UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5521

കാസര്‍ഗോഡ് ജില്ലയിലെ ജലനിധി പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

()രണ്ടാംഘട്ടം ജലനിധി പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണെന്നറിയിക്കാമോ;

(സി)കാസര്‍ഗോഡ് ജില്ലയിലെ ഏതെല്ലാം പഞ്ചായത്തുകളാണ് പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്നറിയിക്കാമോ ?

5522

ജലനിധി പദ്ധതി രണ്ടാം ഘട്ടം

ശ്രീ. കെ. വി. വിജയദാസ്

()ജലനിധി പദ്ധതിയുടെ രണ്ടാം ഘട്ടം 8 ജില്ലകളിലെ 200 പഞ്ചായത്തുകളില്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ 143-ാം ഇനമായി പ്രഖ്യാപിച്ചിട്ടുളളതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ; ഇതിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടോ ; 8 ജില്ലകളെ തെരഞ്ഞെടുത്തിട്ടുണ്ടോ ; പാലക്കാട് ജില്ലയെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി)പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവിടെ ഏതെല്ലാം പഞ്ചായത്തുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്; വിശദാംശം നല്‍കുമോ ;

(സി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനുദ്ദേശിക്കുന്ന സ്കീമുക ളുടെ വിശദാംശങ്ങളും നടപടികളുടെ മുന്‍ഗണനാക്രമങ്ങളും വ്യക്തമാക്കുമോ ?

5523

കോഴിക്കോട് ജില്ലയിലെ ‘ജലനിധി’പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

()കോഴിക്കോട് ജില്ലയിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളെയാണ് ഈ വര്‍ഷം ‘ജലനിധി’ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ബി)ജലനിധി പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ ഏതൊക്കെയാണ്;

(സി)ഇവയില്‍ ഓരോന്നിലും ഏതു വര്‍ഷമാണ് ജലനിധി പദ്ധതി ആരംഭിച്ചത് എന്ന് വെളിപ്പെടുത്തുമോ ?

5524

കടമ്പ്രയാറില്‍ ലോക്ക്-കം റഗുലേറ്റര്‍

ശ്രീ. ബെന്നി ബെഹനാന്‍

()കടമ്പ്രയാറില്‍, കടമ്പ്രയാറിനും കോഴിച്ചിറക്കുമിടയില്‍ ലോക്ക്-കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ ;

(ബി)ഇത് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)കടമ്പ്രയാറിന്റെ ആഴം കൂട്ടി ബോട്ട് സര്‍വ്വീസ് തുടങ്ങുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ?

5525

റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍

ശ്രീ. രാജു എബ്രഹാം

()റാന്നി-പഴവങ്ങാടി-വടശ്ശേരിക്കര്‍ മേജര്‍ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാന്‍ ഇനി എന്തൊക്കെ ജോലികളാണ് ബാക്കിയുള്ളത് ; ഇത് പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ ; ഇത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ ;

(ബി)പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി എത്രകോടി രൂപയുടെ നിര്‍മ്മാണത്തിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത് ; എന്നാണ് ഭരണാനുമതി നല്‍കിയത് ; ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി)പെരുനാട്-അത്തിക്കയം കുടിവെള്ള പദ്ധതിക്ക് എത്രകോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത് ; ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിനായി എന്തൊക്കെ നടപടി ഇതുവരെ സ്വീകരിച്ചിട്ടുണ്ട് ; എന്നത്തേക്ക് ടെന്‍ഡര്‍ ചെയ്യാന്‍ കഴിയും ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി)റാന്നി നിയോജകമണ്ഡലത്തിലെ ഏഴുമാറൂര്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്; ഈ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ; എന്നത്തേക്ക് ടെന്‍ഡര്‍ ചെയ്യാന്‍ കഴിയും ; വിശദാംശങ്ങള്‍ നല്‍കാമോ ;

()റാന്നി മണ്ഡലത്തില്‍ എസ്.എല്‍..സി.യുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള കുടിവെള്ള പദ്ധതികളുടെ ഓരോന്നിന്റെയും പേരും എസ്റിമേറ്റ് തുകയും വ്യക്തമാക്കാമോ ;

(എഫ്)പെരുനാട്-അത്തികയം, എഴുമറൂര്‍ പദ്ധതികളുടെ രണ്ടാംഘട്ടത്തിന് ഡിറ്റെയില്‍ഡ് എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് എത്ര തൂകയുടെ എസ്റിമേറ്റ് വീതമാണ് വേണ്ടി വരിക; ഏറ്റവുമൊടുവില്‍ എസ്.എല്‍..സി. റാന്നി നിയോജക മണ്ഡലത്തിലെ ഏതെങ്കിലും പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരുന്നോ; ഉണ്ടെങ്കില്‍ ഏത്; എടുത്ത തീരുമാനം വ്യക്തമാക്കാമോ ?

5526

കണ്ണിമംഗലം - പാണ്ടുപാറ കുടിവെള്ള പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

()മുന്‍സര്‍ക്കാരിന്റെ കാലത്ത് ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 54 ലക്ഷം രൂപയും അനുവദിച്ചിട്ടുള്ളതും മലയോര പഞ്ചായത്തുകളായ മലയാറ്റൂര്‍, അയ്യമ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആവിഷ്കരിച്ചതുമായ കണ്ണിമംഗലം - പാണ്ടുപാറ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

5527

കുത്തന്നൂര്‍ - പെരിങ്ങോട്ടുകുറിശ്ശി കുടിവെള്ള പദ്ധതി

ശ്രീ. . കെ. ബാലന്‍

()കുതന്നൂര്‍ - പെരിങ്ങോട്ടുകുറിശ്ശി കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ;

(ബി)പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

5528

ചേര്‍ത്തലയിലെ ജപ്പാന്‍ കുടിവെളള പദ്ധതി

ശ്രീ. . എം. ആരിഫ്

ജെ..സി.എ പൈപ്പ് ലൈന്‍ എക്സ്റന്‍ഷന് ചേര്‍ത്തല താലൂക്കില്‍ എത്ര കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്; പൈപ്പ് ലൈന്‍ എക്സ്റന്‍ഷന്‍ എന്ന് നടത്തുവാനാണുദ്ദേശിക്കുന്നത് ?

5529

കാസര്‍ഗോഡ് മുന്നാട്, ബേഡഡുക്ക, കുറ്റിക്കോല്‍ കുടിവെള്ള പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ മുന്നാട്, ബേഡഡുക്ക, കുറ്റിക്കോല്‍ വില്ലേജുകളിലായി വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ ;

(ബി)ഈ പദ്ധതിയുടെ ഡി.പി.ആര്‍.-ല്‍ വിതരണ ശൃംഖലയുടെ നീളം എത്രയായിരുന്നു ;

(സി)ഇപ്പോള്‍ എത്ര കി.മീ. വിതരണ ശൃംഖലയാണ് വാട്ടര്‍ അതോറിറ്റി സ്ഥാപിക്കുന്നത് ;

(ഡി)ഈ പദ്ധതിയുടെ ഡി.പി.ആര്‍.-ല്‍ സൂചിപ്പിച്ചിട്ടുള്ള വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;വിശദാംശങ്ങള്‍ അറിയിക്കാമോ ?

5530

നേമത്തെ കല്ലടിച്ചുംമൂല ജഡ്ജിക്കുന്ന് ജലവിതരണ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ തിരുവല്ലം മേഖലയില്‍പ്പെടുന്ന പുഞ്ചക്കരി, പൂങ്കുളം, തിരുവല്ലം, വെള്ളാര്‍ എന്നീ നഗരസഭാ വാര്‍ഡുകളില്‍ ശുദ്ധജലവിതരണം നടത്തുന്നതിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കല്ലടിച്ചുംമൂല ജഡ്ജിക്കുന്ന് ജലവിതരണ പദ്ധതി വാട്ടര്‍ അതോറിറ്റി, ജെ.ബി..സി., ജെന്റം, ജൈക്കാ, പൊതുമരാമത്ത് തുടങ്ങിയ ഏജന്‍സികളുടെ/വകുപ്പുകളുടെ പരസ്പര ശീതസമരം കാരണം മുടങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിച്ച് ഈ ജലവിതരണ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യുമെന്നും പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും വ്യക്തമാക്കുമോ?

5531

അലീഗഢ് മുസ്ളീം യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെന്ററിലെ ജലക്ഷാമം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()അലീഗഢ് മുസ്ളീം യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെന്ററില്‍ ആവശ്യത്തിന് ജലലഭ്യത ഇല്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സെന്ററില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് തൊട്ടടുത്തുള്ള തൂതപ്പുഴയില്‍ നിന്ന് വെള്ളം ശേഖരിച്ച് ക്യാമ്പസില്‍ എത്തിക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടോ;

(സി)ഉണ്ടെങ്കില്‍ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ ?

5532

മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ കുടിവെളള ക്ഷാമം

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജകമണ്ഡലത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്തിലെ 70 ഓളം ഹരിജന്‍ കുടുംബങ്ങള്‍ താമസിയ്ക്കുന്ന നവോദയപുരം(ചീത്തപ്പാറ) ഹരിജന്‍ കോളനിയിലേയും, അയ്യംമ്പുഴ പഞ്ചായത്തിലെ കാരേക്കാട്ടിലെയും രൂക്ഷമായ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ചിട്ടുളള പ്രൊപ്പോസലില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?

5533

പെരുമ്പാവൂര്‍ കുന്നക്കാട്ടുമല നിവാസികളുടെ പരാതി

ശ്രീ. സാജു പോള്‍

()പെരുമ്പാവൂര്‍ ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ കുന്നക്കാട്ടുമല സ്വദേശികളായ 200 നടുത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത ഉപയോഗയോഗ്യമല്ലാതിരുന്ന ജലത്തിന്റെ വില അടക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിന് നല്‍കിയ അപേക്ഷ പരിഗണനയിലുണ്ടോ;

(ബി)പണമടക്കാനുള്ളവരുടെയും കുടിശ്ശിക തുകയുടെയും വിശദവിവരം അറിയിക്കുമോ;

(സി)മലിനജലത്തിന്റെ പണം അടക്കുന്നതില്‍നിന്നും പ്രസ്തുത ഉപഭോക്താക്കളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)പൂര്‍ത്തിയായ നബാര്‍ഡ് കുടിവെള്ള പദ്ധതിയില്‍ നിന്ന് കുന്നക്കാട്ടുമല നിവാസികള്‍ക്ക് പുതിയ കണക്ഷന്‍ അനുവദിക്കുമോ; കുടിശ്ശിക ഒഴിവാക്കി പുതിയ കണക്ഷന്‍ നല്‍കാനാവില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

5534

നഗരസഭാ നമ്പര്‍ ഇല്ലാത്തവര്‍ക്കും കുടിവെള്ള കണക്ഷന്‍

ശ്രീ. വി. ശിവന്‍കുട്ടി

()കേരള വാട്ടര്‍ അതോറിറ്റിയുടെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കേന്ദ്രീകൃത കണക്ഷന്‍ നല്‍കുന്ന വിഭാഗം, നേമം മണ്ഡലത്തിലെ നെടുങ്കാട് വാര്‍ഡില്‍ താമസിക്കുന്ന കൈവശരേഖ, കരം തീരുവ, ഉടമസ്ഥാവകാശം എന്നിവ ഉള്ള ഉപഭോക്താക്കള്‍ക്ക് നഗരസഭാ നമ്പര്‍ ഇല്ലാ എന്ന കാരണം പറഞ്ഞ് കുടിവെള്ള കണക്ഷന്‍ നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ കുടിവെള്ളം ലഭിക്കാനുള്ള ഭരണഘടനാപരമായ അവകാശം പ്രസ്തുത ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

5535

ജലശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍

ശ്രീ. എം. ഹംസ

()മിക്ക നഗര ശുദ്ധജല വിതരണ പദ്ധതികളുടേയും പമ്പുസെറ്റുകളും മോട്ടോറുകളും ഭാഗികമായി നാശോന്മുഖമായിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് പരിഹരിയ്ക്കുന്നതിനായി എന്തെല്ലാം അടിയന്തിര നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ;

(ബി)നഗര പ്രദേശങ്ങളില്‍ വിതരണം ചെയ്യപ്പെടുന്ന ജലം ശുദ്ധീകരിക്കുന്നതിനായി നിലവില്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം നവീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനായി എന്തെല്ലാം ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(സി)ഒറ്റപ്പാലം നഗര ശുദ്ധജല വിതരണ പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയും; വ്യക്തമാക്കാമോ?

5536

കാസര്‍ഗോഡ് ജില്ലയിലെ മൂന്നാംകടവ് ജലസേചന പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ മൂന്നാംകടവ് ജലസേചന പദ്ധതി പരിഗണനയിലുണ്ടോ;

(ബി)ഈ പദ്ധതിയുടെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;

(സി)പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി ഓഫീസ് പ്രവര്‍ത്തിക്കു ന്നുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ഡി)ഈ പദ്ധതിയുടെ ഇന്‍വെസ്റിഗേഷനും മറ്റുമായി ഇതുവരെ ഖജനാവില്‍ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?

5537

നെന്‍മാറ പലകപ്പാണ്ടി പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്‍മാറ മണ്ഡലത്തിലെ പലകപ്പാണ്ടി പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;

(ബി)പലകപ്പാണ്ടി പദ്ധതിയുടെ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ; ഇതിന് നിലവില്‍ എന്തെങ്കിലും തടസ്സം ഉണ്ടോ?

5538

കല്യാശ്ശേരിയിലെ നബാര്‍ഡ് XVII സ്കീമിലെ പദ്ധതികള്‍

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ നബാര്‍ഡിന്റെ ആര്‍. . ഡി. എഫ്. XVII  സ്കീമില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കിയ പദ്ധതികളുടെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ കഴിയും എന്നറിയിക്കുമോ?

5539

കടലോരങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കാന്‍ നടപടി

ശ്രീ. സി. കെ. നാണു

()വടകരയില്‍ ആവശ്യത്തിന് കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിന്റെ ഫലമായി പലഭാഗത്തും കടല്‍ക്ഷോഭം കൊണ്ട് നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കടലോരങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിച്ചാല്‍ ഒരു പരിധിവരെ തീരത്ത് നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാകുമോ ;

(സി)എങ്കില്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവുമായി ചേര്‍ന്ന് കടല്‍ത്തീരങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമോ ?

5540

കനാലുകളുടെ ആഴം കൂട്ടാന്‍ നടപടി

ശ്രീ. ബെന്നി ബെഹനാന്‍

()ഇടപ്പള്ളി തോട്, ചങ്ങാടം പോക്ക് കനാല്‍, തേവര പേരണ്ടൂര്‍ കനാല്‍ എന്നിവയുടെ ആഴം കൂട്ടി ജല നിര്‍ഗ്ഗമനം സുഗമമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)ഇതിന് നബാര്‍ഡിന്റെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ ;

(സി)ഈ പ്രവൃത്തികളുടെ വിശദമായ എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ ;

(ഡി)പ്രസ്തുത പ്രവൃത്തികള്‍ സ്റേറ്റ്ലെവല്‍ എംപവേര്‍ഡ് കമ്മറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

5541

ഷണ്‍മുഖം കനാലിന്റെ രണ്ടാംഘട്ട നിര്‍മ്മാണം

ശ്രീ. തോമസ് ഉണ്ണിയാടന്‍

()ഷണ്‍മുഖം കനാലിന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് നല്‍കിയ നിവേദനത്തിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും അവയുടെ പുരോഗതിയും വ്യക്തമാക്കുമോ;

(സി)കനാലിന്റെ നിര്‍മ്മാണം എന്ന് പൂര്‍ണ്ണമാകും?

5542

സംസ്ഥാന ജലപാതയും വടകര-മാഹി കനാലും

ശ്രീമതി കെ. കെ. ലതിക

()വടകര-മാഹി കനാല്‍ നിര്‍മ്മാണത്തിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ടും എസ്റിമേറ്റും തയ്യറാക്കിയിട്ടുണ്ടോ; നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുളള സംസ്ഥാന ജലപാതയുടെ നിര്‍മ്മാണം എത്ര ദൂരം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇനി എത്രദൂരം പൂര്‍ത്തിയാക്കാനുണ്ടെന്നും ഏതെല്ലാം ഭാഗങ്ങളിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുളളതെന്നും വ്യക്തമാക്കുമോ;

(സി)സംസ്ഥാന ജലപാതയുടെ നിര്‍മ്മാണത്തിന് മൊത്തം എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും ഏതൊക്കെ ഭാഗങ്ങളിലാണ് പ്രസ്തുത തുക വിനിയോഗിക്കുന്നതെന്നും വ്യക്തമാക്കുമോ

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.