UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6801

കൈപ്പിഴകള്‍ വന്നാല്‍ ഒഴിഞ്ഞുമാറുന്ന ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി

ശ്രീ. ബി. സത്യന്‍

()പെരുമാതുറ, അണക്കുപ്പിള്ള, ആറ്റരുകത്ത് വീട്ടില്‍ നൌഫല്‍ എന്ന പതിമൂന്നു വയസ്സുകാരന് ഏഴു വര്‍ഷം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ 'സുന്നത്തു' കര്‍മ്മത്തിനിടിയിലുണ്ടായ കൈപ്പിഴ മൂലം കിടപ്പിലായ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)വീടും പറമ്പും, ബാങ്കില്‍ പണയപ്പെടുത്തി ചികിത്സ തുടരുന്ന ഈ കുടുംബത്തിന് എന്തെങ്കിലും സാമ്പത്തിക സഹായം ഇതിനകം ലഭിച്ചിട്ടുണ്ടോ;

(സി)ഈ വിദ്യാര്‍ത്ഥിയുടെ തുടര്‍ ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കു ന്നതിനു നടപടി സ്വീകരിക്കുമോ;

(ഡി)ഇത്തരം ഗുരുതരമായ കൈപ്പിഴകള്‍ വന്നാല്‍ അതിന് നഷ്ടപരിഹാരം കാണാതെ ഒഴിഞ്ഞുമാറുന്ന ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ?

6802

പരലുപ്പിന്റെ ഉപയോഗവും വിതരണവും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് പരലുപ്പിന്റെ ഉപയോഗവും വിതരണവും നിയമം മൂലം നിരോധിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ ;

(സി)അയോഡൈസ്ഡ് ചെയ്ത ഉപ്പുകളുടെ അമിത ഉപയോഗം പലരോഗങ്ങള്‍ക്കും കാരണമാകുന്നതായ വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ?

6803

മരുന്നുകള്‍ ഫലപ്രദമായും കാര്യക്ഷമമായും സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് രോഗികള്‍ക്ക് മരുന്നുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ മരുന്നുകള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആശുപത്രികളില്‍ മരുന്നുകള്‍ ഫലപ്രദമായും കാര്യക്ഷമമായും സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരാന്‍ തയ്യാറാകുമോ;

(ബി)ഉപയോഗിച്ചു കഴിഞ്ഞ സിറിഞ്ചുകള്‍ നശിപ്പിക്കുന്നതിന് ആധുനിക സമ്പ്രദായം നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇതിന് എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കുമോ?

6804

ജനറിക് മരുന്നുകളുടെ സൌജന്യ വിതരണം

ശ്രീ. വി. ഡി. സതീശന്‍

,, കെ. അച്ചുതന്‍

,, ഹൈബി ഈഡന്‍

,, വി. റ്റി. ബല്‍റാം

()സര്‍ക്കാര്‍ ആശുപത്രികളില്‍ ജനറിക്ക് മരുന്നുകള്‍ സൌജന്യമായി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ജനറിക്ക് മരുന്നുകളുടെ സവിശേഷതകള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഇതിനുളള സാമ്പത്തിക ബാദ്ധ്യത എങ്ങനെ മറികടക്കാനാണ് ഉദ്ദേശിക്കുന്നത് ;

(ഡി)ആയത് എന്ന് മുതല്‍ പ്രാവര്‍ത്തികമാക്കുവാനാണ് ഉദ്ദേശിക്കുന്നത്?

6805

മരുന്നുകളുടെ ഗുണനിലവാര പരിശോധന

ശ്രീ. സി. ദിവാകരന്‍

()മരുന്നുകളുടെ ഗുണനിലവാര പരിശോധനയില്‍ വന്‍വീഴ്ചയുണ്ടായെന്ന ഫാര്‍മസി കൌണ്‍സിലിന്റെ പ്രസ്താവന ഉണ്ടാകാനുള്ള സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്ത് സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?

6806

എറണാകുളം റീജിയണല്‍ ഡ്രഗ്ഗ് ടെസ്റിംഗ് ലബോറട്ടറി

ശ്രീ. വി.ഡി. സതീശന്‍

()ജീവന്‍ രക്ഷാ ഔഷധങ്ങളുടെ ഗുണനിലവാര പരിശോധന ഊര്‍ജ്ജിതമാക്കുന്നതിനായി എറണാകുളത്ത് കാക്കനാട് നിര്‍മ്മിക്കുന്ന റീജിയണല്‍ ഡ്രഗ്ഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായി എന്ന് പറയുമോ;

(ബി)എങ്കില്‍ പ്രസ്തുത ലബോറട്ടറിക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍, അനുബന്ധ കെമിക്കലുകള്‍, ഓഫീസ് സാമഗ്രികള്‍ എന്നിവയ്ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടോ;

(സി)ലബോറട്ടറിയുടെ ഔദ്യോഗിക പ്രവര്‍ത്തനോത്ഘാടനം എന്ന് നടത്താനാകും;

(ഡി)ലബോറട്ടറിക്ക് ആവശ്യമായ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

6807

സ്വകാര്യ ലാബുകളുടെ പരിശോധനാ നിരക്ക് പ്രദര്‍ശിപ്പിക്കുവാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

()സ്വകാര്യ ലാബുകളുടെ പ്രവര്‍ത്തനവും ഗുണനിലവാരവും നിയന്ത്രിക്കുന്നതിന് എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ;

(ബി)സ്വകാര്യ ലാബുകളുടെ പരിശോധനാ നിരക്ക് പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

6808

ക്യാന്‍സര്‍ ചികിത്സയ്ക്ക് അഡ്വാന്‍സായി സാമ്പത്തിക സഹായം

ശ്രീ. കെ. രാജു

()സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്യാന്‍സര്‍ ചികിത്സക്ക് അഡ്വാന്‍സ് ആയി സാമ്പത്തിക സഹായം നല്‍കുന്നതിനുളള ഉത്തരവ് നിലവിലുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കു മോ ?

(ബി)പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

6809

ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍

ശ്രീ. സി. പി. മുഹമ്മദ്

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്ത് ക്യാന്‍സര്‍ കെയര്‍ സെന്ററുകള്‍ തുടങ്ങുന്നകാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാം ; വിശദമാക്കുമോ ;

(സി)എവിടെയൊക്കെയാണ് ഇത് തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി)സെന്ററുകള്‍ തുടങ്ങുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടോ ?

6810

മാവൂരില്‍ ക്യാന്‍സര്‍ ചികിത്സാകേന്ദ്രം

ശ്രീ. പി.റ്റി.. റഹീം

()കോഴിക്കോട് ജില്ലയിലെ മാവൂരില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കായി ഏഴ് ഏക്കര്‍ സ്ഥലവും മൂന്നുനില കെട്ടിടവും സര്‍ക്കാരിലേക്ക് സൌജന്യമായി വിട്ടുനല്‍കിയത് ഏറ്റെടുത്ത് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)ഇവിടെ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ പ്ളാന്‍ ഇംപ്ളിമെന്റേഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)കോഴിക്കോട് മെഡിക്കല്‍ കോളേജിന് കീഴിലാണോ ഈ സംവിധാനം കൊണ്ടുവരുന്നത്;

(ഡി)നിലവിലുള്ള കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നത്;

()ഇപ്പോഴുള്ള കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ കയ്യേറ്റങ്ങളില്‍ നിന്ന് തടയുന്നതിന് എന്ത് സംവിധാനമാണുള്ളത്;

(എഫ്)ഇവിടെ എപ്പോള്‍ മുതല്‍ രോഗികള്‍ക്ക് സേവനം നല്‍കാന്‍ സാധിക്കും; വ്യക്തമാക്കുമോ?

6811

എയ്ഡ്സിനെതിരായ അനധികൃത ചികിത്സയും വ്യാജമരുന്നുകളും വ്യാപകമാകുന്നതായ പ്രചരണം

ശ്രീ. കെ.കെ. നാരായണന്‍

()എയ്ഡ്സിനെതിരായ അനധികൃത ചികിത്സയും വ്യാജമരുന്നുകളും വ്യാപകമാകുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എയ്ഡ്സ് രോഗികള്‍ക്ക് പ്രതിരോധശേഷി കൂട്ടുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി നല്‍കുന്ന ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ അനധികൃത ചികിത്സക്കാര്‍ വന്‍തുകയ്ക്ക് വില്‍ക്കുന്നതായ വാര്‍ത്ത പരിശോധിച്ചിട്ടുണ്ടോ;

(സി)എയ്ഡ്സ് ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ഇതുസംബന്ധിച്ച് എത്ര പരാതികള്‍ നല്‍കിയിട്ടുണ്ട്; എങ്കില്‍ എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ രംഗത്തെ വ്യാജമരുന്ന് വില്‍പനയും അനധികൃത ചികിത്സയും തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

6812

സ്കൂളുകളില്‍ സൈക്യാട്രിസ്റുകളുടെ സേവനം

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് എത്ര മാനസികാരോഗ്യകേന്ദ്രങ്ങളാണ് നിലവിലുള്ളതെന്ന് ജില്ല തിരിച്ച് പറയാമോ;

(ബി)വര്‍ദ്ധിച്ചുവരുന്ന മാനസിക രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിവ നേരിടുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(സി)മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണം നടത്തുന്നതിനായി സ്കൂള്‍, കോളേജുകളില്‍ സൈക്യാട്രിസ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

6813

വൃക്കദാനത്തിന് നിലവിലുള്ള നിയമവ്യവസ്ഥ

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് വൃക്കദാനത്തിന് നിലവിലുള്ള നിയമവ്യവസ്ഥ എപ്രകാരമാണ്; വിശദമാക്കുമോ;

(ബി)നിയമവ്യവസ്ഥയുടെ കുരുക്കില്‍പ്പെട്ട് ഭൂരിഭാഗം പേര്‍ക്കും യഥാസമയം വൃക്ക ലഭിക്കുന്നതിനുള്ള കാലതാമസം മൂലം ജീവഹാനി സംഭവിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

6814

ബലൂണ്‍ സര്‍ജറി

ശ്രീമതി കെ. കെ. ലതിക

()കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലും ബലൂണ്‍ സര്‍ജറി സൌകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും ബലൂണ്‍ സര്‍ജറിക്ക് എത്ര തുകയാണ് ഈടാക്കുന്നത് ; വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത തുക സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നതിനേക്കാള്‍ കൂടുതലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത സര്‍ജറിക്ക് ചാര്‍ജ് കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

6815

മൊബൈല്‍ ബ്ളഡ് ബാങ്ക്

ശ്രീ. ജി. സുധാകരന്‍

,, ബാബു. എം.പാലിശ്ശേരി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ രക്തബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിവരിക്കുമോ;

(ബി)വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ രക്തബാങ്കുകളുടെ നവീകരണവും വ്യാപനവും നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ബ്ളഡ് ബാങ്കിന്റെയും ശേഖരിക്കുന്ന രക്തത്തിന്റെയും ഗുണനിലവാരം, ശുചിത്വം എന്നിവ ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(ഡി)രക്തദാതാക്കളുടെ എണ്ണത്തില്‍ വന്‍കുറവ് വന്നുകൊണ്ടിരിക്കുന്നത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

()രക്തബാങ്കുകള്‍ ഇല്ലാത്ത പ്രദേശങ്ങളിലെ ആശുപത്രികളില്‍ അടിയന്തിരമായി രക്തം നല്‍കുന്നതിനും അതാതിടങ്ങളില്‍ നിന്നും രക്തം സ്വീകരിക്കുന്നതിനുമുള്ള സൌകര്യങ്ങളോടുകൂടിയ മൊബൈല്‍ ബ്ളഡ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6816

യുവജനങ്ങളില്‍ കണ്ടു വരുന്ന വയോജന രോഗങ്ങള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()സംസ്ഥാനത്ത് വയോജനങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന സന്ധി വേദനയും അസ്ഥിയുടെ തേയ്മാനവും ഓര്‍മ്മക്കുറവ് പോലുള്ള പല രോഗങ്ങളും യുവജനങ്ങളിലും കണ്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തു നടപടിയാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷ നേടാനാവശ്യമായ ബോധവല്‍ക്കരണവും ചികിത്സക്കുമുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ?

6817

സമഗ്ര ദന്താരോഗ്യനയം

ശ്രീ. കെ. മുരളീധരന്‍

()സംസ്ഥാനത്ത് സമഗ്ര ദന്താരോഗ്യ നയം പ്രഖ്യാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)സംസ്ഥാനത്തെ ജനസംഖ്യയില്‍ മുതിര്‍ന്നവരിലും കുട്ടികളിലും എത്ര ശതമാനം പേരിലാണ് ദന്തരോഗങ്ങള്‍ കണ്ടുവരുന്നത്;

(സി)സര്‍ക്കാര്‍ ആശുപത്രികളില്‍ ദന്തരോഗ വിഭാഗങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ;

(ഡി)ജില്ലാതലത്തില്‍ ഡന്റല്‍ ഹൈജീനിസ്റുകളുടെ പ്രൊമോഷന്‍ തസ്തികയായി ഡന്റല്‍ ഹെല്‍ത്ത് ഓഫീസര്‍ തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ?

6818

ദന്ത വദന രോഗങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

()സംസ്ഥാനത്തെ ആരോഗ്യ വകുപ്പില്‍ ദന്ത-വദന രോഗങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാന്‍ നിലവിലുള്ള ഡന്റല്‍ ഹൈജീനിസ്റുകളെ ഉപയോഗിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഡന്റല്‍ ഹൈജീനിസ്റുകളെ സംസ്ഥാനത്തെ സ്കൂളുകളില്‍ ബോധവത്കരണ ക്ളാസ്സുകള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തുമോ എന്ന് വ്യക്തമാക്കുമോ;

(സി)ഡോ. മോഹനന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള പ്രൊമോഷന്‍ തസ്തികകള്‍ ഡന്റല്‍ ഹൈജീനിസ്റുകള്‍ക്ക് അനുവദിച്ച് നല്‍കുവാന്‍ നടപടി ഉണ്ടാകുമോ;

(ഡി)ഡന്റല്‍ ഹൈജീനിസ്റുകളെ 1948 ലെ Dentist Act ന് വിരുദ്ധമായി Dental Chair Side Assistance ജോലികള്‍ ചെയ്യുവാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6819

സര്‍ക്കാര്‍ ദന്തല്‍ യൂണിറ്റുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. . പ്രദീപ്കുമാര്‍

()സംസ്ഥാനത്ത് ദന്തവദന രോഗങ്ങള്‍ വ്യാപകമാകുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ ദന്തല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി ശക്തിപ്പെടുത്താത്തതിനാല്‍ സാധാരണക്കാര്‍ സ്വകാര്യ ദന്തല്‍ ക്ളീനിക്കുകളെ ആശ്രയിക്കേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)2011-2012 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ദന്തല്‍ യൂണിറ്റുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക ബജറ്റില്‍ നീക്കിവച്ചിരുന്നുവെന്നും അതില്‍ എത്ര ചെലവഴിച്ചുവെന്നും പരിശോധിച്ചിട്ടുണ്ടോ;

(ഡി)സര്‍ക്കാര്‍ ദന്തല്‍ യൂണിറ്റുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

6820

വൈക്കം നിയോജക മണ്ഡലത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍

ശ്രീ. കെ. അജിത്

()വൈക്കം നിയോജക മണ്ഡലത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാത്തതായി കണ്ടെത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന് പറയുമോ ;

(ബി)പ്രസ്തുത പി.എച്ച്.സി.കളില്‍ എവിടെയൊക്കെ ശയ്യാവലംബി കളായ രോഗികള്‍ക്ക് സഹായകരമായ ഉപകരണങ്ങള്‍ വിതരണം നടത്തിയിട്ടുണ്ട്; ഏതെങ്കിലും പി.എച്ച്.സി കളില്‍ പ്രസ്തുത രീതിയില്‍ വിതരണം നടത്താത്തതായി കണ്ടെത്തിയിട്ടുണ്ട് ; ഉണ്ടെങ്കില്‍ അതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ ;

(സി)പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ വഴി രോഗികള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ചെയ്തുവരുന്നത്; ഇതില്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് എന്തെങ്കിലും പ്രത്യേക പരിഗണന നല്‍കാറുണ്ടോ ?

6821

കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികള്‍ക്ക് ധനസഹായം

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ രോഗികള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നതെന്ന് അറിയിക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കിയെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ ?

6822

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സൌകര്യം

ശ്രീ. എം. ഹംസ

()സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൌകര്യം ഏര്‍പ്പെടുത്തുവാന്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അടിയന്തിരമായി ഏര്‍പ്പെടുത്തുമോ ;

(ബി)നിലവില്‍ പാലക്കാട് ജില്ലയിലെ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ് ഡയാലിസിസ് സൌകര്യമുളളത് ; വിശദാംശം ലഭ്യമാക്കാമോ ;

(സി)ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സൌകര്യം ഏര്‍പ്പെടുത്തുമോ ; വിശദാംശം ലഭ്യമാക്കാമോ ?

6823

സര്‍ക്കാര്‍ കണ്ണാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()തിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാറുണ്ടോ;

(ബി) മെഡിക്കല്‍ കോര്‍പ്പറേഷന്റെ മരുന്നുവിതരണം നിലച്ചതോടെ, അവശ്യമരുന്നുകളും സാധന സാമഗ്രികളും പുറത്തുനിന്നും വാങ്ങേണ്ടിവരുന്ന അവസ്ഥ ഗൌരവമായി കാണുന്നുണ്ടോ ;

(സി)എങ്കില്‍ പ്രസ്തുത കണ്ണാശുപത്രിയുടെ ദുഃസ്ഥിതിക്ക് പരിഹാരമുണ്ടാക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമോ?

6824

വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകാത്തത്

ശ്രീമതി കെ. എസ്. സലീഖ

()ഒരു ഡോക്ടറെ പഠിപ്പിച്ചെടുക്കുവാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കുന്ന തുക എത്ര; ഓരോ വര്‍ഷവും ആയതിലേക്കായി എത്ര കോടി രൂപ ചെലവഴിക്കുന്നു; വിശദമാക്കുമോ;

(ബി)ഇത്തരത്തില്‍ സംസ്ഥാന ഖജനാവില്‍ നിന്നും പൊതുജനങ്ങളുടെ നികുതിയിനം ഉപയോഗിച്ച് ഡോക്ടര്‍മാരെ പഠിപ്പിച്ചെടുത്താല്‍ ഇവര്‍ കുറച്ചുപേര്‍ സമൂഹത്തിനോട് നീതി പുലര്‍ത്തുന്നില്ലെന്നുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വിശദമാക്കുമോ;

(ഡി)സംസ്ഥാന ഖജനാവില്‍ നിന്നും ചെലവ് വഹിച്ച് ഡോക്ടര്‍ ആകുന്നവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കാതെ സ്വകാര്യ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ച് കുടുതല്‍ കാശുണ്ടാക്കുന്ന പ്രവണത കൂടിവരുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

(എഫ്)വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി എത്ര സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കുന്നത്; ഇത്തരം ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ എന്തൊക്കെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ

6825

ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ നിയന്ത്രണത്തിലുളള ഒഫ്താല്‍മിക് അസിസ്റന്റുമാര്‍

ശ്രീ. ജി.എസ്. ജയലാല്‍

()ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്റെ നിയന്ത്രണത്തില്‍ എത്ര ഒഫ്്താല്‍മിക് അസിസ്റന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥാപനം തിരിച്ച് പറയുമോ;

(ബി)പ്രസ്തുത ജീവനക്കാരില്‍ എത്ര പേരാണ് ഇരട്ട നിയന്ത്രണം ഒഴിവാക്കലിലൂടെ ഡി.എം..യില്‍ എത്തിയത്; ഗ്രേഡ് തിരിച്ചുള്ള എണ്ണം അറിയിക്കുമോ;

(സി)ഡി.എം..യിലേക്ക് ഒഫ്താല്‍മിക് അസിസ്റന്റുമാരെ നിയമിച്ചപ്പോള്‍ ആരോഗ്യ വകുപ്പില്‍ നിലനിന്നിരുന്ന ഗ്രേഡ് അനുപാതം ഡി.എം..യിലും നിലനിറുത്തിയിരുന്നുവോ; ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ നിലവിലുണ്ടോ;

(ഡി)ഡി.എം..യില്‍ ഒഫ്താല്‍മിക് അസിസ്റന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്ര കേസ്സുകള്‍ നിലവിലുണ്ട്; ഈ കേസിന്‍മേല്‍ രണ്ടു വകുപ്പുകളിലും നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

()ഡി.എം.. നിയമനത്തില്‍ എത്തിയ പ്രസ്തുത ജീവനക്കാരുടെ നിയമന അര്‍ഹത പരിശോധിക്കുവാനും അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അവരെ മടക്കി ഡി.എച്ച്.എസ് ലേക്ക് അയക്കുവാനും തയ്യാറാകുമോ; ഇത്തരം പോരായ്മകള്‍ കടന്നു കൂടുവാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ ശ്രദ്ധിക്കുമോ ?

6826

ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ്

ശ്രീ. പി.സി. ജോര്‍ജ്

ഡോ: എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, എം.വി. ശ്രേയാംസ് കുമാര്‍

()കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സിയായ എന്‍.സി.വി.റ്റി യുടെ അംഗീകാരമുളള ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സിനെ സംബന്ധിച്ച് വിലയിരുത്തിയിട്ടുണ്ടോ ;

(ബി)പ്രസ്തുത കോഴ്സിന്റെ സിലബസും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സിന്റെ സിലബസും ഒന്നുതന്നെയാണോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)പ്രസ്തുത കോഴ്സില്‍ വിജയകരമായി പഠനം പൂര്‍ത്തീകരിച്ചിട്ടുളള ട്രെയിനികള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയി നിയമനം ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ;

(ഡി)പ്രസ്തുത കോഴ്സ് പാസ്സായിട്ടുളളവരെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടിട്ടുളള പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

6827

ബി.എസ്.സി/എം.എസ്.സി. ഒപ്ടോമെട്രി കോഴ്സ്നടത്തുന്ന സ്ഥാപനങ്ങള്‍

ശ്രീ. ജി. എസ്. ജയലാല്‍

()സംസ്ഥാനത്ത് ബി.എസ്.സി./എം.എസ്.സി. ഒപ്ടോമെട്രി കോഴ്സ് നടത്തുന്ന എത്ര സ്ഥാപനങ്ങള്‍ നിലവിലുണ്ട്; സ്ഥാപനങ്ങളുടെ പേര് സഹിതം അറിയിക്കുമോ;

(ബി)ഈ സ്ഥാപനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എത്ര സ്ഥാപനങ്ങള്‍ ഉണ്ട്; അവ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുമോ;

(സി)ട്യൂട്ടര്‍ ടെക്നീഷ്യന്‍ (ഒപ്ടോമെട്രി) നിയമനത്തിനുള്ള യോഗ്യത/നിയമനരീതി/നിലവിലുള്ള ഒഴിവുകള്‍ ഇവയെ സംബന്ധിച്ച വിശദാംശം വ്യക്തമാക്കുമോ?

6828

മാവേലിക്കര മണ്ഡലത്തിലെ നഴ്സിംഗ് കോളേജ്

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തില്‍ നഴ്സിംഗ് കോളേജ് അനുവദിച്ചിട്ടുണ്ടോ;

(ബി)ആയതിന് എത്ര തുകയാണ് വകയിരുത്തിയിരിക്കുന്നത്;

(സി)ആയതിന് ഭരണാനുമതി ലഭ്യമായത് എന്നാണ്; ഇതിന്റെ ജി.ഒ യുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)മാവേലിക്കര മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയെത്രയാണ്;

()ഓരോ പഞ്ചായത്തിനും എത്ര തുക വീതം അനുവദിച്ചു; എത്ര തുക വിനിയോഗിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6829

സുപ്രീംകോടതി വിധിപ്രകാരം സര്‍ക്കാരിന് ലഭിക്കേണ്ട എം.ബി.ബി.എസ്. സീറ്റുകള്‍

ശ്രീ. പി.റ്റി.. റഹീം

()2007-ല്‍ അടിസ്ഥാന യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥികളെ എം.ബി.ബി.എസ്. കോഴ്സിന് പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബഹു. സുപ്രീംകോടതി പുറപ്പെടുവിച്ച 1015/2012 സിവില്‍ അപ്പീല്‍ വിധിപ്രകാരം വിവിധ കോളേജുകള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കേണ്ട എം.ബി.ബി.എസ്. സീറ്റുകള്‍ ഈ വര്‍ഷം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി)കോടതിവിധിയുടെ അന്ത:സത്ത ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ഫീസായ 25,000/- രൂപയ്ക്ക് പ്രസ്തുത സീറ്റുകളില്‍ പഠനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുമോ;

(സി)കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനുമായി സര്‍ക്കാരുണ്ടാക്കിയ കരാറില്‍ പ്രസ്തുത സീറ്റുകള്‍ ഉള്‍പ്പെടുത്തിയതിലൂടെ മാനേജ്മെന്റുകള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ആറുകോടി നാല്‍പത്തിയേഴ് ലക്ഷത്തി അമ്പതിനായിരം രൂപ (6,47,50,000/-) അധികനേട്ടമുണ്ടാവുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മാനേജ്മെന്റുകളുമായി സീറ്റ് ധാരണാ കരാറില്ലെങ്കിലും പ്രസ്തുത സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കാന്‍ മാനേജ്മെന്റുകള്‍ ബാധ്യസ്ഥരാണോ; വ്യക്തമാക്കുമോ;

()എം..എസ്. മെഡിക്കല്‍ കോളേജ് വിട്ടുതരേണ്ട 27 സീറ്റും ഈ വര്‍ഷം തന്നെ സര്‍ക്കാരിന് ലഭ്യമാകുമോ;

(എഫ്)എങ്കില്‍ പ്രസ്തുത സീറ്റില്‍ സര്‍ക്കാര്‍ ഫീസായ 25,000/- രൂപയ്ക്ക് പഠനം നടത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുമോ; വ്യക്തമാക്കുമോ?

6830

സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനം

ശ്രീ. എം. പി. വിന്‍സെന്റ്

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

()സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനം നല്‍കണമെന്ന നിര്‍ദ്ദേശം വരുവാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കുമോ ;

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങളോട് സര്‍ക്കാരിന്റെ അഭിപ്രായമെന്താണ് ; വിശദമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.