Q.
No |
Questions
|
4841 |
പത്തനംതിട്ട
ജില്ലയില്‍
വനിതാ
വില്ലേജ്
എക്സ്റന്‍ഷന്‍
ആഫീസര്‍
തസ്തികയിലെ
ഒഴിവുകള്‍
ശ്രീമതി.
പി. അയിഷാ
പോറ്റി
(എ)പത്തനംതിട്ട
ജില്ലയില്‍
വനിതാ
വില്ലേജ്
എക്സ്റന്‍ഷന്‍
ആഫീസര്‍
തസ്തികയില്‍
നിലവില്‍
എത്ര
ഒഴിവുകള്‍
ഉണ്ട് ;
(ബി)പത്തനംതിട്ട
ജില്ലയില്‍
പ്രസ്തുത
തസ്തികയിലേയ്ക്ക്
നിയമനത്തിന്
പി.എസ്.സി
നടത്തിയ
എഴുത്തു
പരിക്ഷയുടെ
റാങ്ക്
ലിസ്റ്
ഇനിയും
പ്രസിദ്ധീകരിക്കാനുണ്ടോ
;
(സി)പ്രസിദ്ധീകരിക്കാനുണ്ടെങ്കില്‍
ആയത്
പ്രസിദ്ധപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
? |
4842 |
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്ത
ഒഴിവുകള്‍
ശ്രീ.
എം. ഉമ്മര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം 2012 മെയ്
31 വരെ
വിവിധ
വകുപ്പുകളില്‍
നിന്ന്
എത്ര
ഒഴിവുകള്‍
പി.എസ്.സി
ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)ഇവയില്‍
ഏതെല്ലാം
തസ്തികകളില്‍
പി.എസ്.സി
ലിസ്റ്
നിലവില്‍
വരാനുണ്ട്;
(സി)പി.എസ്.സി
ലിസ്റ്
നിലവിലുള്ള
തസ്തികകളില്‍
ഇപ്പോള്‍
ദിവസ
വേതന
നിയമനം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)സംവരണ
സമുദായത്തില്‍പ്പെട്ടവരുടെ
കുറവു
മൂലം
ഏതെല്ലാം
തസ്തികകളില്‍
അഡ്വൈസ്
ചെയ്യാന്‍
സാധിക്കാതെ
വന്നിട്ടുണ്ട്? |
4843 |
കെ.എ.പി.
ബറ്റാലിയന്‍
ക
നിന്നുള്ള
നിയമനം
ശ്രീ.
എ. എം.
ആരീഫ്
(എ)കെ.എ.പി.
ബറ്റാലിയന്‍
ക റാങ്ക്
ലിസ്റ്
എന്നാണ്
നിലവില്‍
വന്നത് ;
(ബി)എത്ര
നിയമനങ്ങളാണ്
പ്രസ്തുത
ലിസ്റില്‍നിന്നും
നടന്നത് ;
(സി)എത്ര
ഒഴിവുകളാണ്
നിലവില്‍
റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നത്
;
(ഡി)റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളിലേക്ക്
എന്ന്
അഡ്വൈസ്
നടക്കുമെന്ന്
വ്യക്തമാക്കാമോ
? |
4844 |
സ്പോര്‍ട്സ്
ക്വാട്ടാ
നിയമനങ്ങളിലെ
അഴിമതി
ശ്രീ.
പാലോട്
രവി
,,
സണ്ണി
ജോസഫ്
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
പി.എ.
മാധവന്‍
(എ)സ്പോര്‍ട്സ്
ക്വാട്ടാ
നിയമനങ്ങളില്‍
അഴിമതിയുണ്ടെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്
തടയുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്;
(സി)സ്പോര്‍ട്സ്
ക്വാട്ട
നിയമനം
ഓണ്‍ലൈന്‍
വഴി
ആക്കുന്നത്
പരിഗണനയിലുണ്ടോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
? |
4845 |
പി.എസ്.സി.
ഡിപ്പാര്‍ട്ട്മെന്റല്‍
ടെസ്റിന്റെ
ഫലം
ശ്രീ.
കെ.കെ.
ജയചന്ദ്രന്‍
(എ)2012
ജനുവരിയില്‍
പി.എസ്.സി.
നടത്തിയ
ഡിപ്പാര്‍ട്ട്മെന്റല്‍
ടെസ്റിന്റെ
ഫലം
പുറത്തുവന്നപ്പോള്‍
ചില
ജീവനക്കാരുടെ
പരീക്ഷാഫലം
തടഞ്ഞുവച്ചിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിസ്സാര
തെറ്റുകള്‍
ചൂണ്ടിക്കാട്ടി
ഫലം
തടഞ്ഞുവച്ചിരിക്കുന്നത്
പ്രൊമോഷനും
മറ്റും
കാത്തിരിക്കുന്ന
ജീവനക്കാരെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍
പ്രസ്തുത
ജീവനക്കാരുടെ
പരീക്ഷാഫലം
പുറത്തുവിടുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
(സി)2012
ജനുവരിക്ക്
മുമ്പ്
നടന്ന
ഡിപ്പാര്‍ട്ട്മെന്റല്‍
പരീക്ഷകളുടെ
ഫലം
ഇപ്രകാരം
തടഞ്ഞുവച്ചിരിന്നുവോ;
വിശദമാക്കുമോ? |
4846 |
സിവില്‍
സര്‍വ്വീസിന്റെ
കാര്യക്ഷമത
ശ്രീ.
സി. ദിവാകരന്‍
സംസ്ഥാനത്തെ
സിവില്‍
സര്‍വ്വീസിന്റെ
കാര്യക്ഷമത
മെച്ചപ്പെടുത്താന്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്ന
ശേഷം
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാം
; വ്യക്തമാക്കാമോ
?
|
4847 |
അഖിലേന്ത്യാ
സര്‍വ്വീസ്
ഉദ്യോഗസ്ഥരുടെ
അനുവദിക്കപ്പെട്ട
കേഡര്‍
സ്ട്രെംഗ്ത്
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)കേരളത്തില്‍
അഖിലേന്ത്യാ
സര്‍വ്വീസ്
ഉദ്യോഗസ്ഥരുടെ
അനുവദിക്കപ്പെട്ട
കേഡര്‍
സ്ട്രെംഗ്ത്
ഒരോ
വിഭാഗത്തിലും
എത്രയാണെന്ന്
പറയാമോ;
(ബി)നിലവില്‍
ഒരോ
വിഭാഗത്തിലും
എത്ര
ഒഴിവുകളുണ്ടെന്ന്
അറിയിക്കുമോ;
(സി)ഈ
ഗവണ്‍മെന്റ്
അധികാരത്തില്‍
വന്നതിന്
ശേഷം ഓരോ
വിഭാഗത്തിലും
എത്ര
പേര്‍
അവധിയില്‍
പ്രവേശിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഡി)ഈ
ഗവണ്‍മെന്റ്
അധികാരമേറ്റ
ശേഷം ഓരോ
വിഭാഗത്തിലും
എത്ര
പേര്‍
രാജ്യത്തിന്റെ
വിവിധ
ഭാഗങ്ങളിലുള്ള
സ്ഥാപനങ്ങളിലേക്ക്
ഡെപ്യൂട്ടേഷനില്‍
പോയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)ഡെപ്യൂട്ടേഷനില്‍
പോകുകയും
അവധിയിലായിരിക്കുകയും
ചെയ്ത
ഏതെല്ലാം
അഖിലേന്ത്യാ
സര്‍വ്വീസ്
ഉദ്യോഗസ്ഥര്‍
ഈ ഗവണ്‍മെന്റ്
അധികാരമേറ്റ
ശേഷം
കേരളത്തില്‍
വന്നു
ജോലിയില്‍
പ്രവേശിച്ചുവെന്നും
അവര്‍
ആരെല്ലാമെന്നും
വ്യക്തമാക്കുമോ? |
4848 |
സ്റേറ്റ്
സിവില്‍
സര്‍വ്വീസ്
ശ്രീ.
ഐ.സി.ബാലകൃഷ്ണന്‍
മറ്റു
സംസ്ഥാനങ്ങളില്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്ന
രീതിയിലുളള
സ്റേറ്റ്
സിവില്‍
സര്‍വ്വീസ്
രൂപീകരിക്കുവാന്‍
എന്തെല്ലാം
തരത്തിലുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
4849 |
സിവില്‍
ജുഡീഷ്യല്‍
ജീവനക്കാര്‍ക്ക്
"ഷെട്ടി
കമ്മീഷന്‍"
നടപ്പാക്കല്‍
സംബന്ധിച്ച്
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)സിവില്‍
ജുഡീഷ്യല്‍
ജീവനക്കാര്‍ക്ക്
'ഷെട്ടി
കമ്മീഷന്‍'
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍,
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്
എന്നും, എന്നു
മുതല്‍
നടപ്പാക്കാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്നും
അറിയിക്കുമോ? |
4850 |
ആറ്റിങ്ങലില്‍
കുടുംബ
കോടതി
ശ്രീ.ബി.സത്യന്‍
(എ)ആറ്റിങ്ങലില്‍
കുടുംബകോടതി
തുടങ്ങുവാന്‍
സര്‍ക്കാര്‍
തീരുമാനിക്കുകയും
ബഹു.ഹൈക്കോടതിയ്ക്ക്
കത്തെഴുതുകയും
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
എന്നു
മുതല്‍
ഇതിന്റെ
പ്രവര്‍ത്തനമാരംഭിക്കാനാണ്
തീരുമാനിച്ചിട്ടുളളത്
എന്ന്
വ്യക്തമാക്കാമോ;
(ബി)ആറ്റിങ്ങലില്‍
കുടുംബകോടതി
നടപ്പിലാകുമ്പോള്‍
അധികമായി
വേണ്ടിവരുന്ന
സ്റാഫ്
പാറ്റേണ്‍
വിശദമാക്കാമോ
;
(സി)ബഹു.ഹൈക്കോടതിയുടെ
നിര്‍ദ്ദേശപ്രകാരം
സംസ്ഥാനത്ത്
അടുത്തതായി
തുടങ്ങുന്ന
കുടുംബകോടതികളുടെ
പേര്
മുന്‍ഗണനാക്രമത്തില്‍
വ്യക്തമാക്കാമോ
? |
4851 |
മാവേലിക്കരയില്‍
കുടുംബകോടതി
ശ്രീ.
ആര്‍.
രാജേഷ്
(എ)മാവേലിക്കരയില്‍
കുടുംബകോടതി
സ്ഥാപിക്കുന്നതിന്
ഹൈക്കോടതി
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)മാവേലിക്കരയില്‍
കുടുംബകോടതി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
അടിയന്തിരമായി
സ്വീകരിക്കുമോ? |
4852 |
ഡല്‍ഹിയിലെ
കേരളഹൌസ്
ടൂറിസം
വകുപ്പിലേക്ക്
മാറ്റാനുള്ള
കാരണം
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)ഡല്‍ഹിയിലെ
കേരളഹൌസ്
പൊതുഭരണ
വകുപ്പില്‍നിന്ന്
ടൂറിസം
വകുപ്പിലേക്ക്
മാറ്റാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍
ഇതിന്റെ
കാരണം
വ്യക്തമാക്കാമോ
? |
4853 |
മുംബൈ
കേരള
ഹൌസ്
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)മുംബൈയിലെ
കേരള
ഹൌസില്‍
മുംബൈ
മലയാളികള്‍ക്ക്
മുറികള്‍
നല്‍കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
മലയാളികളുടെ
സംഘടനയ്ക്ക്
ചടങ്ങ്
സംഘടിപ്പിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടും
അനുവാദം
നല്‍കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
പ്രസ്തുത
കേരള
ഹൌസ്
മുംബൈ
മലയാളികള്‍ക്ക്
കൂടി
അനുവദിക്കുന്നതിന്
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ? |
4854 |
ഗവേഷണ
വികസന
മേഖല
ശ്രീ.കെ.മുഹമ്മദുണ്ണി
ഹാജി
(എ)സംസ്ഥാനത്ത്
നിലവിലുളള
ഗവേഷണ, വികസന
മേഖലയിലെ
സ്ഥാപനങ്ങള്‍
സംസ്ഥാനത്തിന്റെ
വളര്‍ച്ചയില്‍
വഹിക്കുന്ന
പങ്കിനെ
കുറിച്ച്
വിശകലനം
നടത്തിയിട്ടുണ്ടോ
;
(ബി)ഇവയ്ക്ക്
വേണ്ടി
ചെലവഴിക്കപ്പെടുന്ന
പണത്തിനനുസരിച്ച്
മെച്ചപ്പെട്ട
ഫലങ്ങള്‍
ലഭിക്കുന്നുണ്ടോ
എന്ന്
പരിശോധന
നടത്തുന്നതിന്
നടപടി
സ്വികരിക്കുമോ
;
(സി)ഇത്തരം
സ്ഥാപനങ്ങളെ
പരിഷ്ക്കരിക്കുന്നതിനും,
ജനങ്ങള്‍ക്ക്
കൂടുതല്‍
മെച്ചപ്പെട്ട
ജീവിത
സൌകര്യങ്ങള്‍
പ്രദാനം
ചെയ്യുവാന്‍
പര്യാപ്തമാകും
വിധം
പരിഷ്ക്കരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ
? |
4855 |
ഭൂകമ്പ
സാധ്യതാ
മേഖലകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനിടയില്‍
ഏതെല്ലാം
സ്ഥലങ്ങളില്‍
എത്ര
ഭൂമികുലുക്കങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ
;
(ബി)ഓരോ
ഭൂമികുലുക്കങ്ങളും
റിക്ടര്‍
സ്കെയിലില്‍
എത്രയാണ്
രേഖപ്പെടുത്തിയതെന്ന്
വെളിപ്പെടുത്താമോ
;
(സി)ഇടുക്കി
ജില്ലയില്‍
മാത്രം
എത്ര
ഭൂകമ്പങ്ങള്‍
നടന്നെന്നും
ഇതില്‍
ഓരോന്നും
റിക്ടര്‍
സ്കെയിലില്‍
രേഖപ്പെടുത്തിയതെത്രയെന്നും
വെളിപ്പെടുത്താമോ
;
(ഡി)സംസ്ഥാനത്ത്
ഭൂകമ്പ
സാധ്യതാ
മേഖലകള്‍
ഏതൊക്കെയാണെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ
;
(ഇ)സംസ്ഥാനത്ത്
തുടരെയുണ്ടാകുന്ന
ഭൂചലനങ്ങളെക്കുറിച്ച്
ശാസ്ത്രീയമായ
പഠനം
നടത്തിയിട്ടുണ്ടോ
;
(എഫ്)ഭൂചലനങ്ങളെ
മുന്‍കൂട്ടി
അറിയാനും,
ജീവന്‍രക്ഷാ
പ്രവര്‍ത്തനങ്ങള്‍
നടത്താനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;
(ജി)എങ്കില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ
? |
4856 |
കുട്ടനാട്
നിയോജക
മണ്ഡലത്തിലെ
വിദ്യാഭ്യാസ
വായ്പ
ശ്രീ.
തോമസ്ചാണ്ടി
(എ)2011-12
വര്‍ഷത്തില്‍
കുട്ടനാട്
നിയോജക
മണ്ഡലത്തിലെ
ഏതെല്ലാം
ബാങ്കുകളിലാണ്
വിദ്യാഭ്യാസവായ്പ
അനുവദി
ക്കുന്നതിനുള്ള
അപേക്ഷകള്‍
നിരസിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)നിസ്സാരമായ
കാരണങ്ങള്‍
പറഞ്ഞ്
പ്രൊഫഷണല്‍
കോഴ്സിനു
പഠിക്കുവാനുള്ള
വായ്പ
നിഷേധിക്കുന്നത്
തടയുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ? |
4857 |
വിദ്യാഭ്യാസ
വായ്പയ്ക്ക്
ഇന്‍ഷ്വറന്‍സ്
ശ്രീ.
ഇ. കെ.
വിജയന്‍
(എ)വിദ്യാഭ്യാസ
വായ്പാ
ഇന്‍ഷ്വറന്‍സ്
പ്രീമിയം
വഹിക്കുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ
എന്ന്
അറിയിക്കുമോ;
(ബി)മാനേജ്മെന്റ്
ക്വാട്ടയില്‍
പ്രവേശനം
നേടുന്ന
കുട്ടികള്‍ക്ക്
കൂടി
വിദ്യാഭ്യാസ
വായ്പ
അനുവദിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ;
(സി)തീരദേശവാസികളായ
വിദ്യാര്‍ത്ഥികള്‍ക്ക്
വായ്പ
നിഷേധിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വായ്പ
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
4858 |
ചെട്ടികുളങ്ങര,
ഭരണിക്കാവ്
ഗ്രാമപഞ്ചായത്തുകളില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും ചികിത്സാ
ധനസഹായം
ശ്രീ.
സി.കെ.
സദാശിവന്‍
(എ)കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
മാവേലിക്കര
താലൂക്കിലെ
ചെട്ടികുളങ്ങര,
ഭരണിക്കാവ്
ഗ്രാമപഞ്ചായത്തുകളില്‍
നിന്ന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും
ചികിത്സാ
ധനസഹായം
ലഭിക്കുന്നതിലേക്ക്
എത്ര
അപേക്ഷകള്‍
ഈ സര്‍ക്കാരിന്റെ
കാലത്ത്
ലഭിച്ചു;
(ബി)ആയതില്‍
എത്രപേര്‍ക്ക്
തുക
അനുവദിച്ചിട്ടുണ്ട്;
എത്രപേര്‍ക്ക്
തുക
വിതരണം
ചെയ്തു; വിശദമാക്കുമോ? |
4859 |
ദുരിതാശ്വാസ
നിധിയില്‍
നിന്നും
ധനസഹായം
ശ്രീ.
എം. ചന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നും
ചികില്‍സാ
ധനസഹായമായി
എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)എത്ര
പേര്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ട്
എന്ന്
ജില്ലതിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)വ്യക്തികള്‍
മരണപ്പെട്ടതിന്റെ
ഭാഗമായി
കുടുംബ
സഹായമായി
എത്ര
പേര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ട്;
ജില്ലതിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)ഇങ്ങനെ
കുടുംബ
സഹായം
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ? |
4860 |
ചികിത്സാ
സഹായം - റവന്യൂ
അധികാരികളുടെ
നിലപാട്
ശ്രീ.
പി. തിലോത്തമന്‍
(എ)ഒരു
വീട്ടിലെ
ഒരാള്‍
സ്വന്തം
ചികിത്സയ്ക്കുവേണ്ടിയും
രോഗിയും
യാത്രചെയ്യാന്‍
സാധിക്കാത്തതുമായ
മറ്റൊരു
കുടുംബാംഗത്തിന്
ചികിത്സാ
സഹായം
ലഭിക്കുവാന്‍
വേണ്ടിയും
ഒന്നിലധികം
അപേക്ഷ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍
നിന്നുള്ള
സഹായത്തിനായി
നല്‍കുകയും
പ്രസ്തുത
അപേക്ഷകള്‍
എല്ലാം
അനുവദിക്കുകയും
ചെയ്ത
സാഹചര്യത്തില്‍
ഒരേ
കക്ഷിയുടെ
പേരില്‍
തുക
ഒന്നിലധികം
തവണ
അനുവദിച്ചിരിക്കുന്നു
എന്ന
കാരണത്താല്‍
ഒരു
ഫണ്ടുമാത്രം
റവന്യൂ
അധികാരികള്‍
നല്‍കി
രണ്ടാമത്തെ
വ്യക്തിയുടെ
ആവശ്യത്തിന്
അനുവദിച്ച
തുക നല്‍കാനാവില്ല
എന്നു
പറഞ്ഞ്
നിരസിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
രണ്ടാമത്തെ
വ്യക്തിക്കും
ധനസഹായം
ലഭ്യമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)ഭാവിയില്‍
ഇത്തരം
നടപടികള്‍
ഉണ്ടാകാതിരിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കുമോ;
രോഗം
മാറാന്‍
ദീര്‍ഘകാലം
ചികിത്സ
വേണമെന്ന
കാരണത്താല്‍
വീണ്ടും
വീണ്ടും
ധനസഹായത്തിന്
അപേക്ഷ
നല്‍കുകയും
അവ
അനുവദിക്കുകയും
ചെയ്താലും
റവന്യൂ
ഉദ്യോഗസ്ഥര്‍
ഈ തുക നല്‍കാത്തത്
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)പ്രസ്തുത
വിഷയം
പരിശോധിച്ച്
രോഗികള്‍ക്ക്
അനുവദിച്ച
തുക എത്ര
തവണയായാലും
അത് നല്‍കാന്‍
നടപടി
സ്വീകരിക്കുമോ? |
4861 |
ശ്രീമതി
ചിരുതയ്ക്ക്
മിനിമം
പെന്‍ഷന്‍
അനുവദിക്കാന്‍
നടപടി
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)കണ്ണൂര്‍
ജില്ലയിലെ
തില്ലങ്കേരി
വില്ലേജ്
ഓഫീസില്‍
വില്ലേജ്
അസിസ്റന്റായി
ജോലി
നോക്കവെ 1948
ഏപ്രില്‍
15 ന്
തില്ലങ്കേരിയില്‍
നടന്ന
വെടിവയ്പില്‍
ഗുരുതരമായി
പരിക്കേല്‍ക്കുകയും
1948 ഏപ്രില്‍
16 നു
തലശ്ശേരി
ഗവണ്‍മെന്റ്
ആശുപത്രിയില്‍
മരണമടയുകയും
ചെയ്ത സി.
ഗോപാലന്റെ
ആശ്രിതര്‍ക്ക്
64 വര്‍ഷങ്ങള്‍ക്കു
ശേഷവും
കുടുംബപെന്‍ഷനോ
മറ്റാനുകൂല്യങ്ങളോ
ലഭിച്ചിട്ടില്ല
എന്നതു
സംബന്ധിച്ച
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)മരണപ്പെട്ട
ഗോപാലന്റെ
വിധവ
ശ്രീമതി
ചിരുത (കൃഷ്ണ
ഭവന്‍, തില്ലങ്കേരി,
മട്ടന്നൂര്‍)
നല്‍കിയ
നിവേദനത്തില്‍
എന്തു
നടപടിയാണു
സ്വീകരിച്ചതെന്നു
വ്യക്തമാക്കുമോ;
(സി)എങ്കില്‍
വൃദ്ധയും
വിധവയുമായ
ശ്രീമതി
ചിരുതയ്ക്ക്
മിനിമം
പെന്‍ഷനെങ്കിലും
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ? |
4862 |
നാദാപുരം
നിയോജക
മണ്ഡലത്തിലെ
സ്വാതന്ത്യ്രസമരപെന്‍ഷന്‍
ലഭിക്കുന്നവരുടെ
വിശദാംശം
ശ്രീ.ഇ.കെ.വിജയന്‍
സംസ്ഥാന
സര്‍ക്കാറിന്റെ
സ്വാതന്ത്യ്രസമര
പെന്‍ഷന്‍
നാദാപുരം
നിയോജക
മണ്ഡലത്തില്‍
എത്ര
പേര്‍ക്ക്
ലഭിക്കുന്നുണ്ട്;
പഞ്ചായത്ത്
തിരിച്ച്
പേരും
മേല്‍വിലാസവും
അടങ്ങുന്ന
കണക്ക്
ലഭ്യമാക്കാമോ
? |
4863 |
എല്ലാ
ജില്ലയിലും
എല്ലാ
വര്‍ഷവും
ജനസമ്പര്‍ക്ക
പരിപാടി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)ജനസമ്പര്‍ക്ക
പരിപാടി
എല്ലാ
ജില്ലയിലും
വരും വര്‍ഷങ്ങളിലും
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)കഴിഞ്ഞ
ജനസമ്പര്‍ക്ക
പരിപാടിയില്‍
സ്വീകരിച്ച
പരാതികളിന്മേല്‍
തീര്‍പ്പാക്കാത്ത
പരാതികള്‍
പുതിയ
പരിപാടിയിലേക്ക്
ക്യാരി
ഓവര്‍
ചെയ്യുവാന്‍
നടപടി
സ്വീകരിക്കുമോ? |
4864 |
ആലപ്പുഴ
ജില്ലയില്‍
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
തീര്‍പ്പാക്കാന്‍
കഴിഞ്ഞ
കേസ്സുകള്‍
ശ്രീ.
പി. തിലോത്തമന്‍
(എ)മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
ആലപ്പുഴ
ജില്ലയില്‍
എത്ര
കേസുകള്‍ക്ക്
തീര്‍പ്പുണ്ടാക്കുവാന്‍
കഴിഞ്ഞു;
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പരിപാടിയിലൂടെ
ആലപ്പുഴ
ജില്ലയില്‍
എത്ര
രൂപയുടെ
ധനസഹായം
വിവിധ
അപേക്ഷകളിന്മേല്‍
അനുവദിച്ചു;
(സി)ചികിത്സാ
സഹായം, മരണാനന്തര
ധനസഹായം
എന്നീ
ഇനങ്ങളില്‍
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
ചേര്‍ത്തല
താലൂക്കില്‍പ്പെട്ട
എത്ര
പേര്‍ക്ക്
സഹായം
അനുവദിച്ചു;
ചേര്‍ത്തല
താലൂക്കില്‍
ഇപ്രകാരം
ആകെ എത്ര
തുക
അനുവദിച്ചു;
വ്യക്തമാക്കുമോ;
(ഡി)ജനസമ്പര്‍ക്ക
പരിപാടിയുടെ
ഭാഗമായി
മുഖ്യമന്ത്രിയും
മറ്റ്
മന്ത്രിമാരും
പങ്കെടുത്ത
ആലപ്പുഴ
ജില്ലയിലെ
പരിപാടിക്ക്
സ്റേഡിയം
അലങ്കരിക്കല്‍,
സ്റേജ്,
പ്രചരണം,
പന്തല്‍,
സ്വീകരണ
പരിപാടി,
വിവിധ
വകുപ്പു
വാഹനങ്ങള്‍
ഓടിയ
ഇന്ധന
ചെലവ്
എന്നീ
ഇനങ്ങളില്‍
ചെലവായ
തുക
എത്രയെന്ന്
ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)പ്രസ്തുത
ചെലവുകള്‍ക്കുള്ള
തുക
എവിടെ
നിന്നാണ്
കണ്ടെത്തിയത്;
വിശദമാക്കുമോ? |
4865 |
ജനസമ്പര്‍ക്ക
പരിപാടിയുമായി
ബന്ധപ്പെട്ട
ആനുകൂല്യങ്ങള്‍
നല്‍കിയതിന്റെ
വിശദാംശങ്ങള്‍
ശ്രീ.
എം. ചന്ദ്രന്‍
(എ)നിലവിലുള്ള
മാനദണ്ഡങ്ങള്‍
ലംഘിച്ചാണ്
ജനസമ്പര്‍ക്ക
പരാപാടികളില്‍
ദുരിതാശ്വാസ
നിധിയില്‍
നിന്നും
ആനുകൂല്യങ്ങള്‍
നല്കിയതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പരിപാടിയിലൂടെ
അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം
ദുരിതാശ്വാസ
നിധിയില്‍
നിന്നും
അനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടോ? |
4866 |
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
വികലാംഗര്‍ക്ക്
സര്‍ക്കാര്‍
ജോലി നല്‍കിയ
നടപടി
ശ്രീ.
ബാബു
എം. പാലിശ്ശേരി
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
വികലാംഗരെ
നിയമിച്ചതുമൂലം
പി.എസ്.സി.
റാങ്ക്
ലിസ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
എത്ര
പേരുടേയും
ഉള്‍പ്പെടുവാനുള്ള
എത്ര
പേരുടേയും
ചാന്‍സുകളാണ്
നഷ്ടപ്പെടുത്തിയത്;
ഈ
നടപടി
പുന:പരിശോധിക്കുമോ? |
4867 |
നദീസംയോജനം
ശ്രീ.
കെ.എന്‍.എ.ഖാദര്‍
,,
എം.ഉമ്മര്‍
,,
എന്‍.ഷംസുദ്ദീന്‍
,,
പി.കെ.ബഷീര്‍
(എ)നദീസംയോജന
കാര്യത്തില്‍
സുപ്രീംകോടതിയുടെ
വിധി
സംസ്ഥാനത്തെ
നദീജലം
തിരിച്ചു
വിടുന്നതു
സംബന്ധമായ
കാര്യങ്ങളില്‍
ജനങ്ങള്‍ക്കിടയില്‍
ആശങ്കയുണ്ടാകാന്‍
ഇടയാക്കിയിട്ടുണ്ടെന്ന
കാര്യം
പരിഗണിച്ചിട്ടുണ്ടോ
;
(ബി)എങ്കില്‍
ഇക്കാര്യത്തില്‍
സംസ്ഥാനത്തിന്
സ്വികരിക്കാവുന്ന
പരിഹാര
നടപടികളെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ
;
(സി)ഉണ്ടെങ്കില്‍
വിശദമാക്കാമോ
;
(ഡി)നദീസംയോജനം
സംസ്ഥാന
താല്പര്യത്തിന്
ഹിതകരമാവുമെന്ന്
കരുതുന്നുണ്ടോ
;
(ഇ)സംസ്ഥാനത്ത്
മിച്ചജലമില്ലെന്ന്
കേന്ദ്ര
സര്‍ക്കാരിനേയും
ജലക്കമ്മീഷനേയും
ബോദ്ധ്യപ്പെടുത്താന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
; ഇനി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
; വിശദമാക്കാമോ
? |
4868 |
അന്തര്‍
സംസ്ഥാന
നദീജല
കേസ്സുകള്‍
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
''
പി.സി.
ജോര്‍ജ്
''
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
(എ)അന്തര്‍
സംസ്ഥാന
നദീജല
പ്രശ്നങ്ങളുമായി
ബന്ധപ്പെട്ട്
നിലവില്‍
കേരളം
കക്ഷിയായിട്ടുള്ള
എത്ര
കേസ്സുകള്‍
ബഹു: സുപ്രീം
കോടതിയുടെ
മുന്‍പാകെയുണ്ട്;
വിശദമാക്കുമോ;
(ബി)പ്രസ്തുത
കേസുകളുടെ
നടത്തിപ്പിനായി
ചുമതലപ്പെടുത്തി
യിട്ടുള്ള
അഭിഭാഷകര്‍
ആരെല്ലാമാണ്;
(സി)ഇപ്രകാരം
സുപ്രീം
കോടതിയില്‍
നിലനില്‍ക്കുന്ന
കേസുകളില്‍
എത്രയെണ്ണത്തില്‍
വിധി
പ്രഖ്യാപിച്ചു;
ശേഷിക്കുന്ന
കേസ്സുകള്‍
ഏതു
ഘട്ടത്തില്‍
എത്തിനില്ക്കുന്നു:
വിശദാംശം
നല്‍കുമോ? |
4869 |
ജനസമ്പര്‍ക്ക
പരിപാടിയിലെ
ചേര്‍ത്തല
താലൂക്കില്‍
അളവ്
സംബന്ധമായ
തര്‍ക്കങ്ങള്
ശ്രീ.
പി. തിലോത്തമന്‍
(എ)മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയുടെ
ഭാഗമായി
ചേര്‍ത്തല
താലൂക്കില്‍
അളവ്
സംബന്ധമായ
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്ന്
വില്ലേജ്
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(ബി)ആയതില്‍
എത്ര
കേസുകള്‍
പരിശോധിച്ച്
ഇതിനോടകം
പരിഹരിച്ചു
എന്ന്
അറിയിക്കുമോ;
(സി)പരിഹരിക്കപ്പെടാത്ത
കേസുകളില്‍
നടപടി
സ്വീകരിക്കാത്തതിന്റെ
കാരണം
കക്ഷികളെ
അറിയിക്കാതെ
അനിശ്ചിതമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിച്ച
അളവ്
സംബന്ധമായ
അപേക്ഷകള്‍
കൃത്യവും
സമയ
ബന്ധിതവുമായി
പരിശോധിച്ച്
നടപടി
സ്വീകരിക്കാത്ത
സര്‍വ്വേ
ഉദ്യോഗസ്ഥരില്‍
നിന്നും
വിശദീകരണം
ചോദിക്കുകയോ
അവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)ദീര്‍ഘകാലമായി
പരിഹരിക്കപ്പെടാതെ
കിടന്ന
ഇത്തരം
അളവ്
സംബന്ധമായ
അപേക്ഷകള്‍
ജനസമ്പര്‍ക്ക
പരിപാടിയില്‍
ഉള്‍പ്പെടുത്തിയതിന്റെ
വിശദാംശം
ലഭ്യമാക്കുമോ? |
4870 |
ജനസമ്പര്‍ക്ക
പരിപാടികളില്‍
ലഭിച്ച
ഹര്‍ജികളുടെ
തീര്‍പ്പാക്കല്‍
ശ്രീ.
ജെയിംസ്
മാത്യു
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
എ. പ്രദീപ്കുമാര്‍
,,
എം. ഹംസ
(എ)ജനസമ്പര്‍ക്ക
പരിപാടികളില്‍
ലഭിച്ച
ഹര്‍ജികളില്‍
തീര്‍പ്പാക്കാന്‍
അവശേഷിക്കുന്നവയില്‍
തീരുമാനം
എടുക്കാന്‍
വീണ്ടും
പരിപാടി
സംഘടിപ്പിക്കാന്‍
ഉദ്ദേശമുണ്ടോ;
(ബി)ജനസമ്പര്‍ക്ക
പരിപാടിയുടെ
ഭാഗമായി
എന്തെല്ലാം
നിലയിലുള്ള
പ്രശ്നങ്ങളിലാണ്
ഉത്തരവുകള്‍
നല്‍കേണ്ടതായി
വന്നിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)ഇവ
നല്‍കിവന്നിരുന്ന
സര്‍ക്കാരിന്റെ
വ്യവസ്ഥാപിത
സംവിധാനങ്ങളൊന്നും
ഇപ്പോള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ഡി)വ്യവസ്ഥാപിത
സംവിധാനങ്ങളിലൂടെ
അര്‍ഹതപ്പെട്ടവര്‍ക്ക്
യഥാസമയം
ആനുകൂല്യങ്ങള്‍
നല്‍കാന്‍
ഇപ്പോള്‍
സാധിക്കാതിരിക്കുന്നത്
എന്തുകൊണ്ടാണ്;
വിശദമാക്കുമോ;
(ഇ)ഇത്തരം
സംവിധാനങ്ങള്‍
ഇപ്പോള്‍
കുറ്റമറ്റ
നിലയില്‍
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണ്;
വിശദമാക്കുമോ? |
4871 |
ജനസമ്പര്‍ക്ക
പരിപാടിയില്‍
ലഭിച്ച
കൊട്ടാരക്കര
താലൂക്കിലെ
അപേക്ഷകള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക
പരിപാടിയില്‍
കൊല്ലം
ജില്ലയിലെ
കൊട്ടാരക്കര
താലൂക്കില്‍
നിന്നും
എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നു;
(ബി)ആയതില്‍
എത്ര
പരാതികള്‍
പരിഹരിക്കപ്പെട്ടു;
(സി)ആയതില്‍
ഇനിയും
പരിഹാരം
കാണാതെ
അവശേഷിക്കുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)ജില്ലയിലെ
ജനസമ്പര്‍ക്കപരിപാടി
വഴി
കൊട്ടാരക്കര
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍
വരുന്ന
വില്ലേജുകളില്‍
ദുരിതാശ്വാസ
നിധിയില്‍
നിന്നും
സഹായമായി
വിതരണം
ചെയ്ത
തുകയുടെ
വിവരം
വില്ലേജുകള്‍
തിരിച്ച്
വെളിപ്പെടുത്തുമോ? |
4872 |
മുന്നോക്ക
സമുദായ
ക്ഷേമ
കോര്‍പ്പറേഷന്‍
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)മുന്നോക്ക
സമുദായ
കോര്‍പ്പറേഷന്‍
വഴി
വായ്പകള്‍
നല്‍കുന്നുണ്ടോ;
(ബി)എങ്കില്‍
ഏതൊക്കെ
പദ്ധതികള്‍ക്കാണ്
വായ്പ
നല്‍കുന്നത്;
(സി)പരമാവധി
വായ്പ
നല്‍കുന്ന
തുക
എത്രയെന്ന്
അറിയിക്കുമോ;
(ഡി)പ്രസ്തുത
വായ്പയുടെ
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വിശദമാക്കുമോ? |
4873 |
മുന്നോക്ക
സമുദായ
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
ജോസഫ്
വാഴക്കന്‍
(എ)മുന്നോക്ക
സമുദായ
കോര്‍പ്പറേഷന്‍
രൂപീകരിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)മുന്നോക്ക
സമുദായ
കോര്‍പ്പറേഷന്റെ
മേഖലാ
ഓഫീസുകള്‍
തുടങ്ങുന്നത്
എവിടെയൊക്കെയാണ്
;
(സി)ആദ്യ
പ്രമോര്‍ട്ടര്‍മാരെ
നാമനിര്‍ദ്ദേശം
ചെയ്തിട്ടുണ്ടോ
;വിശദമാക്കുമോ
? |
4874 |
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പീഡന
നിരോധന
നിയമം 1989
പ്രകാരമുള്ള
പ്രത്യേക
കോടതികള്
ശ്രീ.
പി. കെ.
ബഷീര്‍
(എ)പട്ടികജാതി-പട്ടികവര്‍ഗ്ഗ
പീഡന
നിരോധന
നിയമം 1989 പ്രകാരം
കേസുകളുടെ
വിചാരണയ്ക്കായി
എത്ര
കോടതികള്‍
കേരളത്തില്‍
സ്ഥാപിച്ചിട്ടുണ്ട്;
(ബി)പുതുതായി
പ്രസ്തുത
കേസുകളുടെ
വിചാരണയ്ക്കായി
എത്ര
കോടതികളാണ്
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കുമോ? |
4875 |
കഞ്ചിക്കോട്
കോച്ച്
ഫാക്ടറിക്ക്
തറക്കല്ലിട്ട
നടപടി
ശ്രീ.
പി. കെ.
ഗുരുദാസന്‍
(എ)സര്‍ക്കാര്‍
പദ്ധതികളുടെ
തറക്കല്ലിടല്‍,
ഉദ്ഘാടനം,
സ്കീം
പ്രഖ്യാപനം
എന്നിവ
നടത്തുന്നതിന്
മുന്‍പായി
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
എന്തെല്ലാം
കാര്യങ്ങള്‍
നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടായിരിക്കണമെന്നാണ്
വ്യവസ്ഥചെയ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)ഭരണാനുമതിയും
ടെണ്ടര്‍
നടപടിക്രമങ്ങളും
പൂര്‍ത്തിയാക്കാതെ
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
എത്ര
തറക്കല്ലിടലുകള്‍
നടത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
വിശദമായ
സ്കീം
തയ്യാറാക്കി
അനുമതി
നല്‍കി
ഉത്തരവാകാതെ
എത്ര
സ്കീം
പ്രഖ്യാപിക്കുകയുണ്ടായി;
(സി)കഞ്ചിക്കോട്
കോച്ച്
ഫാക്ടറിക്ക്
തറക്കല്ലിട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ടെണ്ടര്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയതിന്
ശേഷമാണോ
ഇതിന്റെ
തറക്കല്ലിട്ടിരിക്കുന്നത്
? |
4876 |
എയര്‍
ഇന്ത്യ
യഥേഷ്ടം
ചാര്‍ജ്ജ്
ഈടാക്കുന്നതായി
പരാതി
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)എയര്‍
ഇന്ത്യാ
യാത്രക്കാരില്‍
നിന്ന്
യഥേഷ്ടം
ചാര്‍ജ്
ഈടാക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)വിമാനയാത്രാക്കൂലി
ഓരോ
സീസണിലും
യഥേഷ്ടം
പരിഷ്ക്കരിക്കുകയും
വര്‍ദ്ധിപ്പിക്കുകയും
ചെയ്യുന്നത്
നിയന്ത്രിക്കുവാന്‍
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ;
(സി)ബസ്,
തീവണ്ടി,
കപ്പല്‍
തുടങ്ങിയ
ഇതര
വാഹനങ്ങള്‍ക്ക്
ചില
മാനദണ്ഡങ്ങളനുസരിച്ച്
നിശ്ചിതമായ
യാത്രാനിരക്ക്
നിലവിലുള്ളപ്പോള്‍
എയര്‍
ഇന്ത്യയുടെ
ഈ വര്‍ദ്ധനവ്
ശരിയാണോ;
(ഡി)ഒരു
നിശ്ചിത
വിമാനനിരക്ക്
ഒരു
പ്രത്യേക
കാലയളവിലേയ്ക്കെങ്കിലും
നിജപ്പെടുത്തുവാന്‍
സംസ്ഥാന
സര്‍ക്കാര്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഈ
വിഷയം
ബന്ധപ്പെട്ടവരുടെ
ശ്രദ്ധയില്‍ക്കൊണ്ടുവരുവാന്‍
ഇതുവരെ
ചെയ്ത
കാര്യങ്ങള്‍
വിശദീകരിക്കുമോ? |
4877 |
എയര്‍ഇന്ത്യയുടെ
ആഭ്യന്തര
സര്‍വ്വീസുകള്‍
വെട്ടിക്കുറയ്ക്കുന്നതിനെതിരെ
നടപടി
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)എയര്‍ഇന്ത്യയുടെ
ലാഭകരമായി
സര്‍വ്വീസ്
നടത്തുന്ന
ആഭ്യന്തര
സര്‍വ്വീസുകള്‍
നിരന്തരം
വെട്ടിക്കുറയ്ക്കുന്നതുമൂലം
യാത്രക്കാര്‍
പ്രയാസപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍
ഈ സര്‍വ്വീസുകള്‍
കൃത്യമായി
നടത്തുന്നതിന്
കേന്ദ്ര
സര്‍ക്കാരില്‍
ഇടപെട്ട്
നടപടി
സ്വീകരിക്കുമോ
;
(സി)ഇതുവരെ
ആയതു
സംബന്ധിച്ച്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; വിശദമാക്കാമോ
? |
4878 |
പള്ളികളുടെ
ഉടമസ്ഥാവകാശം
സംബന്ധിച്ച
കേസുകള്‍
ശ്രീ.
സാജു
പോള്‍
(എ)യാക്കോബായ
- ഓര്‍ത്തഡോക്സ്
സഭകള്‍
തമ്മില്‍
നിലനില്‍ക്കുന്ന
തര്‍ക്കങ്ങളും
പള്ളികളുടെ
ഉടമസ്ഥാവകാശം
സംബന്ധിച്ച
വ്യവഹാരങ്ങളും
ഇതു
സംബന്ധിച്ച
മറ്റു
വിഷയങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തര്‍ക്കമുള്ള
പള്ളികളും
സ്ഥാപനങ്ങളും
ഏതൊക്കെയാണ്;
(സി)ഇരുസഭകളും
തമ്മിലുള്ള
പ്രശ്നങ്ങള്‍
തീര്‍ക്കുവാന്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)സര്‍ക്കാര്‍
നിയോഗിച്ച
മന്ത്രിസഭാ
ഉപസമിതിയുടെ
പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കുമോ;
(ഇ)മന്ത്രിമാരോ
ഉന്നത
ഉദ്യോഗസ്ഥരോ
തര്‍ക്കപരിഹാരത്തിനായി
വച്ച
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
വിവിധ
പ്രശ്നങ്ങളില്‍
ഇരുവിഭാഗങ്ങള്‍ക്കും
നല്‍കിയിട്ടുള്ള
ഉറപ്പുകള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(എഫ്)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സഭാതര്‍ക്കവുമായി
ബന്ധപ്പെട്ട്
എവിടെയെല്ലാമാണ്
സംഘര്‍ഷങ്ങള്‍
ഉണ്ടായത്;
പരിക്കുപറ്റിയവര്‍
ആരെല്ലാം;
എത്ര
കേസുകള്‍
ഏതെല്ലാം
വകുപ്പു
പ്രകാരം
ആരുടെയെല്ലാം
പേരില്‍
രജിസ്റര്‍
ചെയ്തു
എന്നും
തുടര്‍നടപടികള്‍
എടുത്തു
എന്നും
വ്യക്തമാക്കുമോ;
(ജി)വിശ്വാസികള്‍ക്കും
പുരോഹിതര്‍ക്കുമെതിരെ
നടന്ന
ആക്രമണങ്ങള്‍ക്കെതിരെയും
വീഴ്ചവരുത്തിയ
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെയും
നടപടി
സ്വീകരിക്കുമോ;
(എച്ച്)നാശനഷ്ടങ്ങള്‍
സംഭവിച്ചവര്‍ക്ക്
അര്‍ഹമായ
നഷ്ടപരിഹാരം
അനുവദിക്കുമോ;
(ഐ)വിവിധ
പള്ളികളിലെ
തര്‍ക്കങ്ങള്‍
തീര്‍ക്കുവാന്‍
ജനപ്രതിനിധികളെയും
ഇതര
സമുദായ
നേതാക്കളെയും
ഉള്‍പ്പെടുത്തി
അനുരഞ്ജന
സമിതികളെ
ചുമതലപ്പെടുത്തുമോ
? |
<<back |
|