Q.
No |
Questions
|
2501
|
കൂടുതല്‍
ടൂറിസ്റുകള്‍
സന്ദര്‍ശിച്ച
ജില്ലകള്‍
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)2008
മുതല്‍
2012 വരെ
സംസ്ഥാനത്തെ
ഏതു
ജില്ലകളിലാണ്
ഏറ്റവും
കൂടുതല്‍
വിദേശ-ആഭ്യന്തര
ടൂറിസ്റുകള്‍
സന്ദര്‍ശിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)ഇതില്‍
ഓരോ വര്‍ഷവും
എത്ര
ശതമാനം
വര്‍ദ്ധനവുണ്ടായിട്ടുണ്ട്? |
2502 |
ടൂറിസം
വകുപ്പിന്
അന്താരാഷ്ട്ര
പുരസ്കാരങ്ങള്‍
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)സംസ്ഥാന
ടൂറിസം
വകുപ്പിന്
സമീപകാലത്ത്
അന്താരാഷ്ട്ര
പുരസ്കാരങ്ങള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
വകുപ്പ്
നടപ്പിലാക്കിയ
ഏതെല്ലാം
പദ്ധതികളെ
പരിഗണിച്ചാണ്
പ്രസ്തുത
പുരസ്കാരങ്ങള്‍
ലഭിച്ചത്;
(സി)പ്രസ്തുത
പദ്ധതികള്‍
എപ്പോഴാണ്
പ്രവര്‍ത്തനം
ആരംഭിച്ചത്
എന്ന്
വെളിപ്പെടുത്താമോ;
(ഡി)ഏതെല്ലാം
പദ്ധതികളാണ്
തുടര്‍ന്ന്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന്
വിശദമാക്കാമോ? |
2503 |
ഔദ്യോഗിക
വസതികളുടെ
നാമകരണം
ശ്രീ.
സാജു
പോള്‍
(എ)താമസിക്കുവാന്‍
അനുവദിക്കുന്ന
ഔദ്യോഗിക
വസതികളുടെ
നാമകരണം
നടത്താന്‍
മന്ത്രിമാര്‍ക്ക്
അധികാരമുണ്ടോ;
(ബി)സര്‍ക്കാര്‍
വസതിയില്‍
താമസിക്കുന്ന
ഏതെങ്കിലും
മന്ത്രി
വസതിയുടെ
പേര്
മാറ്റിയിട്ടുണ്ടോ;
എങ്കില്‍
ഈ പേര്
മാറ്റം
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(സി)ഔദ്യോഗിക
വസതി
താമസത്തിനല്ലാതെ
മറ്റെന്തെങ്കിലും
ആവശ്യത്തിന്
ഉപയോഗിക്കാന്‍
അധികാരമുണ്ടോ;
(ഡി)വിദ്യാഭ്യാസ
വകുപ്പ്
മന്ത്രിക്ക്
താമസിക്കാന്‍
നല്‍കിയ
ഔദ്യോഗിക
വസതിയുടെ
പേര്
എന്താണെന്ന്
വ്യക്തമാക്കാമോ;
ഈ
വസതിയ്ക്ക്
മന്ത്രി
സ്വന്തം
നിലയില്‍
നാമകരണം
ചെയ്തത്
അംഗീകരിക്കുന്നുണ്ടോയെന്നറിയിക്കുമോ
? |
2504 |
പത്തനംതിട്ട
ജില്ലാ
ടൂറിസം
വികസന
മാസ്റര്‍
പ്ളാന്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)പത്തനംതിട്ട
ജില്ലയുടെ
ടൂറിസം
സാദ്ധ്യതകള്‍
വിലയിരുത്തി
ജില്ലാതല
ടൂറിസം
വികസനത്തിനായി
ഒരു
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)ഇല്ലെങ്കില്‍
അത്തരമൊരു
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കി
പത്തനംതിട്ട
ജില്ലയില്‍
ടൂറിസം
വികസനം
യാഥാത്ഥ്യമാക്കുമോ
? |
2505 |
അടൂര്‍
പുതിയകാവില്‍ചിറ
വാട്ടര്‍
ടൂറിസം
വികസനം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)അടൂര്‍
നിയോജക
മണ്ഡലത്തില്‍
അടൂര്‍
എം.സി.
റോഡിനോട്
ചേര്‍ന്നുള്ള
പുതിയകാവില്‍ചിറ
വാട്ടര്‍
ടൂറിസം
പദ്ധതി
നിലച്ചകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ടൂറിസം-ഇറിഗേഷന്‍
വകുപ്പുകള്‍
സംയുക്തമായി
1 കോടി
80 ലക്ഷം
രൂപയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ലക്ഷ്യമിട്ടതില്‍,
ഒരു
വഴിയോര
വിശ്രമകേന്ദ്രം
മാത്രമായി
പരിമിതപ്പെടുത്തിയിട്ടുള്ളത്
പുന:പരിശോധിക്കുമോ
;
(സി)പൂതിയകാവില്‍ചിറയുടെ
ഭൂമിശാസ്ത്രപരവും,
ജൈവപരവുമായ
പ്രത്യേകത
വാട്ടര്‍
ടൂറിസം
വികസന
സാദ്ധ്യതയ്ക്കുതകുന്നതാകയാല്‍
കുട്ടികളുടെ
പാര്‍ക്കും,
ബോട്ടിംഗ്
സൌകര്യവും
മറ്റും
ആരംഭിച്ച്
ശ്രദ്ധേയമായ
വിനോദസഞ്ചാര
കേന്ദ്രമാക്കി
മാറ്റുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
2506 |
വിനോദസഞ്ചാര
വികസന
പദ്ധതി
ശ്രീ.എസ്.
രാജേന്ദ്രന്‍
(എ)ഇലവീഴാപൂഞ്ചിറ,
ഇല്ലികകല്ല്,
അയ്യംപാറ,
മാര്‍മ്മല
അരുവി, വാഗമണ്‍
എന്നിവയെ
ബന്ധപ്പെടുത്തിക്കൊണ്ടുള്ള
വിനോദസഞ്ചാര
വികസന
പദ്ധതിയുടെ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കാമോ;
(ബി)ഇതില്‍
ഏതെങ്കിലും
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെന്നും
ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
തുടക്കം
കുറിച്ചിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ
? |
2507 |
കയര്‍
ഗ്രാമം
പദ്ധതി
ശ്രീ.
എ.എം.
ആരിഫ്
(എ)അരൂര്‍
മണ്ഡലത്തിലെ
അരൂക്കുറ്റിയില്‍
എക്സൈസ്,
ആരോഗ്യം,
റവന്യൂ
എന്നീ
വകുപ്പുകളുടെ
കൈവശമുള്ള
പ്രദേശത്ത്
കയര്‍
ഗ്രാമം
പദ്ധതി
നടപ്പിലാക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
അതിന്മേല്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നു
വ്യക്തമാക്കുമോ;
(സി)എക്സൈസ്,
ആരോഗ്യം,
റവന്യൂ
വകുപ്പുകളുടെ
കൂടി
ഭൂമി
ടൂറിസം
വകുപ്പിന്
സ്ഥിരമായി
കൈമാറുന്നതിനോ
അല്ലെങ്കില്‍
പെര്‍മിസ്സീവ്
സാംങ്ഷന്‍
ലഭിക്കുന്നതിനോ
വേണ്ടി
ബന്ധപ്പെട്ട
വകുപ്പു
മന്ത്രിമാരുടെയോ
വകുപ്പു
മേധാവികളുടെയോ
അടിയന്തിര
യോഗം
വിളിച്ചു
ചേര്‍ക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ?
|
2508 |
മുള്ളന്‍
തണ്ട്
സൈബര്‍
ടോപ്പ്
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)ഇടുക്കി
ജില്ലയിലെ
ഉടുമ്പന്‍ചോല
താലൂക്കില്‍
മുള്ളന്‍
തണ്ട്
സൈബര്‍
ടോപ്പ്
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ
;
(ബി)എങ്കില്‍
പ്രസ്തുത
നിവേദനത്തിന്മേല്‍
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
നല്‍കാമോ
;
(സി)ഈ
പദ്ധതി ഈ
വര്‍ഷം
തന്നെ
ആരംഭിക്കുമോയെന്നറിയിക്കുമോ
? |
2509 |
ഇടുക്കി
ടൂറിസ്റ്
ഡെസ്റിനേഷന്‍
വികസന
പദ്ധതി
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)ഇടുക്കി
ടൂറിസ്റ്
ഡെസ്റിനേഷന്‍
വികസന
പദ്ധതിയുടെ
പ്രവര്‍ത്തന
പുരോഗതി
വെളിപ്പെടുത്തുമോ;
(ബി)ഇതിനായി
എന്തു
തുകയാണ്
നീക്കിവെച്ചിട്ടുള്ളത്;
(സി)ഇതിനകം
എന്തു
തുക
ചെലവഴിക്കപ്പെട്ടിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ? |
2510 |
അമ്പലപ്പുഴ
മണ്ഡലത്തിലെ
ടൂറിസം
വികസനം
ശ്രീ.
ജി. സുധാകരന്‍
(എ)തോട്ടപ്പളളി-പൊഴിമുഖം
ടൂറിസ
പദ്ധതി
സംബന്ധിച്ച്
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(ബി)കരൂര്‍
സുനാമി
പദ്ധതി
പ്രദേശത്ത്
മൂന്നു
ഏക്കര്‍
വരുന്ന
കടല്‍തീര
പുറമ്പോക്ക്
പ്രയോജനപ്പെടുത്തി
ബീച്ച്
ടൂറിസത്തിന്
പദ്ധതി
തയ്യാറാക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)2012-13
സാമ്പത്തിക
വര്‍ഷത്തില്‍
ആലപ്പുഴ
ജില്ലയില്‍
ടൂറിസം
വികസനത്തിനായി
എന്തു
തുകയാണ്
ബജറ്റില്‍
വകയിരുത്തിയിട്ടുളളത്;
വിശദാംശം
നല്‍കുമോ? |
2511 |
ചെറായി
ബീച്ചിലെ
പാര്‍ക്കിംഗ്
സൌകര്യം
ശ്രീ.എസ്.
ശര്‍മ്മ
(എ)വൈപ്പിന്‍
മണ്ഡലത്തിലെ
ചെറായി
ബീച്ചില്‍
ഫീസോടെ
പാര്‍ക്കിംഗ്
നടത്തുന്നതിന്
നിശ്ചയിച്ചിരിക്കുന്ന
സ്ഥലത്തെ
സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കാമോ;
(ബി)പാര്‍ക്കിംഗ്
ഫീസ്
പിരിച്ചെടുക്കുന്നതിന്
ചുമതലപ്പെട്ട
സ്ഥാപനം
ഏതെന്നും,
കഴിഞ്ഞ
അഞ്ചു
വര്‍ഷകാലയളവില്‍
ഈ
ഇനത്തില്‍
പിരിച്ചെടുത്ത
തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)കഴിഞ്ഞ
അഞ്ചുവര്‍ഷകാലയളവില്‍
ചെറായി
ബീച്ച്
വികസനത്തിന്
ചെലവഴിച്ച
തുക
എത്രയെന്ന്
വ്യക്തമാക്കാമോ
? |
2512 |
അങ്കമാലിയില്‍
‘ടൂറിസ്റ്
പ്രൊട്ടക്ഷന്‍
സെന്റര്‍’
ശ്രീ.
ജോസ്
തെറ്റയില്‍
അങ്കമാലി
നിയോജകമണ്ഡലത്തിലെ
മലയാറ്റൂര്‍
നീലിശ്വരം,
കാലടി
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
വിനോദസഞ്ചാരികളുടെയും
തീര്‍ത്ഥാടകരുടെയും
സംരക്ഷണത്തിനുവേണ്ടി
20 ലക്ഷം
രൂപ വീതം 40
ലക്ഷം
രൂപയ്ക്ക്
ഭരണാനുമതി
നല്‍കിയിട്ടുള്ള
‘ടൂറിസ്റ്
പ്രൊട്ടക്ഷന്‍
സെന്റര്‍’
ആരംഭിക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ? |
2513 |
പാലക്കാട്
ജില്ലയിലെ
ടൂറിസം
വികസനത്തിനുളള
പദ്ധതികള്‍
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)പാലക്കാട്
ജില്ലയിലെ
ടൂറിസം
വികസനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
വികസന
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)അട്ടപ്പാടി,
സൈലന്റ്
വാലി, ശിരുവാണി
എന്നിവിടങ്ങളില്‍
ഇക്കോ
ടൂറിസം
പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഉണ്ടെങ്കില്‍
അതിന്റെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ
? |
2514 |
വിനോദ
സഞ്ചാരകേന്ദ്ര
വികസനം
ശ്രീ.
സി. കെ.
നാണു
(എ)സ്വദേശികളും
വിദേശികളുമായ
വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്ന
കോഴിക്കോട്
ജില്ലയിലെ
പ്രധാനപ്പെട്ട
വിനോദ
സഞ്ചാര
കേന്ദ്രങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)വടകരയിലെ
സാന്‍ബാങ്ക്സ്,
പഴകുറ്റിമല,
തച്ചോളിഒതേനന്റെ
ക്ഷേത്രം
സ്ഥിതി
ചെയ്യുന്ന
തച്ചോളി
മാണിക്കോത്ത്
ഏറാമലയിലെ
നടുത്തുരുത്ത്
എന്നീ
സ്ഥലങ്ങളെ
കേന്ദ്രീകരിച്ചുകൊണ്ട്
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്ന
വിധത്തില്‍
സൌകര്യങ്ങള്‍
മെച്ചപ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ? |
2515 |
കോഴിക്കോട്
മാനാഞ്ചിറയില്‍
സാമൂതിരി
ടവര്‍
ശ്രീ.
എളമരം
കരീം
(എ)കോഴിക്കോട്
മാനാഞ്ചിറയില്‍
സാമൂതിരി
ടവറും
കുഞ്ഞാലി
മരയ്ക്കാര്‍
ഗാര്‍ഡനും
സ്ഥാപിക്കുമെന്ന
സപ്തധാരാ
പദ്ധതിയുടെ
പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)ഇതിനാവശ്യമായ
പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
? |
2516 |
കോഴിക്കോട്
ജില്ലയിലെ
ടൂറിസം
പദ്ധതികള്‍
ശ്രീ.കെ.
ദാസന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കോഴിക്കോട്
ജില്ലയില്‍
നടപ്പാക്കിയ
ടൂറിസം
പദ്ധതികള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ;
ഈ
പദ്ധതികളില്‍
കൊയിലാണ്ടി
നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കുന്നത്
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)കൊയിലാണ്ടി
മണ്ഡലത്തില
ഇരിങ്ങലില്‍
സ്ഥിതി
ചെയ്യുന്ന
“ഇരിങ്ങല്‍
ക്രാഫ്റ്റ്
വില്ലേജിന്റെ”
രണ്ടാം
ഘട്ട
വികസനത്തിനായി
എന്തെങ്കിലും
പ്ളാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)ഈ
സ്ഥാപനത്തിന്റെ
നിലവാരം
ഉയര്‍ത്താന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
2517 |
വയനാട്
ജില്ലയിലെ
ടൂറിസം
വികസനത്തിന്
സ്വീകരിച്ച
നടപടികള്‍
ശ്രീ.എം.വി.
ശ്രേയാംസ്
കുമാര്‍
(എ)ഈ
സര്‍ക്കാര്‍
അധകാകരമേറ്റശേഷം
വയനാട്
ജില്ലയിലെ
ടൂറിസം
വികസനത്തിനായി
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)ജില്ലയിലെ
ടൂറിസം
വികസനത്തിനായി
കേന്ദ്ര
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികളുടെ
വിശദാംശം
ലഭ്യമാക്കാമോ;
(സി)നടപ്പു
സാമ്പത്തിക
വര്‍ഷം
ജില്ലയിലെ
ടൂറിസം
വികസനത്തിനായി
അനുവദിച്ച
തുകയുടെ
ഇനം തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
? |
2518 |
പെരുവണ്ണാമൂഴി
വിനോദസഞ്ചാര
കേന്ദ്രം
വികസനം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)പെരുവണ്ണാമൂഴി
വിനോദസഞ്ചാര
കേന്ദ്രം
വികസിപ്പിക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
;
(ബി)ഇതിനുവേണ്ടി
എന്ത്
തുക
അനുവദിച്ചിട്ടുണ്ട്,
അതില്‍
എന്ത്
തുക
ചെലവഴിച്ചു,
ഏതെല്ലാം
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
കേന്ദ്രം
വികസിപ്പിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാര്‍
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എന്ത്
തുക
അനുവദിച്ചു
എന്നും
വെളിപ്പെടുത്തുമോ
;
(ഡി)എങ്കില്‍
ഏതെല്ലാം
പ്രവൃത്തികള്‍
ഏത്
വകുപ്പിന്‍
കീഴില്‍
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
2519 |
കാസര്‍ഗോഡ്
ജില്ലയില്‍
ബി.ആര്‍.ഡി.സി.
ലീസിന്
കൊടുത്ത
റിസോര്‍ട്ട്
സൈറ്റുകള്‍
കെ.കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയില്‍
ബി.ആര്‍.ഡി.സിയുടെ
കൈവശം
എത്ര
റിസോര്‍ട്ട്
സൈറ്റുകള്‍
ഉണ്ട്;
(ബി)ഇവ
ആര്‍ക്കൊക്കെയാണ്
ലീസിന്
നല്‍കിയിട്ടുളളതെന്നും
ലീസിനത്തില്‍
ബി.ആര്‍.ഡി.സി
ക്ക് ഓരോ
റിസോര്‍ട്ട്
സൈറ്റില്‍
നിന്നും
ഓരോ വര്‍ഷവും
എന്ത്
തുക
വരുമാനമായി
ലഭിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)ലീസിനത്തില്‍
ഓരോ
റിസോര്‍ട്ട്
സൈറ്റ്
ഉടമയും
ബി.ആര്‍.ഡി.സി.
ക്ക്
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
എങ്കില്‍
കുടിശ്ശിക
തുക
എത്രയെന്നു
പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ? |
2520 |
തച്ചങ്ങാട്
കള്‍ച്ചറല്‍
സെന്റര്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കാസര്‍ഗോഡ്
ജില്ലയില്‍
ബി.ആര്‍.ഡി.സി.
തച്ചങ്ങാട്
കള്‍ച്ചറല്‍
സെന്റര്‍
സ്ഥാപിക്കുന്നതിന്
തറക്കല്ലിട്ടിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)പ്രസ്തുത
സെന്റര്‍
സ്ഥാപിക്കുന്നതിന്
എത്ര
ലക്ഷം
രൂപയാണ്
ചെലവഴിക്കുന്നത്;
ആയതിന്
ടൂറിസം
വകുപ്പ്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)തറക്കല്ലിട്ടതിനു
ശേഷം
പ്രസ്തുത
സ്ഥാപനത്തിന്റെ
നിര്‍മ്മാണ
പുരോഗതി
എപ്രകാരമാണെന്ന്
വിശദമാക്കുമോ
? |
2521 |
'റാണിപുരം'
ടൂറിസം
പദ്ധതി
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)കാസര്‍ഗോഡ്
ജില്ലയിലെ
'റാണിപുരം'
ടൂറിസം
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)എങ്കില്‍
ടൂറിസ്റ്
കേന്ദ്രം
പ്രവര്‍ത്തനമാരംഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(സി)ടൂറിസ്റ്
കേന്ദ്രത്തിന്റെ
നടത്തിപ്പ്
ചുമതല
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ഡി)റാണിപുരം
ടൂറിസ്റ്
കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
ഡി.ടി.പി.സി
യുടെ
കീഴില്‍
ആരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2522 |
ബേക്കല്‍
കുടിവെള്ള
പദ്ധതി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)ബേക്കല്‍
കുടിവെള്ള
പദ്ധതിയുടെ
അറ്റകുറ്റപ്പണികള്‍ക്കായി
എത്ര
ലക്ഷം
രൂപയുടെ
എസ്റിമേറ്റാണ്
വാട്ടര്‍
അതോറിറ്റി
ടൂറിസം
വകുപ്പിന്
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)ഈ
തുക
ടൂറിസം
വകുപ്പ്
വാട്ടര്‍
അതോറിറ്റിക്ക്
നല്‍കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ? |
2523 |
കഠിനംകുളം
കായല്‍
സര്‍ക്യൂട്ട്
പദ്ധതി
ശ്രീ.ബി.
സത്യന്‍
(എ)കഠിനംകുളം
കായല്‍
സര്‍ക്യൂട്ട്
പദ്ധതിയുടെ
ഒന്നാംഘട്ട
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ
?
|
2524 |
അഷ്ടമുടിക്കായല്‍
സര്‍ക്യൂട്ട്
പദ്ധതി
ശ്രീ.
പി.കെ.
ഗുരുദാസന്‍
(എ)അഷ്ടമുടിക്കായല്‍
സര്‍ക്യൂട്ട്
പദ്ധതിയുടെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
സാധ്യതകള്‍
എന്തെല്ലാമാണ്;
(സി)പ്രസ്തുത
പദ്ധതി
സപ്തധാരാപദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഉദ്ഘാടനം
നടത്തുമെന്ന
പ്രഖ്യാപനം
നടപ്പാക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
|
2525 |
ശിവഗിരി
കണ്‍വെന്‍ഷന്‍
സെന്ററിന്റെ
നിര്‍മ്മാണം
ശ്രീ.
പി.കെ.
ഗുരുദാസന്‍
(എ)ശിവഗിരി
കണ്‍വെന്‍ഷന്‍
സെന്ററിന്റെ
നിര്‍മ്മാണം
സപ്തധാരാ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുമെന്ന്
പ്രഖ്യാപിച്ചിരുന്നോ
എന്ന്
വ്യക്തമാക്കുമോ;
(ബി)എങ്കില്‍
അതിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)ഏത്
ഏജന്‍സി
മുഖേനെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്
എന്ന്
വ്യക്തമാക്കുമോ?
|
2526 |
കോട്ടപ്പുറം-പടന്ന-വെളളാച്ച്
റോഡ്
നിര്‍മ്മാണം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)ടൂറിസം
പദ്ധതിയില്‍പ്പെടുത്തി
അനുവദിച്ച
കോട്ടപ്പുറം-പടന്ന-വെളളാച്ച്
റോഡ്
നിര്‍മ്മാണം
ഏറ്റെടുത്ത
കരാറുകാരന്‍
പ്രസ്തുത
പണി പൂര്‍ത്തീകരിക്കാന്‍
വൈകിക്കുന്നതിന്റെ
കാരണം
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
റോഡ്
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ
?
|
2527 |
കൊച്ചിന്‍
മറീനാ
പദ്ധതി
ശ്രീ.
സാജു
പോള്‍
(എ)കൊച്ചിയിലെ
ബോള്‍ഗാട്ടിയില്‍
കെ.ടി.ഡി.സി.യുടെ
ആഭിമുഖ്യത്തില്‍
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
ആരംഭിച്ച
കൊച്ചിന്‍
മറീനാ
പദ്ധതി
ഇപ്പോഴും
തുടരുന്നുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
വ്യാപനത്തിനായി
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ
?
|
2528 |
തൃശ്ശൂര്‍
ഡി. റ്റി.
പി. സി.
സെക്രട്ടറിയുടെ
ഒഴിവ്
ശ്രീമതി
ഗീതാ
ഗോപി
(എ)തൃശ്ശൂര്‍
ഡി. റ്റി.
പി. സി.യില്‍
സെക്രട്ടറി
തസ്തിക
കഴിഞ്ഞ 2 വര്‍ഷമായി
ഒഴിഞ്ഞുകിടക്കുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
തസ്തികയിലേക്ക്
നിയമനം
നടത്തുന്നതിനുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)തൃശ്ശൂര്‍
ഡി. റ്റി.
പി. സി.യില്‍
അടിയന്തിരമായി
സെക്രട്ടറിയെ
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
|
<<back |
|