UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1831

ബാലുശ്ശേരി പോലീസ് സ്റേഷനുവേണ്ടി കെട്ടിട നിര്‍മ്മാണം

ശ്രീ. പുരുഷന്‍ കടലുണ്ടി

ബാലുശ്ശേരിയിലെ ജീര്‍ണ്ണിച്ച പോലീസ് സ്റേഷന്‍ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1832

പരവൂര്‍ ഫയര്‍ സ്റേഷന് സ്ഥലം

ശ്രീ.ജി.എസ്. ജയലാല്‍

() കൊല്ലം ജില്ലയിലെ പരവൂര്‍ പോലീസ് സ്റേഷന്‍ കോമ്പൌണ്ടില്‍ നിന്നും പരവൂര്‍ ഫയര്‍ സ്റേഷന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ; എങ്കില്‍ എന്നാണ് ലഭിച്ചതെന്ന് അറിയിക്കുമോ;

(ബി) സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുന്നതിന് അഗ്നിശമന രക്ഷാസേനാ വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നുവോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് എന്നാണ് ലഭിച്ചതെന്ന് അറിയിക്കുമോ; റിപ്പോര്‍ട്ടിന്റെ വിശദാംശം വ്യക്തമാക്കുമോ;

(സി) പ്രസ്തുത റിപ്പോര്‍ട്ട് ലഭിച്ചശേഷം ഈ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(ഡി) ഫയര്‍ സ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ഭൂമി ലഭ്യമാക്കുവാനുളള നടപടികളില്‍ കാലതാമസവും, വീഴ്ചയും വരുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസം ഒഴിവാക്കി ഭൂമി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

 
1833

കല്ലമ്പലം പോലീസ് സ്റേഷന്‍ കെട്ടിട നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

() കല്ലമ്പലം പോലീസ് സ്റേഷന്റെ കെട്ടിട നിര്‍മ്മാണം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി) പ്രസ്തുത കെട്ടിടനിര്‍മ്മാണം ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കുന്നതിനാണ് കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്;

(ഡി) കെട്ടിട നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി ഏതാണ്;

() പ്രവൃത്തി ഏറ്റെടുത്തു നടത്തുന്ന കരാറുകാരന്റെ പേരും അഡ്രസ്സും വ്യക്തമാക്കുമോ;

(എഫ്) എത്ര രൂപയ്ക്കാണ് പ്രവൃത്തി കരാറായിട്ടുള്ളത്; ഇതുവരെ എത്രരൂപ ഇതിനായി ചെലവായിട്ടുണ്ട്; വിശദമാക്കാമോ?

1834

നെടുമങ്ങാട് പോലീസ് സ്റേഷന്‍ സമുച്ചയ നിര്‍മ്മാണം

ശ്രീ. പാലോട് രവി

() നെടുമങ്ങാട് പോലീസ് സ്റേഷന്‍ സമുച്ചയത്തിന്റെ തറക്കലിട്ടത് എന്നാണ് ;

(ബി) പ്രസ്തുത ചടങ്ങില്‍ ആരെല്ലാം പങ്കെടുത്തിരുന്നു ;

(സി) തറക്കല്ലിടല്‍ ചടങ്ങിനുശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് യാതൊരു നടപടിയും സ്വികരിച്ചിട്ടില്ലായെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) അടിയന്തിരമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1835

പോത്തന്‍കോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ്

ശ്രീ. പാലോട് രവി

() നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ പോത്തന്‍കോട് പോലീസ് സ്റേഷനില്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള സ്റാഫ് സ്ട്രെങ്ത്ത് എത്രയാണ് ;

(ബി) അത് 35 ആക്കി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) പോത്തന്‍കോട് കേന്ദ്രമായി ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് ആരംഭിക്കുന്നതിനായി നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ഡി) എങ്കില്‍ പ്രസ്തുത ആഫീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1836

കോഴിക്കോട് റൂറല്‍ എ.ആര്‍ ക്യാമ്പിന്റെ സമീപത്തുകൂടി ജീപ്പ് റോഡിന് അനുമതി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് റൂറല്‍ എ.ആര്‍ ക്യാമ്പിന്റെ ഒരു വശത്തുകൂടി ജീപ്പ് റോഡിന് അനുമതി നല്‍കണ മെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത അപേക്ഷയില്‍ ആഭ്യന്തരവകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ഇത് സംബന്ധിച്ച കത്ത് റവന്യു വകുപ്പിലേക്ക് അയച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാ ക്കുമോ;

(ഡി) റവന്യു വകുപ്പില്‍ നിന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോഴാണ് ലഭിച്ചത് എന്ന് വെളിപ്പെടുത്തുമോ;

() പ്രസ്തുത ജീപ്പ് റോഡ് അനുവദിക്കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1837

രാഷ്ട്രീയ കൊലപാതകകേസുകള്‍

ശ്രീ. എം. ഉമ്മര്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റിപ്പോര്‍ട്ട് ചെയ്ത രാഷ്ട്രീയകൊലപാതകങ്ങളില്‍ ഏറ്റവും കൂടുതല്‍ ഏതു ജില്ലയിലാണ് നടന്നത്;

(ബി) ഇനിയും പ്രതികളെ പിടികൂടാനുള്ള കേസുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) ഒരേ പ്രതികള്‍ ഒന്നിലേറെ കേസുകളില്‍ ഉള്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1838

അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ വിവരങ്ങള്‍ പുറത്തുവിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ശ്രീ. . പ്രദീപ്കുമാര്‍

'' സാജു പോള്‍

'' കെ. ദാസന്‍

'' പുരുഷന്‍ കടലുണ്ടി

() പോലീസ് അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് അന്വേഷണ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്നത് നിയമവിരുദ്ധവും കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധവുമാണോ ;

(ബി) ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘം നടത്തിവരുന്ന പോലീസന്വേഷണങ്ങളില്‍ അന്വേഷണവിവരങ്ങള്‍ പുറത്തുവിടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ചന്ദ്രശേഖരന്‍ കൊലകേസില്‍ എതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിട്ടത് സംബന്ധിച്ച ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; പോലീസിന് ലഭിച്ച മൊഴികളില്‍ ഏതെങ്കിലും അന്വേഷണസംഘം പരസ്യപ്പെടുത്തിയിട്ടുണ്ടോ ; ഇതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുകയുണ്ടായോ ; ഇത് അന്വേഷണവിവരങ്ങള്‍ പുറത്തുവിടരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ പരസ്യമായ ലംഘനമാണോ ;

(ഡി) എങ്കില്‍ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നു ?

1839

ക്രിമിനലുകളായ പേലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ശ്രീ. . കെ. ബാലന്‍

() പോലീസില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന കോടതി പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ക്രിമിനല്‍ സ്വഭാവമുള്ള എത്ര പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തിയിട്ടുണ്ട്; റാങ്ക് തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തെ എത്ര പോലീസുകാരുടെ പേരില്‍ ക്രിമിനല്‍ കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; റാങ്ക് തിരിച്ചുള്ള കണക്ക് നല്‍കുമോ ;

(ഡി) ഇതില്‍ എത്ര കേസ്സുകള്‍ കോടതിയിലെത്തിയിട്ടുണ്ട്; വിചാരണ നേരിടുന്ന എത്ര പോലീസുകാര്‍ ഉണ്ട്;

() ഈ കാലയളവില്‍ എത്ര പോലീസുകാരെ കോടതികള്‍ ശിക്ഷിച്ചിട്ടുണ്ട്; റാങ്ക് തിരിച്ചുള്ള കണക്ക് നല്‍കുമോ?

1840

പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ ക്രിമിനല്‍ കേസുകള്‍

ശ്രീ. കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി എത്ര ക്രിമിനല്‍ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ;

(ബി) പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതികളായി കോട്ടയം ജില്ലയില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; സ്റേഷന്‍ തിരിച്ചും തസ്തിക തിരിച്ചും വ്യക്തമാക്കുമോ ;

(സി) ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമോ ?

1841

സദാചാര പോലീസ് വര്‍ഗ്ഗീയ-ജാതി അക്രമത്തിനെതിരെ നടപടി

ശ്രീ. പി. തിലോത്തമന്‍

() സദാചാര പോലീസ് സംസ്ഥാനത്ത് നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത്തരം എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കാമോ; ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ അറസ്റു ചെയ്തു എന്നും ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ;

(ബി) സംസ്ഥാനത്ത് നടന്നിട്ടുള്ള ഇത്തരം അക്രമങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള വര്‍ഗ്ഗീയ-ജാതി സംഘടനകളുടെ ഇടപെടല്‍ ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; സദാചാര പോലീസിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1842

രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസംഗങ്ങളുടെ പേരിലുള്ള കേസുകള്‍

ശ്രീമതി ജമീലാ പ്രകാശം

() കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസംഗങ്ങളുടെ പേരില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി) അവയില്‍ എത്ര കേസുകളുടെ ചാര്‍ജ്ഷീറ്റ് കോടതിയില്‍ നല്കിയിട്ടുണ്ട് ;

(സി) അതില്‍ ഏതെങ്കിലും കേസില്‍ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ഡി) രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസംഗത്തിന്റെ പേരില്‍ കേസുകള്‍ രജിസ്റര്‍ ചെയ്യുന്നതിന് പൊതുമാനദണ്ഡങ്ങള്‍ സ്വീകരിക്കാറുണ്ടോ ;

() എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

1843

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്

ശ്രീ. വി. എസ്. സുനില്‍കുമാര്‍

,, കെ. രാജു

,, . ചന്ദ്രശേഖരന്‍

,, . കെ. വിജയന്‍

() സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ മാനഭംഗത്തിനിരയായ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാനഭംഗപ്പെടുത്തിയ എത്ര കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത കാലയളവില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ എത്ര കേസ്സുകള്‍ ഉണ്ടായിട്ടുണ്ട്; ഇതില്‍ എത്ര കുട്ടികളെ കണ്ടുപിടിച്ച് രക്ഷിതാക്കളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിന് എന്തെല്ലാം നടപടിപള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിശദമാക്കുമോ ?

1844

സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചതിന് കേസുകള്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി) ഈ കാലയളവില്‍ ബലാത്സംഗകുറ്റത്തിനും മാനഭംഗത്തിനും എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?

1845

പോലീസ് കസ്റഡിയിലുള്ളവരുടെ മൊഴികള്‍

ശ്രീമതി കെ.കെ. ലതിക

() പോലീസ് കസ്റഡിയിലുള്ളവരുടെ മൊഴികള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് നിയമപരമായി പോലീസിന് അധികാരമുണ്ടോ;

(ബി)കസ്റഡിയിലുള്ളവരുടെ മൊഴികള്‍ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് വ്യക്തമാക്കുമോ?

1846

ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൊലപാതകം

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് എത്രപേരെ പോലീസ് അറസ്റുചെയ്തു;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര സി. പി. . (എം), ഡി. വൈ. എഫ്. , എസ്. എഫ്.. പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്; ഈ കേസ്സുകളിലെ പ്രതികള്‍ ആരെല്ലാമായിരുന്നു; എത്രപേരെ ഇതിനകം അറസ്റ് ചെയ്തിട്ടുണ്ട്; എത്ര കുറ്റപത്രങ്ങള്‍ കോടതിയില്‍ നല്‍കി; എത്ര കേസുകളുടെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്; എത്ര പ്രതികളെ ഇനി പിടികൂടാനുണ്ടെന്ന് വ്യക്തമാക്കുമോ?

1847

കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ്

ശ്രീ. ജി. സുധാകരന്‍

()കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസിന് 2011-2012-ല്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭിച്ചുവോ ; എന്ത് തുകയാണ് അനുവദിച്ച് കിട്ടിയത് ; എന്തിനുവേണ്ടിയാണ് അനുവദിച്ചത് ;

(ബി) ഫയര്‍ & റെസ്ക്യൂ സര്‍വ്വീസിന്, ഡിസാസ്റര്‍ മാനേജുമെന്റിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

1848

അഗ്നിശമനസേനയുടെ ആധുനിക വല്‍ക്കരണം

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

()അഗ്നിശമന സേനയെ ആധുനികവല്‍ക്കരിക്കുന്നതിനു 2011 12 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ എത്ര രൂപയാണ് വകയിരുത്തിയിരുന്നത് ;

(ബി)പ്രസ്തുത തുക ഉപയോഗിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പ്രവര്‍ത്തികള്‍ ഏതൊക്കെയെന്നും അവയില്‍ നടപ്പിലാക്കാത്തത് ഏതൊക്കെയന്നുെം വ്യക്തമാക്കാമോ ?

1849

അഗ്നിശമനസേനയ്ക്ക് കേന്ദ്രസഹായം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()അടിയന്തര സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അഗ്നിശമനസേനയ്ക്ക് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ എന്ത് തുകയാണ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ ;

(സി)പ്രസ്തുത തുക പൂര്‍ണ്ണമായും ചെലവഴിച്ചിട്ടുണ്ടോ ;

(ഡി)എങ്കില്‍ പ്രസ്തുത തുക ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ ?

1850

ഫയര്‍ സ്റേഷനുകളില്‍ ആധുനിക ഉപകരണങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()വെള്ളത്തിനടിയില്‍ എത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന രീതിയിലുള്ള ആധുനിക ഉപകരണങ്ങള്‍ എല്ലാ ഫയര്‍ സ്റേഷനുകളിലും ലഭ്യമാക്കുമോ;

(ബി)എങ്കില്‍ അതിന് വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

1851

മിഠായിത്തെരുവിലെ തീപിടുത്തം

ശ്രീ. . പ്രദീപ് കുമാര്‍

()കോഴിക്കോട് മിഠായിത്തെരുവില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് എത്ര തവണ തീപ്പിടുത്തം ഉണ്ടായി ;

(ബി)ഇടയ്ക്കിടെ തീപ്പിടുത്തം ഉണ്ടാകുന്ന സാഹചര്യത്തില്‍ മിഠായി തെരുവില്‍ അഗ്നിശമന സേനയുടെ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1852

മങ്കടയില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് പുതിയ ഫയര്‍ സ്റേഷനുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ അഗ്നി ദുരന്തങ്ങള്‍ ഉണ്ടാകുന്ന മങ്കട മണ്ഡലത്തില്‍ ഒരു ഫയര്‍ സ്റേഷന്‍ ആരംഭിക്കുമോ ?

1853

അടൂര്‍ ഫയര്‍ & റസ്ക്യൂ സ്റേഷന് ഭൂമിയെടുപ്പ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ ഫയര്‍ സ്റേഷന്റെ കെട്ടിടത്തിന്റെ വാടകയിനത്തില്‍ കഴിഞ്ഞ വര്‍ഷം എത്ര തുക ചെലവഴിച്ചു ;

(ബി)അടൂര്‍ ഫയര്‍ സ്റേഷന്റെ നിര്‍മ്മാണത്തിനായി ജലവിഭവ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് പ്രസ്തുത വകുപ്പ് എന്‍..സി നല്‍കിയിട്ടുണ്ടോ; പ്രസ്തുത വിഷയം പരിശോധിച്ച് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)വകുപ്പുകളുടെ ഭൂമി കൈമാറ്റ നടപടികള്‍ യഥാസമയം പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന അടൂര്‍ ഫയര്‍ സ്റേഷന്‍ നിര്‍മ്മാണം നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പധികാരികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)പ്രസ്തുത ഭൂമി കൈമാറ്റ നടപടി എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും എന്നറിയിക്കുമോ ?

1854

പുതുക്കാട് ഫയര്‍ സ്റേഷന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

പുതുക്കാട് ഫയര്‍ സ്റേഷന്‍ കെട്ടിടം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ എന്തെല്ലാം ആധുനിക ഉപകരണങ്ങളാണ് അവിടേക്ക് അനുവദിക്കുന്നത് എന്ന് വിശദമാക്കുമോ?

1855

അരൂരില്‍ ഫയര്‍സ്റേഷന്‍

ശ്രീ. . എം. ആരിഫ്

()അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ പരിഗണിച്ച് അരൂര്‍ മണ്ഡലത്തിലെ അരൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയായില്‍ ഒരു ഫയര്‍സ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി പ്രസ്തുത സ്ഥലത്ത് വ്യവസായ വകുപ്പിന്റെ കൈവശമുള്ള ശൂന്യമായി കിടക്കുന്ന സ്ഥലം ലഭ്യമാക്കുവാന്‍ വ്യവസായ വകുപ്പിനോടാവശ്യപ്പെടുമോ ;

(ബി)ഈ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഒരു ഫയര്‍സ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1856

ഫയര്‍സ്റേഷന്റെ കെട്ടിട നിര്‍മ്മാണം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടിയില്‍ ഫയര്‍സ്റേഷന്റെ പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

1857

ഫയര്‍ & റസ്ക്യൂ സ്റേഷനുകളിലെ വാഹന ദൌര്‍ബല്യം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ ഫയര്‍&റസ്ക്യൂ ആഫീസുകളില്‍ അനുഭവപ്പെടുന്ന വാഹന ദൌര്‍ബല്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ ചെലവ് വരുന്നതായ വാഹനങ്ങളുടെ റിപ്പെയര്‍ പണികള്‍ക്ക് ടെക്നിക്കല്‍ ഡയറക്ടറുടെ അംഗീകാരം വേണമെന്ന സങ്കീര്‍ണ്ണമായ നിബന്ധന പുന:പരിശോധിക്കുന്നതിന് നടപടി യുണ്ടാകുമോ;

(സി)പ്രസ്തുത നിബന്ധന മൂലം ഈ വകുപ്പിലുള്ള വാഹനങ്ങളുടെ കേടുപാടുകള്‍ യഥാസമയം തീര്‍ക്കുവാന്‍ കഴിയാത്ത സാഹചര്യം നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മതിയായ വാഹനസൌകര്യം വകുപ്പില്‍ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

1858

ഫയര്‍മാന്‍മാരുടെ നിയമനത്തിലുള്ള തടസ്സം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഫയര്‍ഫോഴ്സില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഫയര്‍മാന്‍ തസ്തികയുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഫയര്‍മാന്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളുടെ എണ്ണം ജില്ലതിരിച്ച് അറിയിക്കുമോ ;

(സി)2008-ല്‍ നിലവില്‍വന്ന ഫയര്‍മാന്‍ തസ്തികയുടെ റാങ്ക് ലിസ്റില്‍നിന്നുള്ള നിയമനത്തിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ?

1859

ഫയര്‍മാന്‍ തസ്തിക

ശ്രീ. ബാബു എം. പാലിശ്ശേരി

സംസ്ഥാനത്തെ ഫയര്‍ ആന്റ് റസ്ക്യൂ സ്റേഷനുകളില്‍ എത്ര ഫയര്‍മാന്‍മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത് ?

1860

അഗ്നിശമന സേനയില്‍ അനധികൃത സംഘടനാ പ്രവര്‍ത്തനം

ശ്രീ. ജി. സുധാകരന്‍

()അഗ്നിശമന സേനയില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അനധികൃത സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി)ഇതു സംബന്ധിച്ച പരാതിയിന്മേല്‍ അന്വേഷണം നടക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ ?

1861

കേരള ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസില്‍ അനധികൃത സംഘടനാ പ്രവര്‍ത്തനം

ശ്രീ. കെ. രാധാകൃഷ്ണന്‍

()കേരള ഫയര്‍ ആന്റ് റസക്യൂ സര്‍വ്വീസില്‍ കേരള ഫയര്‍ സര്‍വ്വീസ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന അംഗീകാരമില്ലാത്ത സംഘടന പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഈ പരാതിയിന്മേലുള്ള അന്വേഷണം സംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പില്‍ നിന്നും കാണാതായിട്ടുണ്ടോ;

(ഡി)എങ്കില്‍ ഫയല്‍ കാണാതായതു സംബന്ധിച്ച് നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

()പ്രസ്തുത ഫയല്‍ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടോ;

(എഫ്)അംഗീകാരമില്ലാത്ത സംഘടനയില്‍ പ്രവര്‍ത്തിച്ചവരുടെ പേരിലും ഫയല്‍ കാണാതാകാന്‍ കാരണക്കാരയവരുടെ പേരിലും നടപടികള്‍ സ്വീകരിക്കുമോ?

1862

വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ശക്തിപ്പെടുത്തുന്നതിന്നടപടി

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വിശദീകരിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് എത്ര അഴിമതി കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് എന്നും അവയില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ആരെല്ലാമാണെന്നും അവര്‍ ഏത് സ്ഥലങ്ങളിലുള്ള ഓഫീസുകളിലാണ് ജോലി ചെയ്തിരുന്നതെന്നും വ്യക്തമാക്കുമോ ?

(സി)പ്രസ്തുത കേസുകളില്‍ ഓരോന്നിലും ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

1863

റിട്ട. ഡി.ജി.പി യ്ക്കെതിരെയുളള വിജിലന്‍സ് കേസ്

ശ്രി. സി.പി.മുഹമ്മദ്

()വിജിലന്‍സ് ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേഷന്‍ എസ്.പി. ശ്രീ.കെ.കെ. ജോഷ്വാ, ലീഗല്‍ അഡ്വൈസര്‍ ആര്‍.എസ്. ജ്യോതി എന്നിവര്‍ ചേര്‍ന്ന് റിട്ട.ഡി.ജി.പി.യും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുമായ ശ്രീ. സിബി മാത്യുവിനെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് കൊടുപ്പിച്ചതായി സംസ്ഥാന ഇന്റലിജന്‍സ് എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു;

(സി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഉത്തരവാദികളായവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

1864

രാഷ്ട്രീയ തടവുകാര്‍ക്ക് വഴിവിട്ട സഹായം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വി.ഡി സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

()രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയവര്‍ക്ക് ജയിലുകളില്‍ പ്രത്യേക പരിഗണന നല്‍കാന്‍ വ്യവസ്ഥയുണ്ടോ; വിശദാംശം നല്‍കാമോ ;

(ബി)കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍, രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് പ്രത്യേക താമസസൌകര്യവും ആനുകൂല്യവും നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ ?

1865

പരോള്‍ ലഭിച്ച തടവുകാര്‍

ശ്രീ. . പി. ജയരാജന്‍

() വിവിധ ജയിലുകളില്‍ കഴിയുന്ന എത്ര തടവുകാര്‍ക്ക് 2011 ജൂണ്‍ ഒന്നിനും 2012 മെയ് 31 നും ഇടയില്‍ പരോള്‍ അനുവദിച്ചിട്ടുണ്ടെന്നും ഓരോരുത്തര്‍ക്കും എത്ര ദിവസം വീതമാണ് പരോള്‍ നല്‍കിയതെന്നും ജയില്‍ തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ; ഓരോരുത്തരും ഏതുതരത്തിലുളള കേസ്സുകളിലാണ് ശിക്ഷിക്കപ്പെട്ടിട്ടുളള തെന്നും ഓരോരുത്തരുടേയും ശിക്ഷാ കാലാവധി എത്രയെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കാലയളവില്‍ പരോള്‍ ലഭിച്ചിട്ടുളള തടവുകാരില്‍ രാഷ്ട്രീയ ബന്ധമുളള തടവുകാര്‍ ആരെല്ലാമാണെന്നും അവര്‍ ഓരോരുത്തരും ശിക്ഷിക്കപ്പെട്ടത് ഏത് കുറ്റകൃത്യത്തിനാണെന്നും ഓരോരുത്തരും ഏതു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും വ്യക്തമാക്കുമോ ?

1866

ജയിലുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള നിയന്ത്രണം

ശ്രീ.കെ.കെ. നാരായണന്‍

()സംസ്ഥാനത്തെ ജയിലുകളില്‍ മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏതെങ്കിലും ജയിലുകളില്‍ മാധ്യമ പ്രവര്‍ത്തകരെ കടത്തിവിട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

1867

ജയിലുകളെ പ്രകൃതി സൌഹാര്‍ദ്ദ ഊര്‍ജ്ജസംരക്ഷണ കേന്ദ്രങ്ങളാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, പി. ഉബൈദുള്ള

,, പി.കെ. ബഷീര്‍

() ജയിലുകളെ പ്രകൃതി സൌഹാര്‍ദ്ദ ഊര്‍ജ്ജസംരക്ഷണകേന്ദ്രങ്ങളാക്കുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;

(സി)ജയിലുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നിലവിലുള്ള സംവിധാനത്തെക്കുറിച്ച് വിശദമാക്കുമോ;

(ഡി)ഇതിനായി ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്നും എങ്കില്‍ എവിടെയെല്ലാമാണെന്നും ഓരോന്നിന്റെയും ശേഷി എത്രയാണെന്നും വ്യക്തമാക്കുമോ?

1868

ജയില്‍ നിയമങ്ങളുടെ പരിഷ്ക്കരണം

ശ്രീ. വി. ഡി. സതീശന്‍

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

() ജയില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത്;

(സി)ആധുനിക സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗപ്പെടുത്തി പരിഷ്കരണം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1869

ജയില്‍ പരിഷ്ക്കരണം

ശ്രീ. റ്റി. എന്‍. പ്രതാപന്‍

'' സി. പി. മുഹമ്മദ്

'' വര്‍ക്കല കഹാര്‍

'' പി. . മാധവന്‍

() ജയിലുകള്‍ പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)എന്തെല്ലാം പരിഷ്ക്കരണങ്ങള്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത് ;

(സി)ജയിലുകളിലെ ഫോട്ടോകളും ചിത്രങ്ങളും നീക്കം ചെയ്യുന്ന കാര്യം പരിഗണിക്കുമോ ;

(ഡി)തടവുകാര്‍ ജയില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.