UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4031

കോഴിക്കോട് ജില്ലയിലെ കുളങ്ങളുടെ പുനരുദ്ധാരണ പദ്ധതി

ശ്രീ. . കെ. ശശീന്ദ്രന്‍

()കുളങ്ങളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം മൈനര്‍ ഇറിഗേഷന്‍ എത്ര കുളങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും കുളങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി)ക്ഷേത്രകുളങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും വ്യക്തമാക്കുമോ?

4032

റാന്നി മണ്ഡലത്തിലെ വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി

ശ്രീ. രാജു എബ്രഹാം

()വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി റാന്നി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന ഏതൊക്കെ കുടിവെള്ള പദ്ധതികളും പൈപ്പ് നീട്ടല്‍ പൈപ്പ് മാറ്റിയിടല്‍ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട് എന്ന് പദ്ധതിയുടെ പേരും തുകയും സഹിതം വ്യക്തമാക്കാമോ; ഈ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് വിശദമാക്കാമോ;

(ബി)വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി റാന്നി നിയോജക മണ്ഡലത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ ഏതൊക്കെ പദ്ധതികള്‍ക്കായാണ് പൈപ്പ് നീട്ടല്‍/പൈപ്പിടല്‍ പദ്ധതികള്‍ക്കായി എസ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്; ഇവയുടെ അംഗീകാരത്തിനായി എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിക്കാനുള്ളത് എന്ന് വ്യക്തമാക്കാമോ?

4033

റാന്നിയിലെ ശുദ്ധജല വിതരണപദ്ധതികള്‍

ശ്രീ. രാജു എബ്രഹാം

()പെരുമ്പെട്ടി-അങ്ങാടി സ്കീമിന്റെ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; ഇനിയും എന്തൊക്കെ നടപടികളാണ് ഈ പദ്ധതി സംബന്ധിച്ച് പൂര്‍ത്തീകരിക്കാനുളളത്;

(ബി)കൊല്ലുമുള ശുദ്ധജല വിതരണ പദ്ധതിയുടെ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)വടശ്ശേരിക്കര പദ്ധതിയുടെ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടംവരെയായി; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി)ചെറുകോല്‍-നാരങ്ങാനം പദ്ധതിയുടെ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എന്നാണ് ആരംഭിച്ചത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഇനിയും എന്തൊക്കെ നടപടികളാണ് പൂര്‍ത്തീയാക്കാനുളളത്; വ്യക്തമാക്കുമോ ?

4034

ഉപ്പള ശുദ്ധജലപദ്ധതിയുടെ പ്രവര്‍ത്തനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പള ശുദ്ധജലപദ്ധതിയുടെ പ്രവര്‍ത്തനം പുഴയില്‍ വെള്ളം ലഭ്യമല്ലാത്തതിനാല്‍ നിലച്ചുപോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത പദ്ധതിയ്ക്ക് വെള്ളം ലഭ്യമാക്കുന്നതിന് അണക്കെട്ട് നിര്‍മ്മിക്കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(സി)ഷിറിയ പുഴയിലെ ഇച്ചിലംകോട് നിന്നും വെള്ളം പമ്പ് ചെയ്ത് നിലവിലുള്ള കുബനൂര്‍ ടാങ്കില്‍ എത്തിച്ചാല്‍ പ്രസ്തുത പദ്ധതിയ്ക്കാവശ്യമായ വെള്ളം യഥേഷ്ടം ലഭിക്കുമോയെന്ന് പരിശോധിക്കുമോ ?

4035

കുഴല്‍മന്ദം ശുദ്ധജലവിതരണ പദ്ധതി

ശ്രീ. എം. ചന്ദ്രന്‍

()ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുഴല്‍മന്ദം ശുദ്ധജലവിതരണ പദ്ധതി വിപുലപ്പെടുത്തുന്നതിനായി സമര്‍പ്പിച്ച എസ്റിമേറ്റിന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി)നിലവിലുള്ള പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ?

4036

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ആര്‍.., സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റുകള്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച ആര്‍.ഒ പ്ളാന്റും അനുബന്ധ ജോലികളും നടപ്പിലാക്കുന്നതിന് ജലവിഭവ വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)റിവേഴ്സ് ഓസ്മോസിസ് പ്ളാന്റും സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

4037

കുട്ടനാട് വാട്ടര്‍ അതോറിറ്റി അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് വാട്ടര്‍ അതോറിറ്റി അഡ്വൈസറി കമ്മിറ്റിയുടെ കഴിഞ്ഞ മീറ്റിംഗിലെ ഏതെല്ലാം നിര്‍ദ്ദേശങ്ങളും പരാതികളുമാണ് പരിഹരിച്ചിട്ടുളളത്;

(ബി)ആയവ പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

4038

കുട്ടനാട് പാക്കേജിലെ ബണ്ട് നിര്‍മ്മാണം

ശ്രീ. മോന്‍സ് ജോസഫ്

()കുട്ടനാട് പാക്കേജില്‍ ബണ്ട് നിര്‍മ്മാണത്തിന് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ചെയ്യുന്നതിനു പകരം ഓരോ പാടശേഖരത്തിന്റെയും ടെന്‍ഡര്‍ പ്രത്യേകം ക്ഷണിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ;

(ബി)ടെന്‍ഡര്‍ നടപടികളുടെ അനാവശ്യ കാലതാമസവും ഓഫീസ് നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണതകളും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)കുട്ടനാട് പാക്കേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതാത് പാടശേഖരങ്ങളെ ഏല്‍പ്പിക്കുന്നതില്‍ ഭരണപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ വല്ലതുമുണ്ടോ ?

4039

കുട്ടനാട്ടിലെ പമ്പ് ഓപ്പറേറ്റര്‍ നിയമനം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ വാട്ടര്‍ അതോറിറ്റിയുടെ കീഴിലുളള 22 പമ്പ് ഹൌസുകളിലും നിലവിലുളള ഒഴിവുകളില്‍ പി.എസ്. സി/എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം ജീവനക്കാരെ നിയമിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ പി. എസ്. സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)ഒഴിവുകളില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഏര്‍പ്പെടുത്തുന്ന ജീവനക്കാര്‍ക്ക് പകരം താല്ക്കാലികമായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം അടിയന്തിര നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;

()ഏതെല്ലാം കോണ്‍ട്രാക്ടര്‍മാരാണ് നിലവിലുളള താല്ക്കാലിക പമ്പ് ഓപ്പറേറ്റര്‍മാരെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ?

4040

കല്ലറ - പനവൂര്‍ - പുല്ലമ്പാറ കുടിവെളള പദ്ധതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() കല്ലറ - പനവൂര്‍ - പുല്ലമ്പാറ കുടിവെളള പദ്ധതിയുടെ പണികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കാമോ ;

(ബി) പ്രസ്തുത പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

4041

വാമനപുരത്തെ മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍ പദ്ധതികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം വാമനപുരം നിയോജകമണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പുകള്‍ നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;

(ബി)ഏതെല്ലാം പ്രവൃത്തികളാണ് പ്രസ്തുത വകുപ്പുകള്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ?

4042

മാവേലിക്കരയിലെ കനാല്‍ ശുദ്ധീകരണവും പ്രവൃത്തികളും

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഞ്ചായത്തില്‍ കല്ലിമേല്‍ അക്വഡേറ്റിനോട് ചേര്‍ന്ന് കനാലില്‍ വലിയ മാലിന്യപ്രശ്നങ്ങളുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി)പ്രസ്തുത പഞ്ചായത്തില്‍ കൊല്ലകടവ് പാലം മുതല്‍ അക്വഡേറ്റ് വരെ അച്ചന്‍കോവിലാറിന്റെ തീരം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

4043

ഒറ്റപ്പാലത്തെ ഗ്രാമീണ ജലവിതരണ പദ്ധതികള്‍

ശ്രീ. എം. ഹംസ

()ഒറ്റപ്പാലത്തെ അസംബ്ളി മണ്ഡലത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിവരുന്ന ഗ്രാമീണ ജലവിതരണ പദ്ധതികള്‍ ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി)ആര്‍. . ഡി. എഫ്. XIV -ല്‍ ഉള്‍പ്പെടുന്ന ഏതെല്ലാം ഗ്രാമീണ ജലവിതരണ പദ്ധതികളാണ് ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലുള്ളത്; ഓരോന്നിനും എന്ത് തുകയാണ് നീക്കിവച്ചിരുന്നത്; ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തിയാക്കി; ഇല്ലെങ്കില്‍ ഓരോ പദ്ധതിയുടെയും നിലവിലുള്ള സ്ഥിതി വെളിപ്പെടുത്തുമോ; ഇനി ഏതെല്ലാം പ്രവൃത്തികള്‍ അവശേഷിക്കുന്നുണ്ട്; എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയും;

(സി)നബാര്‍ഡ് ധനസഹായത്താല്‍ നടപ്പാക്കിവരുന്ന ആര്‍. . ഡി. എഫ്. XVI-ല്‍ എന്തെല്ലാം പ്രവൃത്തികള്‍ ആണ് നടത്തിവരുന്നത് വിശദാംശം ലഭ്യമാക്കുമോ;

(ഡി)ആര്‍. . ഡി. എഫ് XVII-ല്‍ ഉള്‍പ്പെടുന്ന ഗ്രാമീണ ജലവിതരണ പദ്ധതികള്‍ ഏതെല്ലാം; എത്ര തുകയുടെ പദ്ധതിയാണ് ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കുമോ?

4044

ചാത്തന്നൂരിലെ മേജര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. ജി. എസ്. ജയലാല്‍

()മേജര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന 2011-12 ല്‍ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലേക്ക് നിര്‍ദ്ദേശിച്ചിരുന്ന പ്രവൃത്തികള്‍ എന്തൊക്കെയായിരുന്നു; ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു; പ്രസ്തുത പ്രവൃത്തികളില്‍ നിര്‍മ്മാണം തുടരുന്നതോ, പൂര്‍ത്തീകരിച്ചതോ ആയ പ്രവൃത്തികള്‍ ഉണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി)2012-13 വര്‍ഷത്തില്‍ മേല്‍പ്പറഞ്ഞ മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിനായുളള പ്രവൃത്തികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിരുന്നുവോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ ?

4045

വെള്ളരിക്കുണ്ട് - കൊന്നക്കാട് ശുദ്ധജലവിതരണം

ശ്രീ. . ചന്ദ്രശേഖരന്‍

()വെള്ളരിക്കുണ്ട് മുതല്‍ കൊന്നക്കാട് വരെയുള്ള റോഡ് നവീകരണ പ്രവൃത്തിയുടെ ഫലമായി ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ നശിച്ചുപോയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏത് ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുകളാണ് നശിച്ചതെന്നും ഇത് പുന:സ്ഥാപിക്കാന്‍ എത്രചെലവുവരുമെന്നും അറിയിക്കാമോ;

(സി)പൈപ്പുകള്‍ നശിക്കാന്‍ കാരണം ആരുടെ ഭാഗത്തുന്നുള്ള വീഴ്ചയാണെന്ന് അറിയിക്കാമോ:

(ഡി)പൈപ്പുകള്‍ പുന:സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4046

ചേര്‍ത്തല താലൂക്കിലെ കുടിവെള്ളവിതരണം

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല താലൂക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട വെള്ളം കൊച്ചിയിലെ വ്യവസായ സ്ഥാപനങ്ങളിലേയ്ക്ക് വിതരണം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് വാസ്തവമാണോ;

(ബി)വര്‍ഷങ്ങള്‍ക്കു മുമ്പ് അപേക്ഷ നല്‍കി കണക്ഷന്‍ കിട്ടാന്‍ കാത്തിരിക്കുന്ന ചേര്‍ത്തലയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നതിന് സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അതുകൊണ്ടാണ് കുടി വെള്ളകണക്ഷന് അപേക്ഷിക്കാന്‍ ജനങ്ങള്‍ വൈമുഖ്യം കാണിക്കുന്നതെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി അമിതമായ സാമ്പത്തിക ബാധ്യതകളും നടപടി ക്രമങ്ങളും ലഘൂകരിച്ച് എത്രയും വേഗം ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4047

കാപ്പിത്തോടിന്റെ നവീകരണം

ശ്രീ. ജി. സുധാകരന്‍

() കാപ്പിത്തോടിന്റെ നവീകരണത്തിനായി 5 കോടി രൂപ അനുവദി ക്കുമെന്ന് മുന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു;

(സി) കാപ്പിത്തോടില്‍ നിന്നുളള ദുര്‍ഗന്ധം മൂലം വിദ്യാര്‍ത്ഥികള്‍ തലചുറ്റി വീണ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) കാപ്പിത്തോട് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടി സ്വീകരിച്ചു;

() വനം വകുപ്പ് മന്ത്രി പ്രസ്തുത പ്രദേശം സന്ദര്‍ശിച്ച് നവീകരണ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ പ്രസ്തുത വകുപ്പുമായി ചേര്‍ന്ന് എന്തെല്ലാം നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

4048

നേമത്തെ പട്ടികജാതിയില്‍പ്പെട്ട പത്തോളം കുടുംബങ്ങള്‍ക്ക് ഡ്രെയിനേജ് കണക്ഷന്‍

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ പുന്നയ്ക്കാമുഗള്‍ വാര്‍ഡിലെ വട്ടവിള കൊടൂര്‍കോണം കുളത്തിനു സമീപം താമസിക്കുന്ന പട്ടികജാതിയില്‍പ്പെട്ട പത്തോളം കുടുംബങ്ങള്‍ക്ക് ഡ്രെയിനേജ് കണക്ഷന്‍ കൊടുക്കുന്നതിനായി വാട്ടര്‍ അതോറിറ്റി-സ്വീവറേജ് ഡിവിഷന് എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശമുണ്ടോ;

(ബി)ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രൊപ്പോസല്‍ നിലവിലുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങളും ഇപ്പോഴത്തെ സ്ഥിതിയും വ്യക്തമാക്കുമോ?

4049

ചിതറ, മടത്തറ, മൈലമൂട് പ്രദേശത്തെ പൈപ്പ് മാറ്റം

ശ്രീ. മുല്ലക്കര രത്നാകരന്‍

വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി സമര്‍പ്പിച്ച ചിതറ, മടത്തറ, മൈലമൂട് ഭാഗങ്ങളിലെ പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനും പമ്പുഹൌസിനുമുളള എസ്റിമേറ്റിന് ഉടന്‍ ഭരണാനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

4050

ജലസേചന വകുപ്പിന്റെ കെട്ടിടം പ്രീമെട്രിക് ഹോസ്റലിനായി ലഭ്യമാക്കുന്നതിന് നടപടി

ശ്രീ.എം.പി.വിന്‍സെന്റ്

()തൃശ്ശൂര്‍ ജില്ലയിലെ ചുവന്നമണ്ണ് പ്രീമെട്രിക് ഹോസ്റലിനായി പീച്ചിയില്‍ ജലവിഭവ വകുപ്പിന്റെ ഒഴിഞ്ഞു കിടക്കുന്ന ക്യാന്റീന്‍ കെട്ടിടം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ഇതിന്റെ നടപടി ക്രമങ്ങള്‍ ഏതുഘട്ടത്തിലാണ്; വ്യക്തമാക്കുമോ?

4051

മലപ്പുറത്ത് മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണത്തിന് ഭൂമി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മലപ്പുറം ജില്ലയിലെ വടക്കാങ്ങര വില്ലേജില്‍ ജലവിഭവ വകുപ്പിന്റെ കീഴിലുളള തരിശ് ഭൂമി മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് വിട്ട് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഭൂമി വിട്ടു നല്‍കുന്ന നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ ?

4052

കാക്കടവില്‍ സ്ഥിരം തടയണ നിര്‍മ്മാണം

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാക്കടവില്‍ വര്‍ഷാവര്‍ഷം നിര്‍മ്മിച്ചുവരുന്ന താല്ക്കാലിക തടയണകള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ അവിടെ സ്ഥിരം തടയണ നിര്‍മ്മിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

4053

ഊന്നുകുറ്റികള്‍ക്ക് നഷ്ടപരിഹാരം

ശ്രീ. . എം. ആരിഫ്

()അരൂര്‍ മണ്ഡലത്തില്‍ ദേശീയ ജലപാതയ്ക്കായി എത്ര ഊന്നുകുറ്റികള്‍ നീക്കം ചെയ്യണം എന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ബി)ഓരോ ഊന്നുകുറ്റിക്കും നല്‍കുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4054

ജല അതോറിറ്റിക്ക് ലഭിക്കാനുളള കുടിശ്ശിക

ശ്രീമതി. പി. അയിഷാ പോറ്റി

() ജല അതോറിറ്റിക്ക് സംസ്ഥാനത്ത് കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുളള തുക എത്രയാണ് ;

(ബി) ഏറ്റവും കൂടുതല്‍ തുക കുടിശ്ശിക ആയി ലഭിക്കാനുളളത് ആരില്‍ നിന്നാണെന്നും പ്രസ്തുത തുക എത്രയാണെന്നും വെളിപ്പെടുത്തുമോ ;

(സി) സംസ്ഥാനത്തെ വഴിയോര കുടിവെളള ടാപ്പുകള്‍ നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

4055

ആറ്റിങ്ങല്‍ പൂവമ്പാറയില്‍ കരയിടിച്ചില്‍

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ വാമനപുരം നദിയ്ക്ക് കുറുകെ പൂവമ്പാറയില്‍ തടയണ കെട്ടിയതിനെ തുടര്‍ന്നുണ്ടായിരിക്കുന്ന കരയിടിച്ചില്‍ സമീപവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിന് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ ?

4056

പുറക്കാട് ഗ്രാമപഞ്ചായത്തിലെ കടല്‍ത്തീര സംരക്ഷണം

ശ്രീ. ജി. സുധാകരന്‍

അമ്പലപ്പുഴ മണ്ഡലത്തിലെ പുറക്കാട് ഗ്രാമപഞ്ചായത്തില്‍ 4.5 കി. മീറ്റര്‍ ഭാഗത്ത് കടല്‍ഭിത്തി കെട്ടുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ;

4057

പടിഞ്ഞാറെക്കര അഴിമുഖത്തെ കര ഇടിച്ചില്‍

ഡോ. കെ.ടി. ജലീല്‍

()തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറെക്കര അഴിമുഖത്ത് ജനവാസത്തിന് ഭീഷണിയാകുംവിധം കര ഇടിഞ്ഞുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് പരിഹരിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്കായി മലപ്പുറം ജില്ലാ കളക്ടറില്‍ നിന്നും എസ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എത്ര തുകയുടെ എസ്റിമേറ്റാണ് ലഭിച്ചിട്ടുള്ളത്;

(ഡി)ഇതിന്‍മേലുള്ള നടപടി ഏതുവരെയായി എന്ന് വിശദമാക്കുമോ?

4058

കരിച്ചല്‍ പമ്പ് ഹൌസിന്റെ ട്രാന്‍സ്ഫോര്‍മര്‍

ശ്രീമതി ജമീലാ പ്രകാശം

()കാഞ്ഞിരംകുളം സബ്ഡിവിഷന് കീഴിലുളള കരിച്ചല്‍ പമ്പ് ഹൌസില്‍ 2010 ജൂണില്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച ട്രാന്‍സ്ഫോമര്‍ ഇതുവരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ കാരണമെന്ത്;

(സി)പ്രസ്തുത ട്രാന്‍സ്ഫോമര്‍ അടിയന്തിരമായി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

4059

ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഡെയ്ലി വേജസ് നിയമനങ്ങള്‍

ശ്രീ. കെ. രാജു

ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഡെയ്ലി വേജസ് അടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും എത്രപേരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇത് ഏതെല്ലാം തസ്തികയിലാണെന്ന് വിശദമാക്കുമോ ?

4060

ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍മാരുടെ പ്രമോഷന്‍

ശ്രീ. മോന്‍സ് ജോസഫ്

()കേരളാ വാട്ടര്‍ അതോറിറ്റിയിലെ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍മാരുടെ എ.. തസ്തികയിലേയ്ക്കുള്ള പ്രമോഷന് ഇപ്പോള്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പ്രമോഷന്‍ സംബന്ധിച്ച് ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ കേസ് നിലവിലുള്ളപ്പോള്‍ തന്നെ എത്ര പേര്‍ക്ക് പ്രമോഷന്‍ നല്‍കിയിട്ടുണ്ട്; പ്രൊവിഷണല്‍ പ്രമോഷന്‍ നല്‍കുന്നതിന് തടസ്സം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്തെന്ന് വ്യക്തമാക്കുമോ;

(സി)പ്രൊവിഷണല്‍ പ്രമോഷന്‍ നല്‍കുന്നതുകൊണ്ട് വാട്ടര്‍ അതോറിറ്റിയ്ക്ക് എന്തെങ്കിലും സാമ്പത്തിക ബാധ്യതയുണ്ടാകുമോ ?

4061

പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്യാന്‍ നടപടി

ശ്രീ. . കെ. ശശീന്ദ്രന്‍

()കോഴിക്കോട് കൊയിലാണ്ടി മൈനര്‍ ഇറിഗേഷന്‍ ഡിവിഷനില്‍ എല്‍.ഡി. ക്ളാര്‍ക്കായ ജി. അരുണയുടെ പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്യാനുള്ള കാലതാമസത്തിന് കാരണം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)അരുണയുടെ പ്രൊബേഷന്‍ ഡിക്ളയര്‍ ചെയ്യാനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

4062

കായംകുളം കായലിലെ ഗതാഗതം സുഗമമാക്കാന്‍ നടപടി

ശ്രീ. സി. കെ. സദാശിവന്‍

() ദേശീയ ജലപാതയിലുള്‍പ്പെട്ട കായംകുളം കായലില്‍ നിന്ന് കായംകുളം ഡി.റ്റി.പി.സി അമിനിറ്റി സെന്ററിന്റെ പടിഞ്ഞാറ് ഭാഗം വരെയുളള 5 1/2 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഉപജലപാത ചെളിയും മണ്ണും നിറഞ്ഞ് അതിലൂടെയുളള ജലഗതാഗതം ദുഷ്കരമായിരിക്കുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായലിലെ ചെളിയും മണ്ണും നീക്കം ചെയ്ത് ജലഗതാഗതം സുഗമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

4063

എറണാകുളത്തെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് അതിവേഗ ജലപാത

ശ്രീ. സാജുപോള്‍

()എറണാകുളം ജില്ലയിലെ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് അതിവേഗ ജലപാത ആരംഭിക്കാന്‍ സ്വീകരിച്ച നടപടി വിശദീകരിക്കാമോ ;

(ബി)പ്രസ്തുത പദ്ധതി ഏതൊക്കെ പ്രദേശങ്ങളിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി)പ്രസ്തുത പദ്ധതി പാതാളം ബണ്ടുവഴി നടപ്പാക്കണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.