UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4966

ധനകാര്യ വകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനങ്ങള്‍

ശ്രീമതി. കെ. കെ. ലതിക

() ധനകാര്യ വകുപ്പിന്റെ കീഴില്‍ എത്ര സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശീലന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതൊക്കെയെന്നും വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനം, പ്രൊമോഷന്‍ എന്നിവ സംബന്ധിച്ച് പ്രത്യേകം നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

4967

2011-12 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലെ പദ്ധതികള്‍

ശ്രീ. എം. ഹംസ

()2011-12 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ എത്ര പദ്ധതികള്‍ ആണ് പുതിയതായി പ്രഖ്യാപിച്ചത് ;

(ബി)ഇതില്‍ എത്ര പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പിലാക്കി ; ഭാഗികമായി എത്ര പദ്ധതികള്‍ നടപ്പിലാക്കി ; വിശദാംശങ്ങള്‍ നല്‍കാമോ ;

(സി)നടപ്പിലാക്കി എങ്കില്‍ ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ ?

4968

2011-2012 സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റില്‍ വകയിരുത്തിയ തുക

ഡോ. കെ. ടി. ജലീല്‍

()2011-2012 സാമ്പത്തിക വര്‍ഷത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റില്‍ വൈദ്യുതപദ്ധതികള്‍ക്ക് വകയിരുത്തിയ തുക എത്രയായിരുന്നു ; അതില്‍ ആ വര്‍ഷം എത്ര തുക ചെലവഴിക്കുകയുണ്ടായി ;

(ബി)പെന്‍ഷനും പലവകയും എന്ന ധനാഭ്യര്‍ത്ഥനയില്‍ വകയിരുത്തിയ തുക എത്ര ; ആ വര്‍ഷം ചെലവഴിച്ചത് എത്ര ;

(സി)നഗര വികസനത്തിനായി വകയിരുത്തിയ തുക എത്ര ; ആ വര്‍ഷം ചെലവഴിച്ച തുക എത്ര ?

4969

ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()സംസ്ഥാനത്തെ ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി സംബന്ധിച്ച വിശദാംശം നല്‍കുമോ;

(ബി)കഴിഞ്ഞ വര്‍ഷം പ്രസ്തുത പദ്ധതി പ്രകാരമുള്ള ഇന്‍ഷ്വറന്‍സ് ആനുകൂല്യത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിരുന്നു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)അപേക്ഷിച്ചിരുന്നവരില്‍ എത്രപേര്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിച്ചിട്ടുണ്ട്; ജില്ലതിരിച്ച് വ്യക്തമാക്കുമോ?

4970

മലപ്പുറം ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസിന്റെ പ്രവര്‍ത്തനം

ശ്രീ. ടി. . അഹമ്മദ് കബീര്‍

()മലപ്പുറം സിവില്‍ സ്റേഷനില്‍ ആവശ്യമായ സ്ഥലസൌകര്യം ലഭ്യമാണെങ്കിലും മലപ്പുറം ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസ് ഇപ്പോഴും വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസ് മലപ്പുറം സിവില്‍ സ്റേഷനിലേക്ക് മാറ്റുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

4971

അനോമലി പരിഹരിക്കാന്‍ നടപടി

ശ്രീ. . സി. ബാലകൃഷ്ണന്‍

()മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പിലേയും ആരോഗ്യ വകുപ്പിലേയും നഴ്സുമാരുടെ യൂണിഫോം അലവന്‍സ് നഴ്സിംഗ് അസിസ്റന്റുമാരേക്കാളും കുറഞ്ഞതിന്റെ കാരണം എന്താണ്;

(ബി) മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സ്റോര്‍ സൂപ്രണ്ടുമാരുടെ അനോമലി പരിഹരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ശുപാര്‍ശ നല്‍കിയിട്ടും എന്തുകൊണ്ട് ഇതുവരെ പരിഹരിച്ചിട്ടില്ല;

(സി)ശമ്പളം ബാങ്കുകളില്‍ നല്‍കാന്‍ ഉത്തരവായിട്ടും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജീവനക്കാര്‍ അപേക്ഷ നല്‍കിയിട്ടും നടപ്പിലാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

4972

ശമ്പള പരിഷ്കരണ അനോമിലി കമ്മിറ്റി

ശ്രീ. സി. ദിവാകരന്‍

ശമ്പള പരിഷ്കരണ അനോമിലി കമ്മിറ്റി നിലവിലുണ്ടോ; ഉണ്ടെങ്കില്‍ കമ്മിറ്റി മുമ്പാകെ എത്ര പരാതികള്‍ ലഭിച്ചു; പരാതിയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

4973

പേറിവിഷന്‍ അനോമിലി

ശ്രീ.മോന്‍സ് ജോസഫ്

()ധനകാര്യ വകുപ്പില്‍ അനോമിലിയുടെ പേരില്‍ എത്ര പരാതികള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ട്;

(ബി)എത്ര പേ റിവിഷന്‍ അനോമിലികള്‍ പരിഹരിച്ചു;

(സി)പേ റിവിഷന്‍ അനോമിലിയുടെ ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ഡി)ഹയര്‍സെക്കന്ററി അധ്യാപകരുടെ പേ റിവിഷന്‍ അനോമിലിയുമായി ബന്ധപ്പെട്ട ഫയലില്‍ പേ റിവിഷന്‍ സെല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഈ ഫയലില്‍ തീരുമാനം വേഗത്തില്‍ കൈക്കൊളളാന്‍ നടപടി സ്വീകരിക്കുമോ ?

4974

സ്വയംഭരണാധികാരമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും മുതല്‍മുടക്കിന് കിട്ടുന്ന ലാഭവും ലാഭവിഹിതവും

ശ്രീ. എസ്. ശര്‍മ്മ

()സ്വയംഭരണാധികാരമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ മുതല്‍മുടക്കിന് കിട്ടുന്ന ലാഭവും ലാഭവിഹിതവും ഇനത്തില്‍ 2011-12 സാമ്പത്തിക വര്‍ഷം എന്തു തുക ലഭിക്കുകുയുണ്ടായി; പ്രതീക്ഷിച്ചത് എത്രയാണ്;

(ബി)2010-2011 സാമ്പത്തിക വര്‍ഷം ഇത് എത്രയായിരുന്നു; ആനുപാതികമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ടോ?

4975

നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം

ശ്രീ. മോന്‍സ് ജോസഫ്

()കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുന്നതിന് ഇടപെടുകയും അത്യാവശ്യ സാമഗ്രികള്‍ അംഗീകൃത സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ;

(ബി)നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ജില്ലാടിസ്ഥാനത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുമോ ?

4976

ദേശീയ സമ്പാദ്യ പദ്ധതി

ശ്രീമതി കെ. കെ. ലതിക

()ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിന്നും സംസ്ഥാനത്തെ വികസനാവശ്യങ്ങള്‍ക്ക് പണം ലഭ്യമാവുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ ഏതെല്ലാം വിധത്തിലെന്നും വ്യക്തമാക്കുമോ ;

(ബി)ദേശീയ സമ്പാദ്യ പദ്ധതി ആകര്‍ഷകമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി)മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്നും പ്രസ്തുത ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമോ എന്നും വ്യക്തമാക്കുമോ ?

4977

സംരംഭകമിഷന്‍ വായ്പയ്ക്കുള്ള നടപടിക്രമങ്ങള്‍

ശ്രീ. എം.പി. വിന്‍സെന്റ്

()സംസ്ഥാന സംരംഭകമിഷന്റെ വായ്പയ്ക്കുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്;

(ബി)ഈ വായ്പ നല്‍കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങള്‍ എന്തെല്ലാം?

4978

യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സ്വയം സംരംഭക മിഷന്‍

ശ്രീ. കെ. രാജു

() യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സംസ്ഥാനത്ത് സ്വയംസംരംഭക മിഷന്‍ എന്ന പദ്ധതി നിലവിലുണ്ടോ ;

(ബി) പദ്ധതി പ്രകാരം എന്തൊക്കെ വിധത്തിലുളള തൊഴിലവസര ങ്ങളാണ് യുവജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) .ടി. മേഖലയും പ്രസ്തുത പരിപാടിയില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

4979

ആസ്തി വികസന ഫണ്ട്

ശ്രീ. കെ. വി. വിജയദാസ്

()ആസ്തി വികസന ഫണ്ടിന്റെ ഒരു പ്രവൃത്തിയ്ക്ക് 1 കോടി രൂപ എന്നത് 50 ലക്ഷം എന്നാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തുന്നതിന് ഈ നിര്‍ദ്ദേശം സഹായിക്കും എന്നതിന്റെ അടിസ്ഥാനത്തില്‍ അനുഭാവപൂര്‍വ്വം ഒരു പ്രവൃത്തിയ്ക്ക് 50 ലക്ഷം എന്നാക്കി മാറ്റുന്നതിന് സാങ്കേതിക തടസ്സം ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

4980

നിയോജകമണ്ഡലം ആസ്തി വികസ ഫണ്ട്

ശ്രീ. ബി. ഡി. ദേവസ്സി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന ടൌണ്‍ഹാള്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവയ്ക്ക് പുതുതായി നിര്‍ദ്ദേശിച്ച നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും തുക അനുവദിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് വിശദമാക്കാമോ ?

4981

ചാത്തന്നൂര്‍ സബ്ട്രഷറി

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂരില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറി അര നൂറ്റാണ്ടിന് മുമ്പ് നിര്‍മ്മിച്ചതും, ജീര്‍ണ്ണിച്ചതുമായ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഈ സബ്ട്രഷറിക്ക് നിലവിലുളള കെട്ടിടം ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമ്പോള്‍ പൊളിച്ച് മാറ്റപ്പെടുവാന്‍ സാദ്ധ്യതയുളള സ്ഥലത്താണ് നില്‍ക്കുന്നതെന്ന് അധികാരികള്‍ അറിയിച്ചിട്ടുണ്ടോ; അതിന്മേല്‍ എന്തു നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ;

(സി)ചാത്തന്നൂര്‍ സബ്ട്രഷറിക്ക് കെട്ടിടനിര്‍മ്മാണത്തിന് ഭൂമി ലഭ്യമാക്കണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടതിന്‍ പ്രകാരം 24.11.2011 ലെ ജി.(എം.എസ്) 430/11/റവന്യൂ നമ്പര്‍ ഉത്തരവ് പ്രകാരം 4.05 ആര്‍ ഭൂമി നല്‍കുവാന്‍ നടപടിയായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതനുസരിച്ച് ഭൂമി കൈമാറ്റ നടപടിയുടെ പുരോഗതി വ്യക്തമാക്കുമോ ;

(ഡി)ഭൂമി കിട്ടിയാല്‍ ഉടന്‍ തന്നെ കെട്ടിട നിര്‍മ്മാണത്തിനുളള നടപടിയും ഭരണാനുമതിയും നല്‍കുമോ ?

4982

ആറ്റിങ്ങല്‍ സബ്ട്രഷറിയെ റൂറല്‍ ജില്ലാ ട്രഷറിയായി ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. ബി. സത്യന്‍

()ആറ്റിങ്ങല്‍ സബ്ട്രഷറിയെ റൂറല്‍ ജില്ലാ ട്രഷറിയായി ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിന്റെ ഫയല്‍ നമ്പര്‍ ഉള്‍പ്പെടെ വിശദാംശം ലഭ്യമാക്കുമോ;

(ബി)ജില്ലാ ട്രഷറിയായി ഉയര്‍ത്തുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ;

(സി)ജില്ലാ ട്രഷറിയായി ഉയര്‍ത്താത്തതിന്റെ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

4983

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

()നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ അമ്പലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാമെന്ന് വകുപ്പ് തിരിച്ച് വിശദമാക്കാമോ;

(ബി)നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ അമ്പലപ്പുഴ മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിനായി പരിഗണനയിലുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?

4984

ഹഡ്കോയില്‍’ നിന്നുള്ള വായ്പ പുനസ്ഥാപിക്കുന്നതിന് നടപടി

ശ്രീ.കെ.വി. വിജയദാസ്

()‘ഹഡ്കോ’യില്‍ നിന്നുള്ള വായ്പ പുനസ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഭൂമിയുള്ളതും ഭവനരഹിതരുമായ ആളുകള്‍ക്ക് വീടുവയ്ക്കുന്നതിനായി എന്തെങ്കിലും കര്‍മ്മപരിപാടിയ്ക്ക് ഭവന നിര്‍മ്മാണ വകുപ്പ് രൂപം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഭവന നിര്‍മ്മാണ വകുപ്പിനെ സ്വകാര്യവത്ക്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ഡി)ഭവന നിര്‍മ്മാണ വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കൂമോ ;

()ഭവന നിര്‍മ്മാണ വകുപ്പിനെ വിഭജിച്ച് ഭവന നിര്‍മ്മാണ വിഭാഗമെന്നും (സാങ്കേതികം) ഭവന വായ്പാ വിഭാഗമെന്നുമാക്കി മാറ്റി ശാക്തീകരിച്ച് പഞ്ചായത്തുകളില്‍ക്കൂടി വായ്പ ലഭ്യമാക്കുകയും ആയതിന് ഭവന നിര്‍മ്മാണ വകുപ്പ് സാങ്കേതിക സഹായവും നിര്‍വ്വഹിക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കുമോ ?

4985

നിയമസഭ പാസ്സാക്കിയ നിയമങ്ങളുടെ ചട്ടങ്ങള്‍

ശ്രീ. എം. . ബേബി

ശ്രീമതി പി. ഐഷാ പോറ്റി

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കെ. കെ. ജയചന്ദ്രന്‍

()നിയമസഭ പാസ്സാക്കിയ നിയമങ്ങളുടെ ചട്ടങ്ങള്‍ ഇനിയും പുറപ്പെടുവിച്ചിട്ടില്ലാത്തവ ഏതൊക്കെയാണ്; വിശദമാക്കാമോ; അവ ഓരോന്നും ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടാല്‍ എത്ര ദിവസത്തിനകം ചട്ടങ്ങള്‍ തയ്യാറാക്കി പുറപ്പെടുവിക്കേണ്ടതായിട്ടുണ്ട്?

4986

നിയമ സഹായ ക്ളിനിക്കുകള്‍”

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()ഗ്രാമപ്രദേശങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന കേസുകള്‍ പരിഹരിക്കുന്നതിനായി “നിയമ സഹായ ക്ളിനിക്കുകള്‍” സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കുമോ;

(ബി)നിയമസഹായ ക്ളിനിക്കുകള്‍ “അനുരഞ്ജനത്തിനുള്ള” കേന്ദ്രങ്ങളായാണോ വിവക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഗ്രാമപ്രദേശങ്ങളിലെ നിയമവിദഗ്ദ്ധരേയും സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തകരേയും ക്ളിനിക്കുകളില്‍ ഉള്‍പ്പെടുത്തുമോ എന്ന് വ്യക്തമാക്കുമോ ?

4987

വ്യവഹാര നയം നടത്തിപ്പിനായി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ പുതിയ വ്യവഹാര നയം നടത്തിപ്പിന്റെ നിരീക്ഷണത്തിനായി എംപവേര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ കമ്മിറ്റിയുടെ ഘടന വ്യക്തമാക്കുമോ;

(സി)ആരെയൊക്കെയാണ് കമ്മിറ്റിയില്‍ അംഗങ്ങളാക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)കമ്മിറ്റിയുടെ ചുമതലകളും കര്‍ത്തവ്യങ്ങളും വ്യക്തമാക്കുമോ ?

4988

.ഡി.ആര്‍. സെല്ലുകളുടെ ഉദ്ദേശലക്ഷ്യങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, . പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

().ഡി.ആര്‍. സെല്ലുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി)തര്‍ക്കങ്ങള്‍ കോടതിക്കുപുറത്തു വച്ചുതന്നെ അനുരഞ്ചനങ്ങള്‍ വഴി തീര്‍പ്പാക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് സെല്ലുകള്‍ നടത്തുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഈ സെല്ലുകള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട് ;

(ഡി)എല്ലാ ജില്ലകളിലും ഇത് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4989

പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടോക്കണ്‍ മണി

ശ്രീ. ബാബു എം. പാലിശ്ശേരി

()100 രൂപ വീതം ടോക്കണ്‍ മണി നിര്‍ദ്ദേശിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് എത്ര നാള്‍ക്കകം ഭരണാനുമതി ലഭിച്ചില്ലെങ്കിലാണ് പ്രവൃത്തി ലാപ്സാകുന്നത്;

(ബി)1000 രൂപ ടോക്കണ്‍ മണി നിര്‍ദ്ദേശിച്ച പ്രവൃത്തി ഭരണാനുമതി ലഭിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷത്തേയ്ക്ക് ക്യാരി ഓവര്‍ ചെയ്യുമോ;

(സി)എങ്കില്‍ 100 രൂപ ടോക്കണ്‍ മണി ലഭിച്ച പ്രവൃത്തിയ്ക്ക് 1000 രൂപ ടോക്കണ്‍ മണി നിര്‍ദ്ദേശിക്കുന്നതിന് എന്തു നടപടിയാണ് ചെയ്യേണ്ടത്; വിശദാംശം വ്യക്തമാക്കുമോ ?

4990

2011-12-ല്‍ നേമം നിയോജക മണ്ഡലത്തില്‍ പൊതുമരാമത്തു പ്രവൃത്തികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()2011-12 ല്‍ ധനകാര്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ നേമം നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായി എത്ര തുകയാണ് വകയിരുത്തിയത്;

(ബി)ഏതൊക്കെ പ്രവൃത്തികളാണ് പ്രസ്തുത തുക ഉപയോഗിച്ച് നടപ്പിലാക്കപ്പെട്ടത്;

(സി)ധനകാര്യ വകുപ്പ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി കഴിഞ്ഞ ബഡ്ജറ്റില്‍ നേമം മണ്ഡലത്തിലേക്ക് വകയിരുത്തിയ തുകയില്‍ ചെലവഴിക്കപ്പെട്ടത് എത്ര തുകയാണ്; ചെലവഴിക്കപ്പെടാത്തത് എത്ര തുകയാണ്; വിശദമാക്കാമോ ?

4991

കില’യിലെ ജീവനക്കാരുടെ പെന്‍ഷന്‍

പ്രൊഫ. സി രവീന്ദ്രനാഥ്

()കേരള ഇന്‍സ്റിസ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ധനകാര്യ വകുപ്പിന്റെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുവാനുള്ള കാര്യം പരിഗണനയിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ ?

4992

കെ.എസ്.എഫ്.. യിലെ ലാസ്റ് ഗ്രേഡ് ജീവനക്കാര്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()കെ.എസ്.എഫ്.ഇ ലിമിറ്റഡിലെ ലാസ്റ് ഗ്രേഡ് ജീവനക്കാരുടെ നിലവിലെ പ്രൊമോഷന്‍ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത വകുപ്പിലെ ലാസ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രൊമോഷന്‍ അനുപാതം 10% ആക്കുന്നത് സംബന്ധിച്ച് 16.03.2011 -ല്‍ 4130/പി എന്ന നമ്പരില്‍ കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ പി.എസ്.സി യ്ക്ക് അയച്ച കത്തിന്മേല്‍ എന്ത് നടപടിയാണ് തീരുമാനിച്ചിട്ടുളളത് എന്ന് വിശദമാക്കുമോ ;

(സി)കെ.എസ്.എഫ്.ഇ ലാസ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രൊമോഷന്‍ അനുപാതം 10% ആയി ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ ?

4993

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെ പലിശ നിയന്ത്രിക്കുന്നതിന് നടപടി

ശ്രീ. പി. ഉബൈദുളള

()സ്വകാര്യ പണമിടപാടുകാരെയും അന്യസംസ്ഥാന ബ്ളേഡുപലിശ സംഘങ്ങളെയും നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബീ)യാതൊരു മാനദണ്ഡവുമില്ലാതെ പലിശ നിരക്കു നിര്‍ണ്ണയിക്കുന്നതും പിരിക്കുന്നതും തടയാന്‍ പ്രത്യേക വകുപ്പുകള്‍ പ്രസ്തുത നിയമത്തിന്‍ കീഴില്‍ കൊണ്ടുവരുമോ;

(ബി)കര്‍ശനമായി പ്രസ്തുത നിയമം നടപ്പിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ രൂപീകരിക്കുമോ; എങ്കില്‍ അതിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും വിശദീകരിക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.