Q.
No |
Questions
|
3126
|
വാര്‍ഡുകളിലെ
പ്രവര്‍ത്തനങ്ങള്‍ക്ക്
പണം
ചിലവഴിക്കാന്‍
പഞ്ചായത്ത്
അംഗങ്ങള്‍ക്ക്
അനുവാദം നല്‍കുന്നതിന്
നടപടി
ശ്രീ.
കെ. അജിത്
(എ)അടിയന്തിരഘട്ടങ്ങളില്‍
വാര്‍ഡുകളിലെ
പ്രവര്‍ത്തനങ്ങള്‍ക്കായി
പണം
ചെലവഴിക്കുന്നതിന്
പഞ്ചായത്ത്
അംഗങ്ങള്‍ക്ക്
അനുവാദം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
പഞ്ചായത്ത്
അംഗങ്ങള്‍ക്ക്
എത്ര
രൂപവീതം
ചെലവഴിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)അനുവാദം
നല്‍കിയിട്ടില്ലെങ്കില്‍
നിശ്ചിത
തുക വാര്‍ഡ്
പ്രവര്‍ത്തനങ്ങള്‍ക്കായി
ചെലവഴിക്കുവാനുളള
അധികാരം
അംഗങ്ങള്‍ക്ക്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
? |
3127 |
വിദ്യാലയ
പരിസരത്ത്
പുകയില-പാന്‍മസാല
വില്പന
ദൂരപരിധി
നിശ്ചയിക്കുന്നത്
സംബന്ധിച്ച്
ശ്രീമതി
കെ. എസ്.
സലീഖ
(എ)വിദ്യാലയങ്ങളുടെ
പരിസരത്ത്
പുകയില
ഉല്‍പ്പന്നങ്ങളും
പാന്‍മസാലയും
വില്‍ക്കുന്നതിന്
ദൂരപരിധി
ഉയര്‍ത്തിയ
മന്ത്രിസഭാ
തീരുമാനം
തദ്ദേശസ്വയംഭരണവകുപ്പ്
അട്ടിമറിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍
ഇത്
പരിഹരിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചു
; മന്ത്രിസഭാ
തീരുമാനം
അട്ടിമറിച്ച
തദ്ദേശസ്വയംഭരണവകുപ്പ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ
? |
3128 |
സി.
എച്ച്.
ചെയറിന്
സാമ്പത്തിക
സഹായം
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)സര്‍ക്കാതിര
സംരംഭങ്ങള്‍ക്ക്
സാമ്പത്തിക
സഹായം
നല്‍കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ഏതെല്ലാം
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
ഫണ്ട്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)ഈ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സി. എച്ച്.
ചെയറിന്
എത്ര തുക
ലഭിച്ചു
എന്ന്
വ്യക്തമാക്കുമോ? |
3129 |
കോഴിക്കോട്
സര്‍വ്വകലാശാലയിലെ
സി.എച്ച്.
ചെയറിന്
സാമ്പത്തിക
സഹായം
നല്‍കുന്ന
നടപടി
ശ്രീ.
ഇ. പി.
ജയരാജന്‍
,,
ബാബു
എം. പാലിശ്ശേരി
,,
എ. പ്രദീപ്
കുമാര്‍
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)കോഴിക്കോട്
സര്‍വ്വകലാശാലയിലെ
സി.എച്ച്.
ചെയറിന്
സാമ്പത്തിക
സഹായം
നല്‍കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
; ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ
;
(ബി)പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
ഏതെല്ലാം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ഫണ്ട്
നല്‍കിയിട്ടുണ്ടെന്നും
ഇപ്രകാരം
എത്ര തുക
ലഭിച്ചു
എന്നും
വ്യക്തമാക്കാമോ
?
(സി)ഈ
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സി. എച്ച്.
ചെയറിന്
എത്ര തുക
ലഭിച്ചു
എന്ന്
വ്യക്തമാക്കാമോ
? |
3130 |
സി.എച്ച്.
മുഹമ്മദ്
കോയ
ചാരിറ്റബിള്‍
സെന്റര്‍
സമാഹരിക്കുന്ന
തുകയുടെ
വിനിയോഗം
ഡോ.
കെ.ടി.
ജലീല്‍
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
,,
ആര്‍.
രാജേഷ്
,,
പുരുഷന്‍
കടലുണ്ടി
(എ)പ്രസ്തുത
സ്ഥാപനത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നിന്നും
ഫണ്ട്
നല്‍കുന്നതിന്
സര്‍ക്കാര്‍
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(ബി)സി.എച്ച്.
മുഹമ്മദ്
കോയ
മെമ്മോറിയല്‍
ചാരിറ്റബിള്‍
സെന്റര്‍
എന്ന
സ്ഥാപനത്തിന്റെ
ഭാരവാഹികളുടെ
പേരും
മേല്‍വിലാസവും
ലഭ്യമാക്കുമോ;
(സി)ഏതെല്ലാം
സ്ഥാപനങ്ങളാണ്
ഫണ്ട്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)ഫണ്ട്
നല്‍കുന്നത്
സംബന്ധിച്ച
സര്‍ക്കാര്‍
ഉത്തരവ്
ഇറക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡം
എന്തെന്ന്
വ്യക്തമാക്കുമോ;
(ഇ)ഇപ്രകാരം
സമാഹരിക്കുന്ന
തുക
ചാരിറ്റബിള്‍
സെന്റര്‍
എങ്ങിനെ
വിനിയോഗിക്കുന്നു
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)ഇത്തരത്തില്‍
സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക്
ഫണ്ട്
നല്‍കുന്നതിന്
എന്തെങ്കിലും
വ്യവസ്ഥയുണ്ടോ
? |
3131 |
സി.എച്ച്.
മുഹമ്മദ്
കോയ
ചാരിറ്റബിള്‍
ട്രസ്റിന്
ലഭിച്ച
ഫണ്ട്
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)സി.എച്ച്.
മുഹമ്മദ്
കോയ
മെമ്മോറിയല്‍
ചാരിറ്റബിള്‍
സെന്ററിന്റെ
ഭാരവാഹികള്‍
ആരെല്ലാമാണ്;
(ബി)പ്രസ്തുത
സ്ഥാപനത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നിന്നും
ഫണ്ട്
നല്‍കുന്നത്്
ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
;
(സി)ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്ന്
എത്ര
വീതം
ഫണ്ട്
പ്രസ്തുത
സെന്ററില്‍
ലഭിച്ചിട്ടുണ്ട്
;
(ഡി)ഇപ്രകാരം
സമാഹരിക്കുന്ന
തുക
ചാരിറ്റബിള്‍
സെന്റര്‍
എങ്ങനെ
വിനിയോഗിക്കുന്നു
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)ഇത്തരത്തില്‍
സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍
ഫണ്ട്
നല്‍കുന്നതിന്
എന്തെങ്കിലും
വ്യവസ്ഥയുണ്ടോ? |
3132 |
'കില'യുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
നടപടി
ശ്രീമതി
ഗീതാ
ഗോപി
(എ)കേരള
ഇന്‍സ്റിറ്റ്യൂട്ട്ഓഫ്
ലോക്കല്‍
അഡ്മിനിസ്ട്രേഷന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)മുന്‍
വര്‍ഷം
ഇവിടെ
നടന്ന
പരിശീലനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
|
3133 |
‘കില’യുടെ
പ്രാദേശീക
കേന്ദ്രങ്ങള്‍
തുടങ്ങുവാന്‍
നടപടി
ശ്രീ.
മോന്‍സ്
ജോസഫ്
(എ)കിലയുടെ
പ്രാദേശിക
കേന്ദ്രങ്ങള്‍
തുടങ്ങുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
എവിടെയൊക്കെയാണ്
എന്ന്വ്യക്തമാക്കാമോ
;
(ബി)സംസ്ഥാനത്ത്
എത്ര
പ്രാദേശിക
കേന്ദ്രങ്ങള്‍
ആണ്
ആരംഭിക്കുന്നത്
; ഇവയ്ക്ക്
ഭൂമിയും
കെട്ടിടവും
ലഭ്യമാണോ
; സ്ഥലവും
കെട്ടിടവും
ലഭ്യമാക്കിയാല്‍
പ്രാദേശിക
കേന്ദ്രം
കോട്ടയത്ത്
സ്ഥാപിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
;
(സി)ഈ
സംരംഭത്തിനു
വേണ്ടി
എത്ര
കോടി
രൂപയാണ്
സര്‍ക്കാര്‍
ചെലവ്
പ്രതീക്ഷിക്കുന്നത്
; ഇതിന്
കേന്ദ്ര
സഹായം
ലഭ്യമാണോയെന്ന്
വ്യക്തമാക്കുമോ
? |
3134 |
കുറ്റ്യാടി
പഞ്ചായത്തിലെ
നീര്‍ച്ചാലുകള്‍
നികത്തിയതു
കാരണമുണ്ടായ
ഗതാഗത-മാലിന്യപ്രശ്നങ്ങള്‍
ശ്രീമതി
കെ.കെ.
ലതിക
(എ)നീര്‍ച്ചാലുകള്‍
നികത്തിയത്
സംബന്ധിച്ച്
കുറ്റ്യാടി
പഞ്ചായത്ത്
ഏതെങ്കിലും
വ്യക്തികളുടെ
പേരില്‍
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടയില്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
വ്യക്തികള്‍
ആരാണെന്നും
അവര്‍ക്കെതിരെ
ഏത്
നിയമവ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണ്
നടപടികള്‍
സ്വീകരിച്ചതെന്നും
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)നികത്തിയത്
സ്വാഭാവിക
നീര്‍ച്ചാലാണെന്ന്
സ്ഥാപിക്കുന്നതിനായി
പഞ്ചായത്തിന്
എന്തെങ്കിലും
രേഖ
ഉണ്ടായിരുന്നോ
എന്ന്
വ്യക്തമാക്കുമോ;
എങ്കില്‍
പ്രസ്തുത
രേഖകളുടെയെല്ലാം
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)പഞ്ചായത്ത്
സ്വീകരിച്ച
നടപടികളുടെ
ഫലമായി
നീര്‍ച്ചാലുകള്‍
പുന:സ്ഥാപിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ
എന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ;
(ഇ)നീര്‍ച്ചാല്‍
നികത്തിയതു
കാരണമുണ്ടായ
ഗതാഗതതടസം,
മാലിന്യപ്രശ്നങ്ങള്‍
ഇവ
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കും
എന്ന്
വ്യക്തമാക്കുമോ
? |
3135 |
ഗ്രാമപഞ്ചായത്തുകളിലെ
സ്റാഫ്
പാറ്റേണ്‍
പരിഷ്കരണം
ശ്രീമതി
ഗീതാ
ഗോപി
ഗ്രാമപഞ്ചായത്തുകളിലെ
സ്റാഫ്
പാറ്റേണ്‍
പരിഷ്കരിയ്ക്കുന്നതുമായി
ബന്ധപ്പെട്ട്
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
? |
3136 |
പാര്‍ട്ട്ടൈം
കണ്ടിജന്റ്
തസ്തികയിലെ
ക്രമവല്‍ക്കരണത്തിന്
കാലതാമസം
ശ്രീ.റ്റി.വി.
രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
ചെറുതാഴം
ഗ്രാമപഞ്ചായത്തിലെ
ശിശുമന്ദിരത്തില്‍
നഴ്സറി
ടീച്ചറായ
ശ്രീമതി.എന്‍.വി.
ഗീതയെ
പാര്‍ട്ട്
ടൈം
കണ്ടിജന്റ്
ജീവനക്കാരിയായി
ക്രമവല്‍ക്കരിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)ഇത്
സംബന്ധിച്ച്
ഉത്തരവ്
നല്‍കുന്നതില്‍
കാലതാമസം
നേരിടുന്നതെന്തുകൊണ്ട്;
വിശദാംശം
നല്‍കുമോ
? |
3137 |
കുമ്പള,
ചെങ്കള
ഗ്രാമപഞ്ചായത്തുകളില്‍
അക്കൌണ്ടന്റ്
തസ്തിക
സൃഷ്ടിച്ച്
നിയമനം
നടത്താന്‍
നടപടി
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
(എ)കാസര്‍ഗോഡ്
ജില്ലയിലെ
കുമ്പള, ചെങ്കള
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
അക്കൌണ്ടന്റ്
തസ്തിക
ഇല്ലാത്തത്
പദ്ധതി
പ്രവര്‍ത്തനങ്ങളെയും
ദൈനംദിന
പ്രവര്‍ത്തനങ്ങളെയും
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
പഞ്ചായത്തുകളില്‍
അക്കൌണ്ടന്റ്
തസ്തിക
സൃഷ്ടിച്ച്
നിയമനം
നടത്തുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ
? |
3138 |
കാസറഗോഡ്
ജില്ലയിലെ
പഞ്ചായത്തുകളിലെ
ജീവനക്കാരുടെ
ഒഴിവുകള്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)കാസറഗോഡ്
ജില്ലയിലെ
വിവിധ
പഞ്ചായത്തുകളിലായി
എത്ര
ജീവനക്കാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്നും
ഈ
ഒഴിവുകള്‍
എപ്പോള്‍
നികത്താന്‍
കഴിയുമെന്നും
വിശദമാക്കുമോ;
(ബി)എഞ്ചിനീയറിംഗ്
വിഭാഗത്തില്‍
നിലവില്‍
എത്ര
ജീവനക്കാരുടെ
ഒഴിവുകളുണ്ടെന്ന്
പഞ്ചായത്ത്
തിരിച്ച്
വിശദമാക്കുമോ? |
3139 |
ഒരു
ഗ്രാമ
പഞ്ചായത്തിന്
ഒരു
എഞ്ചിനീയര്‍
എന്ന
നിയമനരീതി
ശ്രീ.
സി. കൃഷ്ണന്‍
(എ)ഒരു
ഗ്രാമ
പഞ്ചായത്തിന്
ഒരു
എഞ്ചിനീയര്‍
എന്ന
രീതിയില്‍
നിയമിക്കാനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയില്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ? |
3140 |
ഗ്രാമപഞ്ചായത്തുകളില്‍
പുനര്‍വിന്യാസം
മുഖേന
ജോലി
ചെയ്യുന്ന
ജീവനക്കാര്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്തെ
ഗ്രാമപഞ്ചായത്തുകളില്‍
വിവിധ
വകുപ്പുകളില്‍
നിന്നും
പുനര്‍വിന്യാസം
വഴി
എത്രജീവനക്കാര്‍
ജോലി
ചെയ്തുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ? |
3141 |
കുട്ടനാട്ടിലെ
പഞ്ചായത്തുകളുടെ
കീഴിലുള്ള
കടത്തുകളുടെ
ലേലം
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്ടിലെ
പഞ്ചായത്തുകളുടെ
നിയന്ത്രണത്തിലുള്ള
ചെറിയ
കടത്തുകള്‍
ലേലം
ചെയ്യുമ്പോള്‍
ഏറ്റെടുക്കുവാന്‍
ആളില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍
ഏതെല്ലാം
കടത്തുകളാണ്
ഏറ്റെടുക്കാത്തതെന്നു
വിശദമാക്കുമോ;
(സി)പഞ്ചായത്തിന്റെ
നിയന്ത്രണത്തിലുള്ള
കടത്തുകള്‍
പൊതുമരാമത്ത്
വകുപ്പിന്റെ
ചുമതലയിലാക്കി
ലേല തുക
വര്‍ദ്ധിപ്പിച്ചു
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)അല്ലെങ്കില്‍
കടത്തുകള്‍
നടത്തുന്നതിന്
കുട്ടനാട്
പോലെയുള്ള
പ്രദേശങ്ങളിലെ
പഞ്ചായത്തുകള്‍ക്ക്
ഗ്രാന്റ്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ
? |
3142 |
വൈക്കം
നിയോജകമണ്ഡലത്തില്‍
മഴക്കാല
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
കെ. അജിത്
(എ)മഴക്കാലത്തെ
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
വൈക്കം
നിയോജകമണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)വൈക്കത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
വീതം
അനുവദിച്ചു
എന്ന്
വ്യക്തമാക്കുമോ;
(സി)പഞ്ചായത്തിന്റെ
ആഭിമുഖ്യത്തില്‍
ഈ പ്രവര്‍ത്തനങ്ങള്‍ക്കായി
കൂടുതല്‍
ആളുകളെ
ദിവസ
വേതന
അടിസ്ഥാനത്തില്‍
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
3143 |
ബയോഗ്യാസ്
പ്ളാന്റുകള്‍
സ്ഥാപിക്കുവാന്‍
ധനസഹായം
ശ്രീമതി
കെ. കെ.
ലതിക
(എ)മാലിന്യ
സംസ്കരണത്തിന്റെ
ഭാഗമായി
വീടുകബയോഗ്യാസ്
പ്ളാന്റുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കിവരുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി)ബയോഗ്യാസ്
പ്ളാന്റുകളുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ? |
3144 |
ബയോഗ്യാസ്
പ്ളാന്റുകള്‍ക്ക്
സബ്സിഡി
ശ്രീ.
മോന്‍സ്
ജോസഫ്
,,
സി. എഫ്.
തോമസ്
,,
റ്റി.
യു. കുരുവിള
,,
തോമസ്
ഉണ്ണിയാടന്‍
(എ)ബയോ
ഗ്യാസ്
പ്ളാന്റുകള്‍ക്ക്
ഗവണ്‍മെന്റ്
സബ്സിഡി
നല്‍കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(ബി)ഇല്ലെങ്കില്‍
എന്നത്തേക്ക്
ഈ പദ്ധതി
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ? |
3145 |
നഗരസ്വഭാവമുള്ള
പഞ്ചായത്തുകളില്‍
കേരള
മുനിസിപ്പല്‍
കെട്ടിടനിര്‍മ്മാണചട്ടങ്ങള്‍
പുനഃസ്ഥാപിക്കാന്‍
നടപടി
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)2011-ലെ
കേരള
പഞ്ചായത്ത്
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങള്‍
നടപ്പിലാക്കിയശേഷം
നഗരസ്വഭാവമുള്ള
പഞ്ചായത്തുകളില്‍
കെട്ടിടനിര്‍മ്മാണം
നടത്തുന്നവര്‍
വളരെയധികം
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)നഗരസ്വഭാവമുള്ള
പഞ്ചായത്തുകളില്‍
മുന്‍പ്
നിലവിലുണ്ടായിരുന്ന
കേരള
മുനിസിപ്പല്‍
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങള്‍
പുനഃസ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ
? |
3146 |
പെയിന്‍
ആന്റ്
പാലിയേറ്റീവ്
കെയര്‍
യൂണിറ്റ്
ശ്രീ.
പി.കെ.
ബഷീര്‍
(എ)പെയിന്‍
ആന്റ്
പാലിയേറ്റീവ്
കെയര്‍
യൂണിറ്റുകള്‍
എല്ലാ
പഞ്ചായത്തിലും
തുടങ്ങുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)ഇപ്പോള്‍
കേരളത്തില്‍
എത്ര
പഞ്ചായത്തുകളില്‍
പാലിയേറ്റീവ്
കെയര്‍
യൂണിറ്റുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ? |
3147 |
കേന്ദ്രസര്‍ക്കാര്‍
ഗ്രാന്റിന്റെ
വിനിയോഗം
ശ്രീ.
വര്‍ക്കല
കഹാര്‍
''
സണ്ണിജോസഫ്
''
ലൂഡി
ലൂയിസ്
(എ)സാമൂഹ്യക്ഷേമവകുപ്പ്
മുഖേന
കേന്ദ്രസര്‍ക്കാര്‍
ഗ്രാന്റ്
ലഭിക്കുന്നതിനായി
സ്ഥാപനങ്ങള്‍
രജിസ്റര്‍
ചെയ്യുന്നതിനുള്ള
നിബന്ധനകളും
ആയതിന്റെ
നടപടിക്രമങ്ങളും
എന്തൊക്കെയാണ്
; വിശദമാക്കുമോ
;
(ബി)ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കേന്ദ്ര
സര്‍ക്കാരില്‍നിന്നും
ധനസഹായം
ലഭിക്കുന്നത്
;
(സി)ഗ്രാന്റ്
തുക
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിനായി
ആ
മേഖലയില്‍
തന്നെ
ചെലവഴിക്കുന്നു
എന്ന്
ഉറപ്പ്
വരുത്തുവാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ
? |
3148 |
വൃദ്ധജനസംരക്ഷണത്തിനായി
പദ്ധതികള്‍
ശ്രീ.
പി. തിലോത്തമന്‍
(എ)വൃദ്ധജനങ്ങളെ
സംരക്ഷിക്കാനും
സഹായിക്കാനുമായി
സാമൂഹ്യക്ഷേമ
വകുപ്പ്
ആവിഷ്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണെന്നും
ഇക്കാര്യത്തില്‍
വകുപ്പ്
എത്ര
മാത്രം
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)വയോജനങ്ങളെ
പുനരധിവസിപ്പിക്കാന്‍
ഈ സര്‍ക്കാര്‍
പുതിയ
വൃദ്ധസദനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)ചേര്‍ത്തല
അര്‍ത്തുങ്കല്‍
തീരദേശ
വനിതാ
സമാജം
സര്‍ക്കാര്‍
നിബന്ധനകള്‍ക്ക്
വിധേയമായി
വൃദ്ധസദനം
ആരംഭിക്കുന്നതിന്
അപേക്ഷ
നല്‍കിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
സംരംഭത്തിന്
അനുമതി
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ? |
3149 |
വയോജനങ്ങളുടെ
എണ്ണം
ശ്രീ.
സി. മോയിന്‍കുട്ടി
,,
എന്‍.
ഷംസുദ്ദീന്‍
,,
കെ. എന്‍.
എ. ഖാദര്‍
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ഭാവിയില്‍
വയോജനങ്ങളുടെ
എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുമെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വയോജനങ്ങള്‍ക്കിടയില്‍
സ്ത്രീകളുടെ
എണ്ണം
സംസ്ഥാനത്ത്
മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
കൂടുതലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)വയോജനങ്ങളുടെ
ക്ഷേമത്തിനായി
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)വയോജനങ്ങളുടെ
ആരോഗ്യസംരക്ഷണത്തിനും,
അവരുടെ
കര്‍മ്മശേഷിയും
പ്രായോഗിക
പരിജ്ഞാനവും
സംസ്ഥാനത്തിന്റെ
വളര്‍ച്ചയ്ക്കുവേണ്ടി
പരമാവധി
ഉപയോഗപ്പെടുത്തുന്നതിനുമായി
നൂതന
പദ്ധതികളെന്തെങ്കിലും
പരിഗണനയിലുണ്ടോ;
(ഇ)എങ്കില്‍
ഇവരുടെ
സേവനം
ഉപയോഗപ്പെടുത്താവുന്ന
മേഖലകള്‍
സംബന്ധിച്ച
വിവരശേഖരണം
നടത്തിയിട്ടുണ്ടോയെന്നറിയിക്കുമോ? |
3150 |
വയോമിത്രം
പദ്ധതി
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
പാലോട്
രവി
,,
സണ്ണി
ജോസഫ്
,,
വി.റ്റി.
ബല്‍റാം
(എ)വയോമിത്രം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)പ്രസ്തുത
പദ്ധതി
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
നടപ്പാക്കുന്നത്
;
(സി)പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനം
എല്ലാ
ജില്ലകളിലും
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍വിശദാംശം
ലഭ്യമാക്കുമോ
? |
3151 |
'ആശ്വാസ
കിരണം' പദ്ധതി
ശ്രീ.
പി.കെ.
ഗുരുദാസന്‍
(എ)തീവ്രമായ
മാനസിക-ശാരീരിക
വെല്ലുവിളികള്‍
നേരിടുന്നവര്‍ക്കും,
ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും
ശയ്യാവലംബരായവരെ
പരിചരിക്കുന്നവര്‍ക്കും
ധനസഹായം
നല്‍കുന്ന
'ആശ്വാസ
കിരണം' എന്ന
പദ്ധതി
നിലവിലുണ്ടോ;
(ബി)എങ്കില്‍
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
പ്രസ്തുത
പദ്ധതി
പ്രകാരം
എത്ര
പേര്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ
? |
3152 |
ഇന്ദിരാഗാന്ധി
ദേശീയ
വാര്‍ദ്ധക്യകാല
പെന്‍ഷന്‍
പദ്ധതി
ഡോ.
ടി.എം.
തോമസ്
ഐസക്
(എ)സാമൂഹ്യക്ഷേമ
വകുപ്പ്
മുഖേന
നടപ്പിലാക്കുന്ന
ഇന്ദിരാഗാന്ധി
ദേശീയ
വാര്‍ദ്ധക്യകാല
പെന്‍ഷന്‍
പദ്ധതിയുടെ
നടത്തിപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)ഈ
പദ്ധതി
പ്രകാരം
എത്ര
രൂപയാണ്
അര്‍ഹരായവര്‍ക്ക്
നല്‍കി
വരുന്നത്;
(സി)ഇപ്പോള്‍
നല്‍കി
വരുന്ന
പെന്‍ഷന്‍
തുക വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)പ്രസ്തുത
പദ്ധതി
പ്രകാരമുള്ള
പെന്‍ഷന്‍
വിതരണത്തില്‍
കുടിശ്ശികയുണ്ടോ;
(ഇ)എങ്കില്‍
ഏത്
കാലയളവിലെ
പെന്‍ഷനാണ്
കുടിശ്ശികയായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
3153 |
എല്ലാ
ഗ്രാമപ്പഞ്ചായത്തുകളിലും
തന്റേടം
ജന്‍ഡര്‍
പാര്‍ക്ക്
ആരംഭിക്കാന്‍
നടപടി
ശ്രീ.
വി. എസ്.
സുനില്‍
കുമാര്‍
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
,,
പി. തിലോത്തമന്‍
'തന്റേടം
ജന്‍ഡര്‍
പാര്‍ക്ക്'
പദ്ധതി
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
ആരംഭിക്കുവാനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്ന്
പൂര്‍ത്തിയാക്കുമെന്ന്
വെളിപ്പെടുത്തുമോ
? |
3154 |
ശിശുക്ഷേമസമിതിയുടെ
പ്രവര്‍ത്തന
സ്തംഭനം
ശ്രീ.ബാബു
എം.പാലിശ്ശേരി
(എ)ശിശു
ക്ഷേമ
സമിതിയുടെ
നിലവിലെ
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
സമിതിയില്‍
നിലവിലുണ്ടായിരുന്ന
സ്റാന്റിംഗ്
കമ്മിറ്റിയെ
പിരിച്ച്
വിട്ട
നടപടി
പുന:പരിശോധിച്ചിട്ടുണ്ടോ;
(സി)ഹൈക്കോടതി
ഇതിന്മേല്‍
എന്തു
നിര്‍ദ്ദേശമാണ്
നല്‍കിയത്;
(ഡി)14.5.2012-ല്‍
ചേര്‍ന്ന
ജനറല്‍
ബോഡി
യോഗം
സംബന്ധിച്ച്
ഹൈക്കോടതിയ്ക്ക്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ? |
3155 |
ശിശുക്ഷേമ
സമിതിയ്ക്കുള്ള
ബഡ്ജറ്റ്
വിഹിതം
ശ്രീ.
സി. കെ.
സദാശിവന്‍
(എ)2011-2012
സാമ്പത്തിക
വര്‍ഷത്തെ
ബഡ്ജറ്റില്‍
ശിശുക്ഷേമ
സമിതിയ്ക്ക്
പദ്ധതിയിനത്തില്‍
എന്തു
തുകയാണ്
നീക്കിവച്ചിരിക്കുന്നത്
;
(ബി)ഇതില്‍
എന്ത്
തുക
സമിതിക്ക്
നല്‍കിയിട്ടുണ്ട്
;
(സി)2012-2013
സാമ്പത്തിക
വര്‍ഷത്തെ
ബഡ്ജറ്റില്‍
ശിശുക്ഷേമ
സമിതിയ്ക്ക്
എന്തു
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
? |
<<back |
next page>>
|