UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5771

എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജുകളില്‍ മാത്തമാറ്റിക്സ് അദ്ധ്യാപക നിയമനം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജുകളില്‍ മാത്തമാറ്റിക്സ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള റാങ്ക് ലിസ്റ് നിലവിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഈ റാങ്ക് ലിസ്റില്‍നിന്നും നാളിതുവരെ എത്ര നിയമനങ്ങള്‍ നടന്നു ;

(സി)പി.എസ്.സി. തുടര്‍ന്നുവരുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടാണോ റാങ്ക് ലിസ്റില്‍ നിന്നും നിയമനങ്ങള്‍ നടത്തുന്നത് എന്നറിയിക്കാമോ ;

(ഡി)എല്‍.ബി.എസില്‍ റാങ്ക് ലിസ്റ് നിലനില്‍ക്കെ ഗസ്റ് അദ്ധ്യാപകരെ നിയമിക്കുന്നുണ്ട് എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനെതിരെ എന്ത് നടപടിയാണ് സ്വികരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5772

കോളേജുകള്‍ ഇല്ലാത്ത നിയോജക മണ്ഡലങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ഇല്ലാത്ത എത്ര നിയോജക മണ്ഡലങ്ങള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത നിയോജക മണ്ഡലങ്ങളില്‍ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ?

5773

കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അനദ്ധ്യാപകര്‍

ശ്രീ. പി. ഉബൈദുള്ള

()കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ 1997 നു ശേഷം അനുവദിച്ച കോഴ്സുകള്‍ക്കനുസൃതമായി അനദ്ധ്യാപകരെ നിയമിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനദ്ധ്യാപകരുടെ സ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി)പുതുതായി അനുവദിക്കുന്ന കോഴ്സുകള്‍ക്കനുസൃതമായി അദ്ധ്യാപകരെ നിയമിക്കുന്നതോടൊപ്പം അനദ്ധ്യാപകരെയും നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5774

സര്‍ക്കാര്‍ കോളേജുകളിലെ പുതിയ കോഴ്സുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം കോളേജുകളില്‍ ഏതെല്ലാം കോഴ്സുകളെന്ന് വ്യക്തമാക്കുമോ;

(സി)പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

5775

കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അദ്ധ്യാപക തസ്തികകള്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തിലെ ഓരോ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ലക്ചറര്‍, അസിസ്റന്റ് പ്രൊഫസര്‍ തസ്തികയുടെ അനുവദനീയമായ എണ്ണമെത്ര; എത്ര തസ്തികകള്‍ വീതമാണ് അനുവദിച്ചിരിക്കുന്നത്;

(ബി)അതില്‍ ഏതെല്ലാം തസ്തികകളില്‍ എത്ര ഒഴിവുണ്ട്;

(സി)അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതമനുസരിച്ച് തസ്തികകള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ നിലവിലെ അവസ്ഥ വിശദമാക്കുമോ;

(ഡി)കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപകര്‍ ഉപരിപഠനത്തിനായി പോകുമ്പോള്‍ ഉണ്ടാകുന്ന ക്യൂ..പി ഒഴിവുകള്‍ നിലവില്‍ ഉണ്ടോ;

()എങ്കില്‍ എത്ര; അവ നികത്താനുള്ള നടപടി സ്വീകരിക്കുമോ?

(എഫ്)കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ക്ളാസ്സുകള്‍ക്കാനുപാതികമായി അദ്ധ്യാപകര്‍ ഇല്ലാത്തത് കാണിച്ച് കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും, അധികൃതരില്‍ നിന്നും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് വിദ്യാഭ്യാസ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ; നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കുമോ;

(ജി)ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും എം.സി.എ ഡിപ്പാര്‍ട്ട്മെന്റുകളിലേക്ക് ലക്ചറര്‍/അസിസ്റന്റ് പ്രൊഫസര്‍ എന്നിവര്‍ മാറിപ്പോയതു മൂലം ഒഴിവുകള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എത്ര എന്ന് വിശദമാക്കുമോ?

5776

അലിഗഢ് മലപ്പുറം സെന്റര്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()അലിഗഢ് മലപ്പുറം സെന്ററിനുവേണ്ടി ഭൂമി ഏറ്റെടുത്ത് കൈമാറിയത് ഉപാധികളോടെ ആയിരുന്നുവോ ; വെളിപ്പെടുത്താമോ ;

(ബി)എങ്കില്‍ ഉപാധികള്‍ എന്തെല്ലാമായിരുന്നെന്ന് വ്യക്തമാക്കുമോ ;

(സി)നിശ്ചിത കാലയളവിനുള്ളില്‍ സുസജ്ജമായ ക്യാംപസ് രൂപീകരണം യൂണിവേഴ്സിറ്റി അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നോ ; വ്യക്തമാക്കാമോ ;

(ഡി)സുസജ്ജമായ ക്യാംപസ് നിശ്ചിത സമയത്തിനുള്ളില്‍ രൂപീകരിക്കണം എന്ന ആവശ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെയും ഉന്നതതല സംയുക്തയോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമോ ?

5777

സംസ്ഥാനത്തെ സംഗീത കോളേജുകളുടെ പ്രവര്‍ത്തനം

ശ്രീ. സാജൂ പോള്‍

()സംസ്ഥാനത്തെ സംഗീത കോളേജുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍/സ്വകാര്യ മേഖലകളില്‍ എത്ര സംഗീത കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(സി)ഗവണ്‍മെന്റ് സംഗീത കോളേജുകളില്‍ ഒരു വര്‍ഷം എത്ര വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്;

(ഡി)സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ്-അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി എത്ര സംഗീത അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്; വ്യക്തമാക്കുമോ;

()സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ സ്കൂളുകളില്‍ സംഗീത അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കാമോ;

(എഫ്)വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ എല്ലാ സ്കൂളുകളിലും സംഗീത അദ്ധ്യാപകരെ നിയമിക്കാന്‍ തയ്യാറാകുമോ?

5778

ലോ കോളേജ് അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റം

ശ്രീമതി ഇ. എസ്. ബിജിമോള്‍

()ലോ കോളേജ് അദ്ധ്യാപകരുടെ പൊതുസ്ഥലംമാറ്റം ഈ അധ്യയന വര്‍ഷം ഉണ്ടാകുമോ;

(ബി)ലോ കോളേജ് അദ്ധ്യാപകരുടെ പൊതു സ്ഥലംമാറ്റം ഏത് നോംസ് അനുസരിച്ചാണ് നടപ്പാക്കുന്നത്; ജനറല്‍ നോംസ് ആണോ; സ്പെഷ്യല്‍ നോംസ് ആണോ എന്ന് വ്യക്തമാക്കുമോ?

5779

ആള്‍ ഇന്ത്യാ കൌണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍

ശ്രീ. .കെ. ബാലന്‍

()ആള്‍ ഇന്ത്യാ കൌണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്റെ ഓഫീസ് കേരളത്തില്‍ ആരംഭിക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി)2011 മേയ് മാസത്തിന് ശേഷം എത്ര പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ മുന്‍ സര്‍ക്കാര്‍ ശുപാര്‍ശയോടെ എ..സി.റ്റി.ഇ യ്ക്ക് നല്‍കിയിട്ടുണ്ട്; ഇതില്‍ എത്ര സ്ഥാപനങ്ങള്‍ സര്‍ക്കാര്‍/എയ്ഡഡ്/സ്വകാര്യ വിഭാഗങ്ങളില്‍പ്പെടുന്നു; ഇതില്‍ എത്ര സ്ഥാപനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു; കോളേജ് തിരിച്ചുള്ള വിശദമായ ലിസ്റ് ലഭ്യമാക്കുമോ?

5780

സംസ്ഥാനത്തെ ഐ..ടി

ശ്രീ. .കെ. ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഏതെല്ലാം സ്ഥാപനങ്ങളും പദ്ധതികളുമാണ് അനുവദിച്ചിട്ടുള്ളത്; അവയുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഇതില്‍ ഓരോ സ്ഥാപനത്തിന്റെയും നിലവിലെ അവസ്ഥ വ്യക്തമാക്കുമോ;

(സി)2004-2009-ലെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച ഐ..ടി യുടെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയിട്ടുണ്ടോ; ..ടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്;

(സി)പ്രസ്തുത സ്ഥാപനം പാലക്കാട്ട് ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

5781

ടെക്നിക്കല്‍ സ്കൂളുകളുടെ പാഠ്യ പദ്ധതി പരിഷ്ക്കരണം

ശ്രീ. മോന്‍സ് ജോസഫ്

()സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ടെക്നിക്കല്‍ ഹൈസ്ക്കൂളുകളുടെ ഘടന മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ കരിക്കുലം ഡെവലപ്പ്മെന്റ് സെന്റര്‍ (കളമശ്ശേരി) ടെക്നിക്കല്‍ സ്ക്കൂളുകളുടെ പാഠ്യപദ്ധതി പരിഷ്കരിച്ച് ട്രെയിനിംഗ് കൊടുക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടോ ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ;

(സി)2012 ലെ സര്‍ക്കാര്‍ പ്രോസ്പെക്ടസില്‍ പറഞ്ഞതിനു വിരുദ്ധമായി 9-ാം ക്ളാസ്സു മുതല്‍ ട്രേഡുകള്‍ തിരിക്കുന്നരീതി തുടരേണ്ടെന്ന് കരിക്കുലം കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടോ ; എങ്കില്‍ സര്‍ക്കാര്‍ തീരുമാനം എന്താണ് ;

(ഡി)കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണ്ണമായി നടപ്പിലാക്കുമ്പോള്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

()ടെക്നിക്കല്‍ ഹൈസ്ക്കൂളുകളുടെ സിലബസും, പാഠ്യപദ്ധതിയും, പരിഷ്ക്കരിക്കുവാന്‍ എസ്.സി..ആര്‍.ടി എന്തൊക്കെ ചെയ്തിട്ടുണ്ട് ;

(എഫ്)സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ടെക്നിക്കല്‍ ഹൈസ്ക്കൂളുകളില്‍ പുതിയ രീതി അവലംബിക്കുമ്പോള്‍, സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്ഥലംമാറ്റങ്ങള്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ജി)ടെക്നിക്കല്‍ ഹൈസ്ക്കൂളുകളില്‍ നടപ്പിലാക്കുന്ന പരിഷ്ക്കരണം സംബന്ധിച്ച് സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ ?

5782

ചേര്‍ത്തല ഗവണ്‍ന്മെന്റ് പോളിടെക്നിക്കില്‍ പുതിയ ബ്രാഞ്ചുകള്‍

ശ്രീ. പി. തിലോത്തമന്‍

()ആലപ്പുഴ ജില്ലയിലെ നോഡല്‍ പോളിടെക്നിക്കായ ചേര്‍ത്തല ഗവണ്‍ന്മെന്റ് പോളിടെക്നിക്കില്‍ പുതുതായി ആരംഭിക്കാനിരുന്ന രണ്ട് ബ്രാഞ്ചുകള്‍ ഈ അധ്യയനവര്‍ഷത്തില്‍ തന്നെ തുടങ്ങുമോ; എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പോളിടെക്നിക്കുകളില്‍ സായാഹ്ന ബാച്ചുകള്‍ ആരംഭിക്കുന്ന തിനുള്ള തീരുമാനം ഏതെല്ലാം പോളിടെക്നിക്കുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്; ചേര്‍ത്തല ഗവണ്‍ന്മെന്റ് പോളിടെക്നിക്കില്‍ ഈവനിംഗ് ബാച്ചുകള്‍ കൂടി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5783

കായംകുളം ഗവണ്‍മെന്റ് ഐ.റ്റി.ഐയ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും

ശ്രീ. സി.കെ. സദാശിവന്‍

()കായംകുളം ഗവണ്‍മെന്റ് ഐ.റ്റി.ഐയ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ കായംകുളം ഗവണ്‍മെന്റ് ഐ.റ്റി.ഐക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

5784

കേരള യൂണിവേഴ്സിറ്റിക്ക് യു.ജി.സി. അനുവദിച്ച തുക

ശ്രീ. ആര്‍. രാജേഷ്

()കേരള യൂണിവേഴ്സിറ്റിക്ക് യു.ജി.സി. 2 കോടി രൂപ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഫെലോഷിപ്പ് നല്‍കുന്നതിന് വേണ്ടിയാണോ പ്രസ്തുത തുക നല്കിയത് ; എങ്കില്‍ എത്ര രൂപ ഫെലോഷിപ്പ് ആയി നല്കിയിട്ടുണ്ട് ; വിശദാംശം നല്കുമോ ;

(ബി)കേരള സര്‍വ്വകലാശാലയിലെ റിസര്‍ച്ച് സ്റുഡന്റ്സിനായി ഹോസ്റല്‍ നിര്‍മ്മാണം നടക്കുന്നുണ്ടോ ; എങ്കില്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നുണ്ടോ ; പ്രസ്തുത ഹോസ്റല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(സി)പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാന്റ് യഥാസമയം വിതരണം ചെയ്യുന്നുണ്ടോ ; വ്യക്തമാക്കുമോ ?

5785

കേരള സര്‍വ്വകലാശാലയ്ക്ക് രാജീവ്ഗാന്ധി ഫെലോഷിപ്പായി ലഭിച്ചതുക

ശ്രീ. ആര്‍. രാജേഷ്

()കേന്ദ്രസര്‍ക്കാര്‍ കേരള സര്‍വ്വകലാശാലയ്ക്ക് രാജീവ് ഗാന്ധി ഫെലോഷിപ്പ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ എന്നാണ് പ്രസ്തുത തുക ലഭിച്ചത്; ഏത് അക്കൌണ്ടിലാണ് പ്രസ്തുത തുക നിക്ഷേപിച്ചിരിക്കുന്നത്; എന്തുകൊണ്ടാണ് പ്രസ്തുത തുക വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാത്തതെന്ന് വ്യക്തമാക്കുമോ;

(ബി)എത്ര രൂപയാണ് സര്‍വ്വകലാശാലയ്ക്ക് രാജീവ് ഗാന്ധി ഫെലോഷിപ്പ് ഇനത്തില്‍ ലഭിച്ചത്; പ്രസ്തുത തുക വകമാറ്റി ചെലവഴിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്; പ്രസ്തുത തീരുമാനം മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ;

(സി)ജെ.ആര്‍.എഫ്.-ന് അര്‍ഹരായ എത്ര വിദ്യാര്‍ത്ഥികളാണ് കേരള സര്‍വ്വകലാശാലയില്‍ ഉള്ളത്; വ്യക്തമാക്കുമോ?

5786

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി.നേഴ്സിംഗ് പരീക്ഷകള്‍

ശ്രീ. ജോസ് തെറ്റയില്‍

()മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ബി.എസ്.സി. നേഴ്സിംഗിന്റെ പരീക്ഷകള്‍ യഥാസമയം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ ;

(ബി)പ്രസ്തുത പരീക്ഷകള്‍ യഥാസമയം നടത്താത്തതുമൂലം വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പരീക്ഷകള്‍ യഥാസമയം നടത്തുവാന്‍ നടപടി സ്വികരിക്കുമോ;

(സി)എങ്കില്‍ ഇതിനായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?

5787

നിര്‍ദ്ദിഷ്ട മലയാളം സര്‍വ്വകലാശാലയുടെ ആസ്ഥാനം

ശ്രീ.കെ.വി. വിജയദാസ്

()മലയാള സര്‍വ്വകലാശാലയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ; ഇതുമായി ബന്ധപ്പെട്ട എന്തെല്ലാം പദ്ധതികള്‍ക്കാണ് ഇപ്പോള്‍ രൂപം നല്‍കിയിട്ടുള്ളത്;

(ബിഎന്തെല്ലാം ഗവേഷണ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്; വിശദമാക്കുമോ;

(സി)പാലക്കാട് ജില്ലയെ പ്രസ്തുത സര്‍വ്വകലാശാലയുടെ ആസ്ഥാനമാക്കുമോ ?

5788

അലിഗഢ് മലപ്പുറം സെന്ററില്‍ കേരളീയര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സംവരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()അലീഗഢ് മലപ്പുറം സെന്ററില്‍ കേരളീയര്‍ക്കും ന്യൂനപക്ഷവിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ കേരളീയര്‍ക്കും, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അലീഗഢ് മുസ്ളീം യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെന്ററില്‍ സംവരണം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

5789

മലപ്പുറത്ത് ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി കാമ്പസ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()മലപ്പൂറത്ത് ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി കാമ്പസ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;

(ബി)പ്രസ്തുത ക്യാമ്പസ് സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത് ;

(സി)പ്രസ്തുത നടപടികള്‍ എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

5790

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിന്റെ സമഗ്ര വികസനത്തിനായി പദ്ധതി

ശ്രീ. എം. ഹംസ

()ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനിയറിംഗ് കോളേജിന്റെ സമഗ്ര വികസനത്തിനായി പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)പ്രസ്തുത എഞ്ചിനീയറ്ിഗ് കോളേജില്‍ ഏതെല്ലാം കോഴ്സുകള്‍ ആരംഭിക്കുവാനുളള പ്രൊപ്പോസലാണ് സമര്‍പ്പിച്ചിട്ടുളളത്; പ്രസ്തുത കോഴ്സുകള്‍ എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയും; വിശദാംശം ലഭ്യമാക്കുമോ?

5791

ഗവേഷണ കൌണ്‍സിലിലെ ക്രമക്കേടുകള്‍

ശ്രീ.ഹൈബി ഈഡന്‍

()കേരള ചരിത്ര ഗവേഷണ കൌണ്‍സിലിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത പരാതികളിന്‍മേല്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി)നിലവിലെ കൌണ്‍സില്‍ ഡയറക്ടര്‍ എപ്പോഴെങ്കിലും സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ വിദേശയാത്ര നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ; ഇതിന്‍മേല്‍ സ്വീകരിച്ച നടപടി എന്തെന്ന് വ്യക്തമാക്കുമോ;

()കൌണ്‍സില്‍ ഡയറക്ടറുടെ വിരമിക്കല്‍ പ്രായം എത്രയാണ്;

(എഫ്)നിലവിലെ കൌണ്‍സില്‍ ഡയറക്ടര്‍ക്ക് ഔദ്യോഗിക രേഖകള്‍ പ്രകാരം എത്ര വയസ് ഉണ്ടെന്നറിയിക്കുമോ?

5792

സാക്ഷരതാ മിഷനില്‍ അംഗീകരിച്ച തസ്തികകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

()സാക്ഷരതാ മിഷനില്‍ ഗവണ്‍മെന്റ് അംഗീകരിച്ച് അനുവദിച്ചിരിക്കുന്ന തസ്തികകള്‍ ഏതൊക്കെയാണ്; ജോയിന്റ് ഡയറക്ടര്‍ തസ്തികയിലേയ്ക്ക് യോഗ്യരായവരെ സര്‍വ്വീസില്‍ നിന്നും ലഭിക്കാത്തതുകൊണ്ട് റിട്ടയര്‍ ചെയ്തയാളിനെ തന്നെ വീണ്ടും നിയമിച്ചിട്ടുണ്ടോ; യോഗ്യരായവരെ കണ്ടെത്തുന്നതിന് എന്ത് നടപടി സ്വീകരിക്കുകയുണ്ടായി;

(ബി)ഇപ്പോള്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന വ്യക്തിയുടെ സേവന വേതന വ്യവസ്ഥ എന്താണ്; ഇത് ധനകാര്യ വകുപ്പ് അംഗീകരിച്ചിട്ടുള്ളതാണോ; ഇല്ലെങ്കില്‍ കാരണമെന്ത്;

(സി)സാക്ഷരതാ മിഷനില്‍ താല്ക്കാലിക ജീവനക്കാരെത്രയുണ്ട്; ഏതെല്ലാം തസ്തികകളില്‍ എത്ര പേര്‍; ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്നറിയിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.