UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6361

ഇന്‍ലാന്‍ഡ് വാട്ടര്‍ ലീസിംഗ് പോളിസി

ശ്രീ. എസ്. ശര്‍മ്മ

()ഉള്‍നാടന്‍ ജലകൃഷിയുടെ വികസനത്തിന് പൊതു ജലാശയങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഉള്‍നാടന്‍ വാട്ടര്‍ ലീസിംഗ് പോളിസി രൂപീകരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച നയ രൂപീകരണ ശ്രമങ്ങളില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം തുടര്‍നടപടികള്‍ എടുത്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കാമോ ?

6362

ഫിഷറീസ്/അഡാക്ക് വകുപ്പുകളുടെ കീഴില്‍ കുട്ടനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. തോമസ് ചാണ്ടി

()ഫിഷറീസ്/അഡാക്ക് വകുപ്പുകളുടെ കീഴില്‍ കുട്ടനാട്ടില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത വികസന പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6363

കാസര്‍കോട് ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

കാസര്‍കോട് ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തിന് അനുവദിക്കപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം എത്ര വീതമെന്ന് അറിയിക്കുമോ ?

6364

കൊല്ലം ജില്ലയിലെ ഫിഷറീസ് റോഡ് നിര്‍മ്മാണത്തിന് ഭരണാനുമതി

ശ്രീ.ജി.എസ്. ജയലാല്‍

()കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കൊല്ലം ജില്ലയില്‍ ഫിഷറീസ് റോഡ് നിര്‍മ്മാണത്തിലേക്കായി ഭരണാനുമതി നല്‍കിയിരുന്നുവോ.; എങ്കില്‍ എത്ര റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന് തുക ഉള്‍പ്പെടെ അറിയിക്കുമോ ;

(ബി)പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഉള്‍നാടന്‍ മത്സ്യബന്ധന കുടുംബങ്ങളും ഏറെ താമസിക്കുന്ന ചാത്തന്നൂര്‍ മണ്ഡലത്തിലെ പരവൂരും സമീപ പ്രദേശങ്ങളിലെയും റോഡുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് നിവേദനം ലഭിച്ചിരുന്നുവോ;

(സി)എങ്കില്‍ പ്രസ്തുത റോഡുകള്‍ക്ക് കൂടി ഭരണാനുമതി നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

6365

മണലൂര്‍ വാടാനപ്പളളിയിലെ തീരദേശ റോഡുകളുടെ നിര്‍മ്മാണം

ശ്രീ.പി..മാധവന്‍

മണലൂര്‍ നിയോജകമണ്ഡലത്തിലെ തീരദേശ മേഖലയായ വാടാനപ്പള്ളി പഞ്ചായത്തിലെ തീരദേശ റോഡുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിക്കുന്നതു സംബന്ധിച്ച് നിയമസഭാംഗം നല്‍കിയ നിവേദനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ ?

6366

മാവേലിക്കര മണ്ഡലത്തില്‍ ഫിഷറീസ് റോഡുകള്‍

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തില്‍ ഫിഷറീസ് റോഡുകളുണ്ടോ; എങ്കില്‍ പ്രസ്തുത റോഡുകളുടെ ലിസ്റ് ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഫീഷറീസ് വകുപ്പ് മാവേലിക്കര മണ്ഡലത്തില്‍ ചെലവഴിച്ച തുകയെത്രയാണ്; ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6367

ചിറയിന്‍കീഴ്-തീരദേശ റോഡ് പദ്ധതി

ശ്രീ. വി. ശശി

()ഫിഷറീസ് വകുപ്പ് തീരദേശ റോഡ് പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വിശദീകരിക്കാമോ;

(ബി)2006-2011-ല്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് സമര്‍പ്പിച്ച ലിസ്റിലെ റോഡുകളില്‍ തിരുവനന്തപുരം ജില്ലയില്‍ അനുമതി ലഭിച്ചവ ഏതൊക്കെയാണെന്ന് അറിയിക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചിറയിന്‍കീഴ് മണ്ഡലത്തെ തീരദേശറോഡ് പദ്ധതിയില്‍പ്പെടുത്തി റോഡ് പണിയാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ; ഇത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് ഉണ്ടായിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

6368

തുറമുഖവകുപ്പിന് കീഴില്‍ റോഡ് നിര്‍മ്മാണവും നവീകരണവും

ശ്രീ. . ചന്ദ്രശേഖരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മത്സ്യബന്ധനവും തുറമുഖവും വകുപ്പിന്റെ കീഴില്‍ എത്ര തുകയുടെ റോഡ് നിര്‍മ്മാണവും നവീകരണവും നടത്തിയിട്ടുണ്ട് എന്നറിയിക്കാമോ ;

(ബി)കാസര്‍ഗോഡ് ജില്ലയില്‍ അനുവദിച്ച പ്രവൃത്തികളുടെ പേരും തുകയും വ്യക്തമാക്കാമോ ?

6369

തോട്ടപ്പള്ളി ഫിഷറീസ് ആശുപത്രി നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

()തോട്ടപ്പള്ളി ഫിഷറീസ് ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പണി പൂര്‍ത്തീകരിക്കുവാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(ബി)ആശുപത്രി നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണമെന്താണെന്നും എത്ര തുകയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളതെന്നും ഏത് ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതെന്നും വ്യക്തമാക്കുമോ;

(സി)ഏത് ഏജന്‍സിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്; കരാര്‍ പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പൂര്‍ത്തിയാക്കേണ്ടതെന്ന് വ്യക്തമാക്കുമോ?

6370

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ മുഖേന യോഗ്യത നേടിയ വെല്‍സ്പണ്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചകള്‍ പൂര്‍ത്തിയായോ;

(ബി)ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

6371

മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ പാറ പൊട്ടിക്കുന്നതിന് അനുമതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()തുറമുഖ വകുപ്പിന്റെ കീഴില്‍ മലപ്പുറം ജില്ലയിലെ പുളിക്കല്‍ പഞ്ചായത്തില്‍ കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനായി കരിങ്കല്ലുകള്‍ എടുക്കുന്നതിന് സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തുവെന്നും ഇതില്‍ നിന്നും പൊട്ടിച്ചെടുത്ത പാറയുടെ അളവ് വ്യക്തമാക്കുമോ; ഇപ്പോള്‍ ഇവിടെ പാറ പൊട്ടിക്കല്‍ പ്രവൃത്തി നടക്കുന്നുണ്ടോ;

(സി)ഇവിടെ നിന്നും പാറ പൊട്ടിക്കുന്നതിനുള്ള അനുമതിക്കായി സ്വകാര്യ വ്യക്തികളോ ഗ്രൂപ്പുകളോ തുറമുഖ വകുപ്പിനെ സമീപിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി)പ്രസ്തുത സ്ഥലത്ത് പാറ പൊട്ടിക്കുന്നതിനുള്ള അനുമതിയ്ക്കായി പുളിക്കല്‍ പഞ്ചായത്തിന്റെ അപേക്ഷ ലഭിച്ചിരുന്നുവോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

6372

മത്സ്യഗ്രാമം പദ്ധതി

ശ്രീ. കെ. അജിത്

()മത്സ്യഗ്രാമം പദ്ധതിയുടെ വിശദാംശങ്ങളും പുരോഗതിയും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിക്കായി പ്രദേശങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്തെന്നും ഇതിനായി കോട്ടയം ജില്ലയില്‍ നിന്നും ഏതെല്ലാം പ്രദേശങ്ങളെയാണ് തിരഞ്ഞെടുത്തിട്ടുളളതെന്നും വ്യക്തമാക്കുമോ;

(സിഈ പദ്ധതിയുടെ ധനവിനിയോഗത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി)ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

6373

തുറമുഖ ലൈറ്റ് ഹൌസുകള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കേരളത്തിലെ ഏതെല്ലാം തീരദേശ പ്രദേശങ്ങളില്‍ ലൈറ്റ് ഹൌസുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;

(ബി)നിലവിലുള്ള ലൈറ്റ് ഹൌസുകളുടെ സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

6374

കണ്ണൂര്‍ വിമാനത്താവള ഓഹരി മൂലധനം

ശ്രീ. . പി. ജയരാജന്‍

()കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയ്ക്ക് നേരിട്ട് ഓഹരി വിപണിയില്‍ പ്രവേശിക്കുവാന്‍ എന്ത് സാങ്കേതിക തടസ്സമാണ് നിലവിലുളളതെന്നും വ്യക്തമാക്കുമോ;

(ബി)കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ ഓഹരികള്‍ കമ്പനി നേരിട്ട് പബ്ളിക് ഇഷ്യൂ നടത്തുവാന്‍ പാടില്ല എന്നു നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും കോടതിവിധി ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിധിപ്പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണത്തിന് ഓഹരി മൂലധനം സ്വരൂപീക്കുന്നതിലേയ്ക്കായി വേറെ ഏതെങ്കിലും കമ്പനിയോ സൊസൈറ്റിയോ രൂപീകരിക്കുകയുണ്ടായോയെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത കമ്പനിയെക്കുറിച്ചു വിശദമാക്കുവാനും അതിന്റെ ബൈലോയുടെ പകര്‍പ്പ് ലഭ്യമാക്കുവാനും തയ്യാറാകുമോ;

()പ്രസ്തുത കമ്പനിയുടെ/സൊസൈറ്റിയുടെ ബൈലോ പ്രകാരം ലാഭവിഹിത വിഭജനം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ;

(എഫ്)ഇന്ത്യന്‍ കമ്പനീസ് ആക്ട് പ്രകാരം പബ്ളിക് ഇഷ്യൂവിലൂടെ മൂലധനം സ്വരൂപിക്കുന്ന ഒരു കമ്പനി ലാഭവിഭജനം നടത്തുന്നതും ഇപ്പോള്‍ ഓഹരിമൂലധനം സ്വരൂപിക്കുവാന്‍ വേണ്ടി രൂപീകരിച്ചിട്ടുളള സൊസൈറ്റിയുടെ ലാഭവിഹിത വിഭജനരീതിയും തമ്മിലുളള വ്യത്യാസമെന്തന്ന്െ വ്യക്തമാക്കുമോ;

(ജി)കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പ്രമോട്ടര്‍മാര്‍ ആരെല്ലാമെന്നും ചീഫ് പ്രമോട്ടര്‍ ആരെന്നും വ്യക്തമാക്കുമോ?

6375

കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ പങ്കാളികള്

ശ്രീ. . പി. ജയരാജന്‍

()നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയില്‍ പൊതുമേഖലയില്‍ സ്ഥാപിക്കുവാനാണോ, പങ്കാളിത്ത പദ്ധതി പ്രകാരമാണോ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പങ്കാളിത്ത പ്രകാരമാണ് നടപ്പിലാക്കുന്നതെങ്കില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പങ്കാളിത്ത പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)പങ്കാളിത്ത പദ്ധതിയില്‍ അംഗമാകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് സര്‍ക്കാരിനെ സമീപിച്ച ഏജന്‍സികള്‍ ഏതെല്ലാമാണ്;

(ഡി)കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ പങ്കാളികളാകുവാന്‍ ആരെയെല്ലാമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6376

വ്യാജമദ്യം തടയുന്നതിന് നടപടി

ശ്രീ. കെ. അച്ചുതന്‍

,, ആര്‍. സെല്‍വരാജ്

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()വ്യാജ മദ്യം തടയുവാന്‍ കഴിഞ്ഞു എന്നത് കെ. എസ്. ബി. സി. മുഖേനയുള്ള മദ്യവില്‍പ്പന ഉയരുന്നതിന് കാരണമായിട്ടുണ്ടോ; ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)വ്യാജമദ്യ വില്‍പ്പന നടക്കുന്ന പ്രദേശങ്ങളില്‍ കെ. എസ്. ബി. സി. വില്‍പ്പനശാലകള്‍ മുഖേനയുള്ള മദ്യവിതരണം കുറവാണെന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് കെ. എസ്. ബി. സി. അധികൃതര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(സി)ആരോഗ്യത്തിന് ഹാനികരമായ വ്യാജമദ്യം കര്‍ശനമായി തടയുന്നതിനും ഗുണനിലവാരമുള്ള മദ്യത്തിന്റെ വില്‍പ്പന സാധ്യമാക്കുന്നതിനും ആവശ്യമായ വ്യവസ്ഥകള്‍ മദ്യനയത്തില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)വ്യാജ മദ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ എക്സൈസ് സേനയ്ക്കൊപ്പം കെ. എസ്. ബി. സി.യും പങ്കുചേര്‍ന്ന് വ്യാജമദ്യം പൂര്‍ണ്ണമായും തടയുന്നതിന് നടപടി സ്വീകരിക്കുമോ?

6377

എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച്

ശ്രീ. . റ്റി. ജോര്‍ജ്

,, പാലോട് രവി

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

()എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി)എക്സൈസ് വകുപ്പിലെ കഴിവുള്ളവരും സത്യസന്ധരുമായ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6378

എക്സൈസ് വകുപ്പിലെ തെളിയിക്കപ്പെടാത്ത കേസുകള്‍

ശ്രീ. വി.പി. സജീന്ദ്രന്‍

'' കെ. അച്ചുതന്‍

'' വി.റ്റി. ബല്‍റാം

'' .റ്റി. ജോര്‍ജ്

()എക്സൈസ് വകുപ്പില്‍ കഴിഞ്ഞ 5 വര്‍ഷകാലത്തെ തെളിയിക്ക പ്പെടാത്ത കേസുകള്‍ സംബന്ധിച്ച രേഖകള്‍ ലഭ്യമാണോ; എങ്കില്‍ ഒരു ലക്ഷത്തിന് മേല്‍ മൂല്യമുള്ള തൊണ്ടി സാധനങ്ങള്‍ പിടിച്ചെടുത്ത എത്ര കേസ്സുകളുണ്ട്;

(ബി)എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കേസ് അന്വേഷണത്തിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്കാമോ;

(സി)എക്സൈസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം മേഖലാതലത്തിലും സംസ്ഥാന തലത്തിലും രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്കാമോ;

6379

ബിവറേജസ് കോര്‍പ്പറേഷനിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

,, ജോസഫ് വാഴക്കന്‍

()സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള വെയര്‍ ഹൌസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)കമ്പ്യൂട്ടര്‍വല്‍ക്കരണം കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

6380

ഘട്ടം ഘട്ടമായിട്ടുള്ള മദ്യനിരോധനം

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി)സംസ്ഥാനത്തെ മദ്യവില്പനശാലകളിലൂടെ മായമില്ലാത്ത മദ്യം വിതരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; പ്രസ്തുത സംവിധാനം കുറ്റമറ്റതാണോ; അല്ലെങ്കില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അവ കുറ്റമറ്റതാക്കുമോ; വിശദാംശം നല്‍കുമോ ?

6381

വ്യാജമദ്യ ഉല്‍പാദനവും ഉപഭോഗവും

ശ്രീ. വി. ശിവന്‍കുട്ടി

വ്യാജമദ്യ ഉല്‍പാദനവും ഉപഭോഗവും നിര്‍ത്തലാക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കുമോ ?

6382

കള്ളുഷാപ്പുകള്‍ക്ക് അനുമതി നല്‍കല്‍-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം

ശ്രീ. പി. തിലോത്തമന്‍

()കള്ളുഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത തീരുമാനം കേരളത്തിലെ കള്ള്ചെത്ത് വ്യവസായമേഖലയ്ക്കും ആ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം ഒരു തീരുമാനം എടുത്തതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)ബാറുകളും ബാര്‍ഹോട്ടലുകളും മറ്റ് മദ്യവില്പനശാലകളും സ്ഥാപിക്കുന്നതിനും ഉള്ളവ നിലനിറുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടോ; ബാര്‍ ഹോട്ടലുകള്‍/കള്ള് ഷാപ്പുകള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

6383

കള്ളുഷാപ്പുകള്‍ക്ക് അംഗീകാരം

ശ്രീ. എം. ചന്ദ്രന്‍

കള്ളുഷാപ്പുകള്‍ക്ക് അംഗീകാരം നല്‍കുവാനുളള അധികാരം ഇക്കൊല്ലംതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

6384

പാന്‍മസാല കടകളില്‍ റെയ്ഡ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()പാന്‍മസാല വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള അധികാരം എക്സൈസ് വിഭാഗത്തിനു നല്‍കിയിട്ടുണ്ടോ;

(ബി)പാന്‍മസാല വില്‍ക്കുന്ന കടകളില്‍ റെയ്ഡ് നടത്തി അവ പിടിച്ചെടുക്കുന്നതിനും കേസ് രജിസ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുന്നതിനുമായി എക്സൈസ് വകുപ്പ് മുന്‍കൈ എടുക്കുന്ന കാര്യം പരിഗണിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്നറിയിക്കുമോ?

6385

നിരോധിത പുകയില ഉല്പന്നങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()പാന്‍മസാല, ഗുഡ്ക എന്നിവയുടെ നിരോധനത്തെ തുടര്‍ന്ന് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ട പുകയില ഉല്പന്നങ്ങള്‍ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികളെന്തെന്ന് വ്യക്തമാക്കാമോ ;

(ബി)നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ഏതൊക്കെ വകുപ്പുകള്‍ക്കാണ് നിലവില്‍ അധികാരം നല്‍കിയട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി)പ്രസ്തുത വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം ഈ രംഗത്ത് സാദ്ധ്യമാകുന്നുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(ഡി)നിരോധനത്തെ തുടര്‍ന്ന് ഓരോ ജില്ലയില്‍ നിന്നും പിടിച്ചെടുത്ത പുകയില ഉല്പന്നങ്ങളുടെ കണക്ക് വ്യക്തമാക്കാമോ ?

6386

വിദേശമദ്യഷാപ്പുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അനുവദിച്ച വിദേശമദ്യഷാപ്പുകള്‍ ഏതൊക്കെയാണെന്നുള്ളതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6387

ജനറിക് മെഡിസിന്‍ സൌജന്യമായി വിതരണം ചെയ്യുന്ന പദ്ധതി

ശ്രീ. എം. . ബേബി

()സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന എല്ലാ രോഗികള്‍ക്കും സൌജന്യ ജനറിക് മെഡിസിന്‍ വിതരണം ചെയ്യുന്നതിനാവശ്യമായ തുകയില്‍ ഒരു ശതമാനം ബിവറേജസ് കോര്‍പ്പറേഷന്‍ മുഖേന സസ് ഇനത്തില്‍ വകയിരുത്താമെന്ന പ്രഖ്യാപനം എന്നു മുതലാണ് നടപ്പിലാക്കിയതെന്ന് വ്യക്തമാക്കാമോ;

(ബി)മുന്‍വര്‍ഷങ്ങളിലെ വില്പനയെ അടിസ്ഥാനപ്പെടുത്തി സെസ് ഇനത്തില്‍ പ്രതിവര്‍ഷം എത്ര കോടി രൂപ സമാഹരിക്കാന്‍ സാധ്യമാകുമെന്ന് വെളിപ്പെടുത്തുമോ;

(സി)ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ എന്തു തുക സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; പ്രസ്തുത തുക പൂര്‍ണ്ണമായും സൌജന്യ മരുന്നു പദ്ധതിക്ക് കൈമാറുമോ;

(ഡി)ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

6388

യുണൈറ്റഡ് ഡിസ്റിലറി മാറ്റി സ്ഥാപിക്കാന്‍ കോടതി വിധി

ശ്രീ. . കെ. ബാലന്‍

()കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്ന യുണൈറ്റഡ് ഡിസ്റിലറി പാലക്കാട് ജില്ലയിലെ മുതലമടയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കോടതിവിധിയുണ്ടായിട്ടുണ്ടോ;

(ബി)മുതലമടയില്‍ ഡിസ്റിലറി സ്ഥാപിക്കുന്നതിനെതിരെ മുതലമട ഗ്രാമപഞ്ചായത്ത് പ്രമേയം പാസ്സാക്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഡിസ്റിലറി സ്ഥാപിക്കുന്നതിനെതിരെ മുതലമട നിവാസികള്‍ എക്സൈസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എതിര്‍പ്പ് അവഗണിച്ച് ഡിസ്റിലറി സ്ഥാപിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കുമോ?

6389

ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടി

ശ്രീ. സി. ദിവാകരന്‍

()കരുനാഗപ്പള്ളിയില്‍ പഴയ എന്‍. എച്ച്.-ല്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റ് ഗവണ്‍മെന്റ് വെല്‍ഫയര്‍ യു. പി. സ്കൂളിന് സമീപത്തേക്ക് മാറ്റി സ്ഥാപിച്ചതുമൂലം സ്കൂളിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഔട്ട്ലെറ്റ് സ്കൂളിന് സമീപത്ത് നിന്ന് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

6390

കൊണ്ടോട്ടി ടൌണില്‍ ബാര്‍ ഹോട്ടലിനുളള അനുമതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ടൌണില്‍ ബാര്‍ ഹോട്ടല്‍ തുടങ്ങുന്നതിനുളള അനുമതിയ്ക്കായി അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)ബാര്‍ ലൈസന്‍സ് അടക്കമുളള സ്റാര്‍ഹോട്ടല്‍ തുടങ്ങുന്നതിനുളള അനുമതി നല്‍കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് നിലവിലുളളതെന്നും പ്രസ്തുത നടപടികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണോ എന്നും വിശദമാക്കുമോ;

(ഡി)തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ എന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്; വ്യക്തമാക്കുമോ ?

6391

ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ സ്റാഫ് നിയമനം

ശ്രീ. ബി. ഡി. ദേവസ്സി

()വളരെ വിസ്തൃതമായ പ്രവര്‍ത്തനമേഖലയുള്ള ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ വേണ്ടത്ര സ്റാഫില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത ഓഫീസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ സ്റാഫിനെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ചാലക്കുടിയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട വെറ്റിലപ്പാറയിലെ എക്സൈസ് ചെക്ക്പോസ്റ് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6392

എക്സൈസ് ഗാര്‍ഡ് റാങ്ക് ലിസ്റ്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()എക്സൈസ് ഗാര്‍ഡിന്റെ റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും നാളിതുവരെ നടന്ന നിയമനത്തിന്റെ ജാതി തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(സി)എക്സൈസ് ഗാര്‍ഡ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളുടെ എണ്ണം വ്യക്തമാക്കുമോ?

6393

എക്സൈസ് വകുപ്പില്‍ സ്ഥലമാറ്റം

ശ്രീ. വി. ചെന്താമരാക്ഷന്‍

()എക്സൈസ് വകുപ്പില്‍ സ്ഥലമാറ്റങ്ങള്‍ക്ക് ഏതെങ്കിലും മാനദണ്ഡം അനുവര്‍ത്തിക്കുന്നുണ്ടോ ; എങ്കില്‍ പ്രസ്തുത മാനദണ്ഡം വിശദമാക്കുമോ ;

(ബി)2012 ജൂണ്‍ മാസത്തില്‍ എക്സൈസ് വകുപ്പിന്റെകീഴില്‍ ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റുന്നതിന് പുറപ്പെടുവിച്ച ഉത്തരവുകള്‍ എന്തൊക്കെയാണ് ;

(സി)പ്രസ്തുത സ്ഥലമാറ്റ ഉത്തരവുകള്‍ എല്ലാം നിയമാനുസൃതവും മാനദണ്ഡത്തിലെ വ്യവസ്ഥകള്‍ക്കനുസൃതവുമാണോ ;

(ഡി)സ്ഥലമാറ്റ ഉത്തരവുകള്‍ ഇ-മെയില്‍ വഴി കൈമാറുകയുണ്ടായിട്ടുണ്ടോ ; എങ്കില്‍ ആര്‍ക്കെല്ലാം ഏതെല്ലാം ഇ മെയില്‍ വഴി എന്ന് വ്യക്തമാക്കാമോ ;

()എക്സൈസ് സ്റാഫ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ സ്ഥലമാറ്റ ഉത്തരവ് പുറപ്പെടുവിക്കാനിടയായസാഹചര്യം എന്തായിരുന്നു ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.