UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3241

കേള്‍വിക്കുറവുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()30.04.2012-ലെ പി.എസ്.സി.യുടെ അസാധാരണ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി പി.ഡബ്ളിയൂ.ഡി.യിലെ അസി. എഞ്ചിനീയര്‍ (സിവില്‍) തസ്തികയിലേക്കുള്ള വിജ്ഞാപനത്തില്‍ വികലാംഗര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയില്‍ കേള്‍വിക്കുറവുള്ളവര്‍ക്ക് അവസരം നിഷേധിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എല്ലാ സര്‍ക്കാര്‍ ഉദ്യോഗത്തിനും വികലാംഗര്‍ക്ക് 3% സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളതായും അതില്‍ 1% കേള്‍വിക്കുറവുള്ളവര്‍ക്കായി മാറ്റിവച്ചിട്ടുള്ളതായും അറിയാമോ;

(സി)എങ്കില്‍ ഇതര വകുപ്പുകളിലെ അസി. എഞ്ചിനീയര്‍ (സിവില്‍) തസ്തികകളില്‍ കേള്‍വിക്കുറവുള്ളവര്‍ അപേക്ഷിക്കുവാന്‍ യോഗ്യരായിരിക്കെ ഇത്തരം വിവേചനാപരമായ നടപടി പുന:പരിശോധിക്കുന്നതിന് തയ്യാറാകുമോ;

(ഡി)കേന്ദ്രഗവണ്‍മെന്റ് എഞ്ചിനീയറിംഗ് വകുപ്പുകളില്‍ പ്രസ്തുത തസ്തികയിലേക്ക് കേള്‍വിക്കുറവുള്ളവര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുന്നതുപോലെ കെ.പി.എസ്.സി. മുഖേന പ്രസ്തുത വിഭാഗക്കാര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കുമോ?

3242

വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും അധിക തസ്തികകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും അധിക തസ്തികകള്‍ കണ്ടെത്തുന്നതിന് ഉന്നതാധികാര സമിതിയെ നിയോഗിച്ചുവെന്ന വാര്‍ത്ത ശരിയാണോ ;

(ബി)ഇങ്ങനെ കണ്ടെത്തുന്ന അധിക തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(സി)പ്രസ്തുത തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നത് യുവജനങ്ങളുടെ തൊഴില്‍ സാധ്യതയെ ദോഷകരമായി ബാധിക്കുമെന്ന് അഭിപ്രായമുണ്ടോ ; വിശദമാക്കുമോ ?

3243

2011-12-ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം

ശ്രീ. വി. ശിവന്‍കുട്ടി

2011-12 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയതു മൂലം 2012-13 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ കാലാവധി അവസാനിക്കുന്ന പി.എസ്.സി. റാങ്ക് ലിസ്റുകള്‍ക്ക് ഒഴിവുകള്‍ ലഭിക്കാതെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികള്‍ ആണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത് ?

3244

സര്‍ക്കാര്‍ സര്‍വ്വീസില്‍ ഓരോ ജില്ലകളിലുമായി സൃഷ്ടിച്ച സൂപ്പര്‍ ന്യൂമററി തസ്തികകള്‍

ശ്രീ. സാജു പോള്‍

() സര്‍ക്കാര്‍ സര്‍വ്വീസില്‍ ഓരോ ജില്ലകളിലുമായി എത്ര സൂപ്പര്‍ ന്യൂമററി തസ്തികകള്‍ ഇതുവരെ സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയാമോ ;

(ബി) അവയില്‍ ഓരോ ജില്ലകളിലുമായി എല്‍.ഡി. ക്ളാര്‍ക്കുമാരുടെ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട് ;

(സി) ഇത്തരത്തില്‍ സൂപ്പര്‍ ന്യമററി തസ്തികകള്‍ സൃഷ്ടിക്കുവാനുളള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ന്; ഉത്തരവ് നമ്പര്‍ ഏത് ; വിശദമാക്കുമോ;

(ഡി) ഓരോ ജില്ലയിലുമായി എത്ര എല്‍. ഡി. ക്ളാര്‍ക്ക് ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ; ജില്ല തിരിച്ച് വ്യക്തമാക്കാമോ ?

3245

പി. എസ്. സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,,വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

,, . സി. ബാലകൃഷ്ണന്‍

()പി. എസ്. സി.യുടെ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പി. എസ്. സി.യുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പദ്ധതി സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികളുടെ പ്രതികരണം എന്താണെന്ന് വിശദമാക്കുമോ;

(സി)പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക പ്രദേശങ്ങളില്‍ പ്രസ്തുത പദ്ധതിയെ സംബന്ധിച്ച് പ്രചരണം നടത്തുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

3246

പി.എസ്.സി. പരീക്ഷ എഴുതുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ച വിശദാംശം

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന പി.എസ്.സി യോഗ്യതാ പരിഷ്ക്കരണത്തിലൂടെ എസ്.എസ്.എല്‍.സി മാത്രം പാസ്സായ ഉദ്യോഗാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ അവസരം എസ്.എസ്.എല്‍.സി പാസ്സാകാത്തവര്‍ക്കുണ്ട് എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍, എസ്.എസ്.എല്‍.സി പാസ്സാകാത്തവര്‍ക്കും, എസ്.എസ്.എല്‍.സി മാത്രം പാസ്സായവര്‍ക്കും ഏതെല്ലാം പരീക്ഷകള്‍ക്ക് അപേക്ഷിക്കാം എന്ന് വ്യക്തമാക്കുമോ;

(സി)പ്രീഡിഗ്രി നിലവിലുള്ള കാലത്ത് പ്ളസ് ടു സ്കൂളിലെ പോലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കുവാനുള്ള സര്‍ക്കാര്‍ സീറ്റ് ഇല്ലായിരുന്നു എന്ന കാര്യം അറിയാമോ;

(ഡി)ഇത്മൂലം പിന്നോക്ക ജില്ലാക്കാര്‍ക്കും, തീരദേശ മേഖലയിലേയും, പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളും, എസ്.എസ്.എല്‍.സി പാസ്സായി പഠനം നിര്‍ത്തുകയോ, പ്രീഡിഗ്രി പാസ്സാകാത്തവരോ, കെ.ജി.റ്റി., എല്‍.ബി.എസ് പോലുള്ള ടെക്നിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവരോ ആണെന്ന കാര്യം അറിയാമോ;

()പ്രസ്തുത വിഭാഗത്തില്‍പ്പെട്ട 30 വയസ്സും അതിന് മുകളിലും പ്രായമായവര്‍ക്ക് എല്‍.ഡി.സി, എല്‍.ഡി ടൈപ്പിസ്റ്, സെക്രട്ടേറിയറ്റ് ടൈപ്പിസ്റ് തുടങ്ങിയ തസ്തികകളില്‍ അപേക്ഷിക്കാന്‍ യോഗ്യത പരിഷ്കരിച്ചത് പ്ളസ് ടു ആയതിനാല്‍ 1.1.1983 ന് മുമ്പ് ജനിച്ചവര്‍ക്ക് യോഗ്യതയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള അവസരം നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

3247

എല്‍.ഡി.സി. തസ്തികയിലേക്കുള്ള യോഗ്യത

ശ്രീ. പി. റ്റി. . റഹീം

()സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ എല്‍.ഡി.സി. തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത എസ്.എസ്.എല്‍.സി. യില്‍ നിന്നും പ്ളസ്ടു ആയി ഉയര്‍ത്തിയിട്ടുണ്ടോ;

(ബി)പിന്നോക്ക ജില്ലകളിലെയും മലയോര - കടലോര വാസികളെയും ഇത് ദോഷകരമായി ബാധിക്കുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പിന്നോക്ക പ്രദേശങ്ങളിലുള്ളവര്‍ക്ക് പ്ളസ്ടു യോഗ്യത നേടുന്നതിന് 5 വര്‍ഷക്കാലത്തേക്കെങ്കിലും സമയം അനുവദിക്കുന്നതിനും ആയതുവരെ പി.എസ്.സി. പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത എസ്.എസ്.എല്‍.സി. ആയി നിലനിര്‍ത്തുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

3248

ഡിഗ്രി മിനിമം വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള തസ്തികകള്‍

ശ്രീ. വി.പി. സജീന്ദ്രന്‍

()ഡിഗ്രി മിനിമം വിദ്യാഭ്യാസ യോഗ്യതയുള്ള ഏതൊക്കെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതെന്ന് പറയുമോ;

(ബി)പ്രസ്തുത തസ്തികകളുടെ ശമ്പളസ്കെയില്‍ ഏതൊക്കെയാണ്;

(സി)സെക്രട്ടേറിയറ്റ്, പോലീസ് വകുപ്പ് എന്നിവിടങ്ങളിലെ ശമ്പള സ്കെയില്‍ എത്രയാണെന്ന് വ്യക്തമാക്കുമോ?

3249

പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരമുള്ള നിയമനങ്ങള്‍

ശ്രീ. . കെ. ബാലന്‍

()പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള എത്ര തസ്തികകളില്‍ ഇനിയും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരം നിയമനം നടത്താനുണ്ട്; വകുപ്പുതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി)എന്ന് മുതല്‍ സംവരണം ചെയ്ത ഒഴിവുകളാണ് ഇനിയും നികത്താനുള്ളത് ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരമുള്ള എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്?

3250

സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം

ശ്രീ. ബി.ഡി.ദേവസ്സി

,, കെ.വി.വിജയദാസ്

,, എസ്.രാജേന്ദ്രന്‍

,, കെ.കുഞ്ഞിരാമന്‍ (ഉദുമ)

()സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന സ്വാകര്യ വ്യവസായ സംരംഭങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നടപ്പായിട്ടുണ്ടോ?

3251

സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് വി.ആര്‍.എസ്.അനുവദിക്കുന്നതിനുളള മാനദണ്ഡം

ശ്രീ.വി.ശിവന്‍കുട്ടി

()സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് വി.ആര്‍.എസ്. അനുവദിക്കുന്നതിനുളള മാനദണ്ഡം എന്താണെന്ന് പറയാമോ ;

(ബി)വി.ആര്‍.എസ്.എടുക്കുന്ന ജീവനക്കാരന് ലഭ്യമാക്കുന്ന ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വി.ആര്‍.എസ് അനുവദിക്കുന്നതിനുളള മാനദണ്ഡം എന്താണെന്ന് അറിയിക്കാമോ ;

(ഡി)വി.ആര്‍.എസ്. നല്‍കുന്ന തസ്തികയിലേക്ക് അടിയന്തിരമായി പ്രമോഷനും നിയമനവും നല്‍കാറുണ്ടോ ; എങ്കില്‍ ഇവ കാലതാമസം കൂടാതെ അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ 

3252

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റം

ശ്രീ. സാജു പോള്‍

()സര്‍ക്കാര്‍ ജീവനക്കാരുടെ അന്തര്‍വകുപ്പ്, അന്തര്‍ ജില്ലാ സ്ഥലം മാറ്റങ്ങള്‍ക്കുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദമാക്കുമോ;

(ബി)ഇത്തരം മാനദണ്ഡങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായി ഏതെങ്കിലും വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ?

3253

സംസ്ഥാനത്ത് വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതു സംബന്ധിച്ച വിശദാംശം

ശ്രീ. കെ. രാജു

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് വികലാംഗര്‍ക്ക് എത്ര ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് പറയാമോ;

(ബി)നിലവിലുള്ള റാങ്ക് ലിസ്റുകളില്‍ പ്രായപരിധി കഴിഞ്ഞ ഒട്ടേറെ വികലാംഗര്‍ ഉള്‍പ്പെട്ടിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ വികലാംഗര്‍ക്കായുള്ള സംവരണതത്വം പാലിച്ച് പ്രസ്തുത റാങ്ക്ലിസ്റുകളില്‍ നിന്നും വികലാംഗരെ നിയമിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ?

3254

വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിച്ച വികലാംഗര്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.പി. വിന്‍സെന്റ്

,, വി. പി. സജീന്ദ്രന്‍

()വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിച്ച വികലാംഗരെ പി.എസ്.സി. അംഗങ്ങള്‍ നേരിട്ട് പരിശോധിച്ച് അയോഗ്യരാക്കുന്നതായിട്ടുള്ള പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(സി)ഇത് പരിഹരിക്കുന്നതിന് പി.എസ്.സി. യോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടോ;

(ഡി)വികലാംഗരുടെ അയോഗ്യത കണ്ടെത്തുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനമാണുള്ളതെന്ന് വിശദമാക്കുമോ ?

3255

റാങ്ക് ലിസ്റുകള്‍ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടി

ശ്രീ. വി. ശിവന്‍കുട്ടി

2012 ജൂലൈ 1 മുതല്‍ 2013 മാര്‍ച്ച് 31 നകം കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റുകളും ഒഴിവുകള്‍ ലഭിക്കാതെ വരുന്ന അവസരത്തില്‍ പരമാവധി നാലരവര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ; ഇതേക്കുറിച്ച് ഉള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

3256

പി.എസ്.സി റാങ്ക് ലിസ്റുകളുടെ കാലാവധി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()2011-12 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിയതിനാല്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ പി.എസ്.സി റാങ്ക് ലിസ്റുകളില്‍ നിയമനം നടക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പി.എസ്.സി റാങ്ക് ലിസ്റുകള്‍ക്ക് അവസരനഷ്ടം ഒഴിവാക്കാനായി കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റുകളും ഒരു വര്‍ഷത്തേക്ക് കാലാവധി ദീര്‍ഘിപ്പിക്കുന്നതിനായി പി.എസ്.സി യോട് ശുപാര്‍ശ ചെയ്യുമോയെന്ന് വ്യക്തമാക്കുമോ?

3257

പി.എസ്.സി.യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടികള്‍

ശ്രീ. റ്റി. വി. രാജേഷ്

()പി.എസ്.സി.യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും റാങ്ക് ലിസ്റുകള്‍ താമസം കൂടാതെ പ്രസിദ്ധീകരിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പി.എസ്.സി.യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പി.എസ്.സി.യില്‍ പുതുതായി അസിസ്റന്റ് തസ്തികകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ ?

3258

ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പി.എസ്.സി ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി വിശദമാക്കാമോ;

(ബി)നിലവില്‍ പിന്തുടരുന്ന രീതി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാലതാമസം ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇ-ഗവേണന്‍സിന്റെ ഭാഗമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ?

3259

യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന

ശ്രീ. എം.പി. വിന്‍സന്റ്

()പി.എസ്.സി നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അതാത് ബോര്‍ഡ്/യൂണിവേഴ്സിറ്റി ഇവയ്ക്ക് അയച്ച് വെരിഫൈ ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കുന്നത് പരിഗണി ക്കുമോ;

(ബി)എങ്കില്‍ എല്ലാ വകുപ്പുകളുടെയും ചുമതലയുള്ള പൊതുഭരണ വകുപ്പിനു കീഴില്‍ സ്ഥിരം സംവിധാനമായി ഇത് നിലനിര്‍ത്തുമോയെന്ന് വ്യക്ത മാക്കുമോ?

3260

പി.എസ്.സി.മുഖേന നടത്തിയ നിയമനങ്ങള്‍

ശ്രീ..റ്റി.ജോര്‍ജ്

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പി.എസ്.സി.മുഖേന നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച് വകുപ്പ് പ്രകാരമുളള കണക്ക് വെളിപ്പെടുത്താമോ ?

3261

സെക്രട്ടറിയേറ്റില്‍ പ്യൂണ്‍ തസ്തകയിലെ നിയമനം സംബന്ധിച്ച്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സെക്രട്ടറിയേറ്റില്‍ പ്യൂണ്‍ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നതിന് നിലവിലെ വ്യവസ്ഥയെന്താണ് എന്ന് പറയാമോ ; ഇത്തരത്തില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് നിലവിലുള്ള പ്രൊമോഷന്‍ സംവിധാനങ്ങള്‍ എന്തെല്ലാമാണ്;

(ബി)ഇവരുടെ പ്രൊമോഷന്‍ സാധ്യത വര്‍ദ്ധിപ്പിക്കാനും, ശമ്പളം പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത ഫയലുകളുടെ നമ്പര്‍ വെളിപ്പെടുത്തുമോ ;

(സി)സെക്രട്ടറിയേറ്റില്‍ പ്യൂണ്‍ തസ്തികയില്‍ നിയമനം ലഭിക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള പി.എസ്.സി. ലിസ്റില്‍ നിന്നും മറ്റിതര വകുപ്പുകളില്‍ പ്യൂണായി നിയമനം ലഭിക്കുന്നവര്‍ക്ക് പ്രൊമോഷന്‍ ലഭിക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങളും നടപടികളും അറിയിക്കാമോ ; ഇവരുടെ പ്രൊമോഷന്‍ വര്‍ദ്ധിപ്പിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആയത് വിശദീകരിക്കാമോ ?

3262

അസിസ്റന്റ് പബ്ളിക് പ്രോസിക്യൂട്ടര്‍ നിയമനം

ശ്രീമതി.കെ.കെ. ലതിക

()കേരള സംസ്ഥാന രൂപീകരണം മുതല്‍ നാളിതുവരെയുള്ള എ.പി.പിമാരുടെ നിയമനം എന്തെല്ലാം നടപടിക്രമങ്ങുടെയും, മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നെന്ന് വിശദമാക്കാമോ:

(ബി)സംസ്ഥാനത്ത് എ.പി.പി. മാരുടെ നിയമനം പബ്ളിക് സര്‍വ്വീസ് കമ്മീഷനു വിട്ടതു എന്നുമുതലായിരുന്നു;

(സി)സംസ്ഥാന രൂപീകരണം മുതല്‍ നാളിതുവരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എപ്പോഴെല്ലാം താല്ക്കാലികമായി ജോലി ചെയ്തിരുന്ന എ.പി.പി മാര്‍ക്ക് സ്ഥിര നിയമനം നല്‍കിയിട്ടുണ്ടെന്നും അവരുടെ വിശദാംശങ്ങളും വെളിപ്പെടുത്താമോ;

(ഡി)നിലവില്‍ സംസ്ഥാനത്തെ കോടതികളില്‍ എ.പി.പി. മാരുടെ ഒഴിവുകള്‍ നിലനിര്‍ത്തരുതെന്ന് ഹൈക്കോടതി വിധി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

3263

ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക് റാങ്ക് ലിസ്റുകളില്‍ നിന്നും നിയമനം ത്വരിതപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. റ്റി. വി. രാജേഷ്

()എല്ലാ ജില്ലകളിലും ഇപ്പോള്‍ ലോവര്‍ ഡിവിഷന്‍ ക്ളാര്‍ക്ക് റാങ്ക് ലിസ്റ് നിലവിലുണ്ടോ; എങ്കില്‍ ഇതില്‍ ഓരോ ജില്ലയില്‍ നിന്നും എത്ര ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പറയാമോ;

(ബി)പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും ഓരോ ജില്ലയിലും എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ട്;

(സി)പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത റാങ്ക് ലിസ്റുകളില്‍ നിന്നും നിയമനം ത്വരിതപ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?

3264

വയനാട് ജില്ലയിലെ വിവിധ തസ്തികകളിലെ ഒഴിവുകള്‍

ശ്രീമതി കെ. എസ്. സലീഖ

()2011-12 സാമ്പത്തിക വര്‍ഷത്തെ എല്ലാ പ്രതീക്ഷിത ഒഴിവുകളും അതിന്മേല്‍ സൃഷ്ടിച്ച സൂപ്പര്‍ന്യൂമററി തസ്തികകളും, പി.എസ്.സി.യെ അറിയിക്കുവാന്‍ വകുപ്പ് മേധാവികള്‍ക്ക് എന്നാണ് നിര്‍ദ്ദേശം നല്‍കിയത്; വ്യക്തമാക്കുമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)ഇതുപ്രകാരം വയനാട് ജില്ലയില്‍ എത്ര തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നും ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തുവെന്നും വകുപ്പ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ ?

3265

കാസര്‍ഗോഡ് ജില്ലയിലെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

വിവിധ വകുപ്പുകളിലായി കാസര്‍ഗോഡ് ജില്ലയിലെ ഒഴിവുകള്‍ നികത്തുന്നതിനായി തയ്യാറാക്കിയ പി.എസ്.സി. റാങ്ക് ലിസ്റുകളില്‍ നിന്നും നിയമനം ത്വരിതപ്പെടുത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

3266

ഡല്‍ഹി കേരള ഹൌസ് ഹാള്‍ അനുവദിക്കുന്നത് സംബന്ധിച്ച്

ശ്രീ. . പ്രദീപ്കുമാര്‍

()സംഘടനകളുടെ പരിപാടികള്‍ക്കായി ഡല്‍ഹി കേരളഹൌസില്‍ ഹാള്‍ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;

(ബി)റ്റി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ ജൂണ്‍ 9 ന് ഡല്‍ഹി കേരള ഹൌസ് ഹാള്‍ അനുവദിച്ച് നല്‍കിയത് ഏതൊക്കെ സംഘടനകള്‍ക്കായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(സി)പ്രതിഷേധ യോഗങ്ങള്‍ക്ക് കേരളാ ഹൌസ് ഹാളുകള്‍ ഇതിനു മുമ്പ് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആര്‍ക്ക്; വിശദമാക്കുമോ;

(ഡി)ഇപ്പോള്‍ പ്രസ്തുത ഹാള്‍ അനുവദിച്ചു നല്‍കിയതിന്റെ കാരണം വ്യക്തമാക്കുമോ; ആയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ്; വ്യക്തമാക്കാമോ?

3267

കേരള ഹൌസ് ജീവനക്കാരുടെ നിയമനം

ശ്രീ. . പ്രദീപ്കുമാര്‍

()ഡല്‍ഹിയിലെ കേരളഹൌസ് ജീവനക്കാരുടെ നിയമനം പി.എസ്.സിയ്ക്ക് വിടാത്തത് എന്ത് കൊണ്ടാണ്; വ്യക്തമാക്കാമോ;

(ബി)കേരള ഹൌസ് ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്പെഷ്യല്‍റൂള്‍ നടപ്പാക്കത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(സി)പ്രസ്തുത ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ; ആയത് നിലവിലുള്ള ജീവനക്കാരുടെ പ്രമോഷനെ ബാധിക്കും എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

3268

സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളുടെ മോചനം

ശ്രീ. മുല്ലക്കര രത്നാകരന്‍

()12.03.2012-ല്‍ 'റോയല്‍ ഗ്രേഡ്' എന്ന കപ്പല്‍ സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതിലുള്ള ഏഴ് മലയാളികളെ ഇതുവരെ മോചിപ്പിച്ചിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതില്‍ ചടയമംഗലം വെള്ളൂപ്പാറ മഹേഷ് മോഹനന്റെ ആശ്രിതര്‍ നല്‍കിയ നിവേദനത്തിന്‍മേല്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?

3269

കമ്മിറ്റികളുടെയും കമ്മീഷനുകളുടെയും രൂപീകരണം

ശ്രീ. ജി.എസ്. ജയലാല്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിലേക്കും അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേക്കും എത്ര കമ്മിറ്റികളെ/കമ്മീഷനുകളെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത കമ്മിറ്റി/കമ്മീഷനുകള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നല്‍കിയ കാലാവധി എത്രയാണെന്ന് വെളിവാക്കുമോ;

(സി)പ്രസ്തുത കമ്മിറ്റി/കമ്മീഷനുകള്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകള്‍ നാളിതുവരെ നല്‍കിയിട്ടുണ്ടോ; ഇതിന്‍മേല്‍ എന്തുനടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(ഡി)നാളിതുവരെ രൂപീകരിക്കപ്പെട്ട കമ്മിറ്റി/കമ്മീഷനുകള്‍ക്ക് വേണ്ടി എത്രരൂപ ചെലവഴിച്ചിട്ടുണ്ടെന്ന് പ്രത്യേകമായി വ്യക്തമാക്കുമോ?

3270

മാവൂരില്‍ ഗ്വാളിയോര്‍ റയണ്‍സ് സ്ഥലത്ത് വ്യവസായ സംരംഭം

ശ്രീ.പി.റ്റി.. റഹീം

()മാവൂരില്‍ ഗോളിയോര്‍ റയണ്‍സ് കൈവശത്തിലുള്ള സ്ഥലത്ത്വ്യവസായ സംരംഭം ആരംഭിക്കുന്നതിനായി കോഴിക്കോട് ജില്ലയിലെ പതിമൂന്ന് എം.എല്‍.എ മാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)ആയതിന്റെ കോപ്പി ലഭ്യമാക്കാമോ;

(സി)ഇതു സംബന്ധിച്ച് എന്ത് തുടര്‍ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസ് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3271

കാസര്‍ഗോഡ് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ, സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് കേന്ദ്രീകരിച്ച് ഒരു സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലന ഇന്‍സ്റിറ്റ്യൂട്ട് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3272

സ്വാതന്ത്യ്ര സമരസേനാനികളുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ നടപടി

ശ്രീ. സാജു പോള്‍

()സ്വാതന്ത്യ്ര സമരസേനാനികളുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും പ്രതിമാസം ആയിരം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ പെന്‍ഷന്‍ അര്‍ഹത ഇല്ലെന്ന ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ആയത് പിന്‍വലിക്കുമോ;

(ബി) G.O.(P) No.355/7810/GAD dt. 08.11.2010 നമ്പര്‍ ഉത്തരവിലെ വിശദാംശം വ്യക്തമാക്കുമോ;

(സി)സ്വാതന്ത്യ്ര സമര സേനാനികളുടെ വിധവകളുും ആശ്രിതരും ചെയ്ത ത്യാഗം പരിഗണിച്ച് അവര്‍ക്ക് വരുമാനം നോക്കാതെ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാകുമോ?

3273

ശ്രുതിതരംഗം പദ്ധതിയുടെ വിശദാംശങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()ശ്രുതിതരംഗം പദ്ധതിയുടെ ഭാഗമായി ചെവിയുടെ എന്തെല്ലാം തരത്തിലുള്ള പോരായ്മകള്‍ ചികിത്സിക്കുന്നതിനാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത് എന്ന് പറയാമോ;

(ബി)കോക്ളിയര്‍ ഇംപ്ളാന്റ് നടത്തുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം എത്ര വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നതെന്ന് അറിയിക്കാമോ; എത്ര കുട്ടികള്‍ക്ക് പ്രസ്തുത പദ്ധതി വഴി സഹായം നല്‍കിയെന്നും എത്ര രൂപ ഇതിനോടകം ചെലവഴിച്ചു എന്നും വെളിപ്പെടുത്തുമോ;

(സി)സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ളിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ; എത്ര വയസ്സു വരെയുള്ള കുട്ടികള്‍ക്കാണ് സഹായം നല്‍കുന്നത്; എത്ര രൂപ വരെയുള്ള സഹായമാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ; ഇതു സംബന്ധിച്ച വിശദമായ വിവരം നല്‍കുന്ന ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

3274

ക്യാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍

ശ്രീ. കെ. രാജു

() സംസ്ഥാനത്ത് ക്യാന്‍സര്‍ രോഗികള്‍ക്ക് നിലവില്‍ പെന്‍ഷന്‍ അനുവദിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത പെന്‍ഷനുളള വരുമാനപരിധി നിശ്ചയിച്ചിട്ടുളളത് എത്രയെന്ന് പറയാമോ;

(സി) പ്രസ്തുത വരുമാന പരിധി ഉയര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) മറ്റ് എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുളള പെന്‍ഷന്‍ ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

3275

കുന്നംകുളം നിയോജകമണ്ഡലത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികില്‍സാ ധനസഹായം ലഭിച്ചവരുടെ വിശദാംശം

ശ്രീ. ബാബു എം. പാലിശ്ശേരി

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികില്‍സ ധനസഹായം ലഭിക്കുന്നതിനായി കുന്നംകുളം നിയോജകമ ണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചു;

(ബി)ആയതില്‍ എത്ര അപേക്ഷകള്‍ക്ക് തീര്‍പ്പു കല്പിച്ചു;

(സി)ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ച രോഗികളുടെ ചികില്‍സയ്ക്ക് അനുവദിച്ച തുക ലഭിയ്ക്കുന്നതിന് ആറുമാസംവരെ കാലതാമസം സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത തുക വേഗത്തില്‍ നല്കുവാന്‍ നടപടി സ്വീകരിക്കുമോ?

3276

ശ്രീ. ഹംനാസിന്റെ ചികിത്സാ സഹായത്തിനായുളള അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ കാക്കൂര്‍ പഞ്ചായത്തില്‍ ഈന്താട്, മുണ്ടുംപുറത്ത്മ്മേല്‍ (ഹൌസ്) ശ്രീ. ഹംനാസിന്റെ ചികിത്സാ സഹായത്തിനായുളള അപേക്ഷയില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ബി) ചികിത്സാസഹായം അടിയന്തിരമായി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്താമോ ?

3277

പുതിയ പരിസ്ഥിതി നയം

ശ്രീ. ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്ത് പുതിയ പരിസ്ഥിതി നയം രൂപവല്‍ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)കാലാവസ്ഥ വ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും പശ്ചാത്തലത്തില്‍ എന്തെല്ലാം വിഷയങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പറയാമോ;

(സി)ഏതെല്ലാം വകുപ്പുകളെയും ഏജന്‍സികളെയുമാണ് നയരൂപീകരണത്തില്‍ പങ്കാളികളാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3278

സിറ്റി ബയോഡൈവേഴ്സിറ്റി ഇന്‍ഡക്സ്

ശ്രീ. പി. ഉബൈദുള്ള

()നഗരങ്ങളിലെ ജൈവ വൈവിദ്ധ്യം സംബന്ധിച്ച് കണക്കെടുപ്പ് നടത്തി സിറ്റി ബയോഡൈവേഴ്സിറ്റി ഇന്‍ഡെക്സ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)നഗരങ്ങളിലെ ജൈവ സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള സര്‍വ്വേയില്‍ എന്തെല്ലാം വിവരങ്ങളാണ് ഉള്‍ക്കൊള്ളിക്കുന്നത്: വിശദമാക്കുമോ;

(സി)ജൈവ സമ്പത്ത് നശിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3279

പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ.എന്‍. ജയരാജ്

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

()പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത അതോറിറ്റിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍, ഘടന എന്നിവ വിശദമാക്കുമോ;

(സി)പ്രസ്തുത അതോറിറ്റിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നിലവില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് സുസജ്ജമായ പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

3280

"ഭരണഭാഷ മലയാളം'' നടപ്പിലാക്കുന്നത് സംബന്ധിച്ച്

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഭരണഭാഷ മലയാളമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ ഉദ്യോഗസ്ഥതലത്തിലെ മേല്‍നോട്ടം ഭാഷാ വിദഗ്ദ്ധന്റെ ചുമതലയിലാണോ;

(സി)ഭാഷാ വിദഗ്ദ്ധന്റെ മറ്റു ചുമതലകള്‍ എന്തെല്ലാം;

(ഡി)സംസ്ഥാനത്ത് ഭാഷാ വിദഗ്ദ്ധന്റെ എത്ര തസ്തികകളാണ് ഉള്ളത്; എത്ര ഒഴിവുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നു; വ്യക്തമാക്കുമോ;

()ഇപ്പോള്‍ ജോലി നോക്കുന്ന ഭാഷാ വിദഗ്ദ്ധരുടെ പേരുവിവരം വെളിപ്പെടുത്തുമോ?

3281

കോടതി ഭാഷ മാതൃഭാഷയാക്കുന്നതിനുളള നടപടി

ശ്രീ. എം. ഹംസ

() കോടതിഭാഷ മാതൃഭാഷയാക്കുന്നതിനുളള നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ ;

(ബി) കോടതിഭാഷ മാതൃഭാഷയിലാക്കുന്നതു സംബന്ധിച്ച തീരുമാനം നടപ്പിലാക്കാത്ത സംസ്ഥാനങ്ങളുടെ കേന്ദ്രം പുറപ്പെടുവിച്ച പട്ടിക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ജസ്റീസ് കെ. കെ. നരേന്ദ്രന്‍ അദ്ധ്യക്ഷനായിട്ടുളള കമ്മറ്റി റിപ്പോര്‍ട്ട് എന്നാണ് ലഭിച്ചത് ; റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ ;

(ഡി) എത്ര കാലത്തിനുളളില്‍ കോടതിഭാഷ മാതൃഭാഷ യിലേയ്ക്ക് എത്തണമെന്നായിരുന്നു എന്നാണ് നരേന്ദ്രന്‍ കമ്മീഷന്‍ നിഷ്ക്കര്‍ഷിച്ചിട്ടുളളത് ;

() കോടതി ഭാഷ മലയാളമാക്കണമെന്ന് 1978 ജൂലൈ മാസം 4-ാം തീയതിയിലെ സര്‍ക്കാര്‍ ഉത്തരവിന്‍പ്രകാരം ഹൈക്കോടതിയുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായുകയുണ്ടായോ; വിശദാംശം ലഭ്യമാക്കുമോ ?

3282

കൊണ്ടോട്ടിയില്‍ ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കേസ്സുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ നീതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കെട്ടിക്കിടക്കുന്ന കേസ്സുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി പുതുതായി ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതികള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)കൊണ്ടോട്ടി കേന്ദ്രമായി ഒരു ഫസ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണം എന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.