UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
   
Q. No

 Questions

6151

ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വില കുറക്കാന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. രാജു എബ്രഹാം

()ഹോര്‍ട്ടി കോര്‍പ്പ് പച്ചക്കറി വില കുറക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;

(ബി)ഹോര്‍ട്ടികോര്‍പ്പിന്റെ സഹായത്തോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉല്‍പാദിപ്പിച്ച പച്ചക്കറിയുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി)മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പിന് എത്തിച്ച പച്ചക്കറിയുടെ വിശദാംശം വ്യക്തമാക്കാമോ;

(ഡി)ഈ പച്ചക്കറി എത്തിക്കുവാന്‍ ആരെയൊക്കെയാണ് ചുമതല പ്പെടുത്തിയിരിക്കുന്നത്;

()തമിഴ്നാട് മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി വിതരണം ചെയ്യുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ?

6152

വി.എഫ്.പി.സി.കെ യുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()വി.എഫ്.പി.സി.കെ.യുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)വി.എഫ്.പി.സി.കെ യുടെ കീഴില്‍ നിലവില്‍ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ അവ എവിടെയെല്ലാമാണെന്ന് അറിയിക്കുമോ ?

6153

ഇഞ്ചി കര്‍ഷകരുടെ പ്രശ്നങ്ങള്‍

ശ്രീ. സാജുപോള്‍

()സംസ്ഥാനത്തെ ഇഞ്ചി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കൃഷിനാശം സംഭവിച്ച ഇഞ്ചി കര്‍ഷകര്‍ക്കുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ ; നഷ്ടപരിഹാരം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ; ഇതിനകം അനുവദിച്ച തുക എത്രയാണ് ;

(സി)ഇഞ്ചിയ്ക്ക് ന്യായവില ഉറപ്പാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ;

(ഡി)ഇഞ്ചി സംഭരണശാലയും അനുബന്ധ വിപണനകേന്ദ്രവും ആരംഭിക്കുമോ ;

()സംസ്കരണത്തിനും മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ ;

(എഫ്)സബ്സിഡി നിരക്കില്‍ ഇഞ്ചി വിത്തും വളവും മറ്റ് ഉല്‍പാദന സാമഗ്രികളും നല്‍കുമോ ;

(ജി)കേന്ദ്ര ഗവണ്‍മെന്റുമായി സഹകരിച്ച് ഇഞ്ചി കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കുമോ ?

6154

നാളികേര കൃഷിക്ക് ആനുകൂല്യങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()നാളികേര കൃഷിക്ക് സര്‍ക്കാര്‍ നിലവില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ;

(ബി)എങ്കില്‍ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)നിലവില്‍ എത്ര രൂപയാണ് സബ്സിഡിയായി ഒരു ഏക്കറിന് നല്‍കുന്നത് ?

6155

നാളികേരത്തിന്റെയും കൊപ്രയുടേയും വിലയിടിവ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എളമരം കരീം

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. വി. വിജയദാസ്

()നാളികേരത്തിന്റെയും കൊപ്രയുടേയും വിലയിടിവ് 30 ലക്ഷത്തോളം വരുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം ഉണ്ടാക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ എന്തെങ്കിലും പദ്ധതി സര്‍ക്കാരിനുണ്ടോ;

(സി)കൊപ്രയുടെ താങ്ങുവില വര്‍ദ്ധിപ്പിക്കാന്‍ വല്ല ശ്രമവും നടത്തിയിട്ടുണ്ടോ?

6156

പഞ്ചായത്ത് രാജ് ,നഗരപാലികാ നിയമവും കാര്‍ഷിക മേഖലയും

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍ കുട്ടി

,, എന്‍.ഷംസുദ്ദീന്‍

()പഞ്ചായത്ത് രാജ് നഗരപാലിക നിയമം വന്നശേഷം പല കാര്‍ഷിക, മൃഗസംരക്ഷണ പദ്ധതികളുടെയും നടത്തിപ്പ് അവയ്ക്ക് കൈമാറിയതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട മേഖലകളില്‍ ഉണ്ടായ മാറ്റങ്ങള്‍ കൃഷി വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതു സംബന്ധിച്ച കണ്ടെത്തലുകള്‍ വിശദമാക്കുമോ;

(സി)ഇതുമൂലം കൃഷി വകുപ്പിന്റെ പദ്ധതികളുടെ നടത്തിപ്പില്‍ മാന്ദ്യം ഉണ്ടായിട്ടുണ്ടോ;

(ഡി)പദ്ധതി ആസൂത്രണത്തിലും പദ്ധതി തുകയുടെ വിനിയോഗത്തിലും, പ്രതീക്ഷിത നേട്ടങ്ങളിലും ഏതെങ്കിലും തരത്തിലുളള വിപരീത ഫലം ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

6157

സീഡ് അതോറിറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുളള സീഡ് അതോറിറ്റിയുടെപ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)അതോറിറ്റി സ്വകാര്യ നഴ്സറികള്‍ക്ക് അംഗീകാരം നല്‍കിത്തുടങ്ങിയോ; എത്ര നഴ്സറികള്‍ക്കാണ് അതോറിറ്റി നിലവില്‍ അംഗീകാരം നല്കിയിട്ടുളളത്;

(സി)കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടീല്‍ വസ്തുക്കളുടെ ഉല്പാദനം ഉയര്‍ത്തുവാന്‍ വേണ്ടി പ്രവര്‍ത്തിച്ച് വരുന്ന നെറ്റ് വര്‍ക്ക് കേന്ദ്രം ശക്തിപ്പെടുത്തുന്നതിനായി പദ്ധതിയിനത്തില്‍ 2011-12 ല്‍ എന്ത് തുക വകയിരുത്തിയിരുന്നു; അതില്‍ എന്ത് തുക സര്‍വ്വകലാശാലയ്ക്ക് കൈമാറി;

(ഡി)എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ സീഡ് അതോറിറ്റി ഏറ്റെടുത്ത് നടപ്പാക്കിയത്?

6158

ലോകവ്യാപാര സംഘടനയുടെ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്

ശ്രീ. . കെ. ബാലന്‍

,, എം. ചന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . എം. ആരിഫ്

()ലോകവ്യാപാര സംഘടനയുടെ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുളള സംസ്ഥാനത്തെ കാര്‍ഷിക വിളകള്‍ ഏതെല്ലാമാണ്;

(ബി)ഈ കാര്‍ഷികവിളകളുടെ കൃഷി പരിപോഷണത്തിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമാണെന്നറിയിക്കാമോ;

(സി)ഇത്തരം വിളകളുടെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്കുന്നതിനായി ഈ വിളകള്‍ക്ക്, പ്രത്യേകിച്ച്് ഔഷധഗുണമേറെയുളള അരിയുടെ വിപണി, വിദേശങ്ങളിലും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കുമോ?

6159

  കൊല്ലം ജില്ലയില്‍ ഡേറ്റാ ബാങ്ക്

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍ ഡാറ്റാ ബാങ്ക് രൂപീകരണം ഏതു ഘട്ടത്തിലാണ്;

(ബി)2005 ന് മുന്‍പ് നികത്തിയ നിലങ്ങളുടെ കണക്കെടുപ്പിന് ചുമതലപ്പെടുത്തിയിരുന്നത് ആരെയാണ്;

(സി)പ്രസ്തുത കണക്കെടുപ്പ് പൂര്‍ത്തിയായോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നു;

(ഡി)ജില്ലയില്‍ ഡാറ്റാ ബാങ്ക് അന്തിമമായി രൂപീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

6160

വയനാട് ജില്ലയിലെ മുണ്ടേരി നീര്‍ത്തട പദ്ധതി

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയിലെ മുണ്ടേരി നീര്‍ത്തട പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ മേപ്പാടി വിഭാഗത്തിന്റെയും കല്‍പ്പറ്റ വിഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ച തുകയുടെയും ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കുമോ;

(സി)പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6161

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പോളച്ചിറ ഏല അടിസ്ഥാന വികസന പദ്ധതി

ശ്രീ.ജി.എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ പോളച്ചിറ ഏല അടിസ്ഥാന വികസന പദ്ധതിക്ക് എന്നാണ് ഭരണാനുമതി ലഭിച്ചതെന്നും, എത്രരൂപയ്ക്കാണ് ഭരണാനുമതി നല്‍കിയതെന്നും അറിയിക്കുമോ;

(ബി)പ്രസ്തുത പ്രവര്‍ത്തനം ആരംഭിക്കുന്നതിലേക്കായി കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്നും അറിയിക്കുമോ;

(സി)പ്രസ്തുത അടിസ്ഥാന സൌകര്യ വികസനം ആരംഭിക്കുന്നതിലേക്ക് ഔദ്യോഗിക തലത്തില്‍ കാലതാമസവും, തടസ്സവും നിലവിലുണ്ടോ;

(ഡി)ഇല്ലായെങ്കില്‍ പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

6162

ഫാം തൊഴലാളികളുടെ സേവനവേതന വ്യവസ്ഥകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ കീഴിലുള്ള ഫാം തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുന്നതിന് ഏതെങ്കിലും സമിതിയെ നിയോഗിച്ചിരുന്നുവോ; എങ്കില്‍ എന്നാണ് നിയോഗിച്ചത്;

(ബി)ഈ സമിതി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവോ; എങ്കില്‍ എന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്;

(സി)റിപ്പോര്‍ട്ടില്‍ എന്തെല്ലാം ശുപാര്‍ശകളാണ് ഉള്ളതെന്ന് വിശദമാക്കുമോ;

(ഡി)ഇവയില്‍ ഏതെല്ലാം ശുപാര്‍ശകള്‍ ഇതിനകം നടപ്പിലാക്കിയെന്ന് വെളിപ്പെടുത്തുമോ;

()ഇതിനായി എന്ത് സാമ്പത്തിക ബാധ്യതയുണ്ടായെന്ന് വിശദമാക്കുമോ?

6163

സീനിയര്‍ ഗ്രേഡ് കൃഷി അസിസ്റന്റിന്റെ തസ്തിക

ശ്രീ.കെ. രാജു

()നിലവില്‍ കൃഷി അസിസ്റന്റുമാരുടെ ഹയര്‍ ഗ്രേഡ്, സീനിയര്‍ ഗ്രേഡ്, ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ് എന്നിങ്ങനെ തരം തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ലഭ്യമാക്കുമോ;

(ബി)സീനിയര്‍ ഗ്രേഡ് കൃഷി അസിസ്റന്റിന്റെ തസ്തിക അസിസ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എന്ന് പുനര്‍ നാമകരണം ചെയ്യണമെന്നുള്ള ശമ്പള കമ്മീഷന്റെ ശുപാര്‍ശ നടപ്പിലാക്കിയോ; ഇല്ലെങ്കില്‍ ഇതിന് നിലവില്‍ എന്ത് തടസ്സമാണുള്ളതെന്ന് വ്യക്തമാക്കുമോ ?

6164

കരിക്ക് ഉല്‍പാദനം

ശ്രീ. വി. ശശി

കരിക്ക് ഉല്‍പാദന മേഖലയിലെ കര്‍ഷകരെ സാമ്പത്തികമായി സഹായിക്കാന്‍ പ്രത്യേക പരിപാടികള്‍ ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

6165

മലപ്പുറം ജില്ലയില്‍ കൃഷി അസിസ്റന്റുമാരുടെ ഒഴിവുകള്

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം ജില്ലയില്‍ കൃഷി അസിസ്റന്റുമാരുടെ ധാരാളം ഒഴിവുകള്‍ നിലവിലുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമനം നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)പി.എസ്.സി. നിയമനം വൈകുന്ന സാഹചര്യത്തില്‍ നിശ്ചിത യോഗ്യതയുള്ളവരെ ഏംപ്ളോയ്മെന്റില്‍ നിന്നും നിയമിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

6166

കാലിത്തീറ്റ ഉല്പാദനവും വിപണനവും

ശ്രീ. പി. ഉബൈദുള്ള

,, കെ.എം. ഷാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി.. അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് കാലിത്തീറ്റയുടെ വിപണനത്തില്‍ അന്യസംസ്ഥാന ഉല്‍പന്നലോബിയുടെ കടന്നുകയറ്റം തടയാനും, ഗുണമേന്‍മയും വിലക്കുറവുമുള്ള കാലിത്തീറ്റ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിവരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)കാലിത്തീറ്റ ഉല്‍പാദനത്തിന് കേരള ഫീഡ്സ് ലിമിറ്റഡ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്ന തദ്ദേശീയ വിഭവങ്ങളെന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി)ഇക്കാര്യത്തില്‍ അന്യസംസ്ഥാനങ്ങളോടുള്ള ആശ്രയത്വം എത്രത്തോളമെന്ന് വ്യക്തമാക്കുമോ?

6167

വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല

ശ്രീ. സാജു പോള്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. സി. കെ. സദാശീവന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

()വെറ്റേറിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ സ്ഥാപനം, ഗവേഷണം., വിദ്യാഭ്യാസം, പശ്ചാത്തല സൌകര്യങ്ങളുടെ വികസനം എന്നിവയ്ക്കായി പദ്ധതിയിനത്തില്‍ 2011-12 ല്‍ ആകെ വകയിരുത്തിയിരുന്നത് എന്ത് തുകയായിരുന്നു; ഇതില്‍ എന്തു തുക ചെലവഴിച്ചു;

(ബി)സര്‍വ്വകലാശാലയുടെ പശ്ചാത്തല സൌകര്യങ്ങളുടെ വികസനവും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഏത് ഘട്ടത്തില്‍ എത്തി എന്നറിയിക്കാമോ;

(സി)അനുവദിക്കപ്പെട്ട ഫണ്ടുകള്‍ നിശ്ചിത കാലയളവിനുളളില്‍ ചെലവഴിക്കപ്പെടാത്തതുകൊണ്ട് എത്ര തുക പദ്ധതിയിനത്തില്‍ സര്‍വ്വകലാശാലയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി)മൃഗസംരക്ഷണ മേഖലയിലെ നൂതന ആശയങ്ങള്‍ ഉള്‍ക്കൊളളുന്നതിനായി വിദേശ സര്‍വ്വകലാശാലകളുമായി ധാരണയിലെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?

6168

സ്പെഷ്യാലിറ്റി മൃഗാശുപത്രികള്‍

ശ്രീ. സി. ദിവാകരന്‍

,, കെ. രാജു

,, ചിറ്റയം ഗോപകുമാര്‍

,, പി. തിലോത്തമന്‍

()കേരളത്തില്‍ എത്ര സ്പെഷ്യാലിറ്റി മൃഗാശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാം;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം സ്പെഷ്യാലിറ്റി മൃഗാശുപത്രികള്‍ എവിടെയെല്ലാം സ്ഥാപിച്ചിട്ടുണ്ട്?

6169

പതിമൂന്നാം ധനകമ്മീഷന്‍

ശ്രീ. എളമരം കരീം

()പതിമൂന്നാം ധനകമ്മീഷന്റെ അവാര്‍ഡായി മൃഗസംരക്ഷണ മേഖലയ്ക്ക് 2011-12-ല്‍ എന്ത് തുക പദ്ധതിയില്‍ വകയിരുത്തിയിരുന്നു ;

(ബി)ഈ തുകയ്ക്കുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന് ബന്ധപ്പെട്ടവരുടെ അംഗീകാരം എന്നാണ് ലഭിച്ചത്;

(സി)എന്തെല്ലാം പദ്ധതികളാണ് ഈയിനത്തില്‍ മൃഗസംരക്ഷണവകുപ്പ് ഏറ്റെടുത്ത് നടപ്പാക്കിയത് എന്നറിയിക്കാമോ ;

(ഡി)പതിമൂന്നാം ധനകമ്മീഷന്റെ അവാര്‍ഡായി ലഭിച്ച തുകയില്‍ എന്തു തുക 2012 മാര്‍ച്ച് 31-നകം ചെലവഴിച്ചുവെന്നറിയിക്കാമോ ?

6170

വടകര പശുവിനെ സംരക്ഷിക്കാനാവശ്യമായ നടപടി

ശ്രീ.സി.കെ.നാണു

വടകര പശുവിനെ സംരക്ഷിക്കാനും പ്രജനനം നടത്തി എണ്ണം വര്‍ദ്ധിപ്പിക്കുവാനും സന്നദ്ധമാവുന്ന സാമൂഹ്യ സംഘടനകള്‍ക്ക് ഏതെല്ലാം രൂപത്തില്‍ സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാകുമെന്ന് വ്യക്തമാക്കുമോ?

6171

വെച്ചൂര്‍ പശു സംരക്ഷണ പദ്ധതി

ശ്രീ. കെ. സുരേഷ്കുറുപ്പ്

()വെച്ചൂര്‍ പശു സംരക്ഷണ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ ;

(ബി)ഈ പദ്ധതിലൂടെ എന്തൊക്കെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ഉദ്ദേശിച്ചിരുന്നത് ; കൈവരിച്ച ലക്ഷ്യങ്ങളെ സംബന്ധിച്ച് വിവരിക്കാമോ ;

(സി)ഈ പദ്ധതിയ്ക്കായി എന്തു തുക നീക്കിവച്ചിരുന്നു; അതില്‍ എന്ത് ചെലവഴിച്ചു ?

6172

ആടുവളര്‍ത്തല്‍

ശ്രീ.കെ.എന്‍.. ഖാദര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

()ആടുവളര്‍ത്തല്‍ കര്‍ഷകരും തൊഴില്‍രഹിത വീട്ടമ്മമാരും ഒരു ഉപതൊഴിലായി ഏറ്റെടുക്കുന്നതിന് പ്രോത്സാഹനം നല്‍കാനായി മൃഗസംരക്ഷണവകുപ്പ് എന്തെങ്കിലും പദ്ധതി നടപ്പാക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദ വിവരം നല്‍കുമോ;

(ബി)കേരളത്തിന് അനുയോജ്യവും, ലാഭകരമായി വളര്‍ത്താനാവുന്നതുമായ ഇനങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവയുടെ വ്യാപനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ;

(സി)അത്യുല്‍പാദനശേഷിയും, അനുയോജ്യമായ ഇനങ്ങളെ മൃഗസംരക്ഷണ വകുപ്പു ഫാമുകള്‍ മുഖേന സൌജന്യമായോ, നാമമാത്രമായോ വിലയ്ക്കോ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;

(ഡി)ഗ്രാമീണ സ്കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് രണ്ട് ആട്ടിന്‍കുട്ടികളെ വീതം സൌജന്യമായി നല്‍കി കുട്ടികളില്‍ ആടുവളര്‍ത്തല്‍ ശീലം ഉണ്ടാക്കിയെടുക്കാന്‍ പദ്ധതി തയ്യാറാക്കുമോ ?

6173

കൊല്ലം ജില്ലാ കാര്‍ഷിക മ്യൂസിയം

ശ്രീ. പി. കെ. ഗുരുദാസന്‍

കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പഴയ കെട്ടിടത്തില്‍ കാര്‍ഷിക മ്യൂസിയം ആരംഭിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

6174

ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ്

ശ്രീ. എളമരം കരീം

()മൃഗ സംരക്ഷണ വകുപ്പിന് കീഴിലുളള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സിന് 2011-12-ല്‍ പദ്ധതിയിനത്തില്‍ എന്തു തുക വകയിരുത്തിയിരുന്നു ; അതില്‍ എന്തു തുക ഇന്‍സ്റിറ്റ്യൂട്ടിന് കൈമാറി ; എന്ത് തുക ഇന്‍സ്റിറ്റ്യൂട്ട് ചെലവഴിച്ചു ;

(ബി)ഇക്കാലയളവില്‍ ഇന്‍സ്റിറ്റ്യൂട്ടിന് കേന്ദ്ര ഫണ്ട് ലഭിച്ചിരുന്നുവോ ; വിശദാംശങ്ങള്‍ നല്‍കാമോ ; അതില്‍ എന്ത് ചെലവഴിച്ചു ;

(സി)ഇന്‍സ്റിറ്റ്യൂട്ടിന്റെ 2011-12-ലെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ; വിശദ വിവരങ്ങള്‍ നല്‍കാമോ ;

(ഡി)ഇന്‍സ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന പ്രതിരോധ വാക്സിനുകള്‍ക്ക് ജി.എം.പി./ജി.എല്‍.പി. സര്‍ട്ടിഫക്കറ്റുകള്‍ ലഭ്യമാക്കാന്‍ ഇന്‍സ്റിറ്റ്യൂട്ടിന് കഴിഞ്ഞുവോ ; ഇല്ലെങ്കില്‍ ആയതിന്റെ നടപടി ക്രമം എവിടെയെത്തിനില്‍ക്കുന്നുവെന്നറിയിക്കാമോ ?

6175

മൃഗസംരക്ഷണ മേഖലയില്‍ ഉല്‍പ്പാദനവും വികസനവും

ശ്രീ. സി. ദിവാകരന്‍

മൃഗസംരക്ഷണ മേഖലയില്‍ ഉല്‍പ്പാദനവും വികസനവും ലക്ഷ്യമാക്കുന്നതിന് ഏതെങ്കിലും കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍അവ വിശദമാക്കുമോ?

6176

മൃഗാശുപത്രികളുടെ നവീകരണം

ശ്രീ. ബി. സത്യന്‍

()മൃഗാശുപത്രികള്‍ നവീകരിക്കാന്‍ മൃഗസംരക്ഷണവകുപ്പ് ഏതെല്ലാം പദ്ധതികളാണ് നടപ്പില്‍ വരുത്തുന്നത് ;

(ബി)ഇതിനായി പരമാവധി എത്ര രൂപവരെ നല്‍കാറുണ്ട് ;

(സി)മൃഗാശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ മൃഗസംരക്ഷണവകുപ്പ് ഭരണാനുമതി നല്‍കാറുണ്ടോ ; എങ്കില്‍ മൃഗസംരക്ഷണ വകുപ്പ് ഇതിനായി പരമാവധി എത്ര രൂപവരെ അനുമതി നല്‍കുമെന്ന് വ്യക്തമാക്കുമോ ?

6177

രോഗം ബാധിച്ച മൃഗങ്ങളുടെ ഇറക്കുമതി

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

()രോഗം ബാധിച്ച മൃഗങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് തടയാന്‍ അതിര്‍ത്തി ചെക്ക്പോസ്റുകളില്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കാമോ ;

(ബി)രോഗം ബാധിച്ച മൃഗങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നുണ്ടെന്ന പത്ര വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)അതിര്‍ത്തിയിലെ ചെക്ക്പോസ്റുകളിലെ പരിശോധനയ്ക്ക് പുറമേ അറവുശാലകളില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്താറുണ്ടോ ;

(ഡി)വകുപ്പ് നടത്തിയ പരിശോധനകളില്‍ രോഗം ബാധിച്ച മൃഗങ്ങളെ കണ്ടെത്തിയ അവസരങ്ങളുണ്ടായിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

6178

കെപ്കോ ‘നഗരപ്രിയ’ പദ്ധതി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()കെപ്കോ ‘നഗരപ്രിയ’ പദ്ധതി സംസ്ഥാനത്തെ ഏതെല്ലാം നഗരത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ;

(ബി)എത്ര തുകയാണ് ഈ പദ്ധതി നടപ്പാക്കാനായി നീക്കിവച്ചിരിക്കുന്നത്;

(സി)എത്ര കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്;

(ഡി)ഈ പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും എന്തെല്ലാം സാമഗ്രികളാണ് നല്‍കിവരുന്നതെന്നറിയിക്കാമോ;

()ഓരോ ഗുണഭോക്താവും എന്തു തുക കെപ്കോയ്ക്ക് നല്‍കണമെന്നറിയിക്കാമോ?

6179

"കോഴിവളര്‍ത്തല്‍ ഗ്രാമങ്ങളില്‍'' പദ്ധതി

ശ്രീ. . പി. ജയരാജന്‍

()കേരള സംസ്ഥാന പൌള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേന "കോഴിവളര്‍ത്തല്‍ ഗ്രാമങ്ങളില്‍'' എന്ന പദ്ധതിയ്ക്കായി എത്ര തുകയാണ് നീക്കിവച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ഒരു നിയോജക മണ്ഡലത്തില്‍ ഒരു ഗ്രാമപഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കണമെന്ന എം.എല്‍..യുടെ നിര്‍ദ്ദേശം എന്നാണ് മന്ത്രിക്ക് ലഭിച്ചത്;

(സി)മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൌള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് വകുപ്പുതല സിറ്റിംഗ് നടത്തി ഗുണഭോക്താക്കളെ കണ്ടുപിടിക്കുകയുണ്ടായോ; എന്നാണ് ഇതു സംബന്ധിച്ച് സിറ്റിംഗ് നടന്നത്; എത്ര ഗുണഭോക്താക്കള്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്;

(ഡി)ഗുണഭോക്താക്കള്‍ക്കു ടോക്കണ്‍ നല്‍കുകയും ഉദ്ഘാടനത്തിന് എം.എല്‍.. സമ്മതം അറിയിച്ചിട്ടും കോഴിക്കുഞ്ഞും തീറ്റയും വിതരണം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

6180

കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

()“കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍” പദ്ധതി എത്ര പഞ്ചായത്തുകളില്‍ നടപ്പാക്കിയിട്ടുണ്ട്; പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;

(ബി)തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ എത്ര പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കിവരുന്നത്;

(സി)പദ്ധതി നടപ്പിലാക്കാത്ത മറ്റു പഞ്ചായത്തുകളില്‍ അവ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6181

വിവിധ പദ്ധതികളിലായി വിതരണം ചെയ്ത കോഴികള്‍

ശ്രീ. . കെ. വിജയന്‍

()സംസ്ഥാനത്ത് വിവിധ പദ്ധതികളിലായി വിതരണം ചെയ്ത കോഴികള്‍ കേരള പൌള്‍ട്രി ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ഫാമില്‍ വളര്‍ത്തിയെടുക്കുന്ന പൂര്‍ണ്ണ ആരോഗ്യമുളള വാക്സിനേഷന്‍ കഴിഞ്ഞ കോഴികുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യേണ്ടത് എന്ന് നിര്‍ബന്ധമുണ്ടോ;

(ബി)അന്യസംസ്ഥാനത്ത് നിന്ന് വാങ്ങി എത്ര കോഴികള്‍ കെപ്കോ വഴി ഇതുവരെയായി വിതരണം നടത്തിയിട്ടുണ്ട്;

(സി)കോഴികളെ അന്യസംസ്ഥാനത്ത് നിന്ന് വാങ്ങുമ്പോള്‍ ഓപ്പണ്‍ ടെണ്ടര്‍ വിളച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കോഴികളെ നല്‍കിയ സ്വകാര്യ സ്ഥാപനത്തിന്റെ പേരും വിവരങ്ങളും ലഭ്യമാക്കാ മോ ?

6182

ഇന്റഗ്രേറ്റഡ് പൌള്‍ട്രി പ്രൊഡക്ഷന്‍ പ്രോഗ്രാമിന്റെ സ്കൂള്‍ ക്ളബ്ബുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()2011-12-ല്‍ ഇന്റഗ്രേറ്റഡ് പൌള്‍ട്രി പ്രൊഡക്ഷന്‍ പ്രോഗ്രാമിന്റെ കീഴില്‍ സ്കൂള്‍ പൌള്‍ട്രി ക്ളബ്ബുകള്‍ സ്ഥാപിക്കുന്നതിനായി എന്ത് തുക നീക്കിവച്ചിരുന്നു; എന്ത് തുക നാളിതുവരെ ചെലവഴിച്ചു;

(ബി)കെപ്കോയുടെ നേതൃത്വത്തില്‍ ഏതെല്ലാം ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കിയത് എന്നറിയിക്കുമോ;

(സി)ഈ പദ്ധതിയിന്‍പ്രകാരം ഓരോ സ്കൂളിനും കെപ്കോ എന്തെല്ലാം സാമഗ്രികളാണ് നല്‍കുന്നത്;

(ഡി)ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സ്കൂളുകള്‍ തെരഞ്ഞെടുത്തത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലെന്നറിയിക്കുമോ?

6183

മാവേലിക്കരയില്‍ കെപ്കോയുടെ റീട്ടെയില്‍ ഷോപ്പ്

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കരയില്‍ കെപ്കോയുടെ റീട്ടെയില്‍ ഷോപ്പ് തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; ഇതിനുവേണ്ടി എന്തൊക്കെ അനുബന്ധ സംവിധാനങ്ങള്‍ വേണ്ടതുണ്ട്;

(ബി)ഓരോ പഞ്ചായത്തുകളുടെ മണ്ണിന്റെ ഘടന അനുസരിച്ച് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അതാത് പഞ്ചായത്തുകള്‍ക്ക് അനുയോജ്യമായ ഫലവൃക്ഷകൃഷി നടപ്പാക്കുമോ; ഇതിനായി എന്തെങ്കിലും പദ്ധതികളോ നിര്‍ദ്ദേശങ്ങളോ സര്‍ക്കാരിന്റെ കൈവശമിപ്പോള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ ?

6184

മുട്ട, പാല്‍, പച്ചക്കറി, മാംസം എന്നിവയുടെ ഉല്പാദനം

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

()മുട്ട, പാല്‍, പച്ചക്കറി, മാംസം എന്നിവയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ഈ മേഖലയില്‍ ജോലി ചെയ്യുന്ന കൃഷിക്കാര്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഈ മേഖലയിലെ യുവകര്‍ഷകരെ ആകര്‍ഷിക്കുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

6185

പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്പാദനം

ശ്രീ. സി. ദിവാകരന്‍

()പാല്‍, മുട്ട, മാംസം എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്ത് നടപടികളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പിലാക്കിയത്;

(ബി)എത്ര മാത്രം വര്‍ദ്ധനവാണ് ഇതിലൂടെ നേടാനായി;

(സി)ഈയിനത്തില്‍ എത്ര രൂപാ ചിലവഴിച്ചുവെന്ന് വ്യക്തമാക്കാമോ ?

6186

മുട്ട- മാംസം എന്നിവയുടെ ഉപഭോഗം

ശ്രീ. സി. ദിവാകരന്‍

,, ജി.എസ്.ജയലാല്‍

,, വി. ശശി

,, .എസ്.ബിജിമോള്‍

()സംസ്ഥാനത്ത് മുട്ട-മാംസം എന്നിവയുടെ പ്രതിദിന ഉപഭോഗം എത്ര വീതമാണ്; ഇതില്‍ സംസ്ഥാനത്ത് പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്ന മുട്ട-മാംസം എന്നിവയുടെ അളവ് എത്ര;

(ബി)ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേയ്ക്കാവശ്യമായ പാലും മുട്ടയും മാംസവും എത്തിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇവയുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനായി തുടര്‍ന്നു വന്ന പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്; പുതിയ എന്തെങ്കിലും പദ്ധതികളുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

6187

കന്നുകുട്ടി പരിപാലന പരിപാടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക കന്നുകൂട്ടി പരിപാലന പരിപാടി സംസ്ഥാനത്ത് നടപ്പാക്കാന്‍ ആരംഭിച്ചത് ഏത് വര്‍ഷമാണ് ;

(ബി)ഈ പദ്ധതിയിന്‍ പ്രകാരം 2011-12 എന്ത് തുകയാണ് പദ്ധതി വിഹിതമായി വകയിരുത്തിയിരുന്നത് ; ഇതില്‍ എന്തു തുക ഖജനാവില്‍ നിന്നും ചെലവഴിച്ചു എന്നറിയിക്കുമോ ;

(സി)2011-12 ല്‍ ഈ പദ്ധതി അനുസരിച്ച് മൃഗസംരക്ഷണ വകുപ്പ് കൈവരിക്കാന്‍ ഉദ്ദേശിച്ചിരുന്ന ലക്ഷ്യങ്ങള്‍ എന്തെല്ലാമയിരുന്നു; എന്ത് ലക്ഷ്യം വകുപ്പ് കൈവരിച്ചു?

6188

ബദിയഡുക്ക കന്നുകാലി ഫാം

ശ്രീ. . കെ. വിജയന്‍

()കാസര്‍കോട് ജില്ലയിലെ ബദിയടുക്കയില്‍ തനത് കന്നുകാലികളുടെ വംശവര്‍ദ്ധന ലക്ഷ്യമിട്ട് തുടങ്ങുന്ന ഫാമിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;

(ബി)ഏതൊക്കെ ഇനത്തില്‍പ്പെട്ട ജനുസ്സുകളെയാണ് ഉല്‍പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)തനത് കന്നുകാലികളുടെ ബീജം ഉല്‍പാദിപ്പിച്ച് കൃത്രിമ ബീജദാനത്തിന് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?

6189

ഇന്‍ഡോ-സ്വിസ് പ്രോജക്ടിന്റെ പ്രവര്‍ത്തനം

ശ്രീ. എസ്. രാജേന്ദ്രന്‍

()കെ.എല്‍.ഡി.എം.എം. ബോര്‍ഡിന്റെ മാട്ടുപ്പെട്ടിയിലുള്ള ഇന്‍ഡോ-സ്വിസ് പ്രോജക്ടിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സ്ഥാപനം നിലനിര്‍ത്തുന്നതിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തമോ മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തമോ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)ഈ സ്ഥാപനം നിലനിര്‍ത്തി രക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

6190

കരുനാഗപ്പള്ളി ‘ഹൈടെക്’ കാലിത്തീറ്റ ഫാക്ടറി

ശ്രീ. സി. ദിവാകരന്‍

()ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യത്തിന് കമ്പോളത്തില്‍ കാലിത്തീറ്റ ലഭ്യമല്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി)കരുനാഗപ്പള്ളി ഹൈടെക് കാലിത്തീറ്റ ഫാക്ടറിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതിലാണോ ;

(ഡി)പ്രസ്തുത ഫാക്ടറിയുടെ പൂര്‍ണ്ണശേഷി എത്ര ; വ്യക്തമാക്കാമോ ?

6191

നിയമസഭാ സാമാജികര്‍ക്ക് സ്റേഷനറി വസ്തുക്കള്‍

ശ്രീ. വി. ശിവന്‍കുട്ടി

സംസ്ഥാന സ്റേഷനറി വകുപ്പുമുഖേന നിയമസഭാ സാമാജികര്‍ക്ക് ലഭ്യമാക്കുന്ന സ്റേഷനറി വസ്തുക്കള്‍ നേരിട്ട് ലെജിസ്ളേച്ചേഴ്സ് ഹോസ്റലില്‍ ഓരോ സാമാജികനും ഏല്‍പ്പിച്ചു കൊടുക്കുന്നതിനുള്ള അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിക്കുമോ ?

6192

ജില്ലാ കേന്ദ്രങ്ങളില്‍ ഗവണ്‍മെന്റ് പ്രസ്സുകള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗവണ്‍മെന്റ് പ്രസ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)നിലവിലുള്ള ഗവണ്‍മെന്റ് പ്രസ്സുകളില്‍ ആധുനിക മെഷീനുകള്‍ സ്ഥാപിക്കുകയും ജീവനക്കാര്‍ക്ക് ആവശ്യമായ ആധുനിക സൌകര്യങ്ങള്‍ നല്‍കുന്നതിനും നടപടികള്‍ ഉണ്ടാകുമോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

6193

ഗസറ്റുകള്‍ തപാല്‍ മുഖേന വിതരണം

ശ്രീമതി പി. അയിഷാ പോറ്റി

()സര്‍ക്കാര്‍ ഗസറ്റുകള്‍ തപാല്‍ മുഖേന വിതരണം ചെയ്യുന്നത് നിലച്ചിട്ട് എത്ര കാലയളവായി; എന്താണിതിനു കാരണം;

(ബി)ഗസറ്റുകള്‍ യഥാസമയം ലഭിക്കാത്തതിനാല്‍ സാധാരണക്കാരും സര്‍ക്കാര്‍ ഓഫീസ് അധികാരികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സര്‍ക്കാര്‍ ഗസറ്റുകള്‍ തപാല്‍ മുഖാന്തിരം വിതരണം പുനരാരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

6194

ഗസറ്റുകള്‍ പ്രധാന ഓഫീസുകളില്‍ ലഭ്യമാക്കണമെന്ന ആവശ്യം

ശ്രീ.പി. തിലോത്തമന്‍

()സര്‍ക്കാര്‍ ഗസറ്റുകള്‍ താലൂക്ക് ഓഫീസുകള്‍ പോലെയുള്ള പ്രധാന ഓഫീസുകളിലേയ്ക്ക് അയക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതുമൂലം അവകാശ സര്‍ട്ടിഫിക്കറ്റ്പോലുള്ള ഏറെ പ്രധാനപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ കക്ഷികള്‍ക്ക് കാലവിളംബമില്ലാതെ കിട്ടുന്നതിന് സാധിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഗസറ്റുകള്‍ യഥാസമയം ലഭിക്കാത്തതുമൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്ന് പറയാമോ ?

6195

ഗസറ്റ് തപാലില്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയത് പരിഹരിക്കാന്‍ നടപടി

ശ്രീ. സാജുപോള്‍

()സര്‍ക്കാര്‍ ഗസറ്റിന്റെയും അസാധാരണ ഗസറ്റിന്റെയും വിതരണം വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഗസറ്റ് തപാലില്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി)ഇതുസംബന്ധിച്ച് ഉത്തരവുകളോ കത്തുകളോ ഇറക്കിയിട്ടുണ്ടോ;

(ഡി)ഇതുമൂലം പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഗസറ്റ് വീണ്ടും തപാല്‍ വഴി ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ?

6196

വ്യാജ സര്‍ട്ടിഫിക്കറ്റ്

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം മണ്ണന്തല ഗവണ്‍മെന്റ് പ്രസ്സില്‍ ബൈന്റിംഗ് സെക്ഷനില്‍ ജൂനിയര്‍ ഫോര്‍മാനായ കെ. മോഹനന്‍ എസ്.എസ്.എല്‍.സി ബുക്ക് ബയന്റിംഗ് (ഹയര്‍) എന്നീ പരീക്ഷകളുടെ വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ഹാജരാക്കി സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തി പ്രൊമോഷന്‍ നേടിയതായി ഏതെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പരാതി സംബന്ധിച്ചുള്ള വിശദാംശങ്ങളും പരാതിയില്‍ നാളിതുവരെ സ്വീകരിച്ച നടപടികളെകുറിച്ചുള്ള വിശദാംശങ്ങളും ലഭ്യമാക്കുമോ ?

6197

തസ്തികകളുടെ നവീകരണം

ശ്രീ.സി. മമ്മൂട്ടി

()സ്റേഷനറി വകുപ്പിലെ പായ്ക്കര്‍, സ്റോര്‍ അസിസ്റന്റ്, സ്റോര്‍ അറ്റന്റര്‍ തസ്തികകള്‍ക്ക് പുതിയ ശമ്പള പരിഷ്ക്കരണ ഉത്തരവ് പ്രകാരം ഒരേ ശമ്പള നിരക്കാണോ നല്‍കിയിട്ടുള്ളത്;

(ബി)മേല്‍പ്പറഞ്ഞ തസ്തികകളില്‍ ജോലി നോക്കുന്ന ജീവനക്കാര്‍ക്ക് 8 വര്‍ഷത്തെ ഗ്രേഡ് ലഭിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ നിയമാനുസൃതം ഗ്രേഡ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി)‘പായ്ക്കര്‍’ തസ്തികയ്ക്ക് 8 വര്‍ഷത്തെ അര്‍ഹതപ്പെട്ട ഗ്രേഡ് ഇപ്പോഴും നല്‍കുന്നില്ലഎന്ന കാര്യം ശ്രദ്ധയില്‍വന്നിട്ടുണ്ടോ; ഇതു സംബന്ധിച്ച് ജീവനക്കാരുടെ പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)മേല്‍ പറഞ്ഞിട്ടുള്ള തസ്തികള്‍ ഏകീകരിച്ച് സ്റോര്‍ അസിസ്റന്റ് എന്ന് മാറ്റുവാന്‍ നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.