം.
ഹംസ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
തൊഴിലും
പുനരധിവാസവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)പ്ളാന്റേഷന്‍
മേഖലയിലെ
തൊഴിലാളികള്‍
നേരിടുന്ന
വിവിധ
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്ളാന്റേഷന്‍
ലേബര്‍
ആക്ടിലെ
വ്യവസ്ഥകള്‍ക്കനുസരിച്ച്
തോട്ടങ്ങളില്‍
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
നല്‍കുന്ന
വീടുകള്‍
കാലപ്പഴക്കംമൂലം
താമസയോഗ്യമല്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഒറ്റമുറി
അടുക്കള
വീടിന്
വൈദ്യുതീകരണം,
കുടിവെള്ളം,
സാനിട്ടേഷന്‍
സൌകര്യങ്ങള്‍
എന്നിവ
ഒരുക്കുന്നതില്‍
ഉടമകളും
ഉദ്യോഗസ്ഥന്മാരും
വേണ്ടത്ര
ശ്രദ്ധിക്കാത്തതുമൂലം
തൊഴിലാളികള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)തോട്ടം
തൊഴിലാളികളുടെ
താമസസൌകര്യങ്ങള്‍
ഒരുക്കുന്നതില്‍
കാലാനുസൃതമായ
പരിഷ്കാരങ്ങള്‍
വരുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ? |
<<back |
|
|
|
|
|
|
|
|