UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

121

കര്‍ഷക ഗ്രൂപ്പുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, ബെന്നി ബെഹനാന്‍

'' ഷാഫി പറമ്പില്‍

'' കെ. മുരളീധരന്‍

()കര്‍ഷക ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ;

(സി)കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ നേരിട്ട് വിറ്റഴിക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കാനും എന്തെല്ലാം സൌകര്യങ്ങളാണ് ഇതിലുള്ളത് ; വിശദമാക്കുമോ ;

(ഡി)ഉല്പന്നങ്ങള്‍ വിറ്റഴിക്കാതെ വരികയാണെങ്കില്‍ അവ ലേലം ചെയ്യുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് അവകാശം നല്‍കുന്നകാര്യം പരിഗണിക്കുമോ ?

122

നഗരങ്ങളിലെ സ്വിവേറജ് സംവിധാനം

ശ്രീ. പി.കെ. ബഷീര്‍

,, കെ.എം.ഷാജി

,, പി.ഉബൈദുളള

,, കെ.എന്‍.. ഖാദര്‍

()സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ സ്വിവേറജ് സംവിധാനം കാര്യക്ഷമമാക്കുന്നകാര്യത്തില്‍ എന്തൊക്കെ പദ്ധതികളാണ് നിലവിലുളളതെന്നും, എന്തൊക്കെ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ എത്ര നഗരങ്ങളില്‍ കുറ്റമറ്റ സ്വിവറേജ് സംവിധാനം നിലവിലുണ്ട്; ഏതൊക്കെ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും കാര്യക്ഷമമായ സ്വീവേജ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു;

(സി)നിലവിലെ സ്വിവറേജ് സംവിധാനം ആധുനീകരിക്കാന്‍ ആസൂത്രണം ചെയ്തിട്ടുളള പദ്ധതികള്‍ എവിടെയൊക്കെയാണ് നടപ്പാക്കി വന്നത് എന്ന് വ്യക്തമാക്കുമോ ?

123

കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യ സംസ്കരണ പ്ളാന്റുകള്

ശ്രീ. വി. ശിവന്‍കുട്ടി

,, കോടിയേരി ബാലകൃഷ്ണന്‍

,, പി. കെ. ഗുരുദാസന്‍

,, ബാബു എം. പാലിശ്ശേരി

()വിവിധ കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന എത്ര മാലിന്യ സംസ്കരണ പ്ളാന്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു;

(ബി)മാലിന്യ സംസ്കരണ പ്ളാന്റുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഈ കോര്‍പ്പറേഷനുകളില്‍ ഉടലെടുത്ത മാലിന്യപ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച പരിഹാര നടപടികള്‍ വിശദമാക്കാമോ;

(സി)നിലവിലുളള കേന്ദ്രീകൃത മാലിന്യ സംസ്കരണ രീതിയില്‍ നിന്നും വ്യത്യസ്തമായ ബദല്‍ സംസ്കരണ രീതി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?

124

വെറ്ററിനറി സര്‍വ്വകലാശാലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, എസ്. രാജേന്ദ്രന്‍

,, സാജു പോള്‍

,, പി. റ്റി. . റഹീം

()വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് കേന്ദ്ര ഗവണ്‍മെന്റും നബാര്‍ഡും നല്‍കുന്ന സഹായം ഉപയോഗിച്ച് എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പ്ളാന്‍ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)നിര്‍മ്മാണ കരാറുമായി ബന്ധപ്പെട്ട് ബി.എസ്.എന്‍. എല്ലുമായി ഉണ്ടാക്കിയ ധാരണഎന്തായിരുന്നു; കണ്‍സള്‍ട്ടന്‍സിയ്ക്ക് വേണ്ടി എംപാനല്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ ഏതൊക്കെയായിരുന്നു;

(സി)നിര്‍മ്മാണത്തിനും കണ്‍സള്‍ട്ടന്‍സിക്കും വേണ്ടി സര്‍വ്വകലാശാല എടുത്ത തീരുമാനങ്ങളും അതിന്റെ തുടര്‍ച്ചയായ നടപടികളും പകുതിവഴിക്ക് ഉപേക്ഷിക്കുകയുണ്ടായോ;

(ഡി)ടെന്‍ഡര്‍ വ്യവസ്ഥകളില്‍ എന്തെല്ലാം ഇളവുകള്‍ വരുത്തുകയുണ്ടായി; ഇത് എന്തിനുവേണ്ടിയായിരുന്നു; ഇത് നിയമാനുസൃതമായിരുന്നുഎന്ന് കരുതുന്നുണ്ടോ;

()കരാര്‍ റദ്ദാക്കിയതും ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഇളവ് ചെയ്തതും അതുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളും സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാകുമോ?

125

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ നോഡല്‍ ഏജന്‍സി

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

,, ഗീതാഗോപി

ശ്രീ. വി. ശശി

()കുടുംബശ്രീയെ കൂടാതെ മറ്റ് ഏതെല്ലാം സമാന സംഘടനകള്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഏജന്‍സിയായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സംസ്ഥാന നോഡല്‍ ഏജന്‍സി ആരാണ് ; ഈ സംഘടനയ്ക്ക് ഇതിനകം ഈ പദ്ധതിയ്ക്കായി എന്ത് തുക അനുവദിച്ചു;

(സി)പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് ഈ സംഘടനയ്ക്ക് ഫണ്ട് നല്‍കിയതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ നല്‍കിയ ഫണ്ട് തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

()കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്നുണ്ടായ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ഏതെല്ലാം ; ഈ വ്യവസ്ഥകള്‍ ലംഘിച്ചിരിക്കുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ തുടര്‍ന്ന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ ?

126

പന്ത്രണ്ടാം പദ്ധതിക്കുള്ള മാര്‍ഗ്ഗ രേഖ

ശ്രീ. സി. കൃഷ്ണന്‍

,, . പ്രദീപ് കുമാര്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പന്ത്രണ്ടാം പദ്ധതിക്കുള്ള മാര്‍ഗ്ഗ രേഖയില്‍, ഉല്പാദന മേഖല അവഗണിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉല്പാദന മേഖലയില്‍ നിശ്ചിത ശതമാനം തുക വിനിയോഗിക്കണമെന്ന നിബന്ധന മാര്‍ഗ്ഗരേഖയിലുണ്ടോ ; ഇല്ലെങ്കില്‍ കാര്‍ഷിക മേഖലയോടുള്ള ഈ അവഗണനയ്ക്കിടയാക്കിയ സാഹചര്യം എന്തായിരുന്നു; വിശദമാക്കുമോ ;

(സി)കൃഷി-മൃഗ സംരക്ഷണ മേഖലയില്‍ പദ്ധതികള്‍ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വ്യക്തമായ നിബന്ധനകളോടെ മാര്‍ഗ്ഗ രേഖ പുതുക്കാന്‍ തയ്യാറാകുമോ ?

127

നിയമവിരുദ്ധ കെട്ടിട നിര്‍മ്മാണം

ശ്രീ. ഷാഫി പറമ്പില്‍

,, വര്‍ക്കല കഹാര്‍

,, വി.റ്റി ബല്‍റാം

,, .പി. അബ്ദുള്ളക്കുട്ടി

()നഗരപരിധിയില്‍ നിയമവിരുദ്ധ കെട്ടിട നിര്‍മ്മാണം വ്യാപകമായി നടക്കുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത നിര്‍മ്മാണം തടയുന്നതിന് നഗരകാര്യ വകുപ്പിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് ;

(സി)നഗരകാര്യ വകുപ്പിന്റെ വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ നല്‍കുമോ ?

128

കേര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി

ശ്രീ. എം. ചന്ദ്രന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ.കെ. നാരായണന്‍

()നാളികേരത്തിന്റെ വിലയിടിവ് മൂലം കേര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിലയിടിവിനുളള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി)പാമോയില്‍ ഇറക്കുമതി ചെയ്യുന്നത് വിലയിടിവിന് എത്രത്തോളം കാരണമായിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദവിവരങ്ങള്‍ നല്‍കാമോ; ഇറക്കുമതി ചെയ്യപ്പെട്ട പാമോയില്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാമോ; എങ്കില്‍ ലഭ്യമാക്കുമോ ;

()ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

129

പി.എം.ജി.എസ്.വൈ മാനദണ്ഡങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു. റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

()പി. എം. ജി. എസ്. വൈ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രായോഗികമല്ല എന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഭരണാനുമതി കിട്ടിയ എത്ര പ്രവൃത്തികള്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാതെ മുടങ്ങികിടക്കുന്നുണ്ടെന്ന് വ്യക്തമാക്കുാമോ;

(സി)പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

130

കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള തുക

ശ്രീ. വി. ശശി

,, . ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

,, ജി. എസ്. ജയലാല്‍

()സംസ്ഥാനത്തെ അംഗനവാടികള്‍ മറ്റ് സമാന സ്ഥാപനങ്ങള്‍ എന്നിവയിലൂടെ സംസ്ഥാനത്ത് എത്ര കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുണ്ട് ;

(ബി)ഓരോ കുട്ടിക്കും പ്രതിദിനം ഭക്ഷണത്തിനായി എത്ര രൂപ ചെലവാകുന്നുണ്ട് ; ഇതില്‍ കേന്ദ്ര സംസ്ഥാന വിഹിതം എത്ര വീതമാണെന്ന് വ്യക്തമാക്കുമോ ;

(സി)ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ തുക പര്യാപ്തമല്ലെന്നുള്ളത് ബോധ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ തുക വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഭക്ഷണം മുടങ്ങാതെ നല്‍കുന്നതിന് എന്തു നടപടികളാണ് എടുത്തിട്ടുള്ളതെന്ന് വിശദമാക്കുമോ ?

131

നെല്ലുല്പാദനം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. . കെ. ബാലന്‍

,, . എം. ആരിഫ്

,, വി. ചെന്താമരാക്ഷന്‍

()സംസ്ഥാനത്തെ നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കേണ്ടത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വിശദമാക്കാമോ ;

(ബി)നെല്ലിന്റെ കുറവ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നെല്ല് ഇറക്കുമതി ചെയ്ത് പരിഹരിക്കണമെന്ന കേന്ദ്ര പ്ളാനിംഗ് കമ്മീഷന്റെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഈ നിലപാടിനോട് സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ ;

(ഡി)സംസ്ഥാനത്തെ അരിയുടെ ആവശ്യകതയും നെല്ലിന്റെ ഉല്പാദനവും സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

()ഭൂവിനിയോഗം സ്വകാര്യ ഭൂ ഉടമകളുടെ തീരുമാനത്തിന് വിട്ടുകൊടുക്കാനുള്ള നീക്കം നെല്‍ക്കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ ?

132

മരാമത്ത് വകുപ്പ് ടാറിംഗ് നടത്തിയ കോര്‍പ്പറേഷന്‍ റോഡുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, സി. മോയിന്‍കുട്ടി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()കോര്‍പ്പറേഷനുകളിലെ റോഡുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാറിംഗ് നടത്തുകയുണ്ടായോ ; എങ്കില്‍ അത് സംബന്ധിച്ച വിശദവിവരം നല്‍കുമോ ;

(ബി)പ്രസ്തുത റോഡുകളുടെ പേരില്‍ നഗരസഭാ കോണ്‍ട്രാക്ടര്‍മാര്‍ നഗരസഭകളുടെ ഫണ്ടില്‍ നിന്നും ബില്ല് മാറിയെടുത്തു എന്ന ആരോപണം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ;

(സി)പൊതുമരാമത്ത് ഇപ്രകാരം ഇരട്ട പേയ്മെന്റ് നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തുമോ ?

133

സമഗ്ര കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ്

ശ്രീ. വി. റ്റി. ബല്‍റാം

,, ജോസഫ് വാഴക്കന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

()സംസ്ഥാനത്ത് സമഗ്ര കാര്‍ഷിക വിള ഇന്‍ഷ്വറന്‍സ് നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം കാര്‍ഷിക വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏതെല്ലാം സാഹചര്യങ്ങളിലാണ് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കുമോ ?

134

വിശ്വമലയാള മഹോത്സവം

ശ്രീ. പി. റ്റി. . റഹീം

,, ജി. സുധാകരന്‍

,, പുരുഷന്‍ കടലുണ്ടി

ശ്രീമതി പി. അയിഷാ പോറ്റി

()വിശ്വമലയാള മഹോത്സവം സംഘടിപ്പിച്ചതിലുണ്ടായ ഗുരുതരമായ വീഴ്ചകള്‍ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വീഴ്ചകള്‍ വരുത്തിയവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി)പ്രസ്തുത മഹോത്സവത്തിന് ആദ്യഘട്ടത്തില്‍ എന്തു തുക ചെലവ് പ്രതീക്ഷിച്ചിരുന്നു ; യഥാര്‍ത്ഥത്തില്‍ ചെലവായ തുക സംബന്ധിച്ച് വിശദമാക്കാമോ ;

(സി)പ്രസ്തുത മഹോത്സവം മലയാള ഭാഷയ്ക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കിയോ; ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ വിശദമാക്കാമോ ?

135

കര്‍ഷക കടാശ്വാസ കമ്മീഷന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

'' പി.സി. ജോര്‍ജ്

'' റോഷി അഗസ്റിന്‍

()സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഏതു കാലയളവു വരെയുള്ള അപേക്ഷകളാണ് കര്‍ഷകരില്‍ നിന്നും ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം ബാങ്കുകളില്‍ നിന്നുള്ള കാര്‍ഷിക കടങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രസ്തുത കമ്മീഷന്റെ കടാശ്വാസം ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കാര്‍ഷികാവശ്യത്തിനു കടം എടുത്ത കര്‍ഷകരെ കൂടി പ്രസ്തുത കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനു

നടപടി സ്വീകരിക്കുമോ ?

136

എന്‍ഡോസള്‍ഫാന്‍ നിരോധനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. കെ. നാരായണന്‍

,, കെ. ദാസന്‍

()എന്‍ഡോസള്‍ഫാന്‍ നിരോധനം പിന്‍വലിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി സ്വീകരിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത കാര്യത്തില്‍ എന്തു നിലപാടാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ;

(സി)കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനത്തിന്റെ നിലപാട് അറിയിച്ചിട്ടുണ്ടോ ;

(ഡി)വിദഗ്ദ്ധസമിതിയുടെ മുമ്പാകെ നിലപാട് വ്യക്തമാക്കിയിരുന്നോയെന്നറിയിക്കുമോ ?

137

കാര്‍ഷിക പാക്കേജുകളുടെ വിശദാംശങ്ങള്‍

ശ്രീ. . പി. ജയരാജന്‍

,, വി. ചെന്താമരാക്ഷന്‍

,, ബി. ഡി. ദേവസ്സി

()കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കി വരുന്ന കാര്‍ഷിക പാക്കേജുകളുടെ ആകെ അടങ്കല്‍ തുക എത്രയാണ്; ഇതില്‍ നാളിതുവരെ എന്ത് തുക അനുവദിച്ചുവെന്ന് പാക്കേജ് തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(ബി)ഇതില്‍ എന്ത് തുക നാളിതുവരെ ചെലവഴിച്ചുവെന്നറിയിക്കുമോ; ഇത് അനുവദിച്ച തുകയുടെ എത്ര ശതമാനം വരുമെന്നറിയിക്കുമോ;

(സി)പ്രസ്തുത പാക്കേജുകള്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനുള്ള കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)പാക്കേജുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ കാരണമായിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

138

ഇന്ദിര ആവാസ് യോജന

ശ്രീ. രാജു എബ്രഹാം

,, പി. കെ. ഗുരുദാസന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. വി. വിജയദാസ്

()സംസ്ഥാനത്ത് ഇന്ദിരാ ആവാസ് യോജനയുടെ നടത്തിപ്പിനെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)2012-13 വര്‍ഷത്തേക്ക് പ്രസ്തുത പദ്ധതി നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാരിന്റെ വിഹിതത്തിന് പുറമേ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കേണ്ടുന്ന വിഹിതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ തുകയുടെ അപര്യാപ്തതമൂലം പദ്ധതി അവതാളത്തിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെ സംബന്ധിച്ച് വിശദമാക്കുമോ?

139

മാലിന്യ സംസ്കരണ പദ്ധതികളും മാലിന്യ നിര്‍മ്മാര്‍ജ്ജനവും

ശ്രീ. .കെ. ബാലന്‍

,, എസ്. ശര്‍മ്മ

,, ബി. സത്യന്‍

,, പി. ശ്രീരാമകൃഷ്ണന്‍

()മാലിന്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നതും, മാലിന്യ സംസ്കരണ പദ്ധതികള്‍ അവതാളത്തിലായിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മാലിന്യനിര്‍മ്മാര്‍ജ്ജനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം ജോലിയാണെന്ന നിലപാട് തിരുത്താന്‍ തയ്യാറാകുമോ;

(സി)മാലിന്യസംസ്കരണ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഇക്കൊല്ലം ഇതിനായി ലക്ഷ്യമിട്ട പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പിലാക്കപ്പെട്ടിട്ടുണ്ടോ; ഈ രംഗത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ വിശദമാക്കുമോ?

140

പ്രവാസി കമ്മീഷന്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, എം. ഹംസ

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സ്റാറ്റ്യൂട്ടറി അധികാരത്തോടെ സംസ്ഥാനത്ത് പ്രവാസി കമ്മീഷന്‍ രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത ആവശ്യം പരിശോധിക്കുകയുണ്ടായോ ;

(സി)പ്രവാസികളുടെ പ്രശ്നങ്ങള്‍ ഗൌരവമായി പരിഗണിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇത്തരമൊരു കമ്മീഷന്‍ രൂപീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

141

സുരഭി രക്ഷാപദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. മുരളീധരന്‍

,, എം. . വാഹീദ്

,, ഡൊമിനിക് പ്രസന്റേഷന്‍

()സുരഭി രക്ഷാപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)കന്നുകുട്ടികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍

ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ഡി)കന്നുകുട്ടികളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് പദ്ധതിയനുസരിച്ച് നല്‍കുന്നത്. വിശദമാക്കുമോ?

142

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്

ശ്രീ. സാജു പോള്‍

,, ജി. സുധാകരന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഈ സാമ്പത്തിക വര്‍ഷത്തിലെ പിന്നിട്ട മാസങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഈ വര്‍ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചത് എന്ന് മുതല്‍ക്കാണ് ; ഇതിനകം എത്ര ശതമാനം തുക ചെലവഴിക്കുകയുണ്ടായി; വിശദമാക്കുമോ;

(സി)സാമ്പത്തികവര്‍ഷാവസാനം പദ്ധതിപ്പണം തിടുക്കത്തില്‍ ചെലവഴിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;

(ഡി)പദ്ധതി നിര്‍വ്വഹണം തകതാറിലായതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ?

143

സ്വിവേജ് സംസ്കരണം

ശ്രീ. സി.മമ്മൂട്ടി

ദ്ധ എം.പി. അബ്ദുസ്സമദ് സമദാനി

ദ്ധഎന്‍..നെല്ലിക്കുന്ന്

ദ്ധ എം. ഉമ്മര്‍

()നഗരങ്ങളിലെ സ്വീവേജ് മാലിന്യത്തില്‍ നിന്നും പാചകവാതകവും വൈദ്യുതിയും വളവും ഉല്പാദിപ്പിക്കുന്നതി നുളള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)ഇത്തരം പദ്ധതി എവിടെയെങ്കിലും നടപ്പാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സംസ്ഥാനത്തെ ചെറുതും വലുതുമായ നഗരങ്ങളില്‍ സ്വീവേജ് സംസ്ക്കരിച്ച് പാചകവാതകം, വൈദ്യുതി, വളം എന്നിവ ഉത്പാദിപ്പിക്കുന്നതിനും വേര്‍തിരിക്കപ്പെടുന്ന ജലം സംസ്ക്കരിച്ച് കൃഷിയാവശ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുമുളള ഒരു സമഗ്ര പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നകാര്യം പരിശോധിക്കുമോ?

144

സ്ത്രീ ശാക്തീകരണ മിഷന്‍

ശ്രീ. സി. പി. മുഹമ്മദ്

,, ഷാഫി പറമ്പില്‍

,, ലൂഡിലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

()സ്ത്രീ ശാക്തീകരണത്തിനായി മിഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എങ്കില്‍ മിഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ ശാക്തീകരണത്തിന് മിഷന്റെ പ്രവര്‍ത്തനം എങ്ങനെ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്, വിശദമാക്കുമോ;

(ഡി)മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കുമോ?

145

തൊഴില്‍സേന

ശ്രീ. .സി. ബാലകൃഷ്ണന്‍

,, പി.സി. വിഷ്ണുനാഥ്

,, കെ. അച്ചുതന്‍

,, എം.പി. വിന്‍സെന്റ്

()കൃഷിഭവനുകളില്‍ തൊഴില്‍സേന രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)തൊഴില്‍ സേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് ; വിശാദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം നടപ്പാക്കുന്നത് ;

()കാര്‍ഷിക രംഗത്ത് എന്തെല്ലാം സഹായങ്ങളാണ് ഈ സേനവഴി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ; വിശദമാക്കുമോ?

146

കാര്‍ഷിക സേവന കേന്ദ്രങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, റ്റി.എന്‍. പ്രതാപന്‍.

,, സണ്ണി ജോസഫ്.

()സംസ്ഥാനത്ത് കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിക്കു പരിഹാരം കാണാന്‍ എന്തൊക്കെ സൌകര്യങ്ങളാണ് സേവനകേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എവിടെയൊക്കെയാണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഈ കേന്ദ്രങ്ങള്‍ ആരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത് ?

147

കോക്കനട്ട് ബയോപാര്‍ക്കുകള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മൂന്നു കോക്കനട്ട് ബയോപാര്‍ക്കുകള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി)വടക്കന്‍ മേഖലയിലെ ബയോപാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാമോ ;

(സി)പ്രസ്തുത ബയോപാര്‍ക്ക് മഞ്ചേശ്വരത്ത് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ?

148

പ്രവാസികള്‍ നേരിടുന്ന യാത്രാ ദുരിതങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികളുടെ പ്രവാസികളോടുള്ള സമീപനം കാരണം ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തിരക്കുള്ള സമയത്ത് യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, വിമാനം റദ്ദാക്കുക, യാത്രക്കാരോട് മോശമായി പെരുമാറുക തുടങ്ങിയവയ്ക്ക് എതിരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

149

വിഷന്‍ 2030

ശ്രീ. വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

()വിഷന്‍ 2030-ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)വിഷന്‍ 2030 സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് എത്ര നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട് ;

(സി)ഇതു സംബന്ധിച്ച് ദര്‍ശനരേഖ തയ്യാറാക്കിയിട്ടുണ്ടോ ;

(ഡി)ഇക്കാര്യത്തില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള വിദഗ്ദ്ധരുടെ അഭിപ്രായം തേടുന്ന കാര്യം പരിഗണിക്കുമോ ?

150

തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന പ്ളാന്‍ഫണ്ട്

ശ്രീ. സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

()തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുന്ന പ്ളാന്‍ ഫണ്ട് വിനിയോഗത്തിന്റെ കാലാവധി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ കാലാവധി വര്‍ദ്ധിപ്പിക്കുന്നതു മൂലം എന്തൊക്കെ നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)നിലവിലെ സംവിധാനത്തില്‍ കണ്ടെത്തിയ പോരായ്മകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.