UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

181

എഡ്യൂ-ഹെല്‍ത്ത് സിറ്റി പദ്ധതി

ശ്രീ. സി. ദിവാകരന്‍

,, . കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

,, ജി. എസ്. ജയലാല്‍

()എമര്‍ജിംഗ് കേരള സംഗമത്തില്‍ എഡ്യൂ-ഹെല്‍ത്ത് സിറ്റി പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാമാണുള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പദ്ധതിയ്ക്കാവശ്യമായ സ്ഥലം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം വകുപ്പുകളുടെ കൈവശമിരുന്ന ഭൂമിയാണ് നല്‍കിയതെന്നും വ്യക്തമാക്കുമോ; പ്രസ്തുത ഭൂമിയ്ക്ക് എന്തു വില വരുമെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയിലെ മുതല്‍ മുടക്ക് എത്രയാണെന്നും മുതല്‍ മുടക്കുന്നവര്‍ ആരെല്ലാമാണെന്നും പ്രസ്തുത പദ്ധതി എവിടെയാണ് ആരംഭിക്കുന്നതെന്നും വ്യക്തമാക്കുമോ?

182

കൊച്ചി മെട്രോ നിര്‍മ്മാണവും ക്യാബിനറ്റ് തീരുമാനങ്ങളും

ശ്രീ. പി.റ്റി..റഹീം

,, കോടിയേരി ബാലകൃഷ്ണന്‍

'' എസ്. ശര്‍മ്മ

'' ബി.ഡി.ദേവസ്സി

()കൊച്ചി മെട്രോ നിര്‍മ്മാണചുമതല ഇ.ശ്രീധരനും, ഡി.എം.ആര്‍.സി.ക്കും തന്നെ നല്‍കുന്നതിന് വേണ്ട എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് എത്ര പ്രാവശ്യം കാബിനറ്റ് തീരുമാനം എടുത്തു;

(സി)പ്രസ്തുത തീരുമാനങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത ക്യാബിനറ്റ് തീരുമാനങ്ങള്‍ അനുസരിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ അനന്തര നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ;

()എങ്കില്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(എഫ്)ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ജി)എമര്‍ജിംഗ് കേരളയില്‍ സ്വകാര്യ നിക്ഷേപകര്‍ക്കായി കൊച്ചി മെട്രോ ഉള്‍പ്പെടുത്തിയിരുന്നോ;

(എഫ്)എങ്കില്‍ ഡി.എം.ആര്‍.സി.യെ ഏല്പിക്കണമെന്ന കാബിനറ്റ് തീരുമാനത്തിന് വിരുദ്ധമായി ഈ പദ്ധതി എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

183

ഓര്‍ഡിനന്‍സുകള്‍

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യൂ റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി)ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നയം വിശദമാക്കാമോ ;

(സി)പല ആവര്‍ത്തി പ്രഖ്യാപിക്കേണ്ടിവരുന്ന ഓര്‍ഡിനന്‍സുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?

184

കെ.എസ്.ആര്‍.ടി.സി.യുടെ വിജിലന്‍സ് സ്ക്വാഡുകളുടെ ഘടനയും പ്രവര്‍ത്തനോദ്ദേശവും

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, പി. കെ. ഗുരുദാസന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എം. ഹംസ

()കെ.എസ്.ആര്‍.ടി.സി.യുടെ വിജിലന്‍സ് സ്ക്വാഡുകളുടെ ഘടനയും പ്രവര്‍ത്തനോദ്ദേശ്യവും എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി)കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട പരാതികളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് വിഭാഗത്തിന് അധികാരമുണ്ടോ ; എങ്കില്‍ അത് വിശദമാക്കാമോ ;

(സി)ഓരോ ജില്ലയിലും സ്ക്വാഡുകളുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കാമോ ;

(ഡി)ബസ്സുകളില്‍ പരിശോധന നടത്തി ടിക്കറ്റ് എടുക്കാത്ത യാത്രക്കാരെ കണ്ടുപിടിക്കുന്നതിനും പിഴ ഈടാക്കുന്നതിനുമുള്ള സ്ക്വാഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് കരുതുന്നുണ്ടോ ;

()ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

185

സ്വകാര്യപങ്കാളിത്തത്തോടെയുള്ള ചെറുകിടവൈദ്യുത പദ്ധതികള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് ചെറുകിട വൈദ്യുത പദ്ധതികള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ നയപ്രകാരമുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും എന്തെല്ലാമാണ് ;

(സി)എത്ര പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്

(ഡി)പദ്ധതി നടപ്പാക്കാനുള്ള പങ്കാളികളെ തെരഞ്ഞെടുക്കുന്ന രീതി വിശദീകരിക്കാമോ ;

()ഉത്പ്പാദിക്കപ്പെടുന്ന വൈദ്യുതിയുടെ ഉപഭോഗം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ ?

186

മോട്ടോര്‍ വാഹന നിയമത്തില്‍ പരിഷ്ക്കാരം

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, പി. ഉബൈദുള്ള

'' വി.എം. ഉമ്മര്‍മാസ്റര്‍

'' എന്‍. ഷംസുദ്ദീന്‍

()മോട്ടോര്‍ വാഹന നിയമത്തില്‍ പരിഷ്ക്കാരം വരുത്തുവാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം ആലോചിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം നല്കുമോ ;

(ബി)ദേശീയ റോഡ്സുരക്ഷാ സമിതിയില്‍ ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി)ഇല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

187

കെ.എസ്..ബി.യുടെ റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച വരവ് ചെലവുകള്

ശ്രീ. കെ. സുരേഷ് കുറുപ്പ്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. രാജു എബ്രഹാം

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ കെ.എസ്..ബി.യുടെ വരവ് ചെലവ് കണക്കുകള്‍ ട്രൂ അപ്പ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഏത് സാമ്പത്തിക വര്‍ഷം വരെ;

(ബി)റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച ട്രൂ അപ്പ് കണക്കുകള്‍ പ്രകാരം 2008-09 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ കെ.എസ്..ബി. യുടെ ആകെ റവന്യൂ സര്‍പ്ളസ് എത്ര തുകയാണ്;

(സി)2009-10, 2010-11 വര്‍ഷങ്ങളിലെ കമ്മീഷന്‍ അംഗീകരിച്ച ട്രൂ അപ്പ് കണക്കുകള്‍ പ്രകാരം അതാത് വര്‍ഷത്തെ കമ്മി എത്ര തുക വീതമാണ്;

(ഡി)കമ്മീഷന്‍ അംഗീകരിച്ച പ്രസ്തുത കണക്കുകള്‍ പ്രകാരം 2010-11 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ സര്‍പ്ളസ്, കമ്മി എന്നിവ കണക്കിലെടുത്ത ശേഷം ബോര്‍ഡിനുള്ള റവന്യൂ കമ്മി അല്ലെങ്കില്‍ മിച്ചം എത്രയാണ്?

188

സമ്പൂര്‍ണ്ണ കോര്‍ബാങ്കിംഗ്

ശ്രീ. പാലോട് രവി

,, വി.ഡി. സതീശന്‍

,, എം.പി. വിന്‍സെന്റ്

,, .സി. ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് സമ്പൂര്‍ണ്ണ കോര്‍ ബാങ്കിംഗ് പാക്കേജ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം ;വിശദമാക്കുമോ ;

(സി)ഏത് ഏജന്‍സിവഴിയാണ് പ്രസ്തുത പാക്കേജ് നടപ്പിലാക്കുന്നത് ; വിശദമാക്കുമോ;

(ഡി)സഹകരണ ബാങ്കുകളില്‍ എ.ടി.എം. മെഷീനുകള്‍ സ്ഥാപിക്കുന്ന കാര്യം പാക്കേജില്‍ ഉള്‍പ്പെടുത്തുമോ; വ്യക്തമാക്കുമോ?

189

'കൈത്തറിയില്‍ പ്രാദേശിക ബ്രാന്റുകളുടെ വികസനം'

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, പി. സി. വിഷ്ണുനാഥ്

,, . റ്റി. ജോര്‍ജ്

()കൈത്തറിയില്‍ പ്രാദേശിക ബ്രാന്റുകളുടെ വികസനം' എന്ന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദമാക്കുമോ ;

(ബി)പദ്ധതി പ്രകാരം കൈത്തറി ഉല്‍പ്പന്നങ്ങളെ എത്ര മേഖലകളിലായി തരം തിരിച്ചിട്ടുണ്ട് ;

(സി)പ്രസ്തുത പദ്ധതി ഏത് വകുപ്പ്/ഏജന്‍സി മുഖേനയാണ് നടപ്പാക്കുന്നത് ; വിശദമാക്കാമോ ;

(ഡി)കേരളത്തിന്റെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ പൊതു നാമത്തില്‍ അറിയപ്പെടുവാന്‍ നടപടി സ്വീകരിക്കുമോ ;

()കൈത്തറി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ കേരളത്തിന്റെ തനിമയും പൈതൃകവും ആസ്പദമാക്കിയുള്ള രൂപങ്ങളും നിറക്കൂട്ടുകളും സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

190

എമര്‍ജിംഗ് കേരള പദ്ധതികള്‍ക്കുള്ള അനുമതി

ശ്രീ. സി. കൃഷ്ണന്‍

,, എളമരം കരീം

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. ബി. സത്യന്‍

()എമര്‍ജിംഗ് കേരളയെ തുടര്‍ന്ന് രൂപം നല്‍കിയ ഇന്‍വെസ്റ്മെന്റ് പ്രമോഷന്‍ കൌണ്‍സിലിന്റെയും ഇന്‍വെസ്റ്മെന്റ് ബോര്‍ഡിന്റെയും അധികാരാവകാശങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദമാക്കുമോ;

(ബി)പ്രസ്തുത സമിതികള്‍ ഇതിനകം എത്ര തവണ കൂടൂകയുണ്ടായെന്നും എന്തെല്ലാം തീരുമാനങ്ങള്‍ എടുക്കുകയുണ്ടായിട്ടുണ്ടെന്നും വിശദമാക്കുമോ;

(സി)എമര്‍ജിംഗ് കേരളയില്‍ ഷോക്കേസ് ചെയ്ത, എന്തു തുക നിക്ഷേപം പ്രതീക്ഷിക്കുന്ന, എത്ര പദ്ധതികള്‍ക്ക് പ്രസ്തുത സമിതികള്‍ ഇതിനകം അനുമതി നല്‍കുകയുണ്ടായി ; ഇപ്പോഴും സമിതികളുടെ പരിഗണനയിലിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്; വ്യക്തമാക്കുമോ;

(ഡി)ഈ സമിതികളുടെ പരിഗണനയ്ക്ക് വന്നതും തള്ളിക്കളഞ്ഞതോ മാറ്റിവച്ചതോ ആയ പദ്ധതികള്‍ ഏതെല്ലാമാണ്?

191

സംസ്ഥാന സഹകരണ വിജിലന്‍സ് സംവിധാനം

ശ്രീ. എം. ഹംസ

,, ജി. സുധാകരന്‍

'' കെ.വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാന സഹകരണ വിജിലന്‍സ് സംവിധാനം എന്താണെന്നും അവയുടെ പ്രവര്‍ത്തന ഉദ്ദേശ്യങ്ങള്‍ എന്താണെന്നും വ്യക്തമാക്കുമോ ;

(ബി)വിജിലന്‍സ് തലവന്റെ തസ്തിക എത്രകാലമായി ഒഴിഞ്ഞുകിടക്കുകയാണ്; ഇതിനുള്ള കാരണം വ്യക്തമാക്കുമോ ;

(സി)ഇപ്പോള്‍ ലഭിക്കുന്ന പരാതികള്‍ എപ്രകാരമാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)സഹകരണ വിജിലന്‍സ് വിഭാഗത്തില്‍ മുഴുവന്‍ ജീവനക്കാരേയും നിയമിച്ച് ഈ സെല്ലിന്റെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

192

സ്വദേശി വ്യവസായങ്ങളുടെ സംരക്ഷണം

ശ്രീ. റ്റി.വി. രാജേഷ്

,, . കെ. ബാലന്‍

,, പുരുഷന്‍ കടലുണ്ടി

,, സാജു പോള്‍

()സ്വദേശി വ്യവസായങ്ങളെ സംരക്ഷിക്കാത്തതു മൂലം മറ്റു സംസ്ഥാനങ്ങളിലേക്ക് അവ മാറ്റപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്വദേശി വ്യവസായങ്ങളെ സംരക്ഷിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ ;

(സി)ദശകങ്ങളായി പ്രവര്‍ത്തിക്കുന്നതും വിദേശനാണ്യം നേടിത്തന്നുകൊണ്ടിരിക്കുന്നതുമായ വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ തെറ്റായ ഇടപെടലുകള്‍ മൂലം സംസ്ഥാനത്തു നിന്നും പ്രവര്‍ത്തനം മാറ്റുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

193

വിധിന്യായങ്ങളുടെ മലയാളപരിഭാഷ

ശ്രീ. ജോസഫ് വാഴക്കന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി.സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

()വിധിന്യായങ്ങള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് ജേര്‍ണല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഏതൊക്കെ കോടതികളിലെ വിധിന്യായങ്ങളാണ് ഇതിനുവേണ്ടി തെരഞ്ഞെടുക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി)തര്‍ജ്ജമ ചെയ്തിട്ടില്ലാത്ത നിയമങ്ങളും പ്രധാന ഉത്തരവുകളും വിജ്ഞാപനങ്ങളും ജേര്‍ണലില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

()ഇതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

194

റോഡ് സുരക്ഷാ അതോറിറ്റി ആക്ട്

ശ്രീമതി.പി.അയിഷാ പോറ്റി

ശ്രീ. എം..ബേബി

'' ബി. സത്യന്‍

ശ്രീ. കെ.സുരേഷ് കുറുപ്പ്

()റോഡ് സുരക്ഷാ അതോറിറ്റി ആക്ട് എന്നാണ് നിലവില്‍വന്നതെന്നും അതനുസരിച്ച് പുറപ്പെടുവിക്കേണ്ട ചട്ടങ്ങള്‍ മുഴുവനായും പുറപ്പെടുവിച്ചോ എന്നും വ്യക്തമാക്കുമോ;

(ബി0ഈ നിയമം നടപ്പാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

195

സര്‍വ്വീസ് ബോട്ടുകള്‍ക്ക് സൌരോര്‍ജ്ജ വൈദ്യുതി

ശ്രീ. വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

,, പി. സി. വിഷ്ണുനാഥ്

()സംസ്ഥാനത്തെ സര്‍വ്വീസ് ബോട്ടുകളുടെ യാത്രയ്ക്ക് സൌരോര്‍ജ്ജ വൈദ്യുതി ഉപയോഗിക്കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ആയതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം ;

(സി)ഇതു സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി)ഈ പദ്ധതി എന്ന് നടപ്പാക്കാനാകും ?

196

വൈദ്യുതി സര്‍വ്വീസ് കണക്ഷന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ.വ ി. അബ്ദുള്‍ ഖാദര്‍

,, പുരുഷന്‍ കടലുണ്ടി

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

()കാഷ് ഡെപ്പോസിറ്റ് അടച്ച് വൈദ്യുതി സര്‍വ്വീസ് കണക്ഷന് കാത്തിരിക്കുന്നവര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ ബാക്കിയുണ്ടോ ;

(ബി)നോര്‍മല്‍ പ്രയോറിട്ടി കണക്ഷനുകള്‍ നിര്‍ത്തലാക്കിയ സ്ഥിതിക്ക് ഇവര്‍ക്ക് കണക്ഷന്‍ നല്‍കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)പട്ടികജാതി - പട്ടികവര്‍ഗ്ഗം, വികലാംഗര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന മുന്‍ഗണനാ കണക്ഷനുകള്‍ നിര്‍ത്തലാക്കിയ നടപടി പുന:പരിശോധിക്കുമോ ;

(ഡി)ഈ വിഭാഗത്തിലെ എത്ര ഉപഭോക്താക്കള്‍ കണക്ഷന് വേണ്ടി കാത്തു നില്‍ക്കുന്നുണ്ട് എന്ന് വിശദമാക്കുമോ?

197

ശബരിമല തീര്‍ത്ഥാടകര്‍ക്കുളള യാത്രാ സൌകര്യം

ശ്രീ. റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

()ശബരിമല തീര്‍ത്ഥാടകര്‍ക്ക് കെ. എസ്. ആര്‍. ടി. സി ഏര്‍പ്പെടുത്തിയിരിക്കുന്ന വിപുലമായ യാത്രാ സൌകര്യങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)കെ. എസ്. ആര്‍. ടി. സി അയ്യപ്പ ഭക്തര്‍ക്ക് നല്‍കിവരുന്ന മികച്ച സേവനം വിപുലമാക്കി തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)മണ്ഡല-മകര വിളക്ക് കാലത്ത് കൂടുതല്‍ ക്ഷേത്ര നഗരങ്ങളില്‍ നിന്നും കെ. എസ്. ആര്‍. ടി. സി സര്‍വ്വീസുകള്‍ നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

198

കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് എന്‍.ടി.പി.സി.യുമായി ഒപ്പിട്ട ധാരണാപത്രം

ശ്രീമതി. കെ.എസ്. സലീഖ

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ.വി. വിജയദാസ്

,, പി. ശ്രീരാമകൃഷ്ണന്‍

()കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് എന്‍.ടി.പി.സി.യുമായി ഒപ്പിട്ട ധാരണാപത്രത്തിന്റെ നിലവിലുള്ള സ്ഥിതിയെന്താണെന്ന് വിശദമാക്കാമോ;

(ബി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് എന്ത് തടസ്സമാണ് നിലവിലുള്ളത് ;

(സി)എന്‍.ടി.പി.സി.യുമായി കരാര്‍ ഒപ്പിട്ടത് മറ്റ് സംരംഭകരുമായി ചേര്‍ന്ന് കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ ;

(ഡി)കേരളത്തില്‍ കാറ്റാടി വൈദ്യുത പദ്ധതികളുടെ സാദ്ധ്യതകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നത് ; അവശേഷിക്കുന്ന സാദ്ധ്യതകള്‍ സംബന്ധിച്ച് വിശദമാക്കാമോ ;

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാറ്റാടി നിലയം വഴി എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചു; ഈ സര്‍ക്കാരിന്റെ കാലത്ത് അത് എത്രയെന്ന് വിശദമാക്കുമോ ?

199

കാരുണ്യാബെനവലന്റ് ഫണ്ട് സഹായ നിബന്ധനകള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

()കാരുണ്യാബെനവലന്റ്ഫണ്ടില്‍ നിന്നും നിര്‍ദ്ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാം ; ഈ നിബന്ധനകള്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം ലഭിയ്ക്കുന്നതിന് തടസ്സം സൃഷ്ടിക്കാറുണ്ടോ; എങ്കില്‍ നിബന്ധനകള്‍ ലഘൂകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

(ബി)ഈ പദ്ധതിപ്രകാരം ഏതെല്ലാം രോഗങ്ങള്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?

200

ഗുണമേന്മയുള്ള മരുന്നു നിര്‍മ്മാണത്തിന് പുതിയ സംരംഭങ്ങള്

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

()സര്‍ക്കാര്‍ ഉടമസ്ഥതയില്‍ അലോപ്പതി മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് എത്ര സ്ഥാപനങ്ങളാണ് നിലവിലുള്ളത് ;

(ബി)പ്രസ്തുത പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മെച്ചപ്പെട്ടതാണെന്ന് വിലയിരുത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ;

(സി)കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏതുഘട്ടം വരെയായെന്ന് വ്യക്തമാക്കുമോ ;

(ഡി)സംസ്ഥാനത്തുതന്നെ ഗുണമേന്മയുള്ള മരുന്നുകള്‍ വ്യാവസായികടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന് പുതിയ സംരംഭങ്ങള്‍ ആരംഭിയ്ക്കാന്‍ നടപടി സ്വീകരിക്കുമോ ?

201

ഓണ്‍ ലൈന്‍ ലോട്ടറി വില്‍പ്പന

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, ആര്‍. സെല്‍വരാജ്

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് ഓണ്‍ ലൈന്‍ ലോട്ടറി വില്‍പ്പന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വെളിപ്പെടുത്തുമോ;

(സി)ഓണ്‍ ലൈന്‍ ലോട്ടറി തടയാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത് വിശദമാക്കുമോ?

202

വൈദ്യുതി താരീഫ്

ശ്രീ. സി. കെ. സദാശിവന്‍

,, . പി. ജയരാജന്‍

,, . പ്രദീപ് കുമാര്‍

ഡോ.കെ.ടി. ജലീല്‍

()അന്താരാഷ്ട്ര നിരക്കനുസരിച്ച് സംസ്ഥാനത്തെവൈദ്യുതിയുടെ താരീഫും വര്‍ദ്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ വ്യവസായ-കാര്‍ഷിക-. ടി. മേഖലകളെ ഈ നിര്‍ദ്ദേശം ഏതെല്ലാം നിലയില്‍ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പെട്രോളിയം ഉല്പന്നങ്ങളുടേത് പോലെ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന ഇമ്പോര്‍ട്ട് പാരിറ്റി പ്രൈസിംഗ് രീതിക്ക് സമാനമായിട്ടുള്ളതാണ് പുതിയ കേന്ദ്ര നിര്‍ദ്ദേശം എന്ന കാര്യം അറിയാമോ;

(ഡി)2003-ലെ കേന്ദ്ര വൈദ്യുതി നിയമം നടപ്പിലാക്കിയതിനുശേഷം വൈദ്യുതി വിലയിലുണ്ടായ വര്‍ദ്ധനയെ സംബന്ധിച്ച് വിശദമാക്കാമോ?

203

സഹകരണ ബാങ്കുകളുടെ ജപ്തി നടപടി

ശ്രീ. സി.എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

()സഹകരണ ബാങ്കുകളുടെ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ തവണ വ്യവസ്ഥയില്‍ കുടിശ്ശിക തുക ഈടാക്കാന്‍ നല്‍കുന്ന നിര്‍ദ്ദേശം പല സഹകരണ സ്ഥാപനങ്ങളും നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)റവന്യൂ റിക്കവറി നടപടികളില്‍ സാധാരണക്കാരനെ സഹായിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

204

സാഫല്യം പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

()പാവപ്പെട്ടവര്‍ക്ക് സൌജന്യനിരക്കില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കുന്ന സാഫല്യം പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ ?

205

റെയില്‍പാളം അട്ടിമറി

ശ്രീ. . എം. ആരിഫ്

,, ബാബു. എം. പാലിശ്ശേരി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്തെ റെയില്‍വേ പാളങ്ങളില്‍ ഇടയ്ക്കിടെ അട്ടിമറി ശ്രമങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അട്ടിമറി ശ്രമങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)ആസൂത്രിതമായ അട്ടിമറിക്ക് പിന്നില്‍ ഏതെങ്കിലും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി)ഇത്തരം സംഭവങ്ങളെ ലഘൂകരിച്ച് കാണുന്നത് അപകടകരമാണെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;

(ഡി)അട്ടിമറി ശ്രമങ്ങള്‍ സംബന്ധിച്ച് ഏതെങ്കിലും കേന്ദ്രത്തിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുണ്ടായോ; വിശദമാക്കുമോ?

206

എല്‍.എന്‍.ജി. ടെര്‍മിനലിന്റെ പൂര്‍ത്തീകരണം

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()കൊച്ചിയിലെ എല്‍.എന്‍.ജി. പദ്ധതിയുടെ പൂര്‍ത്തീകരണം ഏതുഘട്ടം വരെയായി ; വിശദാംശംനല്‍കുമോ ;

(ബി)പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എന്തെല്ലാം നേട്ടങ്ങളാണ് സംസ്ഥാനത്തിന് ആര്‍ജ്ജിക്കാന്‍ കഴിയുക ; വ്യക്തമാക്കുമോ :

(സി)പ്രസ്തുത പ്രകൃതിവാതകം ടെര്‍മിനലില്‍നിന്ന് മറ്റുമേഖലകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള വിതരണശൃംഖലയുടെ പണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

207

കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം
ശ്രീ. വി. ചെന്താമരാക്ഷന്‍

,, . കെ. ബാലന്‍

,, എം. ചന്ദ്രന്‍

,, കെ. വി. വിജയദാസ്

()കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതിരിക്കുന്നതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)അലൂമിനിയം കോച്ച് ഫാക്ടറിക്ക് ആഗോള ടെന്‍ഡര്‍ വിളിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി നല്‍കിയിരുന്ന വാഗ്ദാനം പാലിക്കാതിരിക്കുന്നതിനുള്ള കാരണം എന്താണെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ;

(സി)ഈ ഫാക്ടറിക്കായി മുന്‍സര്‍ക്കാര്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്ത് നല്‍കിയിരുന്നത്;

(ഡി)ഈ സര്‍ക്കാര്‍ അതിനുശേഷം അധികമായി ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര;

()നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക ഓഫീസ് പ്രവര്‍ത്തനമെങ്കിലും ഇവിടെ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നോ;

(എഫ്)ചുറ്റുമതില്‍ നിര്‍മ്മാണത്തിന് ഏത് കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയതെന്നും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

(ജി)കഞ്ചിക്കോട് ഫാക്ടറിക്കു ശേഷം പ്രഖ്യാപിച്ച റായ്ബറേലിയിലെ റെയില്‍വേ കോച്ച് ഫാക്ടറി ഉദ്ഘാടനം ചെയ്തിട്ടും കഞ്ചിക്കോട് കോച്ച് ഫാക്ടറി ആരംഭിക്കാത്തത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

208

വീട്ടുമുറ്റത്തൊരു ത്രിവേണി പദ്ധതി

ശ്രീ. സി.പി. മുഹമ്മദ്

,, പി.സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

,, ബെന്നി ബെഹനാന്‍

()'വീട്ടുമുറ്റത്തൊരു ത്രിവേണി' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)സംസ്ഥാനത്ത് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്;

(ഡി)സംസ്ഥാനത്ത് മുഴുവന്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

209

സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വൈദ്യുതി

ശ്രീ. അന്‍വര്‍ സാദത്ത്

,, എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

()വൈദ്യുതി ഉപഭോക്താക്കള്‍ക്ക് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് സംവിധാനമേര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)എവിടെ നിന്നെല്ലാമാണ് ഇങ്ങനെ വൈദ്യുതി വാങ്ങാന്‍ കഴിയുന്നത്;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കുമോ ?

210

 

സംയോജിത ഔട്ട്ചെക്ക് പോസ്റുകളുടെ പ്രവര്‍ത്തനം

ശ്രീ. സണ്ണി ജോസഫ്

,, കെ.മുരളീധരന്‍

'' .റ്റി.ജോര്‍ജ്

()സംസ്ഥാനത്ത് സംയോജിത ഔട്ട് ചെക്ക് പോസ്റുകളുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എവിടെയെല്ലാമാണ് ഇവ പ്രവര്‍ത്തിക്കുന്നത്; ഈ സംവിധാനം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.