UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2056

സാമൂഹ്യവനവല്‍ക്കരണ പദ്ധതി

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി എത്ര മരങ്ങള്‍ നട്ടുപിടിപ്പിച്ചു എന്ന് ജില്ല തിരിച്ചുള്ള കണക്ക് നല്‍കാമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളുടെ സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണെടുത്തത് എന്ന് വ്യക്തമാക്കാമോ;

(സി)നട്ടുപിടിപ്പിച്ച മരങ്ങളില്‍ എത്രയെണ്ണം നിലനില്‍ക്കുന്നു എന്നു പരിശോധിക്കുവാന്‍ വര്‍ഷാവര്‍ഷം കണക്കെടുപ്പ് നടത്തുന്നുണ്ടോ; വ്യക്തമാക്കാമോ ?

2057

വൃക്ഷവത്ക്കരണവും വഴിയോര തണല്‍ പദ്ധതിയും

ശ്രീ. കെ. അജിത്

()വനഭാഗങ്ങളിലോ വനേതര ഭാഗങ്ങളിലോ വൃക്ഷവത്കരണം നടത്തുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയ ഏതെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം പദ്ധതികളാണെന്ന് വ്യക്തമാക്കാമോ;

(ബി)വനേതര ഭാഗങ്ങളില്‍ നടത്തുന്ന വൃക്ഷവത്കരണ പരിപാടികളുടെ പുരോഗതി വിലയിരുത്തുന്നതിന് കാലാകാലങ്ങളില്‍ അവലോകനം നടത്താറുണ്ടോ;

(സി)ഇത്തരം അവലോകനങ്ങളില്‍ സംസ്ഥാനത്ത് നടപ്പാക്കിയ വൃക്ഷവത്കരണ പരിപാടികളില്‍ ഏതെല്ലാം പദ്ധതികളാണ് വിജയമായത് എന്നും ഏതെല്ലാം പദ്ധതികളാണ് പരാജയമായിരുന്നതെന്നും വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതേക്കുറിച്ച് വ്യക്തമാക്കാമോ;

(ഡി)സംസ്ഥാന വനം വകുപ്പ് നടപ്പാക്കുന്ന വഴിയോര തണല്‍പദ്ധതി ഇപ്പോഴും നിലവിലുണ്ടോ;

() ഉണ്ടെങ്കില്‍ ഈ വര്‍ഷം പ്രസ്തുത പദ്ധതിക്കുവേണ്ടി എത്ര തൈകള്‍ വിതരണം ചെയ്തു;

(എഫ്)വഴിയോര തണല്‍ പദ്ധതി നിര്‍ത്തലാക്കിയെങ്കില്‍ അതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ ?

2058

വൃക്ഷവത്ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം

ശ്രീ. രാജു എബ്രഹാം

ശ്രീ . എം. ആരിഫ്

ശ്രീ പുരുഷന്‍ കടലുണ്ടി

ശ്രീ റ്റി. വി. രാജേഷ്

()കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ട വൃക്ഷവത്ക്കരണ പരിപാടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ നിന്ന് കവയിത്രി സുഗതകുമാരി ഇറങ്ങിപ്പോകാനിടയായ സാഹചര്യം എന്തായിരുന്നു;

(സി)ഉദ്ഘാടന പ്രസംഗത്തില്‍ കവയിത്രി സുഗതകുമാരിക്ക് പിന്നിലുള്ളത് കപട പരിസ്ഥിതി വാദികളാണെന്ന് മന്ത്രി പരാമര്‍ശിക്കുകയുണ്ടായോ;

(ഡി)വൃക്ഷവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്താകെ എത്ര വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനാണുദ്ദേശിച്ചിരുന്നത്; ഇതിനകം വച്ചുപിടിപ്പിച്ചവ എത്ര?

2059

വനവല്‍ക്കരണത്തിന് പ്രോത്സാഹനം

ശ്രീ. എം. ഉമ്മര്‍

()വനവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന പരിപാടികള്‍ വിശദമാക്കുമോ;

(ബി)സ്ക്കൂളുകള്‍ വഴി ഈ വര്‍ഷം വൃക്ഷത്തെകള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)വനനശീകരണം തടയുന്നതിനായി നിലവിലുള്ള പരിപാടികള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത് പരിഗണനയിലുണ്ടോ ?

2060

വനവല്‍ക്കരണ പദ്ധതികളില്‍ സന്നദ്ധ സംഘടനകള്‍ക്ക് ലഭിക്കുന്ന സഹായങ്ങള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വനവല്‍ക്കരണ പദ്ധതികളില്‍ സന്നദ്ധ സംഘടനകള്‍ക്കും കലാസാംസ്കാരിക സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന സഹായങ്ങളും സംവിധാനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ജില്ലാതലത്തില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം സംവിധാനങ്ങള്‍ ആണ് ഉള്ളത് എന്ന് വ്യക്തമാക്കുമോ?

2061

ആഗോള താപനം - കൂടത്തൈകള്‍ വിതരണം

ശ്രീ. ജെയിംസ് മാത്യു

()ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങളെ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ആചരിച്ച ‘അന്താരഷ്ട്ര വനദിനത്തില്‍’ 60 ലക്ഷം ‘കൂടത്തൈകള്‍’ വിതരണം ചെയ്യാന്‍ തീരുമാനിച്ച പദ്ധതി പ്രകാരം ഇതിനകം സംസ്ഥാനത്ത് എത്ര തൈകള്‍ വിതരണം ചെയ്തിട്ടുണ്ട്;

(ബി)പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ;

(സി)ഇങ്ങനെ വിതരണം ചെയ്യപ്പെട്ട തൈകള്‍ സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ?

2062

വനസംരക്ഷണത്തിനായി ആധുനിക ഉപകരണങ്ങള്‍

ശ്രീ. .. അസീസ്

ശ്രീ കോവൂര്‍ കുഞ്ഞുമോന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വനസംരക്ഷണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ജീവനക്കാര്‍ക്ക് ഏതെല്ലാം ആധുനിക സാങ്കേതിക ഉപകരണങ്ങളാണ് നല്‍കിയിട്ടുള്ളത്;

(ബി)അവ ഉപയോഗിക്കുന്നതിന് എത്ര ജീവനക്കാര്‍ക്ക് ഇതുവരെ പരിശീലനം നല്‍കിയിട്ടുണ്ട്;

(സി)സംസ്ഥാനത്ത് എത്ര വനസംരക്ഷണ ജീവനക്കാരുടെ ഒഴിവുകളാണ് നിലവിലുള്ളതെന്ന് തസ്തിക തിരിച്ച് വ്യക്തമാക്കുമോ ?

2063

വനംവകുപ്പിന്റെ ആധുനികവല്‍ക്കരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് വനം വകുപ്പിന്റെ ആധുനികവത്ക്കരണത്തിന്റെ സാധ്യതകള്‍ പഠിക്കാന്‍ മുന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നുവോ;

(ബി)പ്രസ്തുത കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ പ്രസ്തുത റിപ്പോര്‍ട്ട് പരിശോധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുമോ?

2064

പൊന്നാനിയില്‍ തീരവനം പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()തീരദേശ മണ്ഡലമായ പൊന്നാനിയില്‍ തീരവനം പദ്ധതി തുടങ്ങിവെയ്ക്കുകയും അത് ഒരു ചെറിയ പ്രദേശത്ത് മാത്രം ചുരുങ്ങി പോകുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ തീരദേശത്ത് പദ്ധതി വ്യാപിപ്പിക്കാനും മുഴുവന്‍ തീരദേശത്ത് പദ്ധതി നടപ്പാക്കാനും നടപടി സ്വീകരിക്കുമോ;

(സി)കണ്ടല്‍ അടക്കമുള്ള ചെടികള്‍ ഉപയോഗിച്ച് തീരവനപദ്ധതി വിപുലീകരിച്ച് കടല്‍ക്ഷോഭത്തെ ചെറുക്കാന്‍ നടപടിയെടുക്കുമോ; വിശദമാക്കാമോ?

2065

വനവിസ്തൃതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()നിലവില്‍ സംസ്ഥാനത്തിന്റെ വനവിസ്തൃതി എത്രയാണെന്ന് നിജപ്പെടുത്തിയിട്ടുണ്ടോ;

(ബി)കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ കേരളത്തിന്റെ വനവിസ്തൃതിയില്‍ വലിയ തോതില്‍ കുറവു വന്നിട്ടുണ്ടെന്ന ഏതെങ്കിലും കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഏതെല്ലാം മേഖലകളിലാണ് വനവിസ്തൃതി കുറഞ്ഞതെന്ന് വെളിപ്പെടുത്തുമോ;

(ഡി)വനവിസ്തൃതി കുറയാന്‍ കാരണങ്ങള്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

2066

വികസന പ്രവര്‍ത്തനങ്ങളുടെ പേരിലുള്ള മരംമുറി

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യാപകമായി മരം മുറിച്ചുമാറ്റുന്നത് തടയുന്നതിന് എന്തൊക്കെ നിയമങ്ങളാണ് നിലവിലുള്ളത്;

(ബി)ഇതിനായി സര്‍ക്കാര്‍ ഏതെങ്കിലും സമിതി രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സമിതിയുടെ ഘടനയും പ്രവര്‍ത്തനാധികാരങ്ങളും വ്യക്തമാക്കാമോ;

(സി)പ്രസ്തുത സമിതി രൂപീകൃതമായ ശേഷം ഇത്തരം എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; അവയില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

2067

മര അധിഷ്ഠിത ചെറുകിട വ്യവസായ സംരംഭങ്ങള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() മര അധിഷ്ഠിത ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് എന്‍..സി ലഭിക്കുന്നതിന് വര്‍ഷങ്ങളുടെ കാല താമസമെടുക്കുന്നത് മൂലം ചെറുകിട സംരംഭകര്‍ വളരെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആവശ്യമായ പരിശോധന നടത്തി എത്രയും വേഗം എന്‍..സി നല്‍കുന്നതിന് നടപടി സ്വീകരി ക്കുമോ ?

2068

വനത്തില്‍ കൂടിയുള്ള റോഡുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()വനം വകുപ്പിന്റെയും പൊതുജനങ്ങളുടെയും ആവശ്യങ്ങള്‍ക്കായി വനത്തില്‍ കൂടിയുള്ള റോഡുകള്‍ ടാര്‍ ചെയ്യാന്‍ പാടില്ല എന്ന ഉത്തരവ് നിലവിലുണ്ടോ ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങളും ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കാമോ ?

2069

കാടപ്പാറ - മുളംകുഴിറോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് നടപടി

ശ്രീ.ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ മലയാറ്റൂര്‍-നീലേശ്വരം പഞ്ചായത്തില്‍ വനം വകുപ്പിന്റെ കൈവശമുളളതും ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്റ്റിനുവേണ്ടി ഇറിഗേഷന്‍ വകുപ്പിന് കൈമാറിയിട്ടുളളതുമായ കാടപ്പാറ- മുളംകുഴി റോഡില്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്ന യാത്രാക്ളേശം കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറാന്‍ നടപടി സ്വീകരിക്കുമോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെന്നും ഇത് എന്ന് കൈമാറാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?

2070

ഉദുമ നിയോജക മണ്ഡലത്തിലെ പ്രവൃത്തികള്‍ക്ക് അനുമതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതു മൂലം തടസ്സപ്പെട്ടിരിക്കുന്ന ഉദുമ നിയോജക മണ്ഡലത്തിലെ പ്രവൃത്തികളെ സംബന്ധിച്ച് നല്‍കിയ ഹര്‍ജിയിന്മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ ?

2071

പുലിക്കണ്ണിയിലെ മുള സംരക്ഷണ കേന്ദ്രം

പ്രൊഫ. സി. രവീന്ദ്രനാഥ്

()പുതുക്കാട് മണ്ഡലത്തില്‍ പുലിക്കണ്ണിയില്‍ ഫോറസ്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ (എഫ്.ആര്‍.) 64

വ്യത്യസ്ത തരത്തിലുള്ള മുളകള്‍ സംരക്ഷിക്കുന്ന ഒരു കേന്ദ്രം ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ കേന്ദ്രത്തെ ഒരു പ്രത്യേക പഠന കേന്ദ്രമായി പ്രഖ്യാപിക്കുവാനും ഇവിടേയ്ക്ക് കൂടുതല്‍ ടൂറിസ്റുകളെ ആകര്‍ഷിക്കുവാനും നടപടികള്‍ സ്വീകരിക്കുമോ ?

2072

ആദിവാസികള്‍ക്ക് ജൈവകൃഷിയില്‍ പരിശീലനം

ശ്രീമതി ഗീതാ ഗോപി

()വനംവകുപ്പിന്റെ കീഴില്‍ ആദിവാസികള്‍ക്ക് ജൈവകൃഷിയില്‍ പരിശീലനം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(ബി)ഇത്തരം കൃഷിയിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്:

(സി)ഇതിനായി വനംവകുപ്പ് ഏതെങ്കിലും ഏജന്‍സികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2073

വനശ്രീ ഉല്‍പന്നങ്ങളുടെ വിപണനം

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. വി. പി. സജീന്ദ്രന്‍

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ. അന്‍വര്‍ സാദത്ത്

()വനശ്രീ ഉല്‍പന്നങ്ങളുടെ വിപണനം കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ബി)വനശ്രീ ഉല്‍പന്നങ്ങളുടെ വിപണനത്തിന് സൈബര്‍ സ്റാളുകള്‍ രുടങ്ങുന്ന കാര്യം പരിഗണിക്കുമോ ;

(സി)വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനശ്രീയുടെ സ്റാളുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടോ ?

2074

ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെട്ട വനം വകുപ്പ് ജീവനക്കാര്‍

ശ്രീ.കെ.അജിത്

()സംസ്ഥാന വനം വകുപ്പിലെ നിലവിലുളള ഏതെങ്കിലും ജീവനക്കാര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതായി കണ്ടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതില്‍ ഒന്നില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആരെങ്കിലും ഉണ്ടോ;

(സി)അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് അനുമതി ആവശ്യപ്പെട്ടിട്ടുണ്ടോ; ഏതെങ്കിലും കേസില്‍ പ്രോസിക്യൂഷന്‍ നടപടിയ്ക്ക് അനുമതി നല്‍കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

2075

പുതിയ ഫോറസ്റ് സ്റേഷനുകള്‍

ശ്രീ. കെ. അജിത്

()കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എത്ര ഫോറസ്റ് സ്റേഷനുകള്‍ പുതിയതായി അനുവദിച്ചു എന്നും അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സ്റേഷനുകളില്‍ പുതിയതായി ഏതൊക്കെ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്;

(സി)അനുവദിച്ച തസ്തികകളിലെ ഉദ്യോഗസ്ഥരുടെ സേവനം അതാത് സ്റേഷനുകളില്‍ത്തന്നെ ഉപയോഗപ്പെടുത്തുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(ഡി)പുതുതായി അനുവദിച്ച സ്റേഷനുകളില്‍ ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടോ;

()കേരളത്തില്‍ എത്ര വനം ഡിവിഷനുകളില്‍ ഇനിയും ഫോറസ്റ് സ്റേഷനുകള്‍ ആരംഭിക്കേണ്ട ആവശ്യം ഉണ്ട് എന്ന് അറിയിക്കുമോ;

(എഫ്)പ്രസ്തുത സ്ഥലങ്ങളില്‍ അടിയന്തിരമായി ഫോറസ്റ് സ്റേഷനു ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമോ?

2076

വനം വകുപ്പില്‍ ഫോറസ്റ്റ് റെയ്ഞ്ചറുടെ ഒഴിവുകള്‍

ശ്രീ. കെ. അജിത്

()സംസ്ഥാന വനം വകുപ്പില്‍ ഫോറസ്റ് റെയ്ഞ്ചറുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്നും പ്രസ്തുത ഒഴിവുകള്‍ എന്നു മുതല്‍ക്കുള്ളതാണെന്നും വ്യക്തമാക്കുമോ;

(ബി)അവ നികത്താതിരിക്കുന്നതുമൂലം വകുപ്പ് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ദീര്‍ഘകാലം ഇത്ര ഒഴിവുകള്‍ നികത്തപ്പെടാതിരുന്ന അവസ്ഥ മുന്‍പ് ഉണ്ടായിട്ടുണ്ടോ;

(ഡി)പ്രസ്തുത ഒഴിവുകള്‍ എന്ന് നികത്താനാകുമെന്ന് വ്യക്തമാക്കാമോ;

()ഫോറസ്റ്റ് റെയ്ഞ്ചര്‍മാരുടെ ഒഴിവുകള്‍ നികത്തപ്പെടാത്തതു മൂലം തൊട്ടുതാഴെയുള്ള തസ്തികകളിലെ ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിക്കാന്‍ വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)റെയ്ഞ്ച് ഓഫീസര്‍ മുതല്‍ മുകളിലേയ്ക്കുള്ള തസ്തികളില്‍ ഓരോന്നിലും എത്ര വീതം ഒഴിവുകള്‍ നിലവില്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

2077

പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ എസ്റേറ്റുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ എത്ര വനം വകുപ്പു വക എസ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അവ എന്നാണ് ഏറ്റെടുത്ത തെന്നും അറിയിക്കാമോ;

(ബി)അവയുടെമേല്‍ അവകാശത്തര്‍ക്കം മൂലം കോടതികളില്‍ കേസുകള്‍ നിലനില്ക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ ഏതിന്റെ എല്ലാം പേരിലാണ് കേസുകള്‍ ഉള്ളതെന്നും അറിയിക്കാമോ;

(സി)അവയില്‍ സര്‍ക്കാരിന് എതിരായി എത്രകേസുകളില്‍ കോടതി വിധികള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രസ്തുത കേസുകളുടെ ഇപ്പോഴത്തെ നില എന്താണെന്നും വ്യക്തമാക്കാമോ?

2078

വന്യമൃഗങ്ങള്‍ മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം

ശ്രീ. കെ. രാധാകൃഷ്ണന്‍

() വനമേഖലയോട് ചേര്‍ന്നുള്ള കൃഷിമേഖലയില്‍ വന്യജീവികള്‍ വ്യാപകമായി വിളകള്‍ നശിപ്പിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വന്യജീവികളുടെ ഇത്തരത്തിലുള്ള വിളനശീകരണം തടയുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് പറയാമോ;

(സി)വന്യജീവികള്‍ കാരണമുള്ള വിളനാശത്തിന് ആശ്വാസമായി കര്‍ഷകന് നഷ്ടപരിഹാരം നല്‍കുവാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

()വന്യജീവികള്‍ കാരണം വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വനംവകുപ്പ് നേരിട്ട് നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2079

ആനയിടഞ്ഞുള്ള മരണവും ധനസഹായവും

ശ്രീമതി കെ.എസ്. സലീഖ

()ആനകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന പീഡനം തടയുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആനയിടഞ്ഞ് എത്ര പേര്‍ മരിക്കുകയുണ്ടായി; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)ഇപ്രകാരം മരിച്ചവരില്‍ പാപ്പാന്‍മാര്‍ എത്രയാണ് ; ഇത്തരത്തില്‍ മരിക്കാന്‍ ഇടയായവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിച്ചുവോ; എത്ര തുകയാണ് ധനസഹായമായി അനുവദിച്ചത്; വ്യക്തമാക്കാമോ;

(സി)നിലവില്‍ എത്ര നാട്ടാനയും എത്ര കാട്ടാനയും ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്?

2080

പാമ്പ് കടിയേറ്റ് മരണമടയുന്നവരുടെ കുടുംബത്തിനുള്ള ധനസഹായം 

ശ്രീ.ജി.എസ്. ജയലാല്‍

()പാമ്പ് കടിയേറ്റ് മരണമടയുന്നവരുടെ കുടുംബത്തിന് പ്രത്യേക ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ അപേക്ഷ ആര്‍ക്കാണ് നല്‍കേണ്ടതെന്നും, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി)ധനസഹായം നല്‍കുന്നത് ഒരു നിശ്ചിത തുകയായി നിജപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അപേക്ഷകരുടെ കുടുംബ പശ്ചാത്തലവും, ചികിത്സാക്രമങ്ങളുമനുസരിച്ചാണോ തുക നിശ്ചയിക്കുന്നത് ; വിശദാംശം വെളിവാക്കുമോ;

(സി)ഈ പദ്ധതി നടപ്പിലാക്കി തുടങ്ങിയത് എന്ന് മുതലാണ്; നാളിതുവരെ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; അപേക്ഷയോടൊപ്പം രേഖകള്‍ ഹാജരാക്കുവാന്‍ കഴിയാത്തവരായി എത്ര കുടുംബങ്ങള്‍ ഉണ്ട്; എത്ര കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്;

(ഡി)പാമ്പ് കടിയേറ്റ് ദിവസങ്ങളോളം ചികിത്സ നേരിട്ട ആള്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടാല്‍ അസ്വാഭാവിക മരണമല്ലാത്തതിനാല്‍ പോസ്റ്മോര്‍ട്ടം കൂടാതെ ശവശരീരം മറവ്ു ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം കേസുകളില്‍ ധനസഹായം ലഭിക്കുന്നതിനായി പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കുവാന്‍ കഴിയാത്ത സാഹചര്യം സംജാതമാകുന്നത് ശ്രദ്ധ്യില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിന് പരിഹാരം നിര്‍ദ്ദേശിക്കുമോ ;

()അപേക്ഷയോടൊപ്പം നല്‍കേണ്ട അവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ സാധാരണ ഗതിയില്‍ ആറ്ു മാസംവരെ സമയമെടുക്കുമെന്നതിനാല്‍ പ്രസ്തുത രേഖ ഹാജരാക്കുവാന്‍ കഴിയാത്ത അവസ്ഥയും ഈ പദ്ധതിയില്‍ നിലനില്‍ക്കുന്നുണ്ടോ;

(എഫ്)അപകട/അത്യാഹിത മരണങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി ധനസഹായം നല്‍കുന്നതിന് അവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാറില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)പാമ്പ് കടിയേറ്റ് മരണപ്പെടുന്ന കുടുംബത്തിന് നിലവിലുള്ള നിബന്ധനകള്‍ പ്രകാരം ആനുകൂല്യം വാങ്ങിയെടുക്കുവാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആനുകൂല്യം നല്‍കുവാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമോ ?

2081

പാമ്പു കടിയേറ്റ് മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം

ശ്രീ. തോമസ്ചാണ്ടി

()പാമ്പു കടിയേറ്റ് മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് വന്യജീവി വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ മുഖാന്തിരം അനുവദിക്കുന്ന പതിനായിരം രൂപയുടെ ധനസഹായം ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)2011-’12, 2012-’13 കാലയളവില്‍ കുട്ടനാട് താലൂക്കില്‍ നിന്നും സമര്‍പ്പിച്ചിട്ടുള്ള എത്ര അപേക്ഷകളിന്‍മേല്‍ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത സഹായം ഒരു ലക്ഷം രൂപ ആക്കി ഉയര്‍ത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ?

2082

വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണത്തിന് നഷ്ടപരിഹാരം

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണത്താല്‍ വിളകളും സ്വത്തും നഷ്ടപ്പെടുന്നവര്‍ക്ക് ധനസഹായമായി എത്ര തുക അനുവദിച്ചു; ജില്ല തിരിച് കണക്ക് ലഭ്യമാക്കുമോ;

(ബി)ഇത്തരത്തിലുള്ള ആക്രമണത്തെത്തുടര്‍ന്ന് നഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം ഒരു പ്രാവശ്യമായി പരിമിതപ്പെടുത്തുന്നത് ഒഴിവാക്കുന്നതിനും ഉടനടി അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(സി)വന്യമൃഗങ്ങളുടെ ആക്രമണം തടഞ്ഞ് കൃഷിയിടങ്ങളിലെ വിളകളും സ്വത്തും സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

2083

വന്യമൃഗങ്ങളുടെ ആക്രമണം നേരിടുവാന്‍ ദ്രുതകര്‍മ്മസേന

ശ്രീ. പാലോട് രവി

ശ്രീ. റ്റി.എന്‍. പ്രതാപന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. വി.പി. സജിന്ദ്രന്‍

() വനപ്രദേശങ്ങള്‍ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളില്‍ നിന്നുള്ള ആക്രമണം നേരിടുവാന്‍ എന്തെല്ലാം നടപടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്നറിയാമോ;

(ബി)ഇതിനായി ദ്രുതകര്‍മ്മസേനയെ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)പ്രസ്തുത സേനയുടെ യൂണിറ്റുകളെ എവിടെയൊക്കെ വിന്യസിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്;

(ഡി)യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരുടെ നിയന്ത്രണത്തിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2084

കാട്ടാനകളുടെ കണക്കെടുപ്പ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ. ഹൈബി ഈഡന്‍

ശ്രീ. സി. പി. മുഹമ്മദ്

()സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പ് നടത്താന്‍ തുടങ്ങിയിട്ടുണ്ടോ;

(ബി)ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ഏത് പദ്ധതി അനുസരിച്ചാണ് പ്രസ്തുത കണക്കെടുപ്പ് നടത്തുന്നത്;

(ഡി)ഇതിനായി എന്തെല്ലാം കേന്ദ്ര സഹായമാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

2085

നാട്ടാനകളുടെ കണക്കെടുപ്പ്

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ. പാലോട് രവി

ശ്രീ. പി.സി. വിഷ്ണുനാഥ്

ശ്രീ. കെ. അച്ചുതന്‍

()സംസ്ഥാനത്തെ നാട്ടാനകളുടെ കണക്കുകള്‍ ലഭ്യമാണോ; വിശദമാക്കുമോ;

(ബി)ഇവയുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോ;

(ഡി)ഇത് സംബന്ധിച്ച് എന്തെല്ലാം വിവരങ്ങളാണ് വെബ്സൈറ്റിലൂടെ ലഭ്യമാക്കാനുദ്ദേശിക്കുന്നത്?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.