UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

991

യൂണിവേഴ്സിറ്റീസ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് സ്കീം

ശ്രീ. കെ. ദാസന്‍

() സര്‍ക്കാരിന്റെ ‘യൂണിവേഴ്സിറ്റീസ് വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സ് സ്കീം’ എന്താണെന്നും ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും വിശദീകരിക്കാമോ;

(ബി) ‘സ്റേറ്റ് അവാര്‍ഡ് ഫണ്ട് ഫോര്‍ യൂണിവേഴ്സിറ്റീസ്’ എന്ന പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; വിശദമാക്കാമോ ?

992

കാലക്കറ്റ് യൂണിവേഴ്സിറ്റി ഭരണകാര്യാലയത്തിന്റെ രൂപ രേഖ

ശ്രീ.കെ.സുരേഷ് കുറുപ്പ്

() കാലിക്കറ്റ് യൂണിവേഴ്സിറ്റി, ഭരണകാര്യാലയത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഏതെങ്കിലും സ്ഥാപനത്തെ കണ്‍സള്‍ട്ടന്റായി നിയമിച്ചിട്ടുണ്ടോ;

(ബി) കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നതിന് മുന്‍പായി സാങ്കേതികാനുമതി ലഭിച്ചിരുന്നുവോ;

(സി) പ്രസ്തുത സ്ഥാപനത്തിന് എന്തെല്ലാം ജോലികളാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്; കണ്‍സള്‍ട്ടന്‍സിയെ കണ്ടെത്തുന്നതിന് ടെണ്ടര്‍ വിളിച്ചിരുന്നോ; ഇല്ലെങ്കില്‍ അതിനുളള കാരണമെന്തായിരുന്നു;

(ഡി) കണ്‍സള്‍ട്ടന്‍സി നിയമനം ക്രമവിരുദ്ധമായി നടത്തിയതിനുത്തരവാദികള്‍ ആരൊക്കെയാണെന്നറിയിക്കാമോ?

993

കാലിക്കറ്റ് യൂണിവേഴ്സിറ്റി വക 10 ഏക്കര്‍ സ്ഥലം സി.ഏച്ച് മെമ്മോറിയല്‍ ട്രസ്റിന് നല്‍കാനുള്ള നീക്കം

ശ്രീ. എസ്. രാജേന്ദ്രന്‍

() കാലിക്കറ്റ് യൂണിവേഴ്സിറ്റി വക 10 ഏക്കര്‍ സ്ഥലം നിയമവിരുദ്ധമായി സി.എച്ച് മെമ്മോറിയല്‍ ട്രസ്റിന് നല്‍കാനുള്ള നീക്കം സംബന്ധിച്ച ആക്ഷേപം വിദ്യാഭ്യാസമന്ത്രി അന്വേഷിക്കുകയുണ്ടായോ;

(ബി) യൂണിവേഴ്സിറ്റി ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ട സംഗതികള്‍ എന്തെല്ലാമായിരുന്നു എന്ന് വെളിപ്പെടുത്തുമോ?

994

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭൂമിദാന നടപടികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ശ്രീ. റ്റി. വി. രാജേഷ്

ശ്രീമതി കെ. കെ. ലതിക

() കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവാദമായ ഭൂമിദാന നടപടികള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടുണ്ടോ ; ഇല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനമെടുക്കുമോ ;

(ബി) പ്രസ്തുത ഭൂമിദാനത്തില്‍ ഉള്‍പ്പെട്ടവരും, ആരോപണങ്ങള്‍ക്ക് വിധേയരായവരുമായ എല്ലാപേരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തുമോ?

995

കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റന്റ് നിയമനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റന്റ് നിയമനത്തില്‍ ഉണ്ടായ ക്രമക്കേടുകള്‍ സംബന്ധിച്ച നിയമനടപടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ;

(ബി) ക്രമക്കേടിലൂടെ അനധികൃത നിയമനം നേടിയവരുടെ കാര്യത്തില്‍ ലോകായുക്ത നല്‍കിയ തീര്‍പ്പിന്റെ വിശദവിവരം നല്‍കാമോ;

(സി) അവരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് കോടതിയുടെ സ്റേ ഉത്തരവ് നിലവിലുണ്ടോ;

(ഡി) ഇല്ലെങ്കില്‍ അവരെ പിരിച്ചുവിടാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ; അനര്‍ഹനിയമനം നേടിയവരെ പിരിച്ചുവിട്ട് നിയമാനുസൃത നിയമനം നടത്താന്‍ നടപടി സ്വീകരിക്കുമോ?

996

കാലിക്കറ്റ് യൂണിവേഴ്സിറ്റി ലെയിസണ്‍ ഓഫീസര്‍ തസ്തികയിലെ നിയമനം

ശ്രീ.കെ.സുരേഷ് കുറുപ്പ്

() ശ്രീമതി അശ്വതി പത്മസേനനെന്ന യുവതിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, ഡല്‍ഹിയിലെ ലെയിസണ്‍ ആഫീസറായി ജോലി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവോ; എങ്കില്‍ യൂണിവേഴ്സിറ്റി ജോലി നല്കുകയാണ്ടായോ;

(ബി) എങ്കില്‍ ശ്രീമതി അശ്വതി പത്മസേനനെ നിയമിച്ച തസ്തികയിലേക്ക് മുന്‍പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ടായിരുന്നുവോ;

(സി) പ്രസ്തുത തസ്തികയിലേയ്ക്ക് നിയമനം ലഭിക്കുന്നതിനാവ

ശ്യമായ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും, വേതനവും സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്;

(ഡി) പ്രസ്തുത യുവതി നല്കിയ അപേക്ഷയില്‍ വി.സി. നല്കിയ ഉത്തരവടക്കമുളള രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

997

കല്‍പ്പറ്റ എല്‍.എം.എസ്.എം. കോളേജില്‍ പുതിയ കോഴ്സുകള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ എല്‍.എം.എസ്.എം. കോളേജില്‍ ബിരുദ ബിരുദാനന്തര തലങ്ങളില്‍ ഏതെല്ലാം കോഴ്സുകളാണ് നിലവിലുള്ളത്;

(ബി) കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രസ്തുത കോളേജില്‍ ഏതെല്ലാം പുതിയ ബിരുദ ബിരുദാനന്തര കോഴ്സുകളാണ് അനുവദിച്ചിട്ടുള്ളത്;

(സി) പ്രസ്തുത കോളേജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) വിദ്യാഭ്യാസ മേഖലയില്‍ വയനാട് ജില്ലയുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

998

കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്വയര്‍ ചെയ്ത ഭൂമി

ശ്രീ. വി.ചെന്താമരാക്ഷന്‍

() കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്വയര്‍ ചെയ്ത മൊത്തം ഭൂമി എത്രയാണെന്നും, ഇപ്പോള്‍ എത്ര ഏക്കര്‍ ഭൂമി സ്വന്തമായി ഉണ്ടെന്നും വെളിപ്പെടുത്താമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യൂണിവേഴ്സിറ്റി വക ഭൂമി ഉപയോഗിക്കുവാന്‍ എതെല്ലാം സ്ഥാപനങ്ങളാണ് അപേക്ഷ സമര്‍പ്പിച്ചത്; യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് ഏതെല്ലാം അപേക്ഷകളാണ് പരിഗണിച്ചത്;

(സി) സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വന്ന അപേക്ഷകരെ സംബന്ധിച്ച് യൂണിവേഴ്സിറ്റിയ്ക്ക് ലഭിച്ചിരുന്ന എല്ലാ രേഖകളുടെയും പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ?

999

കാലിക്കറ്റ് സര്‍വ്വകലാശാല വക ഭൂമിയിലെ സ്വകാര്യ പദ്ധതികള്‍

ശ്രീ. .പി.ജയരാജന്‍

ശ്രീ. .കെ.ബാലന്‍

ശ്രീ. പി.റ്റി..റഹീം

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

() കാലിക്കറ്റ് സര്‍വ്വകലാശാല യൂണിവേഴ്സിറ്റി വക ഭൂമിയില്‍ മൂന്ന് സ്വകാര്യ പദ്ധതികള്‍ക്ക് സര്‍വ്വകലാശാല നിര്‍മ്മാണ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടായിരുന്നുവോ; എങ്കില്‍ അത് ഏതെല്ലാം സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കായിരുന്നുഎന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത സ്ഥാപനങ്ങളും യൂണിവേഴ്സിറ്റിയും തമ്മിലുളള ബന്ധം എന്തായിരുന്നു; എത്ര ഏക്കര്‍ ഭൂമി വീതമാണ് അവര്‍ ആവശ്യപ്പെട്ടത്; ഇക്കാര്യത്തില്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം എന്തായിരുന്നു;

(സി) പ്രസ്തുത പദ്ധതികള്‍ എന്തൊക്കെയായിരുന്നു; അവ നടപ്പിലാക്കുന്നതിന് താല്‍പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നത് എന്നായിരുന്നു; അപേക്ഷിക്കുന്നതിനുളള യോഗ്യതകള്‍ എന്തൊക്കെയായിരുന്നു; എത്ര അപേക്ഷകരില്‍ നിന്നാണ് പ്രസ്തുത സ്ഥാപനങ്ങളെ കണ്ടെത്തിയത്?

1000

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്ഥലം

ശ്രീ. . പ്രദീപ്കുമാര്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അധീനതയിലുള്ള സ്ഥലം ഏതെങ്കിലും സംഘടനകള്‍ക്കോ ട്രസ്റുകള്‍ക്കോ നല്‍കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

1001

കോഴിക്കോട് സര്‍വ്വകലാശാലയിലെ ഭൂമി

ശ്രീ. എളമരം കരീം

ശ്രീ. . പ്രദീപ്കുമാര്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. ദാസന്‍

() നിലവിലുള്ള സിന്‍ഡിക്കേറ്റ് അധികാരമേറ്റെടുത്ത ശേഷം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ഭൂമി ആവശ്യപ്പെട്ടുകൊണ്ട് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ഓരോ അപേക്ഷയിലും ആവശ്യപ്പെട്ടിട്ടുള്ള ഭൂമിയുടെ അളവ് എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവരുടെ പേരുവിവരം ലഭ്യമാക്കാമോ;

(സി) പ്രസ്തുത അപേക്ഷകളില്‍ വ്യത്യസ്ത ഘട്ടങ്ങളിലായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് എടുത്തിട്ടുള്ള തീരുമാനങ്ങള്‍ വെളിപ്പെടുത്തുമോ ?

1002

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സി.എച്ച് ചെയറിനായുള്ള അപേക്ഷ

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സി. എച്ച്. ചെയറിനായി ഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ യൂണിവേഴ്സിറ്റിക്ക് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ എത്ര ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട് ; അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ബി) പ്രസ്തുത അപേക്ഷ 2011 ഡിസംബര്‍ 8ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം പരിഗണിച്ചിട്ടുണ്ടോ ; എങ്കില്‍ തീരുമാനം എന്തായിരുന്നു. പ്രസ്തുത യോഗത്തിന്റെ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി) ഗ്രേസ് അസോസിയേഷന്‍ എന്ന സംഘടന ഭൂമിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ഡി) സി. എച്ച് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിംഗ് സൊസൈറ്റി എന്നപേരില്‍ ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ ;

() പ്രസ്തുത സംഘടന ഇതു സംബന്ധിച്ച മാസ്റര്‍ പ്ളാന്‍ സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ അവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

1003

ഭൂമി ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകള്‍

ശ്രീ. എളമരം കരീം

() കാലിക്കറ്റ് യൂണിവേഴ്സിറ്റി, അതിന്റെ ഭൂമി ഏതെങ്കിലും ട്രസ്റുകള്‍ക്കോ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഏതെങ്കിലും വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നല്‍കുവാന്‍ തീരുമാനം എടുത്തിട്ടുണ്ടായിരുന്നുവോ;

(ബി) എങ്കില്‍ ഏതെല്ലാം കാര്യങ്ങള്‍ക്ക് എത്ര ഏക്കര്‍ വീതം ഭൂമി ആവശ്യപ്പെട്ടുകൊണ്ടാണ് യൂണിവേഴ്സിറ്റിക്ക് അപേക്ഷ ലഭിച്ചതെന്നും, എത്ര ഏക്കര്‍ ഭൂമി വീതം ഏതെല്ലാം ആവശ്യങ്ങള്‍ക്ക് നല്കുവാനായിരുന്നു തീരുമാനിച്ചിട്ടുണ്ടായിരുന്നതെന്നും, വ്യക്തമാക്കാമോ; അപേക്ഷകളുടെ പകര്‍പ്പ്ലഭ്യമാക്കുമോ?

1004

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അധീനതയിലുള്ള സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ

ശ്രീ. . പ്രദീപ്കുമാര്‍

() കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അധീനതയിലുള്ള സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് ഏതെങ്കിലും സംഘടനകളോ ട്രസ്റുകളോ അപേക്ഷ നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ അപേക്ഷകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) അപേക്ഷകര്‍ക്ക് സ്ഥലം അനുവദിക്കുന്നതിന് സിന്‍ഡിക്കേറ്റ് തീരുമാനം എടുത്തിരുന്നുവോ;

(ഡി) സ്ഥലം അനുവദിക്കുന്നതിനുമുമ്പ് അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പരിശോധന നടത്തിയിരുന്നുവോ; വ്യക്തമാക്കുമോ?

1005

യൂണിവേഴ്സിറ്റികളുടെ ഭൂമി പാട്ടത്തിന് നല്കുന്നതിലെ വ്യവസ്ഥകള്‍

ശ്രീ. പി. കെ. ബഷീര്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

ശ്രീ. സി. മമ്മൂട്ടി

()യൂണിവേഴ്സിറ്റികളുടെ ഭൂമി സ്വാകര്യ ട്രസ്റുകള്‍ക്ക് പാട്ടത്തിന് നല്കാറുണ്ടോ ;

(ബി) യൂണിവേഴ്സിറ്റിയുടെയോ, സര്‍ക്കാര്‍ കോളേജിന്റെയോ ഭൂമി പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ട്രസ്റിന്റെ പേരില്‍ പതിച്ചു നല്കുകയുണ്ടായിട്ടുണ്ടോ ; എങ്കില്‍ അത് സംബന്ധിച്ച് ട്രസ്റുകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) പതിച്ചു നല്‍കുന്നതിന് പ്രത്യേകം വ്യവസ്ഥയുണ്ടോ ; എങ്കില്‍ അവ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ഡി) അത്തരത്തില്‍ ട്രസ്റിന് പതിച്ചു നല്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറിയിട്ടുണ്ടോ ; എങ്കില്‍ അത് വ്യവസ്ഥാ ലംഘനത്തില്‍പെടുമോ ;

() ഇത്തരത്തില്‍ നല്കിയ ഭൂമി വാണിജ്യാവശ്യത്തിന് ഉപയോഗിച്ചാല്‍ വ്യവസ്ഥാ ലംഘനമായി കണക്കാക്കുമോ ; എങ്കില്‍ വ്യവസ്ഥാ ലംഘനത്തിനുള്ള നടപടി എന്താണെന്ന് വ്യക്തമാക്കുമോ ?

1006

യൂണിവേഴ്സിറ്റികളുടെ ഭൂമി പതിച്ചു നല്കല്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() യൂണിവേഴ്സിറ്റികളുടെ ഭൂമികള്‍ സംഘടനകള്‍ക്കും സ്ഥാപന ങ്ങള്‍ക്കും നല്‍കുന്നതിനുള്ള അധികാരം ആര്‍ക്കാണ്;

(ബി) ഇവ ലംഘിച്ച് ആര്‍ക്കെങ്കിലും ഭൂമി പതിച്ച് നല്‍കിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ കേരളത്തിലെ ഓരോ സര്‍വ്വകലാശാലയും രൂപം കൊണ്ടതിന് ശേഷം അവയുടെ ഭൂമി ഏതെല്ലാം സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പതിച്ചു നല്‍കിയിട്ടുണ്ടെന്നും, അവയുടെ ഭൂമി കൈയ്യേറിയിട്ടുണ്ടോ എന്ന് അറിയുന്നതിനും വിശദമായ പരിശോധന നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) ഭൂമി പതിച്ചുകിട്ടിയവര്‍ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയോ, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗി ക്കുകയോ ചെയ്യുന്നതായി തെളിഞ്ഞാല്‍ ഭൂമി തിരിച്ചെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1007

വിദ്യാഭ്യാസ വായ്പ തിരിച്ചടവ്

ശ്രീ. ബി. ഡി. ദേവസ്സി

() 2009 ഏപ്രില്‍ മാസത്തിനു മുന്‍പ് വിദ്യാഭ്യാസ വായ്പ എടുത്തവരുടെ പലിശ ഒഴിവാക്കിക്കൊടുക്കുന്നതിനായി സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കാലയളവില്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നിട്ടുള്ളവര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

1008

പ്രതിപക്ഷനേതാവിനെതിരായ അന്വേഷണം - നിയമസഭാ സമിതി റിപ്പോര്‍ട്ട്

ശ്രീ.വി.പി.സജീന്ദ്രന്‍

ശ്രീ. സണ്ണി ജോസഫ്

ശ്രീ. വി.ഡി.സതീശന്‍

ശ്രീ. ലൂഡി ലൂയിസ്

() പ്രതിപക്ഷനേതാവിനെതിരായി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് ലഭിച്ചിട്ടുണ്ടോ;

(ബി) സമിതിയുടെ പ്രധാന നിഗമനങ്ങള്‍ എന്തെല്ലാമാണ്;

(സി) സമിതിയുടെ നിഗമനങ്ങളിന്‍മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) ഇതിന്‍മേല്‍ വിശദമായ ഒരു അന്വേഷണം നടത്തുമോ; വിശദാംശം നല്‍കുമോ?

1009

തിരുവമ്പാടിയില്‍ ഐ.എച്ച്.ആര്‍.ഡി. കോളേജ്

ശ്രീ. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കാരശ്ശേരി ഐ.എച്ച്.ആര്‍.ഡി. കോളേജിന് സ്വന്തമായി കെട്ടിടമില്ലാത്തത് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് തികച്ചും സൌജന്യമായി ഒരേക്കര്‍ മുപ്പത് സെന്റ് സ്ഥലം ഐ.എച്ച്.ആര്‍.ഡി. ഡയറക്ടറുടെ പേരില്‍ രജിസ്റര്‍ ചെയ്ത് നല്‍കിയത് കണക്കിലെടുത്ത് ആ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കുമോ ;

(സി) കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

1010

സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളിലെ അഡ്മിഷന്‍

ശ്രീ. കെ.വി. വിജയദാസ്

() സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിംഗ് മാനേജ്മെന്റുകളുമായി ഈ വര്‍ഷത്തെ അഡ്മിഷന്‍ സംബന്ധിച്ച് എന്തെങ്കിലും കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) സര്‍ക്കാര്‍ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി) സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജുകളിലെ സീറ്റു കള്‍ 50:50 എന്ന അനുപാതത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുവാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി) പ്രിവിലേജ് സീറ്റുകള്‍ അനുവദിക്കുന്ന കാര്യത്തിലെ നിലപാട് വ്യക്തമാക്കുമോ?

1011

സ്വകാര്യ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരം

ശ്രീ. എം. എ ബേബി

ശ്രീ. എം. ഹംസ

ശ്രീ. ആര്‍. രാജേഷ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയില്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ആരംഭിച്ച സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) ഗുണനിലവാരം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;

(സി) പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് നിന്നും സര്‍ക്കാര്‍ മേഖല പിന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്; ഇരുമേഖലകളിലും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ സ്ഥാപിക്കപ്പെട്ട പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ എണ്ണം ലഭ്യമാക്കാമോ?

1012

പുതിയ പ്രൊഫഷണല്‍ കോളേജുകള്‍ക്കുളള അംഗീകാരം

ശ്രീ. . . അസീസ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്വകാര്യ മേഖലയില്‍ എത്ര പ്രൊഫഷണല്‍ കോളേജുകള്‍ക്കാണ് അംഗീകാരം നല്‍കിയതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി) ഇതിലൂടെ ഏതൊക്കെ കോഴ്സുകള്‍ക്ക് എത്ര വീതം സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയിലും, മാനേജ്മെന്റ് ക്വാട്ടയിലും ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

1013

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സീറ്റുകള്‍

ശ്രീ. എം. . ബേബി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

ശ്രീ. . പ്രദീപ്കുമാര്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() ഈ വിദ്യാഭ്യാസ വര്‍ഷത്തെ അഡ്മിഷന്‍ സംബന്ധിച്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ആരെല്ലാമാണ് കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്; ഒപ്പു വച്ചവര്‍ക്ക് എത്ര കോളേജുകള്‍ ഉണ്ട്; ഇനിയും കരാറില്‍ ഒപ്പുവയ്ക്കാത്തവര്‍ ആരൊക്കെയാണ്; അവര്‍ക്ക് എത്ര കോളേജുകള്‍ ഉണ്ട്;

(സി) കരാറിലെ പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാമാണ്; എല്ലാ സ്വാശ്രയ കോളേജുകളിലുമായി ഏതെല്ലാം കോഴ്സുകള്‍ക്ക് എത്ര സീറ്റുകള്‍ വീതം ഉണ്ട്; ഈ വര്‍ഷം എഗ്രിമെന്റ് പ്രകാരം ലഭിക്കുന്ന സര്‍ക്കാര്‍ സീറ്റുകള്‍ എത്ര; ഇത് മൊത്തം സീറ്റുകളുടെ എത്ര ശതമാനം വരും;

(ഡി) കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് എത്ര സര്‍ക്കാര്‍ സീറ്റുകള്‍ വീതം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്;

() ഫീസ് ഉള്‍പ്പെടെ ഏതെല്ലാം ഇനത്തില്‍ എത്ര കണ്ട് വര്‍ദ്ധനവാണ് ഈ വര്‍ഷം വരുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ ?

1014

സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച

ശ്രീ. വി. ശിവന്‍കുട്ടി

() സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ എന്തൊക്കെ തീരുമാനങ്ങള്‍ ആണ് ഉരുത്തിരിഞ്ഞത് എന്ന് വ്യക്തമാക്കാമോ ;

(ബി) മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് അനുമതി നല്കിയിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ ?

1015

നന്നംമുക്കില്‍ സര്‍ക്കാര്‍ പോളിടെക്നിക്ക്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തില്‍ നന്നംമുക്കില്‍ അനുവദിച്ച സര്‍ക്കാര്‍ പോളിടെക്നിക് പ്രവര്‍ത്തനം ആരംഭിക്കാത്തത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കാമോ ;

(ബി) ഇതിനായി 2009-2010 വര്‍ഷത്തെ ബഡ്ജറ്റില്‍ 2 കോടി രൂപ വകയിരുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ഡി) പോളിടെക്നിക് തുടങ്ങാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടോ ;

() ഇല്ലെങ്കില്‍ എന്നു നിയമിക്കാനാകും ; വിശദമാക്കുമോ ?

1016

കോതമംഗലം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജിന്റെ ശോച്യാവസ്ഥ

ശ്രീ. റ്റി. യു. കുരുവിള

() 1983-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോതമംഗലം ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത്;

(ബി) കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് നല്‍കുന്ന ആധുനിക ഉപകരണങ്ങള്‍പോലും ഇവിടെ സ്ഥാപിക്കാന്‍ കഴിയാതെ വരുന്നതുമൂലം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) സെമിനാര്‍ ഹാളും, ക്ളാസ് ലാബും അടിയന്തിരമായി നിര്‍മ്മിച്ചുനല്‍കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1017

സ്വകാര്യ പ്രൊഫഷണല്‍ കോളേജുകളിലെ ഫീസ് നിരക്ക്

ശ്രീ. . . അസീസ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മെഡിക്കല്‍, എഞ്ചിനീയറിംഗ്, ഡെന്റല്‍ കോളേജുകളില്‍ സര്‍ക്കാര്‍, മാനേജ്മെന്റ് ക്വാട്ടകളിലെ സീറ്റുകളില്‍ ഓരോ വര്‍ഷവും നല്‍കേണ്ട ഫീസ് 2010, 2011 വര്‍ഷങ്ങളില്‍ എത്ര രൂപയായിരുന്നു എന്ന് വിശദമാക്കുമോ;

(ബി) ഈ വര്‍ഷം ഈ സീറ്റുകളില്‍ എത്ര രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1018

സര്‍ക്കാര്‍- സ്വാശ്രയ മാനേജ്മെന്റ് കരാര്‍

ശ്രീ. . എം. ആരീഫ്

() ഈ വര്‍ഷത്തെ എന്‍ജിനീയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത കരാറുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ ; ഫീസ്, മെരിറ്റ് സീറ്റ് തുടങ്ങിയവ സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ വിശദമാക്കാമോ ?

1019

ചേലക്കര ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ പുതിയ കോഴ്സുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര നിയോജക മണ്ഡലത്തിലെ ചേലക്കര ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നതിന് 2010 - ല്‍ എ..സി.റ്റി.. അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;

(ബി) ..സി.റ്റി.. അംഗീകാരം നല്‍കിയിട്ടും പ്രസ്തുത കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് പറയാമോ;

(സി) കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ നിലവിലുള്ള പ്രസ്തുത കോളേജില്‍ എ..സി.റ്റി.. അംഗീകാരം നല്‍കിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1020

മോഡല്‍ II വൊക്കേഷണല്‍ കോഴ്സുകള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

ശ്രീ. റോഷി അഗസ്റിന്‍

() സംസ്ഥാനത്ത് മോഡല്‍ II വൊക്കേഷണല്‍ കോഴ്സുകള്‍ ഏതുവര്‍ഷം മുതലാണ് കോളേജുകളില്‍ ആരംഭിച്ചത് ;

(ബി) ഈ കോഴ്സുകള്‍ക്ക് അനുയോജ്യമായ അദ്ധ്യാപകരെ പ്രസ്തുത കോളേജുകളില്‍ നിയമിച്ചിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കുമോ ;

(സി) പ്രസ്തുത കോഴ്സുകള്‍ നിലവില്‍ വന്നതിനുശേഷം പുതുതായി എത്ര അദ്ധ്യാപക - അനദ്ധ്യാപക തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത് ;

(ഡി) മോഡല്‍ II വൊക്കേഷണല്‍ കോഴ്സുകള്‍ ആരംഭിച്ചിട്ടുള്ള കോളേജുകളില്‍ പ്രസ്തുത കോഴ്സുകള്‍ക്ക് ആനുപാതികമായി അനദ്ധ്യാപകരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.