UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3956

ആരോഗ്യവകുപ്പില്‍ മിനിസ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ ഒഴിവ്

ശ്രീ.സി.കെ.സദാശിവന്‍

()ആരോഗ്യ വകുപ്പില്‍ മിനിസ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ എത്ര തസ്തികകളില്‍ ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

(സി)യഥാസമയം പ്രമോഷനുകള്‍ നടക്കാത്തതിനാല്‍ നിലവിലുളള പി.എസ്.സി. ലിസ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ നിയമനം നഷ്ടപ്പെടാന്‍ സാദ്ധ്യതയുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഈ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ ?

3957

ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പുതിയ നാല് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, രാജൂ എബ്രഹാം

,, എസ്. രാജേന്ദ്രന്‍

()സര്‍ക്കാര്‍ മുന്‍വര്‍ഷം സ്ഥാപിക്കുമെന്ന് ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പുതിയ നാല് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി)ഇതിലേക്ക് ആവശ്യമായി വരുന്ന മൊത്തം ചെലവ് എത്ര കോടി രൂപയാണ്; ഇതിനകം എന്തു തുക ചെലവഴിക്കുകയുണ്ടായിയെന്ന് പറയുമോ;

(സി)പ്രസ്തുത മെഡിക്കല്‍ കോളേജുകള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ അനുമതിയ്ക്ക് അപേക്ഷിച്ചിട്ടുണ്ടോ; ആയത് ലഭിച്ചോ;

(ഡി)കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രസ്തുത പദ്ധതിക്കായി പ്രഖ്യാപിച്ച തുക എത്രയായിരുന്നു; അതില്‍ എന്തു തുക ചെലവായിയെന്ന് അറിയിക്കുമോ;

()ഈ വര്‍ഷം മൊത്തം ചെലവിനുള്ള തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ വകയിരുത്തിയത് എത്രയാണെന്ന് വിശദമാക്കുമോ?

3958

പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

()മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പുതിയതായി എത്ര മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നുണ്ടെന്ന് പറയുമോ; ഇവ ഏതൊക്കെ ജില്ലയിലാണ്; മെഡിക്കല്‍ കോളേജുകളിലെ ജീവനക്കാരെ നിയമിക്കുന്നത് ആരോഗ്യ വകുപ്പില്‍ നിന്നും ഓപ്ഷന്‍ സ്വീകരിച്ചാണോയെന്ന് പറയുമോ;

(ബി)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ആശുപത്രികളിലെയും ഫാര്‍മസികളും സ്റോറുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാനുള്ള തീരുമാനം എന്ന് നടപ്പില്‍വരുമെന്ന് വെളിപ്പെടുത്തുമോ; ഇതിന്റെ സോഫ്റ്റ്വെയര്‍ തയ്യാറായി കഴിഞ്ഞോ ?

3959

മെഡിക്കല്‍ കോളേജുകളുടെ ശോച്യാവസ്ഥ

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ അസൌകര്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ മെഡിക്കല്‍ കോളേജുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ ആണ് ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി)മെഡിക്കല്‍ കോളേജുകളില്‍ ലക്ചര്‍ തിയേറ്റര്‍ കോംപ്ളക്സ് ആരംഭിക്കുന്നതുള്‍പ്പെടെയുള്ള

പ്രവൃത്തികള്‍ക്കായി നീക്കിവച്ച തുക അപര്യാപ്തമാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടുണ്ടോ; ഉണ്ടെങ്കില്‍ തുക വര്‍ദ്ധിപ്പിക്കുമോ; വിശദമാക്കുമോ?

3960

ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ അള്‍ട്രാസൌണ്ട് സ്കാനിംഗ്

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ അള്‍ട്രാ സൌണ്ട് സ്കാനിംഗിന് രോഗികള്‍ ആറ്മാസം കാത്തിരിക്കേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ കാലതാമസം ഒഴിവാക്കാന്‍ എന്ത് നടപടി സ്വീകരിച്ചു ; വിശദീകരിക്കുമോ ;

(സി)ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്ര അള്‍ട്രാ സൌണ്ട് സ്കാനിംഗ് മെഷിനുകള്‍ ഉണ്ട് ; ആയവ പ്രവര്‍ത്തനക്ഷമമാണോ ;

(ഡി)അള്‍ട്രാ സൌണ്ട് സ്കാനിംഗ് എടുക്കുന്നതിന് രോഗികള്‍ക്ക് കാലതാമസം ഉണ്ടാകുവാനുള്ള കാരണം വ്യക്തമാക്കുമോ ?

3961

പാലക്കാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. കെ. വി. വിജയദാസ്

() പാലക്കാട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണോ വിഭാവനം ചയ്യുന്നതെന്ന് വിവരിക്കുമോ ;

(ബി) ആയതിന്റെ ഇപ്പോഴത്തെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി പറയാമോ ;

(സി) എത്രകാലത്തിനുളളില്‍ഉദ്ഘാടനം നിര്‍വ്വഹിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ ;

(ഡി)പ്രസ്തുത മെഡിക്കല്‍ കോളേജ് എവിടെയാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; ഇക്കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;

() എത്ര ഏക്കര്‍ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3962

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകള്‍

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അനുവദനീയമായ തസ്തിക എത്ര; നിലവില്‍ ജോലി ചെയ്യുന്നവര്‍ എത്ര; ഒഴിവുകള്‍ എത്ര എന്നിവ തസ്തിക തിരിച്ച് അറിയിക്കുമോ;

(ബി)ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ അനുവദനീയമായ തസ്തിക എത്ര; നിലവില്‍ ജോലി ചെയ്യുന്നവര്‍ എത്ര; ഒഴിവുകള്‍ എത്ര എന്നിവ തരം തിരിച്ച് അറിയിക്കുമോ ?

3963

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ക്ളാസ്ഫോര്‍ ജീവനക്കാര്‍ക്ക് 2.05.2011ലെ ഉത്തരവ് പ്രകാരം നിലവില്‍ നല്‍കി വരുന്ന വേതനം എത്രയാണെന്ന് പറയാമോ;

(ബി)കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് പുതുക്കിയ നിരക്കില്‍ വേതനം നല്‍കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ.

(സി)എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി)പുതുക്കിയ വേതനം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്കും നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കാമോ?

3964

മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വൃക്കരോഗ ചികിത്സാ വിഭാഗം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ എവിടെയെല്ലാം വൃക്കരോഗ ചികിത്സാ വിഭാഗം നിലവിലുണ്ട്;

(ബി)ഇവിടങ്ങളില്‍ നെഫ്രോളജിസ്റുകളുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടോ; എങ്കില്‍ കാരണങ്ങള്‍ വ്യക്തമാക്കുമോ;

(സി)വൃക്കരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാരണം വൃക്കരോഗ ചികിത്സാ വിഭാഗം ജില്ലാ ആശുപത്രികളില്‍ കൂടി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ഡയാലിസിസിന് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

3965

മെഡിക്കല്‍ കോളേജുകളില്‍ ബി.എസ്.സി (ഒപ്ട്രോമെട്രി) കോഴ്സ്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() സംസ്ഥാനത്ത് ഏതെല്ലാം മെഡിക്കല്‍ കോളേജുകളില്‍ ബി.എസ്.സി (ഒപ്ട്രോമെട്രി) കോഴ്സ് ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ; ഈ കോഴ്സുകള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ ്ഏര്‍പ്പെടുത്തിയിട്ടുളളത് ;

(ബി) തിരുവനന്തപുരം ആര്‍..-യില്‍ നിലവിലുണ്ടായിരുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഹോസ്റല്‍ മാറ്റി അവിടെ ബി.എസ്.സി (ഒപ്ട്രോമെട്രി) കോഴ്സ് ആരംഭിച്ചതുവഴി ഉണ്ടായ അസൌകര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചു ; വ്യക്തമാക്കാമോ ;

(സി) സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച ബി.എസ്.സി (ഒപ്ട്രോമെട്രി) കോഴ്സിന് എത്ര ട്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട് ; അവരുടെ പേര് വിവരം വ്യക്തമാക്കാമോ ;

(ഡി) ഇവരെ നിയമിക്കുന്നതിന് നിഷ്ക്കര്‍ഷിച്ച അടിസ്ഥാന യോഗ്യതകള്‍ എന്തൊക്കെയാണ് ; വ്യക്തമാക്കാമോ ;

() സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച ബി.എസ്.സി (ഒപ്ട്രോമെട്രി) കോഴ്സിന് ഒപ്ട്രോമെട്രി വിഷയം പഠിപ്പിക്കുന്നതിനായി നിയമിച്ചിട്ടുളള ട്യൂട്ടര്‍മാരുടെ ബിരുദവും ബിരുദാനന്തര ബിരുദവും ഏത് സര്‍വ്വകലാശാലയില്‍ നിന്നും നേടിയതാണ് ; ഈ ബിരുദങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുളളതാണോ ;

(എഫ്) ഇല്ലെങ്കില്‍ ആയത് പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

3966

ഗവണ്‍മെന്റ് മെഡിക്കല്‍കോളേജിലെ റേഡിയോതെറാപ്പി ഡിപ്ളോമ കോഴ്സുകള്

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്തെ ഏതെല്ലാം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് റേഡിയോതെറാപ്പി ഡിപ്ളോമ കോഴ്സുകള്‍ ഉള്ളതെന്ന് പറയാമോ ; ഓരോ മെഡിക്കല്‍ കോളേജിലും എത്ര സീറ്റുകള്‍ വീതമാണ് ഈ കോഴ്സിനുള്ളതെന്നും അറിയിക്കുമോ ;

(ബി)അറ്റോമിക് റെഗുലേറ്ററി അതോറിറ്റി പ്രസ്തുത കോഴ്സുകളുടെ അംഗീകാരം തടയുകയോ, റദ്ദാക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ ;

(സി)അറ്റോമിക് റെഗുലേറ്ററി അതോറിറ്റി ഇത്തരമൊരു നടപടി സ്വികരിച്ചത് വ്യക്തമാക്കുമോ ;

(ഡി)മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍നിന്നും ലഭ്യമാക്കേണ്ടുന്ന വിവരങ്ങള്‍ യഥാസമയം അറ്റോമിക് റെഗുലേറ്ററി അതോറിറ്റിയ്ക്ക് ലഭ്യമാക്കാത്തതിനാലാണ് പ്രസ്തുത കോഴ്സിന്റെ അംഗീകാരം തടസ്സപ്പെടുത്തുവാനോ, റദ്ദാക്കുവാനോ ഇടയായതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()ഇത്തരമൊരു കോഴ്സിന്റെ അംഗീകാരം റദ്ദാക്കുവാന്‍ സാഹചര്യം സൃഷ്ടിച്ചവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

3967

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മിനിമല്‍ ആക്സസ് സര്‍ജറി യൂണിറ്റ്

ശ്രീ. ജെയിംസ് മാത്യു

()കോഴിക്കോട് മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമായി മാറ്റുന്ന നടപടിയുടെ പുരോഗതി വിശദമാക്കുമോ;

(ബി)ഇതിന്റെ ഭാഗമായി ‘മിനിമല്‍ ആക്സസ് സര്‍ജറി’ യൂണിറ്റ് തുടങ്ങുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം അറിയിക്കാമോ;

(ഡി)ആയത് തുടങ്ങുന്നതിന്റെ നടപടി എന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിക്കും; വിശദമാക്കുമോ ?

3968

സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രായോഗിക പരിശീലനം നല്‍കാന്‍ നടപടി

ശ്രീമതി.കെ.എസ്.സലീഖ

()സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രായോഗിക പരിശീലനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)ഇത്തരത്തിലുളള തീരുമാനം സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകളെ പ്രോത്സാഹിപ്പിക്കുവാന്‍ മാത്രമേ സഹായിക്കുകയുളളൂവെന്ന് അറിയാമോ ;

(സി)സ്വാശ്രയ, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരം കുറവാണെന്ന് മനസ്സിലാക്കിയിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തെങ്കിലും പുതിയ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി)മിക്ക സ്വാശ്രയ കോളേജുകളിലും ആവശ്യത്തിന് രോഗികളില്ലാതെ, രോഗികളെ വാടകയ്ക്ക് എടുത്താണ് അംഗീകാരം നിലനിര്‍ത്തികൊണ്ടു പോകുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

3969

മെഡിക്കല്‍ കോളേജുകളിലെ പി.ജി. സീറ്റുകള്‍

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എത്ര പി.ജി. സീറ്റുകളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;

(ബി)മുന്‍ സര്‍ക്കാര്‍ എത്ര പി.ജി. സീറ്റുകളാണ് വര്‍ദ്ധിപ്പിച്ചതെന്ന് വെളിപ്പെടുത്തുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പുതിയ മെഡിക്കല്‍ കോളേജുകളോ, പി.ജി.യില്‍ കൂടുതല്‍ സീറ്റുകളോ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ?

3970

വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ രോഗികളുടെ കുറവ് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളെ ഉപയോഗപ്പടുത്തുന്നതിനു വേണ്ടി ഉത്തരവ് നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇപ്രകാരം സൌകര്യം നല്‍കുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള ചികിത്സാ സൌകര്യങ്ങളെയും ചികിത്സാ ഗുണനിലവാരത്തെയും തടസ്സപ്പെടുത്തുകയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ആശുപത്രി സംവിധാനം പൂര്‍ണ്ണമായും ഉറപ്പു വരുത്തി മാത്രം അംഗീകാരം നേടുന്ന സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്രകാരം സര്‍ക്കാര്‍ ആശുപത്രികളിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ പിന്‍വലിക്കുമോ?

3971

മരുന്നുകള്‍ക്ക് അകാരണമായി വില വര്‍ദ്ധിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്തു മഴക്കാലരോഗങ്ങള്‍ മുന്നില്‍കണ്ട് മരുന്ന് കമ്പനികള്‍ അപ്രധാന ചേരുവകളുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി മരുന്നുകളുടെ വില വര്‍ദ്ധിപ്പിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഇപ്രകാരം മരുന്നുകള്‍ക്ക് അകാരണമായി വിലവര്‍ദ്ധിപ്പിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ?

3972

ഔഷധവില നിയന്ത്രണ നയത്തിന്റെ അടിസ്ഥാനത്തില്‍ വിപണി അധിഷ്ഠിത വിലനിര്‍ണ്ണയ രീതി

ശ്രീ. എം. . ബേബി

,, എളമരം കരീം

,, എം. ചന്ദ്രന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

()കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഔഷധവില നിയന്ത്രണ നയത്തിന്റെ കരട് പ്രകാരം ചെലവ് അധിഷ്ഠിത വില നിര്‍ണ്ണയമെന്ന ഇപ്പോഴത്തെ രീതിയില്‍ നിന്നു മാറി വിപണി അധിഷ്ഠിത വിലനിര്‍ണ്ണയ രീതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ സര്‍ക്കാരിന്റെ പ്രസ്തുത നയത്തോടുള്ള സമീപനം വ്യക്തമാക്കുമോ?

3973

കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന വാങ്ങിയ മരുന്നുകളുടെ വിശദാംശം

ശ്രീ. . പി. ജയരാജന്‍

()കേരളാ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേന 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ ആകെ എത്ര രൂപയുടെ മരുന്നുകള്‍ വാങ്ങിയെന്നു പറയാമോ;

(ബി)പ്രസ്തുത സര്‍വ്വീസസ് കോര്‍പ്പറേഷന് മരുന്നുകളോ സര്‍ജിക്കല്‍ ഉപകരണങ്ങളോ വിതരണം ചെയ്ത് ഏറ്റവും കൂടുതല്‍ തുകയുടെ ഇടപാടുകള്‍ നടത്തിയ 10 കമ്പനികള്‍ ഏതെന്നു വിവരിക്കുമോ;

(സി)പ്രസ്തുത 10 കമ്പനികളുടെ പക്കല്‍ നിന്നും എന്തെല്ലാം മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളുമാണ് കേരളാ മെഡിക്കല്‍ സര്‍വീസസ് കേര്‍പ്പറേഷന്‍ വാങ്ങിയതെന്നു അറിയിക്കുമോ;

(ഡി)നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ (മൂന്നു മാസം) കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ആകെ എത്ര തുകയുടെ മരുന്നുകള്‍ വാങ്ങിയെന്നു വ്യക്തമാക്കുമോ;

()വാങ്ങിയ മരുന്നുകള്‍ ഇന്റന്‍ഡ് പ്രകാരം 14 ജില്ലകളിലേക്കും ലഭ്യമാക്കിയതിന്റെ കണക്കുകളും ജില്ലാ വെയര്‍ഹൌസുകളില്‍ നിന്നും വിവിധ ആശുപത്രികളിലേയ്ക്ക് ലഭ്യമാക്കിയതിന്റെ കണക്കുകളും ലഭ്യമാക്കുമോ?

3974

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്ന് വിതരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

,, ബി.സത്യന്‍

,, കെ. സുരേഷ് കുറുപ്പ്

()മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും ഉപകരണങ്ങളും ചികില്‍സയ്ക്കുവേണ്ട മറ്റു സാധനങ്ങളും വേണ്ടത്ര ലഭ്യമല്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി അധിക തുക എന്തെങ്കിലും അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് അറിയിക്കുമോ;

(സി)മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴി വാങ്ങി നല്‍കുന്നതല്ലാതെ മുന്‍കാലത്തേതില്‍ നിന്നും വ്യത്യസ്തമായി സൌജന്യമരുന്നു വിതണത്തിനായി എന്തെങ്കിലും പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കാമോ?

3975

മരുന്നു സംഭരണവും സൂക്ഷിപ്പിനുമുള്ള സംവിധാനം

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മരുന്ന് സംഭരണവും സൂക്ഷിപ്പും മേഖലയില്‍ ഏര്‍പ്പെടുത്തിയ/ നടപ്പിലാക്കിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഈ മേഖലയില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുമോ; വിശദമാക്കുമോ;

(സി)മരുന്നുകള്‍ സൂക്ഷിക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ മരുന്നുകള്‍ നശിക്കുന്നു എന്ന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ എം.ഡി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ മരുന്ന് സംഭരണത്തിലും സൂക്ഷിപ്പിലും ഉള്ള ഈ പോരായ്മ പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

3976

മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍

ശ്രീ. . പി. ജയരാജന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ രീതിയില്‍ മുന്‍ ഗവണ്‍മെന്റിന്റെ കാലത്തുണ്ടായിരുന്നതില്‍ നിന്ന് എന്തു മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നതെന്നറിയിക്കാമോ;

(ബി) പ്രൊഡക്ട് മിക്സ് ആന്റ് അഷ്വേര്‍ഡ് സ്കീം എന്താണെന്ന് വ്യക്തമാക്കാമോ ;

(സി) പുതിയ രീതി ചെറുകിടക്കാരെ അകറ്റി നിര്‍ത്തുകയും വന്‍കിട കുത്തകകള്‍ക്ക് ഉയര്‍ന്ന ലാഭം ഈടാക്കാന്‍ അവസരം ലഭിക്കുകയും ചെയ്തിരിക്കുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(ഡി) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2011-12 വര്‍ഷം കോര്‍പ്പറേഷന്‍ വാങ്ങിയ മരുന്നുകളുടെ വിലയിലുളള ശരാശരി അന്തരം എത്രയാണെന്നറിയിക്കാമോ ?

3977

നേമം-വിദ്യാധിരാജ ഹോമിയോ കോളേജിലെ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം

ശ്രീ. . റ്റി. ജോര്‍ജ്

()നേമം-വിദ്യാധിരാജ ഹോമിയോ കോളേജിലെ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ടോ ;

(ബി)പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ ആയതിന്റെ കാരണം എന്താണെന്ന് വിശദമാക്കുമോ ?

3978

വൈക്കം നിയോജക മണ്ഡലത്തിലെ ആയുര്‍വേദ - ഹോമിയോ ആശുപത്രികളില്‍ എന്‍.ആര്‍.എച്ച്.എം. വഴി താല്കാലിക ജീവനക്കാരുടെ നിയമനം

ശ്രീ.കെ.അജിത്

()വൈക്കം നിയോജക മണ്ഡലത്തിലെ ആയുര്‍വേദ-ഹോമിയോ ആശുപത്രികളില്‍ എന്‍.ആര്‍.എച്ച്.എം. വഴി എത്ര താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് പറയാമോ ;

(ബി)ഇങ്ങനെ നിയമിച്ചിട്ടുളള ജീവനക്കാര്‍ക്ക് നിലവില്‍ എത്ര രൂപ വീതമാണ് വേതനം നല്‍കിവരുന്നത് ;

(സി)ഇവര്‍ക്ക് നല്‍കുന്നതിനുളള വേതനം വര്‍ദ്ധിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)എന്‍.ആര്‍.എച്ച്.എം. വഴിനിയമിച്ചിട്ടുളള നിശ്ചിത വര്‍ഷം പൂര്‍ത്തിയായ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ആലോചിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ ?

3979

ആയുര്‍വ്വേദത്തെ പരമ്പരാഗത ചികിത്സാ രീതിയായി വികസിപ്പിക്കാന്‍ നടപടി

ശ്രീ. കെ. ദാസന്‍

()ആയുര്‍വ്വേദ ചികിത്സയെ പരമ്പരാഗത ചികിത്സാ രീതിയായി വികസിപ്പിക്കാനുതകുന്ന ഒരു സമഗ്രമായ ആയുര്‍വേദ ചികിത്സാ നയം നടപ്പിലാക്കുവാന്‍ തയ്യാറാകുമോ;

(ബി)ആയുര്‍വേദ വകുപ്പിന് കീഴില്‍, പരമ്പരാഗതമായി വ്യാപനം ചെയ്യപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്ത് ശീലമായി മാറിയിട്ടുള്ള രീതികള്‍ പ്രചരിപ്പിക്കാന്‍ വിജ്ഞാന വ്യാപന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇത് ബ്ളോക്ക് തലത്തില്‍ സ്ഥാപിക്കുമോ?

3980

ആയുര്‍വ്വേദ നഴ്സുമാരുടെ ഡ്യൂട്ടി സമയം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

,, മാത്യു. ടി. തോമസ്

() ആയുര്‍വ്വേദ നഴ്സുമാരുടെ ഡ്യൂട്ടി സമയം ഒരു ദിവസം 20മണിക്കൂര്‍ വരെ നീളുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത ജോലി സമയം 8 മണിക്കൂര്‍ ആക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) പുതുതായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ആശുപത്രികളില്‍ സ്റാഫ് പാറ്റേണ്‍ അനുസരിച്ച് ജീവനക്കാരെ നിയമിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3981

ഗവണ്‍മെന്റ് ആയുര്‍വേദ കോളേജു അദ്ധ്യാപകരുടെ ശമ്പള പരിഷ്ക്കരണം

ശ്രീമതി പി. അയിഷാ പോറ്റി

()സംസ്ഥാനത്ത് ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് അദ്ധ്യാപകരുടെ ശമ്പള പരിഷ്ക്കരണം അവസാനമായി നടന്നത് എന്നാണ്;

(ബി)പ്രസ്തുത അദ്ധ്യാപകരുടെ ശമ്പള പരിഷ്ക്കരണം ഇപ്പോള്‍ പരിഗണനയിലുണ്ടോ;

(സി)മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്ക് അവസാനമായി ശമ്പള പരിഷ്ക്കരണം എന്നുമുതല്‍ പ്രാബല്യത്തില്‍ വരും വിധമാണ് പരിഷ്ക്കരിച്ച് നല്‍കിയത്;

(ഡി)പ്രസ്തുത അദ്ധ്യാപകരുടെ ശമ്പളത്തില്‍ പേഷ്യന്റ് കെയര്‍ അലവന്‍സ്, നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് എന്നിവ ഉള്‍പ്പെടുത്തി നല്‍കാന്‍ സാധിക്കുമോ ?

3982

ആയൂര്‍വേദവകുപ്പിലെ ഐ.എസ്.എം. ഡിപ്പാര്‍ട്ട്മെന്റില്‍ ഫാര്‍മസിസ്റ് പ്രമോഷന്‍ സംബന്ധിച്ച വിശദാംശം

ശ്രീ. മോന്‍സ് ജോസഫ്

()ആയൂര്‍വ്വേദവകുപ്പിലെ ഐ.എസ്.എം. ഡിപ്പാര്‍ട്ട്മെന്റില്‍ പുതിയ സ്പെഷ്യല്‍ റൂള്‍ നിലവില്‍ വന്നപ്പോള്‍ ഫാര്‍മസിസ്റ് പ്രമോഷനും ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള 1:1 റേഷ്യോ പാലിക്കുന്നുണ്ടോ ; 1:1 റേഷ്യോ പാലിക്കുന്നതിനുവേണ്ടി എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് പറയാമോ ;

(ബി)ഫാര്‍മസിസ്റ് കോഴ്സിന്റെ ഒരു സ്പെഷ്യല്‍ ബാച്ച് നടത്തിയാല്‍ പ്രസ്തുത പ്രശ്നം പരിഹരിക്കുവാന്‍ കഴിയുമോ ; എങ്കില്‍ സ്പെഷ്യല്‍ ബാച്ച് ആരംഭിക്കാന്‍ നടപടി സ്വികരിക്കുമോ ;

(സി)ആയൂര്‍വേദ ഐ.എസ്.എം. ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാര്‍ക്ക് ഫാര്‍മസിസ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹോമിയോയിലേതുപോലെ ലഭിക്കാത്തതുമൂലം പ്രമോഷന്‍ നഷ്ടമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

3983

ആയുര്‍വ്വേദ കോളേജുകളിലെ അദ്ധ്യാപക തസ്തികകള്‍

ശ്രീ. റ്റി. വി. രാജേഷ്

() സംസ്ഥാനത്ത് മൂന്ന് സര്‍ക്കാര്‍ ആയുര്‍വ്വേദ കോളേജിലും നിലവില്‍ എത്ര അദ്ധ്യാപക തസ്തികകള്‍ ഉണ്ടെന്ന് വിവരം നല്‍കാമോ ;

(ബി) സെന്റര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അനുശാസിക്കുന്ന വിധമുളള അദ്ധ്യാപകക്ഷാമം ഉണ്ടോ ; ഉണ്ടെങ്കില്‍ ഇതിന് എന്തെങ്കിലും പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ടോ ;

(സി) കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വ്വേദ കോളേജിലെ ഏതെങ്കിലും അദ്ധ്യാപക തസ്തികകള്‍ മറ്റ് കോളേജിലേയ്ക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

3984

കോഴിക്കോട് ആയുര്‍വ്വേദ ഡി.എം.. ഓഫീസിലെ ക്രമക്കേടുകള്‍

ശ്രീമതി കെ.കെ. ലതിക

()കോഴിക്കോട് ആയുര്‍വേദ ഡി.എം.. ഓഫീസില്‍ വകുപ്പുതലത്തില്‍ ഒ.ആന്റ് എം. ഇന്‍സ്പെക്ഷന്‍ നടത്തിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്തെല്ലാം ന്യൂനതകളും ക്രമക്കേടുകളുമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഓഫീസില്‍ അക്കൌണ്ടന്റ് ജനറല്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ എത്ര ഖണ്ഡികകള്‍ക്ക് ഇനിയും മറുപടി നല്‍കാനുണ്ടെന്നും പ്രസ്തുത ഖണ്ഡികകളില്‍ പറയുന്ന ക്രമക്കേടുകള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ;

(ഡി)ധനകാര്യവകുപ്പ് ഇന്‍സ്പെക്ഷന്‍ വിംഗ് പ്രസ്തുത ഓഫീസില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ?

3985

മാവേലിക്കര ആയുര്‍വ്വേദ ആശുപത്രിയിലെ പ്രശ്നങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര ആയുര്‍വേദ ആശുപത്രയില്‍ മതിയായ സൌകര്യങ്ങളും മരുന്നുകളും ഇല്ലെന്നുള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് അടിയന്തിരമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

3986

എല്ലാ നിയോജക മണ്ഡലങ്ങളിലും ‘യൂനാനി’ ഡിസ്പെന്‍സറികള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തില്‍ എത്ര ‘യൂനാനി’ ഡിസ്പെന്‍സറികള്‍ ഉണ്ട് എന്ന് വിശദമാക്കുമോ ; എവിടെയൊക്കെ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത ചികിത്സാ രീതി പ്രോല്‍സാഹിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)ഉണ്ടെങ്കില്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കാമോ ;

(ഡി)ആയതിനായി നിയോജക മണ്ഡലങ്ങളില്‍ എന്‍.ആര്‍.എച്ച്.എം സഹായത്തോടെ യൂനാനി ഡിസ്പെന്‍സറികള്‍ തുടങ്ങുന്നതിന് നടപടി സ്വികരിക്കുമോ ; വിശദമാക്കാമോ ?

3987

സംസ്ഥാനത്ത് പ്രകൃതി ചികിത്സാ ക്ളിനിക്കുകള്‍ ആരംഭിക്കുവാന്‍ നടപടികള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് പ്രകൃതി ചികിത്സാ ക്ളിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)സപ്തധാരാ പദ്ധതിയില്‍ പ്രകൃതി ചികിത്സാ ക്ളിനിക്കുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

3988

മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഒഴിവുകള്‍

ശ്രീ. റ്റി. വി. രാജേഷ്

മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഒഴിവുകള്‍ പി.എസ്.സി ക്ക് വിടുന്നതിന് നടപടി സ്വീകരിക്കുമോ; അതുവരെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നിയമനം നടത്താനാവശ്യമായ നടപടി സ്വീകരിക്കുമോ?

3989

മലബാര്‍ ദേവസ്വം ബോര്‍ഡ് സ്റാഫ് പാറ്റേണ്‍

ശ്രീ. റ്റി. വി. രാജേഷ്

()മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സ്റാഫ് പാറ്റേണ്‍ നിശ്ചയിക്കുന്നതിനുള്ള തടസ്സമെന്താണ്;

(ബി)മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കമ്മീഷണറെ നിയമിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

3990

തവനൂര്‍ പഞ്ചായത്തിലെ മിനിപമ്പ പുനരുദ്ധരിക്കാനാവശ്യമായ നടപടി

ഡോ. കെ.ടി. ജലീല്‍

()ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ പുണ്യസ്നാനത്തിനായി എത്തുന്ന തവനൂര്‍ പഞ്ചായത്തിലെ മിനിപമ്പ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഓരോ വര്‍ഷവും കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ള ഭക്തര്‍ ഇവിടെ മുങ്ങിമരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഭാരതപ്പുഴയുടെ തീരത്ത് സൈഡ് കെട്ടി വിശാലമായ കംഫര്‍ട്ട് സ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ എസ്റിമേറ്റുകള്‍ ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി മിനിപമ്പയെ പുനരുദ്ധരിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ഇതുമായി ബന്ധപ്പെട്ട് അപേക്ഷ ലഭ്യമായിട്ടുണ്ടോ എന്ന് പറയുമോ;

()ഇല്ലെങ്കില്‍ അതിന്‍മേലുള്ള നടപടി ഏതുവരെയായി എന്ന് വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.