UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

7781

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍

ശ്രീ. വി.എസ്. സുനില്‍കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

,, ചിറ്റയം ഗോപകുമാര്‍

()ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്; ഇതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും എത്ര ശതമാനം കമ്മീഷന്‍ വീതമാണ് നല്‍കിവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഏജന്റുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ; അതിനുള്ള കാരണം എന്താണെന്ന് വിശദമാക്കുമോ;

(സി)ഏജന്റുമാരുടെ വേതനം മുന്‍കാലങ്ങളെപ്പോലെ തുടരുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ എന്ത് നടപടികളെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

7782

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരുടെ വേതന വ്യവസ്ഥ

ശ്രീ. കെ. രാധാകൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

,, കെ. എസ്. സലീഖ

ശ്രീ. പി. റ്റി. . റഹീം

()ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരുടെ വേതന വ്യവസ്ഥയില്‍ മാറ്റംവരുത്തിയിട്ടുണ്ടോ;

(ബി)പഴയ വ്യവസ്ഥയനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുകയില്‍ കുടിശ്ശിക വന്നിട്ടുണ്ടോ; എങ്കില്‍ എത്ര മാസത്തെ തുക; ഇത് എന്ന് നല്‍കാനാവുമെന്ന് വ്യക്തമാക്കുമോ;

(സി)പുതിയ വേതന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന വേതനം നിര്‍ത്തലാക്കിയിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതേത്തുടര്‍ന്ന് വര്‍ഷങ്ങളായി ഈ രംഗത്ത് തൊഴിലെടുക്കുന്ന മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്കുണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

7783

തൃശ്ശൂര്‍ ജില്ലയില്‍ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് അലവന്‍സ്

ശ്രീമതി ഗീതാ ഗോപി

()തൃശ്ശൂര്‍ ജില്ലയില്‍ മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് അവസാനമായി അലവന്‍സ് ഏത് കാലയളവുവരെയാണ് നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി)ബോണസ് ഏത് കാലയളവ് വരെ നല്‍കാനുണ്ട്;

(സി)പ്രസ്തുത കുടിശ്ശിക തുകകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

7784

പഴക്കമുള്ള ട്രഷറികളിലെ സ്റോറുകളില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുക്കളുടെ കണക്കെടുപ്പ്

ശ്രീ. എം. ഉമ്മര്‍

,, സി. മോയീന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്തെ പഴക്കമുള്ള ട്രഷറികളിലെ സ്റോറുകളില്‍ സൂക്ഷിച്ചിട്ടുള്ള വിലപിടിപ്പുള്ളതും ചരിത്രമൂല്യമുള്ളതുമായ വസ്തുക്കളുടെ കണക്കെടുപ്പ് ഏറ്റവും ഒടുവില്‍ നടത്തിയതെന്നാണ് എന്ന് വ്യക്തമാക്കുമോ; അതിന്റെ വിവരം വെളിപ്പെടുത്തുമോ;

(ബി)ഇത്തരം സ്റോറുകള്‍, ആര്‍ക്കിയോളജി, ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗങ്ങളുടെകൂടി സഹകരണത്തില്‍ പരിശോധിച്ച് വസ്തുവകകള്‍ തിട്ടപ്പെടുത്താനും, ട്രഷറി ഇടപാടുകളുമായി കാലിക ബന്ധമില്ലാത്ത വസ്തുവകകള്‍ യഥാവിധി സൂക്ഷിക്കുന്നതിനുമള്ള നടപടി സ്വീകരിക്കുമോ?

7785

ഇന്റേണല്‍ ഓഡിറ്റിംഗ് സംവിധാനം

ശ്രീ. പി. ഉബൈദുളള

()സര്‍ക്കാര്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ഇന്റേണല്‍ ഓഡിറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തേണ്ട തിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സര്‍ക്കാരിന്റെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി പരിശോധിക്കുന്നതിനും വകുപ്പുകളില്‍ ഇന്റേണല്‍ ഓഡിറ്റിംഗ് ക്രിയാത്മകമായി നടപ്പാക്കുന്നതിനും ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഓരോ സാമ്പത്തിക വര്‍ഷാവസാനത്തിലും ഓഫീസുകളില്‍ കൃത്യമായി ഇന്റേണല്‍ ഓഡിറ്റിംഗ് നടത്തി വിവരം വകുപ്പ് മേധാവികളെ അറിയിക്കുന്നതിനും അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുമോ ?

7786

സ്വയം സംരംഭക മിഷന്റെ രണ്ടാം ഘട്ട പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ആര്‍. സെല്‍വരാജ്

,, . പി. അബ്ദുള്ളക്കുട്ടി

()സ്വയം സംരംഭക മിഷന്റെ രണ്ടാം ഘട്ട പദ്ധതിയില്‍ എന്തെല്ലാം നടപടികളാണ് കൈകൊള്ളാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇതിന്റെ ഒന്നാം ഘട്ടത്തില്‍ എത്ര പുതിയ യൂണിറ്റുകള്‍ക്ക് രൂപം നല്‍കുകയുണ്ടായി; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏതെല്ലാം ബാങ്കുകളാണ് ഒന്നാം ഘട്ടത്തില്‍ സഹകരിച്ചത്; വിശദമാക്കുമോ ?

7787

രാജപുരത്ത് സബ് ട്രഷറി

ശ്രീ. . ചന്ദ്രശേഖരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി എത്ര സബ്ട്രഷറികള്‍ അനുവദിച്ചിട്ടുണ്ട് എന്നറിയിക്കുമോ;

(ബി)കാസറഗോഡ് ജില്ലയിലെ മലയോര മേഖലയായ രാജപുരത്ത് സബ്ട്രഷറി അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നിലപാട് എന്താണെന്ന് അറിയിക്കുമോ?

7788

നെന്മാറയില്‍ പുതിയ ട്രഷറി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ കേന്ദ്രീകരിച്ച് പുതിയ ട്രഷറി തുടങ്ങുന്ന പ്രവര്‍ത്തനം ഏതു ഘട്ടംവരെയായി എന്ന് വിശദമാക്കുമോ;

(ബി)ട്രഷറി തുടങ്ങുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കേണ്ടത് എന്ന് വിശദമാക്കുമോ;

(സി)ഈ ട്രഷറി ആരംഭിച്ചാല്‍ ഏതൊക്കെ സര്‍ക്കാര്‍ ആഫീസുകള്‍ക്കും, എത്ര പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

7789

പുതിയ ഭാഗ്യക്കുറി

ശ്രീമതി കെ.എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പുതിയ ഭാഗ്യക്കുറികള്‍ തുടങ്ങി; അവ ഏതെല്ലാം; ഏതൊക്കെ ദിവസങ്ങളിലാണ് ഇവയുടെ നറുക്കെടുപ്പ്; ഇനി പുതിയ ഏതെങ്കിലും ഭാഗ്യക്കുറി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഈ സാമ്പത്തിക വര്‍ഷം ഭാഗ്യക്കുറിയില്‍ നിന്നും എത്ര കോടി രൂപയുടെ വിറ്റുവരവ് നേടാനാണ് ഉദ്ദേശിക്കുന്നത്; ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുന്നത്; കഴിഞ്ഞ മൂന്ന് മാസത്തെ ഭാഗ്യക്കുറി വിറ്റുവരവ് എത്ര; വ്യക്തമാക്കുമോ;

(സി)കഴിഞ്ഞ ഓണം ബംബറില്‍ നിന്നും എത്ര കോടിയുടെ വിറ്റുവരവും എത്ര കോടിയുടെ അറ്റാദായവും ഉണ്ടായി; ഈ ഓണം ബംബറില്‍ എത്ര കോടിയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്; വ്യക്തമാക്കുമോ;

(ഡി)കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനങ്ങള്‍ തുടര്‍ച്ചയായി അന്യസംസ്ഥാനങ്ങളില്‍ ചെന്നെത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()അന്യസംസ്ഥാനത്തുളളവരുടെ കളളപ്പണം വെളുപ്പിക്കാന്‍ കേരളത്തിലെ ചില ലോട്ടറി ഏജന്റുമാരുമായി ഒത്തുകളിച്ചാണ് ഇപ്രകാരം കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ തുടര്‍ച്ചയായി അന്യസംസ്ഥാനങ്ങളിലേയ്ക്ക് ഒഴുകുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തിലുളള ഒത്തുകളി അവസാനിപ്പിക്കാനും ഇത്തരത്തിലുളള ഒത്തുകളിക്ക് കൂട്ടുനിന്നവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

7790

കാരുണ്യ ലോട്ടറി

ശ്രീ. ബാബു എം. പാലിശ്ശേരി

കാരുണ്യ ലോട്ടറി പദ്ധതി വഴിയുള്ള ധനസഹായം അപേക്ഷ സമര്‍പ്പിച്ച് എത്ര ദിവസത്തിനുള്ളില്‍ ലഭ്യമാക്കാറുണ്ടെന്ന് വ്യക്തമാക്കാമോ?

7791

കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നുളള ചികില്‍സാധനസഹായം

ശ്രീ. വി. ചെന്താമരാക്ഷന്‍

()കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നുളള ചികില്‍സാ ധനസഹായത്തിന് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത് ഏത് തീയതിമുതല്‍ എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത തീയതിയ്ക്ക് ശേഷം ധനസഹായത്തിനുളള അപേക്ഷകള്‍ പരിശോധിച്ച് ശുപാര്‍ശ ചെയ്യുന്ന ജില്ലാതല കമ്മിറ്റിയും സംസ്ഥാന തലകമ്മിറ്റിയും ഏതൊക്കെ തീയതികളില്‍ യോഗം ചേര്‍ന്നിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനതല കമ്മിറ്റി തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ എണ്ണം എത്രയാണ്;

(ഡി)പ്രസ്തുത ഗുണഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട തീയതിയ്ക്ക്ശേഷം എത്ര കാലയളവിനുളളില്‍ ധനസഹായം ലഭ്യമാക്കിയെന്ന് വ്യക്തമാക്കാമോ;

()ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടശേഷം ധനസഹായം ലഭ്യമാക്കാതെ എത്ര രോഗികള്‍ മരണപ്പെട്ടുവെന്ന് വ്യക്തമാക്കാമോ?

7792

സ്വകാര്യ മേഖലയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനികള്‍

ശ്രീ. പി. ഉബൈദുളള

()സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനികള്‍ക്കെതിരെ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും നിയമം കൊണ്ടുവരുന്നതിനും കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;

(സി)സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ചിട്ടിക്കമ്പനി നടത്തിപ്പുകാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമോ?

7793

നിയമസഹായ ക്ളിനിക്കുകള്‍

ശ്രീ. സണ്ണി ജോസഫ്

,, ബെന്നി ബഹനാന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

()നിയമസഹായ ക്ളിനിക്കുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം സ്ഥാപനങ്ങളില്‍ ഇപ്രകാരമുള്ള ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമസഹായ ക്ളിനിക്കുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭനടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

7794

ലീഗല്‍ അസിസ്റന്റ് ഗ്രേഡ്-II നിയമനങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

()നിയമ വകുപ്പില്‍ പി.എസ്.സി. മുഖാന്തിരമല്ലാതെ തസ്തിക മാറ്റം വഴി നടത്തിയിട്ടുളള ലീഗല്‍ അസിസ്റന്റ് ഗ്രേഡ്-IIനിയമനങ്ങള്‍ റദ്ദ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ നടപടികള്‍ എന്തായി എന്ന് വിശദമാക്കുമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട ഫയല്‍ അപ്രത്യക്ഷമായി എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പി.എസ്.സി. നടത്തേണ്ട എഴുത്ത് പരീക്ഷ എല്‍.ബി.എസ്. വഴി നടത്തുവാന്‍ നിയമ വിരുദ്ധമായി നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥന്‍ ആര് എന്ന് വെളിപ്പെടുത്തുമോ ?

7795

ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ കീഴിലെ സ്ഥലം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()ഭവനനിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ എത്ര വിസ്തൃതി സ്ഥലമുണ്ടെന്ന് ജില്ല തിരിച്ച് അറിയിക്കുമോ;

(ബി)പ്രസ്തുത സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി എന്തെല്ലാം കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

7796

ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, പാലോട് രവി

() ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമ മാക്കുന്നതിനും വിപുലീകരിക്കുന്നതിനും എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഭവന പദ്ധതികളാണ് ബോര്‍ഡ് ഏറ്റെടുത്തു നടത്തി വരുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ബോര്‍ഡിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെല്ലാം ഏജന്‍സികളാണ് സഹായിക്കുന്നത് ; വിശദമാക്കുമോ ?

7797

ഹരിത നിര്‍മ്മാണ സാങ്കേതികവിദ്യ

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

()സംസ്ഥാനത്ത് ഹരിത നിര്‍മ്മാണ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ഭവന നിര്‍മ്മാണ വകുപ്പ് എന്തെല്ലാം പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും സവിശേഷതകളും എന്തെല്ലാമാണ്;

(ബി)ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ഭവനങ്ങള്‍ നിര്‍മ്മിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കുന്നകാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

7798

നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, . പി. അബ്ദുളളക്കുട്ടി

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

()നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമ മാക്കുന്നതിന് എന്തെല്ലാം കാര്യപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്;

(ബി)ഗുണ നിലവാരമുളള നിര്‍മ്മാണ സാമഗ്രികളുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാം ശങ്ങള്‍ എന്തെല്ലാം ;

(സി)കെട്ടിട നിര്‍മ്മാണ അനുബന്ധ മേഖലയില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

7799

കലവറയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. ഷാഫി പറമ്പില്‍

,, എം.പി. വിന്‍സെന്റ്

,, കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

()നിര്‍മ്മിതിയുടെ നേതൃത്വത്തിലുള്ള കലവറയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)എന്തെല്ലാം കെട്ടിട നിര്‍മ്മാണ സാധനങ്ങളാണ് കലവറ വഴി ന്യായവിലക്കു വില്‍ക്കുന്നത്; വിശദമാക്കുമോ;

(സി)എല്ലാ ജില്ലകളിലും കലവറ ആരംഭിക്കുന്ന കാര്യം ആലോചനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

7800

മൈത്രിഭവനനിര്‍മ്മാണ പദ്ധതി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()മൈത്രി ഭവന നിര്‍മ്മാണ പദ്ധതിപ്രകാരം കുടിശ്ശിക വരുത്തിയ എത്രപേര്‍ക്കാണ് ലോണ്‍ എഴുതിത്തള്ളല്‍ സ്കീമില്‍ ആനുകൂല്യം ലഭിച്ചത്;

(ബി)എങ്കില്‍ ഇത്തരം ആളുകളുടെ ലോണ്‍ തുകകൂടി ഒഴിവാക്കി രേഖകള്‍ തിരിച്ചുകൊടുക്കാന്‍ നടപടി സ്വീകരിക്കുമോ?

7801

ഭവനരഹിതരുടെ എണ്ണം

ശ്രീ. എം. ഹംസ

()സംസ്ഥാന ഭവനരഹിതരുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ജില്ലാടിസ്ഥാനത്തിലുള്ള ലിസ്റ് പ്രസിദ്ധീകരിക്കുമോ;

(ബി)സാഫല്യം പദ്ധതി എന്ന് തുടങ്ങുവാനാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ?

7802

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്ളാറ്റ്

ശ്രീ. കെ.വി. വിജയദാസ്

നഗര പ്രദേശങ്ങളിലും മറ്റ് അനുയോജ്യമായ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു സമീപവും ചുരുങ്ങിയ ചിലവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്ളാറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തു കൊണ്ടെന്ന് വ്യക്തമാക്കുമോ?

7803

ജില്ലാ-സംസ്ഥാന നിര്‍മ്മിതി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. സാജു പോള്‍

()ജില്ലാ-സംസ്ഥാന നിര്‍മ്മിതി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത നിര്‍മ്മിതി കേന്ദ്രങ്ങള്‍ക്ക് വകയിരുത്തിയിട്ടുളള പദ്ധതി വിഹിതം ഏതൊക്കെ ആവശ്യങ്ങള്‍ക്ക് എത്ര വീതം എന്ന് വിശദമാക്കാമോ;

(സി)സര്‍ക്കാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുമ്പോള്‍ പാലിക്കേണ്ട പൊതുവ്യവസ്ഥകള്‍ എന്തൊക്കെയാണ്; ഇവ നിലവിലില്ലെങ്കില്‍ വ്യവസ്ഥകള്‍ക്ക് രൂപം നല്‍കുമോ;

(ഡി)ഏറ്റെടുത്ത പ്രവര്‍ത്തികള്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാത്തവ ഉണ്ടോ. ഏതെല്ലാമെന്ന് വിശദമാക്കാമോ;

()വരുമാന വര്‍ദ്ധനവിന് ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സന്നദ്ധരായവര്‍ക്ക് സഹായം നല്‍കുമോ;

(എഫ്)കലവറയിലൂടെ വില്പന നടത്തുന്ന സിമന്റ്, കമ്പി എന്നിവയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ; ഇത് എല്ലാ കലവറകള്‍ക്കും ബാധകമാണോ; ഇത് മൂലം നഷ്ടം ഉണ്ടായാല്‍ സഹായം നല്‍കുമോ?

7804

മൈത്രി ഭവനനിര്‍മ്മാണ ലോണ്‍ കുടിശ്ശിക എഴുതിത്തള്ളുന്നതിന് നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

ഹൌസിംഗ് ബോര്‍ഡില്‍ നിന്നും മൈത്രി ഭവനനിര്‍മ്മാണ ലോണ്‍ ഒരു ഗഡുമാത്രം കൈപ്പറ്റിയവരുടെ കടം എഴുതിത്തള്ളാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.