UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4241

എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപ്ഗ്രേഡ് ചെയ്യുവാന്‍ നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

()എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപ്ഗ്രേഡ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ആയത് സംബന്ധിച്ച് സ്വീകരിച്ച നടപടി എന്തൊക്കെയാണ് ;

(ബി)സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്ന പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശ്യമുണ്ടോ ; എങ്കില്‍ ആയത് സംബന്ധിച്ച് സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

4242

സ്പെഷ്യല്‍ സ്കൂളുകള്‍ എയിഡഡ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. മോന്‍സ് ജോസഫ്

()ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ എയിഡഡ് പദവിയിലേക്ക് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി)സര്‍ക്കാര്‍ കണക്കനുസരിച്ച് എത്ര കുട്ടികളാണ് ഈ വര്‍ഷം അംഗീകൃത സ്പെഷ്യല്‍ സ്കുളുകളില്‍ പഠിക്കുന്നത് ;

(സി)സ്പെഷ്യല്‍ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)സ്പെഷ്യല്‍ സ്കൂളുകള്‍ എന്ന വിഭാഗങ്ങളില്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സ്കൂളുകളെക്കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

()സ്പെഷ്യല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന ഗ്രാന്റ് ഒരു കുട്ടിക്ക് എത്ര രൂപയാണ് ; ഈ സര്‍ക്കാര്‍ വന്നശേഷം ഇത് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ;

(എഫ്)തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍വഴി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വിപണി സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുമോ ?

4243

എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍, ഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനം

ശ്രീ. .പി. ജയരാജന്‍

()പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതെല്ലാം എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍, തങ്ങളുടെ സ്കൂളുകള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ടെന്നുള്ള ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)എയ്ഡഡ് സ്കൂളുകള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി)ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം ഏതെല്ലാം ജില്ലകളിലെ ഏതെല്ലാം എയ്ഡഡ് സ്കൂളുകള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)നിലവിലുള്ള നിബന്ധനകളില്‍ എന്തെല്ലാം ഇളവുകള്‍ അനുവദിച്ചു കൊണ്ടാണ് ഇപ്പോള്‍ സ്കൂളുകള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

()ഇപ്പോള്‍ ഏറ്റെടുത്ത സ്കൂളുകളില്‍ ആകെ എത്ര അദ്ധ്യാപകരും അനദ്ധ്യാപകരും ഉണ്ടെന്നും അവര്‍ക്ക് ശമ്പളം നല്‍കുന്നതിന് പ്രതിവര്‍ഷം എത്ര തുക വേണ്ടി വരുമെന്നും വ്യക്തമാക്കുമോ?

4244

സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍

ശ്രീ. സി. കെ. നാണു

()സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠന ആവശ്യങ്ങള്‍ക്ക് വേണ്ടി കമ്പ്യൂട്ടര്‍ മുതലായവ അനുവദിക്കാന്‍ സന്നദ്ധമാകുമോ;

(ബി)സര്‍വശിക്ഷാ അഭിയാന്‍ മുഖേന ഇതുപോലുളള പഠന സാമഗ്രികള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഈ വര്‍ഷം അവയിലേതെല്ലാം നല്‍കുമെന്ന് വ്യക്തമാക്കാമോ?

4245

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്കൂളുകള്

ശ്രീ. എം.ചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കി;

(ബി)അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളെ നിയന്ത്രിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)ഇപ്പോള്‍ അംഗീകാരമില്ലാത്ത എത്ര സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരം ലഭ്യമാക്കുമോഇതില്‍എല്‍.പി., യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്. എന്നീ വിഭാഗങ്ങള്‍ തിരിച്ച് വ്യക്തമാക്കാമോ;

(ഡി)ഇത്തരം സ്കൂളുകള്‍ക്ക് ഏതെങ്കിലും തരത്തിലുളള നിയന്ത്രണങ്ങളോ, വിദ്യാഭ്യാസ വകുപ്പിന്റെയോ മറ്റു വകുപ്പുകളുടെയോ മേല്‍ നോട്ടം ഉണ്ടൊ എന്നു വ്യക്തമാക്കാമോ?

4246

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി വിഭാഗം ക്ളാസ്സുകളിലെ ആകെ കുട്ടികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി വിഭാഗം ഇംഗ്ളീഷ് മിഡിയം ക്ളാസുകളില്‍ ആകെ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ട് എന്നറിയിക്കാമോ;

(ബി)പ്രസ്തുത കുട്ടുകള്‍ക്ക് പൊതു പാഠ്യപദ്ധതി നിലവിലുണ്ടോ;

(സി)ഇല്ലെങ്കില്‍ അതിനുള്ള സംവിധാനമുണ്ടാകുമോ; വ്യക്തമാക്കാമോ;

(ഡി)ഈ വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ സ്വകാര്യകമ്പനികളുടെ പാഠ്യപുസ്തകങ്ങള്‍ വാങ്ങുവാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യ ത്തില്‍ പ്രൈമറി തലത്തിലെ മറ്റുകുട്ടികള്‍ക്ക് ലഭിക്കുന്ന 'സൌജന്യമായി പാഠപുസ്തകം' എന്ന ആനുകൂല്യം നിഷേധിക്ക പ്പെടുന്നു എന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

()എങ്കില്‍ അത് പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?

4247

മലപ്പുറം ജില്ലയില്‍ കൂടുതല്‍ വിദ്യാഭ്യാസ ജില്ലകള്‍

ശ്രീ. കെ.എന്‍.എ ഖാദര്‍

()മലപ്പുറം ജില്ലയില്‍ കൂടുതല്‍ വിദ്യാഭ്യാസ ജില്ലകള്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെക്കെയാണ്; വ്യക്തമാക്കുമോ;

(സി)വിദ്യാഭ്യാസ ജില്ലകള്‍ അനുവദിക്കുന്നത് അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും എണ്ണവും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണവും നോക്കിയാണോ എന്ന് അറിയിക്കുമോ;

(ഡി)എങ്കില്‍ അതിനനുസരിച്ചുള്ള എണ്ണം വിദ്യാഭ്യാസ ജില്ലകള്‍ മലബാറില്‍ അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

4248

വിദ്യാഭ്യാസ ജില്ലകള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()പുതിയ വിദ്യാഭ്യാസ ജില്ലകള്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം വിദ്യാഭ്യാസ ജില്ലകളാണ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

4249

അരൂര്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ +2 അനുവദിക്കാന്‍ നടപടി

ശ്രീ. .എം. ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ തേവര്‍തോട്ടം ഗവ: എച്ച്.എസ്, സെന്റ് മേരീസ് എച്ച്.എസ് മണപ്പുറം, എസ്.എം.ജെ.എച്ച്.എസ് തൈക്കാട്ടുശ്ശേരി, സെന്റ് റാഫേല്‍സ് എച്ച്.എസ് എഴുപുന്ന, പള്ളിത്തോട് സെന്റ് സെബാസ്റ്യന്‍ എച്ച്.എസ് എന്നീ സ്കൂളുകളില്‍ +2 അനുവദിക്കണമെന്ന അരൂര്‍ എംഎല്‍എ യുടെ അപേക്ഷ ലഭിച്ചിട്ടുണ്ടോ; ആയതിന്‍മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)സര്‍ക്കാര്‍ എയിഡഡ് മേഖലകളില്‍ ഒരു +2 സ്കൂള്‍ പോലും ഇല്ലാത്ത പഞ്ചായത്തുകളില്‍ +2 തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സഭയില്‍ നല്കിയ ഉറപ്പ് പാലിക്കുന്നതിന് ഈ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ എന്തെങ്കിലും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഏത് അദ്ധ്യയനവര്‍ഷം മുതലാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്?

4250

തയ്യേറി, പെരുമ്പട്ട ഗവണ്‍മെന്റ് ഹൈസ്കൂളുകളുടെ കെട്ടിട നിര്‍മ്മാണ ഫണ്ട്

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ആര്‍.എം.എസ്.. പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തയ്യേറി, പെരുംമ്പട്ട ഗവണ്‍മെന്റ് ഹൈസ്ക്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിനുളള ഫണ്ട് നാളിതുവരെ ലഭ്യമാകാത്തതിന്റെ കാരണം വ്യക്തമാക്കാമോ ?

4251

തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ എച്ച്.എസ്.. (ഇംഗ്ളീഷ്) തസ്തികകളിലെ ഒഴിവുകള്‍

ശ്രീ. വി. ശശി

()തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ എച്ച്.എസ്.. (ഇംഗ്ളീഷ്) തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(സി)ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

4252

എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങള്‍ പുനഃക്രമീകരണം

ശ്രീ. പി. തിലോത്തമന്‍

()കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലും എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങള്‍ പുനഃക്രമീകരിക്കുവാനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം നിര്‍ത്തലാക്കുവാനും തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി)പ്രസ്തുത പുനഃക്രമീകരണം നടത്തുമ്പോള്‍ സ്കൂളുകള്‍ അടച്ചുപൂട്ടപ്പെടുന്ന അവസ്ഥയുണ്ടാകുമോ ; ഹയര്‍സെക്കണ്ടറി സ്കൂളില്‍ അവശ്യംവേണ്ട തസ്തികകള്‍ ഇല്ലാത്ത അവസ്ഥ ഇതോടെ പരിഹരിക്കപ്പെടുമോ ; വ്യക്തമാക്കാമോ ?

4253

കൊല്ലം ജില്ലയില്‍ എച്ച്എസ്എ (മലയാളം) തസ്തികയില്‍ ഒഴിവുകള്

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍ എച്ച്എസ്എ (മലയാളം) തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ട്;

(ബി)ഏതെല്ലാം സ്കൂളുകളിലാണ് ടി ഒഴിവുകള്‍ ഉള്ളത്;

(സി)ടി ഒഴിവുകള്‍ എല്ലാം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടു ണ്ടോയെന്ന് വ്യക്തമാക്കുമോ?

4254

കോഴിക്കോട് ജില്ലയിലെ ലോവര്‍ പ്രൈമറി സ്കൂളുകളില്‍ എല്‍.പി.എസ്. . (മലയാളം) ഒഴിവുകള്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ലയിലെ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കിയ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂളുകളില്‍ എല്‍.പി. എസ്. . (മലയാളം)യുടെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)സ്കൂളിന്റെ പേരും അധ്യാപകരുടെ ഒഴിവുകളുടെ എണ്ണവും ഉപജില്ലതിരിച്ച് വെളിപ്പെടുത്തുമോ;

(സി)കോഴിക്കോട് ജില്ലയിലെ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കിയ സ്കൂളുകളിലെ എല്‍. പി. എസ്. . (മലയാളം) അധ്യാപകരുടെ ഒഴിവുകള്‍ മുഴുവന്‍ പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇക്കാര്യത്തിലുള്ള കാലതാമസം ഒഴിവാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

4255

കൊയിലാണ്ടി മണ്ഡലത്തിലെ സ്കൂളുകളിലെ ലബോറട്ടറി സൌകര്യങ്ങള്

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ നിലവിലുള്ള ലബോറട്ടറി സൌകര്യങ്ങള്‍ അപര്യാപ്തമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി)കൊയിലാണ്ടി മണ്ഡലത്തിലെ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ ലബോറട്ടറി സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്തും മറ്റ് എല്‍.എസ്.ജി.ഡി സ്ഥാപനങ്ങളുടെയും 2011-2012, വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം എന്ന് വിശദമാക്കുമോ;

(സി)2012-2013 വര്‍ഷത്തില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഹൈസ്കൂളിലെ ലാബ് ലബോറട്ടറി സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ലാബ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍/പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?

4256

കൊയിലാണ്ടിയിലെ പ്രീപ്രൈമറി വിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും പദ്ധതികള്

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത/സര്‍ക്കാര്‍ പ്രീപ്രൈമറി വിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും നിലവിലുള്ള പദ്ധതികള്‍ എന്തെല്ലാമെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊണ്ടുവന്നിട്ടുള്ള പുതിയ പദ്ധതികള്‍ ഏതെല്ലാമെന്നും വിശദമാക്കുമോ;

(ബി)കൊയിലാണ്ടിയില്‍ എത്ര ഗവണ്‍മെന്റ് പ്രീപ്രൈമറി വിദ്യാലയങ്ങള്‍ ഉണ്ടെന്ന് വിശദമാക്കുമോ;

(സി)കൊയിലാണ്ടിയിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ കോമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് പ്രീപ്രൈമറി സ്കൂളില്‍ ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ?

4257

ഗവ: സ്കൂളുകളില്‍ ഇംഗ്ളീഷ് മീഡിയം അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍

ശ്രീ. മോന്‍സ് ജോസഫ്

()വിദ്യാഭ്യാസ വകുപ്പിലെ എയിഡഡ് ഗവ: സ്കൂളുകളില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിക്കുന്നതിനുള്ള വ്യവസ്ഥയും മാനദണ്ഡവും വിശദമാക്കാമോ;

(ബി)ഇംഗ്ളീഷ് മീഡിയം ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അദ്ധ്യാപകരെ നിയമിക്കേണ്ടതുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര സ്കൂളുകളില്‍ ഇംഗ്ളീഷ് മീഡിയം ബാച്ച് അനുവദിച്ചു. പഴയവ്യവസ്ഥയില്‍ നിന്നും ഈ സര്‍ക്കാര്‍ ഇളവ് വരുത്തി ഉത്തരവ് നല്‍കിയിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?

4258

കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ എല്‍.പി.സ്കൂളുകളില്‍ എല്‍.പി.എസ്.എ മലയാളം അദ്ധ്യാപകരുടെ ഒഴിവുകള്

ശ്രീ. .കെ. ശശീന്ദ്രന്‍

()കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ എല്‍.പി.സ്കൂളുകളില്‍ നിന്ന് എസ്.എസ്.എയിലും മറ്റിടങ്ങളിലും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന എല്‍.പി.എസ്.. മലയാളം അദ്ധ്യാപകര്‍ക്ക് പകരമായി എത്ര എല്‍.പി.എസ്.. മലയാളം അദ്ധ്യാപകരുടെ ഒഴിവുകള്‍ ഈ അദ്ധ്യയനവര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)എങ്കില്‍ സ്കൂളിന്റെ പേര് എല്‍.പി.എസ്.എ മലയാളം അദ്ധ്യാപകരുടെ ഒഴിവുകളുടെ എണ്ണം എന്നിവ ഉപജില്ല തിരിച്ച് വെളിപ്പെടുത്താമോ;

(സി)മേല്‍പ്പറഞ്ഞവയില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകളെത്രയെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ തസ്തികകളില്‍ നിയമന നടപടികള്‍ വൈകുന്നതിന്റെ കാരണം വെളിപ്പെടുത്താമോ?

4259

വേളമാന്നൂര്‍ ഗവണ്‍മെന്റ് യു. പി. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുളള നടപടി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂര്‍ നിയോജ മണ്ഡലത്തിലെ വേളമാന്നൂര്‍ ഗവണ്‍മെന്റ് യു. പി. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുളള അപേക്ഷ ആര്‍.എം.എസ്.എ സ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നുവോ ;

(ബി) എങ്കില്‍ ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അപ്ഗ്രഡേഷനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്നും സ്കൂള്‍ തെരഞ്ഞെടുക്കുന്ന തിലേയ്ക്ക് സ്വീകരിച്ച മാനദണ്ഡം എന്താണെന്നും അറിയിക്കുമോ ;

(സി) അപ്ഗ്രഡേഷനുളള അപേക്ഷ കൊല്ലം ജില്ലയില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നാണ് പ്രോജക്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചതെന്ന് അറിയിക്കുമോ ; ഈ കാര്യത്തില്‍ നാളിതുവരെ എന്ത് നടപടിയാണ് ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടുളളത് ;

(ഡി) സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ ; എങ്കില്‍ ആ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവോ ; വിശദവിവരം അറിയിക്കുമോ ?

4260

ചാത്തന്നൂര്‍ മണ്ഡലത്തില്‍ റ്റി.ആര്‍.പി. പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ മണ്ഡലത്തില്‍ റ്റി.ആര്‍.പി. പദ്ധതി പ്രകാരം സ്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി അനുവദിച്ച തുകയില്‍ ഇനിയും പണി പൂര്‍ത്തീകരിച്ച് തുക ചെലവഴിക്കാത്ത എത്ര സ്കൂളുകളാണ് ഉള്ളതെന്നും, സ്കൂളുകളുടെ പേരും, തുകയും ഉള്‍പ്പെടെ അറിയിക്കുമോ;

(ബി)റ്റി.ആര്‍.പി. പദ്ധതി പ്രകാരമുള്ള തുക വിനിയോഗിക്കുന്നതിലേയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അവസാന തീയതി എന്നാണ്; ഈ സമയപരിധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നുള്ള വിവരം സര്‍ക്കാരിന് ബോദ്ധ്യമുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സര്‍ക്കാര്‍ സ്വീകരിക്കും;

(സി)റ്റി.ആര്‍.പി. പദ്ധതി പ്രകാരം തുക അനുവദിക്കുകയും, എസ്റിമേറ്റ് തയ്യാറാക്കുകയും കരാര്‍ വച്ച് പണി ആരംഭിക്കുകയും ചെയ്തശേഷം എസ്റിമേറ്റ് റിവൈസ് ചെയ്ത് നല്‍കുവാന്‍ നിയമം അനുവദിക്കുന്നുണ്ടോ; അതിലേക്ക് ആവശ്യമായ തുക പ്രസ്തുത പദ്ധതിയില്‍ ശേഷിക്കുന്നുവോ; മേല്‍നടപടി എന്താണ്;

(ഡി)ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷവും എസ്റിമേറ്റ് റിവൈസ് ചെയ്യുന്നതിലേയ്ക്ക് നടപടി സ്വീകരിക്കുന്നുവെന്ന് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ പറയുന്നത് ന്യായീകരിക്കത്തക്കതാണോ; ഈ വിവരം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലേയ്ക്ക് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കുമോ ?

4261

കോഴിക്കോട് ജില്ലയില്‍ എല്‍.പി.എസ്.എ മലയാളം അദ്ധ്യാപകരുടെ ഒഴിവുകള്‍

ശ്രീ. . കെ. വിജയന്‍

()കോഴിക്കോട് ജില്ലയില്‍ 31.3.2012 ന് ശേഷം എത്ര ഗവണ്‍മെന്റ് എല്‍.പി.എസ്.എ മലയാളം അദ്ധ്യാപകരുടെ ഒഴിവുകള്‍ ഉണ്ട്; സ്കൂളിന്റെ പേര്, എല്‍.പി.എസ്.എ മലയാളം അദ്ധ്യാപകരുടെ ഒഴിവുകളുടെ എണ്ണം, ഉപജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ;

(ബി)2012 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി എത്ര ഗവണ്‍മെന്റ് എല്‍.പി.എസ്.എ മലയാളം അദ്ധ്യാപകര്‍, ഹെഡ്മാസ്റര്‍മാര്‍ റിട്ടയര്‍ ചെയ്യുന്നുണ്ട്; സ്കൂളിന്റെ പേര്, എല്‍.പി.എസ്./എച്ച.എം ഒഴിവുകളുടെ എണ്ണം ഉപജില്ല തിരിച്ച് ലഭ്യമാക്കാമോ;

(സി)31.3.12 ന് ശേഷം ഗവണ്‍മെന്റ് എല്‍.പി.എസ്.എ മലയാളം അദ്ധ്യാപകര്‍ പ്രൊമോഷന്‍ ആയതു മൂലവും, അന്തര്‍ജില്ലാ സ്ഥലമാറ്റം വഴിയും എത്ര ഒഴിവുകള്‍ ഉണ്ട്;

(ഡി)മുകളില്‍ കൊടുത്തവയില്‍ നിന്ന് പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകളെത്ര; നിയമന നടപടികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ?

4262

ഉറുദു ഭാഷാദ്ധ്യാപക തസ്തിക നികത്താന്‍ നടപടി

ശ്രീ. .പി. ജയരാജന്‍

()കണ്ണൂര്‍ ജില്ലയിലെ ചൊവ്വ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉറുദു ഭാഷാദ്ധ്യാപക തസ്തികയില്‍ നിലവിലുണ്ടായിരുന്ന ഫുള്‍ടൈം ടീച്ചര്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞതിനു ശേഷം പ്രസ്തുത തസ്തികയിലെ ഒഴിവിലേയ്ക്ക് പകരം നിയമനം നടത്തുകയുണ്ടായോ എന്നും പ്രസ്തുത നിയമനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചോയെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് സ്കൂള്‍ സന്ദര്‍ശനം നടത്തിയതാണെന്നും വിദ്യാര്‍ത്ഥികളും പീരിയഡുകളും ഫുള്‍ടൈം ഉറുദുഭാഷാദ്ധ്യാപക തസ്തികയുടെ അംഗീകാരത്തിനുതകും വിധം ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തോയെന്നു വ്യക്തമാക്കുമോ;

(സി)ഹയര്‍ ലെവല്‍ പരിശോധന ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പ്രകാരം വിദ്യാര്‍ത്ഥിയും പിരിയഡുകളും ഉണ്ടെന്നു കണ്ടെത്തിയിട്ടും ഫുള്‍ടൈം ഉറുദുഭാഷാദ്ധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്ന ശ്രീമതി. പി.കെ. സമീറയുടെ നിയമനാംഗീകാരത്തിനു കാലതാമസം നേരിടുന്നതെന്താണെന്നു വ്യക്തമാക്കുമോ;

(ഡി)ശ്രീമതി പി.കെ. സമീറക്കു ഫുള്‍ടൈം ഉറുദു ഭാഷാദ്ധ്യാപികയായി നിയമനാംഗീകാരം നല്‍കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

4263

അറബിക് അധ്യാപക തസ്തിക

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()ആര്‍.എം.എസ്.എ പദ്ധതിയിന്‍ കീഴില്‍ പുതുതായി അനുവദി ക്കുകയും കഴിഞ്ഞ അധ്യയനവര്‍ഷം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്ത ഹൈസ്കൂളുകളില്‍ അറബിക് അധ്യാപക തസ്തിക അനുവദിക്കാത്തതിനാല്‍ അറബിക് പഠിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സ്കൂളുകളില്‍ നടപ്പ് അധ്യയനവര്‍ഷം തന്നെ അറബിക് അധ്യാപക തസ്തിക സൃഷ്ടിച്ച് അറബിക് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്കുന്ന കാര്യം പരിഗണിക്കുമോ എന്ന് വ്യക്തമാക്കുമോ?

4264

ആശ്രിത നിയമന പദ്ധതി

ശ്രീ.എം.ഉമ്മര്‍

()സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളില്‍ ഇപ്പോള്‍ നിലവിലുളള ആശ്രിത നിയമന പദ്ധതി എയ്ഡഡ് കോളേജുകളിലേയ്ക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)ഇതിനെന്തെങ്കിലും തടസ്സങ്ങളുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

(സി)പ്രസ്തുത ആവശ്യം ഉന്നയിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ഡി)ഇത്തരം അപേക്ഷകളില്‍ പ്രത്യേകം ഉത്തരവ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

4265

സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റന്റ് ഡയറക്ടറായ ശ്രീ. കെ. സോമനെതിരെ വിജിലന്‍സ് അന്വേഷണം

ശ്രീ. . കെ. ശശീന്ദ്രന്‍

()ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്‍ മുന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററും ഇപ്പോള്‍ സംസ്ഥാന സാക്ഷരതാമിഷന്‍ അസിസ്റന്റ് ഡയറക്ടറുമായ ശ്രീ. കെ. സോമനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഇടുക്കി ജില്ലാ പഞ്ചായത്ത് കമ്മിറ്റിയുടെ 10.08.2010 ലെ യോഗ തീരുമാനം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി)ഇക്കാര്യത്തില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന്റേയും ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ?

4266

സ്വകാര്യ വിദ്യാലയങ്ങളില്‍ ഒളിക്യാമറകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()ചില സ്വകാര്യ വിദ്യാലയങ്ങളില്‍ ഒളിക്യാമറകള്‍ സ്ഥാപിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുവാന്‍ ഒളിക്യാമറകള്‍ സ്ഥാപിക്കുന്നത് നിയമ വിധേയമാണോ എന്ന് വ്യക്തമാക്കാമോ;

(സി)ഒളിക്യമാറകള്‍ സ്ഥാപിക്കുന്നത് നിരീക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന ഇത്തരം നടപടികള്‍ നിരോധിക്കുന്നതിനും അത് ലംഘിക്കുന്ന മാനേജ്മെന്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും തയ്യാറാകുമോ?

4267

ഹയര്‍ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണം

ശ്രീമതി കെ.എസ്. സലീഖ

()അടുത്ത അദ്ധ്യയനവര്‍ഷം (2013-14) മുതല്‍ ഹയര്‍ സെക്കന്ററി പാഠ്യപദ്ധതി പരിഷ്കരണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; നിലവിലെ പ്ളസ് വണ്‍, പ്ളസ് ടു സിലബസ്സിലെ എല്ലാ വിഷയങ്ങളിലുമുള്ള മാറ്റമാണോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)പരിഷ്കരണ നടപടികള്‍ എപ്രകാരം നടത്തി പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനാണ് ആലോചിക്കുന്നത്;

(സി)പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരില്‍ നിന്നും അഭിപ്രായം ആരായാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഇതിലേയ്ക്കായി എത്ര ഹയര്‍ സെക്കന്ററി സ്കൂളുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്; സര്‍ക്കാര്‍, എയ്ഡഡ്,അണ്‍ എയ്ഡഡ് എന്നിങ്ങനെ തരംതിരിച്ച് വ്യക്തമാക്കുമോ?

4268

ആലപ്പുഴ ജില്ലയില്‍ പുതിയതായി അനുവദിച്ച ഹയര്‍സെക്കണ്ടറി ബാച്ചുകള്

ശ്രീ. തോമസ് ചാണ്ടി

()ഈ അദ്ധ്യയനവര്‍ഷം ആലപ്പുഴ ജില്ലയിലെ ഏതെല്ലാം സ്കുളുകളില്‍ പുതിയതായി ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)കുട്ടനാട് താലൂക്കിലെ ഏതെല്ലാം സ്കുളുകളില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിക്കുവാനുണ്ടെന്ന് വിശദമാക്കുമോ ;

(സി)ഹയര്‍സെക്കന്ററി അനുവദിക്കുന്നതിന് റ്റി.എം.റ്റി.എച്ച്.എസ്. തലവടി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത സ്കുളില്‍ ഹയര്‍സെക്കന്ററി അനുവദിക്കുന്നതിന് അനുകൂലമായി ബഹു. ഹൈക്കോടതിയുടെ ഛജ. ചീ. 21645 ീള 2000-ആ വിധി നടപ്പിലാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

()വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടനാട്ടിലെ തലവടി പ്രദേശത്തെ പ്രസ്തുത സ്കൂളില്‍ ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിക്കുന്നതിന് അടിയന്തിരനടപടികള്‍ സ്വീകരിക്കുമോ ?

4269

പ്ളസ് വണ്‍ അലോട്ട്മെന്റിലെ അപാകത

ശ്രീ. . ചന്ദ്രശേഖരന്‍

()പ്ളസ് വണ്‍ അലോട്ടുമെന്റിലെ അപാകതമൂലം, സംസ്ഥാന സിലബസില്‍ പഠിച്ച് പാസായ വിദ്യാര്‍ത്ഥികള്‍ പിന്‍തളളപ്പെട്ടകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ പ്രശ്നം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

4270

2010-ല്‍ അനുവദിച്ചിട്ടുള്ള +2 ബാച്ചില്‍ നിയമിതരായ അധ്യാപകരുടെ തസ്തികകള്‍

ഡോ.കെ.ടി. ജലീല്‍

()2010-ല്‍ അനുവദിച്ചിട്ടുള്ള +2 ബാച്ചില്‍ നിയമിതരായ അധ്യാപകരുടെ തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവായിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)ഇതേ കോഴ്സുകള്‍ അനുവദിച്ച സ്കൂളുകളില്‍ അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര അനധ്യാപക തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാത്തത് എന്ന് വിശദമാക്കാമോ;

(ഡി)ഇത്തരം അനധ്യാപക തസ്തികകള്‍ ആവശ്യമായിടത്ത് ഇപ്പോള്‍ എങ്ങനെയാണ് ലാബ് അസിസ്റന്റ്മാരുടെ സേവനം ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ;

()പ്രസ്തുത സ്കൂളിലെ അനധ്യാപക തസ്തികകള്‍ എന്നത്തേക്ക് സൃഷ്ടിച്ച് ഉത്തരവിറക്കാനാവുമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്;

(എഫ്)ഇതിലേക്കായി എത്ര തസ്തികകള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

4271

ഹയര്‍സെക്കണ്ടറിയില്‍ അധിക ബാച്ച് നല്‍കിയതില്‍ തസ്തിക നിര്‍ണ്ണയം

ശ്രീമതി കെ.കെ. ലതിക

()2011-12 അധ്യയനവര്‍ഷം കേരളത്തിലെ ഹയര്‍സെക്കണ്ടറി സ്കൂളു കളില്‍ അധിക ബാച്ച് നല്‍കിയതില്‍ തസ്തിക നിര്‍ണ്ണയം നടത്തി അധ്യാപക നിയമനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)അധിക ബാച്ച് നല്‍കിയ സ്കൂളുകളില്‍ നിന്നും ഹയര്‍സെക്കണ്ടറി യിലേക്ക് ഉദ്യോഗക്കയറ്റത്തിന് അനുപാതം നിശ്ചയിച്ചിട്ടു ണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഉദ്യോഗക്കയറ്റത്തിന് അനുപാതം പാലിക്കാത്ത മാനേജ്മെന്റിന് എതിരെ നടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ഡി)ഈ അധ്യയനവര്‍ഷം അധിക ബാച്ച് ഹയര്‍സെക്കണ്ടറിയില്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

4272

ഹയര്‍ സെക്കന്ററി സ്കൂളുകളിലെ ലൈബ്രേറിയന്‍ തസ്തിക

ശ്രീ. റ്റി.വി. രാജേഷ്

()സംസ്ഥാനത്ത് എത്ര കുട്ടികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്ററി സ്കൂളുകളിലാണ് ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഹയര്‍ സെക്കന്ററിയുടെ സ്പെഷ്യല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്തിയിട്ടും ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിക്കുന്നതിനുള്ള തടസ്സമെന്താണ്; വിശദാംശം നല്‍കുമോ;

(സി)ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക സൃഷ്ടിച്ച് പി.എസ്.സി. വഴി നിയമനം നടത്താനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ?

4273

ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇല്ലാത്ത എത്ര പഞ്ചായത്തുകളുണ്ട്; അവ ഏതെല്ലാം; വ്യക്തമാക്കുമോ;

(ബി)ഹയര്‍ സെക്കന്ററി സ്കൂളുകള്‍ ഇല്ലാത്തതു കാരണം പ്രസ്തുത പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ വളരെയേറെ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4274

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന് കെട്ടിടം

ശ്രി. റ്റി.വി. രാജേഷ്

()മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉള്‍പ്പെടെയുള്ള മഹത് വ്യക്തികള്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയതും കെ.പി.ആര്‍ ഗോപാലന്റെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ അടിസ്ഥാന സൌകര്യത്തിനുള്ള കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)പഴക്കം ചെന്നതും അപകട ഭീഷണി നേരിടുന്നതുമായ കെട്ടിടങ്ങള്‍ക്ക് പകരം പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനാവശ്യമായ ഫണ്ട് നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

4275

കൊടക്കാട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ +2 കോഴ്സ്

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസറഗോഡ് ജില്ലയിലെ ഏക മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളായ കൊടക്കാട് ഗവ:മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ +2 കോഴ്സ് ആരംഭിക്കാനാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടായിട്ടും +2 കോഴ്സ് അനുവദിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ ;

(ബി)ഇവിടെ +2 കോഴ്സ് എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

4276

ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ലൈബ്രറേറിയന്‍ തസ്തിക

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ ഈ തസ്തികയിലെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലും ലൈബ്രേറിയന്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഒഴിവുള്ള ലാബ് അസിസ്റന്റുമാരുടെ തസ്തിക നികത്തുന്നതിന് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4277

ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ നിയമനം

ശ്രീമതി ഗീതാ ഗോപി

()കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പുതിയ പ്രിന്‍സിപ്പല്‍ നിയമനം നടത്തിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4278

ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ അദ്ധ്യാപകരുടെ സ്ഥലം മാറ്റം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ അദ്ധ്യാപകരുടെ സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)മേല്‍ ഉത്തരവ് എന്ത് മാനദണ്ഡം അനുസരിച്ചാണ് ഇറക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)സ്ഥലംമാറ്റ ഉത്തരവ് ഇറക്കുന്നതിന് മുമ്പ് തയ്യാറാക്കിയ പ്രൊവിഷണല്‍ ലിസ്റിനെ കുറിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ചിരുന്നുവോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി)ഈ പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നുവോ; കമ്മറ്റിയിലെ അംഗങ്ങള്‍ ആരൊക്കെയായിരുന്നു;

()ഇതു സംബന്ധിച്ച് കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; കമ്മിറ്റിയുടെ കണ്ടെത്തല്‍ എന്തായിരുന്നു; വിശദാംശങ്ങള്‍ അറിയിക്കുമോ;

(എഫ്)കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രൊവിഷണല്‍ ലിസ്റില്‍ മാറ്റം വരുത്തിയാണോ അന്തിമ സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

4279

വി..എച്ച്.എസ്. ഡെന്റല്‍ ടെക്നോളജി ഡെന്റല്‍ ഹൈജനിസ്റ്, ഡെന്റല്‍ മെക്കാനിക് കോഴ്സുകള്

ശ്രീ. . റ്റി. ജോര്‍ജ്

()ജി.(എം.എസ്) ചീ. 64/10 ജനറല്‍ എജ്യൂക്കേഷന്‍ തീയതി 21.4.12 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഡെന്റല്‍ ടെക്നോളജി പാസ്സായവര്‍ക്ക് ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന് ശേഷം ഡെന്റല്‍ ഹൈജനിസ്റ്, ഡെന്റല്‍ മെക്കാനിക് എന്നീ കോഴ്സുകള്‍ക്ക് തുല്യമാക്കിക്കൊണ്ടുള്ള ഉത്തരവനുസരിച്ച് സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്തിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇതുവരെ ഭേദഗതി ചെയ്യാത്തതെന്നും എപ്പോള്‍ ഭേദഗതി ചെയ്യുമെന്നും വ്യക്തമാക്കുമോ?

4280

കാവാലം ടെക്നിക്കല്‍ സ്കൂള്‍ തെക്കേകര ഗവണ്‍മെന്റ് ഹൈസ്കൂള്‍ കോമ്പൌണ്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. തോമസ് ചാണ്ടി

()കാവാലം ടെക്നിക്കല്‍ സ്കൂള്‍ തെക്കേകര ഗവണ്‍മെന്റ് ഹൈസ്കൂള്‍ കോമ്പൌണ്ടിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി)പ്രസ്തുത വിഷയത്തിന്മേല്‍ സ്വീകരിച്ച നടപടികളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.