UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5301

കേരളത്തില്‍ ദേശീയ ഗെയിംസ് നടത്തിപ്പ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തില്‍ ദേശീയ ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)കേരളത്തില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്;

(സി)ഓരോ പ്രദേശത്തും നടത്തുന്ന ഇനങ്ങള്‍ സംബന്ധിച്ച് വിശദമാക്കുമോ;

(ഡി)ഏതെല്ലാം പ്രദേശങ്ങളിലാണ് പുതിയ സ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇവയുടെ പ്രവൃത്തി ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ;

()ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന കേരള ടീമിനെ തെരഞ്ഞെടുത്തിട്ടുണ്ടോ; എങ്കില്‍, ഇവര്‍ക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

5302

35-ാമത് നാഷണല്‍ ഗെയിംസ്

ശ്രീ. എം. . ബേബി

,, എസ്. ശര്‍മ്മ

,, വി. ശിവന്‍കുട്ടി

,, ജി. സുധാകരന്‍

()35-ാമത് നാഷണല്‍ ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്ത് ഏതെല്ലാം പ്രോജക്ടുകളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)തിരുവനന്തപുരം ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാമാണ് പദ്ധതിയിട്ടിരുന്നതെന്നും അവയുടെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ചും വ്യക്തമാക്കാമോ; ഇതിനായി ടെന്‍ഡര്‍ നടപടികളില്‍ എത്ര സ്ഥാപനങ്ങള്‍ പങ്കെടുത്തു ; അവയേതെല്ലാമെന്നും ഏത് സ്ഥാപനത്തെയാണ് സെലക്ട് ചെയ്തതെന്നും വ്യക്തമാക്കുമോ ?

5303

കായിക നയം

ശ്രീ. കെ. മുരളീധരന്‍

,, കെ. ശിവദാസന്‍ നായര്‍

,, പി.സി. വിഷ്ണുനാഥ്

,, റ്റി.എന്‍. പ്രതാപന്‍

()സ്പോര്‍ട്സ് സ്നേഹികളായ പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനും അവരെ കായിക രംഗത്ത് നിലനിര്‍ത്തുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്;

(ബി)ഇതിനായി പുതിയ കായിക നയത്തിന് രൂപം നല്‍കുമോ;

(സി)ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട്?

5304

പ്ളേ എ ഗെയിം പ്ളേ ഫോര്‍ ഫണ്‍’ പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

()‘പ്ളേ എ ഗെയിം പ്ളേ ഫോര്‍ ഫണ്‍’ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി ഏതെല്ലാം ജില്ലകളിലെ ഏതൊക്കെ സ്കൂളുകളിലാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ വിശദമായി വെളിപ്പെടുത്തുമോ?

5305

ഫുട്ബോള്‍ ടീമിന് പ്രോത്സാഹനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കേരള ഫുട്ബോളിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനും മികച്ച ഫുട്ബോള്‍ ടീമിനെ വാര്‍ത്തെടുക്കുന്നതിനും നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)കുട്ടികളെ നല്ല ഫുട്ബോള്‍ കളിക്കാരായി വാര്‍ത്തെടുക്കാന്‍ തക്ക രീതിയിലുള്ള പരിശീലന പദ്ധതികള്‍ ആവിഷ്കരിക്കുമോ ?

5306

ഫുട്ബോള്‍ കളിക്ക് പ്രോത്സാഹനം

ശ്രീ. കെ. ദാസന്‍

()ഫുട്ബോള്‍ കളി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി)കാല്‍ നൂറ്റാണ്ടായി ഫുട്ബോള്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നതും ഫുട്ബോള്‍ കളിയില്‍ അഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതുമായ കൊയിലാണ്ടി എ.കെ.ജി സ്പോര്‍ട്സ് സെന്ററിന് സ്വന്തമായി ആസ്ഥാനവും ഭൌതിക സൌകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ?

5307

സ്കൂളുകളില്‍ മള്‍ട്ടി പര്‍പ്പസ് സ്റേഡിയങ്ങള്‍

ശ്രീ. . . അസീസ്

()സ്പോര്‍ട്സ് വകുപ്പ് സ്കൂളുകളില്‍ മള്‍ട്ടിപര്‍പ്പസ് സ്റേഡിയങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ എവിടെയൊക്കെയാണ് ഇത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്കാവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്?

5308

സ്കൂളുകള്‍ക്കും ക്ളബുകള്‍ക്കും കായിക ഉപകരണങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

'' . പി. അബ്ദുള്ളക്കുട്ടി

'' വി. റ്റി. ബല്‍റാം

'' . റ്റി. ജോര്‍ജ്

()സ്കൂളുകള്‍ക്കും ക്ളബുകള്‍ക്കും കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് സ്പോര്‍ട്സ് വകുപ്പ് ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യവും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ?

5309

ജി. വി. രാജാ കായിക സ്കൂളിലെ സൌകര്യങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ജി. വി. രാജ കായിക സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ അടിസ്ഥാന സൌകര്യങ്ങളും ആഹാരവും ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് നല്കുന്ന ഭക്ഷണ മെനു എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ഒരുമാസം ഒരു കുട്ടിക്ക് ഭക്ഷണത്തിനായി എത്ര തുകയാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)ഭക്ഷണ വിതരണം മോണിറ്റര്‍ ചെയ്യുന്നതിന് നടപ്പാക്കിയ സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

()ശാസ്ത്രീയ പരിശീലനത്തിന് പുതിയതായി സജ്ജീകരിച്ച സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

5310

കായികവിദ്യാര്‍ത്ഥികള്‍ക്ക് സൌകര്യങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ കായിക വിദ്യാര്‍ത്ഥികളുടെ മെസ് അലവന്‍സ് ഇപ്പോള്‍ എത്ര രൂപയാണ്; ഇത് വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഗുണനിലവാരമുള്ള സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

5311

കേരളത്തിലെ പൊതു കളി സ്ഥലങ്ങള്‍

ശ്രീ.കെ.ദാസന്‍

()കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജനസാന്ദ്രത കാരണവും മറ്റ് കാരണങ്ങളാലും പൊതുകളി സ്ഥലങ്ങള്‍ കുറഞ്ഞ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കളി സ്ഥലങ്ങളും മൈതാനങ്ങളും നഷ്ടമായി കൊണ്ടിരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് കളികളിലും കായിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ സാധിക്കാതെ കായിക ക്ഷമത കുറഞ്ഞ് വരുന്നത് ശ്രദ്ധയില്‍ വന്നിട്ടുണ്ടോ; എങ്കില്‍ ഇതിന് പരിഹാരം കാണാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)കുട്ടികളിലെ കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ടോട്ടല്‍ ഫിറ്റ്നസ് പ്രോഗ്രാം മാതൃകയില്‍ ദരിദ്ര വിഭാഗത്തിലുളള കായികാഭിരുചിയുളള കുട്ടികളെ കണ്ടെത്തി കായികശേഷി വളര്‍ത്തുന്നതിന് എന്തെങ്കിലും പുതിയ പദ്ധതി ഈ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ഡി)സംസ്ഥാനത്ത് പൊതുകളിസ്ഥലങ്ങളും മൈതാനങ്ങളും ഇല്ലാത്ത പഞ്ചായത്തുകളില്‍ കളിസ്ഥലവും മൈതാനവും നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം പഞ്ചായത്തുകളില്‍ ലഭ്യമാകുന്ന പുറംപോക്ക് സ്ഥലം കൂടി ഉപയോഗപ്പെടുത്തി കളി സ്ഥലം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5312

വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി

ശ്രീ. കെ. ദാസന്‍

()വ്യായാമവും കായികാദ്ധ്വാനവും പ്രോത്സാഹിപ്പിക്കുന്നതിന് ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന "ഹോം ജിം” പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാകുമോ;

(ബി)ഗൃഹാന്തരീക്ഷത്തില്‍ തന്നെ വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആവിഷ്കരിക്കുമോ?

5313

പരമ്പരാഗത ആയോധന വിദ്യാ പരിശീലന കേന്ദ്രങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()പരമ്പരാഗത ആയോധന വിദ്യകളായ കളരിപ്പയറ്റും മറ്റും പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള പദ്ധതികളുടെ വിശദാംശം നല്‍കുമോ;

(ബി)പരമ്പരാഗത ആയോധന വിദ്യകള്‍ യുവജനങ്ങളെ പരിശീലിപ്പിക്കുന്നതിനായി ജില്ലാടിസ്ഥാനത്തില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിയുണ്ടാകുമോ;

5314

വടകരയിലെ കളരി അക്കാദമി

ശ്രീമതി കെ. കെ. ലതിക

()വടകരയില്‍ സ്ഥാപിക്കപ്പെട്ട കളരി അക്കാദമിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)കളരി അക്കാദമി സ്ഥാപിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത അക്കാദമിക്ക് എവിടെയെങ്കിലും ശാഖ അനുവദിച്ചിട്ടുണ്ടോ എന്നും എങ്കില്‍ ആയതിന്റെ ഉദ്ദേശ്യം എന്തെന്നും വ്യക്തമാക്കുമോ;

(ഡി)അക്കാദമിയുടെ പുരോഗതിക്ക് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

5315

പാലക്കാട് ഇന്‍ഡോര്‍ സ്റേഡിയം നിര്‍മ്മാണം

ശ്രീ. . കെ. ബാലന്‍

()പാലക്കാട് ഇന്‍ഡോര്‍ സ്റേഡിയം നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ബജറ്റില്‍ നീക്കി വച്ച തുക അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഉടനെ അനുവദിക്കുമോ; സര്‍ക്കാര്‍ സഹായം ലഭിക്കാതെ സ്റേഡിയം പണി സ്തംഭിക്കുന്ന സാഹചര്യമുണ്ടോ; പണി പൂര്‍ത്തിയാക്കാന്‍ സഹായം ലഭ്യമാക്കുമോ;

(ബി)സ്റേഡിയം നിര്‍മ്മാണത്തിന് കേരളാ സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്ത് തുകയാണ് വാഗ്ദാനം ചെയ്തത്; പ്രസ്തുത തുക നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ തുക നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

5316

കൊയിലാണ്ടി സ്റേഡിയം പുനര്‍നവീകരണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ സ്പോര്‍ട്സ് കൌണ്‍സിലിന്റെ അധീനതയിലുള്ള സ്റേഡിയം മഹാത്മാഗാന്ധിയുടെ സ്മാരകമായി നാമകരണം ചെയ്ത് പരിരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി)കൊയിലാണ്ടി സ്പോര്‍ട്സ് കൌണ്‍സില്‍ സ്റേഡിയത്തില്‍ പുല്‍ത്തകിടിയും മറ്റ് ആധുനിക സൌകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത സ്റേഡിയത്തിന്റെ വികസനം സംബന്ധിച്ച് കൊയിലാണ്ടി നഗരസഭയും ജില്ലാകളക്ടറും തമ്മില്‍ എന്തെങ്കിലും ധാരണ ഉണ്ടാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

5317

ഇരിങ്ങല്‍ സ്പോര്‍ട്സ് ക്ളബ്ബ്

ശ്രീ. ജെയിംസ് മാത്യു

()തളിപ്പറമ്പ് മണ്ഡലത്തിലെ പരിയാരം ഗ്രാപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഇരിങ്ങല്‍ സ്പോര്‍ട്സ് ക്ളബ്ബിന് കളിസ്ഥല വികസനത്തിനായി സ്പോര്‍ട്സ് കൌണ്‍സില്‍ മുഖാന്തിരം മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 2 ലക്ഷം രൂപ നാളിതുവരെ വിതരണം ചെയ്തിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത തുക ഉടന്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

5318

മലപ്പുറം കോട്ടപ്പടി ഫുട്ബോള്‍ സ്റേഡിയം നിര്‍മ്മാണം

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം കോട്ടപ്പടി ഫുട്ബോള്‍ സ്റേഡിയം നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി)2010-11 മുതലുള്ള മൂന്ന് വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ ഇതിനായി എന്ത് തുക വീതം നീക്കിവെച്ചിരുന്നുവെന്നും എന്ത് തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ ;

(സി)സിവില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും എന്ത് തുക ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

(ഡി)പ്രസ്തുത പ്രവൃത്തികള്‍ക്കാവശ്യമായ തുക അനുവദിക്കുന്നതിനും നിര്‍മ്മാണപ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാനും നടപടികള്‍ സ്വീകരിക്കുമോ ?

5319

കാസര്‍ഗോഡ് ജില്ലയില്‍ ഫുട്ബോള്‍ അക്കാഡമി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഫുട്ബോള്‍ രംഗത്ത് ശക്തമായ സാന്നിദ്ധ്യം കാഴ്ചവയ്ക്കുന്ന നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളുള്ള കാസര്‍ഗോഡ് ജില്ലയില്‍ ഒരു ഫുട്ബോള്‍ പരിശീലന അക്കാഡമി ആരംഭിക്കുമോ?

5320

ചലച്ചിത്രോത്സവത്തിന് സ്ഥിരം കാമ്പസ്

ശ്രീ. കെ. വി. വിജയദാസ്

()അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായി ഒരു കാമ്പസ് എന്ന ആശയം പരിഗണനയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

5321

ചലച്ചിത്ര അവാര്‍ഡുകള്‍ സംബന്ധിച്ച പരാതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ചലച്ചിത്ര അവാര്‍ഡുകള്‍ നല്‍കുന്നത് സംബന്ധിച്ച് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ പരിശോധിക്കുവാനും നിലവിലുള്ള നിയമാവലിയില്‍ മാറ്റം വരുത്താനും ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഏത് ഏജന്‍സിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ;

(സി)പ്രസ്തുത റിപ്പോര്‍ട്ടില്‍ എന്തെല്ലാം പുതിയ നിര്‍ദ്ദേശങ്ങളാണ് അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ഡി)ഇതില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

5322

പന്തല്‍, ഡെക്കറേഷന്‍, ലൈറ്റ് & സൌണ്ട് ഉടമകള്‍ക്ക് ക്ഷേമനിധി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()മുന്‍ സര്‍ക്കാര്‍ സാംസ്കാരിക ക്ഷേമനിധി രൂപീകരിച്ചപ്പോള്‍ ആയതില്‍ ഉള്‍പ്പെടുത്തിയിരുന്ന സംസ്ഥാനത്തെ 15000 ത്തോളം വരുന്ന പന്തല്‍, ഡെക്കറേഷന്‍, ലൈറ്റ് & സൌണ്ട് ഉടമകളെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത ക്ഷേമ നിധിയില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)ഒഴിവാക്കിയ ഈ വിഭാഗത്തിന് മറ്റ് ക്ഷേമനിധികള്‍ ആരംഭിക്കുന്നതിനോ അല്ലെങ്കില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തി ക്ഷേമനിധി പുതുക്കി നിശ്ചയിക്കുന്നതിനോ നടപടികള്‍ സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.