UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

381

ആര്‍.ജി.ജി.വൈ. പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതീകരണം

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ആര്‍.ജി.ജി.വൈ പദ്ധതി പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ എത്ര പ്രദേശങ്ങളാണ് വൈദ്യുതീകരിച്ചിട്ടുളളതെന്നും ഇനി എത്ര പ്രദേശങ്ങള്‍ വൈദ്യുതീകരിക്കാനുണ്ടെന്നും വ്യക്തമാക്കുമോ?

382

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ.ജെയിംസ് മാത്യു

() തളിപ്പറമ്പ് നിയോജക മണ്ഡലം സമ്പൂര്‍ണ്ണ

വൈദ്യുതീകരണം പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;

(ബി) ഇതിനകം ഈ മണ്ഡലത്തില്‍ എത്ര പഞ്ചായത്തുകളിലെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്; ഇതിനായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍, എം.എല്‍.. ഫണ്ട്, ബോര്‍ഡ് വിഹിതം, തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം എന്നീ ക്രമത്തില്‍ അറിയിക്കാമോ?

383

വൈദ്യുതിവല്‍ക്കരണ നടപടികള്‍

ശ്രീ. വി. ശശി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വൈദ്യുതിവല്‍ക്കരണ

നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എത്ര ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അംഗീകാരത്തോടെയുള്ള കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ വൈദ്യുതി ലഭിക്കുന്നതിന് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ ?

384

വൈദ്യുതി കണക്ഷനുളള അപേക്ഷകള്‍

ശ്രീ. . കെ. ബാലന്‍

() 2011 മേയ് മാസം വരെ പുതിയ വൈദ്യുതി കണക്ഷനുളള എത്ര അപേക്ഷകള്‍ ബാക്കിയുണ്ടായിരുന്നു; കാറ്റഗറി, ജില്ല എന്നിവ തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി) ഇതില്‍ എത്ര അപേക്ഷകര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കി, കാറ്റഗറി, ജില്ല എന്നിവ തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി) 2011 മേയ് മാസത്തിനുശേഷം പുതിയ വൈദ്യുതി കണക്ഷനുളള എത്ര അപേക്ഷകള്‍ ലഭിച്ചു; ഇതില്‍ എത്ര അപേക്ഷകര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കി; വിശദമായ കണക്ക്, കാറ്റഗറി, ജില്ല എന്നിവ തിരിച്ച് നല്‍കുമോ;

(ഡി) 2006 മേയ് മാസത്തില്‍ വൈദ്യുതി കണക്ഷനുളള എത്ര അപേക്ഷകളാണ് കുടിശ്ശികയുണ്ടായിരുന്നത്; കാറ്റഗറി, ജില്ല എന്നിവ തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?

385

വൈദ്യുതി കണക്ഷന്‍

ശ്രീ. റ്റി.വി. രാജേഷ്

() വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കണമെന്ന് നിര്‍ദ്ദേശിച്ച് കെ.എസ്..ബി ഉത്തരവിറക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് മേശപ്പുറത്തു വയ്ക്കുമോ ; പ്രസ്തുത ഉത്തരവ് ദാരിദ്യ്രരേഖയ്ക്കു താഴെ ഉള്ളവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും ഉണ്ടാക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്തിട്ടുണ്ടോ ; വ്യക്തമാക്കാമോ ;

(ബി) വൈദ്യുതി കണക്ഷന് വികലാംഗര്‍ അര്‍ബുദരോഗികള്‍, ജവന്മാര്‍ എന്നിവര്‍ക്ക് ലഭിച്ചിരുന്ന മുന്‍ഗണന ഇപ്പോള്‍ നിലവിലുണ്ടോ ?

386

സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

ശ്രീ. മോന്‍സ് ജോസഫ്

() സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഈ വര്‍ഷം ഏതെല്ലാം പഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്;

(സി) പാവപ്പെട്ടവര്‍ക്കും, പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുമുള്ള കുടില്‍ ജ്യോതി പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ എന്നും ഇല്ലെങ്കില്‍ അതിനുള്ള കാരണം എന്താണെന്നും വെളിപ്പെടുത്താമോ?

387

മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. പി. കെ. ബഷീര്‍

() ആര്‍. ജി. ജി. . വൈ. പദ്ധതിപ്രകാരമുള്ള സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവൃത്തികള്‍ മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ടോ;

(ബി) പ്രസ്തുത പ്രവൃത്തികള്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

388

തവന്നൂര്‍ നിയോജക മണ്ഡലത്തിലെ വൈദ്യുതി കണക്ഷന്‍

ഡോ. കെ.ടി. ജലീല്‍

() തവന്നൂര്‍ നിയോജക മണ്ഡലത്തില്‍ വൈദ്യുതി കണക്ഷനുവേണ്ടി പണമടച്ച് കാത്തിരിക്കുന്ന എത്ര അപേക്ഷകര്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഏത് മാസം വരെ സി.ഡി. അടച്ച ആളുകള്‍ക്കാണ് വൈദ്യുതി കണക്ഷന്‍ നല്‍കിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

389

തവനൂരില്‍ പുതുതായി നല്‍കിയ ഗാര്‍ഹിക കണക്ഷനുകള്‍

ഡോ. കെ. ടി. ജലീല്‍

() ഈ വര്‍ഷം തവനൂരില്‍ പുതുതായി എത്ര ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്;

(ബി) പ്രസ്തുത ആവശ്യത്തിലേയ്ക്കായി ഏതെല്ലാം പദ്ധതികളില്‍ നിന്നാണ് തുക ലഭിച്ചത് എന്ന് വ്യക്തമാക്കാമോ ?

390

വൈദ്യുതി നിരക്ക് വര്‍ദ്ധന

ശ്രീ. കെ. രാധാകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കുമോ?

391

വൈദ്യുതി നിരക്ക് വര്‍ദ്ധന

ശ്രീ. . കെ. ബാലന്‍

2011 മേയ് മാസത്തിന് ശേഷം എത്ര പ്രാവശ്യം വൈദ്യുതി സര്‍ചാര്‍ജ്, വൈദ്യുതിചാര്‍ജ് എന്നിവയില്‍ വര്‍ദ്ധന വരുത്തി; വര്‍ദ്ധനവിന്റെ വിശദാംശങ്ങള്‍ നല്‍കാമോ?

392

നഗരപ്രദേശങ്ങളിലെ വൈദ്യുതി വിതരണം

ശ്രീ. ബാബു. എം. പാലിശ്ശേരി

() നഗരപ്രദേശങ്ങളിലെ വൈദ്യുതി വിതരണം അണ്ടര്‍ ഗ്രൌണ്ട് കേബിള്‍ വഴിയാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി മുനിസിപ്പാലിറ്റികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണ്;

(സി) കുന്നംകുളം നഗരസഭയെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

393

വൈദ്യുതി ഉല്പാദനവും ഉപഭോഗവും

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉല്‍പ്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കണക്ക് ലഭ്യമാക്കുമോ;

(ബി) അതില്‍ ജലവൈദ്യുതി, താപവൈദ്യുതി, കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ഇതര സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി എന്നിവ ശരാശരി പ്രതിദിനം എത്ര മെഗാവാട്ട് വീതം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വൈദ്യുതി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെങ്കിലും പുതിയ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

394

എനിവേയര്‍ പേയ്മെന്റ് ഫെസിലിറ്റി

ശ്രീ. എം. ഹംസ

() വിദ്യുച്ഛക്തി ഉപഭോക്താക്കള്‍ക്ക് എനിവേയര്‍ പേയ്മെന്റ് ഫെസിലിറ്റി നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള ബില്‍ പേയ്മെന്റ് സംവിധാനം നിലവിലുണ്ടോ; എങ്കില്‍ എവിടെയൊക്കെയാണ് നിലവിലുള്ളത്; ഇല്ലെങ്കില്‍ ഈ സംവിധാനം എന്നത്തേക്ക് നടപ്പിലാക്കാനാവുമെന്നും എവിടെയെല്ലാം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?

395

പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിംഗും

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിംഗും ഏര്‍പ്പെടുത്തിയിരുന്നോ എന്ന് വ്യക്തമാക്കുമോ ;

(ബി) ഉണ്ടെങ്കില്‍ ഏതെല്ലാം സന്ദര്‍ഭങ്ങളില്‍ എത്ര ദിവസമായിരുന്നു ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് വിശദമാക്കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ എത്ര ദിവസം പവര്‍ക്കട്ടും ലോഡ്ഷെഡ്ഡിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ ?

396

വൈദ്യുതി ഉപഭോഗം

ശ്രീ. എം. ഉമ്മര്‍

() 2011 മെയ് മുതല്‍ 2012 മാര്‍ച്ച് വരെ സംസ്ഥാനത്ത് ഓരോ മാസവും എത്ര മെഗാവാട്ട് വൈദ്യുതി വീതമാണ് ഉപയോഗിച്ചത് ; വ്യക്തമാക്കാമോ ;

(ബി) ഇതില്‍ കേന്ദ്ര പൂളില്‍ നിന്ന് എത്ര യൂണിറ്റ് വൈദ്യുതി കേരളത്തിന് ലഭിച്ചു ;

(സി) ലോഡ് ഷെഡിംഗിലൂടെ വൈദ്യുതിയുടെ ഉപയോഗം എത്രകണ്ട് കുറക്കാനായി ;

(ഡി) ഈ വര്‍ഷം ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമോയെന്നറിയിക്കുമോ ?

397

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വൈദ്യുതി ഉപയോക്താക്കളില്‍നിന്നും സര്‍ചാര്‍ജ്ജായി എന്തു തുക ഇതിനകം ഈടാക്കിയിട്ടുണ്ട്;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിനായി വൈദ്യുതിബോര്‍ഡ് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചത്; വിശദമാക്കാമോ;

(ഡി) വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() ഉണ്ടെങ്കില്‍ ഏതെല്ലാം നിലയിലുളള വര്‍ദ്ധനവാണ് വരുത്താനുദ്ദേശിക്കുന്നതെന്നും എന്ന് ഇത് നിലവില്‍ വരികയെന്നും വിശദമാക്കാമോ?

398

ബചത്ത് ലാമ്പ് യോജന

ശ്രീ. പി. സി. വിഷ്ണുനാഥ്

,, .സി. ബാലകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, കെ. അച്ചുതന്‍

() ബചത്ത് ലാമ്പ് യോജനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി) സംസ്ഥാനത്ത് ഈ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(സി) ഈ പദ്ധതിയുടെ നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

399

മാലിന്യത്തില്‍ നിന്നും വൈദ്യുതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, പി. . മാധവന്‍

,, പി. സി. വിഷ്ണുനാഥ്

,, . സി. ബാലകൃഷ്ണന്‍

() മാലിന്യത്തില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദാംശം നല്‍കാമോ ;

(ബി) ഇക്കാര്യത്തില്‍ എന്തൊക്കെ പദ്ധിതകളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(സി) ഇതിനായി പഠനം നടത്താന്‍ ആരെയെങ്കിലും ചുമതലപ്പെടുത്തുമോ;

(ഡി) കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ ?

400

ബയോ-മാസ്സ് എനര്‍ജി പ്രൊഡക്ഷന്‍

ശ്രീ. വി. ശശി

() എല്ലാ നഗരങ്ങളിലും ബയോ-മാസ്സ് എനര്‍ജി പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം നഗരങ്ങളില്‍ ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഓരോ യൂണിറ്റുകളും ആരംഭിക്കുന്നതിനുണ്ടായ സാമ്പത്തിക ചെലവ് എത്രയാണ് ഇതിനാവശ്യമായ തുക എവിടെ നിന്നാണ് കണ്ടെത്തിയത്; വിശദമാക്കാമോ;

(സി) ഇത്തരം യൂണിറ്റുകള്‍ പട്ടണങ്ങളിലും പട്ടണ സ്വഭാവമുളള ഗ്രാമങ്ങളിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

401

സൌരഗൃഹ പദ്ധതി

ശ്രീ. . കെ. ശശീന്ദ്രന്‍

() സൌരഗൃഹപദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരങ്ങളും പുരോഗതിയും വ്യക്തമാക്കാമോ;

(ബി) ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ?

402

പുനരാവിഷ്കൃത ത്വരിത ഊര്‍ജ്ജ വികസന നവീകരണ പരിപാടി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

ശ്രീമതി. ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() വൈദ്യുതി വിതരണം മെച്ചപ്പെടുത്താനും പ്രസരണ നഷ്ടം കുറയ്ക്കാനുമുളള ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട് ഇതില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി) പുനരാവിഷ്കൃത ത്വരിത ഊര്‍ജ്ജ വികസന നവീകരണ പരിപാടി സംസ്ഥാനത്ത് നടപ്പാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതെന്നാണ്;

(സി) ഈ പദ്ധതി യഥാസമയം നടപ്പാക്കാന്‍ കഴിയാതെ പോയതെന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ ;

(ഡി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ വൈദ്യുതി പ്രസരണ-വിതരണ രംഗത്ത് എന്തെല്ലാം നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ; ഈ പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും എന്തു സഹായം ലഭിച്ചിട്ടുണ്ട് ?

403

പ്രകൃതി വാതക വിതരണത്തിന് സംയുക്ത സംരംഭം

ശ്രീ. പാലോട് രവി

,, എം. പി. വിന്‍സെന്റ്

,, റ്റി.എന്‍ പ്രതാപന്‍

,, എം.. വാഹീദ്

() സംസ്ഥാനത്ത് പ്രകൃതി വാതക വിതരണത്തിന് സംയുക്ത സംരംഭം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത സംരംഭം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി ഏതാണ് ;

(സി) ഏതെല്ലാം കമ്പനികളുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കുമോ?

404

വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ സൌരോര്‍ജ്ജ വിളക്കുകള്

ശ്രീമതി കെ. കെ. ലതിക

() വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) സൌരോര്‍ജ്ജ വിളക്കുകള്‍ സൌജന്യമായി നല്‍കി വൈദ്യുതി ലാഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

405

വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ഉപഭോഗം

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ആവിഷ്കരിച്ചിട്ടുള്ള ദീര്‍ഘകാല പദ്ധതികള്‍ ഏതെല്ലാമാണ് എന്ന് വിശദീകരിക്കാമോ; ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ ആരംഭിച്ചു എന്ന് വിശദമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും ബഡ്ജറ്റില്‍ വകയിരുത്തിയ തുക എത്രയെന്ന് വ്യക്തമാക്കാമോ ;

(സി) സംസ്ഥാനം നേരിടുന്ന വൈദ്യുതി കമ്മി പരിഹരിക്കുന്നതിന് കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദീകരിക്കാമോ ?

406

വൈദ്യുതാഘാതമേറ്റ് മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

ശ്രീമതി കെ. എസ്. സലീഖ

() വൈദ്യുതി ലൈനുകള്‍, ഡൊമസ്റിക് കണക്ഷനുകള്‍, നെറ്റ് വര്‍ക്ക് കേബിളുകള്‍ എന്നിവയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് വൈദ്യുതത്തൊഴിലാളികളും സാധാരണക്കാരും മരണമടയുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ തടയാനും, ജീവഹാനി ഒഴിവാക്കാനും ഉപകരിക്കുന്ന ആധുനിക ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഇത്തരത്തില്‍ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ട്; ഇത്തരത്തില്‍ മരണപ്പെടുന്നവരുടെ എല്ലാ കുടുംബത്തിനും ധനസഹായം നല്‍കിയോ; ഓരോ കുടുംബത്തിനും നല്‍കിയ ധനസഹായം എത്ര വീതമാണെന്ന് വിശദമാക്കുമോ ?

407

വൈദ്യുതി നിരക്ക് വര്‍ദ്ധനയും ഗാര്‍ഹിക ഉപഭോക്താക്കളും

ശ്രീ.എം. ചന്ദ്രന്‍

() വൈദ്യുതി നിരക്ക് വര്‍ദ്ധന നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) യൂണിറ്റിന് എത്ര രൂപയാണ് വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഗാര്‍ഹിക ഉപഭോക്താക്കളെ നിരക്കുവര്‍ദ്ധനയില്‍ നിന്നും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എത്ര യൂണിറ്റ്വരെ ഉപയോഗിക്കുന്നവരെയാണ് ഒഴിവാക്കുന്നത്?

408

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, ബെന്നി ബെഹനാന്‍

,, . പി. അബ്ദുള്ളക്കുട്ടി

() വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണ്;

(ബി) എനര്‍ജി സേവിംഗ് നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) എങ്കില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ ?

409

മാലിന്യനിര്‍മ്മാര്‍ജ്ജന പ്ളാന്റുകള്‍

ശ്രീ. കെ. എം. ഷാജി

() അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മാലിന്യനിര്‍മ്മാര്‍ജ്ജന പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതി നടപ്പാക്കിവരുന്നുണ്ടോ;

(ബി) ഇതുപ്രകാരം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും എത്ര പ്ളാന്റുകള്‍ ഇതുവരേയും സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഇതിനായി ഗുണഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന സബ്സിഡി നിരക്ക് വിശദമാക്കുമോ;

(ഡി) ഇത്തരത്തില്‍ സ്ഥാപിച്ച പ്ളാന്റുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചിട്ടുണ്ടോ;

() പ്ളാന്റ് സ്ഥാപിച്ചിട്ടുള്ളവര്‍ക്കെല്ലാം സബ്സിഡി അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോള്‍ അത് അനുവദിക്കുമെന്ന് വ്യക്തമാക്കുമോ?

410

ജൈവദ്രവ്യ ഊര്‍ജ്ജ ഉത്പാദന യൂണിറ്റുകള്‍

ശ്രീ. ജെയിംസ് മാത്യൂ

() കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതുപ്രകാരം ഏതെല്ലാം നഗരങ്ങളില്‍ ജൈവദ്രവ്യ ഊര്‍ജ്ജ ഉത്പാദന യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്; ആയവയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;

(ബി) ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നും ഇതുസംബന്ധമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശവും അറിയിക്കാമോ?

411

"സോളാര്‍ ഫോട്ടോ വോള്‍ടെയ്ക്ക് ഇന്‍വെര്‍ട്ടേഴ്സ്''

ശ്രീ. സി. ദിവാകരന്‍

() "സോളാര്‍ ഫോട്ടോ വോള്‍ടെയ്ക്ക് ഇന്‍വെര്‍ട്ടേഴ്സ് പീക്ക്ലോഡ് കുറയ്ക്കുന്നതിനുവേണ്ടി സ്ഥാപിക്കുമെന്നുള്ള പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് എവിടെയല്ലാം സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഇതിനുവേണ്ടി എന്തു തുക കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചിലവാക്കിയെന്നും ഏത് സ്രോതസ്സില്‍ നിന്നാണ് തുക കണ്ടെത്തിയതെന്നും വ്യക്തമാക്കാമോ;

(സി) പ്രസ്തുത പദ്ധതി നടപ്പിലാക്കിയതിലൂടെ കെ. എസ്. . ബി. കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?

412

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ

ശ്രീ. റ്റി.വി. രാജേഷ്

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ?

413

ചേര്‍ത്തല ആട്ടോകാസ്റ് റെയില്‍വേ ബോഗി നിര്‍മ്മാണ യൂണിറ്റ്

ശ്രീ. പി. തിലോത്തമന്‍

() 2007-ല്‍ റെയില്‍വേ ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച ചേര്‍ത്തല ആട്ടോകാസ്റ് റെയില്‍വേ ബോഗി നിര്‍മ്മാണ യൂണിറ്റ് റെയില്‍വേ കൈവിടുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടുട്ടുണ്ടോ; ഇതു സംബന്ധിച്ച എന്തെങ്കിലും അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി) ആട്ടോകാസ്റ് റെയില്‍വേ ബോഗി നിര്‍മ്മാണ യൂണിറ്റ് വീണ്ടുകിട്ടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കാമോ;

(സി) പ്രസ്തുത യൂണിറ്റ് വീണ്ടുകിട്ടുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

414

ബുള്ളറ്റ് ട്രെയിന്‍

ശ്രീ. കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

() സംസ്ഥാനത്ത് ബുള്ളറ്റ് ട്രെയിന്‍ തുടങ്ങാനുള്ള സാദ്ധ്യതാ പഠനം നടത്തുന്നത് ആരാണ്;

(ബി) ഈ പദ്ധതിക്കുള്ള പണം എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്കുമോ;

(സി) പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

415

മോണോ റെയില്‍

ശ്രീ. .റ്റി.ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, .സി.ബാലകൃഷ്ണന്‍

() തലസ്ഥാനത്ത് മോണോറെയില്‍ നടപ്പാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) ഈ പദ്ധതിയുടെ സാദ്ധ്യതാപഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(സി) സാദ്ധ്യതാ പഠന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ഡി) ഇതിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?

T416

കോഴിക്കോട് മോണോറെയില്‍ പദ്ധതി

ശ്രീ. പി. റ്റി.. റഹീം

() കോഴിക്കോട് മോണോറെയില്‍ പദ്ധതിയില്‍ എന്‍..ടി. (NIT) സി.ഡബ്ള്യു.ആര്‍.ഡി.എം, ..എം തുടങ്ങിയ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന എഡ്യുക്കേഷണല്‍ ഹബ്ബ് കുന്ദമംഗലത്തേക്ക് നീട്ടുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഈ കാര്യം കൂടി പഠനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമോ ?

417

രാജ്യറാണി എക്സ്പ്രസ്സിനു അധിക ബോഗി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() നിലമ്പൂര്‍ റോഡ് - തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സെന്‍ട്രല്‍ - നിലമ്പൂര്‍ റോഡ് എന്നീ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ്സില്‍ അധിക ബോഗി അനുവദിക്കണമെന്നാവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതിനായി സത്വര നടപടി സ്വീകരിക്കുമോ ?

418

ചാലക്കുടിയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റോപ്പ്

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി റെയില്‍വേ സ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റോപ്പ് അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി) അനുകൂലമായ എന്തു നടപടി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട് എന്നു വിശദമാക്കാമോ?

419

ഗതാഗതനയം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് ഗതാഗതനയം രൂപീകരിക്കുന്നുണ്ടോ;

(ബി) ഇതിനായി നാറ്റ്പാക്ക് എന്തെല്ലാം പഠനം നടത്തിയിട്ടുണ്ട്;

(സി) പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമാണ്?

420

റോഡ് സുരക്ഷാ ബോധവല്‍ക്കരണം

ശ്രീ. കെ. അച്ചുതന്‍

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതിനായി ഒരു കര്‍മ്മപദ്ധതിയ്ക്ക് രൂപം നല്‍കുമോ ; വിശദമാക്കുമോ ;

(സി) റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) ഇതില്‍ സ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍, സന്നദ്ധ സംഘടനകള്‍ മുതലായവരുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

<<back

next page>>

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.