UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2351

കണ്ണൂര്‍ ജില്ലയിലെ ജലനിധി 2-ാം ഘട്ടം

ശ്രീ. റ്റി. വി. രാജേഷ്

കണ്ണൂര്‍ ജില്ലയില്‍ ജലനിധിയുടെ 2-ാം ഘട്ട പദ്ധതിക്കായി ഏതൊക്കെ പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

2352

കുടിവെള്ള ദൌര്‍ലഭ്യം പരിഹരിക്കുന്നതിന് ചെക്ക് ഡാമുകള്‍

ശ്രീ. എം. ഉമ്മര്‍

()വേനല്‍ക്കാലത്ത് രൂക്ഷമാകുന്ന കുടിവെള്ള ദൌര്‍ലഭ്യം പരിഹരിക്കുന്നതിനായി കൂടുതല്‍ തടയണകള്‍ കെട്ടുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)നദികളില്‍ പരമാവധി സ്ഥലങ്ങളില്‍ സ്ഥിരം ചെക്ക്ഡാമുകള്‍ നിര്‍മ്മിക്കുന്ന കാര്യം ആലോചിക്കുമോ;

(സി)ഏതെല്ലാം നദികളിലാണ് ഇപ്പോള്‍ ശുദ്ധജല സംഭരണത്തിനായി ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചിട്ടുള്ളത് ?

2353

കോഴിക്കോട് ജില്ലയില്‍ ജലനിധി പദ്ധതി

ശ്രീ. പി.റ്റി.. റഹീം

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോഴിക്കോട് ജില്ലയില്‍ കെ.ഡബ്ള്യൂ.. അംഗീകാരം നല്‍കിയ കുടിവെള്ള പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി)ഇവ ഓരോന്നിന്റെയും എസ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ജില്ലയില്‍ ജലനിധി പദ്ധതിയിലുള്‍പ്പെടുത്താന്‍ തീരുമാനിച്ച പഞ്ചായത്തുകള്‍ ഏതെല്ലാമാണ്;

(ഡി)എം.എല്‍..മാരില്‍ നിന്ന് സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നുവോ; ()എങ്കില്‍ അവ ഏതെല്ലാമാണ്;

(എഫ്)ഒളവണ്ണ പഞ്ചായത്തില്‍ പുതുതായി ഏതെങ്കിലും കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ടോ; വിശദമാക്കാമോ?

2354

മലപ്പുറം ജില്ലയിലെ ജലനിധി പദ്ധതികള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()മലപ്പുറം ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് പുതുതായി ജലനിധി പദ്ധതി ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)കുടിവെള്ള ക്ഷാമം രൂക്ഷമായ മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി, മങ്കട, മക്കരപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകളെ ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ?

2355

ഏറനാട് മണ്ഡലത്തിലെ ജലനിധി പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

()ജലനിധി പദ്ധതിയിന്‍ കീഴില്‍ സംസ്ഥാനത്ത് നാളിതുവരെ എത്ര പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്;

(ബി)ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് പുതുതായി പ്രസ്തുത പദ്ധതി ആരംഭിക്കുന്നത് എന്ന് വിശദമാക്കുമോ ?

2356

ഭൂഗര്‍ഭ ജലചൂഷണം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാാനത്ത് കുഴല്‍ കിണറുകള്‍ നിര്‍മ്മിച്ച് ഭൂഗര്‍ഭ ജലം വന്‍തോതില്‍ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ആയത് തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)ഭൂഗര്‍ഭ ജലം ഉപയോഗിയ്ക്കുന്നതിന് അനുമതി ആവശ്യമായിട്ടുണ്ടോ ; എങ്കില്‍ ഏത് വകുപ്പിന്റെ അനുമതിയാണ് വേണ്ടത്;

(സി)വന്‍തോതില്‍ ഭൂഗര്‍ഭജലം ചൂഷണം കൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ തടയുന്നതിന് എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

2357

വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി

ശ്രീ. തോമസ് ചാണ്ടി

()വരള്‍ച്ചാ ദുരിദാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ഏതെല്ലാം പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്;

(ബി)ടെണ്ടര്‍ കാലാവധി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ടെണ്ടര്‍ ക്ഷണിച്ചിട്ടും കരാറുകാര്‍ ഏറ്റെടുക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയാണ് ?

2358

മലിനജല വിതരണം സംബന്ധിച്ച പരാതി

ശ്രീ. മുല്ലക്കര രത്നാകരന്‍

()വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മലിനജലം കലരുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ശുദ്ധജലം തന്നെ വിതരണം ചെയ്യുന്നതിനാവശ്യമായ സംവിധാനംഏര്‍പ്പെടുത്തിയിട്ടുണ്ടോ ?

2359

ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണമേന്‍മ പരിശോധന

ശ്രീ. കെ. മുരളീധരന്‍

,, ഹൈബി ഈഡന്‍

,, വി. റ്റി. ബല്‍റാം

,, കെ. അച്ചുതന്‍

()പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്ത് ടാങ്കര്‍ ലോറികളില്‍ മലിനജലം വിതരണം ചെയ്യുന്നത് തടയാനും മോണിറ്ററിംഗ് നടത്താനും എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(ബി)ആയതു സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആയതിനു വേണ്ടി എങ്ങനെ സഹകരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി)വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിട്ടുള്ളത് ?

2360

ജലത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് മൊബൈല്‍ ലബോറട്ടറി

ശ്രീ. പിറ്റി.. റഹിം

()സി.ഡബ്ളിയു.ആര്‍.ഡി.എം. എന്ന സ്ഥാപനത്തില്‍ ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന് മൊബൈല്‍ ലബോറട്ടറി സ്ഥാപിക്കുമെന്ന തീരുമാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)എത്ര മൊബൈല്‍ ലാബുകളാണ് ആരംഭിക്കുന്നത്;

(സി)കേരളത്തിലെ മുഴുവന്‍ ജലവും പരിശോധിച്ച് വാട്ടര്‍ കാര്‍ഡുകള്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് എന്താണ്?

2361

പട്ടുവം ജപ്പാന്‍ കുടിവെളള പദ്ധതി

ശ്രീ.റ്റി.വി.രാജേഷ്

()പട്ടുവം ജപ്പാന്‍ കുടിവെളള വിതരണ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചതെപ്പോഴാണ്;

(ബി)ഏതൊക്കെ പഞ്ചായത്തുകളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്;

(സി)പല പഞ്ചായത്തുകളിലും മുമ്പ് തീരുമാനിച്ച സ്ഥലങ്ങളെ ഒഴിവാക്കിയാണ് ഇപ്പോള്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുളളതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;

(ഡി)പട്ടുവം ജപ്പാന്‍ കുടിവെളള പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

2362

വള്ളിക്കുന്നം മണ്ഡലത്തിലെ സാര്‍ക്ക് കുടിവെള്ള പദ്ധതി

ശ്രീ. കെ. എന്‍. . ഖാദര്‍

()വള്ളിക്കുന്ന് മണ്ഡലത്തില്‍പ്പെട്ട സാര്‍ക്ക് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി തടസ്സം നില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ചേലേമ്പ്ര, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, മൂന്നിയൂര്‍ പഞ്ചായത്തുകള്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ ബൃഹത്തായ പദ്ധതിയ്ക്ക് വേണ്ടി നേരത്തേ ഇട്ട പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ എന്‍.എച്ച്. അതോറിറ്റിയുടെ അനുമതി ആവശ്യപ്പെടാന്‍ നടപടി സ്വീകരിക്കുമോ ?

2363

കണ്ണുരിലെ ഡിസ്ട്രിബ്യൂഷന്‍ ലൈനുകള്‍ പുതുക്കി പണിയുന്നതിന് നടപടി

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

()കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെയും നഗരത്തിന് ചുറ്റുമുള്ള പഞ്ചായത്തുകളിലേയും ജലസേചനത്തിനായി സ്ഥാപിച്ചിട്ടുള്ള ഡിസ്ട്രിബ്യൂഷന്‍ ലൈനുകള്‍ കാലപഴക്കത്താല്‍ നാശോന്മുഖമായ അവസ്ഥയിലാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതില്‍ സംഭവിക്കുന്ന കേടുപാടുകള്‍ കാരണം മിക്ക ദിവസങ്ങളിലും ഈ പ്രദേശത്ത് ജലദൌര്‍ലഭ്യം അനുഭവപ്പെടുന്നതിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ള ഡിസ്ട്രിബ്യൂഷന്‍ ലൈനുകള്‍ പുതുക്കി പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

2364

പമ്പ് ഹൌസിലെ മോട്ടോര്‍ മാറ്റിസ്ഥാപിക്കുന്നതിന് നടപടി

ശ്രീ. . . അസീസ്

() കൊല്ലം ജില്ലയിലെ പൂന്തലത്താഴം മാര്‍ക്കറ്റില്‍ സ്ഥാപിച്ചിട്ടുളള വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൌസ് 2012 മാര്‍ച്ച്, ഏപ്രില്‍, മേയ് എന്നീ മാസങ്ങളില്‍ എത്ര ദിവസം പ്രവര്‍ത്തിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പമ്പ് ഹൌസിലെ മോട്ടറിന് അറ്റകുറ്റപ്പണിയും റീവൈന്‍ഡിംഗും നടത്തിയതിന് 2010 ജനുവരി മുതല്‍ നാളിതുവരെ എത്ര രൂപ ചെലവാക്കിയിട്ടുണ്ട് ;

(സി)നിരന്തരം കേടായിക്കൊണ്ടിരിക്കുന്ന മോട്ടര്‍, സ്ഥലവാസികളുടെ കുടിവെളള പ്രശ്നം പരിഹരിക്കുവാന്‍ പര്യാപ്തമല്ലാത്തതിനാല്‍ ആയത് മാറ്റി പുതിയത് സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2365

പഞ്ചായത്തില്‍ എസ്.എല്‍.സി. കുടിവെള്ള വിതരണ പദ്ധതി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()ഈ വര്‍ഷം എസ്.എല്‍.സി.യില്‍ ഉള്‍പ്പെടുത്തി എത്ര പഞ്ചായത്തുകളിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്;

(ബി)കൊടുവള്ളി സെക്ഷന്‍ പരിധിയില്‍പ്പെട്ട ഓമശ്ശേരി ഗ്രാമപഞ്ചായത്തില്‍ എസ്.എല്‍.സി. അംഗീകരിച്ച പദ്ധതിയുടെ പ്രവര്‍ത്തനം എന്നു മുതല്‍ ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്;

(സി)വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ?

2366

രാമങ്കരി, നെടുമുടി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം

ശ്രീ. തോമസ് ചാണ്ടി

()രാമങ്കരി പഞ്ചായത്തിലെ ഓവര്‍ഹെഡ് ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുവാന്‍ എം.സി. റോഡിലൂടെ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി അധികൃതരും കെ.എസ്.റ്റി.പി.യും തമ്മില്‍ ചര്‍ച്ച നടത്തി അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി)നെടുമുടി പഞ്ചായത്തിലെ പൊങ്ങ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിന് തയ്യാറാക്കിയ 21 ലക്ഷം രൂപയുടെ എസ്റിമേറ്റ് ഭരണാനുമതിയ്ക്കും സാമ്പത്തിക അനുമതിക്കുമായി സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ തീയതി സഹിതമുള്ള ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ?

2367

വെസ്റ് എളേരി കുടിവെള്ള പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മുന്‍സര്‍ക്കാര്‍ ആരംഭിച്ച വെസ്റ് എളേരി കുടിവെള്ള പദ്ധതി പ്രകാരം പൈപ്പ്ലൈന്‍ നീട്ടി കൂടുതല്‍ കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പ്രവൃത്തി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

2368

പന്തളം ശുദ്ധജല വിതരണ പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പന്തളം ശുദ്ധജല വിതരണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടിയുടെ വിശദാംശം അറിയിക്കുമോ:

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനായി സത്വര നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

2369

ഹരിതീര്‍ത്ഥക്കര കുടിവെള്ള പദ്ധതി

ശ്രീ. സി. കൃഷ്ണന്‍

()കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ ഹരിതീര്‍ത്ഥക്കരയില്‍ മുന്‍സര്‍ക്കാര്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ നിന്നും എപ്പോള്‍ മുതല്‍ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകുമെന്ന് അറിയിക്കുമോ?

2370

കുട്ടനാട്ടിലെ ഇന്റര്‍ഗ്രേറ്റഡ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ പ്രോജക്റ്റ്

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട്ടിലെ കാലപ്പഴക്കം ചെന്ന കുടിവെള്ളപൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് പുതുക്കിയ ഇന്റഗ്രേറ്റഡ് വാട്ടര്‍ ആന്റ് സാനിട്ടേഷന്‍ പ്രോജക്റ്റിന്റെ ഏതെല്ലാം പദ്ധതികളാണ് റിവൈസ് ചെയ്ത് കേന്ദ്രസഹായത്തിനായി സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ബി)വാസ്കോണ്‍ തയ്യാറാക്കിയ 178 കോടി രൂപയുടെ പദ്ധതിയുടെ അവസ്ഥ വിശദമാക്കാമോ;

(സി)പ്രസ്തുത പദ്ധതി റിപ്പോര്‍ട്ട് കേന്ദ്ര സഹായത്തിനായി സമര്‍പ്പിച്ച തീയതിയും കത്തിന്റെ പകര്‍പ്പും ലഭ്യമാക്കാമോ?

2371

കൂടരഞ്ഞി ഗ്രാമീണ ശുദ്ധജല പദ്ധതി

ശ്രീ. സി. മോയിന്‍കുട്ടി

()തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കൂടരഞ്ഞി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയും കിണറും പമ്പ് ഹൌസും വെള്ളപ്പൊക്കത്തില്‍ ഉപയോഗ ശൂന്യമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ശുദ്ധജലക്ഷാമം രൂക്ഷമായിട്ടുള്ള മലയോര പ്രദേശം എന്നത് കണക്കിലെടുത്ത് ഇവ പുനര്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ ഇതിനായി എത്ര രൂപയുടെ എസ്റിമേറ്റാണ് എടുത്തിട്ടുള്ളത്;

(സി)ഏത് ഏജന്‍സിവഴിയാണ് പുനര്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുന്നതെന്ന് അറിയിക്കുമോ;

(ഡി)ആയതിന് എന്ന് അനുമതി നല്‍കാനാകുമെന്ന് അറിയിക്കുമോ?

2372

ആറ്റിങ്ങലില്‍ പമ്പ് ഓപ്പറേറ്റര്‍മാരുടെ കുറവ്

ശ്രീ. ബി. സത്യന്‍

()വാട്ടര്‍ അതോറിറ്റിയുടെ ആറ്റിങ്ങല്‍ ഡിവിഷന്‍ ഓഫീസിന്റെ കീഴില്‍ പമ്പ് ഓപ്പറേറ്റര്‍മാരുടെ ആകെ എത്ര തസ്തികകള്‍ ആണ് ഉള്ളത്; വ്യക്തമാക്കുമോ;

(ബി)ഇവയില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്;

(സി)പമ്പ് ഓപ്പറേറ്റര്‍മാരുടെ കുറവ് മൂലം ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഗ്രാമീണ മേഖലയില്‍ പമ്പ് ഹൌസുകളില്‍ പമ്പിംഗ് നടക്കാത്തതിനാല്‍ കുടിവെള്ള ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇവിടെ കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

2373

കൊല്ലം ജില്ലയിലെ കുടിവെള്ള പദ്ധതികള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കുളക്കട - പവിത്രേശ്വരം പദ്ധതി, നെടുമണ്‍കാവ് കല്‍ച്ചിറ പദ്ധതി എന്നിവയുടെ പൂര്‍ത്തീകരണ കാലാവധി എന്നാണ്;

(ബി)പ്രസ്തുത പദ്ധതികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകും എന്ന് വ്യക്തമാക്കുമോ?

2374

കാഞ്ഞങ്ങാട് നമ്പ്യാര്‍ക്കാല്‍ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് നഗരസഭയിലെ നമ്പ്യാര്‍ക്കാല്‍ പദ്ധതി ടെന്‍ഡര്‍ ഉറപ്പിച്ചു നല്‍കിയ കരാറുകാരന്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തത് എന്തുകൊണ്ട്;

(ബി)ഏത് വര്‍ഷത്തെ നിരക്കിലാണ് എസ്റിമേറ്റ് തയ്യാറാക്കിയത് എന്ന് വ്യക്തമാക്കാമോ;

(സി)എസ്റിമേറ്റ് പുതുക്കുമ്പോള്‍ എത്ര ശതമാനം വര്‍ദ്ധനവ് എസ്റിമേറ്റില്‍ ഉണ്ടാകുമെന്ന് അറിയിക്കാമോ;

(ഡി)പുതിയ എസ്റിമേറ്റ് നിലവിലെ ടെന്‍ഡര്‍ തുകയെക്കാള്‍ അധികമാകുവാന്‍ സാദ്ധ്യതയുണ്ടോ;

()ഇന്നത്തെ സാഹചര്യത്തില്‍ നമ്പ്യാര്‍ക്കാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?

2375

തിരുവമ്പാടി കൊടിയത്തൂര്‍ ഐലാക്കോട് കുടിവെളള പദ്ധതി

ശ്രീ.സി.മോയിന്‍കുട്ടി

()തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഐലാക്കോട് കുടിവെളള പദ്ധതി നടത്തിപ്പ് കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിലൂടെ കുടിവെളള വിതരണവും മറ്റും കാര്യക്ഷമമായി നടത്താന്‍ കഴിയും എന്നത് കണക്കിലെടുത്ത് ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ?

2376

പേരാമ്പ്ര സബ് ഡിവിഷണല്‍ ഓഫീസിനു കീഴില്‍ കുടിവെളള വിതരണം

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()കേരള വാട്ടര്‍ അതോറിറ്റിയുടെ പേരാമ്പ്ര സബ് ഡിവിഷന്‍ ഓഫീസിനു കീഴില്‍ എത്ര പഞ്ചായത്തുകളില്‍ എത്ര പേര്‍ക്ക് കുടിവെളളം വിതരണം നടത്തുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ പൊതു, ഗാര്‍ഹിക, ഗാഹികേതര കണക്ഷനുകള്‍ എത്രയുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)പേരാമ്പ്ര സബ്ഡിവിഷന്‍ ഓഫീസ് എന്നാണ് പ്രവര്‍ത്തനം ആരംഭിച്ചത്; പ്രസ്തുത ഓഫീസ് ആരംഭിച്ചപ്പോള്‍ എത്ര ജീവനക്കാരുണ്ടായിരുന്നു; അവര്‍ ഏതെല്ലാം തസ്തികകളിലാണെന്നും ഇപ്പോള്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് എന്നും വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത ഓഫീസ് ആരംഭിച്ചപ്പോള്‍ എത്ര പേര്‍ക്ക് കുടിവെളള വിതരണം നടത്തിയിരുന്നു എന്ന് വ്യക്തമാക്കുമോ?

2377

കുട്ടനാട്ടിലെ വാട്ടര്‍ അതോറിറ്റി ഓഫീസുകളിലെ വൈദ്യുതി ബില്‍ കുടിശ്ശിക

ശ്രീ. തോമസ് ചാണ്ടി

()എടത്വ വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ 2010 ഡിസംബര്‍ മുതലുള്ള വൈദ്യുതി ബില്‍ തുക കുടിശ്ശികയായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എത്ര തുക കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത തുക അടയ്ക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ഡി)കുട്ടനാട്ടിലെ ഏതെല്ലാം വാട്ടര്‍ അതോറിറ്റി ഓഫീസുകളിലും ഏതെല്ലാം ബോര്‍വെല്ലുകളിലും വൈദ്യുതി ബില്‍ തുക കുടിശ്ശിക വന്നിട്ടുണ്ടെന്നും ഓരോന്നിലും കുടിശ്ശിക വന്നിട്ടുള്ള തുക എത്രയെന്നും വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

()വൈദ്യുതി ബില്‍ കുടിശ്ശിക മൂലം ഏതൊക്കെ പമ്പ് ഹൌസുകളിലെയും ഓഫീസുകളിലെയും വൈദ്യുതികണക്ഷന്‍ വിച്ഛേദിക്കുമെന്ന് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

2378

താനൂരില്‍ കടല്‍വെള്ള സംസ്കരണ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കടല്‍വെള്ളത്തില്‍ നിന്ന് കുടിവെള്ളം സംസ്കരിച്ച് വിതരണം ചെയ്യുന്ന പദ്ധതി പരിഗണനയിലുണ്ടോ;

(ബി)ഏതെല്ലാം ജില്ലകളിലാണ് പൈലറ്റ് പ്രോജക്ടായി ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)മലപ്പുറം ജില്ലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തീരപ്രദേശമായ താനൂരില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഈ പദ്ധതിയുടെ പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്?

2379

പേരാമ്പ്ര-കുടിവെള്ള വിതരണത്തിനായി മള്‍ട്ടി പഞ്ചായത്ത് പദ്ധതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കേരള വാട്ടര്‍ അതോറിറ്റി പേരാമ്പ്ര സബ് ഡിവിഷനുകീഴില്‍ പേരാമ്പ്ര ടൌണിലും പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് മള്‍ട്ടി പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള 15 കോടി രൂപയുടെ പദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ഡി)ഇതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

()മേല്‍പ്പറഞ്ഞ കേരള വാട്ടര്‍ അതോറിറ്റി പേരാമ്പ്ര സബ്ഡിവിഷന്‍ ഓഫീസ് നിര്‍ത്തലാക്കാന്‍ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)എങ്കില്‍ ആയതിന്റെ കാരണമെന്തെന്ന് വെളിപ്പെടുത്തുമോ?

2380

കാളിപ്പാറ വാട്ടര്‍ സപ്ളൈ സ്കീം

ശ്രീമതി. ജമീലാ പ്രകാശം

()നിര്‍ദ്ദിഷ്ട കാളിപ്പാറ വാട്ടര്‍ സപ്ളൈ സ്കീമിന്റെ ലഭ്യമായ ജലസ്രോതസ്സ് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

()പ്രസ്തുത പദ്ധതി പ്രകാരം എത്ര എം.എല്‍.ഡി വെള്ളം ലഭ്യമാകുമെന്നും ഏതൊക്കെ പഞ്ചായത്തുകളില്‍ ഈ പദ്ധതി പ്രകാരം കുടിവെള്ളം എത്തിക്കാന്‍ കഴിയുമെന്നും ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ ?

2381

കോഴിക്കോട് ജില്ലയിലെ കുടിവെളള ഉപഭോഗം

ശ്രീ. സി. കെ. നാണു

()കോഴിക്കോട് ജില്ലയില്‍ പത്തു വര്‍ഷം കൊണ്ട് കുടിവെളള ഉപയോഗം ശരാശരി എത്ര വര്‍ദ്ധിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)ഏതെല്ലാം പുഴകളില്‍നിന്നാണ് കുടിവെളള പദ്ധതികള്‍ക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നത്; ഇതിന് ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്താന്‍ തടയണകള്‍ കെട്ടാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ;

(സി)കുടിവെളളം ശേഖരിക്കുന്ന പുഴകളുടെ തീരത്ത് ജലം മലിനമാകാതിരിക്കാന്‍ എന്തെങ്കിലും നടപടികള്‍ ചെയ്തുവരുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നടപടികളാണെന്ന് വ്യക്തമാക്കാമോ ?

2382

ചേലക്കര പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു പുതിയ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് സ്റേറ്റ് ലവല്‍ സാങ്ഷന്‍ കമ്മിറ്റിയുടെ (എസ്.എല്‍.എസ്.സി) അംഗീകാരത്തിനും അനുമതിക്കും വേണ്ടിയുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി)കേരള വാട്ടര്‍ അതോറിറ്റിയുടെ സംരംഭമായ വാസ്കോണ്‍ തയ്യാറാക്കിയ പ്രസ്തുത പ്രോജക്ട് അംഗീകരിക്കുവാനും പഴയന്നൂര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശത്തെയും ജലദൌര്‍ലഭ്യം പരിഹരിക്കുന്നതിനു വേണ്ടി എസ്.എല്‍.എസ്.ഡി. യുടെ അനുമതിയും ഫണ്ടും ലഭ്യമാക്കുവാനും നടപടികള്‍ സ്വീകരിക്കുമോ ?

2383

തിരുപുറം-കുമിളി ശുദ്ധജല പദ്ധതി

ശ്രീമതി ജമീലാ പ്രകാശം

()തിരുപുറം പഞ്ചായത്തിലെ കുമിളിയില്‍, കുമിളി ശുദ്ധജല പദ്ധതിയുടെ വികസനത്തിന് വേണ്ടി രണ്ട് ഏക്കര്‍ സ്ഥലം 4(1) നോട്ടിഫിക്കേഷന്‍ പ്രകാരം ഫാസ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തി അക്വയര്‍ ചെയ്യാന്‍ 2011 ജൂണ്‍ 6-ാം തീയതി ജലവിഭവ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നുവോ എന്ന് വ്യക്തമാക്കാമോ;

(ബി)എങ്കില്‍ അത് സംബന്ധിച്ച് സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെന്ന് വ്യക്തമാക്കാമോ ?

2384

ചേലക്കര-ദേശമംഗലം അമ്പാട്ടുകുന്ന് കോളനിക്ക് കുടിവെള്ളം

ശ്രീ. കെ. രാധാകൃഷ്ണന്‍

()ചേലക്കര മണ്ഡലത്തിലെ ദേശമംഗലം ഗ്രാമപഞ്ചായത്തില്‍പ്പെട്ട അമ്പാട്ടുകുന്ന് പട്ടികജാതി കോളനിക്കുവേണ്ടി നിര്‍വ്വഹണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിയിലേയ്ക്ക് വാട്ടര്‍ അതോറിറ്റിയുടെ കടങ്ങോട് പദ്ധതിയില്‍ നിന്നും ജലം ലഭ്യമാക്കണമെന്ന പഞ്ചായത്ത് സമിതിയുടെ അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)അമ്പാട്ടുകുന്ന് കോളനിയില്‍ കുടിവെള്ള സ്രോതസ്സിനു വേണ്ടി കുഴല്‍ക്കിണറുകള്‍ കുഴിച്ചിട്ടും ജലം ലഭ്യമാകാത്ത സാഹചര്യത്തില്‍ തൊട്ടടുത്തു കൂടി കടന്നുപോകുന്ന കടങ്ങോട് പദ്ധതിയില്‍ നിന്നും ജലം ലഭ്യമാക്കുന്നതിനാവശ്യമായ കണക്ഷന്‍ നല്‍കുവാന്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമോ ?

2385

കൊടുവള്ളിയിലെ കുടിവെള്ള പ്രശ്നം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()വാട്ടര്‍ അതോറിറ്റിയുടെ കീഴിലെ കേടായ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിച്ചാല്‍ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയുന്ന സ്ഥലങ്ങളെ സംബന്ധിച്ച വിവര ശേഖരണത്തിന് എന്തെങ്കിലും സര്‍വ്വേ നടത്തിയിട്ടുണ്ടോ;

(ബി)കേടായ പൈപ്പ്ലൈനുകള്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കൊടുവള്ളി സെക്ഷന്‍ പരിധിയില്‍ കേടായ പൈപ്പുകള്‍ മാറ്റി കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.