UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

8191

ഉന്മൂൂലനം ചെയ്ത രോഗങ്ങള്‍

ശ്രീ. . കെ. ബാലന്‍

,, ജെയിംസ് മാത്യു

ശ്രീമതി കെ. കെ. ലതിക

ശ്രീ. സി. കൃഷ്ണന്‍

()സംസ്ഥാനത്തു നിന്നും ഉന്മൂലനം ചെയ്ത പല രോഗങ്ങളും തിരിച്ചുവരുന്നതായ റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ചിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ:

(സി)ഇതുമൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്ക അകറ്റുന്നതിന് എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

8192

കോക്ളിയര്‍ ഇംപ്ളാന്റേഷന് സര്‍ക്കാര്‍ റീ ഇംപേഴ്സ്മെന്റ്

ശ്രീ. ജി. സുധാകരന്‍

()സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറി നടത്താന്‍ പലിശ രഹിത വായ്പ നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;

(ബി)പലിശരഹിത വായ്പയെടുത്ത് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറി നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചെലവായ തുക റീ-ഇംപേഴ്സ് ചെയ്യുന്നതിന് വ്യവസ്ഥയുണ്ടോ;

(സി)02.02.2012-ന് മുമ്പ് സര്‍ക്കാരില്‍ നിന്നും പലിശ രഹിത വായ്പയെടുത്ത മക്കളുടെ കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറി നടത്തിയവര്‍ക്ക് റീ-ഇംപേഴ്സ്മെന്റ് ആനുകൂല്യം ലഭ്യമാക്കുമോ;

(ഡി)02-02-2012-ന് മുമ്പ് സര്‍ക്കാരില്‍ പലിശ രഹിത വായ്പയെടുത്ത് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ സര്‍ജറി നടത്തുകയും വായ്പ ഗഡുക്കളായി തിരിച്ചടച്ചുകൊണ്ടിരിക്കുന്നതുമായ ജീവനക്കാര്‍ക്ക് തിരിച്ചടയ്ക്കുവാനുള്ള ബാക്കി തുക റീ-ഇംപേഴ്സ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

8193

എല്ലാ ജില്ലകളിലും ഹീമോഫീലിയ കെയര്‍ സെന്ററുകള്‍

ശ്രീമതി കെ. എസ്. സലീഖ

()ഹീമോഫീലിയ രോഗികള്‍ക്ക് രക്തസ്രാവം നിലയ്ക്കാനായി നല്‍കുന്ന ഫാക്ടര്‍ ഇഞ്ചക്ഷന്‍ ഇപ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കിട്ടാനില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഹീമോഫീലിയ രോഗം പിടിപെട്ട എത്ര പേര്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)ഹീമോഫീലിയയുമായി ബന്ധപ്പെട്ട് അമിത രക്തസ്രാവവുമായി എത്തുന്ന രോഗികള്‍ക്ക് എ. പി.എല്‍., ബി. പി. എല്‍ വ്യത്യാസമില്ലാതെ ഇഞ്ചക്ഷന്‍ സൌജന്യമായി നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാവുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ പ്രസ്തുത ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)നിലവില്‍ ഹീമോഫീലിയ ചികില്‍സയ്ക്കുളള ഫാക്ടറുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന അന്താരാഷ്ട്ര കമ്പനികള്‍ ഏതൊക്കെയാണ്; വ്യക്തമാക്കുമോ;

()ഇത്തരം ഫാക്ടറുകള്‍ക്ക് ഉയര്‍ന്ന വിലയാണ് മെഡിക്കല്‍ സ്റോറുകള്‍ ഈടാക്കുന്നതെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(എഫ്)കേരളത്തില്‍ ഹീമോഫീലിയയ്ക്ക് ചികില്‍സ നല്‍കാന്‍ പര്യാപ്തമായ വിദഗ്ദ്ധ കേന്ദ്രങ്ങളുടെയും ഡോക്ടര്‍മാരുടെയും അഭാവം രോഗികളെ വല്ലാത്ത മാനസിക സംഘര്‍ഷത്തിലേയ്ക്ക് നയിക്കുന്നതായി കരുതുന്നുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വികരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ജി)സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക ഹീമോഫീലിയ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

8194

ഹെപ്പറ്റൈറ്റിസ് രോഗബാധിതരുടെ വര്‍ദ്ധ

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധിതര്‍ക്കായി പ്രത്യേകം ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ;

(സി)ഹെപ്പറ്റൈറ്റിസ് ബാധിതരായവര്‍ക്ക് പ്രത്യേകം ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുകവഴി ഹെപ്പറ്റൈറ്റിസ് രോഗം പകരുന്നത് തടയാന്‍ കഴിയുന്നതായി നിരീക്ഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത സാഹചര്യത്തില്‍ നിര്‍ദ്ധനരായ രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

8195

പേ വിഷബാധ

ശ്രീ. വി. ശിവന്‍കുട്ടി

പേപ്പട്ടിയുടെ കടിയേറ്റവരെ സൌജന്യമായി കുത്തിവയ്പു നല്‍കി ചികിത്സിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളുടെ പട്ടിക, ടെലിഫോണ്‍ നമ്പറുകള്‍ സഹിതം ലഭ്യമാക്കുമോ ?

8196

പുലയനാര്‍കോട്ട ആശുപത്രിയിലെ ഗവണ്‍മെന്റ് വക സ്ഥലം

ശ്രീ.വി.ശശി

തിരുവനന്തപുരത്തെ പുലയനാര്‍കോട്ട ആശുപത്രിയിലെ ഗവണ്‍മെന്റ് വക സ്ഥലം അതിക്രമിച്ച് സ്വകാര്യ വ്യക്തികള്‍ വഴി വെട്ടിയതും കയ്യേറിയതുമായ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

8197

വയനാട് ജില്ലയില്‍ കോളറയും മറ്റ് പകര്‍ച്ചവ്യാധികളും

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()വയനാട് ജില്ലയില്‍ കോളറ പടര്‍ന്നു പിടിക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ ആരോഗ്യ വകുപ്പ് സര്‍വ്വേ നടത്തിയിട്ടുണ്ടോ ;

(ബി)പ്രസ്തുത സര്‍വ്വെയിലെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ; സര്‍വ്വെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)വയനാട് ജില്ലയില്‍ കോളറയും മറ്റ് പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നതു തടയുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ ?

8198

ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട രക്തപരിശോധന

ശ്രീ. കെ. രാധാകൃഷ്ണന്‍

()കേരളത്തില്‍ ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട രക്തപരിശോധന നടത്തുന്നതിന് സംവിധാനമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഡെങ്കിപ്പനി നിര്‍ണ്ണയിക്കുന്നതിനുള്ള രക്തപരിശോധന നടത്തുന്നുണ്ടോ;

(സി)ഇവിടെ ദിനംപ്രതി എത്ര രക്തസാമ്പിളുകളാണ് പരിശോധിക്കുവാന്‍ കഴിയുന്നതെന്നും ലഭിച്ചവയില്‍ എത്ര സാമ്പിളുകള്‍ ഇനി പരിശോധിക്കുവാന്‍ അവശേഷിക്കുന്നുണ്ടെന്നും പറയാമോ;

(ഡി)നിശ്ചിത സമയപരിധിക്കുള്ളില്‍ പരിശോധനാഫലം ലഭ്യമാക്കാത്ത സാഹചര്യത്തില്‍ ഡെങ്കിപ്പനി ബാധിച്ച് രോഗികള്‍ മരിക്കുന്നത് വ്യാപകമാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇതിനു പരിഹാരമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പരിശോധനാ സംവിധാനം നടപ്പിലാക്കുവാന്‍ നടപടികള്‍ എടുക്കുമോ?

8199

നാട്ടിക നിയോജക മണ്ഡലത്തിലെ പകര്‍ച്ചപ്പനിയും പകര്‍ച്ച വ്യാധികളും

ശ്രീമതി ഗീതാ ഗോപി

നാട്ടിക നിയോജക മണ്ഡലത്തിലെ പകര്‍ച്ചപ്പനിയും പകര്‍ച്ച വ്യാധികളും തടയുവാനും പ്രതിരോധിക്കുവാനും വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന കൈക്കൊണ്ടതും നടപ്പിലാക്കിയതുമായ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ?

8200

നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലേക്ക് ജയില്‍ വകുപ്പിന്റെ പദ്ധതി

ശ്രീ. ആര്‍. രാജേഷ്

നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലേക്ക് ജയില്‍ വകുപ്പിന്റെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

8201

മന്തുരോഗ നിവാരണം’

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാനത്ത് മന്തുരോഗ നിവാരണത്തിനായി ജില്ലാടിസ്ഥാനത്തില്‍ നടത്തിവരുന്ന പദ്ധതികളില്‍ വീഴ്ച പറ്റിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്കുമോ ;

(ബി)സംസ്ഥാനത്ത് മാലിന്യനിര്‍മ്മാര്‍ജ്ജനം നടക്കാത്ത സാഹചര്യത്തില്‍ മന്തുരോഗം വര്‍ദ്ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്കുമോ ;

(സി)ഇതിനെ പ്രതിരോധിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ;

(ഡി)ഇതിനായി പ്രത്യേക കര്‍മ്മ പരിപാടിക്ക് രൂപം നല്കുമോ ?

8202

പോളിയോ വാക്സിനേഷനാവശ്യമായ മരുന്ന്

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാനത്ത് എവിടെയെങ്കിലും പോളിയോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പോളിയോ വാക്സിനേഷന്‍ കൃത്യമായി കേരളത്തില്‍ നടക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)കേരളത്തിലെ പോളിയോ വാക്സിനേഷനാവശ്യമായ മരുന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭ്യമാകുന്നുണ്ടോ;

(ഡി)മറ്റേതെല്ലാം ഏജന്‍സികളില്‍ നിന്നാണ് ഈ വാക്സിന്‍ ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ?

8203

മരുന്ന് പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍

ശ്രീ. സണ്ണി ജോസഫ്

,, ജോസഫ് വാഴക്കന്‍

,, പി.. മാധവന്‍

,, റ്റി.എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് മരുന്ന് പരിശോധനയ്ക്കുള്ള എന്തെല്ലാം സംവിധാനമാണ് നിലവിലുള്ളത്;

(ബി)എല്ലാ ജില്ലയിലും മരുന്ന് പരിശോധനാ ലാബുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

8204

കേരള സ്റേറ്റ് ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍

ഡോ: ടി.എം. തോമസ് ഐസക്

ശ്രീ. കെ.വി. അബ്ദുള്‍ഖാദര്‍

,, ജി. സുധാകരന്‍

,, .എം. ആരിഫ്

()കേരള സ്റേറ്റ് ഡ്രഗ്സ് & ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഇവിടെ മരുന്നുകള്‍ ഉല്പാദിപ്പിക്കാനുളള പ്രസ്തുത സ്ഥാപനത്തിന്റെ കഴിവിനെക്കുറിച്ച് വിശദമാക്കുമോ; സര്‍ക്കാരിനാവശ്യമായ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഇതിനെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നുണ്ടോ;

(സി)സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കെ.എസ്.ഡി.പി.യിലെ മരുന്നുകള്‍ മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴി വാങ്ങുന്നുണ്ടോ;

(ഡി)കെ.എസ്.ഡി.പി.യുടെ ആധുനികവല്‍ക്കരണത്തിനും നവീകരണത്തിനും എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

8205

പുതിയ മരുന്നു നിര്‍മ്മാണ കമ്പനി

ശ്രീ. .റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

,, വി.റ്റി. ബല്‍റാം

()സംസ്ഥാനത്ത് പുതിയ മരുന്നു നിര്‍മ്മാണ കമ്പനി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്;

(സി)മരുന്നുകളുടെ വില, ഗുണനിലവാരം എന്നിവ നിയന്ത്രിക്കാനും മരുന്നു വിപണിയില്‍ ഇടപെടാനും പുതിയ കമ്പനിയെ എങ്ങനെ പ്രയോജനപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

8206

കാന്‍സര്‍ മരുന്നുകള്‍ സൌജന്യമായി നല്‍കുവാന്‍ പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

()കാന്‍സര്‍ മരുന്നുകള്‍ സൌജന്യമായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഏത് ഏജന്‍സി വഴിയാണ് മരുന്നുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)പ്രസ്തുത പദ്ധതിക്ക് എത്ര കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത് ; വിശദമാക്കുമോ ?

8207

ടെലി മെഡിസിന്‍ യൂണിറ്റ്

ശ്രീ. ജോസഫ് വാഴക്കന്‍

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ടെലി മെഡിസിന്‍ യൂണിറ്റുകള്‍ പരാജയപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിനായി അനുവദിച്ച തുകയെത്ര; അതില്‍ എന്തു തുക ചെലവഴിച്ചു;

(സി)യൂണിറ്റുകളുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;

(ഡി)ഇത് ഫലപ്രദമായി വീണ്ടും നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

8208

മരുന്നുകളുടെ ദുരുപയോഗം

ശ്രീ. സി. ദിവാകരന്‍

,, കെ. രാജു

,, ചിറ്റയം ഗോപകുമാര്‍

,, .കെ. വിജയന്‍

()സംസ്ഥാനത്ത് ചില മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായി ഡ്രഗ്ഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രധാനമായും ഏതെല്ലാം ഇനങ്ങളില്‍പ്പെട്ട മരുന്നുകളാണ് ദുരുപയോഗം ചെയ്യുന്നത്; വെളിപ്പെടുത്തുമോ;

(ബി)യഥാര്‍ത്ഥ രോഗികള്‍ക്ക് ഇത്തരം മരുന്നുകള്‍ ലഭ്യമാക്കുന്നതിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ ദുരുപയോഗം തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്; വ്യക്തമാക്കുമോ?

8209

മരുന്നുകള്‍ക്ക് വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()അലോപ്പതി മരുന്നുകള്‍ നിര്‍മ്മിക്കുന്ന സ്വകാര്യ കമ്പനികള്‍ മരുന്നുകള്‍ക്ക് വില നിശ്ചയിക്കുന്നത് ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)അമിത വില നിശ്ചയിക്കാന്‍ മരുന്നു കമ്പനികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് നിരീക്ഷിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)അലോപ്പതി മരുന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തമുള്ള ഏതാനും കമ്പനികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)കുത്തകകളായ മരുന്ന് കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അലോപ്പതി മരുന്നുകളുടെ നിര്‍മ്മാണത്തിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

8210

ജനറിക് മെഡിസിന്‍ വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്തെ ആശുപത്രികളില്‍ ജനറിക് മെഡിസിന്‍ വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ സൌജന്യമായി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ആശുപത്രികളിലാണ് ഇത് ലഭ്യമാകുക എന്ന് വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം മരുന്നുകളാണ് സൌജന്യമായി നല്‍കുന്നത്; ലിസ്റ് ലഭ്യമാക്കുമോ;

(സി)ഏതെല്ലാം വിഭാഗം ജനങ്ങള്‍ക്കാണ് സൌജന്യമായി മരുന്ന് ലഭിക്കാന്‍ അര്‍ഹത എന്നും വ്യക്തമാക്കുമോ?

8211

കാരുണ്യ ഫാര്‍മസി എല്ലാ താലൂക്ക് ആശുപത്രികളിലും ആരംഭിക്കാന്‍ നടപടി

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് ന്യായവിലക്ക് മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ;

(ബി)തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്പസില്‍ ആരംഭിച്ച കാരുണ്യ ഫാര്‍മസി മോഡലില്‍ എല്ലാ താലൂക്ക് ആശുപത്രികളിലും കാരുണ്യാ ഫാര്‍മസി ആരംഭിക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

8212

മരുന്നു കമ്പനികളും വിതരണക്കാരും ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് നിയമിച്ച സമിതി

ശ്രീ. കെ.ദാസന്‍

()സംസ്ഥാനത്ത് മരുന്നു കമ്പനികളും വിതരണക്കാരും ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് സര്‍ക്കാര്‍ നിയമിച്ച സമിതി മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(ബി)സമിതി മുന്നോട്ട് വെച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ?

8213

ക്വാളിറ്റി അഷ്വറന്‍സ് പ്രോഗ്രാം

ശ്രീ. ജോസഫ് വാഴക്കന്‍

()എന്‍.ആര്‍.എച്ച്.എം. ന്റെ കീഴില്‍ നടപ്പിലാക്കുന്ന ക്വാളിറ്റി അഷ്വറന്‍സ് പ്രോഗ്രാമിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ ;

(ബി)ഈ പ്രോഗ്രാം ഏറ്റവും ഫലപ്രദമായി നടത്തിയത് എവിടെയൊക്കെയാണ് ; വിശദമാക്കുമോ ;

(സി)ഈ പ്രോഗ്രാമിനായി എത്ര തുകയാണ് അനുവദിച്ചിട്ടുളളത് ;

(ഡി)ഈ പ്രോഗ്രാം ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

8214

ദേശീയ ഗ്രാമീണ ആരോഗ്യദൌത്യം വഴി അനുവദിച്ച തുക

ശ്രീ. .കെ. വിജയന്‍

()കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം വഴി 2011-12 വര്‍ഷത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ട്;

(ബി)ജീവനക്കാരുടെ ശമ്പളം, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് മൊത്തം എത്ര ശതമാനം തുക ചെലവഴിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)നാദാപുരം മണ്ഡലത്തില്‍ എന്‍.ആര്‍.എച്ച്.എം.വഴി 2011-12 വര്‍ഷത്തില്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

8215

പ്രസവാവധി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()എന്‍. ആര്‍. എച്ച്. എം. വഴി നിയമിതരായിട്ടുള്ള വനിതാ ജീവനക്കാര്‍ക്ക് എത്ര ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിട്ടുള്ളത്; ആയതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്രസവാവധി കാലത്തെ വേതനം നല്‍കി വരുന്നുണ്ടോ;

(സി)പ്രസവാവധി കാലത്തെ വേതനം ലഭിക്കുവാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല എന്ന കാരണം കാണിച്ച് വേതനം നിഷേധിക്കുന്ന സാഹചര്യം നിലവിലുണ്ടോ;

(ഡി)സ്റാഫ് നഴ്സ് ഉള്‍പ്പെടെയുള്ള വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി കാലത്തെ വേതനം നല്‍കുന്നതു സംബന്ധിച്ച നിര്‍ദ്ദേശം അതാത് ജില്ലാ ഓഫീസുകള്‍ യഥാസമയം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

()ജീവനക്കാര്‍ക്ക് നല്‍കിവരുന്ന പ്രസവാവധി ദീര്‍ഘിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

8216

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എന്‍.ആര്‍.എച്ച്.എം ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ.. ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എന്‍.ആര്‍.എച്ച്.എം ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)പുതുതായി പ്രസ്തുത പദ്ധതി പ്രകാരം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഉണ്ടെങ്കില്‍ അവ ഏതെല്ലാം; വിശദമാക്കുമോ ?

8217

എന്‍.ആര്‍.എച്ച്.എം. പദ്ധതിക്കു കീഴില്‍ തൃശ്ശൂര്‍ ജില്ലയില്‍ ആംബുലന്‍സ് (108) സേവനം

ശ്രീ.കെ.രാധാകൃഷ്ണന്‍

()എന്‍.ആര്‍.എച്ച്.എം. പദ്ധതിക്കു കീഴില്‍ ആംബുലന്‍സ് (108) സേവനം ഏതെല്ലാം ജില്ലകളിലാണ് നടപ്പിലാക്കിയിട്ടുളളതെന്നും, ഓരോ ജില്ലയില്‍ എത്ര വാഹനങ്ങള്‍ വീതം സേവനം നടത്തുന്നുണ്ടെന്നും പറയാമോ;

(ബി)തൃശ്ശൂര്‍ ജില്ലയില്‍ ഈ സേവനം നടപ്പിലാക്കിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ അതിനുളള കാരണങ്ങള്‍ പറയാമോ;

(ഡി)അടിയന്തിര ചികിത്സാ സൌകര്യം ലഭ്യമാക്കുന്നതിനും അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിനും വളരെ പ്രയോജനകരമായ ആംബുലന്‍സ് സൌകര്യം തൃശ്ശൂര്‍ ജില്ലയിലും നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമോ?

8218

സര്‍ക്കാര്‍ ആശുപത്രികളിലെ നിലവിലുള്ള സ്റാഫ് പാറ്റേണ്‍ പുതുക്കാന്‍ നടപടി

ശ്രീ. .പി. ജയരാജന്‍

,, എസ്. ശര്‍മ്മ

,, കെ.കുഞ്ഞമ്മത് മാസ്റര്‍

,, എം. ഹംസ

()ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്സുമാരും മറ്റ് ജീവനക്കാരും ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി പൊതുവില്‍ ശോചനീയാവസ്ഥയിലാണെന്ന് അറിയാമോ;

(ബി)സര്‍ക്കാര്‍ ആശുപത്രികളിലെ നിലവിലുളള സ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിനും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും എണ്ണം കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(സി)നിലവിലുളള സ്റാഫ് പാറ്റേണ്‍ എന്ന് നിലവില്‍ വന്നതാണെന്നും ഇതനുസരിച്ചുളള രോഗി നേഴ്സ് അനുപാതം എത്രയെന്നും വ്യക്തമാക്കാമോ;

(ഡി)മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ അടിസ്ഥാന സൌകര്യങ്ങളും മരുന്നുകളും കൂടുതലായി ലഭ്യമാക്കിയതിനെ തുടര്‍ന്ന് രോഗികള്‍ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ സ്റാഫ് പാറ്റേണ്‍ പുതുക്കാന്‍ തയ്യാറാകുമോ?

8219

സപ്തധാര പദ്ധതിയുടെ ഭാഗമായി ശബരിമലയ്ക്ക് വേണ്ടി പ്രത്യേക ആരോഗ്യ പാക്കേജ്

ശ്രീ. രാജു എബ്രഹാം

,, സാജു പോള്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. വി. ഡി. ദേവസ്സി

()സപ്തധാര പദ്ധതിയുടെ ഭാഗമായി ശബരിമലയ്ക്ക് വേണ്ടി പ്രത്യേക ആരോഗ്യ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ ; ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പരിപാടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ; ഇതിനുള്ള പണം സമാഹരിച്ചത് എപ്രകാരമാണ് ;

(ബി)പ്രസ്തുത പരിപാടികളില്‍ ഏതൊക്കെ പൂര്‍ത്തീകരിച്ചെന്നും ബാക്കിയുള്ളത് ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ ;

(സി)2011-2012, 2012-2013 ബഡ്ജറ്റുകളില്‍ ഈ പാക്കേജിനായി എന്ത് തുക വീതം നീക്കിവെച്ചിരുന്നു; അതില്‍ ചെലവഴിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ ?

8220

ഗ്രാമീണ മേഖലയില്‍ പുതിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നടപടികള്‍

ശ്രീ. കെ. മുരളീധരന്‍

,, ലൂഡി ലൂയിസ്

,, വി.പി. സജീന്ദ്രന്‍

,, .പി. അബ്ദുള്ളക്കുട്ടി

()ഗ്രാമീണ മേഖലയില്‍ പുതിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

8221

പഞ്ചായത്തുകള്‍തോറും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്ത എത്ര പഞ്ചായത്തുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; കോഴിക്കോട് ജില്ലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതെല്ലാമാണ് എന്നും അത് ഏതെല്ലാം മണ്ഡലത്തിലാണെന്നും വ്യക്തമാക്കുമോ;

(ബി)പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അത് സ്ഥാപിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും അത് എപ്പോള്‍ പ്രാവര്‍ത്തികമാക്കുമെന്നും വ്യക്തമാക്കുമോ?

8222

കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്ര ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും നിലവിലുണ്ട്;

(ബി)ഇവിടെ അത്യാഹിത വിഭാഗം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)പ്രസ്തുത സി. എച്ച്. സി. യെ താലൂക്ക് ആശുപത്രി പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?

8223

ശാന്തന്‍പാറ പി.എച്ച്.സി. യില്‍ കിടത്തി ചികിത്സ

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പി.എച്ച്.സി. യില്‍ കിടത്തി ചികിത്സ ആരംഭിക്കണം എന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;

(സി)ഈ വര്‍ഷം കിടത്തി ചികിത്സാ സൌകര്യം ഏര്‍പ്പെടുത്തുമോ ?

8224

സി.എച്ച്.സി.യിലെയും പി.എച്ച്.സി.ലെയും സ്റാഫ് പാറ്റേണ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ഒരു സി.എച്ച്.സി.ലെയും, ഒരു പി.എച്ച്.സി.ലെയും സ്റാഫ് പാറ്റേണ്‍ എത്രയെന്ന് വ്യക്തമാക്കുമോ :

(ബി)മങ്കട മണ്ഡലത്തിലെ സി.എച്ച്.സി.കളായ മങ്കട, പുഴക്കാട്ടിരി സി.എച്ച്.സി.കളില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്റാഫുകളുടെ എണ്ണം അറിയിക്കുമോ ;

(സി)സി.എച്ച്.സി. സ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരില്ലാത്ത സി.എച്ച്.സി.കളില്‍ പ്രസ്തുത പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ നിയമിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

8225

മൊഗ്രാല്‍ പുത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

()കാസറഗോഡ് നിയോജകമണ്ഡലത്തിലെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ചോര്‍ന്നൊലിച്ച് അപകടകരമാംവിധമുള്ള പ്രസ്തുത കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വാടകകെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത പി.എച്ച്.സി ക്ക് പുതിയ കെട്ടിടം പണിയണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ:

(ഡി)പ്രസ്തുത കെട്ടിടം അടിയന്തിരമായി പണിയുന്നതിന് നടപടി സ്വീകരിക്കുമോ?

8226

പി.എച്ച്.സി., സി.എച്ച്.സി. കളിലെ പ്രവര്‍ത്തന സമയം

ശ്രീ. പി. ഉബൈദുള്ള

()പി.എച്ച്.സി., സി.എച്ച്.സി.കളിലെ പ്രവര്‍ത്തന സമയം വ്യക്തമാക്കുമോ;

(ബി)ഓരോ വിഭാഗം സ്റാഫുകളുടേയും ഡ്യൂട്ടി സമയത്തില്‍ വ്യത്യാസമുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഓരോ കാറ്റഗറിയിലേയും സ്റാഫുകളുടെ ഡ്യൂട്ടി സമയം പുന:ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

8227

ഇന്‍ഷ്വറന്‍സ് ചികിത്സാ കുടിശ്ശിക

ശ്രീ. ബി. സത്യന്‍

()ആര്‍.എസ്.ബി.വൈ പ്രകാരം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും കേശവപുരം സി.എച്ച്.സി യിലും കുടിശ്ശികയുള്ള തുക ലഭിക്കുവാന്‍ പ്രസ്തുത ആശുപത്രികള്‍ തേര്‍ഡ് പാര്‍ട്ടി അഡ്മിസ്ട്രേറ്റേഴ്സ് വഴി ഇന്‍ഷ്വറന്‍സ് അധികാരികളെ വിവരമറിയിച്ചിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?

8228

അമ്പലപ്പുറം പി.എച്ച്.സി.

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍ പി.എച്ച്.സികള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ ഏതെല്ലാം ;

(ബി)ഈ വര്‍ഷം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പി.എച്ച്.സികള്‍ ഏതെല്ലാം ; അറിയിക്കുമോ ;

(സി)പി.എച്ച്.സികള്‍ ഇല്ലാത്ത കൊട്ടാരക്കര ഗ്രാമപഞ്ചായത്തിലെ അമ്പലപ്പുറം കേന്ദ്രമാക്കി പി.എച്ച്.സി. ആരംഭിക്കാന്‍ എന്ത് നടപടി സ്വീകരിക്കും ; വിശദമാക്കുമോ ?

8229

വാമനപുരം മണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വാമനപുരം നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി)ഇവയുടെ കീഴില്‍ ഏതെല്ലാം സബ്സെന്ററുകളാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത ആശുപത്രികളിലെ സ്റാഫ് പാറ്റേണ്‍ അറിയിക്കുമോ;

(ഡി)സി.എച്ച്.സി.കള്‍ക്ക് അനുവദിച്ചിട്ടുളള സ്റാഫ് പാറ്റേണ്‍ നിലവില്‍ ഇല്ലാത്ത വാമനപുരം നിയോജക മണ്ഡലത്തില്‍ ഏതെങ്കിലും സി.എച്ച്.സി. പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

8230

ആറ്റിങ്ങല്‍ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലെ വൈദ്യുതി ചാര്‍ജ്ജ്

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ വരുന്ന കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ വൈദ്യുത ചാര്‍ജ് അടയ്ക്കാത്തതിനാല്‍ വൈദ്യുത കണക്ഷന്‍ വിച്ഛേദിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.