UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3891

സാംക്രമികരോഗങ്ങളുടെ സംക്രമണം

ശ്രീ. . ചന്ദ്രശേഖരന്‍

()ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ സാംക്രമികരോഗങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് വരുന്നവര്‍ കൊണ്ടുവരുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇത് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വികരിച്ചിട്ടുള്ളതെന്നറിയിക്കാമോ ;

(സി)പ്രസ്തു കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇക്കാര്യം നിരീക്ഷിക്കാനും പ്രതിവിധികള്‍ എടുക്കാനും നടപടി സ്വീകരിക്കുമോ ?

3892

വര്‍ഷകാല-ജലജന്യരോഗങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വര്‍ഷകാല-ജലജന്യ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പറയുമോ;

(ബി)തിളപ്പിക്കാത്തതും പച്ചവെള്ളം കലര്‍ത്തിയതുമായ വെള്ളം ഹോട്ടലുകളില്‍ നിന്നും ജനങ്ങള്‍ക്ക് നല്‍കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് തടയുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ?

3893

പകര്‍ച്ചപനി തടയാന്‍ ബോധവല്‍ക്കരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പകര്‍ച്ചപനി പടരുന്ന സാഹചര്യത്തില്‍ വാര്‍ഡ്തലത്തില്‍ ആരോഗ്യബോധവല്‍ക്കരണത്തിന് എന്തെങ്കിലും നടപടികള്‍ സ്വികരിച്ചിട്ടുണ്ടോ ;

(ബി)ത്രിതലപഞ്ചായത്ത്തലത്തില്‍ എന്ത് സഹായങ്ങളാണ് നല്‍കിയത് ;

(സി)ഇവ ശരിയായ വിധത്തില്‍ വിനിയോഗിച്ചിരിക്കുന്നുവെന്നറിയാന്‍ സ്വികരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

3894

പകര്‍ച്ചപനിക്കെതിരെ മണ്ഡലാടിസ്ഥാനത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റടുത്തശേഷം സംസ്ഥാനത്ത് പകര്‍ച്ചപ്പനിമൂലം എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി)പകര്‍ച്ചപ്പനി വ്യാപകമായതിനാല്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ അടിയന്തിര മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3895

പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് നടപടി

ശ്രീ.പി.കെ.ബഷീര്‍

()പകര്‍ച്ചപ്പനി, ചിക്കന്‍ഗുനിയാ, ഡെങ്കിപ്പനി, ജപ്പാന്‍ജ്വരം, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ മലമ്പനിയും കേരളത്തില്‍ വ്യാപകമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും, നിയന്ത്രിക്കുന്നതിനും ഏന്തെല്ലാം മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

(സി)എല്ലാ ജില്ലകളിലെയും ജില്ല, താലൂക്ക്, കമ്മ്യൂണിറ്റി ആശുപത്രികളില്‍ പകര്‍ച്ച വ്യാധികളുടെ ചികിത്സക്കും രക്തപരിശോധനക്കും മറ്റുമായി പ്രത്യേക വിഭാഗം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

3896

ആലപ്പുഴ ജില്ലയിലെ മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുവാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ;

(ബി)ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ജ്വരം, മലേറിയ എന്നീ രോഗങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിച്ചു ; വിശദീകരിക്കാമോ ;

(ഡി)വാര്‍ഡ്തല സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നല്‍കി വരുന്ന സാമ്പത്തിക സഹായം എത്രയാണ് ; ഇത് വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണിക്കുമോ ?

3897

കോഴിക്കോട് ജില്ലയിലെ എച്ച്1 എന്‍1 ബാധിതര്‍

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം എച്ച്1 എന്‍1 രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത രോഗം പടരാതിരിക്കുന്നതിനുളള എന്തെല്ലാം പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

3898

കോഴിക്കോട് ജില്ലയിലെ മഴക്കാലരോഗ പ്രതിരോധ നടപടികള്

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, സര്‍ക്കാര്‍ ആശുപത്രികളിലും മഴക്കാലരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനാ വശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3899

കായംകുളം നഗരസഭയില്‍ ‘ആശാ’ –പ്രവര്‍ത്തകരുടെ ഒഴിവുകള്‍

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം നഗരസഭയില്‍ എത്ര ‘ആശാ’ പ്രവര്‍ത്തകരുടെ ഒഴിവുകള്‍ ഉണ്ട്;

(ബി)തെരഞ്ഞെടുക്കപ്പെട്ട എല്ലാ വാര്‍ഡുകളിലും ‘ആശാ’ പ്രവര്‍ത്തകര്‍ നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി)ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ വഴി പകര്‍ച്ച വ്യാധി നിയന്ത്രണ പരിപാടികള്‍ക്കായി കായംകുളം നഗരസഭയ്ക്ക് എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്നും അവയില്‍ എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ ?

3900

അഡ്ഹോക്ക് നിയമനരീതി പ്രകാരം നിയമിക്കപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാര്‍

ശ്രീ. . പി. ജയരാജന്‍

()ആരോഗ്യ വകുപ്പില്‍ അഡ്ഹോക്ക് നിയമനരീതി പ്രകാരം എത്ര മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ;

(ബി) പി.എസ്.സി മുഖേന സ്ഥിരം നിയമനം ലഭിക്കുന്ന മെഡിക്കല്‍ ഓഫീസര്‍ക്കു നല്‍കുന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും അഡ്ഹോക്ക് നിയമനം ലഭിക്കുന്നവര്‍ക്കും നല്‍കുന്നുണ്ടോയെന്ന് അറിയിക്കുമോ ;

(സി) അഡ്ഹോക്ക് നിയമനം ലഭിച്ച മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് റൂറല്‍ അലവന്‍സ് ലഭിക്കുന്നില്ല എന്നതു സംബന്ധിച്ച് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ ;

(ഡി) ആരോഗ്യ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ക്ഷാമം നേരിടുമ്പോള്‍ അവകാശപ്പെട്ട ആനുകൂല്യം പോലും നല്‍കാതിരിക്കുന്നത് ചൂണ്ടിക്കാണിച്ച് നല്‍കിയ നിവേദനത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ;

() ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ്, ധനകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ഉത്തരവിറക്കുകയും പ്രസ്തുത ഉത്തരവ് അക്കൌണ്ടന്റ് ജനറലിനു കൈമാറി അഡ്ഹോക്ക് നിയമനം കിട്ടിയ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പേ സ്ളിപ്പ് നല്‍കുവാനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

3901

പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് വൈപ്പിന്‍ മണ്ഡലത്തില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍

ശ്രീ.എസ്. ശര്‍മ്മ

()അന്യസംസ്ഥാന തൊഴിലാളികളുടെ ബാഹുല്യംമൂലം സംജാതമാകുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് വൈപ്പിന്‍ മണ്ഡലത്തില്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം കേന്ദ്രീകരിച്ച് സര്‍വ്വേ നടത്തുന്നതിനും ഇവര്‍ക്ക് പ്രത്യേകമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും, നിശ്ചിത കാലയളവില്‍ മോണിറ്ററിംഗ് നടത്തുന്നതിനും നടപടി സ്വീകരിക്കുമോ ?

3902

ആരോഗ്യ മേഖലയില്‍ അലോപ്പതി ഡോക്ടര്‍മാരുടെ ഒഴിവുകളുടെ വിശദാംശം

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ എത്ര അലോപ്പതി ഡോക്ടര്‍മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് പറയാമോ;

(ബി)മഴക്കാലരോഗങ്ങളും പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിന് അടിയന്തിര പരിഗണന നല്‍കുമോ;

(സി)ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

3903

കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ ഒഴിവുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ മെഡിക്കല്‍, പാരാമെഡിക്കല്‍, മിനി സ്റീരിയല്‍ വിഭാഗങ്ങളിലുള്ള ഒഴിവുകള്‍ നികത്തി ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

3904

കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എന്‍.ആര്‍.എച്ച്.എം. ഫണ്ട്

ശ്രീ. മുല്ലക്കര രത്നാകരന്‍

കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയെ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയിട്ടും അതിനാവശ്യമായിട്ടുളള സൌകര്യങ്ങളും സജ്ജീകരണങ്ങളും ഇനിയും ഉണ്ടാകാതിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിന് എന്‍.ആര്‍.എച്ച്.എം.മുഖേനയുളള ഫണ്ട് അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം കൈക്കൊളളുമോ ?

3905

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പനി ബാധിതര്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനം

ശ്രീ. മുല്ലക്കര രത്നാകരന്‍

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച സാഹര്യത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തീരുമാനം കൈക്കൊളളുമോ?

3906

കോങ്ങാട് മണ്ഡലത്തില്‍ സ്കൂള്‍ ഹെല്‍ത്ത് പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()2012-13 ബജറ്റില്‍ സൂചിപ്പിച്ച സ്കൂള്‍ ഹെല്‍ത്ത് പദ്ധതിയുടെ വിശദാംശം വ്യക്തമാക്കുമോ;

(ബി)കോങ്ങാട് മണ്ഡലത്തെ ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

3907

ജ്യോതിസ്സ്’ലാബുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്ത് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി വക എത്ര ‘ജ്യോതിസ്സ്’ ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ;

(ബി)ആയതില്‍ എത്ര എണ്ണം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട് ;

(സി)സംസ്ഥാനത്ത് എവിടെയെങ്കിലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളോട് ചേര്‍ന്ന് ‘ജ്യോതിസ്സ്’ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ എവിടെയൊക്കെ ; വിശദമാക്കുമോ ?

3908

ബ്ളഡ് ബാങ്കുകളുടെ പ്രവര്‍ത്തനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, കെ. എന്‍. . ഖാദര്‍

,, കെ. എം. ഷാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

()സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ചും, സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന ബ്ളഡ് ബാങ്കുകളുടെപ്രവര്‍ത്തനം നിരീക്ഷിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണുള്ളത്;

(ബി)ബ്ളഡ് ബാങ്കിന്റേയും, ശേഖരിക്കുന്ന രക്തത്തിന്റേയും ശുചിത്വം ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്;

(സി)രക്തദാതാക്കളുടെ എണ്ണത്തില്‍ കുറവുണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ ആവശ്യത്തിന് രക്തശേഖരം ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)അവശ്യഘട്ടങ്ങളില്‍ രക്തം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

3909

അനലിറ്റിക്കല്‍ ലബോറട്ടറികള്‍

ശ്രീ. ഷാഫി പറമ്പില്‍

,, എം.. വാഹീദ്

,, ലൂഡി ലൂയിസ്

,, പി.സി. വിഷ്ണുനാഥ്

()അനലിറ്റിക്കല്‍ ലബോറട്ടറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)ഇത്തരം ലാബുകള്‍ ആധുനികവല്‍ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ആധുനികവല്‍ക്കരണത്തിന് ലഭിക്കുന്നത്?

3910

സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവയുടെ നിയന്ത്രണം

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ലാബുകള്‍ എന്നിവയുടെ നിയന്ത്രണം അത്യാവശ്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)രോഗികളെ വിവിധ തരത്തില്‍ ചൂഷണം ചെയ്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും പ്രത്യേക സംവിധാനങ്ങള്‍ കൊണ്ടുവരുമോ;

(സി)രജിസ്ട്രേഷന്‍ ഫീസ് ഏകീകരണം, മെച്ചപ്പെട്ട ആരോഗ്യ സേവനം, തൊഴിലാളികള്‍ക്കുള്ള മാന്യമായ വേതനം എന്നിവ ഉറപ്പുവരുത്തുന്നതിന് പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരുന്നകാര്യം പരിഗണിക്കുമോ?

3911

വെള്ളായണി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള നടപടി

ശ്രീമതി ജമീലാ പ്രകാശം

()വെള്ളായണി പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥാപിച്ചത് എന്നാണ് ;

(ബി)എന്നുമുതലാണ് അവിടെ രോഗികളെ കിടത്തി ചികിത്സിക്കാന്‍ തുടങ്ങിയത് ;

(സി)നിലവില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ടോ ;

(ഡി)ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്ത് ;

()പ്രസ്തുത പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രോഗികളെ വീണ്ടും കിടത്തി ചികിത്സിക്കാനുള്ള നടപടി സ്വികരിക്കുമോ 

3912

കോഴിക്കോട് ജില്ലയിലെ കിടത്തി ചികിത്സയുളള പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയിലെ ഏതെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് നിലവില്‍ കിടത്തി ചികിത്സയുളളതെന്ന് വിശദമാക്കുമോ;

(ബി)ഏതെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ കിടത്തി ചികിത്സ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിര്‍ത്തലാക്കിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ ?

3913

പേരാമ്പ്ര താലൂക്കാശുപത്രിയിലെ സൌകര്യങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ അനുവദിച്ച കിടക്കകളുടെ എണ്ണം എത്രയാണ്;

(ബി)പ്രസ്തുത ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം എത്രയെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത ആശുപത്രിയില്‍ പദവി ഉയര്‍ത്തപ്പെട്ടശേഷം കിടക്കകളുടെ എണ്ണത്തിലുള്ള മാറ്റത്തിനനുസരിച്ച് ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എത്രയെന്നും ഏതെല്ലാം തസ്തികകളെന്നും വിശദമാക്കുമോ;

(ഡി)പ്രസ്തുത ആശുപത്രിയില്‍ ഒരു ദിവസം ശരാശരി എത്ര രോഗികള്‍ ചികിത്സക്കെത്തുന്നതായാണ് കണക്കാക്കിയിട്ടുള്ളത്;

()രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ ഡോക്ടര്‍ മാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ?

3914

കുട്ടനാട് താലൂക്ക് ആശുപത്രികളിലെ കരാര്‍ അടിസ്ഥാനത്തിലുള്ള ഡോക്ടര്‍മാര്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് താലൂക്കിലുള്ള ഏതെല്ലാം ആശുപത്രികളില്‍ എന്‍.ആര്‍.എച്ച്.എം വഴി കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിശദമാക്കുമോ;

(ബി)നിര്‍ബന്ധിത ഗ്രാമീണ സേവനത്തിന് നിയോഗിച്ച ഡോക്ടര്‍മാര്‍ കുട്ടനാട്ടിലെ ഏതെല്ലാം ആശുപത്രികളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ലായെന്നുള്ള വിവരം ലഭ്യമാക്കുമോ;

(സി)ടി ഡോക്ടര്‍മാര്‍ക്കെതിരെ എന്ത് വകുപ്പുതല നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

3915

ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍

ശ്രീ. സി.കെ. സദാശിവന്‍

()യാത്രാ സൌകര്യങ്ങള്‍ കുറവുള്ള ദ്വീപു നിവാസികള്‍ക്ക് ആശ്വാസകേന്ദ്രമായ 'ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികള്‍' ളുടെ പ്രവര്‍ത്തനം പരിശോധിക്കാറുണ്ടോ;

(ബി)ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ?

3916

ചെറുവണ്ണൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ തസ്തികകള്‍

ശ്രീ.എളമരം കരീം

()ചെറുവണ്ണൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്ററില്‍ ഏതെല്ലാം തസ്തികകളാണുളളത്;

(ബി)ആയതില്‍ ഏതെല്ലാം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു; വിശദമാക്കുമോ;

(സി)ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

3917

നരിക്കുനി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെ കുറവ്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കൊടുവള്ളി നിയോജക മണ്ഡലത്തിലെ നരിക്കുനി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിലവില്‍ എത്ര ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുന്നുണ്ടെന്ന് പറയുമോ;

(ബി)രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതുകൊണ്ടുണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ രാത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3918

ചടയമംഗലം നിയോജകമണ്ഡലത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം നിയോജക മണ്ഡലത്തിലെ വെളിനല്ലൂര്‍ പി.എച്ച് സെന്റര്‍, ചടയമംഗലം പി. എച്ച് സെന്റര്‍, മടത്തറ പി.എച്ച് സെന്റര്‍ എന്നിവടങ്ങളിലെ ഡോക്ടര്‍മാരുടെ കുറവു പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ 

3919

ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനും ആയുര്‍വേദാശുപത്രിക്കും കെട്ടിടം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരി മണ്ഡലത്തിലെ ന്യൂമാഹി ഗ്രാമപഞ്ചായത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനും ആയുര്‍വേദാശുപത്രിക്കും കെട്ടിടം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭ്യമായിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; വെളിപ്പെടുത്തുമോ?

(സി)ആയതിന്നായി ഈ സാമ്പത്തിക വര്‍ഷം എത്ര തുക നീക്കി വെച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3920

വടകര ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം

ശ്രീ. സി. കെ. നാണു

()വടകര ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രോഗികളെ നിലവില്‍ കിടത്തി ചികിത്സിക്കുന്നുണ്ടോ ;

(ബി)ഇല്ലെങ്കില്‍ ഡോക്ടര്‍മാരും മറ്റ് സൌകര്യങ്ങള്‍ ഉണ്ടായിട്ടും പനിപടരുന്ന അവസരത്തില്‍ കിടത്തി ചികിത്സിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ ?

3921

മലപ്പുറം ജില്ലയിലെ ഓമാനൂര്‍ പി.എച്ച്.സി യിലെ സ്റാഫ് പാറ്റേണ്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മലപ്പുറം ജില്ലയിലെ ഓമാനൂര്‍ പി.എച്ച്.സി യെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത് എന്നാണെന്ന് പറയാമോ;

(ബി)എങ്കില്‍ ഇവിടെ നിലവില്‍ എത്ര ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റാഫുകളാണ് ഉള്ളതെന്ന് അറിയിക്കുമോ;

(സി)ഇതില്‍ എത്രപേര്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റില്‍ മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നുവെന്ന് അറിയിക്കുമോ;

(ഡി)കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനാവശ്യമായ തസ്തികകള്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ;

()പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് വരെ എന്‍.ആര്‍. എച്ച്.എം മുഖേന ഡോക്ടര്‍മാരേ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

3922

വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പലം പഞ്ചായത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുവാന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

()പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപകമായികൊണ്ടിരിക്കുന്നതിനാല്‍ വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പലം പഞ്ചായത്തിലെ ജനങ്ങള്‍ ചികിത്സ കിട്ടാതെ വിഷമിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പഞ്ചായത്തില്‍ ഇതുവരെ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പോലും സ്ഥാപിക്കുവാന്‍ തയ്യാറായിട്ടില്ല എന്ന വിവരം അറിയാമോ;

(സി)പ്രസ്തുത ആശുപത്രി അനുവദിക്കുന്നതിന് എന്നേക്ക് സാധ്യമാകുമെന്ന് വ്യക്തമാക്കാമോ?

3923

കൊടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം

ശ്രീ.വി.എം. ഉമ്മര്‍ മാസ്റര്‍

()കൊടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഓരോ ദിവസവും പരിശോധനയ്ക്കെത്തുന്ന രോഗികളുടെ ശരാശരി എണ്ണം എത്രയാണെന്ന് പറയാമോ;

(ബി)നിലവിലുള്ള ഡോക്ടര്‍മാരുടെ സേവനം അപര്യാപ്തമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പോരായ്മ പരിഹരിക്കുന്നതിനായി ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

3924

മൂര്‍ക്കനാട് പി.എച്ച്.സി.

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

()മൂര്‍ക്കനാട് പി.എച്ച്.സി.-സി.എച്ച്.സി ആക്കി ഉയര്‍ത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ മൂര്‍ക്കനാട് പി.എച്ച്.സി, സി.എച്ച്.സി ആക്കി ഉയര്‍ത്തുന്നതിന്റെ നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ ?

3925

മങ്കട മണ്ഡലത്തിലെ കുറുവയില്‍ പുതിയ പി.എച്ച്.സി.

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()മങ്കട മണ്ഡലത്തിലെ കുറുവയില്‍ പുതിയ പി.എച്ച്.സി. ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രദേശവാസികള്‍ക്ക് ചികിത്സാസൌകര്യം ലഭ്യമാക്കുന്നതിന് പുതിയ പി.എച്ച്.സി. ആരംഭിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ 

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.