STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

91

പാചകവാതക വിതരണത്തിലെ ക്രമക്കേട്

ശ്രീ. സി. കെ. നാണു

'' മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാപ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

())പാചകവാതക വിതരണത്തിലെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനാഥാലയം, ധര്‍മ്മസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഗാര്‍ഹിക നിരക്കിലാണോ വാണിജ്യനിരക്കിലാണോ പാചകവാതകം വിതരണം നടത്തുന്നതെന്ന് വ്യക്തമാക്കാമോ;

(സി)ഗ്യാസ് ഏജന്‍സികള്‍ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് ഗാര്‍ഹിക നിരക്കിലും, ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് വാണിജ്യനിരക്കിലും തുക ഈടാക്കുന്നതായുളള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

()പാചകവാതക സിലിണ്ടര്‍ ഉപഭോക്താവിന്റെ വാസസ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന കാര്യത്തില്‍ ഏജന്‍സികള്‍ വൈമുഖ്യം കാണിക്കുന്നതായുളള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)ഇതിന്‍മേല്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

 
92

റേഷന്‍ സബ്സിഡി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

'' .പി. ജയരാജന്‍

'' . എം. ആരിഫ്

'' പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())റേഷന്‍ ഷാപ്പുകളില്‍ റേഷനരിയുടെ വില പൂര്‍ണ്ണമായും ഈടാക്കി സബ്സിഡി പിന്നീട് ബാങ്ക് അക്കൌണ്ട് വഴി നല്‍കിയാല്‍മതിയെന്ന തീരുമാനം എടുത്തിട്ടുണ്ടോ; ആദ്യം റേഷന്‍ ഷാപ്പുകളില്‍ നിന്നും പിന്നീട് ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും സബ്സിഡി എടുത്തുകളയാനാണോ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(ബി)റേഷനരിക്ക് സബ്സിഡി നല്‍കേണ്ടി വന്ന സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി)കൂടിയ വില നല്‍കി റേഷനരി വാങ്ങാന്‍ ഗതിയില്ലാത്ത നിര്‍ദ്ധനരാണ് റേഷന്‍കടകളിലെത്തുന്നതെന്ന വസ്തുത കണക്കിലെടുത്ത് സബ്സിഡിയോടു കൂടി തന്നെ റേഷന്‍ അരി തുടര്‍ന്നും വിതരണം ചെയ്യാന്‍ തയ്യാറാകുമോ;

(ഡി)റേഷന്‍ സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക എത്രയാണെന്ന് വിശദമാക്കുമോ?

 
93

'ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീം''

ശ്രീ. കെ. കെ. ജയചന്ദ്രന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())''ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്കീം'' പ്രകാരം കേന്ദ്ര സരക്കാര്‍ റേഷന്‍ സാധനങ്ങളുടെ വില നിശ്ചയിക്കുമ്പോള്‍ അരിയുടെയും മറ്റും വില വര്‍ദ്ധിക്കാനിടയായിട്ടുണ്ടോ ; എങ്കില്‍ ഇതിനകമുണ്ടായ വര്‍ദ്ധന വിശദമാക്കാമോ ;

(ബി).പി.എല്‍, ബി.പി.എല്‍ റേഷന്‍ സാധനങ്ങള്‍ക്ക് ഇതുമൂലം എത്ര കണ്ട് വിലവര്‍ദ്ധിക്കുകയുണ്ടായി ;

(സി)ഇതു സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം എന്താണെന്ന് വിശദമാക്കാമോ ?

 

94

ദുരന്ത നിവാരണം

ശ്രീ. സി. എഫ്. തോമസ്

'' തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂവും കയറും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

())ദുരന്ത നിവാരണത്തിനുള്ള കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)ദുരന്ത നിവാരണത്തെ കുറിച്ചും രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാധാരണ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

95

സാങ്കേതിക സര്‍വ്വകലാശാല

ശ്രീ. വി. ഡി. സതീശന്‍

,, പി. . മാധവന്‍

,, കെ. മുരളീധരന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

())സംസ്ഥാനത്ത് സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സര്‍വ്വകലാശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;

(സി)ഏതെല്ലാം തരം കോളേജുകളെയാണ് ഈ സര്‍വ്വകലാശാലയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ;

()പ്രസ്തുത സര്‍വ്വകലാശാല അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

96

വായനശാലകള്‍

ശ്രീ. കെ. ദാസന്‍

'' കോടിയേരി ബാലകൃഷ്ണന്‍

ദ്ധ വി. ശിവന്‍കുട്ടി

ദ്ധ ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വായനശാലകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ രംഗത്ത് സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)സംസ്ഥാന ലൈബ്രറി കൌണ്‍സിലിന് അര്‍ഹമായ ഗ്രാന്റ് യഥാസമയം നല്‍കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ; ഈ വര്‍ഷം ഇതിനകം നല്‍കിയ ഗ്രാന്റ് തുക എത്ര കോടിയാണ്; 2012-13-ലെ ബഡ്ജറ്റില്‍ ഇതിനായി വകയിരുത്തിയിട്ടുളള തുക എത്രയാണ്;

(ഡി)കൌണ്‍സില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക മതിയാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

()അര്‍ഹമായ ഗ്രാന്റ് എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

 
97

സ്കൂള്‍ അപ്ഗ്രഡേഷന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' എം. ഹംസ

'' പി.റ്റി.. റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

())സംസ്ഥാനത്ത് സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; ഇതിനുള്ള എന്തെങ്കിലും നിര്‍ദ്ദേശം പരിഗണനയിലുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി)സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് എന്തെങ്കിലും മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ ;

(സി)സര്‍ക്കാര്‍ സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)എയിഡഡ് സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് നിര്‍ദ്ദേശം നിലവിലുണ്ടോ ; വിശദമാക്കുമോ ?

 
98

ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം

ശ്രീ. . കെ. വിജയന്‍

'' മുല്ലക്കര രത്നാകരന്‍

,, ജി. എസ്. ജയലാല്‍

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

())റേഷന്‍ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ റേഷന്‍ കടകള്‍ വഴി വിറ്റഴിക്കുന്ന സാധനങ്ങളുടെ ഇപ്പോഴത്തെ വിലയും വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കുന്ന വിലയും എത്ര വീതമാണെന്ന് വ്യക്തമാക്കുമോ ;

(ബി)റേഷന്‍ കടകളിലൂടെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം എന്നുമുതലാണ് ആരംഭിക്കുന്നത് ; വെളിപ്പെടുത്തുമോ;

(സി)ഏതെല്ലാം ഇനം സാധനങ്ങളാണ് ഈ സ്കീമിലൂടെ വിറ്റഴിക്കുവാനുദ്ദേശിക്കുന്നത് ; ഇതിലൂടെയുള്ള സാധനങ്ങളുടെ വില വിവരം ഓരോന്നിനും എത്ര വീതമാണെന്ന് വിശദമാക്കാമോ ;

(ഡി)ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം അനുസരിച്ച് വിറ്റഴിക്കാന്‍ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വില കുറയ്ക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ ?

99

അരിവില വര്‍ദ്ധ

ശ്രീമതി. കെ. കെ. ലതിക

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

'' കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())സംസ്ഥാനത്ത് അരിയുടെ വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)വില ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും സര്‍ക്കാര്‍ നിയന്ത്രിത സ്റോറുകളില്‍ ആവശ്യത്തിന് അരി ലഭ്യമല്ല എന്നകാര്യം പരിശോധിക്കുമോ;

(സി)വില നിയന്ത്രണത്തിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ?

100

സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

'' കെ. രാധാകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

,, റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകളില്‍ അദ്ധ്യാപകര്‍ക്ക് കേന്ദ്രനിരക്കില്‍ വേതനം നല്‍കുന്നുണ്ടോ; വിശദമാക്കാമോ; ഇതു സംബന്ധമായി കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ വിധി ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)സി.ബി.എസ്.ഇ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അനധികൃതമായി തലവരിപണം വാങ്ങുന്നതായി അറിയാമോ;

(സി)സര്‍ക്കാര്‍ എന്‍..സി നല്‍കി ആരംഭിച്ച സി.ബി.എസ്.ഇ സ്കൂളുകളില്‍ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും വേതനം, വിദ്യാര്‍ത്ഥികളുടെ ഫീസ് തുടങ്ങിയ കാര്യങ്ങളില്‍ മാനേജ്മെന്റുകള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടോ;

(ഡി)ഈ സര്‍ക്കാര്‍ ഇതിനകം എത്ര സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍..സി നല്‍കുകയുണ്ടായി; ആകെ എത്ര സി.ബി.എസ്.ഇ സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നു;

()സി.ബി.എസ്.ഇ സ്കൂളുകളിലെ അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ സംബന്ധിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ ലഭ്യമായ കണക്കുകള്‍ വിശദമാക്കാമോ?

101

ഉച്ചഭക്ഷണം നല്‍കിയതിലെ കുടിശ്ശിക

ശ്രീ. പി. തിലോത്തമന്‍

'' മുല്ലക്കര രത്നാകരന്‍

'' ചിറ്റയം ഗോപകുമാര്‍

,, കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ

())സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കിയ വകയില്‍ സ്കൂളുകള്‍ക്ക് കുടിശ്ശിക നല്കാനുണ്ടോ; എങ്കില്‍ മൊത്തം എത്ര കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)സ്കൂളുകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഓരോ അദ്ധ്യയന വര്‍ഷത്തിലും എത്ര വീതമുണ്ടെന്ന്

വ്യക്തമാക്കുമോ;

(സി)ഇത്തരത്തില്‍ വര്‍ദ്ധിച്ചുവരുന്ന കുടിശ്ശിക ഉച്ചഭക്ഷണ പദ്ധതിയുടെ അന്ത്യം കുറിച്ചുകൊണ്ടിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഫണ്ടിലേക്ക് ഇതിനാവശ്യമായ തുക അനുവദിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുമോ

102

ലാന്റ് ബാങ്ക്

ശ്രീ. കെ. അജിത്

'' സി. ദിവാകരന്‍

ശ്രീമതി. ഗീതാ ഗോപി

,, .എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യുവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())സംസ്ഥാന ലാന്റ് ബാങ്കില്‍ എത്ര ഹെക്ടര്‍ ഭൂമി ഇപ്പോള്‍ നിക്ഷേപമായിട്ടുണ്ട്;

(ബി)2012 മേയ് മാസത്തില്‍ ലാന്റ് ബാങ്കില്‍ എത്ര ഹെക്ടര്‍ ഭൂമി ഉണ്ടായിരുന്നു;

(സി)പ്രസ്തുത ബാങ്കിലെ ഭൂമി വിതരണം ചെയ്തിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഹെക്ടര്‍ ഭൂമി വിതരണം ചെയ്തു; ഏതെല്ലാം ആവശ്യങ്ങള്‍ക്കായിട്ടാണ് ഭൂമി വിതരണം നടത്തിയതെന്ന് വ്യക്തമാക്കുമോ;

(ഡി)അനധികൃതമായി കയ്യേറിയ റവന്യൂഭൂമി ഒഴിപ്പിച്ചെടുക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

()ഇടുക്കി ജില്ലയില്‍ അനധികൃതമായി ഭൂമി കയ്യേറ്റം നടത്തി റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടോ; വാഗമണ്‍ പ്രദേശത്ത് കയ്യേറ്റക്കാരില്‍ നിന്നും പ്രസ്തുത ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്താമോ?

103

ബാങ്കുകള്‍ വഴി റേഷന്‍ സബ്സിഡി

ശ്രീ. വി. ശശി

'' . ചന്ദ്രശേഖരന്‍

'' പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും

രജിസ്ട്രേഷനും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് റേഷന്‍ സബ്സിഡി ബാങ്കുകള്‍ വഴി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതില്‍ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)റേഷന്‍ സബ്സിഡി ലഭിക്കുന്നതിന് പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം റേഷന്‍ സാധനങ്ങള്‍ക്ക് എത്ര നിരക്കില്‍ സബ്സിഡിനല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

104

ഭൂവിനിയോഗ നിയമം

ശ്രീ. . പി. ജയരാജന്‍

,, എം. ചന്ദ്രന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())ഭൂവിനിയോഗ നിയമത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)പുതിയ നിയമ നിര്‍മ്മാണത്തിന്റെ പ്രധാന ഉദ്ദേശ്യമെന്താണെന്നറിയിക്കാമോ ;

(സി)പുതിയ നിര്‍ദ്ദേശം നെല്‍വയലുകളുടെയും നീര്‍ത്തടങ്ങളുടെയും നിലനില്പിനെത്തന്നെ ബാധിക്കുമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ ;

(ഡി)ഇതു സംബന്ധിച്ച് നിലവിലുള്ള സംരക്ഷണ നിയമങ്ങള്‍, പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇല്ലാതാകുമോ ;

()ഈ നിയമഭേദഗതി സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ?

105

റോഡ് വികസന പദ്ധതി

ശ്രീ. എം. പി. വിന്‍സെന്റ്

'' ഡൊമിനിക് പ്രസന്റേഷന്‍

,, . സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

പൊതുമരാമത്ത് വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())സംസ്ഥാന റോഡ് വികസന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര കിലോമീറ്റര്‍ റോഡാണ് ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്;

(സി)ഇതിന് എത്ര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിക്കായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ടോ;

()പദ്ധതി നടപ്പാക്കാനുള്ള റോഡുകള്‍ തെരഞ്ഞെടുത്തിട്ടുണ്ടോ; വിശദമാക്കാമോ?

106

ദുരന്ത നിവാരണ പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

'' കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())ദുരന്തങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനും ദുരന്ത മുഖങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുമുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിയില്‍ ജനപ്രതിനിധികളെ പങ്കാളികളാക്കുന്നുണ്ടോ;

()പ്രസ്തുത പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുന്ന

കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

107

ിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക അച്ചടക്കം

ശ്രീ. പി. ഉബൈദുള്ള

'' റ്റി. . അഹമ്മദ് കബീര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. . നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ

വിദ്യാഭ്യാസ മേഖലയില്‍ എന്തെല്ലാം ക്രമീകരണങ്ങള്‍ നടത്തുകയുണ്ടായി എന്ന് വിശദമാക്കുമോ;

(ബി)ഈ ക്രമീകരണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഇല്ലെങ്കില്‍ ഈ സര്‍ക്കാര്‍ പുതിയതായി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍മൂലം എന്ത് സാമ്പത്തികനേട്ടം ഉണ്ടാക്കാനായി എന്ന് വ്യക്തമാക്കുമോ?

108

ഭൂപരിഷ്കരണ നിയമം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

'' എന്‍. ഷംസുദ്ദീന്‍

,, കെ.എന്‍.. ഖാദര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യുവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയപ്പോള്‍ ലക്ഷ്യമിട്ടിരുന്ന ഉദ്ദേശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതു സംബന്ധിച്ച കണ്ടെത്തലുകള്‍ വിശദമാക്കുമോ;

(സി)ഭൂപരിഷ്കരണ നിയമ നടത്തിപ്പില്‍ വ്യത്യസ്ത സാഹചര്യങ്ങളാല്‍, കൈവശം വയ്ക്കാവുന്ന ഭൂമി പോലും നഷ്ടപ്പെട്ടവരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒരു സമഗ്ര പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമോ?

109

പാചകവാതക ക്ഷാമം

ശ്രീ. ജെയിംസ് മാത്യു

,, ബാബു എം. പാലിശ്ശേരി

,, ആര്‍. രാജേഷ്

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചതു മൂലം ഉപഭോക്താക്കള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സബ്സിഡിയോടുകൂടിയ പാചക വാതക സിലിണ്ടര്‍ വീട് ഒന്നിന് പ്രതിവര്‍ഷം 12 വീതം നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി)നിലവിലുള്ള പാചകവാതക ക്ഷാമം പരിഹരിക്കുന്നതിന് എന്തെങ്കിലും ഇടപെടല്‍ നടത്തിയിട്ടുണ്ടോ;

(ഡി)പാചകവാതക ക്ഷാമം പരിഹരിക്കുന്നതിന് എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

()ഉപഭോക്താവ് മുന്‍വര്‍ഷം വാങ്ങിയതില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ഈ വര്‍ഷം അനുവദിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നുവോ; വെളിപ്പെടുത്തുമോ ?

110

കയര്‍ ഗ്രാമം പദ്ധതി

ശ്രീ. വി.റ്റി. ബല്‍റാം

'' ബെന്നി ബെഹനാന്‍

'' അന്‍വര്‍ സാദത്ത്

'' ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യുവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())കയര്‍ ഗ്രാമം പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം ഏജന്‍സിയുമായി ചേര്‍ന്നാണ് നടപ്പാക്കുനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)എവിടെയെല്ലാമാണ് ഇത് തുടങ്ങാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി)കയറുല്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?

111

സാങ്കേതികപഠന മേഖലയിലെ പ്രശ്നങ്ങള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

'' സി മമ്മൂട്ടി

,, പി. ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യത്തിനുണ്ടായിട്ടും ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളില്‍ അഡ്മിഷന്‍ തേടി പോകുന്നതിന്റെ കാരണം വിശകലനം ചെയ്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതേക്കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ;

(ബി)സാങ്കേതിക പഠന മേഖലയില്‍ ഉണ്ടായിട്ടുള്ള പാകപ്പിഴകള്‍ക്ക് കാരണമെന്തെന്ന് വ്യക്തമാക്കുമോ ;

(സി)സ്വാശ്രയ മേഖലയിലെ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് സൌകര്യങ്ങളുണ്ടോ എന്നും പരിചയസമ്പന്നരും യോഗ്യരുമായ അദ്ധ്യാപകരുണ്ടോ എന്നും ഇതോടനുബന്ധിച്ച് പരിശോധിക്കുമോ ?

112

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

'' വി. പി.സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വിദ്യാഭ്യാസ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രോഗ്രാമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തൊക്കെയാണ്;

(സി)വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാദ്ധ്യതകളും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കാനുതകുന്ന എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവ നടപ്പാക്കുന്നതെന്നറിയിക്കുമോ?

113

റീസര്‍വ്വേ

ശ്രീ. സി. കൃഷ്ണന്‍

'' .കെ. ബാലന്‍

എളമരം കരീം

ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())എല്ലാത്തരം ഭൂമികളുടെയും റീസര്‍വ്വേ നടത്തിപ്പ് നടപടികള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഇതിനകം എത്ര വില്ലേജുകളില്‍ റീ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്; അവശേഷിക്കുന്നവ എത്ര;

(സി)റീസര്‍വ്വേ നടപടികള്‍ക്ക് നിയുക്തമായ സംവിധാനങ്ങള്‍ എന്തൊക്കെയായിരുന്നു;

(ഡി)ഇനിമുതല്‍ സര്‍ക്കാര്‍ ഭൂമി മാത്രം റീസര്‍വ്വേ നടത്തിയാല്‍മതി എന്ന് ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

()റീസര്‍വ്വേ നിര്‍ത്തുന്നതോടെ ഈ രംഗത്ത് നാളിതുവരെ പ്രവര്‍ത്തിച്ചുവന്നവരെ പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(എഫ്)റീസര്‍വ്വേ നടത്തുന്നതിന് നിലവിലുളള സംവിധാനത്തിന് പകരം സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തുവാനുദ്ദേശിക്കുന്നുണ്ടോ?

114

വയലുകളും തണ്ണീര്‍ത്തടങ്ങളും അനധികൃതമായി നികത്തുന്ന നടപടി

ശ്രീ. പാലോട് രവി

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())അനധികൃതമായി നികത്തുന്ന വയലുകളും തണ്ണീര്‍ത്തടങ്ങളും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി)ഓരോ സ്ഥലത്തും ഇത് സംബന്ധിച്ച പരിശോധനനടത്തുന്നത് ആരാണ്; വിശദമാക്കുമോ;

(സി)പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

115

പൊതു വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. തോമസ് ഉണ്ണിയാടന്‍

'' സി.എഫ്. തോമസ്

'' റ്റി.യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് പൊതുവിതണം ശക്തിപ്പെടുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ;

(ബി)പൊതു വിതരണ ശൃംഖല വഴികൂടുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ?

116

പാട്ടക്കരാര്‍

ശ്രീ. എം. ഉമ്മര്‍

'' എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ഉബൈദുളള

,, പി. ബി. അബ്ദുള്‍ റകക്ക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യുവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())പാട്ടകാലാവധി കഴിഞ്ഞതും, പാട്ടക്കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതുമായ സര്‍ക്കാര്‍ വസ്തു വകകള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ നയമെന്താണെന്ന് വിശദമാക്കുമോ;

(ബി)പാട്ടകുടിശ്ശിക പിരിച്ചെടുക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)കാലാവധി കഴിഞ്ഞതും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതുമായ വസ്തുക്കള്‍ തിരിച്ചെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

117

കായലുകളുടേയും തടാകങ്ങളുടേയും സര്‍വ്വേ

ശ്രീ. . കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യുവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())കേരളത്തിലെ കായലുകള്‍ പുഴകള്‍ തടാകങ്ങള്‍ എന്നിവിടങ്ങളിലെ കയ്യേറ്റം ഒഴിവാക്കുന്നതിനായി ഇവയുടെ വിസ്തൃതി തിട്ടപ്പെടുത്തുവാന്‍ സമഗ്രമായ സര്‍വ്വേ നടപടികള്‍ ഏറ്റെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ റവന്യുവകുപ്പ് റീസര്‍വ്വേ നടപടികളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടി ക്രമങ്ങളുടെ പുരോഗതി വെളിപ്പെടുത്താമോ;

(സി)ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി ഇത്തരം സര്‍വ്വേകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി കൈക്കൊള്ളുമോ?

118

നെല്ല് സംഭരണവും അരിവിതരണവും

ശ്രീ. ജോസ് തെറ്റയില്‍

'' മാത്യു റ്റി. തോമസ്

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())കര്‍ഷകരില്‍ നിന്നും സപ്ളൈകോ സംഭരിക്കുന്ന നെല്ല് അരിയാക്കി മാറ്റുവാന്‍ ആരെയാണ് ഏല്‍പിക്കുന്നത്;

(ബി)സപ്ളൈകോ വഴിയാണോ അരിവിതരണം നടത്തുന്നത്;

(സി)സ്വകാര്യമില്ലുകള്‍ കൂടിയവിലയ്ക്ക് അരി മറിച്ചു വില്ക്കുന്നുവെന്നും നിലവാരം കുറഞ്ഞ അരി സപ്ളൈകോ വഴി വിറ്റഴിക്കുന്നുവെന്നുമുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

()കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്കുനല്കിയത് എത്രമാസങ്ങള്‍ക്ക് ശേഷമാണെന്ന് വ്യക്തമാക്കാമോ?

119

നെല്ല് സംഭരണം

ശ്രീ. എം. ചന്ദ്രന്‍

'' പി. കെ. ഗുരുദാസന്‍

,, കെ. സുരേഷ് കുറുപ്പ്

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും

രജിസ്ട്രേഷനും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())സംസ്ഥാനത്ത് സപ്ളൈകോ ഇപ്പോള്‍ നെല്ല് സംഭരണം നടത്തുന്നുണ്ടോ;

(ബി)നെല്ല് അരിയാക്കി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്; ഇവ സപ്ളൈകോ വഴി തന്നെ വിതരണം ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടാണ്; വ്യക്തമാക്കുമോ

(സി)പ്രസ്തുത അരി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് ഏത് രീതിയിലാണ്; ഇതുമൂലം കമ്പോളത്തിലെ വില വര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

120

ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി കൈവശം വച്ചിട്ടുള്ള ഭൂമി

ശ്രീ. എസ്. ശര്‍മ്മ

'' .കെ. ബാലന്‍

'' കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

'' സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

റവന്യുവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

())ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കൈവശം വച്ചിട്ടുള്ള ഭൂമിയുടെ ഉടമസ്ഥത പരിശോധിക്കപ്പെട്ടിട്ടുണ്ടോ;

(ബി)ലാന്റ് റവന്യൂ അസിസ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നെന്ന് വിശദമാക്കുമോ;

(സി)സര്‍ക്കാര്‍ നിയോഗിച്ചതനുസരിച്ച് റിട്ട. ജഡ്ജി ശ്രീ. മനോഹരന്‍ വിശദമായ പരിശോധനയ്ക്ക് ശേഷം എന്തെല്ലാം സംഗതികള്‍ കണ്ടെത്തുകയുണ്ടായി; വിശദമാക്കുമോ;

(ഡി)എച്ച്.എം.എല്ലിനെതിരെ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പെറ്റീഷനിലെ ആവശ്യങ്ങള്‍ എന്തെല്ലാമായിരുന്നെന്നും വിശദമാക്കുമോ;

()ഹൈക്കോടതി ഇതിനകം എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്താണെന്നു വെളിപ്പെടുത്തുമോ; ഇതിനിടയാക്കിയ സാഹചര്യം വ്യക്തമാക്കുമോ;

(എഫ്)ഭൂമി മൊത്തം ഏറ്റെടുക്കാതെ ഭാഗികമായി വിട്ടു തരുന്നത് മാത്രം ഏറ്റെടുക്കുന്നത് സംസ്ഥാനത്തിന്റെ താല്പര്യത്തിന് എപ്രകാരമാണ് ഗുണകരമാകുന്നത്; ഇത് കമ്പനിയുടെ കയ്യില്‍ അവശേഷിക്കുന്ന അനധികൃത ഭൂമിക്കെല്ലാം നിയമസാധുത നല്‍കാനിടയാകുമോ;

(ജി)പ്രസ്തുത കേസ്സിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കുമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.