UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2751

റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സി.പി.മുഹമ്മദ്

,, പാലോട് രവി

,, വി.ഡി.സതീശന്‍

()റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നത് തടയാന്‍ എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത് ;

(ബി)ആയതിനായി റേഷന്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന ലോറികളില്‍ ജി.പി.ആര്‍.എസ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(സി)പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതുകൊണ്ടുളള നേട്ടങ്ങള്‍ എന്തെല്ലാമാണ് ?

2752

സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍

ശ്രീ. കെ.വി. വിജയദാസ്

()ബജറ്റില്‍ പ്രഖ്യാപിച്ച അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുന്നതിലേയ്ക്കായി സബ്സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്ന പദ്ധതി എന്നുമുതല്‍ നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി).പി.എല്‍, ബി.പി.എല്‍ വിഭാഗങ്ങളില്‍പ്പെടുന്ന എല്ലാവര്‍ക്കും പ്രസ്തുത അനുകൂല്യം ലഭിക്കുമോ;

(സി)വിലവര്‍ദ്ധനവ് തടയുന്നതിലേയ്ക്കായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2753

1 രൂപ, 2 രൂപ നിരക്കിലുളള അരിവിതരണം

ശ്രീ. . എം. ആരിഫ്

() 2011 ഏപ്രില്‍ 1 മുതല്‍ നാളിതുവരെ എത്ര കാര്‍ഡുടമകള്‍ക്കാണ് പ്രതിമാസം 25 കിലോ അരി ഒരു രൂപാ നിരക്കില്‍ നല്‍കിയത് ;

(ബി) ഏതെങ്കിലും മാസത്തില്‍ പ്രസ്തുത അരിയുടെ വിതരണം പൂര്‍ണ്ണമായി നല്‍കുവാന്‍ കഴിയാതെ വന്നിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഏതെല്ലാം മാസങ്ങളിലാണ് നല്‍കാന്‍ കഴിയാതിരുന്നത് ;

(സി) 2011 മാര്‍ച്ച് മുതല്‍ എത്ര കാര്‍ഡുടമകള്‍ക്കാണ് 2 രൂപ നിരക്കില്‍ അരി നല്‍കിയത് ;

(ഡി) ഇപ്പോള്‍ രണ്ട് രൂപ നിരക്കില്‍ അരി നല്‍കുന്നുണ്ടോ ; എങ്കില്‍ ഏതെല്ലാം വിഭാഗങ്ങള്‍ക്ക് എത്ര കിലോ അരി വീതമാണ് നല്‍കുന്നത് എന്നറിയിക്കാമോ; സപ്ളൈകോ- മാവേലി സ്റോര്‍, ലാഭം സ്റോര്‍ തുടങ്ങിയ ന്യായവില ഷോപ്പുകളിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വര്‍ദ്ധിപ്പി ച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര തവണ ; എത്ര ശതമാനം വര്‍ദ്ധിപ്പിച്ചു എന്ന് വ്യക്തമാക്കാമോ ?

2754

1 രൂപ, 2 രൂപ അരിയുടെ ഗുണഭോക്താക്കള്‍

ശ്രീമതി ജമീലാ പ്രകാശം

()കേരളത്തില്‍ കിലോഗ്രാമിന് 2 രൂപ വച്ച് അരി നല്കാനുള്ള പദ്ധതിയില്‍ എത്ര ഗുണഭോക്താക്കളെയാണ് ഉള്‍പ്പെടുത്തി യിരുന്നത്;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര തുകയാണ് പ്രതിവര്‍ഷം ചെലവഴിച്ചിരിക്കുന്നത്;

(സി)കിലോഗ്രാമിന് 1 രൂപ വച്ച് അരി നല്കാനുള്ള പദ്ധതിയില്‍ എത്ര ഗുണഭോക്താക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി പ്രകാരം എത്ര തുകയാണ് ചെലവഴിച്ചിട്ടുള്ളത്?

2755

വൈദ്യുതീകരിച്ച വീടുകള്‍ക്കുള്ള മണ്ണെണ്ണ വിഹിതം നിറുത്തലാക്കല്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് വൈദ്യുതീകരിച്ച വീടുകള്‍ക്ക് മണ്ണെണ്ണ വിഹിതം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ എത്ര വീടുകള്‍ക്കുളള മണ്ണെണ്ണ വിഹിതമാണ് നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)എന്തെല്ലാം കാരണങ്ങളാലാണ് മണ്ണെണ്ണ വിഹിതം നിര്‍ത്തലാക്കാന്‍ തീരുമാനിക്കുന്നതെന്ന് വിശദമാക്കാമോ ?

2756

റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

,, എം.പി. വിന്‍സെന്റ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ റേഷന്‍കാര്‍ഡുകള്‍ക്കുള്ള എത്ര അപേക്ഷകളാണ് തീര്‍പ്പു കല്പിക്കാനുണ്ടായിരുന്നത്;

(ബി)പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കിയോ;

(സി)ഈ സര്‍ക്കാരിന്റെ കാലത്ത് കിട്ടിയ അപേക്ഷകള്‍ എത്രയാണ്, അവയില്‍ എത്ര എണ്ണം തീര്‍പ്പു കല്പിച്ചിട്ടുണ്ട്?

2757

നെയ്യാറ്റിന്‍കര താലൂക്കിലെ മണ്ണെണ്ണ വിതരണം

ശ്രീമതി ജമീലാ പ്രകാശം

()നെയ്യാറ്റിന്‍കര താലൂക്കിലെ ഉപഭോക്താക്കള്‍ക്കുവേണ്ടി എത്ര കിലോലിറ്റര്‍ മണ്ണെണ്ണയാണ് ഇപ്പോള്‍ പ്രതിമാസം അലോട്ട് ചെയ്യുന്നത് ;

(ബി)കാര്‍ഡുടമകള്‍ക്ക് പ്രതിമാസം എത്ര ലിറ്റര്‍ മണ്ണെണ്ണ വീതം നല്കാന്‍ കഴിയും ;

(സി)മണ്ണെണ്ണയുടെ വിതരണം ഇപ്പോള്‍ ഇത്രയും കുറയാന്‍ കാരണമെന്ത് ;

(ഡി)പൊതുവിതരണ സമ്പ്രദായത്തിലൂടെ ലഭിക്കുന്ന മണ്ണെണ്ണയുടെ അളവ് വളരെ കുറയുമ്പോഴും കരിഞ്ചന്തയില്‍ വളരെ ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ ലഭിക്കുന്നുയെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

()ഈ സ്ഥിതി വിശേഷം നേരിടാന്‍ എന്ത് നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

2758

മണ്ണെണ്ണയുടെ വിഹിതത്തില്‍ വരുത്തിയ കുറവ്

ശ്രീ. .പി. ജയരാജന്‍

()സംസ്ഥാനത്ത് പ്രതിവര്‍ഷം എത്ര കിലോലിറ്റര്‍ മണ്ണെണ്ണ ആവശ്യമായി വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)നടപ്പുസാമ്പത്തികവര്‍ഷം കേന്ദ്രത്തില്‍ നിന്നും ലഭിക്കുവാനുള്ള മണ്ണെണ്ണ വിഹിതം എത്ര കിലോലിറ്റര്‍ വെട്ടിക്കുറച്ചുവെന്ന് വ്യക്തമാക്കുമോ?

2759

. പി. എല്‍. കാര്‍ഡുടകമള്‍ക്കുള്ള മണ്ണെണ്ണ വിതരണം

ശ്രീ. വി. ശിവന്‍കുട്ടി

സംസ്ഥാനത്തെപ്പോലെ മറ്റേതൊക്കെ സംസ്ഥാനങ്ങളിലാണ് റേഷന്‍ കടകള്‍ വഴി എ. പി. എല്‍. കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് പ്രതിമാസം അരലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്യുന്നത് എന്ന് വ്യക്തമാക്കാമോ ?

2760

ചാക്കുടിയില്‍ പെട്രോള്‍ പമ്പും, ഗ്യാസ്ഔട്ട്ലെറ്റും

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടിയില്‍ സിവില്‍സപ്ളൈസ് കോര്‍പ്പറേഷന്റെ കീഴില്‍ പെട്രോള്‍ പമ്പും, ഗ്യാസ്ഔട്ട്ലെറ്റും തുടങ്ങുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

2761

പാചകവാതക ഏജന്‍സികളുടെ ചൂഷണം

ശ്രീമതി ഇ.എസ്. ബിജിമോള്‍

()സംസ്ഥാനത്ത് കൂടുതല്‍ പാചകവാതക ഏജന്‍സികള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ഗ്യാസ് ഏജന്‍സികള്‍ ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് അധികതുക ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പുതിയ ഗ്യാസ് കണക്ഷന്‍ എടുക്കുന്നവരെ ക്കൊണ്ട് ചില ഏജന്‍സികള്‍ നിര്‍ബന്ധപൂര്‍വ്വം അടുപ്പ,് നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വാങ്ങിപ്പിക്കുന്നത് ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ?

2762

താമരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പില്‍ റേഷന്‍കട

ശ്രീ. സി. മോയിന്‍കുട്ടി

()തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ കാരശ്ശേരി പഞ്ചായത്തിലെ കറുത്ത പറമ്പില്‍ ഒരു റേഷന്‍ കട അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ഇത് സൌകര്യപ്രദമാകുമെന്നത് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമോ?

2763

വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ടോ;

(ബി)ജില്ലയില്‍റേഷന്‍ കാര്‍ഡ് ഇല്ലാത്ത എത്ര ആദിവാസി കുടുംബങ്ങളുണ്ട് എന്നതിന്റെ താലൂക്ക്തല വിശദാംശം ലഭ്യമാക്കുമോ;

(സി)വയനാട് ജില്ലയിലെ കാര്‍ഡില്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്കും കൂടി സിവില്‍ സപ്ളൈസ് വകുപ്പു മുഖേന നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2764

ഉദ്യോഗസ്ഥര്‍ക്കെതിരെയുളള വിജിലന്‍സ് കേസ്

ശ്രീ. പി.റ്റി.. റഹിം

()കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ സിവില്‍ സപ്ളൈസ് വകുപ്പിലും സപ്ളൈക്കോയിലും എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്ത അന്വേഷണം നടത്തുന്നുണ്ട്;

(ബി)ഇവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്നു വ്യക്തമാക്കുമോ;

(സി)കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളളില്‍ വിജിലന്‍സ് ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്;

(ഡി)ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം എന്തൊക്കെ ശിക്ഷാനടപടികള്‍ നടപ്പാക്കിയെന്ന് വ്യക്തമാക്കാമോ ?

2765

സപ്ളൈകോയിലെ നിയമനങ്ങള്‍

ശ്രീ..ചന്ദ്രശേഖരന്‍

()സപ്ളൈകോയുടെ വിവിധ സ്ഥാപനങ്ങളില്‍ റിട്ടയര്‍ ചെയ്ത ജീവനക്കാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇപ്രകാരം എത്രപേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിശദാംശം നല്‍കുമോ ;

(സി)ഇക്കാരണത്താല്‍ സപ്ളൈകോയുടെ സ്ഥാപനങ്ങളില്‍ കാലാകാലങ്ങളായി ജോലി ചെയ്തുവരുന്നവരുടെ വരുമാനത്തില്‍ വലിയ തോതില്‍ കുറവുണ്ടാകുന്നതും ഉളള ജോലി തന്നെ നഷ്ടപ്പെടുന്നതും പരിഹരിക്കുവാന്‍നടപടിസ്വീകരിക്കുമോ ?

2766

വിവിധ വകുപ്പുകളിലെ പുതിയ പദ്ധതികള്‍

ശ്രീ. വി.ശിവന്‍കുട്ടി

()12.4.2012-ന് ഭക്ഷ്യസിവില്‍ സപ്ളൈസ്, രജിസ്ട്രേഷന്‍, ഉപഭോക്തൃസംരക്ഷണം എന്നീ വകുപ്പുകളില്‍ ഏതിലെങ്കിലും നൂതന പദ്ധതികള്‍ എന്തെങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് വകുപ്പ്, ഇനം എന്നിവ തിരിച്ച് വിശദവിവരം ലഭ്യമാക്കുമോ;

(സി)ബന്ധപ്പെട്ട വകുപ്പുകളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയപദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2767

ഹോട്ടലുകളില്‍ വില നിയന്ത്രണത്തിന് നടപടികള്‍

ശ്രീ.കെ.എം.ഷാജി

()ഹോട്ടലുകളില്‍ ഭക്ഷ്യവിഭവങ്ങളുടെ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നതു നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി)വിലനിലവാരം പ്രദര്‍ശിപ്പിച്ചിട്ടുളള ഹോട്ടലുകളുടെ ബില്ലില്‍ ഓരോ ഐറ്റത്തിന്റെയും വില പ്രത്യേകം രേഖപ്പെടുത്താതെ ഒറ്റത്തുക മാത്രം എഴുതി നല്‍കുന്നതു മൂലം ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ അതു പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

2768

ഹോട്ടലുകളിലെ ഭക്ഷ്യ സാധന വില

ശ്രീ. കെ.അച്ചുതന്‍

,, വി.പി.സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, ബെന്നി ബെഹനാന്‍

()ഹോട്ടലുകളിലെ ഭക്ഷ്യ സാധനങ്ങളുടെ വിലകളില്‍ ഏകീകരണം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിനായി ഹോട്ടലുകളെ തരംതിരിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ ;

(സി)എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ ;

(ഡി)ഇതിന്‍മേലുളള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമോ ?

2769

ഹോട്ടലുകളിലെ വില നിയന്ത്രണത്തിന് നിയമനിര്‍മ്മാണം

ശ്രീ. എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വില വര്‍ദ്ധിക്കുന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഹോട്ടലുകളെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ക്ളാസുകളായി തിരിച്ച് വില നിയന്ത്രിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ ;

(സി) ഓരോ ക്ളാസുകള്‍ക്കും വില-ഗുണ നിലവാരം ഒന്നായിരിക്കുന്നതിനും ക്ളാസിന്റെ മാനദണ്ഡമനുസരിച്ച് ടോയ്ലറ്റ്, മാലിന്യപ്ളാന്റ് തുടങ്ങിയവ ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശിക്കുമോ ?

2770

ഹോട്ടലുകള്‍-വിലനിലവാരവും ഏകീകരണവും

ശ്രീ. പി. കെ. ബഷീര്‍

()പല ഹോട്ടലുകളിലും വിലവിവരം പ്രദര്‍ശിപ്പിക്കുന്നില്ല എന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;

(ബി)ഹോട്ടലുകളിലെ സൌകര്യങ്ങളും നിലവാരവും അനുസരിച്ച് അവയെ തരംതിരിക്കുന്നതിനും തരംതിരിവിന്റെ അടിസ്ഥാനത്തില്‍ വില ഏകീകരിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(സി)സാധാരണക്കാര്‍ക്ക് പ്രാപ്യമായ തരത്തില്‍ വില ഈടാക്കുന്ന മാവേലി ഹോട്ടലുകള്‍ പ്രധാന സ്ഥലങ്ങളിലെല്ലാം തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ?

2771

ഉപഭോക്തൃകോടതികളിലെ കേസുകള്‍

ശ്രീ. മുല്ലക്കര രക്നാകരന്‍

()സംസ്ഥാനത്ത് ഉപഭോക്തൃകോടതികളില്‍ എത്ര കേസുകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)2011-2012 വര്‍ഷം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു;

(സി)ഏറ്റവുമധികം കേസുകള്‍ രജിസ്റര്‍ ചെയ്ത ജില്ല ഏതെന്നു വ്യക്തമാക്കാമോ?

2772

വ്യാജരജിസ്ട്രേഷന്‍

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്ത് പ്രമാണങ്ങളുടെ വ്യാജ പകര്‍പ്പുകളും യഥാര്‍ത്ഥ ആധാരത്തിന്റെ പകര്‍പ്പുകളും ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രമാണങ്ങളുടെ ഒറിജിനല്‍ തന്നെ, ആധാരം നടത്തുന്ന സമയത്ത് വേണമെന്ന് നിയമത്തില്‍ ഭേദഗതി വരുത്തുമോ;

(സി)വ്യാജ രജിസ്ട്രേഷന്‍ തടയാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)ആധാരം രജിസ്റര്‍ ചെയ്യുന്നതോടൊപ്പം പോക്കുവരവും നടത്തുന്നതിന് കമ്പ്യൂട്ടര്‍ സഹായത്താല്‍ വില്ലേജ് രേഖകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

2773

ഫേയര്‍ വാല്യു നിര്‍ണ്ണയം

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അസ്റിന്‍

,, പി. സി. ജോര്‍ജ്

()ഫെയര്‍ വാല്യു നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(ബി)ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഏറ്റവും അധികം ഉണ്ടായിട്ടുളള ജില്ല ഏതാണ്;

(സി)കുറ്റമറ്റ രീതിയില്‍ ഫെയര്‍ വാല്യു നിര്‍ണ്ണിയിക്കുന്നതിന് തടസ്സം നില്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്;

(ഡി)ഫെയര്‍ വാല്യുവുമായി ബന്ധപ്പെട്ട് കളക്ടര്‍മാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ രജിസ്ട്രാര്‍മാര്‍ പാലിക്കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2774

പ്രാദേശിക വിലയുട അടിസ്ഥാനത്തില്‍ ഫെയര്‍ വാല്യൂ നിശ്ചയിക്കല്

ശ്രീ. കെ. ദാസന്‍

ആധാരം രജിസ്റര്‍ ചെയ്യുമ്പോള്‍ പ്രാദേശിക വിലയുടെ അടിസ്ഥാനത്തില്‍ ഫെയര്‍ വാല്യൂ നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമോ; എന്ന് വ്യക്തമാക്കാമോ ?

2775

രജിസ്ട്രേഷന്‍ ഫീസ് നിരക്കിലെ ഇളവുകള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, റ്റി. എന്‍. പ്രതാപന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആധാരങ്ങള്‍ രജിസ്റര്‍ ചെയ്യുന്നതിനുളള ഫീസ് നിരക്കില്‍ എന്തെല്ലാം ഇളവുകളാണ് വരുത്തിയിട്ടുളളത് ; വിശദമാക്കുമോ ;

(ബി) പ്രസ്തുത ഇളവുകള്‍ ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് നല്‍കിയത് ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) ഇളവുകള്‍ നല്‍കിയ വിഭാഗക്കാര്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഇനത്തില്‍ എന്തെല്ലാം ആശ്വാസങ്ങള്‍ നല്‍കുകയുണ്ടായെന്നറിയിക്കുമോ ?

2776

കാട്ടാരക്കര സബ്രജിസ്ട്രാര്‍ ഓഫീസ് മോഡണൈസേഷന്‍

ശ്രീമതി.പി. അയിഷാപോറ്റി

()കൊട്ടാരക്കര സബ്രജിസ്ട്രാര്‍ ആഫീസിലെ ലാന്റ് റെക്കോര്‍ഡ് മോഡണൈസേഷന്‍ പദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി)പദ്ധതി നടത്തിപ്പിന് ചുമതലപ്പെടുത്തിയിരുന്നത് ആരെയാണ്;

(സി)ഇതിനായി എന്തു തുകയ്ക്കുള്ള ഭരണാനുമതിയാണ് ലഭിച്ചിരുന്നത്;

(ഡി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.