UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3776

ഗ്രാമപഞ്ചായത്ത് തലത്തില്‍ സ്പോര്‍ട്സ് സൌകര്യങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സ്പോര്‍ട്സ് വികസനത്തിന് ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളെ സഹായിക്കുന്നതിന് എന്തെല്ലാം കേന്ദ്ര, സംസ്ഥാന പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിന് ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേന ഗ്രൌണ്ടുകള്‍ നവീകരിക്കുന്നതിന് തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പണം ലഭിക്കാത്തവയുണ്ടോ;

(ഡി)എങ്കില്‍ അവ ഉടനെ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

3777

സായ്-യുടെ സെന്റര്‍ ഫോര്‍ എക്സലന്‍സ് പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കായിക താരങ്ങള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്നതിനുളള പദ്ധതികള്‍ പരിഗണനയിലുണ്ടോ ;

(ബി) സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്ന നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(സി)ഏതെല്ലാം കായിക ഇനങ്ങളാണ് പ്രസ്തുത പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുക ;

(ഡി) എത്ര പേര്‍ക്ക് പ്രസ്തുത പദ്ധതിക്ക് കീഴില്‍ പരിശീലനം നല്‍കാനാകുമെന്ന് വിശദമാക്കാമോ ;

() ഈ പദ്ധതി കൂടുതല്‍ പ്രദേശങ്ങളില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(എഫ്) എങ്കില്‍, ഏതെല്ലാം പ്രദേശങ്ങളിലാണെന്ന് വ്യക്തമാക്കാമോ ?

3778

സ്പോര്‍ട്സ് ക്വോട്ടാ നിയമനം

ശ്രീ. കെ ശിവദാസന്‍ നായര്‍

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാധാകൃഷ്ണന്‍

,, പി.സി. വിഷ്ണുനാഥ്

()സ്പോര്‍ട്സ് ക്വോട്ടാ നിയമനത്തിന് അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്ന രീതി എങ്ങനെയാണ് വിശദമാക്കുമോ;

(ബി)അപേക്ഷകര്‍ക്ക് നല്‍കിയവര്‍ക്ക് അതുവരെ ലഭിച്ചിട്ടുള്ള മെഡലുകളുടേയും പുരസ്കാരങ്ങളുടേയും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് സോഫ്റ്റ് വെയര്‍ സൌകര്യം ഒരുക്കുമോ;

(സി)എങ്കില്‍ ഏത് ഏജന്‍സിയെ ആണ് ഇതിന് ചുമതലപ്പെടുത്തിയത്; വ്യക്തമാക്കുമോ?

3779

സ്കൂളുകളില്‍ കായിക പരിശീലന പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

()സ്കൂളുകളില്‍ കായിക പരിശീലനത്തിന് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആദ്യഘട്ടത്തില്‍ പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എവിടെയൊക്കെയാണ് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്ക് എന്ത് തുക വകയിരുത്തിയിട്ടുണ്ട് ?

T3780

കായിക വികസന നയവും ഫണ്ടും

ശ്രീ. കെ. വി. വിജയദാസ്

()കായിക വികസന ഫണ്ട് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)2012-13 ബഡ്ജറ്റ് പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ച ‘കായികനയ’ ത്തിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

3781

'ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം'

ശ്രീമതി ഗീതാ ഗോപി

()'ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം' പദ്ധതി നിലവിലുണ്ടോ; ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)തൃശ്ശൂര്‍ ജില്ലയില്‍ കളിസ്ഥലങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതെല്ലാമാണ്;

(സി)കളിസ്ഥലങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3782

നീന്തല്‍ക്കുള നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം

ശ്രീ. . കെ. ശശീന്ദ്രന്‍

() സംസ്ഥാനത്ത് സ്പോര്‍ട്സ് കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നീന്തല്‍ക്കുള നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ;

(ബി) കോഴിക്കോട് ജില്ലയിലെ എലത്തൂരിലും കുരുവട്ടൂര്‍, കാക്കൂര്‍, നന്മണ്ട എന്നീ പഞ്ചായത്തുകളിലും നീന്തല്‍ക്കുള നിര്‍മ്മാണത്തിന് സാമ്പത്തിക സഹായമാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(സി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു ?

3783

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സ്റേഡിയം നിര്‍മ്മാണം

ശ്രീ സി. ദിവാകരന്‍

()ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഏതെല്ലാം പ്രധാന സ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അന്തര്‍ദേശീയ നിലവാരത്തില്‍ പൂര്‍ത്തീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ബാക്കിയുള്ളവ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

3784

നാടന്‍ കായികവിനോദങ്ങളുടെ പ്രോത്സാഹനം

ശ്രീ. പി. തിലോത്തമന്‍

()അന്യരാജ്യങ്ങളുടെ കായികവിനോദങ്ങളും കായിക മത്സരങ്ങളുമാണ് നമ്മുടെ സംസ്ഥാനത്ത് അധികമായി പ്രചരിപ്പിക്കപ്പെടുന്നതെന്നും, നമ്മുടെ നാടിന്റെ തനത് കായിക വിനോദങ്ങള്‍ മിക്കവയും അന്യം നിന്നുപോയതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നാടന്‍ പന്തുകളിയടക്കം നമ്മുടെ തനത് കായിക വിനോദങ്ങളെ തിരികെകൊണ്ടുവരുവാനും യുവജനങ്ങളെയും മുതിര്‍ന്നവരെയും ഇത്തരം കളികളുടെ അസ്വാദകരാക്കുവാനും ഇതിന്റെ ഭാഗമാക്കാനും ഉതകുന്ന ഒരു പദ്ധതി രൂപപ്പെടുത്തുമോ?

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും യുവജനക്ഷേമ മന്ത്രാലയത്തിന്റേയും സംയുക്ത മേല്‍നോട്ടത്തിലും ഉത്തരവാദിത്വത്തിലും, ഗ്രാമതലം മുതല്‍ നാടന്‍ കായിക വിനോദങ്ങളുടെ പ്രദര്‍ശനത്തിനും വര്‍ഷംതോറുമുള്ള മത്സരങ്ങള്‍ക്കും വേദിയൊരുക്കുന്ന കാര്യം പരിഗണിക്കുമോ?

3785

സര്‍ക്കസ്സ് കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()അവശതയനുഭവിക്കുന്ന സര്‍ക്കസ്സ് കലാകാരന്‍മാരുടെ ക്ഷേമത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നുണ്ടോ;

(സി)എങ്കില്‍ അതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?

3786

തലശ്ശേരിയിലെ സര്‍ക്കസ് അക്കാദമി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()തലശ്ശേരിയില്‍ ആരംഭിച്ച സര്‍ക്കസ് അക്കാദമിക്കായി ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ എത്ര തുക നീക്കിവെച്ചന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത അക്കാദമിയുടെ പശ്ചാത്തലസൌകര്യങ്ങള്‍ക്കായി ഇതിനകം എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന് വിശദമാക്കാമോ;

(സി)അക്കാദമിയുടെ സ്ഥലമെടുപ്പ്, കെട്ടിട നിര്‍മ്മാണത്തിന്റെയും മറ്റ് അനുബന്ധ സൌകര്യങ്ങളുടെയും പ്രവൃത്തി എന്നിവ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?

3787

ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയം

ശ്രീ. ബി സത്യന്‍

()നാഷണല്‍ ഗെയിംസിന് വേണ്ടി നവീകരിക്കുന്ന ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയം ഗെയിംസിന് ശേഷം വിവിധ സ്പോര്‍ട്സ് ഇനങ്ങളുടെ പരിശീലനകേന്ദ്രമാക്കാനുള്ള ശുപാര്‍ശകള്‍ എന്തെങ്കിലും നിലവിലുണ്ടോ;

(ബി)ആധുനിക സൌകര്യങ്ങളൊരുക്കുന്ന പ്രസ്തുത സ്റേഡിയത്തെ ഒരു പ്രധാന കായിക പരിശിലനകേന്ദ്രമാക്കി മാറ്റാനുളള നടപടി സ്വീകരിക്കുമോ?

3788

കക്കാട് സ്വിമ്മിംഗ് പൂള്‍

ശ്രീ. ജെയിംസ് മാത്യു

()കണ്ണൂര്‍ ജില്ലയിലെ കക്കാട് സ്പോര്‍ട്സ് കൌണ്‍സിലിന്റെ കൈവശമുള്ള സ്ഥലത്ത് സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത ആവശ്യത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;

(സി)പ്രസ്തുത സ്വിമ്മിംഗ് പൂളിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കുമോ ?

3789

കണ്ണൂര്‍ ജില്ലയില്‍ സ്വിമ്മിംഗ്പൂള്‍

ശ്രീ. ജെയിംസ് മാത്യൂ

()മലബാര്‍ മേഖലയില്‍ സ്വിമ്മിംഗ്പൂള്‍ സൌകര്യം ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നേരിട്ടു സ്വിമ്മിംഗ്പൂള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ?

T3790

നീലേശ്വരത്തെ ഇ. എം. എസ്. സ്റേഡിയം നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മുന്‍ സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ചിരുന്ന നീലേശ്വരം ഇ. എം. എസ്. സ്റേഡിയം നിര്‍മ്മാണം ആരംഭിക്കാതിരുന്നതിനുള്ള കാരണം വ്യക്തമാക്കുമോ?

3791

എസ്. പി. മുരളീധരന് അംഗീകാരം

ശ്രീ. പി. തിലോത്തമന്‍

()സാഹസിക നീന്തല്‍ താരം എസ്. പി. മുരളീധരന്റെ നേട്ടങ്ങള്‍ക്കുളള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ എന്ത് പാരിതോഷികം നല്‍കാന്‍ ഉദ്ദേശിക്കുന്നു;

(ബി)എസ്. പി. മുരളീധരനെ അനുമോദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ചടങ്ങ് സംഘടിപ്പിക്കുമോ?

3792

സംസ്ഥാന ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ വികസനം

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, കെ.എന്‍.. ഖാദര്‍

()സംസ്ഥാന ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എന്തൊക്കെ പദ്ധതികളാണ് ആലോചനയിലുള്ളതെന്ന് വിശദമാക്കുമോ;

(ബി)സംസ്ഥാന ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭൂമി ലഭ്യമാണോ; എങ്കില്‍ വിശദമാക്കുമോ;

(സി)കോര്‍പ്പറേഷന്റെ കീഴിലെ ചിത്രാഞ്ജലി സ്റുഡിയോയുടെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, സ്റുഡിയോ പ്രവര്‍ത്തനം ആധുനികവത്ക്കരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; അവിടെ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവര്‍ക്ക് മാത്രം സാങ്കേതിക മേഖലകളുടെ ചുമതലകള്‍ നല്‍കുമോ?

3793

ചിത്രാഞ്ജലി സ്റുഡിയോക്ക് വേണ്ടി ചെലവഴിച്ച തുക

ശ്രീമതി ജമീലാ പ്രകാശം

()ചിത്രാഞ്ജലി സ്റുഡിയോക്കുവേണ്ടി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുകയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നത്;

(ബി)ഏതൊക്കെ ഇനങ്ങള്‍ക്ക് വേണ്ടിയാണ് പ്രസ്തുത തുക വകയിരുത്തിയിരുന്നത്;

(സി)വകയിരുത്തിയ തുക സംബന്ധിച്ച വിശദാംശങ്ങളും പ്രസ്തുത തുക എങ്ങനെ ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;

(ഡി)ചിത്രാഞ്ജലി സ്റുഡിയോയുടെ നവീകരണത്തിനുവേണ്ടി പദ്ധതി തയ്യാറാക്കി നടപ്പിലാക്കുമോ ?

3794

ആറ്റിങ്ങലില്‍ ഇന്റര്‍നാഷണല്‍ പ്രദര്‍ശനം

ശ്രീ. ബി. സത്യന്‍

() മികച്ച സിനിമാ തിയേറ്ററുകള്‍ ഉളള ആറ്റിങ്ങലില്‍ തിരുവനന്തപുരത്ത് നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നതില്‍ നിയമതടസ്സം നിലനില്‍ക്കുന്നുണ്ടോ ാ ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത തിയേറ്ററുകളില്‍ ഫിലിം ഫെസ്റിവല്‍ പ്രദര്‍ശനം ഒരുക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ ?

3795

ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ സ്മരണ നിലനിര്‍ത്തുന്നതിന് നടപടി

ശ്രീ. പി. തിലോത്തമന്‍

() ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ സംഭാവനകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സംസ്ഥാന ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന തരത്തില്‍ ഒരു പരിപാടി സംഘടിപ്പി ക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3796

സാംസ്കാരിക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച സാംസ്കാരിക ക്ഷേമനിധി ബോര്‍ഡിന്റെ നിലവിലുളള പ്രവര്‍ത്തനത്തിലെ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സാംസ്കാരികക്ഷേമ നിധിയില്‍ അംഗത്വത്തിനായുളള അപേക്ഷയി ന്മേല്‍ തീരുമാനമെടുക്കുന്നതിന് വളരെയേറെ കാലതാമസം നേരിടുന്നതിന്റെ കാരണം പറയാമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട് ; അതിന്മേല്‍ തീരുമാനമെടുത്തവ എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ ?

3797

കലാകാര പെന്‍ഷന്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ കലാകാരന്മാര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എന്നു മുതലാണ് നിര്‍ത്തലാക്കിയത്;

(സി)സംസ്ഥാനത്ത് എത്ര പേര്‍ക്ക് എത്ര രൂപ വീതമാണ് നല്‍കിയിരുന്നത്;

(ഡി)പ്രസ്തുത പെന്‍ഷന്‍ നിര്‍ത്തലാക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;

()പെന്‍ഷന്‍ പുന:സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ?

3798

ചിത്രാജ്ഞലി സ്റുഡിയോ പുനരുദ്ധാരണം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()തിരുവനന്തപുരത്തുളള ചിത്രാഞ്ജലി സ്റുഡിയോ പുനരുദ്ധരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്റുഡിയോയില്‍ ഡിജിറ്റല്‍ ക്യാമറയും ആധുനിക ലാബും സ്ഥാപിച്ച് ഷൂട്ടിംഗിനാവശ്യമായ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുളള നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.