UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3501

ചെറുവത്തൂരില്‍ പോലീസ് സ്റേഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി പോലീസ് സ്റേഷനുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ചെറുവത്തൂര്‍ കേന്ദ്രീകരിച്ച് ഒരു പോലീസ് സ്റേഷന്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

3502

പെരിങ്ങോട്ടുകരയില്‍ പോലീസ് സ്റേഷന്‍

ശ്രീമതി ഗീതാ ഗോപി

തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതുവരെയായി എന്ന് വിശദമാക്കുമോ?

3503

തിരുവല്ല പോലീസ് സ്റേഷനു സമീപം പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍

ശ്രീ. മാത്യു റ്റി. തോമസ്

()തിരുവല്ല പോലീസ് സ്റേഷനു സമീപം പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ 2011 ആഗസ്റ്റ് മാസത്തിനകം മാറ്റുന്നതാണെന്ന് 2011 ജൂണ്‍ മാസത്തില്‍ സഭയില്‍ സബ്മിഷന് നല്‍കിയ മറുപടി പാലിക്കപ്പെട്ടിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ആയതിന്റെ പ്രായോഗിക തടസ്സം എന്തൊക്കെയാണ്;

(സി)ഈ വാഹനങ്ങള്‍ എന്ന് നീക്കം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത് ?

3504

പോലീസിന്റെ ജനസേവന സംവിധാനം

ശ്രീ. ജോസഫ് വാഴക്കന്‍

,, എം. . വാഹീദ്

,, സണ്ണി ജോസഫ്

,, പി. സി. വിഷ്ണുനാഥ്

()പോലീസിന്റെ ജനസേവന സംവിധാനം മെച്ചപ്പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തില്‍ വ്യക്തികളുടെയും വിവിധ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;

(സി)ആയതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

3505

സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ആശയവിനിമയം

ശ്രീ. സി. പി. മുഹമ്മദ്

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

()പോലീസ് ഓഫീസര്‍മാര്‍ ഔദ്യോഗിക സൌകര്യങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ നെറ്റ്വര്‍ക്ക് വഴി ആശയവിനിമയം നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പോലീസിന്റെ അച്ചടക്കത്തെ ബാധിക്കുന്ന ഈ പ്രശ്നത്തെ എങ്ങനെയാണ് നേരിടാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇപ്രകാരമുള്ള ആശയവിനിമയം നിരോധിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

3506

പോലീസ് സേനയിലെ ഒഴിവുകള്‍

ശ്രീ. എം. ഉമ്മര്‍

()പോലീസ് സേനയില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കുമോ;

(ബി)ഈ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി)ഏതെല്ലാം ജില്ലകളിലാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തസിതകകള്‍ ഒഴിഞ്ഞ് കിടക്കുന്നത്;

(ഡി)ഇവരുടെ ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

3507

പോലീസ് സ്റേഷന്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീമതി ഗീതാ ഗോപി

()പോലീസ് സ്റേഷനുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

3508

സ്പെഷ്യല്‍ ആംഡ് പോലീസില്‍ ക്ളറിക്കല്‍ ജോലി ചെയ്യുന്ന ദിവസവേതനക്കാര്‍

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പോലീസില്‍ റിക്രൂട്ട് ട്രെയിനിംഗിനോടനുബന്ധിച്ച് കുക്ക്, ബാര്‍ബര്‍, സ്വീപ്പര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എത്ര പേരെ നിയമിച്ചിട്ടുണ്ട്;

(ബി)ആയതില്‍ എത്ര പേരെ മിനിസ്റീരിയല്‍ വിഭാഗത്തില്‍ ക്ളറിക്കല്‍ തസ്തികയില്‍ ജോലി ചെയ്യിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(സി)അവര്‍ ആരൊക്കെയാണെന്നും എന്നു മുതല്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നു എന്നും വ്യക്തമാക്കുമോ;

(ഡി)ഇരുപതു വര്‍ഷമായി ഹവില്‍ദാര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ സീനിയോറിറ്റി ലിസ്റ് തയ്യാറാക്കിയത് മേല്‍പറഞ്ഞ രീതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരനായിരുന്നു എന്ന 11.06.2012 ലെ മലയാള മനോരമ പത്രത്തിലെ വാര്‍ത്ത വാസ്തവമാണോ;

()മേല്‍്പറഞ്ഞ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന രാജേന്ദ്രന്‍, ലിസി, ശോഭ, ജോര്‍ജ്ജ്, രാജേഷ് എന്നിവര്‍ ഇപ്പോള്‍ ക്ളറിക്കല്‍ ജോലിയാണു ചെയ്യുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)ഉണ്ടെങ്കില്‍ ആയത് എന്നു വരെ തുടരാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

3509

വല്ലാര്‍പാടത്തെ സുരക്ഷ

ശ്രീ. കെ. സുരേഷ് കുറുപ്പ്

()വല്ലാര്‍പാടം പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്ന് കസ്റംസ് നിയന്ത്രണം നീക്കിയത് ആയുധമടക്കമുള്ളവയുടെ കള്ളക്കടത്തിന് വഴിവെക്കുന്നതിന് കാരണമാകുമോ;

(ബി)ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം വിശദമാക്കാമോ;

(സി)വല്ലാര്‍പാടത്തെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി എന്തെങ്കിലും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

3510

കണ്ണന്‍ ദേവന്‍ ഹില്‍സ് എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അഴിമതി

ശ്രീ. എസ്. രാജേന്ദ്രന്‍

()കണ്ണന്‍ ദേവന്‍ ഹില്‍സ് എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.സി..ഡി കേസ് നമ്പര്‍ 378/2008 പ്രകാരം പ്രതികള്‍ക്കെതിരെ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന് ഏതെല്ലാം പ്രതികള്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചത്; പ്രതികളില്‍ ആരെയെങ്കിലും അറസ്റ് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കേസിലെ പ്രതികളില്‍ ചിലര്‍ മുഖ്യമന്തിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിരന്തരം പങ്കെടുത്തിട്ടും അറസ്റ് ചെയ്യാത്തത് എന്തുകൊണ്ട്;

(സി)പ്രതികളെ ഉടന്‍ അറസ്റ് ചെയ്ത് കേസിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3511

കവടിയാര്‍ ലോര്‍ഡ് സായി സെക്യൂരിറ്റീസ്- തട്ടിപ്പുകേസ്

ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()കവടിയാറിലെ ലോര്‍ഡ് സായി സെക്യൂരിറ്റീസ് എന്ന സ്ഥാപനം നിക്ഷേപകരില്‍ നിന്ന് 4 കോടിയോളം രൂപ തട്ടിയെടുത്തതായി പറയുന്ന സംഭവത്തില്‍ ഏതെങ്കിലും കേസ് നിലവിലുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത കേസിന്റെ അന്വേഷണ പുരോഗതി വ്യക്തമാക്കാമോ ?

3512

അനധികൃത ചിട്ടികമ്പനികളുടെ നിയന്ത്രണം

ശ്രീമതി പി. അയിഷാ പോറ്റി

()കേരളത്തിലെ സ്വകാര്യമേഖലയിലുള്ള ചിട്ടികമ്പനികള്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് കേന്ദ്ര ഇന്റലിജന്‍സില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ടോ;

(ബി)അനധികൃത ചിട്ടികമ്പനികളെ നിയന്ത്രിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

3513

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ലാബില്‍ നിന്ന് നഷ്ടപ്പെട്ട രേഖകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()തൃശൂര്‍ മുളങ്കുന്നത്തുകാവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തില്‍ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട അനവധി രേഖകളും തെളിവുകളും നശിപ്പിക്കപ്പെട്ടതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?

3514

തീരദേശ പോലീസ് സ്റേഷനുകള്‍ക്ക് ബോട്ടുകളും നിരീക്ഷണ ഉപകരണങ്ങളും

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്തെ തീരദേശ പോലീസ് സ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര ബോട്ടുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ഇവയില്‍ നിലവില്‍ എത്രയെണ്ണം പ്രവര്‍ത്തനക്ഷമമാണെന്ന് വ്യക്തമാക്കാമോ ;

(സി)എല്ലാ തീരദേശ പോലീസ് സ്റേഷനുകള്‍ക്കും കടല്‍ നിരീക്ഷണ ക്യാമറകളും ബൈനോക്കുലറുകളും നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ?

3515

വ്യാജവിലാസത്തിലുള്ള പാസ്പോര്‍ട്ടുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യാജവിലാസത്തില്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചവര്‍ക്കെതിരെ സംസ്ഥാനത്ത് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായവ എത്രയാണ് എന്ന കണക്ക് ലഭ്യമാക്കുമോ ;

(സി)വ്യാജപാസ്പോര്‍ട്ട് നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എത്ര പേരെ മേല്പറഞ്ഞ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടി എന്ന് വ്യക്തമാക്കാമോ ?

3516

പാര്‍ട്ടി കോടതികള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()കേരളത്തില്‍ പാര്‍ട്ടി കോടതികള്‍ ഉള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പാര്‍ട്ടി കോടതികളെ നിരോധിക്കുന്നതിനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ ?

3517

അങ്കമാലിയിലെ ഗുണ്ടാ ആക്രമണങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജകമണ്ഡലത്തിലെ വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങള്‍ തടയുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

3518

ഷുക്കൂര്‍ വധം-അന്വേഷണത്തില്‍ മൂന്നാംമുറ

ശ്രീ. ജെയിംസ് മാത്യൂ

()കണ്ണപുരത്തെ ഷുക്കൂര്‍ വധകേസ്സില്‍ പോലീസ് ആരൊയൊക്കെ കസ്റഡിയില്‍ എടുക്കുകയുണ്ടായി; ഇതില്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടവര്‍ എത്ര;

(ബി)ഇവരില്‍ പ്രാകൃതമായ മൂന്നാംമുറയ്ക്ക് വിധേയമാക്കപ്പെട്ടതായി ആക്ഷേപം ഉന്നയിച്ചിട്ടുളളവര്‍ ആരൊക്കെയെന്ന് വ്യക്തമാക്കാമോ;

(സി)ഏതെല്ലാം നിലയിലുളള മൂന്നാംമുറകള്‍ പ്രയോഗിച്ചതായിട്ടാണ് ആക്ഷേപം; വിശദമാക്കാമോ ?

3519

പുറക്കാട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി

ശ്രീ. ജി. സുധാകരന്‍

()പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിലവി ലുളള മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് വ്യക്തമാക്കാമോ ?

3520

പുതിയ ഫയര്‍ & റെസ്ക്യൂ സ്റേഷനുകളില്‍ കൂടുതല്‍ തസ്തിക

ശ്രീ. റ്റി. വി. രാജേഷ്

()കേന്ദ്രത്തില്‍ നിന്ന് കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസിന് 2011-12-ല്‍ ഡിസാസ്റര്‍ മാനേജ്മെന്റിനുവേണ്ടി എന്ത് തുകയുടെ ഫണ്ട് അനുവദിച്ചു കിട്ടി;

(ബി)കിട്ടിയില്ലെങ്കില്‍ ഫണ്ട് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)ഇപ്പോള്‍ നിലവില്‍വന്ന ഫയര്‍ & റെസ്ക്യൂ സ്റേഷനുകളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി)അസിസ്റന്റ് സ്റേഷന്‍ ഓഫീസര്‍, സ്റേഷന്‍ ഓഫീസര്‍ എന്നിവരുടെ ശമ്പളം കേരള പോലീസിലെ എ. എസ്. ., എസ്. . തസ്തികയ്ക്ക് തുല്യമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3521

ഡിസാസ്റര്‍ മാനേജ്മെന്റിന് കേന്ദ്ര ഫണ്ട്

ശ്രീമതി പി. അയിഷാ പോറ്റി

()കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസിന് ഡിസാസ്റര്‍ മാനേജ്മെന്റിനുവേണ്ടി 2011-12 വര്‍ഷത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുവദിച്ചു കിട്ടിയ ഫണ്ട് എത്രയാണ്;

(ബി)പ്രസ്തുത ഫണ്ട് ഏതെല്ലാം കാര്യങ്ങള്‍ക്കുവേണ്ടിയാണ് വിനിയോഗിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)ഡിസാസ്റര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗത്തിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ?

3522

പുതിയ ഫയര്‍ സ്റേഷന്‍

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതൊക്കെ സ്ഥലങളില്‍ പുതിയ ഫയര്‍ സ്റേഷന്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)പുതിയ ഫയര്‍ സ്റേഷനുകള്‍ ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ ; എങ്കില്‍ എവിടെയൊക്കെ എന്ന് വ്യക്തമാക്കാമോ ;

(സി)പ്രസ്തുത സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളെന്തെന്ന് വ്യക്തമാക്കാമോ ?

3523

പുതിയ ഫയര്‍ & റെസ്ക്യൂ സ്റേഷന്‍

ശ്രീമതി പി. അയിഷാ പോറ്റി

()2010 മുതല്‍ നാളിതുവരെ സംസ്ഥാനത്ത് നിലവില്‍ വന്ന ഫയര്‍ & റെസ്ക്യൂ സ്റേഷനുകള്‍ ഏതെല്ലാമാണ്;

(ബി)പ്രസ്തുത സ്റേഷനുകളില്‍ ജീവനക്കാരെ നിയമിച്ചത് എപ്രകാരമാണ്;

(സി)തസ്തിക വെട്ടിക്കുറച്ചാണ് പ്രസ്തുത സ്റേഷനുകള്‍ ആരംഭിച്ചിട്ടുള്ളതെങ്കില്‍ വെട്ടിക്കുറച്ച തസ്തികകള്‍ പുനര്‍സൃഷ്ടിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

3524

അമ്പലപ്പുഴ ഫയര്‍ അഅനറ് റെസ്ക്യൂ യൂണിറ്റിന്റെ പ്രവരത്തനം

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ ഫയര്‍ & റെസ്ക്യൂ യൂണിറ്റില്‍ കംപ്രസറും, ശ്വസന ഉപകരണങ്ങളും വാങ്ങാന്‍ എത്ര രൂപ ചെലവഴിച്ചുവെന്നും എന്നാണ് അവ വാങ്ങിയതെന്നും വ്യക്തമാക്കുമോ ;

(ബി)ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അവ ഉപയോഗിക്കാന്‍ കഴിയാത്തതിന് കാരണമെന്തെന്ന് അറിയിക്കാമോ ;

(സി)ഇതു സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ഡി)യൂണിറ്റില്‍ ത്രീഫേയ്സ് വൈദ്യുതി കണക്ഷന് എന്നാണ് അപേക്ഷ നല്കിയത്; ഇക്കാര്യത്തില്‍ പി.ഡബ്ള്യു. ഡി. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അനാസ്ഥയുണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുമോ ?

3525

കുന്നംകുളം ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷനിലെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. ബാബു എം. പാലിശ്ശേരി

()കുന്നംകുളം ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷനില്‍ വേനല്‍ക്കാലത്ത് റസ്ക്യൂ സ്റേഷന്റെ സേവനം ആവശ്യപ്പെട്ട് മാസത്തില്‍ ശരാശരി എത്ര സന്ദേശമാണ് ലഭിക്കുന്നത്;

(ബി)പ്രസ്തുത സ്റേഷനില്‍ എത്ര ഫയര്‍മാന്‍ തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്;

(സി)പ്രസ്തുത സ്റേഷനില്‍ എത്ര വാട്ടര്‍ ടെണ്ടര്‍ നിലവിലുണ്ട്;

(ഡി)കുന്നംകുളം ഫയര്‍ ആന്റ് റസ്ക്യൂ സ്റേഷനിലെ അടിസ്ഥാന സൌകര്യവികസനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?

3526

ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസിലെ ഓഫീസര്‍ തസ്തികയില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീമതി പി. അയിഷാ പോറ്റി

()ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസിലെ ഫയര്‍മാന്‍ തസ്തികകളിലെ നിയമനം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസിലെ അസിസ്റന്റ് സ്റേഷന്‍ ആഫീസര്‍, സ്റേഷന്‍ ആഫീസര്‍ എന്നിവരുടെ ശമ്പളം കേരള പോലീസിലെ എ.എസ്.., എസ്.. എന്നിവര്‍ക്ക് തുല്യമായി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3527

ഫയര്‍മാന്‍ തസ്തികയിലേയ്ക്കുള്ള റാങ്ക് ലിസ്റില്‍ നിന്നുള്ള നിയമനം

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍

()ഫയര്‍മാന്‍ ട്രെയിനി തസ്തികയിലെ നിയമനത്തിനായി പി.എസ്.സി. എത്ര പേര്‍ക്ക് അഡ്വൈസ് മെമ്മോ അയച്ചു എന്ന് വ്യക്തമാക്കാമോ;

(ബി)അഡ്വൈസ് മെമ്മോ നല്‍കിയവരില്‍ എത്ര പേര്‍ക്ക് ഇതുവരെ നിയമനം നല്‍കി എന്ന് വ്യക്തമാക്കാമോ?

3528

ഫയര്‍മാന്‍ തസ്തികയിലേയ്ക്കുള്ള നിയമനം

ശ്രീ.വി.ചെന്താമരാക്ഷന്‍

ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസിലെ ഫയര്‍മാന്‍ തസ്തികയിലുളള ഒഴിവുകള്‍ നികത്തുന്നതിന് അഡ്വൈസ് മെമ്മോ നല്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്ന് നിയമനം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

3529

കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസില്‍ അംഗീകാരമില്ലാത്ത സംഘടനകള്‍

ശ്രീ. . പി. ജയരാജന്‍

()കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരമുള്ള സംഘടനകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം ഉത്തരവുകള്‍ മുഖേനയാണ് പ്രസ്തുത സംഘടനകള്‍ക്ക് അംഗീകാരം ലഭിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)അംഗീകാരമില്ലാത്ത സംഘടനകളുടെ പേരില്‍ ബഹു. മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും ലഭിച്ച പരാതികളിന്മേല്‍ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കുമോ;

(ഡി)ഇത്തരം സംഘടനകള്‍ക്കെതിരെ 1966-ലെ അച്ചടക്ക നിയന്ത്രണ നിയമം ഉപയോഗിച്ച് കൈക്കൊണ്ട നടപടികള്‍ എന്തെന്ന് വ്യക്തമാക്കുമോ?

3530

കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപത്തെ ഫയര്‍ സ്റേഷന് സ്വന്തമായി കെട്ടിടം

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപമുള്ള ഫയര്‍ സ്റേഷന്‍ നില്‍ക്കുന്ന ഭൂമിയും കെട്ടിടവും ആരുടെ ഉടമസ്ഥതയിലുള്ളതാണ്;

(ബി)പ്രസ്തുത കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത ഫയര്‍ സ്റേഷന്‍ എന്‍.എച്ച് 212 ന് സമീപം ഐ..എം. ന്റെ പരിസരത്തുള്ള സര്‍ക്കാര്‍ സ്ഥലത്തേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമോ?

3531

അഴിമതി തടയാന്‍ വിജിലന്‍സ് വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

ശ്രീ. സി. ദിവാകരന്‍

() അഴിമതി തടയാന്‍ വിജിലന്‍സ് വകുപ്പ് നേരിട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ ;

(ബി) വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ആകെ എത്ര കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ ?

3532

സൈന്‍ബോര്‍ഡ് അഴിമതിക്കേസ് അന്വേഷണത്തിലെ കണ്ടെത്തല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സൈന്‍ ബോര്‍ഡ് അഴിമതിക്കേസില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍ എന്തായിരുന്നു എന്ന് വിശദമാക്കാമോ ;

(ബി)ഈ കേസ് സംബന്ധിച്ച് ഐ. ജി. യായിരുന്ന റ്റി. പി. സെന്‍കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവോ ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ വിശദാംശം വ്യക്തമാക്കാമോ ?

3533

സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നതിനായി ഹര്‍ജി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നതിനായി വിജിലന്‍സ് അന്വേഷണ വിഭാഗം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി എന്ന ആക്ഷേപത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ ;

(ബി)ഇങ്ങനെ ഒരു ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കില്‍ ആയത് നല്കാനിടയായ സാഹചര്യം വ്യക്തമാക്കാമോ ?

3534

അന്വേഷണം പൂര്‍ത്തീകരിച്ച വിജിലന്‍സ് കേസുകള്‍

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷക്കാലത്ത് എത്ര വിജിലന്‍സ് കേസുകളാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത് ;

(ബി)ഇങ്ങനെ രജിസ്റര്‍ ചെയ്ത കേസുകളില്‍ എത്ര എണ്ണത്തിന്റെ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടുണ്ട് ;

(സി)അന്വേഷണം പൂര്‍ത്തീകരിച്ച് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തതില്‍ എത്ര പേരുടെ പേരില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ഡി)ശേഷിക്കുന്നവരുടെ പേരില്‍ എന്ത് കൊണ്ടാണ് നടപടികള്‍ സ്വീകരിക്കാതിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3535

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍

ശ്രീമതി ജമീലാ പ്രകാശം

()എത്ര രാഷ്ട്രീയ നേതാക്കള്‍ക്കെതിരായിട്ടാണ് ഇപ്പോള്‍ വിജിലന്‍സ് കേസുകള്‍ നിലവിലുളളത് ;

(ബി)അതില്‍ നിലവിലുളള മന്ത്രിമാരും മുന്‍മന്ത്രിമാരുമായി എത്ര പേര്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ ;

(സി)മുന്‍മന്ത്രിമാരുടെ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ; അതില്‍ എത്ര പേരുടെ പേരിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3536

ജയിലിലെ നിരോധിത മേഖലയുടെ ചിത്രങ്ങള്‍ എടുത്ത സംഭവം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ സൈനികര്‍ ജയിലില്‍ തങ്ങളെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേയും ഇറ്റലിയിലേയും പ്രമുഖ മാധ്യമങ്ങളില്‍ പ്രചരിച്ചതായ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ജയില്‍ സൂപ്രണ്ടിന്റെ ഓഫീസടക്കമുള്ള, ഫോട്ടോഗ്രാഫി നിരോധിത മേഖലയുടെ ചിത്രങ്ങള്‍ എടുക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ വിഷയത്തിന്മേല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ;

(ഡി)വിദേശമാധ്യമ പ്രവര്‍ത്തകരെ ജയിലിനുള്ളില്‍ കടക്കാന്‍ അനുവദിച്ചിരുന്നോ;

()ആരാണ് ഇതിനനുവാദം നല്‍കിയതെന്ന് വ്യക്തമാക്കുമോ?

3537

ആഭ്യന്തരമന്ത്രിയുടെ ജയില്‍ സന്ദര്‍ശനവും മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനവും

ശ്രീ. രാജു എബ്രഹാം

()ആഭ്യന്തരമന്ത്രിയുടെ പൂജപ്പുര ജയില്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയിലില്‍ പ്രവേശനം അനുവദിച്ചത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണോ;

(ബി)ജയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ദൃശ്യ-മാധ്യമ പ്രവര്‍ത്തകരേയും പത്രഫോട്ടോഗ്രാഫര്‍മാരേയും അനുവദിക്കുന്നത് സുരക്ഷാ വീഴ്ചയ്ക്കിടയാക്കില്ലേയെന്നറിയിക്കുമോ ?

3538

ആഭ്യന്തര വകുപ്പ് മന്ത്രി തടവുകാരില്‍ നിന്ന് നേരിട്ട് പരാതികള്‍ വാങ്ങിയ സംഭവം

ശ്രീ. സി.കെ. സദാശിവന്‍

()പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്ന് ആഭ്യന്തര വകുപ്പ് മന്ത്രി നേരിട്ട് പരാതികള്‍ കൈപ്പറ്റി എന്ന വാര്‍ത്ത ശരിയാണോ ;

(ബി)എങ്കില്‍ മന്ത്രിമാര്‍ തടവുകാരില്‍ നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നത് ജയില്‍ ചട്ടലംഘനമാണോയെന്ന് വിശദമാക്കുമോ?

3539

ആഭ്യന്തരമന്ത്രിയുടെ കണ്ണൂര്‍ ജയില്‍ സന്ദര്‍ശനം

ശ്രീ. കെ.സുരേഷ് കുറുപ്പ്

()ആഭ്യന്തര വകുപ്പ് മന്ത്രി കണ്ണൂര്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ ജയില്‍ ബ്ളോക്കുകളില്‍ പ്രവേശിപ്പിക്കുകയും ചിത്രങ്ങളെടുക്കാന്‍ അനുവദിക്കുകയും ചെയ്തതായി വന്നിട്ടുള്ള വാര്‍ത്തയുടെ നിജസ്ഥിതി അറിയിക്കുമോ ;

(ബി)മാധ്യമ പ്രവര്‍ത്തകരെ ജയില്‍ ബ്ളോക്കുകളില്‍ പ്രവേശിപ്പിക്കുന്നതും ചിത്രങ്ങളെടുക്കാന്‍ അനുവദിക്കുന്നതും ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കാമോ ?

3540

ജയിലില്‍ ചിത്രങ്ങള്‍ പതിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച്

ശ്രീ. . പ്രദീപ്കുമാര്‍

()ജയിലില്‍ ചിത്രങ്ങള്‍ പതിക്കുന്നതും നീക്കം ചെയ്യുന്നതും സംബന്ധിച്ച് ചട്ടങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ജയില്‍ ബ്ളോക്കിലുള്ള ചിത്രങ്ങളെ സംബന്ധിച്ച് ജയില്‍ എ.ഡി.ജി.പി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുണ്ടോ;

(സി).ഡി.ജി.പി യുടെ റിപ്പോര്‍ട്ട് പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ബ്ളോക്കുകളില്‍ ഏതെല്ലാം ചിത്രങ്ങള്‍ പതിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)മെയ് 12 ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ച ആഭ്യന്തര വകുപ്പ് മന്ത്രി ജയില്‍ ബ്ളോക്കില്‍ നിന്നും ഏതെങ്കിലും ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ അവ ഏതൊക്കെ ചിത്രങ്ങളാണെന്നും എന്തു കൊണ്ടാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കുമോ?

3541

ഇറ്റാലിയന്‍ നാവികരെ ജയിലില്‍ നിന്നും മാറ്റി തടവില്‍ പാര്‍പ്പിക്കുന്നത് സംബന്ധിച്ച്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ച് കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ജയിലില്‍ നിന്നും മാറ്റി മറ്റൊരിടത്ത് തടവില്‍ പാര്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടെന്താണെന്ന് വ്യക്തമാക്കുമോ?

3542

ജയിലുകളിലെ മൊബൈല്‍ ഫോണ്‍ ജാമറുകളുടെ പ്രവര്‍ത്തനക്ഷമത

ശ്രീ. .കെ. വിജയന്‍

()സംസ്ഥാനത്തെ ഏതൊക്കെ ജയിലുകളിലാണ് മൊബൈല്‍ ഫോണ്‍ ജാമര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ജാമര്‍ പ്രവര്‍ത്തിക്കാത്തതിന് പിന്നില്‍ മൊബൈല്‍ ഫോണ്‍ കമ്പനികളാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കെതിരെ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(ഡി)ഏതെല്ലാം ഫ്രീക്വന്‍സിയിലുള്ള തരംഗങ്ങളാണ് ജാമര്‍ ഉപയോഗിച്ച് തടഞ്ഞത് എന്ന് വ്യക്തമാക്കുമോ?

3543

വിവിധ ജയിലുകളിലെ തടവുകാര്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ എത്ര വിചാരണ തടവുകാര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ?

3544

ജയില്‍ ഉപദേശകസമിതികള്‍

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്തെ ജയിലുകളില്‍ ജയില്‍ ഉപദേശകസമിതികള്‍ എന്നു മുതലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത് ; എങ്കില്‍ ഏത് ഉത്തരവുപ്രകാരമാണ് അവ പ്രവര്‍ത്തിക്കുന്നത് ;

(ബി)പ്രസ്തുത ഉത്തരവ് നടപ്പിലായശേഷം ഓരോ സര്‍ക്കാരിന്റെയും കാലയളവില്‍ ഓരോ ജയിലിലും പ്രവര്‍ത്തിച്ചിരുന്ന ജയില്‍ ഉപദേശകസമിതിയിലെ അംഗങ്ങളുടെ പേര് വിവരം ലഭ്യമാക്കുമോ ;

(സി)നിലവില്‍ കേരളത്തിലെ ഓരോ ജയിലുകളിലേയും ഉപദേശക സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

3545

'വീഡിയോ കോണ്‍ഫറന്‍സിംഗ്'

ശ്രീ..കെ.വിജയന്‍

()സംസ്ഥാനത്തെ ജയിലുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ 'വീഡിയോ കോണ്‍ഫറന്‍സിംഗ്' സംവിധാനം ഏതൊക്കെ ജയിലുകളിലാണ് നിലവിലുള്ളത്;

(ബി)പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിന് എത്ര കോടി രൂപ ചെലവഴിച്ചു എന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത സംവിധാനം കാര്യക്ഷമമായി നടക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ അത് കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3546

നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ തടവുകാര്‍ക്ക് ഭക്ഷണം ലഭിക്കാതായതായ സംഭവം

ശ്രീ. പുരുഷന്‍ കടലുണ്ടി

()നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ മൂന്നുദിവസം വൈദ്യുതിയും വെള്ളവും മുടങ്ങിയതിനെ തുടര്‍ന്ന് തടവുകാര്‍ക്ക് ഭക്ഷണം ലഭിക്കാതായ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

3547

വനിതാ തടവുകാര്‍ക്കായി തുറന്ന ജയില്‍

ശ്രീ. . ചന്ദ്രശേഖരന്‍

()വനിതാ തടവുകാര്‍ക്കായി തുറന്ന ജയില്‍ സ്ഥാപിക്കുന്നകാര്യം പരിഗണനയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ആയത് എവിടെയാണ് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ അറിയിക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.