UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

781

സ്വകാര്യ ടാങ്കര്‍ ലോറികളില്‍ കൂടിയുള്ള കുടിവെള്ള വിതരണം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സ്വകാര്യ ടാങ്കര്‍ ലോറികള്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മലിനമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) സ്വകാര്യ ടാങ്കര്‍ ലോറികളില്‍കൂടിയുള്ള കുടിവെള്ള വിതരണം പരിശോധിക്കുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദമാക്കുമോ;

(സി) സ്വകാര്യ ടാങ്കര്‍ ലോറികളില്‍കൂടിയുള്ള കുടിവെള്ള വിതരണത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?

782

കുന്നുമ്മല്‍ അനുബന്ധ കുടിവെള്ള പദ്ധതി

ശ്രീ. . കെ. വിജയന്‍

() “കുന്നുമ്മല്‍ അനുബന്ധ കുടിവെള്ള പദ്ധതി”യുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി ആരംഭിച്ച വര്‍ഷം, അടങ്കല്‍ തുക, ഇതുവരെ ചെലവഴിച്ച തുക എന്നിവ വ്യക്തമാക്കാമോ;

(സി) പ്രസ്തുത പദ്ധതി നാദാപുരം മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളില്‍ എത്ര വീതം ഗുണഭോക്താക്കള്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്ന് വിശദമാക്കാമോ;

(ഡി) പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കാന്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ; എത്രയും വേഗം അത് പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

783

പുറത്തൂര്‍, തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ സര്‍വ്വെ

ഡോ. കെ.ടി.ജലീല്‍

() മലപ്പുറം ജില്ലയിലെ പുറത്തൂര്‍, തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളില്‍ കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ സര്‍വ്വെ നടത്തുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സര്‍വ്വെ എന്ന് പൂര്‍ത്തിയാക്കി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവുമെന്നാണ് കരുതുന്നത്;

(സി) മേല്പറഞ്ഞ മൂന്ന് പഞ്ചായത്തുകളും ക്വാളിറ്റി ഇഫക്ടഡ് ഏരിയകളാണെന്നുളള വിവരം ശ്രദ്ധിച്ചിട്ടുണ്ടോ;

(ഡി) ക്വാളിറ്റി ഇഫക്റ്റ്ഡ് ഏരിയയില്‍ കുടിവെളളം ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ;

() ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

784

മുല്ലപ്പെരിയാര്‍ പ്രശ്നം സംബന്ധിച്ച അഡ്വ. ജനറലിന്റെ നിലപാട്

ശ്രീമതി കെ.കെ.ലതിക

() മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

785

മുല്ലപ്പെരിയാര്‍ - പുതിയ അണക്കെട്ടെന്ന ആവശ്യത്തില്‍ നിന്നുള്ള പിന്മാറ്റം

ശ്രീ. കെ. വി. വിജയദാസ്

() ‘കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും’ എന്ന ആശയത്തില്‍ ഉറച്ചു നിന്നുകൊണ്ടുള്ള പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ നിന്നും, മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം ഇല്ലെന്ന ഉന്നതാധികാര സമിതിയുടെ കണ്ടെത്തലിന്റെ വെളിച്ചത്തില്‍, സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ കാരണം വ്യക്തമാക്കുമോ ; ഇല്ലെങ്കില്‍ ആയത് നേടിയെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ ;

(ബി) അണക്കെട്ടിന്റെ ബലക്ഷയം സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്തി, പുതിയ അണക്കെട്ടെന്ന ആവശ്യം നേടിയെടുക്കുന്നതില്‍ സര്‍ക്കാരിന് എന്തെങ്കിലും പിശക് പറ്റിയതായി കണ്ടെത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

786

പനത്തുറക്കരയിലെ പുലിമുട്ടു നിര്‍മ്മാണം

ശ്രീ. വി. ശിവന്‍കുട്ടി

() ജലസേചന വകുപ്പ് നേമം നിയോജകമണ്ഡലത്തിലെ പനത്തുറക്കരയില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നാളിതുവരെയുള്ള പുരോഗതി വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിക്കായി എന്തു തുക ചെലവഴിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ;

(ഡി) പദ്ധതി എന്ന് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കുമോ ?

787

പനത്തുറക്കര-കടലാക്രമണത്തില്‍ നിന്നും സംരക്ഷണം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം മണ്ഡലത്തിലെ വെള്ളാര്‍ വാര്‍ഡിലെ പനത്തുറക്കരയിലുള്ള ഇസ്ളാം മത വിശ്വാസികളുടെ ആരാധനാലയം, സംരക്ഷണഭിത്തി/പുലിമുട്ട് സ്ഥാപിക്കാത്തതു കാരണം കടലെടുക്കാന്‍ സാദ്ധ്യതയുള്ള അവസ്ഥയിലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത ആരാധനാലയത്തെയും തീരപ്രദേശത്തെയും സംരക്ഷിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇനി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ ?

788

പുറക്കാട് കടല്‍ ഭിത്തി നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() പുറക്കാട് ഗ്രാമപഞ്ചായത്തില്‍ കടല്‍ഭിത്തിയും പുലിമുട്ടും സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എല്‍.. നല്‍കിയ നിവേദനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;

(ബി) കാലവര്‍ഷം ശക്തമാകുന്നതിനുമുമ്പ് പുറക്കാട് ഗ്രാമപഞ്ചായത്തിന്റെ തീരപ്രദേശം കടല്‍ഭിത്തിയും പുലിമുട്ടും സ്ഥാപിച്ച് സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

789

കൊയിലാണ്ടി മണ്ഡലത്തില്‍ കടലാക്രമണം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. ദാസന്‍

() കടലാക്രമണം തടയുന്നതിനായി പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രത്തില്‍ നിന്ന് ധനസഹായത്തിനായി എത്ര തുകയുടെ പ്രപ്പോസല്‍ ആണ് നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കുമോ; പ്രസ്തുത പദ്ധതി നിര്‍ദ്ദേശത്തിന്റെ വിശദാംശം നല്‍കുമോ;

(ബി) എത്ര രൂപയുടെ പദ്ധതി കേന്ദ്രം അംഗീകരിച്ചു എന്നും ആയതിന് എന്തു തുക അനുവദിച്ചു എന്നും വിശദമാക്കുമോ;

(സി) കൊയിലാണ്ടി മണ്ഡലത്തില്‍ കടലാക്രമണ നിരോധന പദ്ധതിയില്‍ 2011-2012 ലെ ബജറ്റില്‍ തുക വകയിരുത്തി പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്ന ഭരണാനുമതി പ്രവൃത്തികള്‍ ഏതെല്ലാം; വിശദമാക്കുമോ ?

(ഡി) 2012-2013 ലെ ബജറ്റില്‍ കടലാക്രമണ നിരോധന പദ്ധതിയില്‍ കടല്‍ ഭിത്തി നിര്‍മ്മാണത്തിനും പുലിമുട്ട് നിര്‍മ്മാണത്തിനുമായി കൊയിലാണ്ടി മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാം എന്നും ഓരോ പ്രവൃത്തിയ്ക്കും എത്ര തുകയാണ് ഭരണാനുമതിയുള്ളത് എന്നും ഓരോ പ്രവൃത്തിയും ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്നും വിശദീകരിക്കുമോ;

() പ്രസ്തുത മണ്ഡലത്തിലെ കൊല്ലം കുത്തംപള്ളി കടപ്പുറത്ത് നിലവിലുള്ള താല്‍ക്കാലിക കടല്‍ഭിത്തി തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവിടെ കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

790

വളപട്ടണം പുഴയില്‍ തടയണയും പാലവും കെട്ടുന്നതിനുള്ള പദ്ധതി

ശ്രീ. .പി. ജയരാജന്‍

() മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ വളപട്ടണം പുഴയുടെ ആയിപ്പുഴ ഭാഗത്ത് തടയണയും പാലവും കെട്ടുന്നതിനുള്ള ഇന്‍വെസ്റിഗേഷന്‍ എസ്റിമേറ്റിന് എപ്പോഴാണ് അനുമതി നല്‍കിയതെന്നു വ്യക്തമാക്കുമോ ;

(ബി) ഇന്‍വെസ്റിഗേഷന്‍ എസ്റിമേറ്റ് പ്രകാരം എത്ര തുകയുടെ റഫ് കോസ്റ് എസ്റിമേറ്റ് തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിക്കുന്നുവെന്നു വ്യക്തമാക്കുമോ ;

(സി) കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളിലെ കാര്‍ഷികാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും ഉപയുക്തമാക്കുവാന്‍ കഴിയുന്ന പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കുവാന്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കുമോ ?

791

അഞ്ചരക്കണ്ടിപ്പുഴയ്ക്ക് കുറുകെ മുടപ്പത്തൂര്‍ ഭാഗത്ത് തടയണ

ശ്രീ. .പി. ജയരാജന്‍

() മട്ടന്നൂരിലെ അഞ്ചരക്കണ്ടിപ്പുഴയ്ക്കു കുറുകെ മുടപ്പത്തൂര്‍ ഭാഗത്ത് തടയണ കെട്ടുന്നതിനുള്ള പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി) എത്ര തുകയുടെ എസ്റിമേറ്റിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും ഇതിനാവശ്യമായ തുക ഏതു ശീര്‍ഷകത്തില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി) മുടപ്പത്തൂര്‍ തടയണയ്ക്ക് സാങ്കേതികാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ചെറുകിട ജലസേചന എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കത്ത് എപ്പോഴാണ് ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചതെന്ന് അറിയിക്കുമോ;

(ഡി) ഭരണാനുമതി ലഭിക്കുകയും ബഡ്ജറ്റില്‍ മതിയായ തുക വകയിരുത്തുകയും ചെയ്ത ചെറുകിട പദ്ധതികളുടെ സാങ്കേതികാനുമതിയും അനന്തര നടപടികളും പൂര്‍ത്തീകരിക്കുവാന്‍ കൈക്കൊണ്ട നടപടികള്‍ വിശദികരിക്കുമോ?

792

നാട്ടിക നിയോജക മണ്ഡലത്തിലെ തീരദേശ സംരക്ഷണം

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജക മണ്ഡലത്തില്‍ കരയിടിച്ചിലിന് വിധേയമായ പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി) ഈ പ്രദേശങ്ങളില്‍ കടലാക്രമണം മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) ഇവിടുത്തെ തീരദേശ സംരക്ഷണത്തിനായി എന്തെല്ലാം പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ?

793

ആറ്റപ്പിള്ളി റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം

പ്രൊഫ. സി. രവീന്ദ്രനാഥ്

() തൃശൂര്‍, പുതുക്കാട് നിയോജക മണ്ഡലത്തിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍-കം-ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ഏറ്റെടുക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

794

കാഞ്ഞിരപ്പുഴയിലെ നീട്ടാറമ്പ് ക്രോസ്ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ. . പി. ജയരാജന്‍

() മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ മാലൂര്‍ ഗ്രാമപഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിനെയും വേര്‍തിരിക്കുന്ന കാഞ്ഞിരപ്പുഴയിലെ നിട്ടാറമ്പ് ക്രോസ്ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിനുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ട് എപ്പോഴാണ് സമര്‍പ്പിച്ചതെന്നു വ്യക്തമാക്കുമോ;

(ബി) എത്ര തുകയുടെ എസ്റിമേറ്റിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്;

(സി) പ്രസ്തുത പദ്ധതി നബാര്‍ഡ് ധനസഹായം ലഭ്യമാക്കുവാന്‍ ഉള്ള മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി) നടപ്പുസാമ്പത്തിക വര്‍ഷത്തെ നബാര്‍ഡ് ധനസഹായത്തിനായുള്ള അപേക്ഷകളും പ്രൊപ്പോസലുകളും പ്രോജക്റ്റുകളും നബാര്‍ഡിനു സമര്‍പ്പിച്ചു കഴിഞ്ഞോയെന്നും അതില്‍ നിര്‍ദ്ദിഷ്ട പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

() നടപ്പു സാമ്പത്തിക വര്‍ഷം നബാര്‍ഡ് ധനസഹായത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ലായെങ്കില്‍ പ്രസ്തുത പദ്ധതി കൂടി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ ?

795

കാരാച്ചുണ്ട് പനോം വയല്‍ തോട് സംരക്ഷണം

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കൂരാച്ചുണ്ട് പനോം വയല്‍ തോട് സംരംക്ഷണം സംബന്ധിച്ച് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അതു സംബന്ധിച്ച നടപടികളുടെ പുരോഗതി അറിയിക്കുമോ ?

796

ചേലക്കര മണ്ഡലത്തിലെ തടയണകളുടെ നിര്‍മ്മാണം

ശ്രീ.കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തില്‍ മലബാര്‍ ഇറിഗേഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചിട്ടുള്ള പൈങ്കുളം, കൂട്ടില്‍മുക്ക്, കൊടപ്പാറക്കയം എന്നീ തടയണകളുടെ നിര്‍മ്മാണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത തടയണകള്‍ക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണങ്ങള്‍ എന്തൊക്കയാണ്;

(സി) സാങ്കേതികാനുമതി ലഭ്യമാക്കി പ്രസ്തുത തടയണകളുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

797

മാമ്പുഴയുടെ സംരക്ഷണം

ശ്രീ. പി.റ്റി.. റഹീം

() കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ കൈവഴിയായ മാമ്പുഴ നശിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അവിടെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുമോ ;

(ഡി) റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി മാമ്പുഴ സംരക്ഷിക്കുന്ന കാര്യം പരിഗണിക്കുമോ ?

798

കാര്യംകോട് പുഴയ്ക്ക് ചെറുപുഴയില്‍ വെന്റഡ് ചെക്ക് ഡാം ട്രാക്റ്റര്‍വേ നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ കാര്യംകോട് പുഴയ്ക്ക് ചെറുപുഴയില്‍ നിര്‍മ്മിക്കുന്ന വെന്റഡ് ചെക്ക് ഡാം ട്രാക്റ്റര്‍വേ നിര്‍മ്മാണം സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രവൃത്തി ആരംഭിച്ചിട്ടില്ലെങ്കില്‍ എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്കമാക്കാമോ ?

799

ജലവിഭവവകുപ്പിന്റെ ഭൂമി ലീസിന് നല്‍കുന്ന അനുമതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ജലവിഭവവകുപ്പിന്റെ കീഴില്‍ ഉപയോഗശൂന്യമായ എത്ര എക്കര്‍ സ്ഥലമാണുള്ളതെന്ന് ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ;

(ബി) പ്രസ്തുത ഭൂമി മറ്റ് വകുപ്പുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലീസിന് നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടോ;

(സി) എങ്കില്‍ ഏതൊക്കെ വകുപ്പുകള്‍ക്കും ഏതൊക്കെ സ്ഥാപനങ്ങള്‍ക്കും ഏതൊക്കെ ജില്ലകളില്‍ സ്ഥലം ലീസിന് നല്‍കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ ?

800

ഒറ്റപ്പാലം ഫിലിംസിറ്റിക്ക് ഭൂമി

ശ്രീ. എം. ഹംസ

() ഒറ്റപ്പാലം ഫിലിംസിറ്റി നിര്‍മ്മിക്കുന്നതിനായി ജലസേചന വകുപ്പിന്റെ കീഴിലുളള ഭൂമി കൈമാറുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;

(ബി) ജലസേചന വകുപ്പിന്റെ കീഴിലുളള എത്ര ഏക്കര്‍ ഭൂമിയാണ് കൈമാറുവാന്‍ നിശ്ചയിച്ചത്;

(സി) പ്രസ്തുത ഭൂമി ഏതെല്ലാം സര്‍വ്വെ നമ്പരുകളിലാണ് ഉള്‍പ്പെടുന്നത്; അതിന്റെ ലാന്റ് മഹസ്സര്‍ ലഭ്യമാക്കാമോ;

(ഡി) എന്ന് ഭൂമി കൈമാറുവാന്‍ കഴിയും; പദ്ധതി ത്വരിതപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

801

അന്ധകാരനഴി സ്പില്‍വേ ഷട്ടര്‍

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല ചെറുകിട ജലസേചന അസിസ്റന്റ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ കടലോര നിവാസികളും വള്ളത്തൊഴിലാളികളും നടത്തുന്ന ഉപവാസ സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇവരുടെ ആവശ്യങ്ങള്‍ എന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി) അന്ധകാരനഴി സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുമ്പോള്‍ പ്രസ്തുത പ്രദേശത്തെ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വെള്ളപ്പൊക്ക സാദ്ധ്യതകളും കണക്കിലെടുക്കാറുണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി) ഒരു കാര്‍ഷിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ ഷട്ടര്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

802

ബാലുശ്ശേരി കോട്ടനടപുഴയിലെ വി.സി.ബി കളുടെ നവീകരണം

ശ്രീ. പുരുഷന്‍ കടലുണ്ടി

ബാലുശ്ശേരി കോട്ടനട പുഴയല്‍ പനങ്ങാട് വില്ലേജ് ഓഫീസിന്റെ സമീപത്തെ പാടശേഖരത്തിന് വെള്ളം ലഭ്യമാക്കുന്ന രണ്ട് വി.സി.ബി. കള്‍ നവീകരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ?

803

നേമത്തെ കുളങ്ങളുടെ പുനരുദ്ധാരണം

ശ്രീ. വി.ശിവന്‍കുട്ടി

() നേമം നിയോജകമണ്ഡലത്തില്‍ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കുളങ്ങളുടെ വാര്‍ഡു തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ ;

(ബി) പ്രസ്തുത കുളങ്ങളില്‍ ഏതൊക്കെ കുളങ്ങളെ നവീകരിക്കാനും ശുചീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട് ;

(സി) പ്രസ്തുത പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

804

ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ. എം. വി.ശ്രേയാംസ് കുമാര്‍

() ബാണാസുരസാഗര്‍ ജലസേചന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) കഴിഞ്ഞ വര്‍ഷം പ്രസ്തുത പദ്ധതിക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കുമോ;

(സി) നടപ്പു സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതിക്കായി ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുക എത്രയെന്ന് ഇനംതിരിച്ച് വ്യക്തമാക്കുമോ?

805

കുറ്റ്യാടി ജലസേചന പദ്ധതി - കനാല്‍ ബണ്ട് റോഡുകളുടെ നവീകരണം

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

() കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ബണ്ട് റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് എത്ര രൂപയാണ് അനുവദിച്ചിട്ടുളളത് ; പ്രവൃത്തികളുടെ പേരു വിവരവും ഓരോന്നിനും എത്ര തുക വീതം അനുവദിച്ചു എന്നും വെളിപ്പെടുത്തുമോ ;

(ബി) പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്നും പ്രവൃത്തി എപ്പോള്‍ ആരംഭിക്കും എന്നും വ്യക്തമാക്കുമോ ;

(സി) അവ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

806

പഴശ്ശി കനാല്‍ പുനരുദ്ധാരണം

ശ്രീ..പി.അബ്ദുളളക്കുട്ടി

() കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ എടക്കാട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പഴശ്ശി കനാല്‍ യഥാസമയം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതുമൂലം നാശോന്മുഖമായ അവസ്ഥയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ കനാല്‍ അറ്റകുറ്റ പണി നടത്തി ആഴം കൂട്ടി മുകളില്‍ സ്ളാബിട്ട് വൃത്തിയാക്കുന്ന പുനരുദ്ധാരണ പ്രവൃത്തി അടിയന്തിരമായി നടപ്പാക്കുമോ?

807

എലത്തൂരിലെ മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍

ശ്രീ. . കെ. ശശീന്ദ്രന്

() കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ 2011-12 ല്‍ മൈനര്‍ ഇറിഗേഷന്റെ കീഴില്‍ എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്ന് വെളിപ്പെടുത്താമോ;

(ബി) പ്രസ്തുത പ്രവൃത്തികളുടെ പേരും അനുവദിച്ച തുകയും പഞ്ചായത്തുകളുടെ പേരും വെളിപ്പെടുത്താമോ ?

808

അങ്കമാലി-മാഞ്ഞാലിത്തോടിന്റെ പുനരുദ്ധാരണം

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജക മണ്ഡലത്തിലെ മാഞ്ഞാലിത്തോടിന്റെ വെട്ടിപ്പുഴക്കാവ് ഭഗവതിക്ഷേത്രം മുതല്‍ മധുരപ്പുറം പാലം വരെയുള്ള നബാര്‍ഡ് ധനസഹായത്തോടെയുള്ള പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ; ഈ പ്രവൃത്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്; പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

809

തിരുവനന്തപുരം-കാസര്‍ഗോഡ് ജലപാതയുടെ പുനരുദ്ധാരണം

ശ്രീ. വി. ശശി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം തിരുവനന്തപുരം-കാസര്‍ഗോഡ് ജലപാതയുടെ പുനരുദ്ധാരണത്തിനായി തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ പ്രവൃത്തികളുടെ വിവരം വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ക്ക് ഓരോന്നിനും 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കിയ തുക, 2012-13 ല്‍ വകയിരുത്തി ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുക എന്നിവ എത്രയെന്ന് വ്യക്തമാക്കുമോ;

(സി) ജലപാതയുടെ പ്രവര്‍ത്തനം എന്നു മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

810

തിരുവനന്തപുരം-കാസര്‍കോഡ് ജലപാത

ശ്രീ. ജെയിംസ് മാത്യൂ

() തിരുവനന്തപുരം-കാസര്‍കോഡ് ജലപാത ഗതാഗതയോഗ്യമാക്കുന്നതിന്റെ പ്രവര്‍ത്തനപുരോഗതി അറിയിക്കുമോ ;

(ബി) പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുമെന്നും എന്ന് ജലഗതാഗതം ആരംഭിക്കുമെന്നും അറിയിക്കുമോ ?

811

വടകര-മാഹി കനാല്‍ നിര്‍മ്മാണം

ശ്രീമതി കെ. കെ. ലതിക

() സംസ്ഥാന ജലപാതയുടെ ഭാഗമായ വടകര-മാഹി കനാല്‍ നിര്‍മ്മാണത്തിനുളള സ്ഥലമെടുപ്പ് ഏത് വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്; എത്ര ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തിട്ടുളളത്;

(ബീ) നിര്‍ദ്ദിഷ്ട കനാല്‍ എത്ര നീളത്തിലും വീതിയിലുമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്; ഇതിന്റെ ആഴം എത്രയാണെന്ന് വ്യക്തമാക്കുമോ;

(സി) നിര്‍ദ്ദിഷ്ട ജലപാത നിര്‍മ്മിക്കുമ്പോള്‍ റോഡ് ഗതാഗതം തടസ്സപ്പെടാതിരിക്കുന്നതിന് എത്ര പാലങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്; അവ എവിടെയെല്ലാമാണ്;

(ഡി) ജലപാതാ നിര്‍മ്മാണം വൈകിയതിന്റെ കാരണമെന്താണ്; ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.