|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED
|
|
QUESTIONS |
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are
here: Business >13th KLA >6th
Session>Starred Q & A |
KERALA
LEGISLATURE - STARRED QUESTIONS AND ANSWERS
|
|
THIRTEENTH KLA -
6th SESSION
|
|
(To read
Questions please enable unicode-Malayalam in
your system)
|
|
(To read
answers Please CLICK on
the Title of the
Questions)
|
|
|
Answer Provided
|
|
Answer Not Yet Provided
|
|
Q.
No |
Questions
|
*31
|
ഗാഡ്ഗില്‍
ഫോര്‍മുല
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
ജോസഫ്
വാഴക്കന്‍
,,
പാലോട്
രവി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)ഗാഡ്ഗില്‍
ഫോര്‍മുല
അനുസരിച്ച്
സംസ്ഥാനത്തിന്
എത്രമെഗാവാട്ട്
വൈദ്യുതിയാണ്
ലഭിക്കേണ്ടത്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(ബി)അര്‍ഹതപ്പെട്ട
വൈദ്യുതി
ലഭിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങള്‍
ചെയ്തിട്ടുണ്ട്
; വിശദമാക്കുമോ;
(സി)കൂടംകുളം
ആണവ
നിലയത്തില്‍
നിന്ന്
സംസ്ഥാനത്തിന്
വൈദ്യുതി
ലഭിക്കുന്നതിന്
എന്തെല്ലാം
സജ്ജീകരണങ്ങള്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ? |
*32 |
പങ്കാളിത്ത
പെന്‍ഷന്‍
ശ്രീ.
പി.ബി.അബ്ദുള്‍
റസാക്
"
റ്റി.എ.
അഹമ്മദ്
കബീര്‍
"
എം. ഉമ്മര്‍
"
കെ.എന്‍.എ.
ഖാദര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്ക്
പങ്കാളിത്ത
പെന്‍ഷന്‍
നടപ്പാക്കാന്‍
തീരുമാനിക്കേണ്ടിവന്ന
സാഹചര്യം
വിശദമാക്കുമോ;
(ബി)
ഇത്
മൂലം
സാമ്പത്തിക
സ്ഥിതിയില്‍
ക്ക്
ഗുണപരമായ
എന്തെല്ലാം
നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ
;
(സി)
ഈ
തീരുമാനം
ജീവനക്കാരിലും
തൊഴില്‍രഹിതരിലും
ഉണ്ടാക്കിയിട്ടുളള
ആശങ്കകള്‍
ദൂരീകരിക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വെളിപ്പെടുത്തുമോ? |
*33 |
പ്രോസിക്യൂഷന്‍,
നീതിന്യായ
സംവിധാനങ്ങളുടെ
പരിഷ്കരണം
ശ്രീ.
എം.പി.
അബ്ദുസ്സമദ്
സമദാനി
''
കെ.മുഹമ്മദുണ്ണി
ഹാജി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവുംവകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
പ്രോസിക്യൂഷന്‍,
നീതിന്യായം
എന്നീ
വ്യവസ്ഥാപിത
സംവിധാനങ്ങളിലെ
പഴുതുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
സംസ്ഥാനത്ത്
രജിസ്റര്‍
ചെയ്യപ്പെടുന്ന
ക്രിമിനല്‍
കേസുകളില്‍
ചിലതിലെങ്കിലും
ബോധപൂര്‍വ്വമോ
അല്ലാതെയോ
നിരപരാധികള്‍
പ്രതിചേര്‍ക്കപ്പെടുകയും
ശിക്ഷിക്കപ്പെടുകയും
അതേസമയം
യഥാര്‍ത്ഥ
പ്രതികള്‍
സ്വതന്ത്രരായി
നടക്കുകയും
ചെയ്യുന്ന
അവസ്ഥ
ഉണ്ടായിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മേല്‍
സാഹചര്യത്തില്‍
ഈ
വിഷയത്തില്‍
സമഗ്രമായ
ഒരു
പരിശോധനയും
പരിഷ്ക്കരണ
നടപടികളും
നടത്താനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
*34 |
ബസ്
ചാര്‍ജ്
വര്‍ദ്ധനവ്
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
,,
വി. ശശി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവുംവകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
അവസാനമായി
ബസ്സ്
ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചതെന്നാണ്
; ചാര്‍ജ്ജ്
വര്‍ദ്ധനയ്ക്ക്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തായിരുന്നു;
(ബി)
അശാസ്ത്രീയമായ
ബസ്സ്
ചാര്‍ജ്ജ്
വര്‍ദ്ധനവ്
മൂലം
യാത്രാ
നിരക്കിലുണ്ടായ
ഭാരിച്ച
വര്‍ദ്ധനവ്
ജനങ്ങള്‍ക്ക്
താങ്ങാനാവുന്നതിനേക്കാള്‍
കൂടുതലാണെന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
വിദ്യാര്‍ത്ഥികളെ
ചാര്‍ജ്ജ്
വര്‍ദ്ധനവില്‍
നിന്നും
ഒഴിവാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
*35 |
ഖനനം
മൂലമുള്ള
പരിസ്ഥിതി
പ്രശ്നങ്ങള്‍
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
,,
പി. കെ.
ബഷീര്‍
,,
പി. ഉബൈദുള്ള
,,
കെ. എം.
ഷാജി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവര
സാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വെട്ടുകല്ല്,
പാറ
എന്നിവ
ഖനനം
ചെയ്യുന്നതുമൂലമുള്ള
പരിസ്ഥിതി
പ്രശ്നങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
ഖനന
മേഖലയിലെ
വെള്ളക്കെട്ടുകള്‍
ജീവജാലങ്ങള്‍ക്കുണ്ടാക്കുന്ന
അപകടങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
വെള്ളക്കെട്ടുകള്‍
പരിസ്ഥിതിക്ക്
ഹാനികരമാവാത്ത
വിധത്തിലും,
ജീവനാശത്തിനിടയാക്കാത്തവിധവും,
ക്വാറികള്‍ക്ക്
രൂപമാറ്റം
വരുത്തി
ജനജീവിതത്തിന്
തടസ്സം
സൃഷ്ടിക്കാതിരിക്കാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
*36 |
കണ്‍സ്യൂമര്‍ഫെഡ്
ശ്രീ.
എം. പി.
വിന്‍സെന്റ്
,,
കെ. അച്ചുതന്‍
,,
വി. റ്റി.
ബല്‍റാം
,,
ആര്‍.
സെല്‍വരാജ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
അവശ്യ
നിത്യോപയോഗ
സാധനങ്ങള്‍
കുറഞ്ഞ
വിലയ്ക്ക്
നല്‍കാന്‍
കണ്‍സ്യൂമര്‍ഫെഡ്
എന്തെല്ലാം
നടപടികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
അവശ്യ
നിത്യോപയോഗ
സാധനങ്ങളാണ്
ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇവ
വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
? |
*37 |
റയില്‍വേ
ആവശ്യങ്ങള്‍
ശ്രീ.
കെ.എം.
ഷാജി
,,
വി.എം.
ഉമ്മര്‍
മാസ്റര്‍
,,
എന്‍.
ഷംസുദ്ദീന്‍
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
റയില്‍വേ
ആവശ്യങ്ങള്‍
സംബന്ധിച്ച്
കേന്ദ്രത്തില്‍
നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ബി)
അതില്‍
ഉന്നയിച്ചിട്ടുള്ള
പ്രധാന
ആവശ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ
;
(സി)
അടുത്ത
റയില്‍വേ
ബജറ്റില്‍
സംസ്ഥാനത്തിന്
അര്‍ഹമായ
പ്രാതിനിധ്യം
ലഭിക്കുംവിധം
കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
;
(ഡി)
സംസ്ഥാനത്തെ
വിവിധ
കേന്ദ്രങ്ങളില്‍
നിന്നും
യാത്ര
തുടങ്ങുന്ന
ട്രെയിനുകള്‍
അന്യസംസ്ഥാനങ്ങളിലേക്ക്
നീട്ടുമ്പോള്‍
കേരളത്തിനുള്ള
സീറ്റ്
ക്വാട്ട
കുറയാതിരിക്കാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
?
|
*38 |
വൈദ്യുതി
സാമ്പത്തിക
പുനരുദ്ധാരണ
പാക്കേജ്
ശ്രീ.
കെ. അജിത്
,,
വി.എസ്.
സുനില്‍കുമാര്‍
,,
വി.ശശി
,,
ഇ.കെ.
വിജയന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
വൈദ്യുതി
സാമ്പത്തിക
പുനരുദ്ധാരണ
പാക്കേജ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പാക്കേജ്
തളളിക്കളയണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുളള
അഭിപ്രായം
എന്താണെന്ന്
വെളിപ്പെടുത്തുമോ
? |
*39 |
എമര്‍ജിംഗ്
കേരള
പുത്തന്‍
സംരംഭങ്ങള്‍
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
ജോസ്തെറ്റയില്‍
,,
മാത്യു
റ്റി. തോമസ്
,,
സി. കെ.
നാണു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
എമര്‍ജിംഗ്
കേരളയില്‍
എന്തെല്ലാം
പുത്തന്‍സംരംഭങ്ങള്‍ക്ക്
തുടക്കം
കുറിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(ബി)
നിക്ഷേപസംരംഭത്തില്‍
പങ്കാളിയായി
എന്ന്
മുഖ്യമന്ത്രി
പ്രഖ്യാപിച്ച
പട്ടികയില്‍പ്പെട്ട
ഏതെങ്കിലും
സംരംഭകര്‍
തങ്ങള്‍
അത്തരത്തില്‍
ഒരു
പദ്ധതിയും
ആവിഷ്കരിച്ചിട്ടില്ല
എന്ന്
അറിയിച്ചിട്ടുണ്ടോ;
(സി)
എമര്‍ജിംഗ്
കേരളയ്ക്കായി
സംസ്ഥാന
ഖജനാവില്‍
നിന്ന്
ചെലവായ
തുക
എത്രയെന്ന്
വ്യക്തമാക്കുമോ? |
*40 |
വൈദ്യുതി
പ്രതിസന്ധിയും
വൈദ്യൂതി
ചാര്‍ജ്ജും
ശ്രീ.
കെ. വി.
അബ്ദുള്‍ഖാദര്‍
,,
എം.എ.
ബേബി
,,
ബി.ഡി
ദേവസ്സി
,,
പി. റ്റി.
എ
റഹീം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ചാര്‍ജ്ജ്
വര്‍ദ്ധനയും
പവര്‍ക്കട്ടും
മുലം
സംസ്ഥാനത്തെ
വ്യവസായിക
മേഖല
നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഐ. ടി.
മേഖല
ഉള്‍പ്പെടെ
പുതുതായി
ആരംഭിക്കുന്ന
വ്യവസായ
സംരംഭങ്ങള്‍ക്ക്
വൈദ്യുതി
ചാര്‍ജ്ജിനത്തില്‍
എന്തെല്ലാം
ഇളവുകളാണ്
ഇപ്പോള്‍
അനുവദിച്ചിട്ടുളളത്;
(സി)
സംസ്ഥാനത്ത്
വൈദ്യുതി
നിരക്ക്
വര്‍ദ്ധനവ്
എന്ന്
മുതലാണ്
നടപ്പിലാക്കിയിട്ടുളളത്:
ഇതുവഴി
പ്രതിമാസ
വരുമാനത്തിലുണ്ടായ
വര്‍ദ്ധനവിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഈ സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
ഫ്യുവല്‍
സര്‍ച്ചാര്‍ജ്ജ്
വഴി ഓരോ
മാസവും
എന്തു
തുക
ഇതുവരെ
പിരിച്ചെടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
പുതുക്കിയ
വൈദ്യുതി
നിരക്കുകള്‍
എന്നുവരെയാണ്
പ്രാബല്യത്തിലുണ്ടാവുക;
പ്രസ്തുത
തീയതിയ്ക്കു
ശേഷം
താരിഫ്
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ? |
*41 |
വീടുകളില്‍
സൌരോര്‍ജ്ജ
പാനല്‍
ശ്രീ.
വി.ഡി.
സതീശന്‍
''
ഡൊമിനിക്
പ്രസന്റേഷന്‍
''
വര്‍ക്കല
കഹാര്‍
''
പി.സി.
വിഷ്ണുനാഥ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
സൌരോര്‍ജ്ജ
പാനല്‍
സ്ഥാപിച്ച്
വൈദ്യുതി
ഉല്‍പാദിപ്പിക്കുന്ന
പദ്ധതിക്ക്
കേന്ദ്ര
സര്‍ക്കാര്‍
അംഗീകാരം
നല്‍കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
;
(സി)
ഈ
പദ്ധതിയുടെ
നോഡല്‍
ഏജന്‍സി
ആരാണ് ;
(ഡി)
ഈ
പദ്ധതിയിലൂടെ
എത്ര
യൂണിറ്റ്
വൈദ്യുതി
ഉല്‍പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്നറിയിക്കുമോ? |
*42 |
ഫാര്‍മേഴ്സ്
സര്‍വ്വീസ്
സെന്ററുകള്‍
ശ്രീ.
ഐ. സി.
ബാലകൃഷ്ണന്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
എ. റ്റി.
ജോര്‍ജ്
,,
ലൂഡി
ലൂയിസ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫാര്‍മേഴ്സ്
സര്‍വ്വീസ്
സെന്ററുകളുടെ
പ്രവര്‍ത്തനത്തിന്
തുടക്കമിട്ടിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
ഇവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
;
(സി)
കര്‍ഷകര്‍ക്ക്
കൃത്യ
സമയത്ത്
വിത്തും
വളവും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
സൌകര്യങ്ങളാണ്
ഈ
സെന്ററുകളില്‍
ഒരുക്കിയിട്ടുള്ളത്
;
(ഡി)
ഇവയുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കുന്നത്
; വിശദംശങ്ങള്‍
വ്യക്തമാക്കുമോ
? |
*43 |
തീരദേശ
റെയില്‍വേ
സോണ്‍
ശ്രീ.
വി.എം.
ഉമ്മര്‍
മാസ്റര്‍
,,
സി. മോയിന്‍കുട്ടി
,,
എം.പി.
അബ്ദുസ്സമദ്
സമദാനി
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
റെയില്‍വേ
വികസനം
ത്വരിതപ്പെടുത്തുന്നതിനായി
തീരദേശ
റെയില്‍വേ
സോണ്‍
എന്ന
ആശയം
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അക്കാര്യം
പരിഗണിക്കുമോ;
(ബി)
തീരദേശ
ലൈന്‍
കൂടുതലുളളതിനാല്‍
റെയില്‍വേ
സോണ്‍
എന്ന
ആവശ്യം
പ്രായോഗികമാണെന്ന
കാര്യം
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
കേന്ദ്ര
റെയില്‍വേ
മന്ത്രാലയത്തില്‍
സമ്മര്‍ദ്ദം
ചെലുത്തി
ആവശ്യം
നേടിയെടുക്കാന്‍
നടപടി
സ്വീകരിക്കുമോ? |
*44 |
കെ.എസ്.ആര്‍.ടി.സി.
മാനേജ്മെന്റിന്റെ
കെടുകാര്യസ്ഥത
ശ്രീ.
സി. കൃഷ്ണന്‍
,,
ബി. സത്യന്‍
,,
കെ. ദാസന്‍
ശ്രീമതി
കെ. എസ്.
സലീഖ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്‍.ടി.സി.
മാനേജ്മെന്റിന്റെ
കെടുകാര്യസ്ഥത
മൂലം
കോര്‍പ്പറേഷന്റെ
നഷ്ടം
പ്രതിദിനം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബസ്സുകള്‍ക്കാവശ്യമായ
സ്പെയര്‍പാര്‍ട്സുകളും
മറ്റും
യഥാസമയം
ലഭ്യമാക്കാത്തതിനാല്‍
ഒട്ടനവധി
ബസ്സുകള്‍
കട്ടപ്പുറത്താണെന്നുള്ള
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)ഇക്കാര്യത്തില്‍
എന്തു
നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ;
(ഡി)വേണ്ടത്ര
ജീവനക്കാരില്ലാത്തതു
മൂലം
എത്ര
കിലോമീറ്റര്‍
സര്‍വ്വീസാണ്
പ്രതിദിനം
റദ്ദാക്കപ്പെടുന്നത്
എന്നും
കോര്‍പ്പറേഷനുണ്ടാകുന്ന
നഷ്ടം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഇ)പുതിയ
ഷാസികള്‍
വാങ്ങാത്തതുമൂലം
ബോഡി
നിര്‍മ്മാണം
പൂര്‍ണ്ണമായും
നിലയ്ക്കുകയും
തല്‍ഫലമായി
ജീവനക്കാര്‍
പിരിച്ചുവിടല്‍
ഭീഷണിയിലാണെന്നുമുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തു
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)ഡീസല്‍
വിലയിനത്തില്‍
നല്‍കുവാനുള്ള
തുക
മറ്റാവശ്യങ്ങള്‍ക്ക്
വക
മാറ്റി
ചെലവഴിക്കുന്നതുമൂലം
ഉണ്ടാകുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
? |
*45 |
വാണിജ്യ
ചെക്ക്
പോസ്റുകള്‍
ശ്രീ
ആര്‍. സെല്‍വരാജ്
,,
പാലോട്
രവി
,,
അന്‍വര്‍
സാദത്ത്
,,
വി. റ്റി.
ബല്‍റാം
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വാണിജ്യ
ചെക്ക്
പോസ്റുകളുടെ
പ്രവര്‍ത്തനം
സുതാര്യവും
കാര്യക്ഷമവും
അഴിമതി
രഹിതവുമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)എത്ര
ചെക്ക്
പോസ്റുകളില്‍
ഓണ്‍ലൈന്‍
സമ്പ്രദായം
നടപ്പാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)ഇ-ഡിക്ളറേഷന്‍
പദ്ധതി
എവിടെയെല്ലാം
നടപ്പാക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)എല്ലാ
ചെക്ക്
പോസ്റുകളിലും
സി.സി.റ്റി.വി
സ്ഥാപിക്കുന്ന
കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
*46 |
ഭരണഘടനാ
ഭേദഗതിയും
സഹകരണ
മേഖലയും
ശ്രീ.
ഇ. പി.
ജയരാജന്‍
,,
എം. ഹംസ
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
കെ. കെ.
നാരായണന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
ഭരണഘടനയുടെ
97-ാമത്
ഭേദഗതി , സംസ്ഥാനത്തെ
സഹകരണമേഖലയില്‍
എന്തെല്ലാം
നിലയിലുള്ള
മാറ്റങ്ങള്‍
നിര്‍ദ്ദേശിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇത്
സംസ്ഥാനത്തെ
സഹകരണമേഖലയില്‍
എന്തെല്ലാം
പ്രത്യാഘാതങ്ങളാണ്
ഉണ്ടാക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഭരണഘടനാഭേദഗതിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
പരിഗണിച്ചുകൊണ്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ? |
*47 |
വൈദ്യുതി
നിയന്ത്രണവും
ഊര്‍ജ്ജ
സംരക്ഷണവും
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
,,
എ. കെ.
ബാലന്‍
,,
പി.റ്റി.എ.
റഹീം
,,
ജെയിംസ്
മാത്യു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിയന്ത്രണങ്ങള്‍ക്കുള്ള
കാരണങ്ങള്‍
എന്തെല്ലാമാണ്
;
(ബി)
നിലവില്‍
ഏതെല്ലാം
നിലയിലുള്ള
വൈദ്യുതി
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
; അവ
എന്ന്
പിന്‍വലിക്കാന്‍
കഴിയുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്
; നിയന്ത്രണങ്ങള്‍
പിന്‍വലിക്കാന്‍
എന്തെങ്കിലും
പരിപാടി
തയ്യാറാക്കിയിട്ടുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)
നിയന്ത്രണങ്ങള്‍മൂലം
എത്ര
വൈദ്യുതി
ലാഭിക്കാന്‍
കഴിയുന്നുണ്ട്
;
(ഡി)
ഊര്‍ജ്ജസംരക്ഷണവുമായി
ബന്ധപ്പെട്ട്
നിലവില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നത്
;
(ഇ)
ഡിമാന്റ്
സൈഡ്
മാനേജ്മെന്റ്
ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
വേണ്ടത്ര
ജാഗ്രതയോടെ
നടപ്പിലാക്കുന്നില്ലെന്ന്
സംസ്ഥാന
വൈദ്യുതി
റഗുലേറ്ററി
കമ്മീഷന്‍,
ബോര്‍ഡിനെ
ശാസിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(എഫ്)
ഇക്കാര്യത്തില്‍
എന്ത്
നടപടിയാണ്
ബോര്‍ഡ്
തലത്തില്‍
സ്വീകരിച്ചിട്ടുളത്
? |
*48 |
അതിവേഗ
റെയില്‍
ഇടനാഴി
പദ്ധതി
ശ്രീ.
വി. ശിവന്‍കുട്ടി
,,
സാജു
പോള്‍
,,
എ. പ്രദീപ്കുമാര്‍
ഡോ.
കെ.ടി.
ജലീല്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
അതിവേഗ
റെയില്‍
ഇടനാഴി
പദ്ധതിയുടെ
ഇപ്പോഴത്തെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കാമോ
;
(ബി)
നിര്‍മ്മാണ
ചുമതല
കൊറിയന്‍
കമ്പനിയെ
ഏല്പിക്കുന്നത്
സംബന്ധിച്ച്
സംസ്ഥാനത്തെ
ഉദ്യോഗസ്ഥരും
കൊറിയന്‍
കമ്പനി
അധികൃതരുമായി
ഡല്‍ഹിയില്‍
ചര്‍ച്ച
നടത്തിയിരുന്നോ
; എങ്കില്‍
സംസ്ഥാനത്തെ
പ്രതിനിധീകരിച്ച്
ആരെല്ലാമാണ്
ചര്‍ച്ചയില്‍
പങ്കെടുത്തതെന്നും,
ചര്‍ച്ചയുടെ
വിശദാംശം
എന്താണെന്നും
വ്യക്തമാക്കുമോ
;
(സി)
അതിവേഗ
റെയില്‍വേ
പദ്ധതിയുടെയും
മോണോറെയില്‍വേ
പദ്ധതിയുടെയും
മേല്‍നോട്ടം
ഇ. ശ്രീധരനേയും
ഡി.എം.ആര്‍.സി.യേയും
ഏല്പിക്കുമെന്ന
മുഖ്യമന്ത്രിയുടെ
പ്രസ്താവനയ്ക്ക്
വിരുദ്ധമായി
ഇത്തരത്തില്‍
കൊറിയന്‍
കമ്പനിയുമായി
ചര്‍ച്ചയ്ക്കുള്ള
കാരണം
എന്തായിരുന്നു
എന്ന്
വ്യക്തമാക്കാമോ
? |
*49 |
റെയില്‍വേ
ബോഗികളുടെ
അറ്റകുറ്റ
പണികള്‍
ശ്രീ.
സി. കെ.
സദാശിവന്‍
,,
എം. ചന്ദ്രന്‍
ശ്രീമതി
പി. അയിഷാ
പോറ്റി
ശ്രീ.
ബാബു
എം. പാലിശ്ശേരി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റെയില്‍വേ
ബോഗികളുടെ
അറ്റകുറ്റ
പണികള്‍
നടത്തുന്നതിന്
ഇപ്പോഴുള്ള
സംവിധാനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പാലക്കാട്,
തിരുവനന്തപുരം
ഡിവിഷനുകളില്‍
നിന്നും
അറ്റകുറ്റപണികള്‍ക്കായി
തമിഴ്നാട്ടിലേക്ക്
അയക്കുന്ന
കോച്ചുകള്‍ക്ക്
പകരം
പഴകിയതും
തകരാറുള്ളവയുമായ
കോച്ചുകളാണ്
തിരിച്ചുകിട്ടുന്നത്
എന്നുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാന
സര്‍ക്കാരോ
പാലക്കാട്,
തിരുവനന്തപുരം
ഡിവിഷന്‍
അധികൃതരോ
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
അറ്റകുറ്റപണികള്‍ക്കായി
അയക്കുന്ന
കോച്ചുകള്‍
തന്നെ
യഥാസമയം
തിരിച്ചു
ലഭിക്കാത്തതുമൂലം
സംസ്ഥാനത്ത്
കോച്ചുകളുടെ
ക്ഷാമം
നേരിടുന്നതായുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഇതിനു
പരിഹാരമായി
സംസ്ഥാനത്തു
തന്നെ
ഒരു
റെയില്‍വേ
വര്‍ക്ക്ഷോപ്പ്
ആരംഭിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ? |
*50 |
കൊച്ചി
സ്മാര്‍ട്ട്
സിറ്റി
ശ്രീ.
ബെന്നി
ബെഹനാന്‍
,,
ഹൈബി
ഈഡന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
അന്‍വര്‍
സാദത്ത്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവര
സാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)കൊച്ചി
സ്മാര്‍ട്ട്
സിറ്റി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)ഏതെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇതിനോടകം
പൂര്‍ത്തിയായിട്ടുണ്ട്;
വിശദമാക്കുമോ;
(സി)സര്‍ക്കാര്‍
സ്മാര്‍ട്ട്
സിറ്റിക്കുവേണ്ടി
എന്ത്
തുക നല്‍കിയിട്ടുണ്ട്;
(ഡി)സ്മാര്‍ട്ട്
സിറ്റിക്ക്
പ്രത്യേക
സാമ്പത്തിക
സെസ്സ്
പദവിക്ക്
അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
*51 |
ക്ഷേമ
പെന്‍ഷന്‍
വര്‍ദ്ധന
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
എ. റ്റി.
ജോര്‍ജ്ജ്
,,
വി. പി.
സജീന്ദ്രന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്തെ
ക്ഷേമ
പെന്‍ഷനുകളുടെ
തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(ബി)എത്ര
ശതമാനം
വര്‍ദ്ധനവാണ്
വരുത്തിയിട്ടുളളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)വര്‍ദ്ധിപ്പിച്ച
ക്ഷേമപെന്‍ഷനുകള്‍ക്ക്
മുന്‍കാല
പ്രാബല്യം
നല്കിയിട്ടുണ്ടോ;
(ഡി)എങ്കില്‍
എന്ന്
മുതല്‍ക്കാണ്
പ്രാബല്യം
നല്‍കിയിട്ടുള്ളത്? |
*52 |
എമര്‍ജിംഗ്
കേരള
ശ്രീ.
വി. ചെന്താമരാക്ഷന്‍
ഡോ.
കെ.ടി.
ജലീല്‍
ശ്രീ.
റ്റി.വി.
രാജേഷ്
''
പുരുഷന്‍
കടലുണ്ടി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)എമര്‍ജിംഗ്
കേരളയില്‍
വന്ന
നിര്‍ദ്ദേശങ്ങളില്‍
ഒരു
മാസത്തിനകം
ചര്‍ച്ചകള്‍
നടത്തി
പദ്ധതികള്‍
തീരുമാനിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
;
(ബി)എങ്കില്‍
അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ
;
(സി)സംസ്ഥാനത്തിന്
അനുയോജ്യമായ
പദ്ധതികള്‍ക്ക്
അനുമതി
നല്‍കുന്നതിന്
നിശ്ചയിച്ചിരുന്ന
കാലാവധി
എത്രയായിരുന്നു
;
(ഡി)ഈ
കാലാവധിക്കുള്ളില്‍
എത്ര
സംരംഭങ്ങള്‍ക്ക്
അനുമതി
നല്‍കി ;
(ഇ)സര്‍ക്കാരുമായി
നേരിട്ട്
ബന്ധപ്പെട്ട്
ലഭിച്ച
പ്രൊപ്പോസലുകളെത്രയായിരുന്നു
; അവയെ
സംബന്ധിച്ച്
വിശദമായ
റിപ്പോര്‍ട്ടുകള്‍
ആവശ്യപ്പെട്ടിരുന്നോ
;
(എഫ്)എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടുകള്‍
ലഭിച്ചുവോ
; അവയില്‍
എന്ത്
നടപടി
സ്വീകരിച്ചു
എന്ന്
വിശദമാക്കുമോ
? |
*53 |
സ്മാര്‍ട്ട്
സിറ്റി
പദ്ധതി
ശ്രീ.
കെ. രാധാകൃഷ്ണന്‍
,,
എളമരം
കരീം
,,
എസ്. ശര്‍മ്മ
,,
ആര്‍.
രാജേഷ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവര
സാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സ്മാര്‍ട്ട്
സിറ്റി
പദ്ധതി
പ്രവര്‍ത്തനം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്
; പദ്ധതിപ്രവര്‍ത്തനം
അനിശ്ചിതത്വത്തിലായിരുന്നു
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിന്റെ
കാരണം
വ്യക്തമാക്കുമോ
; ്;
(ബി)ഇവിടെ
സെസ്
പദവി
നേരത്തേ
ലഭിച്ചിട്ടുണ്ടായിരുന്ന
എത്ര
ഏക്കര്‍
സ്ഥലമുണ്ട്;
സെസ്
പദവി
ലഭിച്ചത്
എന്നായിരുന്നു;
ഇവിടെ
നിര്‍മ്മാണപ്രവര്‍ത്തനം
ആരംഭിക്കാന്‍
താമസം
നേരിടുന്നത്
എന്തുകൊണ്ടാണ്;
(സി)ഇപ്പോഴത്തെ
സ്ഥിതിയില്‍
നിര്‍മ്മാണം
ആരംഭിക്കാന്‍
തടസ്സമായി
ടീകോം
ഉയര്‍ത്തുന്ന
പ്രശ്നങ്ങള്‍
എന്തെല്ലാമാണ്;
ഇതിനകം
എന്തു
തുക സര്‍ക്കാരും
ടീകോം
കമ്പനിയും
പദ്ധതികള്‍ക്കായി
ചെലവഴിക്കുകയുണ്ടായി;
ആദ്യഘട്ടത്തില്‍
എത്ര
ലക്ഷം
സ്ക്വയര്‍
മീറ്റര്‍
കെട്ടിടം
നിര്‍മ്മിക്കാനാണുദ്ദേശിച്ചിരുന്നത്;
ആയതിന്
ടെന്‍ഡര്‍
വിളിച്ചിട്ടുണ്ടോ;
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
കെട്ടിടത്തിന്റെ
പണി പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
എത്ര വര്‍ഷം
ഇനിയും
വേണ്ടിവരും;
(ഡി)ഈ
സര്‍ക്കാരിന്റെ
അവശേഷിക്കുന്ന
കാലയളവിനുള്ളില്‍
എത്ര
സ്ക്വയര്‍
മീറ്റര്‍
കെട്ടിടം
നിര്‍മ്മിച്ച്
എത്ര
കമ്പനികളിലൂടെ
എത്ര
ലക്ഷം
പേര്‍ക്ക്
ഐ.ടി.
രംഗത്ത്
പുതുതായി
തൊഴില്‍
നല്‍കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ? |
*54 |
സംസ്ഥാനത്തെ
റെയില്‍വേ
വികസനം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
,,
കെ. വി.
അബ്ദുള്‍
ഖാദര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)അടുത്ത
റെയില്‍വേ
ബഡ്ജറ്റില്‍
സംസ്ഥാനത്തിന്റെ
റെയില്‍വേ
വികസനവുമായി
ബന്ധപ്പെട്ട്
ഏതെല്ലാം
കാര്യങ്ങളാണ്
കേന്ദ്ര
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ബി)കഴിഞ്ഞ
പ്രാവശ്യം
സംസ്ഥാനം
ആവശ്യപ്പെട്ട
എന്തെല്ലാം
കാര്യങ്ങള്‍
റെയില്‍വേ
പൂര്‍ണ്ണമായും
പ്രാവര്‍ത്തികമാക്കിയെന്ന്
വിശദമാക്കുമോ
;
(സി)പാതയിരട്ടിപ്പിക്കല്‍,
വൈദ്യുതീകരണം,
മറ്റ്
അടിസ്ഥാന
സൌകര്യങ്ങള്‍
എന്നിവയില്‍
കൂടുതല്‍
പരിഗണനയ്ക്ക്
സംസ്ഥാനത്തിന്
അര്‍ഹതയുണ്ടെന്ന്
മുന്‍കൂട്ടി
റെയില്‍വേ
മന്ത്രാലയത്തെ
അറിയിക്കുന്നതിന്
ഒരു
അഖിലകക്ഷി
പ്രതിനിധി
സംഘത്തെ
അയക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
*55 |
എമര്‍ജിംഗ്
കേരളയ്ക്ക്
ചെലവായ
തുക
ശ്രീ.
വി. എസ്.
സുനില്‍
കുമാര്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
,,
കെ. രാജൂ
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)എമര്‍ജിംഗ്
കേരളയ്ക്കുവേണ്ടി
ആകെ എത്ര
കോടി രൂപ
ചെലവഴിച്ചു;
(ബി)വെബ്സൈറ്റ്
നിര്‍മ്മിക്കുന്നതിനും
അപ്ഡേറ്റ്
ചെയ്യുന്നതിനുമായി
എന്തു
തുക
ചെലവഴിച്ചു;
(സി)പരസ്യത്തിനും
പ്രചരണത്തിനുമായി
ഇതുവരെ
ചെലവഴിച്ച
തുക എത്ര;
ഇതിനുള്ള
പരസ്യ
ഏജന്‍സികള്‍
ഏതെല്ലാം;
(ഡി)താമസം
ഭക്ഷണം, യാത്രാപ്പടി
ഇവയിലൊരോന്നിനുമായി
ചെലവഴിച്ച
തുക എത്ര
വീതമാണ് ? |
*56 |
ഇ-ഗവേര്‍ണന്‍സ്
ശ്രീ.
എ.റ്റി.
ജോര്‍ജ്
,,
ജോസഫ്
വാഴക്കന്‍
,,
വി. റ്റി.
ബല്‍റാം
,,
വി. പി.
സജീന്ദ്രന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)മോട്ടോര്‍
വാഹനവകുപ്പില്‍
ഇ-ഗവേര്‍ണന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന
രീതിയും
എന്തൊക്കെ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)എന്തെല്ലാം
സൌകര്യങ്ങളാണ്
പൊതുജനങ്ങള്‍ക്ക്
ഇതു വഴി
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ആയത്
നടപ്പാക്കുന്നത്;
വിശദമാക്കുമോ? |
*57 |
എമര്‍ജിംഗ്
കേരളയില്‍
വന്ന
പദ്ധതികള്‍ക്ക്
ഭൂമി
ശ്രീ.
എ. എം.
ആരിഫ്
,,
കെ. കെ.
ജയചന്ദ്രന്‍
,,
ജെയിംസ്
മാത്യു
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
വിവരസാങ്കേതികവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)എമര്‍ജിംഗ്
കേരളയില്‍
വന്ന
പദ്ധതികള്‍ക്കായി
സ്ഥലം
നല്‍കുന്നത്
സംബന്ധിച്ച്
നയപരമായ
എന്തെങ്കിലും
തീരുമാനം
എടുത്തിട്ടുണ്ടോ
;
(ബി)പാട്ടത്തിന്
ഭൂമി നല്‍കുമ്പോള്‍
പാട്ടക്കാലാവധി
എത്ര വര്‍ഷമായി
നിജപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
(സി)ഈ
നിര്‍ദ്ദേശത്തിന്മേല്‍
നിക്ഷേപകരുടെ
പ്രതികരണം
എന്തായിരുന്നു
എന്ന്
വ്യക്തമാക്കാമോ
;
(ഡി)സ്ഥലം
പാട്ടത്തിന്
നല്‍കുമ്പോള്‍
ഭൂമിയുടെ
ഉപയോഗവും
തൊഴില്‍
സാദ്ധ്യതയും
ഉള്‍പ്പെടെ
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
മുന്നോട്ട്
വയ്ക്കാന്‍
ഉദ്ദേശിക്കുന്നത്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
*58 |
വൈദ്യുതി
ഉപയോഗം
പരിമിതപ്പെടുത്തല്‍
ശ്രീ.
ജി.എസ്.
ജയലാല്‍
,,
ഇ. ചന്ദ്രശേഖര
ദ്ധ
കെ. രാജു
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്ഊര്‍ജ്ജവും
ഗതാഗതവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)വീടുകളിലെ
പ്രതിമാസ
വൈദ്യുതി
ഉപഭോഗം
ഇരുന്നൂറ്
യൂണിറ്റായി
പരിമിതപ്പെടുത്താന്‍
വൈദ്യുതി
ബോര്‍ഡ്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)ഇരുന്നൂറ്
യൂണിറ്റിന്
മുകളിലുളള
ഗാര്‍ഹിക
വൈദ്യുതി
ഉപഭോക്താക്കളില്‍
നിന്നും
അധിക
ചാര്‍ജ്ജ്
ഈടാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എത്ര
അധിക
ചാര്‍ജ്ജ്
ഈടാക്കുന്നതിനാണ്
തീരുമാനിച്ചത്;
(സി)വ്യവസായങ്ങള്‍ക്ക്
എത്ര
ശതമാനം
പവര്‍കട്ട്
ഏര്‍പ്പെടുത്തുന്നതിനാണ്
തീരുമാനിച്ചിട്ടുളളത്;
ഈ
തീരുമാനം
എമര്‍ജിംഗ്
കേരളയുമായി
ബന്ധപ്പെട്ട
വ്യാവസായിക
പദ്ധതികള്‍ക്ക്
ബാധകമാണോ;
(ഡി)വൈദ്യുതി
ബോര്‍ഡിന്റെ
ഇത്തരം
തീരുമാനങ്ങള്‍ക്ക്
മേല്‍
വൈദ്യുതി
റഗുലേറ്ററി
കമ്മീഷന്‍
എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
*59 |
സഹകരണ
കോണ്‍ഗ്രസ്സ്
സമ്മേളനം
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
സി. പി.
മുഹമ്മദ്
,,
പി. സി.
വിഷ്ണുനാഥ്
,,
കെ. മുരളീധരന്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും
ഖാദിഗ്രാമ
വ്യവസായവും
മലിനീകരണ
നിയന്ത്രണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)സംസ്ഥാനത്ത്
സഹകരണ
കോണ്‍ഗ്രസ്സ്
സമ്മേളനം
നടത്തുകയുണ്ടായോ
;
(ബി)സമ്മേളനത്തില്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ചര്‍ച്ച
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
;
(സി)ഭരണഘടനാ
ഭേദഗതിക്ക്
അനുസൃതമായി
സംസ്ഥാന
സഹകരണ
നിയമത്തില്‍
മാറ്റം
വരുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ
; വിശദമാക്കുമോ
;
(ഡി)പ്രസ്തുത
മാറ്റം
വരുത്തുന്നതിന്
മുന്‍പ്
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച
ചെയ്യുന്ന
കാര്യം
പരിഗണിക്കുമോ
? |
*60 |
കാരുണ്യ
ബനവലന്റ്
പദ്ധതി
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
,,
മോന്‍സ്
ജോസഫ്
,,
റ്റി.
യു. കുരുവിള
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും
നിയമവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ)കാരുണ്യ
ബനവലന്റ്
പദ്ധതിയിലൂടെ
എത്ര
രോഗികള്‍ക്ക്
ആശ്വാസം
നല്‍കുവാന്‍
കഴിഞ്ഞു ;
(ബി)പദ്ധതിയുടെ
വിജയം
കണക്കിലെടുത്ത്
കൂടുതല്‍
പേര്‍ക്ക്
ഇതിന്റെ
പ്രയോജനം
ലഭിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
? |
<<back |
|
|
|
|
|
|