Q.
No |
Questions
|
1731
|
നേമം
നിയോജകമണ്ഡലത്തിലെ
മേജര്‍
ഇറിഗേഷന്‍
പ്രവൃത്തികള്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നേമം
നിയോജകമണ്ഡലത്തില്‍
ധനകാര്യ
വകുപ്പ്,
മേജര്‍
ഇറിഗേഷന്‍
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിലേക്കായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ
ഇനം
തിരിച്ചുള്ള
വിശദാംശങ്ങള്‍,
അനുവദിച്ചിട്ടുള്ള
തീയതി
തുടങ്ങിയ
എല്ലാ
ബന്ധപ്പെട്ട
വിവരങ്ങളും
ലഭ്യമാക്കുമോ
? |
1732 |
ട്രഷറി
സ്ഥിരനിക്ഷേപം
ശ്രീ.
ആര്‍.
രാജേഷ്
(എ)
ട്രഷറികളിലേയ്ക്ക്
3 വര്‍ഷമോ
അതില്‍
കൂടുതലോ
ഉള്ള
സ്ഥിരനിക്ഷേപം
ക്യാന്‍വാസ്
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
കമ്മീഷന്‍
നല്‍കുന്ന
രീതി
നിലവിലുണ്ടോ
;
(ബി)
2011-2012 സാമ്പത്തിക
വര്‍ഷത്തില്‍
ഇതേവരെ
എത്ര തുക
ട്രഷറി
സ്ഥിരനിക്ഷേപമായി
ലഭിച്ചുവെന്നും
എത്ര തുക
കമ്മീഷനായി
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ
;
(സി)
ഈ
നിക്ഷേപങ്ങള്‍
1 വര്‍ഷം
കഴിഞ്ഞ്
പിന്‍വലിച്ച്
മറ്റ്
ട്രഷറികളില്‍
നിക്ഷേപിച്ച്
വീണ്ടും
കമ്മീഷന്‍
വാങ്ങുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ
? |
1733 |
വടകര
ട്രഷറിയില്‍
പെന്‍ഷന്‍കാര്‍ക്ക്
പ്രത്യേക
കൌണ്ടര്‍
ശ്രീ.
സി. കെ.
നാണു
(എ)
വടകര
ഗവണ്‍മെന്റ്
ട്രഷറിയില്‍
ഇപ്പോഴുള്ള
ഇടപാടുകാരുടെ
ബാഹുല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ
തിരക്കില്‍
നിന്നും
പെന്‍ഷന്‍കാരെ
ഒഴിവാക്കുന്നതിന്
പെന്‍ഷന്‍കാര്‍ക്ക്
മാത്രമായി
ഒരു
കൌണ്ടര്‍
ആരംഭിക്കാനുള്ള
നടപടി
സ്വീകരിക്കുമോ? |
1734 |
പഴയങ്ങാടി
ട്രഷറി
കെട്ടിടം
ശ്രീ.
റ്റി.
വി. രാജേഷ്
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
നിയോജക
മണ്ഡലത്തിലെ
പഴയങ്ങാടിയില്‍
ട്രഷറി
കെട്ടിടനിര്‍മ്മാണത്തിന്
ഇന്‍കെലുമായി
കരാര്‍
ഒപ്പിട്ടതെപ്പോഴാണ്
;
(ബി)
ട്രഷറിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തി
ആരംഭിക്കുന്നതിനുളള
തടസ്സമെന്താണ്
; എന്ന്
പ്രവര്‍ത്തി
ആരംഭിക്കാന്‍
കഴിയും ? |
1735 |
പാലമേല്‍
സബ്
ട്രഷറി
ശ്രീ.
ആര്‍.
രാജേഷ്
(എ)
മാവേലിക്കര
മണ്ഡലത്തില്‍
പാലമേല്‍
അനുവദിച്ചിട്ടുള്ള
സബ്
ട്രഷറി
അടിയന്തിരമായി
ആരംഭിക്കുമെന്ന്
ഉറപ്പ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ആയതിന്
ആവശ്യമായ
മുന്നൊരുക്കങ്ങള്‍
പഞ്ചായത്ത്
നടത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ട്രഷറി
ആരംഭിക്കുന്നതിനുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കുമോ;
ആവശ്യമായ
തസ്തിക
സൃഷ്ടിച്ചില്ലെങ്കില്‍
അടിയന്തിരമായി
തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകിക്കുമോ;
(ഡി)
ഇതോടൊപ്പം
അനുവദിച്ചിട്ടുള്ള
ട്രഷറികള്‍
പ്രവര്‍ത്തനമാരംഭിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പാലമേല്‍
സബ്
ട്രഷറി
അടിയന്തിരമായി
പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീരിക്കുമോ? |
1736 |
കുന്ദമംഗലത്ത്
സബ്ട്രഷറി
അനുവദിക്കാന്‍
നടപടി
ശ്രീ.
പി. റ്റി.
എ. റഹീം
(എ)
കുന്ദമംഗലത്ത്
നിര്‍ത്തലാക്കിയ
ഏകാംഗട്രഷറിക്ക്
പകരം
സബ്ട്രഷറി
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏത്
സാമ്പത്തിക
വര്‍ഷമാണ്
സബ്
ട്രഷറി
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
1737 |
മക്കരപറമ്പില്‍
കെ.എസ്.എഫ്.ഇ
യുടെ ഒരു
ബ്രാഞ്ച്
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
(എ)
മങ്കട
മണ്ഡലത്തിലെ
മക്കരപറമ്പ
ഗ്രാമപഞ്ചായത്തിലെ
മക്കരപറമ്പില്‍
കെ.എസ്.എഫ്.ഇ
യുടെ ഒരു
ബ്രാഞ്ച്
തുടങ്ങണമെന്നാവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
സത്വര
നടപടികള്‍
സ്വീകരിക്കുമോ?
|
1738 |
പൂതക്കുളത്ത്
കെ.എസ്.എഫ്.ഇ.
ബ്രാഞ്ച്
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
സംസ്ഥാനത്തെ
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
കെ.എസ്.എഫ്.ഇ
യുടെ
ബ്രാഞ്ചുകള്‍
ആരംഭിക്കുവാന്‍
നടപടി
ഗവണ്‍മെന്റ്
ഉദ്ദേശിക്കുന്നുവോ;
വിശദാംശം
അറിയിക്കുമോ
;
(ബി)
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തിലെ
പൂതക്കുളം
ഗ്രാമപഞ്ചായത്തില്‍
പ്രസ്തുത
സ്ഥാപനത്തിന്റെ
ബ്രാഞ്ച്
ആരംഭിക്കുന്നതിലേക്കായി
അപേക്ഷ
ലഭിച്ചിരുന്നുവോ;
(സി)
എങ്കില്‍
അപേക്ഷയിന്‍മേല്‍
അനുകൂല
നടപടി
സ്വീകരിക്കുവാന്‍
ഗവണ്‍മെന്റ്
നടപടികള്‍
സ്വീകരിക്കുമോ? |
1739 |
കെ.
എസ്. എഫ്.
ഇ. സ്റാഫ്
പാറ്റേണ്‍
പുനഃസംഘടന
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
കെ. എസ്.
എഫ്. ഇ.യില്‍
സ്റാഫ്
പാറ്റേണ്‍
പുനഃസംഘടിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സ്റാഫ്
പാറ്റേണ്‍
പുനഃസംഘടിപ്പിക്കുകയാണെങ്കില്‍
കെ. എസ്.
എഫ്. ഇ.യില്‍
എത്ര
പുതിയ
തസ്തികകള്‍
സൃഷ്ടിക്കപ്പെടുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരിഷ്ക്കാരം
വഴി കെ. എസ്.
എഫ്. ഇ.യില്‍
നിലവിലുള്ള
എതെല്ലാം
തസ്തികകള്‍
ഇല്ലാതാകും;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
1740 |
കെ.എസ്.എഫ്.ഇ
യില്‍
ഓഫീസ്
അറ്റന്‍ഡന്റ്മാര്‍ക്ക്
ജൂനിയര്‍
അസിസ്റന്റ്
തസ്തികയിലേക്കുള്ള
പ്രമോഷന്‍
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
കെ.എസ്.എഫ്.ഇ
യില്‍
ഓഫീസ്
അറ്റന്‍ഡന്റ്മാര്‍ക്ക്
ജൂനിയര്‍
അസിസ്റന്റ്
തസ്തികയിലേക്കുള്ള
പ്രമോഷന്‍
എന്തനുപാതത്തിലാണ്
നല്‍കി
വരുന്നത്;
ഈ
അനുപാതം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നിലവിലുള്ള
അനുപാതം
കണക്കാക്കിയാല്‍
തസ്തികമാറ്റം
വഴിയുള്ള
ജൂനിയര്‍
അസിസ്റന്റുമാരുടെ
എത്ര
ഒഴിവുകളാണുള്ളത്;
(സി)
കെ.എസ്.എഫ്.ഇ
യിലെ
നിലവില്‍
ജൂനിയര്‍
അസിസ്റന്റുമാരുടെ
എത്ര
ഒഴിവുകളാണുള്ളത്;
ഇത്
പി.എസ്.സി
യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ? |
T1741 |
‘ഈ-സ്റാമ്പിംഗ്
’
സംവിധാനത്തിന്റെ
പ്രയോജനങ്ങള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
''
ഷാഫി
പറമ്പില്‍
''
എ. റ്റി.
ജോര്‍ജ്
''
ഹൈബി
ഈഡന്‍
(എ)
സംസ്ഥാനത്ത്
‘ഈ-സ്റാമ്പിംഗ്
’
സംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)
ഇതുകൊണ്ടുള്ള
പ്രയോജനങ്ങള്‍
എന്തെല്ലാമാണ്
;
(സി)
വെണ്ടര്‍മാരുടെ
തൊഴില്‍
നഷ്ടപ്പെടാത്ത
രീതിയില്‍
ഇത്
നടപ്പാക്കാന്‍
ശ്രമിക്കുമോ
? |
T1742 |
ഇ-സ്റാമ്പിംങ്ങ്
സംവിധാനം
ശ്രീ.സാജു
പോള്‍
(എ)
ഇ-സ്റാമ്പിംഗ്
സൌകര്യം
സംസ്ഥാനത്ത്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
ഇതിനകം
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
കേന്ദ്ര
ഗവണ്‍മെന്റ്
സഹായം
ഇക്കാര്യത്തില്‍
ലഭ്യമായിട്ടുണ്ടോ;
കേന്ദ്ര
സഹായ
പദ്ധതി
നിലവിലുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇ-സ്റാംമ്പിംഗ്
സൌകര്യം
പൂര്‍ണ്ണമായി
എപ്പോള്‍
നിലവില്‍
വരുമെന്ന്
വ്യക്തമാക്കുമോ? |
1743 |
ജസ്റീസ്
വി.ആര്‍.
കൃഷ്ണയ്യര്‍
കമ്മീഷന്‍
റിപ്പോര്‍ട്ട്
ശ്രീ.എം.
ഹംസ
(എ)
നിയമങ്ങള്‍
പരിഷ്ക്കരിക്കുന്നതിനായി
നിയോഗിച്ച
ജസ്റീസ്
വി.ആര്‍.കൃഷ്ണയ്യര്‍
കമ്മീഷന്‍
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടോ;
ലഭ്യമായിട്ടുണ്ടെങ്കില്‍
പ്രധാന
നിയമനങ്ങള്‍
എന്തെല്ലാമാണ്;
ഏതെല്ലാം
നിയമങ്ങള്‍
ആണ്
അനിവാര്യമായും
പരിഷ്ക്കരിക്കേണ്ടത്
എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമങ്ങള്‍
പരിഷ്ക്കരിക്കുവാന്‍
എന്തെല്ലാം
നടപടികള്‍
ആണ്
സ്വികരിച്ചിട്ടുളളത്
;
(സി)
നിയമങ്ങള്‍
മാതൃഭാഷയിലേക്ക്
തര്‍ജ്ജമ
ചെയ്യുന്ന
നടപടികളുടെ
പുരോഗതി
വ്യക്തമാക്കുമോ
; ഇനിയും
തര്‍ജ്ജമ
ചെയ്യപ്പെടാന്‍
അവശേഷിക്കുന്ന
നിയമങ്ങള്‍
ഏതെല്ലാം
എന്ന്
പൂര്‍ത്തിയാക്കുവാനാണ്
ലക്ഷ്യമിടുന്നത്;
(ഡി)
ജസ്റീസ്
വി.ആര്‍.കൃഷ്ണയ്യരുടെ
നിയമ
പരിഷ്ക്കരണ
റിപ്പോര്‍ട്ടിലെ
ഏതെങ്കിലും
നിയമം
പരിഷ്ക്കരിക്കുന്നതുമായി
ബന്ധപ്പെട്ട്
വിവാദങ്ങള്‍
ഉളളതായി
ശ്രദ്ധയിലുണ്ടോ
; ഏതെല്ലാം
നിര്‍ദ്ദേശങ്ങളെ
സംബന്ധിച്ചാണ്
വിവാദങ്ങള്‍
ഉടലെടുത്തത്
? |
1744 |
നിയമപരിഷ്ക്കാര
കമ്മീഷന്‍
ശ്രീ.
എം.പി.
അബ്ദുസ്സമദ്
സമദാനി
,,
പി.കെ.
ബഷീര്‍
,,
വി.എം.
ഉമ്മര്‍
മാസ്റര്‍
,,
പി. ഉബൈദുള്ള
(എ)
നിലവിലുള്ള
നിയമങ്ങളുടെ
പരിഷ്ക്കരണവും
ക്രോഡീകരണവും
ലക്ഷ്യമിട്ട്
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ഒരു
നിയമപരിഷ്ക്കാര
കമ്മീഷന്
രൂപം നല്‍കിയിരുന്നോ;
(ബി)
ഏതൊക്കെ
കാര്യങ്ങള്‍
പരിശോധിച്ച്
ശുപാര്‍ശ
നല്‍കാനാണ്
കമ്മീഷനെ
ചുമതലപ്പെടുത്തിയിരുന്നത്;
(സി)
ചുമതലപ്പെടുത്തിയ
എല്ലാ
കാര്യങ്ങളെക്കുറിച്ചും
കമ്മീഷന്‍
പരിശോധിച്ച്
അതിന്റെ
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എന്നാണ്
സമ്പൂര്‍ണ്ണ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
റിപ്പോര്‍ട്ടിന്‍മേല്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
പ്രസ്തുത
റിപ്പോര്‍ട്ട്
മേശപ്പുറത്തുവച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ? |
1745 |
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതി
ശ്രീ.
എം. വി.
ശ്രേയാംസ്കുമാര്‍
(എ)
ഭവനനിര്‍മ്മാണ
ബോര്‍ഡില്‍
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയുടെ
കാലാവധി
നീട്ടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
പദ്ധതി
പ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ലഭ്യമാക്കുന്നത്
;
(സി)
റവന്യൂ
റിക്കവറി
നടപടികള്‍
നേരിടുന്നവര്‍ക്കും
പ്രസ്തുത
പദ്ധതിയുടെ
ഗുണം
ലഭിക്കുമോ
വ്യക്തമാക്കുമോ
? |
1746 |
താഴ്ന്ന
വരുമാനക്കാര്‍ക്കുള്ള
ഭവന നിര്‍മ്മാണ
വായ്പ
ശ്രീ.
സി. കൃഷ്ണന്‍
(എ)
താഴ്ന്ന
വരുമാന
വിഭാഗത്തില്‍പ്പെട്ട
ഭവനനിര്‍മ്മാണ
വായ്പ
എടുത്ത
ഗുണഭോക്താക്കളുടെ
വായ്പ
എഴുതിതള്ളാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
ഈ
ഇനത്തില്‍
കണ്ണൂര്‍
ജില്ലയില്‍
എത്ര
പേര്‍ക്ക്
വായ്പ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
1747 |
സാഫല്യം
പദ്ധതി
ശ്രീ.
പി. കെ.
ബഷീര്‍
(എ)
സാഫല്യം
പദ്ധതി
എത്ര
പഞ്ചായത്തുകളില്‍
നടപ്പിലാക്കിയി
ട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി
വഴി വീട്
അനുവദിക്കുന്നതിനുളള
മാനദണ്ഡം
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ
? |
1748 |
സാഫല്യം
ഭവനപദ്ധതി
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി.കെ.
നാണു
(എ)
ഭവനരഹിതരില്ലാത്ത
കേരളം
ലക്ഷ്യമിട്ട്
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച
സാഫല്യം
ഭവനപദ്ധതി
നടപ്പിലാക്കുന്നതിനായി
സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ? |
1749 |
മൈത്രി
ഭവനവായ്പ
ശ്രീമതി.
കെ.കെ.ലതിക
(എ)
മൈത്രി
ഭവന
വായ്പ
എഴുതിത്തള്ളിയതില്‍
മുഴുവന്‍
ഗഡുക്കളും
വാങ്ങാതിരുന്നവരെ
ഉള്‍പ്പെടുത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
മുഴുവന്‍
ഗഡുക്കളും
വാങ്ങാതിരുന്നവരുടെവായ്പയും
എഴുതിത്തള്ളുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
1750 |
ലക്ഷംവീട്
കോളനികളുടെ
പുനഃരുദ്ധാരണം
ശ്രീ.
കെ. വി.
വിജയദാസ്
(എ)
ലക്ഷംവീട്
കോളനികളുടെ
പുനഃരുദ്ധാരണത്തിനായി
എത്ര
കോടി രൂപ
വകയിരുത്തിയിട്ടുണ്ടെന്നും,
എത്ര
കുടുംബങ്ങള്‍ക്ക്
ഇതിനോടകം
ഇതിന്റെ
ആനുകൂല്യം
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ
;
(ബി)
എസ്.ഡി.ജി.
യുടെ
ആദ്യ
ബാച്ചില്‍
കൂടുതല്‍
തുക ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; ഇല്ലെങ്കില്‍
ആയതിന്റെ
കാരണം
വ്യക്തമാക്കുമോ
;
(സി)
ശോചനീയാവസ്ഥയിലുളള
ലക്ഷംവീട്
കോളനികളുടെ
സമ്പൂര്‍ണ്ണ
പുനഃരുദ്ധാരണം
എത്ര
നാളുകള്‍ക്കുളളില്‍
പൂര്‍ത്തീകരിക്കുവാ
നാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
; ഇതിനായി
എന്തെങ്കിലും
പാക്കേജ്
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ
? |
1751 |
ചാലക്കുടിയില്‍
മള്‍ട്ടിപര്‍പ്പസ്
ഷോപ്പിംഗ്
കോപ്ളക്സ്
ശ്രീ.
ബി.ഡി.
ദേവസ്സി
ചാലക്കുടി
ഹൌസിംഗ്
ബോര്‍ഡിന്റെ
വ്യാപാര
പ്രധാന്യമുളള
സ്ഥലത്ത്
മള്‍ട്ടിപര്‍പ്പസ്
ഷോപ്പിംഗ്
കോപ്ളക്സ്
ആരംഭിക്കുന്നതിന്
പുതിയ
ടെന്‍ഡര്‍
വിളിക്കുന്നതടക്കവുമുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ; |
1752 |
ഒരു
മണ്ഡലത്തില്‍
5 കോടി
രൂപയുടെ
പദ്ധതി
പ്രൊഫ.
സി. രവീന്ദ്രനാഥ്
ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച
ഒരു
മണ്ഡലത്തില്‍
5 കോടി
രൂപയുടെ
പ്രവര്‍ത്തന
പദ്ധതിയില്‍
പി.ഡബ്ള്യു.ഡി.
ഒഴികെയുള്ള
മറ്റ്
വിഭാഗങ്ങളിലെ
സ്ഥിര
ആസ്തി
സൃഷ്ടിക്കുന്നതിനായി
ഈ ഫണ്ട്
ഉപയോഗിക്കാന്‍
പറ്റുമോ
എന്ന്
വ്യക്തമാക്കാമോ
? |
1753 |
നിയോജകമണ്ഡലങ്ങള്‍ക്കായുള്ള
ആസ്തി
വികസന
ഫണ്ട്
ഡോ.
കെ. ടി.
ജലീല്‍
(എ)
ഓരോ
നിയോജകമണ്ഡലത്തിലേയും
ആസ്തിവികസന
ഫണ്ടിനാവശ്യമായ
തുക
നീക്കിവച്ചിട്ടുണ്ടോ;
ഇതു
സംബന്ധിച്ച്
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഗൈഡ്
ലൈന്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ
;
(സി)
ആസ്തിവികസന
ഫണ്ട്
വിനിയോഗിക്കുന്നതിനായി
ധനകാര്യ
വകുപ്പില്‍
നോഡല്‍
ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പേരും, ഫോണ്‍
നമ്പരും
ലഭ്യമാക്കുമോ
? |
1754 |
കാരുണ്യ
ഭാഗ്യക്കുറിയില്‍
നിന്നും
രോഗികള്‍ക്ക്
ധനസഹായം
ശ്രീമതി
കെ. എസ്.
സലീഖ
(എ)
കാരുണ്യ
ബനവലന്റ്
ഫണ്ടില്‍
ധനസഹായത്തിനുളള
അപേക്ഷ
നല്‍കി
കാത്തിരിക്കുന്ന
രോഗികള്‍ക്ക്
ആശുപത്രികളില്‍
അടിയന്തിര
ശസ്ത്രക്രിയ
ആവശ്യമായി
വന്നാല്‍
ധനസഹായം
ഉടനടി
നല്‍കുമോ;
വിശദമാക്കുമോ;
(ബി)
കാരുണ്യ
ബനവലന്റ്
ഫണ്ടില്‍
നിന്നും
ധനസഹായത്തിനായി
അപേക്ഷ
നല്‍കുന്ന
രോഗികള്‍ക്ക്
കുറഞ്ഞതും
കൂടിയതുമായഎത്ര
തുക
അനുവദിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
നിലവില്‍
എന്ത്
തുക
കാരുണ്യ
ബനവലന്റ്ഫണ്ടില്‍
ഇപ്പോള്‍
ഉണ്ട്
എന്നും
വ്യക്തമാക്കുമോ
? |
1755 |
കാസര്‍ഗോഡ്
ജില്ലയിലെ
കാരുണ്യ
പദ്ധതി
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
‘കാരുണ്യ’
പദ്ധതിയനുസരിച്ച്
കാസര്‍ഗോഡ്
ജില്ലയിലെ
ഏതെല്ലാം
ആശുപത്രികളിലെ
ചികിത്സയ്ക്കാണ്
ധനസഹായം
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
മംഗലാപുരത്തുള്ള
ഏതെങ്കിലും
ആശുപത്രിയെ
കാരുണ്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാമാണ്
എന്ന്
അറിയിക്കാമോ;
(സി)
ജില്ലയിലെ
കൂടുതല്‍
ആശുപത്രികളെ
ടി
പദ്ധതിയില്‍
ഉള്‍പ്പെടുത്താമോ
? |
1756 |
കാരുണ്യ
ചികിത്സാ
പദ്ധതി
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
ചികിത്സാ
ചെലവ്
കൂടി
വരുന്ന ഈ
കാലത്ത്
ബി.പി.എല്‍,
എ.പി.എല്‍
വ്യത്യാസമില്ലാതെ
എല്ലാ
രോഗികള്‍ക്കും
ഒരു പോലെ
കാരുണ്യാ
ചികിത്സാ
പദ്ധതി
പ്രയോജനപ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോ? |
1757 |
കുടപ്പനക്കുന്ന്
സിവില്‍
സ്റേഷനില്‍
ട്രഷറി
ശ്രീ.
വി. ശശി
തിരുവനന്തപുരം
കുടപ്പനകുന്ന്
സിവില്‍
സ്റേഷനോടനുബന്ധിച്ച്
ട്രഷറിയുടെ
പ്രവര്‍ത്തനം
എന്ന്
ആരംഭിക്കുമെന്ന്
വെളിപ്പെടുത്തുമോ
? |
1758 |
സമ്പൂര്‍ണ്ണ
പാര്‍പ്പിട
പദ്ധതി
ശ്രീമതി
ജമീലാ
പ്രകാശം
(എ)
സമ്പൂര്‍ണ്ണ
പാര്‍പ്പിട
പദ്ധതി
ഇപ്പോള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
അത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
2011-12 വര്‍ഷത്തെ
ബഡ്ജറ്റില്‍
സാഫല്യം
ഭവന നിര്‍മ്മാണ
പദ്ധതിക്കുവേണ്ടി
എത്ര രൂപ
വകകെളളിച്ചിരുന്നു
എന്നും ആ
ഇനത്തില്‍
എത്ര രൂപ
ചിലവഴിച്ചിട്ടുണ്ട്
എന്നും
എത്ര
വീടുകള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട്
എന്നും
ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
? |
1759 |
എല്ലാവര്‍ക്കും
വീട്
ശ്രീ.
കെ. വി.
വിജയദാസ്
(എ)
കേരളത്തില്‍
ഭവനരഹിതരായ
കുടുംബങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)
എല്ലാവര്‍ക്കും
വീട്
എന്ന
പദ്ധതി
സാക്ഷാത്കരിക്കാന്‍
എന്തെങ്കിലും
കര്‍മ്മപരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ
? |
1760 |
ഭൂരഹിതര്‍ക്ക്
ഭവന
പദ്ധതി
ശ്രീ.
ബി.ഡി.
ദേവസ്സി
സ്വന്തമായി
ഭൂമിയില്ലാത്തവര്‍ക്ക്
വീട്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
പദ്ധതി
നിലവിലുണ്ടോ
? |
1761 |
എം.എന്‍
ലക്ഷം
വീട്
പദ്ധതി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
,,
ജി.എസ്.
ജയലാല്‍
,,
പി. തിലോത്തമന്‍
,,
ചിറ്റയം
ഗോപകുമാര്‍
(എ)
സംസ്ഥാനത്ത്
നടപ്പാക്കി
വന്നിരുന്ന
എം.എന്‍
ലക്ഷം
വീട്
പുനരുദ്ധാരണ
പദ്ധതി
പൂര്‍ത്തിയാക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അതിനായി
ഈ
ബഡ്ജറ്റില്‍
എത്ര തുക
നീക്കി
വച്ചിട്ടുണ്ട്;
(ബി)
പദ്ധതിയില്‍
ഇതുവരെ
എത്ര
വീടുകള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
കഴിഞ്ഞ
ഗവണ്‍മെന്റിന്റെ
കാലത്ത്
ഈ
പദ്ധതിക്കുവേണ്ടി
എത്ര തുക
വീതം
നീക്കിവച്ചുവെന്നും
പൂര്‍ത്തിയാക്കിയ
ഭവനങ്ങള്‍
എത്രയാണെന്നും
വെളിപ്പെടുത്തുമോ
? |
<<back |
next page>>
|